പാർവതീപരിണയം...💖: ഭാഗം 38

parvatheeparinayam

എഴുത്തുകാരി: തെന്നൽ

" ശിവ" അവരെ നോക്കുന്നതിനിടയിൽ പെട്ടെന്ന് പരിചിതമായ ശബ്ദത്തിൽ ഒരാൾ മുന്നിൽ നിന്ന് വിളിക്കുന്നത് പോലെ തോന്നിയതും ശിവ മുന്നിലേക്ക് നോക്കിയതും അതാ മുന്നിൽ നിൽക്കുന്നു സിദ്ധു അതും പോലീസ് വേഷത്തിൽ ...... ****** സിദ്ധുവിനെ പോലീസ് വേഷത്തിൽ കണ്ടതും ശിവ ആകെ ഷോക്കായി പോയി . "സിദ്ധു ...നീ....???" ആ ഒരു ഞെട്ടലിൽ തന്നെ ശിവ സിദ്ധുവിന് നേരെ വിരൽ ചൂണ്ടി ചോദിച്ചതും... "ഹ്മ്മ... സിദ്ധാർഥ്... അസിസ്റ്റന്റ് കമ്മീഷ്ണർ ഓഫ് പോലീസ് " ഒരിളം പുഞ്ചിരിയോടെ സിദ്ധു പറഞ്ഞു . "അപ്പൊ നീ...." "എല്ലാം ഞാൻ നിന്നോട് പറയാം... അതിന് മുന്നേ വേറെ കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട്...ഞാൻ നിന്നോട് ഒരു കഥ പറയാം... മുഴുവൻ കഥയും ക്ഷമയോടെ ശ്രദ്ധയോടെ നീ കേൾക്കണം.." സിദ്ധു പറയുന്നത് കേട്ടതും അവനെന്താ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവാതെ ശിവ അവനെ ഉറ്റുനോക്കി . ശിവയെ നോക്കി കൊണ്ട് സിദ്ധു പറഞ്ഞു തുടങ്ങി : "ഒരു ആണും പെണ്ണും...അവര് തമ്മിൽ നല്ല മുടിഞ്ഞ പ്രേമം. അങ്ങനെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് രണ്ട് പേരും വിവാഹം കഴിച്ചു .അതോടെ രണ്ടുപേരുടെയും വീട്ടുകാർ രണ്ടുപേരെയും വീട്ടിൽ നിന്ന് പുറത്താക്കി .

മാതാപിതാക്കളുടെ ബിസിനസ്സ് കണ്ട് വളർന്ന രണ്ടുപേരും ചെറിയ ഒരു രീതിയിൽ ഒരു ബിസിനസ്സ് തുടങ്ങി .ആദ്യമൊക്കെ വൻ നഷ്ടം ആയിരുന്നെങ്കിലും പിന്നീട് അവരുടെ കഡിനപ്രായത്നം കൊണ്ട് ആ ബിസിനസ്സ് വളർന്നു .അങ്ങനെ ജീവിതം നല്ല സന്തോഷത്തോടെ പോയി കൊണ്ടിരിക്കുമ്പോഴാണ് ഒരു ഇരട്ടി മധുരം അവരെ തേടിയെത്തുന്നത് . ഇരട്ട കുഞ്ഞുങ്ങളുടെ അച്ഛനമ്മയാകാൻ പോകുകയാണ് അവരെന്ന്. ജീവിതം ഒന്ന് പച്ചപിടിച്ച സമയം ആയതുകൊണ്ട് തന്നെ അവർക്ക് അത് ആഹ്ലാദദിനങ്ങൾ തന്നെയായിരുന്നു . അങ്ങനെ അവർ അവരുടെ ഇരട്ട കുഞ്ഞുങ്ങൾക്ക് വേണ്ടി കാത്തിരുന്നു .ഒരാണ്കുട്ടിയും ഒരു പെണ്കുട്ടിയും ആയി ആ ഇരട്ടകുഞ്ഞുങ്ങൾ പിറന്നു .അവരെ അപ്പു അമ്മു എന്ന് വിളിക്കാം ഇരട്ടകുട്ടികൾ ആയിരുന്നെങ്കിൽ പോലും രണ്ടുപേരേയും കാണുമ്പോൾ സാമ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവര് ഇരട്ടകളാണെന്ന് ആർക്കും അധികം മനസിലാവത്തും ഇല്ല . കുറച്ച് നാളുകൾ കഴിഞ്ഞതോട് കൂടി അവരുടെ കുടുംബത്തിൽ ചെറിയ ചെറിയ പൊട്ടലും ചീറ്റലും ഉണ്ടായി . ഓരോ പ്രശ്നങ്ങൾ ആയി പരിഹരിക്കുമ്പോഴും പുതിയ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടേ ഇരുന്നു .

അങ്ങനെ ആ അച്ഛനും അമ്മയും (ആദ്യം പറഞ്ഞ രണ്ടുപേർ ) നിയമപരമായി പിരിയാൻ തീരുമാനിച്ചു .കുട്ടികളിൽ അപ്പു അച്ഛനോടൊപ്പം നാട്ടിലും ഇരട്ടകളിലെ മറ്റൊരു കുട്ടിയായ അമ്മു അമ്മയോടൊപ്പം അമേരിക്കയിലേക്കും പോയി .രണ്ടിടത്താണ് താമസമെങ്കിലും അമ്മയും അമ്മുവും എപ്പോഴും അപ്പുവിനോട് സംസാരിക്കും അതുപോലെ അച്ഛനും അപ്പുവും അമ്മയോടും .അമ്മയും അച്ഛനും തമ്മിൽ യാതൊരു ബന്ധവും ഇല്ലെങ്കിൽ കൂടിയും മക്കളെ തമ്മിൽ അകറ്റാൻ അവർ സമ്മതിച്ചിരുന്നില്ല . അങ്ങനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി .അപ്പുവും അമ്മുവും വലുതായി .അതുപോലെ അവരുടെ നാട്ടിലുള്ള ബിസിനെസ്സും വലുതായി കൊണ്ടേ ഇരുന്നു .പണം കൂടുന്നതിനനുസരിച്ച് അപ്പുവിന്റെയും അമ്മുവിന്റെയും അച്ഛന് അത് ഒരു ലഹരിയായി .ഏതുവിധേനയും പണം സമ്പാദിക്കാൻ അയാൾ ശ്രമിച്ചു കൊണ്ടേ ഇരുന്നു .അങ്ങനെ പോയിക്കൊണ്ടിരിക്കെ നാട്ടിൽ മറ്റൊരു കമ്പനി വന്നു .അതിന്റെ വളർച്ച എല്ലാം പെട്ടെന്നായിരുന്നു . ആ കമ്പനി അപ്പുവിന്റെ കമ്പനിയുടെ ഒപ്പത്തിനൊപ്പം വളർന്നു .അത് അവരുടെ അച്ഛന്റെ ഉറക്കം കളഞ്ഞു .ഏതു വിധേനയും ആ കമ്പനിയെ തകർക്കാനുള്ള ശ്രമങ്ങൾ അയാൾ നടത്തി കൊണ്ടേ ഇരുന്നു .

അങ്ങനെ ഓരോ പ്രശ്നങ്ങൾ ആയി ആ കമ്പനിയിൽ ഉണ്ടാക്കി അവസാനം അയാളുടെ പ്ലാൻ പോലെ കാര്യങ്ങൾ നടന്നു .ആ കമ്പനി തകർച്ചയുടെ വക്കിൽ എത്തി .അതിൽ മനംനൊന്ത് ആ കമ്പനിയുടെ ഉടമ മരിച്ചു .അത് അയാൾക്ക് ഇരട്ടി സന്തോഷം നൽകുന്ന വാർത്ത ആയിരുന്നു .അവരുടെ കമ്പനിയും തകർന്നു അതോടോപ്പോം ആ ഉടമയും ഇല്ലാതായി .എന്നാൽ അയാളുടെ സന്തോഷങ്ങൾക്ക് അധികം ആയുസുണ്ടായിരുന്നില്ല ..... തകർന്ന കമ്പനിയുടെ തലപ്പത്തേക്ക് മരിച്ച ഉടമയുടെ മകൻ വന്നു .അവൻ ആ കമ്പനിയെ ദിനംപ്രതി വളർത്തി കൊണ്ടേ ഇരുന്നു . അതിൽ ആകെ അസ്വസ്ഥനായ അപ്പുവിന്റെ അച്ഛൻ ഓരോരോ പ്രശ്നങ്ങൾ ആയി ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല എന്ന് വേണം പറയാൻ . ബിസിനെസ്സിൽ ശ്രദ്ധിക്കാതെ മറ്റൊരു കമ്പനിയെ തകർക്കാൻ ശ്രദ്ധിക്കുന്നത് കൊണ്ടാവണം അയാളുടെ ബിസിനസ്സ് തകർച്ചയിൽ എത്തി .തന്റെ ബിസിനെസ്സിന്റെ തകർച്ചയും മറ്റൊരു ബിസിനെസ്സിന്റെ വളർച്ചയും കണ്ടതോടെ അയാളുടെ സമനില തെറ്റും എന്നവസ്ഥയിലായി .

അച്ഛന്റെ അവസ്ഥ കണ്ടതും അമ്മു നാട്ടിലേക്ക് തിരിച്ചുവന്ന് അച്ഛനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും ഫലം ഉണ്ടായില്ല .ഒടുവിൽ അച്ഛന്റെ ആഗ്രഹം പോലെ അവരുടെ ബിസിനസ്സ് തകർക്കാൻ മക്കൾ രംഗത്തിറങ്ങി . അപ്പുവും അമ്മുവും കൂടി അച്ഛൻ തകർക്കാൻ ശ്രമിക്കുന്ന കമ്പനിയെ പറ്റി അന്വേഷിച്ചു . ആ കമ്പനി ഇപ്പൊ നോക്കി നടത്തുന്ന മകൻ അവന്റെ അച്ഛന്റെ മരണത്തിനു ശേഷം ആകെ ഡെസ്പ് ആണെന്ന് അറിഞ്ഞതും ...അപ്പുവും അമ്മുവും അവരുടെ അച്ഛന്റെ മക്കൾ ആണെന്ന് തെളിയിച്ചു കൊണ്ട് ഒരു പ്ലാൻ ഉണ്ടാക്കി .അവനെ മെന്റലി ഒന്നും കൂടി ഡൗണ് ആക്കാൻ... അങ്ങനെയാണേൽ മെന്റലി ഓകെ അല്ലാത്ത അവൻ എങ്ങനെ ബിസിനസ്സ് നോക്കാനാ... അപ്പൊ ബിസിനസ്സ് തകർന്നടിയുവല്ലോ... അങ്ങനെ പ്ലാൻ പ്രകാരം അവർ അവന്റെ കോളേജിൽ പിജിക്ക് അഡ്മിഷൻ എടുത്ത് അവനുമായി അടുത്തു . ആദ്യം സൗഹൃദത്തിൽ തുടങ്ങിയ ആ ബന്ധം പിന്നീട് അമ്മുവുമായ പ്രണയത്തിൽ അവസാനിച്ചു .അവന്റെ വിശ്വാസം ഒന്നുകൂടെ ഊട്ടിഉറപ്പിക്കാനായി അപ്പുവിന്റെ ചതിയെ അമ്മു പുറത്തുകൊണ്ടുവരുന്നത് പോലെ അഭിനയിച്ചു .എല്ലാ കാര്യത്തിലും അവന്റെ ഒപ്പം നിൽക്കുന്നത് പോലെ അമ്മു അഭിനയിച്ചു .

അത് വിശ്വസിച്ച് അവൻ അവളെ ജീവനുതുല്യം സ്നേഹിച്ചു . അവന്റെ പ്രണയത്തെ മുതലെടുത്തു കൊണ്ട് അവനെ ചതിക്കാനുള്ള ഒരവസരം കാത്തിരുന്നു ...." സിദ്ധു പറയുന്നത് കേട്ടതും ശിവക്ക് തന്റെ ജീവിതത്തിൽ സംഭവിച്ചത് ഓരോ കാര്യങ്ങളായി ഒരു ചിത്രം പോലെ മുന്നിൽ തെളിഞ്ഞു വന്നു .അപ്പുവിന്റെയും അമ്മുവിന്റെയും സ്ഥാനത്ത് ജിത്തുവിന്റേയും ജാനുവിന്റേയും മുഖം തെളിഞ്ഞു വന്നതും ശിവ കണ്ണ് ഇറുക്കെ മൂടി . "അങ്ങനെ അവർ കാത്തിരുന്നത് പോലെ ഒരു ദിവസം എത്തി .അമ്മുവിന് അവനെ കാണണം എന്ന് പറഞ്ഞ് ഫോൺ ചെയ്ത് അവൾ അവളുടെ സ്കൂട്ടിയിൽ മറ്റൊരു പെണ്കുട്ടിയെ പറഞ്ഞു വിട്ടു .ആ പെണ്കുട്ടി അത് മരണത്തിലേക്കുള്ള യാത്ര ആണെന്ന് അറിയാതെ ആ സ്കൂട്ടയിൽ അമ്മു പറഞ്ഞതനുസരിച്ച് പാർക്കിലേക്ക് പുറപ്പെട്ടു .വഴിക്ക് വെച് അമ്മുവും അപ്പുവും പ്ലാൻ ചെയ്തത് പോലെ ഒരു ആക്‌സിഡന്റ്...മുഖം എല്ലാം ആകെ വികൃതമാകുന്ന തരത്തിൽ ആർക്കും മരിച്ചത് ആരാണെന്ന് മനസിലാക്കാൻ കഴിയാത്ത ഒരു ആക്‌സിഡന്റ്....അതിലൂടെ അത് അമ്മുവാണെന്ന് അവനെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് അവനെ മാനസികമായി തകർക്കുക.അങ്ങനെ അവരുടെ ബിസിനസ്സ് തകർന്നടിയും ..

അത് കഴിഞ്ഞ് അമ്മു നേരെ അമേരിക്കയിലേക്ക് അമ്മയുടെ അടുത്തേക്ക് പോകുന്നു അവൻ അമ്മുവിനെ കാണാതിരിക്കാൻ....അതാണ് പ്ലാൻ.... അവരുടെ പ്ലാൻ പോലെ എല്ലാം നടന്നു .അവൻ മെന്റലി ഡൗണ് ആകുകയും ബിസിനെസ്സിൽ നിന്ന് ഒന്ന് ശ്രദ്ധ തിരിയുകയും ചെയ്തു .പക്ഷെ പിന്നീട് പൂർവാധികം ശക്തിയോടെ അവൻ ബിസിനെസ്സിൽ ഉയർന്നു വന്നു ...." അത്രയും പറഞ്ഞു നിർത്തി കൊണ്ട് സിദ്ധു ശിവയെ നോക്കി .ആ നോട്ടത്തിന്റെ അർത്ഥം മനസിലായ പോലെ ശിവ അവന്റെ നോട്ടത്തെ അവഗണിച്ചു . "അതാണ് ശിവ നീ.....!!!!" ശിവയെ വിരൽചൂണ്ടി കൊണ്ട് സിദ്ധു പറഞ്ഞു നിർത്തി . അവിടെ ഉള്ള എല്ലാവരുടെയും നോട്ടം ശിവയുടെ നേരെ ആയിരുന്നെങ്കിലും ശിവ തലതാഴ്ത്തി മുഷ്ടി ചുരുട്ടി നിന്നു . അവന്റെ മുഖഭാവം എന്താണെന്ന് മനസിലാവാതെ ബാക്കി ഉള്ളവരും ....!! "ഇനി നിനക്ക് ആ 'അമ്മുവിനേയും അപ്പുവിനേയും ' കാണണ്ടേ....??" കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം സിദ്ധു ശിവയെ നോക്കി ചോദിച്ചു . എന്നാൽ ശിവയുടെ ഭാഗത്തു നിന്നും തികച്ചും മൗനം ആയിരുന്നു ഉത്തരം . അത് കണ്ടതും കൂട്ടത്തിലുള്ള മറ്റൊരു പോലീസ്കാരന് കണ്ണ് കൊണ്ട് ആംഗ്യം കാട്ടി അവരെ കൊണ്ടുവരാൻ പറഞ്ഞു .

"ദാ... ഇതാണ് ആ അമ്മുവും അപ്പുവും😒" അവരെ കൊണ്ടുവന്നത് കണ്ടതും അവരെ ചൂണ്ടി കൊണ്ട് സിദ്ധു ഒരു തരം പുച്ഛത്തോടെ ശിവയെ നോക്കി പറഞ്ഞു . പതിയെ മിഴികളുയർത്തി ശിവ മുന്നിലേക്ക് നോക്കി . "ജാനു ......" മരിച്ചതെന്ന് വിശ്വസിച്ച് മുന്നിൽ വന്ന് നിൽക്കുന്ന ആളെ കൊണ്ട് ശിവ ഞെട്ടലോടെ പതിയെ മൊഴിഞ്ഞു . ശിവയെ കണ്ടട്ടും യാതൊരു ഭാവബേധവും ഇല്ലാതെ നിക്കുകയാണ് ജിത്തു . എന്നാൽ ജാനു ആകട്ടെ ശിവയെ കണ്ടതും കണ്ണെല്ലാം നിറച്ചുകൊണ്ട് അവന്റെ അടുത്തേക്ക് ഓടി അണഞ്ഞു . "ശി... ശിവ....ഞാൻ ....നിക്ക് ......ഒന്നും അറിയില്ലായിരുന്നു . അച്ഛനും ജിത്തുവും കൂടിയാണ് എല്ലാം ചെയ്തത് ....ഞാൻ അതിൽ പെട്ട് പോയതാ...അല്ലാതെ ഞാൻ അല്ല.... Still I Love Uh Shiva...." ശിവയെ മുറുകി കെട്ടിപിടിച്ചു കൊണ്ട് ജാനു തേങ്ങി കൊണ്ട് പറഞ്ഞു . ജാനു ശിവയോട് ചേർന്ന് നിന്നത് കണ്ടതും കല്ലുവും ദേവും പാറുവിനെ നോക്കി .എന്നാൽ അവളുടെ മുഖത്തു എന്താണെന്ന് നിർവചിക്കാൻ പറ്റാത്ത ഭാവം ആയിരുന്നു . ""ട്ടേ"" എന്തോ പടക്കം പൊട്ടുന്ന പോലെ സൗണ്ട് കേട്ട് കൊണ്ട് ദേവും കല്ലുവും പാറുവിന്റെ മുഖത്ത് നിന്ന് മുന്നിലേക്ക് നോക്കിയതും ജാനു അതാ കവിളിൽ കൈ വെച്ച് ഞെട്ടി കൊണ്ട് ശിവയെ നോക്കുന്നു .

ശിവയുടെ മുഖം ആണേൽ ആകെ വലിഞ്ഞു മുറുകി കണ്ണെല്ലാം രക്തവർണം ആയിരിക്കുന്നു !!! ശിവയുടെ പെട്ടെന്നുള്ള പ്രവൃത്തി കണ്ടതും ആരാ ഇവിടെ ഇപ്പൊ പടക്കം പൊട്ടിച്ചേ എന്ന കണക്കെ ബാക്കി ഉള്ളവരും...!! എന്റെ ചെക്കൻ എന്നാ സുമ്മാവ..⚡🔥 സെറ്റ് ആക്ക് സെറ്റ് ആക്ക് pewer വരട്ടെ⚡⚡ "നീ ശരിക്കും മരിച്ചിട്ടില്ലെങ്കിൽ കൂടിയും എന്റെ മനസിൽ നീ മരിച്ചു കഴിഞ്ഞു ....മരിച്ചവർ തിരികെ വരണമെങ്കിൽ അതിന് വെല്ല അത്ഭുതവും നടക്കണം..😏😏 പിന്നെ നീ എന്താടി കോപ്പേ വിചാരിച്ചേ ഞാൻ ഇപ്പോഴും നിന്നെയും മനസ്സിലിട്ടു നിരാശകാമുകനെ പോലെ മാനസ മൈനേ വരൂ ...എന്ന് പാടി നടക്കണേണെന്നോ.... എന്നാലേ ഞാൻ ഇപ്പൊ ദോ ഇവളായിട്ട് duet അടിക്കാൻ ഏത് പാട്ട് വേണം എന്ന് ആലോചിക്കുകയായിരുന്നു..." പാറുവിന്റെ അടുത്തേക്ക് നടന്നടുത്ത് കൊണ്ട് അവളുടെ തോളിൽ കയ്യിട്ട് കൊണ്ട് ശിവ പറഞ്ഞു . പാറു ആണേൽ ഇതൊക്കെ എപ്പോ എന്നോർത്ത് ശിവയെ നോക്കിയപ്പോ ചെക്കൻ ഒന്ന് കണ്ണിറുക്കി ചിരിച്ചു കാട്ടി . "പിന്നെ നിന്നെ പറ്റി ഞാൻ ചിന്തിച്ചിട്ടേയില്ല എന്ന് പറഞ്ഞാൽ കള്ളമാവും... ഞാൻ മരിച്ചു പോയ നിന്നെ കുറിച്ച് ഓർത്തിട്ടുണ്ട്.. കരഞ്ഞിട്ടുമുണ്ട്...അത് ആ മരിച്ചുപോയ നിന്നെ പറ്റി മാത്രം ...!!

അല്ലാതെ ജീവിച്ചിരിക്കുന്ന നിന്നെ പറ്റി ഞാൻ സ്വപ്നത്തിൽ പോലും ഓർത്തിട്ടില്ല😏😏..." പുച്ഛത്തോടെ ജാനുവിനെയും ജിത്തുവിനെയും നോക്കി കൊണ്ട് ശിവ പറഞ്ഞു . "ശിവ...നിനക്ക് ഇതൊക്കെ നേരത്തെ അറിയാമായിരുന്നോ...??" ശിവയുടെ പ്രകടനം കണ്ട് സംശയം തോന്നിയ സിദ്ധു ചോദിച്ചു . "Ofcourse അറിയാമായിരുന്നു" ജാനുവിനെയും ജിത്തുവിനെയും നോക്കി കൊണ്ട് നിന്ന ശിവ സിദ്ധുവിന്റെ ചോദ്യം കേട്ടതും അവന്റെ നേരെ തിരിഞ്ഞു കൊണ്ട് മറുപടി കൊടുത്തു . "അന്ന് ഒരു ദിവസം ഇതുവരെ മദ്യപിക്കാത്ത ഞാൻ കുടിച്ചത് ഓർമയില്ലേ..." 'അയ്യേ വല്യേട്ടന് തേപ്പ് കിട്ടിയതിനാണോ കുടിച്ചു വന്നത്... ശേ ശേ മോശം മോശം...' ശിവ ചോദിക്കുന്നത് കേട്ടതും കല്ലു സ്വയം ഒന്ന് ആത്മഗതിച്ചു . "അന്ന് ..അന്ന് ഞാൻ അറിഞ്ഞതാ... ഈ ഇരട്ടകളെ പറ്റി😏 പിന്നെ അന്ന് ഞാൻ കുടിച്ചത് ഇവൾ എന്നെ ചതിച്ചല്ലോ എന്നോർത്തല്ല..." അത്രയും പറഞ്ഞു നിർത്തികൊണ്ട് ശിവ പാറുവിന്റെ അടുത്തേക്ക് ചെന്ന് അവളെ നെഞ്ചോട് ചേർത്തു നിർത്തി . "ദാ ഇവൾക്ക് വേണ്ടിയാ... എനിക്ക് വേണ്ടി ജീവിക്കുന്ന ഇവളെ ഞാൻ ഒന്ന് നോക്കിയത് പോലുമില്ലല്ലോ എന്നോർത്തിട്ട്... ഇവളുടെ സ്നേഹം കണ്ടില്ലെന്ന് നടിച്ചല്ലോ എന്നോർത്തിട്ട്...

അതാ... അതുകൊണ്ട് മാത്രമാ ഞാൻ അന്ന് കുടിച്ചത്... അല്ലാതെ...😏"എന്ന് പറഞ്ഞു കൊണ്ട് ശിവ ജാനുവിനെ പുച്ഛത്തിൽ നോക്കി . പാറു ആണേൽ ശിവയെ തന്നെ കണ്ണിമയ്ക്കാതെ നോക്കി കൊണ്ട് നിൽക്കുകയാ.... ശിവയും ജാനുവും ചേർന്നു നിൽക്കുന്നത് കണ്ടതും കല്ലുവിന്റെയും ദേവിന്റെയും സിദ്ധുവിന്റെയും ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞു . "ഇവിടെ എല്ലാം ഓകെ ആയ സ്ഥിതിക്ക് ഞാൻ അപ്പോൾ മരിച്ചുപോയ ജാൻവിയെയും ജീവനോടെ നിൽക്കുന്ന ജിത്തുവിനെ ആയിട്ടും ചലിച്ചാലോ..." ശിവയെയും പാറുവിനേയും ഒന്നുകൂടി നോക്കി കൊണ്ട് സിദ്ധു ചോദിച്ചു . സിധുവിന്റെ ചോദ്യം കേട്ടപ്പോഴാണ് ശിവ അവനെ പറ്റി ചിന്തിക്കുന്നത്... "നീ അവിടെ നിന്നെ സിദ്ധു... നീ എന്തിനാണ് ഒരു പോലീസ് ഓഫീസർ ആയിട്ട് എന്റെ കമ്പനിയിൽ ജോലിക്ക് വന്നേ..??അതുമല്ല പാറുവും ദേവും ആയിട്ട് നിനക്ക് എങ്ങനെയാ പരിചയം..??" തുടരെ തുടരെ ചോദ്യം ചോദിച്ചു കൊണ്ട് ശിവ ഉത്തരത്തിനായി സിധുവിനെ നോക്കി .എന്നാൽ അവനാകട്ടെ അവന് ഒരു പുഞ്ചിരി തിരിച്ചു നൽകി................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story