പാർവതീപരിണയം...💖: ഭാഗം 34

parvatheeparinayam

എഴുത്തുകാരി: തെന്നൽ

ആ ഒരു സംഭവത്തിന് ശേഷം ഞാൻ കുറെ കാര്യങ്ങൾ മനസിലാക്കുകയായിരുന്നു .ജിത്തു എന്റെ അച്ഛന്റെ ബിസിനസ്സ് ശത്രുവിന്റെ മകൻ ആണെന്നും അവൻ അവന്റെ അച്ഛന്റെ പ്ലാൻ അനുസരിച്ചാണ് എന്നോട് കൂട്ടായതെന്നും.... കോളേജിലെ ഫഗ്ഷന്റെ അന്ന് എന്റെ ബാഗിൽ ലഹരി മരുന്ന് വെക്കാൻ പ്ലാൻ ചെയ്യുന്ന ജിത്തുവിനെ കണ്ട് അത് ചോദിക്കാൻ ചെന്നതാണ് ജാനു .അതിനാണ് അവളെ അവൻ അപമാനിക്കാൻ ശ്രമിച്ചത്.. എല്ലാ കാര്യങ്ങളും അറിഞ്ഞതും വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനും ജാനുവും.. സ്വന്തം കൂടപിറപ്പ് പോലെ സ്നേഹിച്ച അവൻ ഒരു ചതിയൻ ആണെന്ന് വിശ്വസിക്കാൻ ഞങ്ങളെ കൊണ്ട് കഴിയുമായിരുന്നില്ല...💔💔 ആരെയും. കാത്തു നിൽക്കാതെ അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി ...ജിത്തു ഞങ്ങളുടെ ഗ്യാങിൽ നിന്ന് പോയതോട് കൂടി ഞാനും ജാനുവും കൂടുതൽ അടുത്തു.അപ്പോൾ ഞാൻ അറിയുകയായിരുന്നു എന്റെ ജീവിതത്തിൽ ജാനുവിനുള്ള സ്ഥാനം!! ജിത്തുവിനെയും അവന്റെ പ്രവൃത്തിയേയും മറക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ലെങ്കിൽ കൂടിയും അത് പൂർണമായും മറവിക്ക് വിട്ട് കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചു . ദിനങ്ങൾ കൊഴിഞ്ഞു പോകവെ ...ഒരു ദിവസം എന്റെ birthday വന്നെത്തി .

ഞാൻ ഒരിക്കലും മറക്കാൻ ആഗ്രഹിക്കാത്ത ദിവസം ❤️❤️ അന്നാണ് ജാനു എന്നെ കോളേജിലെ അത്രയും പിള്ളേരുടെ മുന്നിൽ വെച്ച് പ്രൊപോസ് ചെയ്തത് ....💕💕💕അവൾ പ്രൊപോസ് ചെയ്യാൻ കാത്തിരുന്നത് പോലെ ഞാൻ അപ്പൊ തന്നെ എന്റെ പ്രണയവും അവളെ അറിയിച്ചു 💝💝. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പ്രൊപോസിങ് സീൻ വായിച്ചതും പാറുവിന്റെ കണ്ണുകൾ നിറഞ്ഞു .ഇനിയൊന്നും വായിക്കാൻ ത്രാണിയില്ല എന്ന രീതിയിൽ പാറു ഡയറി കല്ലുവിനും ദേവിനും കൊടുത്തു കൊണ്ട് എണീക്കാൻ ഒരുങ്ങി . "ചേച്ചി ,ഇത് എവിടെ പോണ്..." "ഞാൻ പോയി അമ്മയെ നോക്കട്ടെ കല്ലൂ... നമ്മൾ എത്ര നേരമായി ഇവിടെ വന്നിരിക്കുന്നു... ബാക്കി നിങ്ങൾ വായിച്ചിട്ട് എനിക്ക് പറഞ്ഞു തന്നാൽ മതി..." തന്റെ നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഒളിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പാറു പറഞ്ഞു . "'അമ്മ ഇപ്പൊ അവിടെ ഏതേലും സീരിയലും കണ്ട് ഇരുപ്പുണ്ടാവും...അമ്മയുടെ കാര്യം ഓർത്തു ചേച്ചി വിഷമിക്കണ്ട... ചേച്ചി ഇവിടെ ഇരി..." എന്ന് പറഞ്ഞ് കൊണ്ട് കല്ലു പാറുവിന്റെ കയ്യിൽ പിടിച്ച് വലിച്ച് ഇരുത്തി . "പിന്നെ ഏട്ടത്തി...ഏട്ടത്തി എണീറ്റ് പോണത്തിന്റെ കാര്യം എനിക്ക് മനസിലായി...

അതോണ്ട് ഇവിടേം തൊട്ട് എന്തും വായിക്കാനുള്ള മനക്കരുത്തോടെ ബാക്കി വായിച്ചാൽ മതി... അല്ലേൽ പിന്നെ നമുക്ക് ആർക്കും ഇത് വായിക്കേണ്ട.. ഇത് എടുത്ത ഇടത്ത് തന്നെ സുരക്ഷിതമായി നമുക്ക് വെക്കാം...." ദേവ് പറഞ്ഞത് കേട്ടതും ഞാൻ ബാക്കി വായിച്ചോളാമേ എന്ന് കൈകൂപ്പി പറഞ്ഞു കൊണ്ട് പാറു ബാക്കി വായിക്കാൻ തുടങ്ങി . 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പിന്നീട് ഞങ്ങളുടെ പ്രണയദിനങ്ങൾ ആയിരുന്നു... കോളേജ് വരാന്തയിലും ലൈബ്രറിയിലും വാകമരചുവട്ടിലും എന്തിന്...കോളേജിലെ ഓരോ മുക്കും മൂലയിലും ഞങ്ങൾ പ്രണയിച്ചു നടന്നു . അങ്ങനെ ദിവസങ്ങൾ കടന്നുപോകവേ...ഒരു ദിവസം ജാനു എന്നെ അത്യാവശ്യം ആയിട്ട് കാണണമെന്ന് പറഞ്ഞ് ഫോൺ ചെയ്യുന്നത് . അത്രയും പറഞ്ഞ് ശിവ കണ്ണടച്ച് ആ രംഗം ഓർത്തു . 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ജാനു പറഞ്ഞതനുസരിച്ച് ശിവ ബീച്ചിലേക്ക് പോകുന്ന വഴിക്കാണ് റോഡ് ആകെ ബ്ലോക്ക് ആയി കാണപ്പെട്ടത്.. അവിടെ ചെന്ന് കാര്യം അന്വേഷിച്ചപ്പോയാ അറിയുന്നത് ആക്‌സിഡന്റ് നടന്നതാണെന്ന്... അവിടെ ഒന്ന് നോക്കി തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴാണ് പെട്ടെന്ന് ശിവ എന്തോ കണ്ടത് പോലെ തിരിഞ്ഞു നോക്കിയത്. പ്രണയസമ്മാനമായി ശിവ ജാനുവിന് നൽകിയ ബ്രേസ്‌ലറ്റ്..💔💔

അത് കണ്ടതും ഒരു നിമിഷം മരവിച്ചു നിന്നുപോയ ശിവ തൊട്ടടുത്ത നിമിഷം തന്നെ ബോധം വീണ്ടെടുത്ത് കൊണ്ട് അങ്ങോട്ടേക്ക് ഓടി ...മുഖം ഒന്നും വ്യക്തമായി മനസിലാകാത്ത തരത്തിൽ ആകെ ചോരയിൽ മുങ്ങി കുളിച്ചു കിടക്കുന്ന ഒരു പെണ്കുട്ടി !! ദൈവത്തിനോട് ഒരായിരം തവണ അത് ജാനു ആയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ശിവ അവളുടെ അടുത്തായി കിടക്കുന്ന ബാഗ് തുറന്നു നോക്കി . "ജാ.... ജാൻ... വി..." ആ ബാഗ് പരിശോധിച്ചതും കോളേജിലെ ഐഡി കാർഡ് കിട്ടിയതും ശിവ അതിലെ പേര് വായിച്ചു ......തൊട്ടടുത്ത് താൻ ജീവനേക്കാളേറെ സ്നേഹിച്ച തന്റെ ജാനുവിന്റെ ചിരിക്കുന്ന മുഖം കണ്ടതും ശിവ അവളെ തന്റെ കയ്യിൽ കോരിയെടുത്ത് കൊണ്ട് പൊട്ടി കരഞ്ഞു . " ലോറി ഇടിച്ചത..." "ലോറി ഇടിച്ചത് മാത്രമോ ആ കുട്ടിയുടെ സ്കൂട്ടർ കറക്ടായിട്ട് ലോറിയുടെ മുൻ ഭാഗത്ത് ഇടിച്ചത് കൊണ്ട ആ കുട്ടിയുടെ മുഖം പോലും ഇത്രയും വികൃതമായി ഇരിക്കുന്നെ... അതാ ആർക്കും മനസിലാവതത്ത്..." ചുറ്റുമുള്ളവർ ഓരോന്ന് പറയുന്നുണ്ടെങ്കിലും ശിവ അതൊന്നും കേൾക്കാതെ താൻ ഏറെ വട്ടം പ്രണായതുരമായി ചുംബിച്ച അവളുടെ മൂർദ്ധാവ് നോക്കി ഇരിക്കുകയായിരുന്നു എല്ലാം നഷ്ടപ്പെട്ടവനെ പോലെ................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story