പാർവതീപരിണയം...💖: ഭാഗം 37

parvatheeparinayam

എഴുത്തുകാരി: തെന്നൽ

റൂമിലിരുന്ന് തലേന്ന് രാത്രി എന്താ നടന്നതെന്ന് ആലോചിക്കുകയായിരുന്നു ശിവ. എത്രയൊക്കെ ആലോചിച്ചിട്ടും ഒന്നും മനസിൽ തെളിയാത്തത് കണ്ടതും ആകെ ഭ്രാന്ത് പിടിച്ച ശിവ റൂമിലെ സാധങ്ങൾ ഓരോന്ന് ആയിട്ട് വലിച്ചെറിഞ്ഞു കൊണ്ടിരുന്നു.... ****** ഇന്നേക്ക് മൂന്ന് ദിവസമായി പാറുവിനെ കണ്ടിട്ട്... ആ മൂന്ന് നാളുകൾ മൂന്ന് വർഷങ്ങൾ പോലെയായിരുന്നു ശിവക്ക്... !! എങ്ങും നോക്കിയാലും പാറുവിന്റെ ഓർമ്മകൾ മാത്രം !! തന്റെ ലോകം പാറുവിലേക്ക് മാത്രം ചുരുങ്ങിയത് ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്ന് ശിവ മനസിലാക്കിയിരുന്നു... അവളോട് പുറമെ ദേഷ്യം ഒക്കെ കാണിക്കുമെങ്കിലും എപ്പഴോ താനും അവളെ പ്രണയിക്കാൻ തുടങ്ങിരിക്കുന്നു.... പ്രണയം എന്ന വസന്തം ക്ഷണിക്കാതെ വീണ്ടും ജീവിതത്തിൽ കടന്നുവന്നിരിക്കുന്നു... അവളെ തിരിച്ച് എന്റെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാൻ ആഗ്രഹം ഉണ്ട്... പക്ഷെ വേണ്ട... എന്നേ കാരണം കുറെ സങ്കടം അനുഭവിച്ചതാ അവള്... ഇതിൽ നിന്നും അവളും ഒരു മോചനം ആഗ്രഹിക്കുന്നുണ്ടാവും 💔💔💔 ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ട് ഫോൺ ബെല്ലടിച്ചതും കണ്ണിൽ നിന്നുതിർന്നു വീണ കണ്ണീരിനെ തുടച്ചു മാറ്റിക്കൊണ്ട് ശിവ ഫോൺ എടുത്തു .

📲""ഹലോ മോനെ"" മറുപുറത്തു നിന്ന് അമ്മയുടെ ശബ്ദം കേട്ടതും ശിവക്ക് തന്റെ സങ്കടം പിടിച്ചു നിൽക്കാനായില്ല ....അതൊരു തേങ്ങലിന്റെ രൂപത്തിൽ പുറത്തേക്ക് വന്നു ... 📲""എന്താ മോനെ ....എന്തു പറ്റി... നീ കരയുവാണോ ...??"" ശിവയുടെ ശബ്ദത്തിലുണ്ടായ മാറ്റം തിരിച്ചറിഞ്ഞത് പോലെ അമ്മ ചോദിച്ചു . 📲"" ഏയ് ഒന്നൂലമ്മേ... തൊണ്ടക്ക് വയ്യ ചിലപ്പോ അതായിരിക്കും..."" കാര്യങ്ങൾ ഒന്നും അമ്മയെ അറിയിക്കാതിരിക്കാൻ ശിവ എങ്ങനെയോ പറഞ്ഞൊപ്പിച്ചു . 📲"" ഹ്മ്മ.... പിന്നെ നീ എന്താ മൂന്ന് ദിവസമായി എന്നെ വിളിക്കാഞ്ഞെ... ഞാൻ അതറിയാൻ വിളിച്ചതാ... അല്ലേൽ ഞാൻ എവിടേലും പോയ ഡെയിലി വിളിക്കൽ പതിവാണല്ലോ....ഇപ്രാവശ്യം എന്ത് പറ്റി എന്റെ മോന്... നിനക്ക് വെല്ല വയ്യായ്കയും ഉണ്ടോ...""ഫോണിൽ കൂടിയുള്ള അമ്മയുടെ പരിഭവം കേട്ടപ്പോഴാണ് അമ്മ പോയിട്ട് ഇതുവരെയായിട്ട് താൻ വിളിച്ചത് പോലുമില്ലല്ലോ എന്ന ബോധം ശിവക്ക് വന്നത് . 📲""ഒന്നുമില്ലമ്മോ....ഓഫീസിൽ കുറച്ച് പ്രശ്നം ...ഞാൻ അതിന്റെ ടെന്ഷനിൽ ആയിരുന്നു... അതാ...."" 📲""ആഹ് മോനെ.... അമ്മ ഇന്ന് അങ്ങോട്ട് വന്നേണ്.. എനിക്ക് ഇവിടെ നിന്നിട്ട് ഒരു സമാധാനോം ഇല്ലാ.. നിങ്ങൾ നാലുപേരേം കാണാതെ എന്തോ പോലെ...

എന്നാ മോനെ ഞാൻ ഫോൺ വെക്കുവാണേ... ഇവിടെ ചേച്ചി എന്നെ വിളിക്കുന്നുണ്ട്..."" എന്ന് പറഞ്ഞ് മറുപടിക്ക് പോലും കാക്കാതെ അമ്മ ഫോൺ കട്ടാക്കി . അമ്മ തിരിച്ചു വരികയാണെന്ന് അറിഞ്ഞതും ശിവക്ക് ആകെ ടെൻഷനായി .പാറു ഇവിടെ ഇല്ലാത്ത കാര്യം എങ്ങാനും അമ്മ അറിഞ്ഞാൽ....😖😖😖 ****** ശിവയുടെ ഫോൺ കട്ടാക്കിയതും അമ്മ നേരെ കല്ലുവിന് വിളിച്ചു . 📲""മോളെ കല്ലൂ... നമ്മുടെ പ്ലാൻ ജയിച്ചിട്ടാ..."" വളരെ സന്തോഷത്തോടെ അമ്മ പറയുന്നത് കേട്ടതും കല്ലുവിന് നിന്ന നിൽപ്പിൽ ഡാൻസ് കളിക്കാൻ തോന്നി .പിന്നെ എല്ലാ കാര്യവും ക്ലിയർ ആയിട്ട് കളിക്കാം എന്നോർത്ത്... അല്ലേൽ പിന്നെ സ്റ്റെപ് തീർന്ന് പോയാലോ😬😬 📲""ആഹ് ...എനിക്കും തോന്നി ഇവിടെ നിരാശകാമുകനെ പോലെ നടക്കുന്നത് കണ്ടപ്പോ... പിന്നെ അമ്മയോട് ഒന്ന് കൺഫോം ആക്കാനാ വിളിക്കാൻ പറഞ്ഞേ... എന്തായലും പ്ലാൻ നടന്നല്ലോ... ദത് മതി😌😌"" 📲"" എന്നാ മോളെ അമ്മ പിന്നെ വിളിക്കാം... ആഹ് പിന്നെ പാറു എവിടെയാ മാറി നിൽക്കുന്നെ... അത് നിങ്ങൾ എന്നോട് പറഞ്ഞില്ലല്ലോ....""' അമ്മ ചോദിക്കുന്നത് കേട്ടതും കല്ലു ആകെ പെട്ട അവസ്ഥയിൽ ആയി പോയി... 📲""അതമ്മേ...ആഹ്... ചേച്ചി..ചേച്ചി ഒരു ഫ്രണ്ടിന്റെ വീട്ടിലാ...""

കല്ലു എങ്ങനെയൊക്കെയോ കള്ളം ഒപ്പിച്ചു. ബികോസ് അമ്മയോട് ദേവും പാറുവും ഒരു യാത്രയിലാണ് എന്ന് പറഞ്ഞിട്ടില്ല... ആകെ ശിവയോട് കല്ലു പറ്റിച്ച കാര്യം മാത്രം പറഞ്ഞിട്ടുള്ളൂ... അതിൽ തന്നെ ശിവ മദ്യപിച്ച കാര്യവും പറഞ്ഞട്ടില്ല... 📲""അതെ....." 📲""അമ്മാ ..ഞാൻ പിന്നെ വിളിക്കാവേ... ഇവിടെ ആരോ വന്നട്ടുണ്ട്...ആരാണെന്ന് നോക്കട്ടെ" അമ്മ എന്തോ ചോദിക്കാൻ വരുവാണെന്ന് മനസിലാക്കി കല്ലു അതിന് അനുവദിക്കാതെ ഇത്രയും പറഞ്ഞു കൊണ്ട് മറുപടി പോലും കാക്കാതെ ഫോൺ കട്ടാക്കി ഒന്ന് ദീർഗനിശ്വസിച്ചു... ****** വീടിന്റെ പുറത്ത് ഏതോ വണ്ടി വന്ന് നിർത്തിയ സൗണ്ട് കേട്ടതും കല്ലുവും ശിവയും പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങുമ്പോഴാണ് പെട്ടെന്ന് കുറച്ച് പോലീസുകാർ വീട്ടിനുള്ളിലേക്ക് കയറി വരുന്നത്.അത് കണ്ടതും എന്താ സംഭവം എന്ന് മനസിലാവാതെ ശിവയും കല്ലുവും മുഖത്തോട് മുഖം നോക്കി .ആ പോലീസുകാർക്കിടയിലായി പാറുവും ദേവും കുറ്റവാളികളെ പോലെ തലതാഴ്ത്തി നടന്നു വരുന്നത് കണ്ടതും കല്ലുവും ശിവയും ഞെട്ടി കൊണ്ട് അവരെ നോക്കി . " ശിവ" അവരെ നോക്കുന്നതിനിടയിൽ പെട്ടെന്ന് പരിചിതമായ ശബ്ദത്തിൽ ഒരാൾ മുന്നിൽ നിന്ന് വിളിക്കുന്നത് പോലെ തോന്നിയതും ശിവ മുന്നിലേക്ക് നോക്കിയതും അതാ മുന്നിൽ നിൽക്കുന്നു സിദ്ധു അതും പോലീസ് വേഷത്തിൽ ..................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story