പാർവതീപരിണയം...💖: ഭാഗം 36

parvatheeparinayam

എഴുത്തുകാരി: തെന്നൽ

അങ്ങനെ ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേ ഇരുന്നു .പാറുവിന്റെയും ശിവയുടെയും ജീവിതത്തിൽ പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടായില്ലെങ്കിലും പാറു ശിവയെ ചൊറിയാൻ പോകുന്നത് പതിവാക്കി . ഇടക്ക് പാറുവിന്റെ ചൊറിയൽ അധികമാവുമ്പോൾ വല്ലപ്പോഴും ശിവയുടെ മാന്തലും ...പാറുവിനോടൊപ്പം ദേവും കല്ലുവും കൂടി കൂടിയതോടെ കോളം തികഞ്ഞു .അങ്ങനെ ജീവിതം നല്ല സന്തോഷത്തോടെ കഴിഞ്ഞു പോയി . അങ്ങനെ ഒരു ദിവസം അമ്മയുടെ ചേച്ചിക്ക് സുഖമില്ല എന്ന വാർത്ത അറിഞ്ഞതും അമ്മ അമ്മയുടെ ചേച്ചിയുടെ അടുത്തേക്ക് പോയി .വീട്ടിലാകെ ശിവയും പാറുവും കല്ലുവും ദേവും മാത്രം... ശിവ വരുന്ന സമയം ആയിട്ടും അവനെ കാണാഞ്ഞിട്ട് ആകെ ആവലാതി + വേവലാതി പൂണ്ട് നിൽക്കുകയാണ് പാറു . ദേവിന് കോളേജിൽ എന്തോ ഫഗ്ഷൻ ഉള്ളത് കൊണ്ട് അതിന്റെ ഡെക്കറേഷനും മറ്റ് കാര്യങ്ങളും ഉള്ളോണ്ട് വീട്ടിൽ വരില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു .അതുകൊണ്ട് വീട്ടിൽ കല്ലുവും പാറുവും മാത്രം ഉള്ളൂ... 🎶 കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു 🎶 എന്ന് പറഞ്ഞത് പോലെയായി....കാത്തിരുന്നിട്ട് തീയും വന്നില്ല ജോതിയും വന്നില്ല. ശിവയുടെ ഫോണിലേക്ക് കല്ലുവും പാറുവും മാറി മാറി വിളിച്ചിട്ടും കിട്ടുന്നുണ്ടായിരുന്നില്ല.

അങ്ങനെ ആകെ മൊത്തം ടെൻഷൻ അടിച്ച് ഇരിക്കുമ്പോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത്. ശിവയുടെ കാർ അല്ലാത്തത് കൊണ്ട് തന്നെ ഈ സമയത്ത് ആരാ വന്നേക്കുന്നെ എന്നോർത്ത് കല്ലുവും പാറുവും മുറ്റത്തേക്കിറങ്ങി. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരാൾ ഇറങ്ങി അവരെ രണ്ട് പേരെയും നോക്കി പുഞ്ചിരിച്ചതും കല്ലുവിനും പാറുവിനും അത് ആരാണെന്ന് മനസിലാവാതെ പരസ്പരം നോക്കിയിട്ട് അയാളെ മുഖം ചുളിച്ച് നോക്കി. അത് കണ്ടതും ആ വന്ന മനുഷ്യൻ പാറുവിന്റെ അടുത്തേക്ക് നടന്നടുത്തു. "Mrs.ശിവ?? " ഒരു ചോദ്യഭാവത്തിൽ പാറുവിനെ നോക്കി ചോദിച്ചതും അവൾ തലകുലുക്കി കൊണ്ട് അതെ എന്ന് മറുപടി കൊടുത്തു. "എന്നേ അറിയാൻ വഴിയില്ല.... എന്റെ പേര് സിദ്ധാർഥ്... ശിവയുടെ കമ്പനിയിലെ മാനേജർ ആണ് " പാറു ആണെന്ന് മനസിലായതും സിദ്ധു ഒരു ചെറു പുഞ്ചിരിയോടെ തന്നെ പരിചയപ്പെടുത്തി. ശിവയെ കാണാത്തതും അതിന്റെ ഇടയിൽ സിദ്ധു വീട്ടിൽ വന്നതും കൂടി ആയതോടെ പാറുവിന് ആകെ ടെൻഷൻ ആവാൻ തുടങ്ങി. ഇനി വെല്ല അപകടവും... 😢😢 ലെ വായനക്കാർ * അപകടം നടന്നത് പറയാൻ വരുന്ന ഒരാള് ഇതുപോലെ സെൽഫ് ഇൻട്രോ ഒക്കെ നടത്തുവോ കുട്ടി...

🤦‍🤦‍♀️ ലെ തെന്നൽ * അമർ അക്ബർ അന്തോണിയിലെ നല്ലവനായ ഉണ്ണിയെ ഓർക്കുന്നുണ്ടോ ആവോ 😬😬 "ഹേയ് ടെൻഷൻ ആവേണ്ട കാര്യം ഒന്നുമില്ല... എന്റൊപ്പം ശിവയും ഉണ്ട്... ബട്ട്‌ ഒരു പ്രശ്നം ഉണ്ട്... " പാറുവിന്റെ മുഖഭാവം കണ്ട് അവളുടെ അവസ്ഥ മനസിലാക്കിയ പോലെ സിദ്ധു പറഞ്ഞു. ശിവ കൂടെ ഉണ്ടെന്ന് അറിഞ്ഞതും ഒന്ന് ആശ്വസിച്ച പാറു എന്തോ ഒരു പ്രശ്നം ഉണ്ടെന്ന് കേട്ടതും ഇനി അടുത്ത കുരിശെന്താ എന്ന കണക്കെ ദേവിനെ നോക്കി. "അതുപിന്നെ...... ശിവ ഇച്ചിരി ഫിറ്റാ... " മടിച്ചു മടിച്ചു കൊണ്ട് സിദ്ധു പറഞ്ഞത് കേട്ടതും കല്ലുവും പാറുവും ഞെട്ടി കൊണ്ട് പരസ്പരം നോക്കി. അവർക്ക് വിശ്വാസം ആയില്ല എന്ന് കണ്ടതും സിദ്ധു തന്റെ ദൃഷ്ടി കാറിലേക്ക് പതിപ്പിച്ചു. സിദ്ധുവിന്റെ നോട്ടം കണ്ടതും കല്ലുവും പാറുവും നോക്കി. സിദ്ധു കാറിനടുത്തേക്ക് ചെന്ന് ഡോർ തുറന്നത് കണ്ടതും പാറുവും അവന്റെ അടുത്തേക്ക് ചെന്ന് ശിവയെ വീട്ടിനുള്ളിലേക്ക് കയറ്റാൻ സഹായിച്ചു. ശിവയെ താങ്ങി റൂമിൽ കിടത്തി സിദ്ധുവും പാറുവും റൂം വിട്ടിറങ്ങി. "ഇന്ന് ഇങ്ങനെ കുടിക്കാൻ മാത്രം ഓഫീസിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ... " ആദ്യമായിട്ട് ശിവയെ മദ്യപിച്ച് കണ്ട ഞെട്ടലോടെ പാറു സിദ്ധുവിനോട് ചോദിച്ചു.

"ഏയ്,,, അങ്ങനെ പ്രത്യേകിച്ച് ഒന്നും നടന്നില്ല... ഇന്ന് ഉച്ചക്ക് പുറത്ത് പോയി പിന്നെ തിരിച്ചെത്തിയപ്പോൾ മുതൽ ആള് ഭയങ്കര ഡെസ്പ് ആയിരുന്നു. അങ്ങനെ എന്നേം കൂട്ടി പുറത്ത് പബ്ബിൽ പോയി. ഇതുവരെ കുടിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു കുറച്ച് കുടിച്ചപ്പോഴേക്കും ആള് ഫിറ്റായി... അതാ സംഭവം... പിന്നെ ശിവയുടെ കാർ ഇപ്പോഴും ഓഫീസിലാണ്.. ഞാൻ നാളെ രാവിലെ ഇവിടെ എത്തിക്കാം... " അത്രയും പറഞ്ഞു കൊണ്ട് സിദ്ധു തന്റെ കാറുമായി പോയി. സിദ്ധു പോയി കഴിഞ്ഞതും കല്ലുവും പാറുവും ഒരു തളർച്ചയോടെ സോഫയിലേക്ക് ഇരുന്നു. "എന്നാലും ചേച്ചി... ചേട്ടന് എന്ത് പറ്റിയതായിരിക്കും... ജീവിതത്തിൽ തളർന്നിരുന്നപ്പോൾ പോലും ഞാൻ എന്റെ ചേട്ടനെ ഇങ്ങനെ കണ്ടട്ടില്ല... " വേദന നിറഞ്ഞ ശബ്ദത്തോടെ കല്ലു പറഞ്ഞു നിർത്തി. "എനിക്കറിയില്ല കല്ലൂ...ഇന്ന് രാവിലെ വരെ ഒരു കുഴപ്പോം ഉണ്ടായിരുന്നില്ല....രാവിലെ ഞാൻ ഒന്ന് അങ്ങേരെ വട്ടാക്കിയതാ... അപ്പോ എന്നേ ഒന്നും പറയാതെ പോയ മനുഷ്യനാ... അതാ ഇപ്പൊ കുടിച്ച് വന്നേക്കുന്നത്.... "കല്ലു പറഞ്ഞത് കേട്ടതും രാവിലെ നടന്ന കാര്യങ്ങൾ ഓർത്തുകൊണ്ടെന്ന പോലെ പാറു പറഞ്ഞു. "എന്തായാലും അമ്മ ഇല്ലാത്തത് നന്നായി...

അല്ലേൽ പിന്നെ അമ്മ ആകെ പ്രശ്നം ആക്കിയേനെ... വല്യേട്ടനെ ഒരിക്കലും ഇങ്ങനെ കാണേണ്ടി വരുമെന്ന് അമ്മ ഓർത്തിട്ടും കൂടിയുണ്ടാവില്ല.... " "നീ പറഞ്ഞത് ശരിയാ... ഇതും കൂടി ആയാൽ അമ്മക്ക് സഹിക്കാൻ പറ്റില്ലായിരുന്നു... എന്നാലും ശിവേട്ടൻ ഒന്ന് മാറി വരുവായിരുന്നു... അപ്പോഴാണ് ഈ മദ്യപിച്ചുള്ള വരവ്... ഇനി പണ്ടത്തെ പോലെ എങ്ങാനും ആയാൽ...... " ബാക്കി പറയാനാകാതെ പാറു കല്ലുവിനെ നോക്കി. അതിന്റെ അർത്ഥം മനസിലായത് പോലെ കല്ലു പാറുവിന്റെ കൈ പിടിച്ച് കണ്ണ് ചിമ്മി കാട്ടി. "അങ്ങനെ ഒന്നും ഉണ്ടാവില്ല ചേച്ചി... ചിലപ്പോ ഓഫീസിലെ വർക്കിന്റെ പ്രഷർ കൊണ്ടായിരിക്കും... " ആശ്വസിപ്പിക്കാൻ എന്ന പോലെ കല്ലു പറഞ്ഞത് കേട്ടതും ഒരു അധികം വോൾറ്റേജ് ഇല്ലാത്ത ചിരി തിരിച്ചു കൊടുത്തു . "അതല്ല ചേച്ചി... ഇന്ന് രാവിലെ എന്താ നടന്നെ..??ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ..🙈🙊" അറിയാനുള്ള ത്വര കൊണ്ട് കല്ലു രണ്ടും കൽപ്പിച്ച് കൊണ്ട് ചോദിച്ചു . "എന്ത് നടന്നെന്ന് ...ഒന്നും നടന്നില്ലല്ലോ"പാറു ഒന്നുമറിയാത്തത് പോലെ തിരിച്ചു പറഞ്ഞു . "ചേച്ചി ഒന്നുമറിയാത്ത പോലെ സംസാരിക്കല്ലേ... നേരത്തെ പറഞ്ഞില്ലേ രാവിലെ എന്തോ നടന്നെന്ന് അതിനെ പറ്റിയ ഞാൻ ചോദിച്ചേ...

"പാറുവിന്റെ കയ്യിൽ പയ്യെ തടവി കൊണ്ട് കല്ലു പറഞ്ഞു . "ഹോ... എന്താ ഒരു interest....ഒരു ഭാര്യ-ഭർത്താവിന്റെ ഇടയിൽ നടന്ന കാര്യങ്ങൾ ഒരു അനിയതിയോട് പറയണത് ശരിയല്ല കുട്ടീ...😌🙊" "ഓഹ് പിന്നെ..😒😒" കല്ലു വിത്ത് പുച്ഛം . "അങ്ങനെ പോവല്ലേ കല്ലൂ... ഇന്ന് രാവിലെ പുള്ളിക്ക് ഞാൻ കോഫിക്ക് പകരം ചായ കൊടുത്തു .അമ്മ ഇല്ലാത്തപ്പോ അല്ലെ ഇങ്ങനെയൊക്കെ പണി കൊടുക്കാൻ പറ്റോളൂ.. നിന്റെ വല്യേട്ടൻ അത് കുടിച്ചിട്ട് എന്റെ കവിളിൽ വന്ന് ഉമ്മിച്ചേക്കണ്...😬" രാവിലത്തെ സംഭവം ഓർമ വന്നതും പാറു അറിയാതെ തന്റെ വലത്തെ കവിളിൽ കൈ വെച്ചു . "ഏഹ് ...എന്താ ...ഉമ്മയാ... യൂ മീൻ കിസ്😳😳"പാറു എന്തോ അപരാധം പറഞ്ഞത് പോലെ കല്ലു ഞെട്ടി കൊണ്ട് ചോദിച്ചു . "ഹ്മ്മ... എന്നിട്ട് ഒരു ഡയലോഗും ഇനി എനിക്കിട്ട് പണിയാൻ വന്നാൽ ഈ മറുപണി ഓർത്താൽ മതിയെന്ന്...അപ്പൊ ഞാൻ ഒരു തീരുമാനം എടുത്തു...." "എന്താ... ഇനി വല്യേട്ടനെ ചൊറിയാൻ പോവൂലന്നോ..??" പാറു പറഞ്ഞ് നിർത്തിയതും കല്ലു ചോദിച്ചു . "ഏയ് അതല്ല... ഇനി അങ്ങേരെ മാത്രം ചൊറിയാൻ പോവോളൂന്ന്... ഉമ്മകൾ ഫ്രീ ആയിട്ട് കിട്ടിയാൽ പുളിക്കുവോ🙈🙈" കല്ലു വിത്ത് നാണം അത് കണ്ടതും കല്ലുവിന് ഒരു കാര്യം മനസിലായി ...

ചേച്ചി കൈ വിട്ട് പോയെന്ന്... അതുകൊണ്ട് കൂടുതൽ സംസാരിച്ച് നിൽക്കാതെ ഉറങ്ങുന്നതാണ് നല്ലതെന്ന് ബുദ്ധി ഉപദേശിച്ചതും കല്ലുവിനും അതാ നല്ലതെന്ന് തോന്നി . "ഇങ്ങനെ സംസാരിച്ച് ഇരുന്നാൽ മതിയോ... നമുക്ക് ഉറങ്ങേണ്ടേ... നേരം എത്ര ആയിന്നാ വിചാരം " ഒരു കോട്ടുവാ ഇട്ട് കൊണ്ട് കല്ലു പറഞ്ഞു . കല്ലുവിന്റെ കോട്ടുവാ കണ്ടതും പാറുവും കോട്ടുവാ ഇട്ടു .അതിപ്പോ കോട്ടുവാ എന്നത് ഒരു പകർച്ചവ്യാധി ആണല്ലോ...അപ്പോൾ പകരുമല്ലോ ലോ ലേ😁 "ചേച്ചി... എവിടെയോ കിടക്കുന്നെ ചേട്ടന്റൊപ്പം ആണോ... അതോ എന്റോപ്പോ... " "അതെന്ത് ചോദ്യവാ കല്ലു കൊച്ചേ... ഒഫ്‌കോഴ്സ് നിന്റൊപ്പം😁..." "അതെന്താ ചേച്ചി ഫിറ്റായി ബോധം നഷ്ടപ്പെട്ട് കിടക്കുന്ന വല്യേട്ടൻ...ചേട്ടന്റടുത്ത് ബോധം ഉള്ള ചേച്ചി ....അപ്പൊ വെല്ല .......നടക്കുമെന്ന് പേടിയാണോ...." ഒരുമാതിരി ആക്കിയ തരത്തിൽ കല്ലു പാറൂനോട് ചോദിച്ചു . "അടി ..." കല്ലുവിന് നേരെ കയ്യോങ്ങി കൊണ്ട് പാറു പറഞ്ഞു . "ഒരു ചേച്ചിയോട് ചോദിക്കുന്ന കാര്യമാണോടി കൊച്ചേ ഇത്... ഹ്മ്മ .....ഇപ്രാവശ്യത്തേക്ക് ക്ഷമിച്ചിരിക്കുന്നു.. .ഇനിയാവർത്തിക്കരുത്...." അത്രയും പറഞ്ഞ് കൊണ്ട് പാറു കല്ലുവിന്റെ റൂമിലേക്ക് പോകാനൊരുങ്ങി

. "ഉവ്വ്... ഉവ്വേ... മനസിലാവുന്നുണ്ട്...😉😉" "ഒന്ന് പോയേടി പെണ്ണേ... നീ ഒറ്റയ്ക്കല്ലേ എന്നോർത്ത് ഒരു കൂട്ട് ആയിക്കോട്ടെ എന്നോർത്തപ്പോ ..😒"ആക്കിയ രീതിയിൽ സംസാരിക്കുന്ന കല്ലുവിനെ കണ്ട് പാറു ഒരിച്ചിരി പുച്ഛത്തോടെ പറഞ്ഞു . "അല്ലാതെ മദ്യത്തിന്റെ സ്മെൽ ഇഷ്ടമല്ലാഞ്ഞിട്ടല്ല😌😌" കല്ലു പറഞ്ഞത് കേട്ടതും പാറു വെളുക്കനെ ചിരിച്ചു കാട്ടി . "ലത് പിന്നെ....😁😁 അപ്പൊ എല്ലാം മനസിലായ സ്ഥിതിക്ക് നമുക്ക് പോയി ഉറങ്ങാം ..." എന്ന് പറഞ്ഞ് പാറു കല്ലുവിന്റെ തോളിൽ കൈയിട്ടു . 🎶ചേട്ടനെ കെട്ടിയ സ്ത്രീധനത്തുക തരുമോ അളിയാ🎶എന്ന പാട്ടും പാടി രണ്ടും കൂടി തോളിൽ കയ്യിട്ട് റൂമിലെത്തി . റൂമിലെത്തി പാറു കിടക്കാനൊരുങ്ങിയതും പാറുവിന്റെ ഫോൺ ബെല്ലടിച്ചതും ഒപ്പമായിരുന്നു. ഡിസ്പ്ലെയിൽ ദേവിന്റെ പേര് തെളിഞ്ഞു വന്നതും ഇവനെന്താ ഈ സമയത്ത് വിളിക്കണേ എന്നോർത്ത് പാറു കാൾ അറ്റൻഡ് ചെയ്തു . "ഹലോ ഏട്ടത്തി...."മറുപുറത്ത് വേദന നിറഞ്ഞ ശബ്ദത്തോടെ വിളിക്കുന്ന ദേവിനെ കണ്ടതും പാറു പെട്ടെന്ന് വല്ലാതായി . "ഹലോ... ദേവാ... എന്താടാ... എന്താ നിന്റെ സൗണ്ട് ഒക്കെ വല്ലാണ്ട് ഇരിക്കുന്നെ... കോളേജിൽ എന്തേലും പ്രശ്നം ഉണ്ടോ...." വേവലാതിയോടെ ദേവിനോട് കാര്യങ്ങൾ ചോദിക്കുന്ന പാറുവിനെ കണ്ടതും കല്ലുവിന് ഒരുനിമിഷം തന്റെ അമ്മയെ ഓർമ വന്നു .അമ്മമാർക്ക് ആണല്ലോ മക്കളുടെ സ്വരം ഒന്ന് വല്ലാണ്ടായൽ ആധി...

. "ഏയ് കുഴപ്പൊന്നും ഇല്ല ഏട്ടത്തി... എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്... ചേട്ടൻ ചേച്ചിയുടെ അടുത്തുണ്ടോ..??" "ഏയ് ഇല്ലാടാ ....ഞാൻ ഇന്ന് കല്ലുവിന്റെ ഒപ്പമാ കിടക്കുന്നെ... എന്താ കാര്യം " "കാര്യമൊക്കെ ഞാൻ നാളെ പറയാം ...നാളെ ശിവേട്ടൻ എണീക്കും മുന്നേ നമുക്ക് ഒരിടം വരെ പോവാനുണ്ട്..." "പോവാനോ... എവിടെ പോവാൻ...🙄" "ആഹ് അതൊക്കെ ഞാൻ വന്നിട്ട് പറയാം ....കല്ലുവിനോട് നാളെ നേരത്തെ എഴുന്നേൽക്കാൻ പറയണം ...അവളോടും കൂടി കാര്യങ്ങൾ പറഞ്ഞിട്ട് വേണം നമുക്ക് പോവാൻ...." "ഹ്മ്മ " ദേവ് പറയാൻ പോകുന്നത് എന്താണെന്ന് ഓർത്ത് പാറു ആകെ ടെന്ഷനിൽ മൂളി കൊടുത്തു . "എന്നാ ശരി ഏട്ടത്തി... നിങ്ങൾ രണ്ടും കിടന്നോ.... ഗുഡ് night" എന്ന് പറഞ്ഞു കൊണ്ട് ദേവ് ഫോൺ കട്ടാക്കി... ഫോൺ കട്ടായതും പാറുവും കല്ലുവും മുഖത്തോട് മുഖം നോക്കി കുറച്ചു നേരം ഇരുന്നു . "എന്നാലും എന്തായിരിക്കും ചേച്ചി കുഞ്ഞേട്ടൻ പറയാൻ പോകുന്നത്..." "ആവോ ...ഞാൻ എങ്ങനെ അറിയാനാ" എന്ന് പറഞ്ഞ് പാറു താടിക്കും കയ്യ് കൊടുത്തിരുന്നു . 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 പിറ്റേന്ന് രാവിലെ ദേവ് വന്നതും പാറുവിനോടും കല്ലുവിനോടും കാര്യങ്ങൾ എല്ലാം പറഞ്ഞിട്ട് പാറുവുമായി പോയി .വീട്ടിൽ ഇനിയാകെ ശിവയും കല്ലുവും മാത്രം...

തലയിൽ ഒരു കനം പോലെ തോന്നിയതും ശിവ പ്രയാസപ്പെട്ട് കണ്ണുകൾ വലിച്ചു തുറന്നു .റൂം മുഴുവൻ നോക്കിയിട്ടും പാറുവിനെ കാണാതായതും ശിവ ക്ലോക്കിലേക്ക് നോക്കിയതും താൻ എണീക്കാൻ ലേറ്റ് ആയെന്ന് മനസിലായി .അത് കണ്ടതും രാവിലെ തന്നെ വിളിച്ചുണർത്താത്തതിന് പാറുവിനെ വിളിച്ച് രണ്ട് ചീത്ത പറയാനായി ശിവ പാറുവിനെ ഉച്ചത്തിൽ വിളിച്ചു . "പാറു എവിടെ ??" പാറുവിനെ വിളിച്ചപ്പോ വാതിൽക്കൽ വന്നു നിൽക്കുന്ന കല്ലുവിനെ കണ്ടതും ശിവ മുഖം ചുളിച്ചു കൊണ്ട് ചോദിച്ചു . "ചേച്ചി ഇവിടെ ഇല്ല" "ഇല്ലെന്നോ... പിന്നെ അവൾ എവിടെ പോയി..🙄🙄" കല്ലു പറഞ്ഞത് മനസ്സിലാവാതെ ശിവ ചോദിച്ചു . "ഇന്നലെ രാത്രി ചേട്ടൻ ചേച്ചിയെ എന്തൊക്കെയാ പറഞ്ഞതെന്ന് വെല്ല ഓർമ ഉണ്ടോ... അതെങ്ങനെയ കുടിച്ച് ഫിറ്റായിട്ടല്ലേ വന്നത്...അതുകൊണ്ട് ചേച്ചി പോയി ...ഇനിയാരുടെയും ജീവിതത്തിൽ ഒരു ശല്യം ആവില്ല എന്ന് പറഞ്ഞ് . ഞാൻ പിന്നെ തടയാനും പോയില്ല... വെറുതെ എന്തിനാ ആ പാവം ഇവിടെ കിടന്ന് കഷ്ടപ്പെടുന്നെ...

ഒരുമിച്ച് ജീവിക്കേണ്ട ആള് ചേച്ചിയെ നോക്കുന്നും കൂടിയില്ല... പിന്നെ എന്തിനാ വെറുതെ ആ പാവം....." മുഴുവിപ്പിക്കാനാവാതെ കല്ലു ശിവയുടെ റൂം വിട്ടിറങ്ങി . പുറത്തെത്തിയതും ഫോണിൽ ദേവിന് മെസ്സേജ് അയച്ചു . """First പ്ലാൻ സക്സസ്..💃💃""" പ്ലാൻ എന്താണെന്ന് വെച്ചാൽ ഇങ്ങനെയൊക്കെ പറഞ്ഞ് ശിവയുടെ മനസിൽ മണ്ണിട്ട് മൂടിയിരിക്കുന്ന പാറുവിനോടുള്ള സ്നേഹം തിരിച്ചു കൊണ്ടു വരണം... അത്രേയുള്ളൂ...😁 തലേന്ന് രാത്രി ഒന്നും നടന്നില്ലെങ്കിൽ കൂടിയും കുറച്ച് കടുക് പൊട്ടിച്ച് മുളക് പൊടി ഇട്ട് മല്ലിപ്പൊടി ഇട്ട് മഞ്ഞപ്പൊടിയും കൂടി ഇട്ടാൽ പുളിക്കുവോ... അതെല്ലാം കൂടി ചേർന്നാൽ നല്ല അടിപൊളി കുടുംബം കലക്കി ഛേ കുടുംബം യോജിപ്പിക്കലോ റെഡി😁 അതേസമയം റൂമിൽ തലേന്ന് രാത്രി എന്താ നടന്നതെന്ന് ആലോചിക്കുകയായിരുന്നു ശിവ. എത്രയൊക്കെ ആലോചിച്ചിട്ടും ഒന്നും മനസിൽ തെളിയാത്തത് കണ്ടതും ആകെ ഭ്രാന്ത് പിടിച്ച ശിവ റൂമിലെ സാധങ്ങൾ ഓരോന്ന് ആയിട്ട് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story