പാർവതീപരിണയം...💖: ഭാഗം 40

parvatheeparinayam

എഴുത്തുകാരി: തെന്നൽ

കുറച്ച് നേരം അമ്മയുമായി വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്ന് പാറു തിരികെ റൂമിൽ ചെന്നപ്പോ ശിവ ഉലാത്തുകയാണ്... അത് കണ്ടതും പാറു ശിവയെ ആകമാനം ഒന്ന് നോക്കി .മൂന്ന് ദിവസമായെ ഒന്ന് ശരിക്ക് കണ്ടിട്ട് ...അതിനിടയിൽ കല്ലു വീഡിയോകാൾ ചെയ്ത് പാറുവിന് ഡെയിലി ശിവയെ കാണിച്ചു കൊടുക്കുമായിരുന്നു . പക്ഷെ നേരിട്ട് കാണുന്നതും അങ്ങനെ കാണുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ടല്ലോ... അതുകൊണ്ട് ശിവയെ കണ്ണ് നിറച്ച് കണ്ടു . പുറകിൽ ആരോ വന്ന് നിൽക്കുന്നത് പോലെ തോന്നിയതും ശിവ പിന്നോട്ട് നോക്കി .പുറകിൽ തന്നെ നോക്കി നിൽക്കുന്ന പാറുവിനെ കണ്ടതും ഒരു നിമിഷം ഹൃദയം നിശ്ചലമായത് പോലെ ശിവക്ക് തോന്നി .അവളെ കണ്ടപ്പോ ഇന്ന് വരെ തോന്നാത്ത ഒരു വികാരം....!! പണ്ട് അവളെ കാണുമ്പോ അവളായിട്ട് തല്ല് കൂടാൻ പോണത് കൊണ്ട് ശരീരത്തിനുണ്ടാകുന്ന മാറ്റമൊന്നും ശിവ അറിഞ്ഞേച്ചില്ല...എന്നാലിന്ന് മൂന്ന് നാളുകൾക്ക് ശേഷം കണ്ടപ്പോ ആകെയൊരു മാറ്റം...!!അവളുടെ ഓടി അടുത്തേക്ക് ചെന്ന് അവളുടെ എല്ല് നുറുങ്ങുന്ന രീതിയിൽ മുറുകെ പുണർന്ന് ചുംബനങ്ങൾ കൊണ്ട് മൂട് താൻ എത്രത്തോളം അവളെ മിസ്സ് ചെയ്‌തെന്ന് പാറുവിനോട് പറയാൻ ശിവക്ക് തോന്നി..❤️❤️ പക്ഷെ തന്റെ ഈ മാറ്റം അവൾ വിശ്വസിക്കുമോ...??

സത്യങ്ങൾ എല്ലാം അറിഞ്ഞതിന് ശേഷം കുറ്റബോധം കൊണ്ട് ഉടലെടുത്ത സ്നേഹമായി അവൾ അതിനെ ചെറുതാക്കിയാലോ.... മനസ് ആകെ കലുഷിതമാണ് ....ഒരു വശത്ത് പാറുവിനെ ചുംബനങ്ങൾ കൊണ്ട് മൂടാൻ ആഗ്രഹം ഉണ്ടെങ്കിലും മറുവശത്ത് അവൾ അതിനെ എങ്ങനെ എടുക്കും എന്ന ചിന്ത !! തന്റെ പ്രണയത്തെ അവൾ വെറുമൊരു കാമം മാത്രമായി കാണുമോ എന്ന പേടി ..... പാറുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല....മൂന്ന് ദിവസം കാണാതിരുന്നതിന്റെ വേദന...ഇന്ന് എല്ലാവരുടെയും മുന്നിൽ തന്നെ ചേർത്തി നിർത്തി സംസാരിച്ചത്...എല്ലാം കൊണ്ടും ശിവയുടെ അടുത്തേക്ക് ഓടി അണയാൻ ആഗ്രഹമുണ്ടെങ്കിലും എന്തോ ഒന്ന് മനസിനെ പിന്തിരിപ്പിക്കുന്നത് പോലെ...ശിവയെ കാണുമ്പോ ഇന്ന് വരെ തോന്നാത്ത ഒരു വെപ്രാളം... ഇനി ഇതിപ്പോ വെല്ല പ്രേമത്തിന്റെ ലക്ഷണവും ആയിരിക്കോ ദേവീ... 🤢🤢 പാറു ചിന്തിക്കാതെയിരുന്നില്ല... "പാറു ഞാൻ... " മൗനത്തെ ഭേദിച്ചു കൊണ്ട് ശിവ സംസാരിച്ചു തുടങ്ങി. എന്നാൽ അവനെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ പാറു കയ്യുയർത്തി മതിയെന്ന് കാണിച്ചു.

"എനിക്കറിയാം ശിവേട്ടാ... നിങ്ങൾ പറയാൻ വരുന്നത് എന്താണെന്ന്... ഇന്ന് ഇപ്പൊ ഇവിടെ നടന്നത് എല്ലാം വെറും... വെറുമൊരു അഭിനയം മാത്രം ആയിരുന്നു എന്നല്ലേ... എനിക്ക് മനസിലായി 😊😊 കൂടെ നിന്ന് ചതിച്ച കാമുകിക്കും സുഹൃത്തിനും നൽകിയ ഒരു മധുരപ്രതികാരം... അവര് നടത്തിയ ചതിയൊന്നും തന്റെ ജീവിതത്തിൽ ഏശിയില്ല എന്ന് കാണിക്കാൻ എന്നേ ഒരു കരുവാക്കിയത്... എനിക്ക് മനസിലായി.. അതിൽ ആരോടും... ആരോടും എനിക്കൊരു പരാതിയില്ല... എന്തായാലും നാളെ ഞാൻ അച്ഛയോട് വരാൻ പറഞ്ഞിട്ടുണ്ട്... ഇനിയാരുടെയും ജീവിതത്തിൽ ഒരു അധികപറ്റായി നിൽക്കാൻ എനിക്ക് താല്പര്യമില്ല.. 😊😓😓" അത്രയും പറഞ്ഞ് പാറു ശിവയുടെ മറുപടി കേൾക്കാൻ താല്പര്യം ഇല്ലാത്ത പോലെ അവനെ മറികടന്നു പോയി. പാറു പറയുന്നത് കേട്ടതും ആകെയൊരു ആശയകുഴപ്പത്തിലായി ശിവ... അവളെ തിരിച്ചു വിളിക്കാൻ നൂറാവർത്തി മനസ് പറയുമ്പോഴും അതിനിടയിൽ അവൾ തന്നിൽ നിന്നും ഒരു മോചനം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് നടക്കട്ടെ എന്ന് ഉള്ളിൽ നിന്നാരോ പറയുന്നത് പോലെ... അവൾക്കും കാണില്ലേ വൈവാഹികജീവിതത്തെ കുറിച്ചുള്ള സ്വപ്‌നങ്ങൾ... !! """"സ്വന്തമാക്കണം എന്നാഗ്രഹിക്കുന്നവയെ സ്വതന്ത്രമാക്കി വിടുക...

അത് തിരിച്ചു വന്നാൽ നിങ്ങളുടേതാണ്... അല്ലെങ്കിൽ മറ്റാരുടെയോ ആണ്...""""(കടപ്പാട് ) പുറകിൽ നിന്നാരോ തന്നെ ചുറ്റി വരിയുന്നത് പോലെ തോന്നിയാണ് ശിവ ചിന്തകളിൽ നിന്നുണർന്നത്... പാറുവിന്റെ കൈകളാണ് തന്നെ ചുറ്റിയിരിക്കുന്നത് എന്ന് മനസിലായതും ശിവ വിശ്വാസം വരാതെ ഒന്നുകൂടി നോക്കി . "ഞെട്ടണ്ട... ഇത് ഞാൻ തന്നെയാ ..." കൈകളിലേക്ക് ഉറ്റുനോക്കുന്ന ശിവയെ കണ്ടതും പാറു അതും പറഞ്ഞു കൊണ്ട് ശിവയുടെ മുന്നിലായി വന്ന് മാറിൽ കൈ കെട്ടി അവനെ നോക്കി . "എന്നെ അങ്ങനെ ഉപേക്ഷിച്ചു പോവാന്ന് നോക്കണ്ട മോനേ...അതൊക്കെ എന്റെ ഒരു നമ്പറല്ലേ.. മോന്റെ മനസിലിരുപ്പ് എന്താണെന്ന് അറിയാൻ വേണ്ടിയിട്ട് നടത്തിയ ഒരു ചെറിയ പണി ..😌😌 എന്നിട്ട് പോലും എന്നെ തിരിച്ചു വിളിക്കാൻ തോന്നിയില്ലല്ലോ മനുഷ്യ നിങ്ങക്ക്..😒😒 ബെസ്മമുണ്ടിട്ടാ...ഒരു കുന്നോളം ബെസ്മം ഉണ്ട് ..😪😪" മുന്നിൽ നിന്ന് പാറു പറയുന്നത് കേട്ടതും ശിവ ഒറ്റനിമിഷം പോലും വൈകാതെ പാറുവിനെ ഇറുകെ പുണർന്നു...ഇനി ഒരിക്കലും വേദനിപ്പിക്കില്ല എന്ന് വാക്ക് കൊടുക്കും പോലെ...❤️❤️

അവന്റെ ആ പുണരലിനെ പാറു നിറഞ്ഞമനസോടെ സ്വീകരിച്ചു . കുറച്ചു നേരത്തെ ചേർത്തുപിടിക്കലിനു ശേഷം ശിവ പാറുവിൽ നിന്ന് വിട്ടുനിന്ന് അവളെ നോക്കി . "നിനക്ക് ഒരു തരി പോലും എന്നോട് ദേഷ്യം തോന്നുന്നില്ലേ..." പാറുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് ശിവ അവളെ നോക്കി ചോദിച്ചു . "എന്തിന്... വിവാഹത്തിന് മുന്നേ പ്രണയിക്കുന്നത് ഒരു തെറ്റായി എനിക്ക് തോന്നുന്നില്ല ....അങ്ങനെയാണേൽ ഞാനും തെറ്റുകാരിയാണ്..." പാറു പറയുന്നത് കേട്ടതും ശിവക്ക് ഉള്ളിലെവിടെയോ ഒരു കൊളുത്തിവലി ഫീൽ ചെയ്തു. "പിന്നെ പണ്ടൊരു പ്രണയം ഉണ്ടായിരുന്നു എന്ന് കരുതി ശിവേട്ടൻ ഇതുവരെ എന്നെ ഉപദ്രവിച്ചിട്ടില്ല...അന്നത്തെ ആ സിഗററ്റ് സംഭവം ഒഴിച്ച് ...നമ്മൾ എല്ലായ്പ്പോഴും ടോം ആൻഡ് ജെറി കളിക്കുകയായിരുന്നു..അത് ഞാനും എപ്പോഴോ ആസ്വദിച്ചിരുന്നു...അതുകൊണ്ട് ഒരു കടുക് മണിയോളം ദേഷ്യം പോലും എനിക്ക് ഏട്ടനോട് ഇല്ല.. പിന്നെ ദേവ് ജാനുവിനെ കണ്ടു എന്ന് പറഞ്ഞപ്പോ സത്യങ്ങൾ എല്ലാം അറിയാനായി ഇറങ്ങി പുറപ്പെട്ടു അത്രേയുള്ളൂ.." പാറു പറയുന്നത് കേട്ടതും ശിവക്ക് ആകെയൊരു സംശയം അപ്പൊ അന്ന് മദ്യപിച്ചു വന്നപ്പോഴുള്ളത് ഇവള് മറന്നോ🙄🙄. "അപ്പൊ .....അന്ന് ....ഞാൻ മദ്യപിച്ച് വന്നപ്പോഴുള്ളതോ...😬🙄" ഒരു മടിയോടെ ശിവ പാറുവിനോട് ചോദിച്ചു.

ശിവയുടെ ചോദ്യം കേട്ടതും പാറു അവനെ ഒന്ന് നോക്കി ചിരിക്കാൻ തുടങ്ങി .അവളുടെ ചിരി കണ്ടതും ഇവളുടെ ഉള്ള ബോധം കൂടി പോയോ എന്ന കണക്കെ ശിവ പാറുവിനെ നോക്കി . "എന്റെ ....എന്റെ പൊന്ന് ശിവേട്ടാ... നിങ്ങൾ അത് ഇതുവരെ വിട്ടില്ലേ...അതാ കല്ലുവിന്റെയും ദേവിന്റെയും പണിയായിരുന്നു .നിങ്ങളുടെ ഉള്ളിൽ കുഴി കുത്തി മൂടിയ എന്നോടുള്ള പ്രണയം പുറത്തു കൊണ്ടുവരാനായിട്ട്🙈🙈🙈 ശിവേട്ടന് എന്നോട് ഇഷ്ടമുണ്ടെന്ന് ഞാൻ പണ്ടേ മനസിലാക്കിയതാ... അന്ന് എന്നെ പൊള്ളിച്ചപ്പോ വന്ന് മരുന്ന് പുരട്ടി തന്നത്... പിന്നെ അന്ന് നമ്മൾ ഈ റൂം കുളമാക്കിയ ദിവസം എന്നെ ഉമ്മിക്കാൻ വന്നത്... എല്ലാം ഞാൻ കണ്ടിരുന്നു .വെറുതെ ഉറക്കം നടിച്ചു കിടന്നതാ.. പിന്നെ ഇതില്ലാതെ വേറെയും ഉണ്ട്.. ഇന്ന് നടന്ന സംഭവം വരെ ആ കുശുമ്പ് പിടിച്ച് ഇങ്ങോട്ട് കേറി പോന്നതെ...പിന്നെ അന്ന് രാത്രി ഒന്നും സംഭവിച്ചില്ല ...നിങ്ങളെ ഞാനും സിദ്ധുവും കൂടി റൂമിൽ കിടത്തി .അത്രേയുള്ളൂ.." ചിരി ഒരുവിധം കണ്ട്രോൾ ചെയ്ത് പാറു പറഞ്ഞു കഴിഞ്ഞതും അവൾ ശിവയെ നോക്കി വാ പൊത്തി ചിരിക്കാൻ തുടങ്ങി .

അവൾക്ക് എല്ലാം നേരത്തെ അറിയാമായിരുന്നു എന്നറിഞ്ഞതും ശിവക്ക് അവളോടുള്ള പ്രണയം ഒന്നുകൂടി കൂടി .തന്നെ ഇത്രത്തോളം മനസ്സിലാക്കുന്നതിന്..ശിവ പാറുവിന്റെ കയ്യിൽ പിടിച്ചുവലിച്ച് തന്റെ നെഞ്ചിലായി ലാൻഡാക്കി. അത് ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം ആയതുകൊണ്ട് പാറുവിന്റെ ചിരി സ്വിച്ചിട്ടത് പോലെ നിന്നു. അവൾ ഞെട്ടി കൊണ്ട് ശിവയുടെ മുഖത്തേക്ക് നോക്കി . "എന്തെയ്... പാറുകുട്ട്യേ നിനക്ക് ഇപ്പൊ ചിരിക്കണ്ടേ.."കണ്ണിൽ നിറഞ്ഞു നിൽക്കുന്ന കുസൃതിയോടെ ശിവ ഒരിളം പുഞ്ചിരിയോടെ പാറുവിനെ നോക്കി ചോദിച്ചു . ശിവയുടെ ഭാവം കണ്ടതും ആകെമൊത്തം കിളികൾ പറന്നുപോയ അവസ്ഥയിലായിരുന്നു പാറു .അതുകൊണ്ട് തന്നെ അവന്റെ ചോദ്യം കേട്ടതും പാറു ചിരിക്കണമെന്നും ചിരിക്കണ്ടായെന്നും തലയാട്ടി കാണിച്ചു. അവളുടെ നിൽപ്പ് കണ്ടതും ശിവ ഇരുകൈകളാലും അവളെ എടുത്തുയർത്തി ബെഡിലേക്ക് നടന്നു . അവളെ ബെഡിൽ കിടത്തിയതും ശിവ നിന്നിൽ ഞാൻ അലിഞ്ഞു ചേർന്നോട്ടെ എന്ന് മൗനമായി പാറുവിനോട് ചോദിച്ചു . നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ശിവക്ക് സമ്മാനിച്ചുകൊണ്ട് പാറു അവന് മൗനാനുവാദം നൽകി . *******.........(ആരും പേടിക്കണ്ട സെൻസർ ബോർഡ് കട്ട് ചെയ്തതാ...😌😌)

ആ ഒരു ഒത്തുചേരലിൽ അവരുടെ പിണക്കങ്ങളും പരിഭവങ്ങളും എല്ലാം അലിഞ്ഞില്ലാതായി...❤️❤️❤️ ആകെമൊത്തം പ്രണയം മാത്രം💕💕 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പിറ്റേന്ന് രാവിലെ ശിവ ഓഫീസിൽ പോയതിന് ശേഷം പാറു സിറ്റ്ഔട്ടിൽ ഇരുന്ന് ബ്ലഷ് അടിക്കുകയാണ്...ഇന്നലെ രാത്രിയിൽ കാര്യങ്ങൾ ഓർത്തിട്ടേ.. അങ്ങനെ ഇരിക്കുമ്പോഴാണ് കല്ലു പാറുവിനടുത്തേക്ക് വരുന്നത് . "എന്താ ചേച്ചി കാര്യമായ ആലോചനയിൽ ആണെന്ന് തോന്നണല്ലോ🤔🙄"പാറുവിനടുത്തായി ഇരുന്നു കൊണ്ട് കല്ലു ചോദിച്ചു . "ഏയ് അങ്ങനെ ഒന്നുമില്ല ..." അല്ലാതെ പിന്നെ ബ്ലഷ് അടിച് ഇരിക്കുവാണെന്ന് പറയാൻ പറ്റില്ലല്ലോ. "അതല്ല ചേച്ചി ഇങ്ങനെ വിദൂരതയിലേക്ക് നോക്കി ഇരിക്കുന്ന കൊണ്ട് ഞാൻ ചോദിച്ചതാ.. ഞാൻ ചേച്ചിയോട് വേറൊരു കാര്യം പറയാനാ വന്നത്." ഭയങ്കര സീരിയസ് ആയി കല്ലു പറയുന്നത് കേട്ടതും പാറു അവൾക്കഭിമുഖമായി ഇരുന്നു . "ചേച്ചി ആ സിദ്ധു ഇല്ലേ..." "ആഹ്...സിദ്ധു ഉണ്ടല്ലോ..🤭🤭" പാറുവിന്റെ മറുപടി കേട്ടതും കല്ലു പാറുവിനെ നോക്കി . ഒരു സീരിയസ് ആയ കാര്യം പറയുമ്പോ ഊള കോമഡി പറയുന്നത് എന്ത് ദ്രാവിടാണ്😤..അത് നന്നായി ബാറ്റ് ചെയ്യുമ്പോ ഔട്ട് ആകുന്നതിനേക്കാളും കഷ്ടമാണ്.. 🤧🤧 കല്ലുവിന്റെ നോട്ടം കണ്ടതും പാറു കൈ കൊണ്ട് വായ പൊത്തിപിടിച്ചു🙊🙊.

"ഞാൻ അന്നേ പറഞ്ഞില്ലേ ചേച്ചി... പുള്ളിയെ ഞാൻ എവിടെയോ കണ്ടട്ടുണ്ടെന്ന്.. ഇന്നലെ പുള്ളി പോലീസ് യൂണിഫോമിൽ വന്നപ്പോഴാ എനിക്ക് അത് ഓർമ വന്നത്.... അതാരാണെന്നോ ഞാൻ ഒരിക്കേ ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതിന് ചെക്കിങ്ങിൽ എന്നേ പിടിച്ചിട്ട് ഇമ്പോസിഷൻ തന്നില്ലേ... അങ്ങേരാണ് അയാള്... 🤕🤕" ഇത്രയുമൊക്കെ പറഞ്ഞിട്ടും മിണ്ടാതെ ഇരിക്കുന്ന പാറുവിനെ കണ്ടതും കല്ലു അവളെ നോക്കി. ഇപ്പോഴും വാ പൊത്തിയിരിക്കുന്ന പാറുവിനെ കണ്ടതും കല്ലു അവളുടെ വായിൽ നിന്ന് കൈ മാറ്റി. കല്ലുവിന് കൈ മാറ്റിയത് മാത്രേ ഓർമ ഉള്ളൂ... പിന്നീട് ഒരുമാതിരി പടക്കകമ്പനിക്ക് തീ കൊളുത്തിയത് പോലെ പാറു ഒരു ചിരി തുടങ്ങി. "ആ പോലീസ് ആയിരുന്നോ സിദ്ധു... അത് കൊള്ളാലോ... " ഇടക്ക് ചിരി നിർത്തി അത്രയും പറഞ്ഞിട്ട് പാറു പിന്നെയും ചിരിക്കാൻ തുടങ്ങി. പാറുവിന്റെ ചിരി കണ്ടതും കല്ലു മുഖം വീർപ്പിച്ച് അവളെ നോക്കി. "അപ്പൊ മോളേ കല്ലു നിന്നേ നിലക്ക് നിർത്താൻ അവനെ കൊണ്ടേ പറ്റോളൂ.. അതുകൊണ്ട് നിനക്ക് സിദ്ധു ഫിക്സ് 😁😁"

കല്ലുവിന്റെ തോളിലായി തട്ടി കൊണ്ട് പാറു പറഞ്ഞു. "അയ്... എനിക്ക് അങ്ങേരെ ഒന്നും വേണ്ടാ ബ്ലാ... 🤮🤮" "കല്യാണി എന്ന നിന്റെ വിവാഹം സിദ്ധു എന്ന സിദ്ധാർത്തുമായി നടത്താൻ നോം ഇവിടെ വെച്ച് തീരുമാനമെടുത്തിരിക്കുന്നു... " കല്ലുവിനെ ഒന്ന് വട്ടാക്കാൻ വേണ്ടി പാറു പറഞ്ഞു. പാറുവിന്റെ സംസാരം കേട്ടതും അവളെ പുച്ഛിച്ച് കല്ലു എഴുന്നേൽക്കാൻ ഒരുങ്ങിയപ്പോഴാണ് അവരുടെ അടുത്തേക്ക് ദേവ് വന്നത്. "ഇവിടെ ആരുടെ കല്യാണത്തിന് പറ്റിയാ പറയുന്നേ...?? " അവരുടെ ഒപ്പം ഇരുന്നു കൊണ്ട് ദേവ് ചോദിച്ചു. ദേവിന്റെ ചോദ്യം കേട്ടതും പാറു കുത്ത് കോമ വള്ളി ഒന്നും വിടാതെ എല്ലാം പറഞ്ഞു കൊടുത്തു.അത് കേട്ടതും ദേവും പാറുവിന്റെ അഭിപ്രായത്തോട് യോജിച്ചു. ഒരാളെ വട്ടാക്കുമ്പോ ഒരു മനസുഖം അതേയുള്ളൂ... അപ്പോഴും കല്ലുവിന് സ്ഥായിഭാവമായ പുച്ഛം തന്നെ.. "അതല്ല ചേച്ചി... ചേച്ചി ഒരു ബ്രോക്കർ ആവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എന്റെ ലൈഫ് പാർട്ണറെ കൂടി ഒന്ന് സെറ്റ് ആക്കി തരോ 😌😌" കിട്ടിയാൽ ഊട്ടി എന്ന പോലെ ദേവ് പാറുവിനോട് ചോദിച്ചു. "മ്യോനെ... " (കൊച്ചിൻ ഹനീഫ jpg.) "അതുപിന്നെ... ഒരു ഗ്യാപ് കണ്ടപ്പോ ഗോൾ അടിക്കാൻ നോക്കിയതാ... "(സലീം കുമാർ jpg.) "നിന്റെ ആട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലായി.

അതൊക്കെ സമയം ആവുമ്പൊ നമുക്ക് എല്ലാം സെറ്റാക്കാം... നീ ആദ്യം പോയി നിന്റെ സപ്ലി എല്ലാം ക്ലിയർ ആക്ക്.. " ദേവിന്റെ കയ്യിൽ തലോടി കൊണ്ട് പാറു പറഞ്ഞു. അത് കേട്ടതും ഊട്ടിക്ക് പകരം ചട്ടി കിട്ടിയ നിർവൃതിയിൽ ദേവ് പതിയെ ഉള്ളിലേക്ക് വലിഞ്ഞു. ദേവിന്റെ പോക്ക് കണ്ടതും പാറു ചിരിയോടെ കല്ലുവിനെ നോക്കി. അവള് ഇപ്പോഴും മുഖം വീർപ്പിച്ചിരിക്കുകയാ... "എന്റെ കല്ലൂ.. നീ എന്തിനാ ഇപ്പൊ തന്നെ മുഖം വീർപ്പിച്ച് ഇരിക്കുന്നെ... നിന്റെ അമ്മയ്ക്കും വല്യേട്ടനും സിദ്ധുവിനെ നിനക്ക് വേണ്ടി ആലോചിക്കാൻ ഒരു പ്ലാൻ ഉണ്ട്. കേട്ടപ്പോ എനിക്കും നല്ലതായിട്ട് തോന്നി. നമുക്ക് അറിയാവുന്ന പയ്യനല്ലേ... നീ ആ കഥ പറഞ്ഞപ്പോ വെറുതെ ഒന്ന് പറഞ്ഞെന്നെ ഉള്ളൂ ഞാൻ... ഇനിയിപ്പോ നിനക്ക് ഇഷ്ടമില്ലേൽ നമുക്ക് അത് വിട്ടുകളയാം... നിന്റെ ഇഷ്ടമല്ലേ പ്രധാനം.. " എന്ന് പറഞ്ഞ് പാറു അവളുടെ തലയിൽ അരുമയോടെ തലോടി. "ഇനിയിപ്പോ നിനക്ക് അവനെ വേണ്ടെങ്കിൽ എന്റെ അനിയത്തിക്ക് ഞാൻ അവനെ ആലോചിച്ചോളാം.. 😌😌" കല്ലുവിന്റെ മനസിലിരുപ്പ് അറിയാൻ വേണ്ടി പാറു ഒന്നിട്ടു കൊടുത്തു.

"അയ്യാ.. അങ്ങനെ ഇപ്പൊ എന്റെ വല്യേട്ടനും അമ്മയും എനിക്ക് വേണ്ടി ആലോചിച്ച ചെക്കനെ ലച്ചുവിനെ കൊണ്ട് കെട്ടിക്കണ്ട..അതിന് ഇവിടെ ഞാനുണ്ട്.. പിന്നെ അവൾക്ക് വേണ്ടി വേറെ നല്ല ചെക്കനെ ആലോചിക്കാം" എന്ന് പറഞ്ഞ് കല്ലു ഉള്ളിലേക്ക് പോയി. അവളുടെ മറുപടി കേട്ടതും പാറു ചിരിയോടെ വാതിലിനടുത്ത് മറഞ്ഞു നിൽക്കുന്ന അമ്മയെ നോക്കി തംബ്സപ്പ് കാണിച്ച് അമ്മയുടെ അടുത്തക്ക് ചെന്നു. "ശിവ ഇപ്പൊ വിളിച്ചിരുന്നു മോളേ... അവൻ സിദ്ധുവിനോട് ഈ കാര്യം സംസാരിച്ചത്രേ... അവൻ പാതി സമ്മതം അറിയിച്ചു. അവൻ എന്തായാലും സമ്മതിക്കും അതെനിക് അറിയാമായിരുന്നു. എനിക്ക് കല്ലുവിനെ ആയിരുന്നു പേടി. മോളോട് അവളോട് ഒന്ന് സംസാരിക്കാൻ പറയാൻ വേണ്ടി വന്നപ്പോഴാണ് മോള് പറയുന്നത് കേട്ടത്. എന്തായാലും അമ്മക്ക് സന്തോഷമായി മോളേ... ശിവക്ക് മോളോടുള്ള സമീപനവും മാറി കല്ലുവിന്റെ കാര്യവും ശരിയായി... " എന്ന് പറഞ്ഞ് അമ്മ സാരിതലപ്പ് കൊണ്ട് കണ്ണുനീര് തുടച്ചു. അമ്മയുടെ സന്തോഷം കണ്ടതും പാറുവും ഹാപ്പി ആയി അമ്മയുമായി ഉള്ളിലേക്ക് കയറി................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story