പാർവതീപരിണയം...💖: ഭാഗം 39

parvatheeparinayam

എഴുത്തുകാരി: തെന്നൽ

ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയാം ശിവ ഞാൻ നിന്നെ ചതിക്കുക അല്ലായിരുന്നു... ഞാൻ ഒരു കേസിന്റെ പുറകെ ആയിരുന്നു .അതാണ് ഇപ്പൊ ഇവിടെ തെളിഞ്ഞത് ...." സിദ്ധു പറയുന്നത് കേട്ടതും കൃത്യമായി ഒന്നും മനസ്സിലാകാത്തത് കൊണ്ട് ശിവ മുഖം ചുളിച്ചു കൊണ്ട് അവനെ നോക്കി. "കേസ്...??" "ഹ്മ്മ....അതേ.... അതിനെ പറ്റി അറിയണമെങ്കിൽ നീ ആദ്യം എന്നെ പറ്റി അറിയണം... എന്റെ കുഞ്ചുവിനെ പറ്റി അറിയണം ......" സിദ്ധു പറയുന്നത് എന്താണെന്ന് മനസ്സിലായില്ലെങ്കിലും കാര്യമായിട്ട് എന്തോ അവന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് ശിവക്ക് ബോധ്യമായി. അതുകൊണ്ട് അത് കേൾക്കാൻ തയ്യാറായി ക്ഷമയോടെ ശിവ അവന് കാതോർത്തു . 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 [സിദ്ധു പറയുന്നത് പോലെയാണേ എഴുതുന്നത്...] അച്ഛനും അമ്മയും ഞാനും കുഞ്ചുവും അതായിരുന്നു എന്റെ കൊച്ചു സ്വർഗം!! എന്നെക്കാളും ചെറുതായത് കൊണ്ട് തന്നെ അവൾ എന്റെ അനിയത്തി എന്നതിനെക്കാളുപരി അവൾ എന്റെ ഒരു സുഹൃത്ത് ആയിരുന്നു .എപ്പോഴും വഴക്കാണെങ്കിലും അതിനേക്കാൾ കൂടുതൽ ഇഷ്ടവും ആയിരുന്നു രണ്ടുപേർക്കും പരസ്പരം .

ഒരു ആക്ക്സിഡന്റിലൂടെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടപ്പോൾ പിന്നെ ഞാനും കുഞ്ചുവും മാത്രമായി . അത് ഞങ്ങൾക്ക് വലിയൊരു ഷോക്ക് ആയിരുന്നെങ്കിലും അച്ഛന്റെ ആഗ്രഹം പോലെ ഞാൻ പോലീസ് ആവാൻ തീരുമാനിച്ചു .അടുത്തുള്ള ഒരു കോളേജിൽ ഡിഗ്രിക്ക് അഡ്മിഷൻ എടുത്തോട് കൂടി കുഞ്ചുവും പതിയെ പതിയെ ഹാപ്പി ആവാൻ തുടങ്ങി . അങ്ങനെ ദിവസങ്ങൾ പോയി കൊണ്ടിരിക്കെ ഒരിക്കൽ കുഞ്ചു എന്നോട് വന്ന് പറഞ്ഞു അവൾക്ക് ഒരാളെ ഇഷ്ടമാണെന്നും ഒരു തടസ്സവും ഇല്ലാതെ അത് നടത്തി തരണമെന്നും ....അവളുടെ ഒരാഗ്രഹത്തിനും എതിര് നിൽക്കാത്ത ഞാൻ പയ്യൻ നല്ലതാണേൽ ആലോചിക്കാം എന്ന് പറഞ്ഞ് വിട്ടു .അന്ന് നല്ല സന്തോഷത്തോടെ എന്നെ ഉമ്മ വെച്ചിട്ട് താങ്ക്സ് ഒക്കെ പറഞ്ഞു പോയ ആളാണ്.... പിന്നീട് ഞാൻ കാണുന്നത് അവളുടെ ജീവനറ്റ ശരീരത്തെയാ...😭😭😭 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 നിറഞ്ഞു വന്ന കണ്ണുകളുമായി സിദ്ധു പറഞ്ഞു നിർത്തിയതും ശിവയുടെ കണ്ണുകളും നിറഞ്ഞിരുന്നു . "കുഞ്ചുവിന് എന്താ സംഭവിച്ചേ...??" അല്പനേരത്തെ നിശ്ശബ്ദതക്ക് ശേഷം ശിവ ചോദിച്ചു . "നിന്നെ നശിപ്പിക്കാനായിട്ട് അവർ ബലികൊടുത്ത ജീവൻ... അതാണ് എന്റെ കുഞ്ചു...!!!"

കണ്ണുനീരിനെ തുടച്ചു മാറ്റി പകയെ മനസിലേക്ക് ആവാഹിച്ചു കൊണ്ട് കണ്ണുകളടച്ച് സിദ്ധു പറഞ്ഞു . "എന്താ....??" സിദ്ധു പറയുന്നത് എന്താണെന്ന് കൃത്യമായി മനസ്സിലാകാത്തത് കൊണ്ട് ശിവ പുരികം ചുളിച്ചു കൊണ്ട് അവനെ നോക്കി ചോദിച്ചു . "ജാൻവി ആണ് മരിച്ചത് എന്നോർത്ത് നീ ആ നടുറോട്ടിൽ പൊട്ടികരഞ്ഞത് ഓർമയുണ്ടോ.... അത് എന്റെ കുഞ്ചുവിന് വേണ്ടിയായിരുന്നു💔💔" നിർവികാരതയോടെ സിദ്ധു ശിവയെ നോക്കി പറഞ്ഞു . ""What.."" അതൊരു അലർച്ചയായിരുന്നു . "ഹ്മ്മ" ശിവയുടെ അലറലിന് ഒരു മൂളൽ മാത്രമായിരുന്നു സിധുവിന്റെ മറുപടി . "ബട്ട്... ഹൗ?? " സിദ്ധു പറഞ്ഞത് തീരെ വിശ്വാസം വരാത്തത് പോലെ ശിവ ചോദിച്ചു . "ജാൻവിയെ പോലെ അത്രേം തന്നെ height ഉള്ള ഒരാളാണ് കുഞ്ചു. അതുപോലെ മുഖം തമ്മിൽ യാതൊരു സാമ്യവും ഇല്ലെങ്കിലും ശരീരഘടന ഒരുപോലെയാണ് .അതുകൊണ്ടാവാം നിന്നെ ചതിക്കാൻ വേണ്ടി അവർ എന്റെ അനിയത്തിയെ തന്നെ കരുവാക്കിയത്...." "പക്ഷെ അവരുടെ പ്ലാനിൽ നിന്റെ അനിയത്തി എങ്ങനെ വന്ന് പെട്ടു?? ഞാൻ ജാൻവിക്ക് കൊടുത്ത ബ്രേസ്ലറ്റ്,,അവളുടെ സ്‌കൂട്ടി,, അവളുടെ ബാഗ്,, അതെല്ലാം...."

സിദ്ധു പറഞ്ഞത് കേട്ടതും ശിവ തന്റെ സംശയം ചോദിച്ചു . ശിവ ചോദിക്കുന്നത് കേട്ടതും സിദ്ധു ദീർഘശ്വാസം വിട്ട് കൊണ്ട് പറഞ്ഞു തുടങ്ങി : "കുഞ്ചുവിന് ഒരാളെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലേ അത് ആ ഫ്രോഡ് ജിത്തുവിനെയാ...നീ ജാൻവിക്ക് കൊടുത്ത ബ്രേസ്ലറ്റ് ജിത്തു അവന്റെ സമ്മാനമായി കുഞ്ചുവിന് കൊടുത്തു .പിന്നെ അന്ന് ആ ആക്‌സിഡന്റ് നടന്ന ദിവസം ജാൻവി കുഞ്ചുവിനോട് ജിത്തുവിന് അത്യാവശ്യമായി കാണണം എന്ന് പറഞ്ഞ് അവൾക്ക് ജാൻവി അവളുടെ സ്‌കൂട്ടി കൊടുത്തു .കൂടാതെ ജിത്തുവിനെ കണ്ടാൽ ഏൽപ്പിക്കണം എന്ന് പറഞ്ഞ് ഒരു ബാഗും.... ചിലപ്പോ ആ ബാഗിൽ ആയിരിക്കാം അവളുടെ കോളേജിലെ ഐഡി കാർഡ് ഒക്കെ ഉണ്ടായിരുന്നത് ...അങ്ങനെ അതുമായി അവനെ കാണാൻ ചെന്നപ്പോഴാണ് ആ ആക്‌സിഡന്റ്....💔💔അവരുടെ പകക്ക് നഷ്ടം എനിക്കുമാത്രം...." സിദ്ധു പറഞ്ഞു നിർത്തിയതും അപ്പോഴത്തെ അവന്റെ അവസ്ഥ മനസിലാക്കിയ പോൽ ശിവ അവന്റെ അടുത്തേക്ക് ചെന്ന് തോളിൽ തട്ടി....ഒരുതരത്തിൽ ആശ്വസിപ്പിക്കുന്ന പോലെ.... 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അങ്ങനെ കുറച്ചു നിമിഷങ്ങൾ കടന്നുപോയതും പെട്ടെന്ന് ശിവയുടെ മനസിൽ ഒരു സംശയം ഉദിച്ചുവന്നു .അവൻ അതിന്റെ ഉത്തരത്തിനായി സിദ്ധുവിനെ നോക്കിയപ്പോൾ അവൻ ആരെയും നോക്കാതെ നിശബ്ദനായി ഇരിക്കുകയാണ്.... "അതല്ല സിദ്ധു..... നിനക്ക് ആ ആക്‌സിഡന്റ് നടന്നത് നിന്റെ അനിയത്തിക്ക് ആണെന്ന് എങ്ങനെ മനസിലായി....??ഞാനും കണ്ടതാ ആ കുട്ടിയെ,, മുഖം ഒന്നും മനസ്സിലാവാതെ ആകെ വല്ലാണ്ടായി........" മുഴുവിപ്പിക്കാൻ ആകാതെ ശിവ സിധുവിനെ നോക്കി . "എന്റെ ചോര തന്നെ അല്ലേടാ...😊😊 അന്നത്തെ ആ കേസ് ഇവര് ഇവരുടെ സ്വാധീനം കൊണ്ട് ഒതുക്കി തീർത്തു വെറും ഒരു റോഡപകടം എന്ന പേരിൽ....പക്ഷെ ആ സംഭവം നേരിട്ട് കണ്ടവർ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു ആ ലോറി കരുതി കൂട്ടി തന്നെയാ ആ കുഞ്ചുവിന്റെ വണ്ടിയിലേക്ക് ഇടിപ്പിച്ചതെന്ന്... പിന്നെ യാതൊരു പരിചയവും ഇല്ലാത്ത നീ ആ ആക്‌സിഡന്റ് നടന്നപ്പോ കുഞ്ചുവിന്റെ അടുത്തിരുന്ന് കരഞ്ഞത്.... എല്ലാം കൂടി കൂട്ടി വായിച്ചപ്പോ എനിക്ക് എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക് തോന്നി .പിന്നെ ഒരു വാശിയായിരുന്നു കുഞ്ചുവിന്റെ മരണത്തിന് കാരണമായവരെ പുറത്തുകൊണ്ടുവരാൻ...

അങ്ങനെ ഈ യൂണിഫോം എന്റെ ദേഹത്ത് വീണ അന്ന് തൊട്ട് ഞാൻ ഇത് അന്വേഷിക്കാൻ തുടങ്ങി .അതിന്റെ ഭാഗം ആയിട്ടാണ് നിന്റെ കമ്പനിയിൽ ജോലിക്ക് വന്നത്...ഒരു ക്ലൂവും കിട്ടാതെ വന്നപ്പോ വേറെ വഴി നോക്കാം എന്നോർത്തതായിരുന്നു... അപ്പോഴാണ് നീ നിന്റെ past എന്നോട് പറയുന്നത്... അപ്പൊ എനിക്ക് മനസിലായി ഇതിന്റെ ഇടയിൽ എന്തോ കള്ളത്തരം നടന്നിട്ടുണ്ടെന്ന്. പിന്നെ ജിത്തുവിന്റെ ഫാമിലിയെ പറ്റിയുള്ള മൊത്തം വിവരവും ശേഖരിച്ചപ്പോഴാണ് അവര് ഇരട്ട സഹോദരങ്ങളാണ് എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഞാൻ അറിഞ്ഞത്. പിന്നെ ജാൻവിയെ എങ്ങനെലും നാട്ടിൽ എത്തിപ്പിക്കണം എന്നതായി എന്റെ ലക്ഷ്യം .അതിന് വേണ്ടി അവരുടെ വീട്ടിലും കമ്പനിയിലും എല്ലാം ചെറിയൊരു റെയ്ഡ് ....അത്രേം എനിക്ക് ചെയ്യേണ്ടി വന്നുള്ളൂ... അതിൽ അവർക്ക് കുറെയേറെ നഷ്ടങ്ങൾ ഉണ്ടായപ്പോ ...അവരുടെ അച്ഛൻ തകർന്നപ്പോ അവളിങെത്തി..." ഒരു വേട്ടകാരന്റെ ചിരിയോടെ പറയുന്ന സിധുവിനെ അവരെല്ലാവരും കൗതുകത്തോടെ നോക്കി .

"അവളെത്തിയതും പിന്നെ എല്ലാം പെട്ടെന്നായിരുന്നു .അവരെ അറസ്റ്റ് ചെയ്യാനുള്ള ഒരു അവസരത്തിന് വേണ്ടി ഞാൻ കാതിരുന്നപ്പോഴാ ഇവരെ കാണുന്നെ...." എന്ന് പറഞ്ഞ് സിദ്ധു ദേവിനെയും പാറുവിനേയും നോക്കി .രണ്ടെണ്ണം ആണേൽ ശിവയുടെ നോട്ടം കണ്ട് ഒന്ന് പല്ലിളിച്ചു കാട്ടി . "അത് പിന്നെ.....ദേവ്...... ജാൻവിയെയും ജിത്തുവിനെയും കണ്ടെന്ന് പറഞ്ഞപ്പോ സത്യം അന്വേഷിക്കാൻ പോയതാ...." എന്ന് പറഞ്ഞ് പാറു ചിരിച്ചു കാട്ടി . പാറു പറഞ്ഞത് കേട്ടതും അബദ്ധം മനസിലായ പോലെ കല്ലുവും ദേവും മുഖത്തോട് മുഖം നോക്കി .എന്നിട്ട് പയ്യെ പയ്യെ പാറുവിനടുത്തേക്ക് നീങ്ങി ചെന്നിട്ട് മുഖം കൊണ്ട് ഓരോ ഖോഷ്ടി കാട്ടി .അവര് ഡയറി വായിച്ച കാര്യം ഏട്ടനോട് പറയല്ലേ എന്നാണ് ഈ പറഞ്ഞോണ്ടിരിക്കുന്നത് പക്ഷെ എന്റെ കഥാനായികക്ക് ഉണ്ടോ ഇത് വല്ലോം മനസിലാകുന്നു.... "രണ്ടും കൂടി മുഖം കൊണ്ട് ഓരോ കോക്രി കാണിച്ച് ലാസ്റ്റ് മുഖം അതുപോലെ ആയിപോവണ്ട...നിങ്ങൾ ഡയറി വായിച്ച കാര്യം എനിക്ക് നേരത്തെ അറിയാം..." കല്ലുവിനേയും ദേവിനെയും നോക്കി കൊണ്ട് ശിവ പറഞ്ഞു . അത് കേട്ടപ്പോഴാണ് പാറുവിന് അവര് ഇത്രേം നേരം എന്താണ് കാട്ടി കൂട്ടിയതെന്ന് മനസിലായത്.. പാവം കുട്ടി...

"അപ്പൊ ശിവ .....എല്ലാ കാര്യവും മനസിലായ സ്ഥിതിക്ക് ഞാൻ ഇറങ്ങുകയാണേ...പിന്നെ നിനക്ക് എന്നോട് ദേഷ്യം ഒന്നും തോന്നരുത്... നിന്നോടുള്ള എന്റെ സൗഹൃദം സത്യമാണ്...എല്ലാ കാര്യവും അറിഞ്ഞിട്ട് നിന്നോട് സത്യം പറയാം എന്നോർത്തത് കൊണ്ടാണ് ഇതുവരെയും നിന്നോട് ഒന്നും പറയാഞ്ഞത്...😊😊" അത്രയും പറഞ്ഞ് സിദ്ധു ശിവയെ നോക്കിയതും അവൻ തിരിച്ചൊരു ചിരി നൽകി അവനെ കെട്ടിപ്പിടിച്ചു . "വലിയ പോലീസ് ഓഫീസർ ആണെന്ന് പറഞ്ഞ് ഇനി ഇങ്ങോട്ട് എങ്ങാനും വരാതെ ഇരുന്നാൽ നിന്നെ ഞാൻ സ്റ്റേഷനിൽ വന്ന് പൊക്കും..." ഒരു വാർണിങ്ങോടെ ശിവ പറഞ്ഞതും സിദ്ധു കൈ കൂപ്പി വന്നോളാമെ എന്ന് പറഞ്ഞ് ബാക്കി എല്ലാരോടും യാത്രയും പറഞ്ഞിറങ്ങി . സിദ്ധു ഇറങ്ങിയതിന് തൊട്ട് പിന്നാലെ മറ്റൊരു കാറിൽ അമ്മ വന്നിറങ്ങിയതും നാലും കൂടി ഞെട്ടി കൊണ്ട് പരസ്പരം നോക്കി . "ആരാ മക്കളെ അത് ??എന്താ പോലീസ് ഒക്കെ??" അമ്മ ഒരു സംശയത്തോടെ പുറകിലേക്ക് നോക്കി കൊണ്ട് അവരുടെ അടുത്തേക്ക് നടന്നടുത്തു കൊണ്ട് ചോദിച്ചു .

അമ്മയുടെ ചോദ്യം കേട്ടതും എന്തു പറയും എന്നറിയാതെ നാലും പരസ്പരം നോക്കി . "അതമ്മാ... ശിവേട്ടന്റെ ഒരു ഫ്രണ്ടാ... ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയപ്പോ കാണാൻ വന്നതാ... അമ്മ ഇങ് വന്നേ പോയ വിശേഷം ഒക്കെ പറയ്... ചേച്ചിയമ്മക്ക് ഇപ്പൊ എങ്ങനുണ്ട്...??"അമ്മയുടെ മൈൻഡ് മാറ്റി കൊണ്ട് പാറു അമ്മയുമായി അകത്തേക്ക് കയറി . അമ്മയും പാറുവും പോയതും ശിവയും ദേവും കല്ലുവും ശ്വാസം ആഞ്ഞുവലിച്ച് ആശ്വാസത്തിന്റെ അമിട്ട് പൊട്ടിച്ചു😅😅. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 പാറുവിനെ കുറിച്ച് ആലോചിക്കുകയായിരുന്നു ശിവ .എത്ര വെറുപ്പിച്ചിട്ടും അകന്നുപോവാതെ സ്നേഹം കൊണ്ട് മൂടുന്ന പാറുവിനെ... എല്ലാം കലങ്ങി മറിഞ്ഞതും പാറുവിനെ ഇനിയൊരിക്കലും വിഷമിപ്പിക്കാതെ സ്നേഹം കൊണ്ട് മൂടണം ...അവള് സ്നേഹിക്കുന്നതിനേക്കാളിരട്ടി തന്നെ കൊണ്ട് സ്നേഹിക്കാൻ പറ്റുമോ എന്ന് സംശയമാണ്... പക്ഷെ ഇനി ശിവയുടെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് പാർവതി ശിവരുദ്ര് മാത്രം ആയിരിക്കും..എന്ന ദൃഢ നിശ്ചയതോടെ ശിവ പാറുവിനെ അന്വേഷിച്ച് താഴോട്ടിറങ്ങി . 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

"ചേച്ചി വെള്ളം വേണോ..." കല്ലു ഹാളിലേക്ക് ചെന്നതും കേൾക്കുന്നത് ദേവ് പാറുവിനോട് ചോദിക്കുന്നതാണ് . "ആഹാ വെള്ളോ... എന്ത് വെള്ളമാ കുഞ്ഞേട്ട...നാരങ്ങാ വെള്ളം ആണോ😋😋" കിട്ടിയാൽ ഊട്ടി അല്ലേൽ ചട്ടി എന്ന പോലെ കല്ലു അവർക്കിടയിലേക്ക് വന്നു കൊണ്ട് ചോദിച്ചു . കല്ലു ചോദിക്കുന്നത് കേട്ടതും ദേവും പാറുവും കല്ലുവിനെ ഒന്ന് നോക്കി പിന്നെ പരസ്പരം മുഖത്തോട് മുഖം നോക്കി പൊട്ടിചിരിക്കാൻ തുടങ്ങി . അത് കണ്ടതും ഇവരെന്തിനാ ഈ ചിരിക്കുന്നെ എന്നോർത്ത് കല്ലു രണ്ടുപേരെയും നോക്കി . "അതേയ് ...രണ്ടുപേരും എന്തിനാ ഇങ്ങനെ ചിരിക്കുന്നെ🙄🙄" കുറെ നേരമായി ചിരിച്ചോണ്ടിരിക്കുന്ന ദേവിനെയും പാറുവിനെയും കണ്ട് ഒടുക്കം സഹികെട്ട് കല്ലു ചോദിച്ചു. "പിന്നെ ചിരിക്കാതെ.... ഞാൻ ചേച്ചിയോട് വെള്ളം ഫിലിം വേണൊന്ന് ചോയിച്ചതാ...🤣🤣ഞങ്ങൾ ഇവിടെ വെള്ളം ഫിലിമിനെ പറ്റി പറയുമ്പോ നീ ഉദ്ദേശിച്ചത് നാരങ്ങാവെള്ളത്തിനെ പറ്റി... കഷ്ടം തന്നെ മുതലാളി കഷ്ടം തന്നെ...😂😂"

എന്ന് പറഞ്ഞ് ദേവും പാറുവും കൂടി പിന്നെയും ചിരിക്കാൻ തുടങ്ങി ........ അവരുടെ ചിരി കണ്ടതും കല്ലു പതിയെ ഉള്ളിലേക്ക് വലിഞ്ഞു .അല്ലെങ്കിൽ പട്ടചാരായം വീഴ്ത്തി കൊട്ടാരം മുഴുവൻ അവളെ നാറ്റിക്കുമെന്ന് അവൾക്കറിയാമേ.....😁😁(based on a true incident 😁😁😁) 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 ശിവ പാറുവിനെ അന്വേഷിച്ച് താഴേക്ക് ചെന്നപ്പോ ദേവും പാറുവും കൂടി പരസ്പരം ഹൈഫൈ ഒക്കെ കൊടുത്ത് കീ കൊടുത്ത പാവകൾ പോലെ ചിരിയോ ചിരി . പൊട്ടൻ ആട്ടം കാണുന്ന കണക്കെ ഇവർ എന്നാത്തിനാ ഈ ചിരിക്കുന്നത് എന്ന് മനസിലാവാതെ ശിവ ..നമുക്കല്ലേ അറിയൂ അതാ കല്ലുവിന്റെ പൊട്ടത്തരം ഓർത്തുള്ള ചിരിയാണെന്ന്.... അവരുടെ രണ്ടുപേരുടെയും ചിരി കണ്ടതും ശിവ മുഷ്ടിചുരുട്ടി തിരിച്ചു റൂമിലേക്ക് പോയി . 'ഹും😏 ഇത്ര പെരുത്ത് ചിരിക്കാൻ ഇവിടെ ആരേലും എന്താ തുണി ഉടുക്കാതെ നിക്കണിണ്ടാ....രണ്ടിന്റേം ചിരി കണ്ടില്ലേ..ക ക ക ക ക കാന്ന്😏 മൂന്ന് ദിവസമായി ഒന്ന് കണ്ടിട്ട്... അവസാനം കണ്ടപ്പഴോ അവൾക്ക് ആകെ വേണ്ടത് ദേവിനെയും കല്ലുവിനെയും അമ്മയെയും മാത്രം ....ഇതിപ്പോ ആരാ അവളുടെ ഭർത്താവ്...എന്നെ ഒന്ന് കാണണം എന്ന് പോലും അവൾക്ക് തോന്നിയില്ലല്ലോ..😖😖' ചെക്കന് പൊസെസിവ്നെസ്+അസൂയ + കുശുമ്പ് എല്ലാം അങ്ങ് ഹൈ ലെവലിൽ എത്തിനിൽക്കുകയാണ്... നമുക്കെല്ലാവർക്കും അവരുടെ റൂമിന്ന് ഒന്ന് മാറി കൊടുത്തേക്കാം.... ചെക്കൻ ചെക്കന്റെ വിഷമം എന്തേലും ഒക്കെ ചെയ്തിട്ട് തീർക്കട്ടെ... ചിലപ്പോ നമ്മൾ നിക്കുമ്പോ അതൊരു ഡിസ്റ്റർബൻസ് ആയാലോ ലേ😌😌................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story