പാർവതീപരിണയം...💖: ഭാഗം 33

parvatheeparinayam

എഴുത്തുകാരി: തെന്നൽ

അങ്ങനെ ഫസ്റ്റ് ഇയർ കഴിയാൻ ആയപ്പോഴേക്കും ഞാനും ജാനുവും ജിത്തുവും ഫ്രണ്ട്സ് ആയി...ഫ്രണ്ട്സ് എന്നല്ല ചങ്ക്‌സ് ആയി.. സൗഹൃദത്തിന്റെ മറ്റൊരു തലം ഞാൻ അറിയുകയായിരുന്നു... ജിത്തുവിനെക്കാളേറെ ജാനുവായിരുന്നു എന്റെ ഒപ്പം നിന്ന് എന്റെ പ്രശ്നങ്ങൾ കേൾക്കാൻ നല്ലൊരു കേൾവിക്കാരിയായത്. അമ്മയോടും ദേവിനോടും കല്ലുവിനോടും പണ്ടത്തെ പോലെ പെരുമാറണമെന്നും കല്ലുവിനും ദേവിനും ഇനി അവരുടെ അച്ഛന്റെ സ്ഥാനത് ഞാൻ ആണെന്നും എല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തി എന്നേ തിരിച്ച് പഴയ ശിവയാക്കി മാറ്റി. അതോടൊപ്പം തന്നെ അച്ഛന്റെ മരണശേഷം ഞാൻ ഉപേക്ഷിച്ച എന്റെ പ്രിയപ്പെട്ട വസ്തുവായ ഗിറ്റാർ.... ആ ഒരു ശീലം തിരികെ കൊണ്ടുവരാൻ എന്നേ ഉപദേശിച്ചതും ജാനുവായിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 "ഏഹ് ശിവേട്ടൻ ഗിറ്റാർ വായിക്കോ 😲" ഞെട്ടി കൊണ്ട് പാറു കല്ലുവിനോടും ദേവിനോടും ചോദിച്ചു. "പിന്നല്ലാതെ... വല്യേട്ടൻ നല്ല അടിപൊളിയായിട്ടു ഗിറ്റാർ വായിക്കും.. നിലാവ്, ഗിറ്റാർ, വല്യേട്ടന്റെ പാട്ട്... ആഹാ അന്തസ്സ് !!! പണ്ട് അച്ഛനുള്ള സമയത്ത് രാത്രി ഞങ്ങൾ എല്ലാരും കൂടി ഓരോ കൊച്ചു വർത്തമാനം പറഞ്ഞിരിക്കുന്ന സമയത്ത് ചേട്ടന്റെ പാട്ട് അത് നിർബന്ധമായിരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും അത് വല്യ ഇഷ്ടമായിരുന്നു...

"പഴയ ഓർമ്മകളെ മനസിലേക്ക് കൊണ്ട് വന്ന് കൊണ്ട് കല്ലു പറഞ്ഞു. "പക്ഷെ അച്ഛന്റെ മരണശേഷം ചേട്ടൻ ഗിറ്റാർ എല്ലാം മാറ്റി വെച്ചു. പിന്നീട് അതിന് മാറ്റം ഉണ്ടായത് ചേട്ടൻ പിജി ചെയ്യുന്ന സമയത്തായിരുന്നു. ഈ ഡയറിയിൽ എഴുതിയത് വെച്ച് നോക്കുകയാണെൽ അത് ജാനു പറഞ്ഞിട്ട് ആയിരിക്കണം ചേട്ടൻ വീണ്ടും ഗിറ്റാർ എടുത്തത്... അതുപോലെ ഞങ്ങളോട് പഴയ പോലെ സംസാരിക്കാനും... " ഒരു തരം നിർവികാരതയോടെ ദേവ് പറഞ്ഞു നിർത്തി. അത് കേട്ടതും കൂടുതലായൊന്നും ചോദിക്കാതെ പാറു ബാക്കി വായിക്കാൻ തുടങ്ങി. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ഇടക്കിടക്കുള്ള ജിത്തുവിന്റെ സ്വഭാവത്തിലെ ചില മാറ്റങ്ങൾ എന്നിലും ജാനുവിലും അവനോട് കുറച്ച് അകലം സൃഷ്ടിച്ചുവെങ്കിലും പിന്നീട് ആ ചെറിയ അകൽച്ചകളെല്ലാം മാറ്റി കൊണ്ട് ഞങ്ങളുടെ ബന്ധം കൂടുതൽ കൂടുതൽ ദൃഢമായി കൊണ്ടിരുന്നു . അങ്ങനെ ഒരിക്കൽ കോളേജിൽ ആർട്‌സ് വീക് നടക്കുന്ന സമയം.. ജാനുവും ജിത്തുവും ഞാൻ അറിയാതെ എന്റെ പേര് ഗിറ്റാർ മത്സരത്തിന് കൊടുത്തു. വളരെ വൈകിയാണ് ഇതിനെ പറ്റി ഞാൻ അറിഞ്ഞത്.

അത് അറിഞ്ഞതും ഞാൻ സ്റ്റേജിൽ കേറി പെർഫോം ചെയ്യില്ല എന്ന് തീർത്ത് പറഞ്ഞു .അത് കേട്ടതും ജാനുവും ജിത്തുവും എന്നോട് കുറെ പറഞ്ഞ് സമ്മതിപ്പിക്കാൻ നോക്കിയെങ്കിലും ഞാൻ ഒരു തരത്തിലും അതിന് സമ്മതിച്ചില്ല .ഒടുക്കം ജാനുവിന്റെ കണ്ണീരിന് മുന്നിൽ എന്റെ വാശി ഞാൻ മാറ്റിവെച്ച് അവർക്ക് വേണ്ടി സ്റ്റേജിൽ കേറാം എന്ന് സമ്മതിച്ചു . 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആ ദിവസം ഓർമയിൽ തെളിഞ്ഞു വന്നതും ശിവയുടെ സർവനാഡീഞരമ്പുകളും വലിഞ്ഞു മുറുകാൻ തുടങ്ങി... "Are u okay??" ശിവയുടെ അവസ്ഥ മനസിലായതും അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് സിദ്ധു ചോദിച്ചു . അവന്റെ ചോദ്യത്തിന് തലകുലുക്കി ഓകെ ആണെന്ന് പറഞ്ഞ് കൊണ്ട് ശിവ കണ്ണടച്ച് ആ ദിവസം നടന്ന സംഭവവികാസങ്ങൾ ഓർമിക്കുവാൻ തുടങ്ങി . 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

കുറെ നാൾക്ക് ശേഷം സ്റ്റേജിൽ കയറി പെർഫോം ചെയ്യാൻ പോകുന്നത് കൊണ്ട് തന്നെ വളരെ ടെൻഷനിൽ ആയിരുന്നു ശിവ. അത് മനസിലായതും ജാനു അവനോടൊപ്പം വന്നിരുന്നു . "നീ എന്തിനാ ഇത്രയും ടെൻഷൻ അടിക്കുന്നേ... നിന്റെ കഴിവ് നീ മറ്റുള്ളവർക്ക് മുന്നിൽ പ്രകടിപ്പിക്കാൻ പോണേണ്.. അതിനെന്തിനാട നീ ഇങ്ങനെ ടെൻഷൻ അടിക്കണേ..." "എന്റെ കൊച്ചേ ...നിനക്ക് അത് പറഞ്ഞാൽ മനസിലാവൂലാ...ആ സ്റ്റേജിൽ കേറി മുന്നിലേക്ക് നോക്കിയാലുണ്ടല്ലോ പിന്നെ ഞാൻ ബോധംകെട്ട് വീണ് പോകും.. നമ്മുടെ കോളേജിലെ എല്ലാവരും ഉണ്ടാവും..എങ്ങാനും കുളമായി പോയാൽ പിന്നെ ഞാനീ കോളേജിലേക്ക് കാല് കുത്തില്ല🤐🤐" അത് കേട്ടതും ജാനു അവന്റെ മുഖം പിടിച്ച് അവളുടെ നേരെ ആക്കി പറഞ്ഞു തുടങ്ങി .. "എടാ ചെക്കാ... ആരും അത്ര വലിയ കലാകാരന്മാരായല്ല പിറവി എടുക്കുന്നെ... ഓരോരുത്തരും അവരവരുടെ കഴിവുകൾ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിച്ചു കൊണ്ടാണ് പിന്നീട് ലോകം അറിയുന്ന ആളുകൾ ആയി മാറുന്നത്... അതുകൊണ്ട് എന്റെ പൊന്ന് മോൻ ഒന്നും പേടിക്കാതെ നന്നായി പോയി പെർഫോം ചെയ്യേ... പിന്നെ ഓഡിയെൻസിനെ കാണുമ്പോഴുള്ള പേടി... അതിന് ഒരു സൊല്യൂഷൻ ഉണ്ട്... ഞാൻ സ്റ്റേജിൽ ഉണ്ടാവുമല്ലോ...

അപ്പൊ നീ എന്നെ നോക്കി പാടിയാൽ മതി... നീ ഒരു റൊമാന്റിക് സോങല്ലേ പാടുന്നെ... അപ്പൊ എന്നെ നോക്കി നല്ല ഫീലായിട്ട് പാടിക്കോ... അപ്പൊ നീ ബാക്കി ചുറ്റുമുള്ള ആളുകളെ ഒന്നും കാണില്ലന്നേ...😌😌" "അയ്യെന്റെ മോളെ... നിന്നെ നോക്കി പാടിയാൽ എന്റെ ഉള്ള കോണ്ഫിഡൻസ് പോവും... അതോണ്ട് ആ പരിപാടിക്ക് ഞാനില്ല.. അതല്ല ...നമ്മുടെ ജിത്തു എവിടെ??ഇവിടെയൊന്നും അവനെ കാണുന്നേയില്ലല്ലോ...." ജാനുവിനോട് സംസാരിക്കുന്ന ഇടയിൽ ജിത്തുവിനെ ഓർമ വന്നതും ശിവ ചോദിച്ചു . "ആഹ്...ആ കാര്യം ഞാൻ മറന്നുപോയി ....അവനെ അന്വേഷിച്ച ഞാൻ ഇവിടെ വന്നേ.. അപ്പൊ നിന്നെ കണ്ടപ്പോ നിന്ന് സംസാരിച്ചു പോയതാ... ഞാൻ അവനെ പോയി തപ്പിയിട്ട് വരാവേ...അപ്പൊ all the best.."ശിവയ്ക്ക് നേരെ കൈ വീശി ടാറ്റ കാണിച്ചു കൊണ്ട് ജാനു മറ്റൊരു ഫ്രണ്ടുമായി ജിത്തുവിനെ തപ്പിയിറങ്ങി. "ഇങ്ങനെയൊരു ലൂസ് " ജാനു പോയ വഴിയേ നോക്കി ശിവ ഒരു ചിരിയോടെ പറഞ്ഞു . അങ്ങനെ ഫഗ്ഷൻ തുടങ്ങാൻ ആയിട്ടും ജാനുവിനെയും ജിത്തുവിനെയും കാണാതെ വന്നതും ശിവ അവരെ തപ്പിയിറങ്ങാൻ ഒരുങ്ങിയതും പെട്ടെന്നാണ് ഒരു കുട്ടി ശിവയുടെ അടുത്തേക്ക് ഓടി വന്നത് ... "അ..വിടെ.....അവിടെ... ജാനുവും.. ജി...ത്തുവും...."

ഒരു കിതപ്പോടെ മുന്നിൽ നിൽക്കുന്ന കുട്ടി പറഞ്ഞു നിർത്തിയതും എന്താ കാര്യം എന്ന് മനസ്സിലാവാതെ ശിവ ഓടി . അവിടെ എത്തിയതും ശിവ കാണുന്ന കാഴ്ച ജാനുവിനെ ബലമായി പിടിച്ച് ചുംബിക്കാൻ ശ്രമിക്കുന്ന ജിത്തുവിനെ... അത് കണ്ടതും തന്റെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം ശിവ അറിയുന്നുണ്ടായിരുന്നു....അവരുടെ അടുത്തേക്ക് ഓടിയടുത്ത് കൊണ്ട് ശിവ ജിത്തുവിനെ പിടിച്ച് പുറകിലേക്ക് തള്ളി. ജിത്തു പുറകിലേക്ക് വീണതും ജാനു ശിവയുടെ അടുത്തേക്ക് ഓടി വന്ന് അവനെ മുറുകെ പുണർന്നു... ഒരു നിമിഷം ഒന്ന് ഞെട്ടിയ ശിവ പെട്ടെന്ന് അടുത്ത നിമിഷം തന്നെ ജാനുവിനെ അവനോട് ചേർത്ത് നിർത്തിയിരുന്നു... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ആ ഒരു രംഗം മനസിൽ തെളിഞ്ഞു വന്നതും നിറഞ്ഞ കണ്ണുകൾ ശിവ കണ്ണുകൾ അടച്ചു പിടിച്ചു. അവന്റെ അവസ്ഥ മനസിലാക്കിയ പോലെ സിദ്ധു കൂടുതൽ ഒന്നും ചോദിക്കാതെ അവനെ കുറച്ചു നേരത്തേക്ക് വെറുതെ വിട്ടു ............. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story