പാർവതീപരിണയം...💖: ഭാഗം 4

parvatheeparinayam

എഴുത്തുകാരി: തെന്നൽ

.ഫ്രഷ് ആയി താഴേക്ക്‌ ചെന്നപ്പോൾ ഒരു വിധം ആൾക്കാരൊക്കെ പോയിട്ടുണ്ട്. "ആഹ് മോള് വന്നോ....മോള് എന്നാൽ കല്ലുവിന്റെ അടുത്തേക്ക് ചെല്ല് " "ഏയ് വേണ്ടമ്മ... ഞാൻ അമ്മയെ ഹെല്പ് ചെയ്യാം..." "ഇവിടെ അത്രക്ക് വലിയ പണിയൊന്നും ഇല്ല മോളേ... പിന്നേ നീ എനിക്ക് എന്റെ കല്ലുവിനെ പോലെ തന്നെയാ... അതുകൊണ്ട് പണിയെടുക്കാൻ ആവുമ്പോൾ ഞാൻ പറയാട്ടോ... മോള് ഇപ്പൊ അവരുടെ ഒപ്പം പോയി ഇരിക്ക്‌ ചെല്ല്..."എന്നും പറഞ്ഞ് അമ്മ എന്നെ കല്ലുവിന്റെ അടുത്താക്കി പോയി. "ആഹ് വാ ഏട്ടത്തി... ഇവിടെ അന്താക്ഷരിയാ " എന്നും പറഞ്ഞ് കല്ലു എന്നെ പിടിച്ച് അവളുടെ അടുത്ത് ഇരുത്തി. ഗേൾസും ബോയ്സും ഓരോ ടീം ആയിട്ടാണ് കളിക്കണേ...

കല്ലുവിന്റെയും ദേവന്റെയും ഫ്രണ്ട്സും പിന്നേ അവരുടെ കസിൻസും കൂടി ഇരുന്നാണ് കളി. പക്ഷേ അതിന്റെടക്ക് എന്റെ കണവനെ മാത്രം കണ്ടില്ല.. എവിടെ പോയോ എന്തോ..... ഞാൻ അങ്ങനെ അവരോടൊപ്പം കളിക്കാൻ ഇരുന്ന്. " ആഹ് ഇനി നിങ്ങളാ പാടണ്ടേ...'ത' വെച്ച് പാട്... " ദേവ് "അതേയ് വേറെ ആരും പാടല്ലേ 'ത' വെച്ച് ഞാൻ പാടാം...." എന്നും പറഞ്ഞ് കല്ലു അവളുടെ പാട്ട് കച്ചേരി തുടങ്ങി. ആ പാട്ട് കേട്ടതും ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്ന് എല്ലാരും.... "🎼തങ്കം പോലുള്ളൊരു ബോണ്ട തുറന്നപ്പോൾ തുള്ളി കളിക്കുന്ന കുഞ്ഞി പുഴു തുള്ളി കളിക്കുന്ന കുഞ്ഞി പുഴു ബോണ്ടക്കകത്തെ പുഴുക്കളങ്ങനെ കളികളായി ചിരികളായി വരികളായി...🎼" (കല്ലു) "ഹലോ മാഡം... ഇങ്ങനത്തെ പാട്ട് ഒന്നും പാടാൻ പാടില്ല..." (ദേവ് ) "അങ്ങനെ ഒക്കെ ഉണ്ടായിരുന്നേൽ മത്സരം തുടങ്ങുന്നതിനു മുന്നേ പറയണമായിരുന്നു...

മത്സരം തുടങ്ങിയപ്പോൾ എന്താ പറഞ്ഞേ ഏത് പാട്ട് വേണോങ്കിലും പാടാന്നല്ലേ... അതുകൊണ്ട് മക്കള് ഇപ്പൊ 'വ' കൊണ്ട് പാട്ട് പാടാൻ നോക്ക് " എന്നും പറഞ്ഞ് കല്ലു അവർക്ക് ലോഡ് കണക്കിന് പുച്ഛം വാരി വിതറി കൊടുത്ത്. അങ്ങനെ പുച്ഛം കൊടുക്കൽ ഒക്കെ കഴിഞ്ഞ് പിന്നേം പാട്ട് പാടാലോട് പാടലായിരുന്ന് രണ്ട് കൂട്ടരും കൂടി. ഞാൻ അതെല്ലാം കേട്ടോണ്ട് ഇരുന്ന്... "ആഹ് ഇനി 'മ' വെച്ച് പാട്..."(കല്ലു ) "🎼മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ.....🎼"(ദേവ് ) "അതേയ് ആ പാട്ട് ഞങ്ങൾ നേരത്തെ പാടിയതാ... ഇത് ഫൗളാ..."(കല്ലു കാ ഫ്രണ്ട് ) "ഏഹ്... എപ്പോ പാടി...?"(ദേവ് ) "അതൊക്കെ പാടി നിങ്ങൾ ഇനി വേറെ പാട്ട് പാടാൻ നോക്ക് "(കല്ലു ) "ആഹ്.... എന്ന ഈ പാട്ട് പിടിച്ചോ.... 🎼മഞ്ഞ മഞ്ഞ ബൾബുകൾ... മിന്നി മിന്നി കത്തുമ്പോൾ.........🎼" (ദേവ് ) "ഏഹ് ഈ പാട്ടാ... ചേച്ചി ഈ പാട്ട് പാടാൻ പാടില്ലാന്ന് പറയ്..." കല്ലു എനിക്ക് മാത്രം കേൾക്കുന്ന തരത്തിൽ എന്റെ ചെവിയുടെ അടുത്ത് വന്ന് പറഞ്ഞു.

"നീ ഒന്ന് മിണ്ടാതിരിയെടി പെണ്ണെ നീ അപ്പൊ നേരത്തെ എന്ത് പാട്ടാ പാടിയെ... നീ പറയുന്നത് അവരെങ്ങാനും കേട്ടാൽ പിന്നേ നിന്നെ കല്ലും ആണിയും ആക്കി മാറ്റും. So ചുപ്...എന്നിട്ട് അവരുടെ പാട്ട് കേൾക്ക് "ഞാൻ അങ്ങനെ പറഞ്ഞതും കല്ലു കുഞ്ഞി പിള്ളേരേ പോലെ തലയാട്ടി ചൂണ്ട് വിരൽ ചുണ്ടിൽ വെച്ച്. "🎼ആരാണ്ടൊക്കെ ചമ്മുന്നേ.... കല്ലു ആണെന്ന് തോന്നുന്നു......🎼"(ദേവ്) ദേവിന്റെ പാട്ടിന്റെ ലാസ്റ്റ് വരി കേട്ടതും ഇത്രയും നേരം വെള്ളരിപ്രാവിന്റെ ചങ്ങാതി പോലെ സമാധാനപ്രിയ ആയിരുന്ന കല്ലു നാഗവല്ലിയിലേക്ക് ചേഞ്ച്‌ ആയി.. "എടാ കുഞ്ഞേട്ടൻ തെണ്ടി...." എന്നും വിളിച്ച് കല്ലു നാഗവല്ലിയായി...

ഇനി മിക്കവാറും ദേവിന്റെ രക്തം കൊണ്ട് അവള് ഓംകാരനടനം ആടുമെന്ന് തോന്നണ്.... രണ്ടിന്റെയും ബഹളം കേട്ടതും അമ്മ ലാസ്റ്റ് തവിയും ആയി പ്രത്യക്ഷപ്പെട്ട് ഞങ്ങളെ ഒക്കെ റൂമിന്ന് പുറത്തേക്ക് ആക്കി.. പിന്നേ ആ റൂമിന്ന് 'അയ്യോ ' ' അമ്മാ ' 'വേണ്ടമ്മ ' എന്നുള്ള നിലവിളി ശബ്ദങ്ങൾ മാത്രം കേട്ടൊള്ളു... 'അമ്മ അവരുടെ പപ്പും പൂടയും എങ്കിലും ബാക്കി വെച്ചാൽ മതിയായിരുന്നു....'(ആത്മ)............... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story