പാർവതീപരിണയം...💖: ഭാഗം 35

parvatheeparinayam

എഴുത്തുകാരി: തെന്നൽ

എല്ലാം പറഞ്ഞ് കഴിഞ്ഞതും ശിവ രണ്ടു കയ്യ് കൊണ്ടും മുഖം പൊത്തി ഇരുന്നു . അവന്റെ അവസ്ഥ മനസിലാക്കിയതും കുറച്ച് സമയം അവനെ ഒറ്റക്ക് വിടാൻ തീരുമാനിച്ച് സിദ്ധു ക്യാബിൻ വിട്ടിറങ്ങി . ♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎ ഡയറിയിലെ അവസാനത്തെ വരിയും വായിച്ചു കൊണ്ട് പാറു നിറഞ്ഞു തുളുമ്പിയ കണ്ണുമായി അത് അടച്ചു വെച്ചു . ശിവ ജാനുവിനെ സ്നേഹിച്ചതിനെക്കാളേറെ അവരുടെ പ്രണയം പാതിവഴിയിൽ ഇല്ലാതായി പോയല്ലോ എന്നോർത്തതായിരുന്നു പാറുവിന്റെ വിഷമം... അതു മൂലം ശിവ അനുഭവിച്ച വേദന ഓർത്തതും പാറു ആകെ വല്ലാതായി... കല്ലുവിന്റെയും ദേവിന്റെയും അവസ്ഥയും മറിച്ചായിരുന്നില്ല...പാറുവിനെ പോലെ അവരുടെ കണ്ണുകളും നിറഞ്ഞിരുന്നു.... പെട്ടെന്ന് എന്തോ ഓർത്തു കൊണ്ട് കല്ലു പാറുവിന്റെ മുന്നിൽ മുട്ടുകുത്തി ഇരുന്നു കൊണ്ട് രണ്ട് കയ്യും കൂട്ടി പിടിച്ചു . "ചേച്ചി.... നിക്കറിയാം വല്യേട്ടനും ചേച്ചിയും തമ്മിൽ ഇതുവരെ ഒരു ലൈഫ് തുടങ്ങീട്ടില്ലെന്ന്. ..പക്ഷെ ....ഞാൻ ഇപ്പൊ ചേച്ചിയോട് ഒരു കാര്യം പറയുവാ... അതീ..അനിയത്തിയുടെ അപേക്ഷ ആയിട്ട് കണ്ടാൽ മതി.... ചേച്ചി ഒരിക്കലും വല്യേട്ടനെ വിട്ട് പോകരുത്.... എന്റെ ചേട്ടൻ ഇപ്പൊ തന്നെ കുറെ അനുഭവിച്ചത...അതോണ്ട് plzz.. എന്റെ ചേട്ടനെ ഇട്ടട്ട് പോവല്ലേ ചേച്ചി....😭😭"

കരഞ്ഞു പറഞ്ഞു കൊണ്ട് കല്ലു പാറുവിന്റെ കൈകൾ ഒന്നുകൂടി മുറുക്കി കൂട്ടി പിടിച്ചു . അവളുടെ വിഷമം കണ്ട് ഒരു സഹോദരി എന്നതിനെക്കാളുപരി ഒരു അമ്മയെ പോലെ പാറു അവളെ ചേർത്തു പിടിച്ചു .അതിലുണ്ടായിരുന്നു പാറുവിന് അവളോട് പറയാനുള്ള മറുപടി !!! ♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎ 'എന്നെ ഇനി ശിവേട്ടന് സ്നേഹിക്കാൻ പറ്റുമോ എന്ന് സംശയമാണ്......പക്ഷെ എനിക്ക് ഏട്ടനെ സ്നേഹിക്കാലോ...എത്രയോ ആളുകൾ തിരിച്ചു കിട്ടും എന്ന് യാതൊരു ഉറപ്പുമില്ലാതെ എത്രയോ ആളുകളെ പ്രണയിക്കുന്നു !! അതു പോലെ എനിക്കും യാതൊരു ഉപാധിയും ഇല്ലാതെ ശിവേട്ടനെ സ്നേഹിക്കാലോ... ഇനി അഥവാ എപ്പോഴേലും എനിക്ക് ആ സ്നേഹം തിരിച്ച് കിട്ടിയാലോ...' മനസിൽ എന്തൊക്കെയോ തീരുമാനിച്ചു കൊണ്ട് പാറു ശിവയുടെ ഡയറി എടുത്തപോലെ തിരിച്ചെടുത്തു വെച്ചു . ♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎♡︎ ഡയറി വായിച്ചതൊന്നും ശിവയെ അറിയിക്കാതെ അങ്ങനെ ഒരാഴ്ച്ച കടന്നുപോയി .അങ്ങനെ ഒരു അവധി ദിവസം അമ്മ ശിവയോടും പാറുവിനോടും ഒന്നിച്ച് ക്ഷേത്രത്തിൽ പോവാൻ പറഞ്ഞു .

അമ്മ പറഞ്ഞത് കേട്ടതും ഓഫീസിലെ ഫയൽ നോക്കാനുണ്ടെന്ന് പറഞ്ഞ് ശിവ തടി തപ്പി . ശിവയുടെ മറുപടി കേട്ട് അമ്മയുടെ മുഖം വാടിയത് കണ്ട പാറു എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് റൂമിലേക്ക് പോയി. റൂമിലെത്തിയതും ബാൽക്കണിയിൽ എന്തോ ആലോചിച്ചു നിൽക്കുന്ന ശിവയെ കണ്ടതും പാറു തന്റെ സാന്നിധ്യം അറിയിക്കാൻ എന്ന പോലെ ഒന്ന് തൊണ്ടയനക്കി. പാറുവിന്റെ തൊണ്ടയനക്കൽ കേട്ട് ശിവ അവളെ ഒന്ന് നോക്കിയിട്ട് പിന്നെയും വിദൂരതയിലേക്ക് നോക്കി . അത് കണ്ടതും ഇതൊരു നടക്ക് പോകില്ല എന്ന് മനസ്സിലാക്കിയ പാറു വന്ന കാര്യം ചോയ്ക്കാമെന്ന് കരുതി . "അതേയ് .....തനിക്ക് എന്താ എന്നെയും കൊണ്ട് അമ്പലത്തിൽ പോയാൽ😒😒" പാറുവിന്റെ ചോദ്യം കേട്ടതും ശിവ അവളെ ഒന്ന് കടുപ്പിച്ച് നോക്കി. 'മിണ്ടുന്നില്ല ....മിണ്ടുന്നില്ല....കുട്ടി ഒന്നും മിണ്ടുന്നില്ല.... ഇനി കുട്ടിക്ക് വെല്ല മൗനവൃതവും ആവോ🤔' പാറു ചിന്തിക്കാതെയിരുന്നില്ല "താൻ മിണ്ടാതെ നിന്നിട്ടൊന്നും കാര്യമില്ല... എനിക്ക് ഇന്ന് അമ്പലത്തിൽ പോണം "

അതും പറഞ്ഞു കൊണ്ട് പാറു രണ്ട് കയ്യും മാറിലായി കെട്ടി ശിവയെ നോക്കി . "നിനക്ക് പോണോങ്കിൽ നീ ഒറ്റക്ക് പോണം ...അല്ലെങ്കിൽ അമ്മയെയോ കല്ലുവിനെയോ ദേവിനെയോ കൂട്ടി പോകാം... അല്ലാതെ നീ എന്തിനാ എന്നെ വിളിക്കണേ..." പാറുവിന് മറുപടി കൊടുത്ത് കൊണ്ട് ശിവ അവളെ പോലെ ഇരുകയ്യും നെഞ്ചിൽ പിണച്ചു കൊണ്ട് അവളെ നോക്കി . "ഹലോ മിഷ്ട്ടർ... ഞാൻ കെട്ടിയെക്കുന്നത്...." പാറു പറഞ്ഞോണ്ടിരുന്നതും ശിവയുടെ നോട്ടം കണ്ട് പറഞ്ഞത് അബദ്ധമായോ എന്നോർത്ത് അവൾ പറഞ്ഞത് റീവൈൻഡ് അടിച്ചു നോക്കി . പറഞ്ഞത് എന്താണെന്ന് ഓർമ വന്നതും നാവ് കടിച്ച് കൊണ്ട് പാറു ശിവയെ നോക്കി . 'അത്പിന്നെ... ഒരു കൈയബദ്ധം നാറ്റിക്കരുത് ' എന്ന കണക്കെ നിൽക്കുന്ന പാറുവിനെ കണ്ടിട്ട് ശിവക്ക് ചിരി വന്നെങ്കിലും അത് പുറമെ കാണിക്കാതെ അവൻ ഗൗരവത്തിൽ നോക്കി . "അതല്ല...എന്നെ കെട്ടിയെക്കുന്നത് കൈലാസത്തിലെ ശിവരുദ്രല്ലേ അല്ലാതെ ഇവിടുത്തെ അമ്മയും കല്ലുവും ദേവും ഒന്നുമല്ലല്ലോ... ഞാൻ എന്റെ ഭർത്തുവിന്റെ ഒപ്പം മാത്രമേ ക്ഷേത്രത്തിൽ പോകോളൂ... അതോണ്ട് എനിക്കിന്ന് താനുമായി അമ്പലത്തിൽ പോയേ പറ്റോളൂ..." അവന്റെ ഗൗരവം കണ്ടതും പറയാനുള്ളതെല്ലാം പറഞ്ഞിട്ട് പാറു ശിവയെ നോക്കി

. "അപ്പൊ ഞാൻ നിന്റെ ഭർത്താവാണല്ലെ...😋😋" ഒരു പ്രത്യേക തരം ചിരിയോടെ പാറുവിന്റെ അടുത്തേക്ക് നടന്നുകൊണ്ട് ശിവ ചോദിച്ചു . ശിവയുടെ വരവിനനുസരിച്ച് പുറകിലേക്ക് നീങ്ങി കൊണ്ട് പാറു അതേ എന്ന് തലയാട്ടി. "അപ്പൊ ങ്ങനെയാണേൽ ഭർത്താവിന് ഭാര്യയുടെ മേൽ കുറച്ചവകാശങ്ങൾ ഉണ്ട്..... അപ്പൊ എങ്ങനെയാ കാര്യങ്ങൾ...." എന്തോ ഒരു double മീനിങ്ങിൽ പറഞ്ഞു കൊണ്ട് ശിവ പാറുവിനോട് ചേർന്നു നിന്നു . അവന്റെ സംസാരത്തിൽ ആകെ പതറി പോയ പാറു ശിവയുടെ മുഖത്തേക്ക് നോക്കാനാവാതെ താഴേക്ക് നോക്കി നിന്നു . പാറു താഴേക്ക് നോക്കുന്നത് കണ്ടതും ശിവ അവളുടെ മുഖം ചൂണ്ടുവിരലിനാൽ തന്റെ നേരെ ആക്കി . അവന്റെ സ്പര്ശനത്തിൽ ദേഹമാകമാനം ഒരു കുളിര് കടന്ന് പോകുന്നത് പോലെ പാറുവിന് തോന്നി . ശിവയുടെ മുഖത്തേക്ക് നോക്കിയപ്പോ ഒരു കുസൃതി ചിരിയുമായി തന്നെ നോക്കി നിൽക്കുന്നതാണ് കാണുന്നത് . അത് കണ്ടതും എവിടുന്നൊക്കെയോ വന്ന ധൈര്യത്തിൽ അവനെ തട്ടി മാറ്റി പാറു ഓടി . "അതേയ് ....അമ്പലത്തിൽ പോകാൻ റെഡി ആയിക്കോ..." അവൾ ഓടുന്നത് കണ്ടതും ശിവ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു. അവൻ പറഞ്ഞത് കേട്ടതും വിശ്വാസം വരാതെ പാറു ഓട്ടം നിർത്തി അവനെ നോക്കി .

"എന്തേ പോവണ്ടേ" അവളുടെ നോട്ടം കണ്ടതും അവൻ ചോദിച്ചു . "അപ്പൊ എന്നെ പേടിയൊക്കെ ഉണ്ടല്ലേ... ഹ്മ്മ... നല്ലതാ... " അവനെ നോക്കി കളിയാക്കി കൊണ്ട് പാറു പറഞ്ഞു . "ഡീ..." അവൾ പറഞ്ഞത് കേട്ടതും ശിവ അവളുടടുത്തേക്ക് നടന്നടുത്ത് കൊണ്ട് വിളിച്ചു. "അപ്പൊ ഞാൻ വേഗം പോയി റെഡി ആയി വരാവേ...ദേ പോയി ധാ വന്നു...." അവന്റെ വരവ് കണ്ടതും അവനെ നോക്കാതെ എന്തൊക്കെയോ പറഞ്ഞ് പാറു റെഡി ആവാൻ പോയി . അവളുടെ പോക്ക് കണ്ടതും ശിവ അറിയാതെ ചിരിച്ചുപോയി . 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 ശിവയുടെ ആ ഒരു ഭാവം പാറുവിന് തികച്ചും അപരിചിതമായിരുന്നു. അന്നത്തെ ആ രാത്രിക്ക് ശേഷം (പഞ്ഞിവലിയൊക്കെ നടന്ന ആ രാത്രി ) ഇന്നാണ് ശിവ തന്നോട് ഇത്രയും ക്ലോസ് ആയി പെരുമാറിയതെന്ന് പാറു ചിന്തിച്ചു. ശിവയുടെ സാമീപ്യത്തിൽ തന്റെ ശരീരത്തിൽ ഉണ്ടാകുന്ന ഓരോ മാറ്റവും പാറു ഒരു തരം ലജ്ജയോടെ ഓർത്തു ............... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story