പാർവതീപരിണയം...💖: ഭാഗം 5

parvatheeparinayam

എഴുത്തുകാരി: തെന്നൽ

.രാത്രി ആയപ്പോഴേക്കും എനിക്ക് ആകെ ടെൻഷൻ ആവാൻ തുടങ്ങി . Mathematics പ്രകാരം ഇന്ന് ഫസ്റ്റ് നൈറ്റ്‌ ആണല്ലോ.... കല്യാണം അടുക്കാൻ ആയപ്പോൾ കസിൻസിൽ മിസ്സിൽ നിന്ന് മിസ്സീസിലേക്ക് ട്രാൻസ്ഫർ കിട്ടിയ ചേച്ചിമാർ എല്ലാരും കൂടി എനിക്കൊരു ക്ലാസ്സ്‌ തന്നേ എടുത്ത് തന്ന്... അതൊക്കെ കേട്ടപ്പോ കല്യാണമേ വേണ്ടാ എന്ന് വിചാരിച്ച ഞാനാ ഇപ്പൊ ഇങ്ങനെ ടെൻഷൻ അടിച്ച് നിക്കണേ...എന്താവൂന്ന് ദൈവത്തിനറിയാം.... "കല്ലു.. നീ ഏട്ടത്തിയെ റൂമിൽ കൊണ്ട് ചെന്നാക്ക്..."(അമ്മ ) "ഏട്ടത്തിക്ക് അതിന് വല്യേട്ടന്റെ റൂം അറിയാം അമ്മേ..."(കല്ലു ) "ഇതൊക്കെ ഒരു ചടങ്ങാടി പെണ്ണെ.... ഇങ്ങനെ ഒരു സാധനം.... ഇതിനെക്കാളും ബേധം വെല്ല..."(അമ്മ ) "വാഴയും വെച്ചാൽ മതി എന്നായിരിക്കും....," അമ്മ പറഞ്ഞ് കഴിയുന്നതിനു മുന്നേ കല്ലു ചാടി കേറി പറഞ്ഞു. "അമ്മ ഒരു കാര്യം ചെയ്യ്... നാളെ തന്നേ ഒരു... അല്ല..രണ്ട് വാഴക്കണ്ണ് വാങ്ങി പറമ്പിൽ കൊണ്ട് വന്ന് നട്...

അമ്മക്ക് ഞാനും കുഞ്ഞേട്ടനും വാഴകൾ ആണല്ലോ..." കല്ലു വിത്ത്‌ മൂക്ക് പിഴിയൽ. "ഇവളെ കൊണ്ട്....നിനക്ക് ഇനി നേരത്തെ കിട്ടിയതിന്റെ ബാക്കി വേണാ കല്ലു..." അമ്മയുടെ കണ്ണുരുട്ടിയുള്ള ചോദ്യം കേട്ടതും കല്ലു അമ്മയുടെ അടുത്ത് നിന്നും സോഷ്യൽ ഡിസ്റ്റൻസ് കീപ് ചെയ്തിട്ട്... "വ്വോ വേണ്ടായേ... അമ്മക്ക് ഇപ്പൊ ഞാൻ ചേച്ചിയെ റൂമിൽ കൊണ്ടാക്കണം അത്രയും അല്ലേ ഉള്ളൂ... വാ ഏട്ടത്തി നമുക്ക് ഒന്നും കൂടി ചുരം കേറാൻ പോവാം..." എന്നും പറഞ്ഞ് കല്ലു വന്ന് എന്റെ കൈ പിടിച്ചു. അത്രയും നേരം അവരുടെ രണ്ട് പേരുടെയും സംസാരം കേട്ട് ചിരിച്ചു കൊണ്ടിരുന്ന എന്റെ ചിരി കല്ലു വന്ന് കയ്യിൽ പിടിച്ചതോടെ സ്വിച്ച് ഇട്ടത് പോലെ നിന്ന്.... 'ദേവിയേ.... എന്നെ മാത്രം കാത്തോളണേ....'(ആത്മ ) 

ഞാൻ റൂമിൽ ചെന്നപ്പോ എന്റെ കണവൻ ലാപ്പും കൊണ്ട് ബെഡിൽ ഇരുന്നിട്ട് എന്തോ പണി ചെയ്യുകയാ... ഇങ്ങേര് ആര് ബാംഗ്ലൂർ ഡേയ്‌സിലെ ശിവയാ...😤 ഞാൻ ഒന്ന് തൊണ്ട അനക്കി എന്റെ സാന്നിധ്യം പുള്ളിക്കാരനെ അറിയിച്ചെങ്കിലും പുള്ളി പെണ്ണ് കാണലിന്റെ പരിചയം പോയിട്ട് ഇന്ന് ഓഡിറ്റോറിയത്തിൽ നിന്ന് കണ്ട പരിചയം പോലും കാണിച്ചില്ല... കള്ള ബടുവ 😤 'എന്റെ ദേവിയേ... ഞാൻ നിന്നോട് പ്രാർത്ഥിച്ചപ്പോൾ നീ ഇത്രയും വേഗം എന്റെ ദാമ്പത്യം നായ നക്കിയത് പോലെ ആക്കുമെന്ന് വിചാരിച്ചില്ല...'(ആത്മ) ശിവേട്ടൻ ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നപ്പോൾ ഞാൻ ഇനിയിപ്പോ ആരെ കാത്തിരിക്കുകയാ അതോണ്ട് ഞാനും ബെഡിന്റെ ഒരു സൈഡിൽ കിടന്നു. ഞാൻ കിടന്നതും ശിവേട്ടൻ എണീറ്റ് ഒരു പോക്കായിരുന്നു റൂമിനു വെളിയിലേക്ക്... 'ശ്ശെടാ... ഇതെന്തൊരു കൂത്ത്... ഇങ്ങേര് വെല്ല മൗനവ്രതത്തിലുമാണോ....

ഒരു കുന്തോം മിണ്ടുന്നുമില്ല.. ഒന്ന് നോക്കുന്നും കൂടി ഇല്ലാ...ഹോ എന്തേലും ആവട്ടെ പുല്ല് 😒 ' എന്നും വിചാരിച്ച് ഞാൻ കിടന്നു. പക്ഷേ അപ്പോഴും ശിവേട്ടന്റെ ഒരു നോട്ടം പോലും കിട്ടാത്തതിന്റെ ഒരു ചെറിയ നോവ് എന്റെ മനസ്സിൽ ഉണ്ടായിരുന്നു...  രാവിലെ എണീറ്റ് അടുത്ത് ശിവേട്ടനെ നോക്കിയെങ്കിലും പുള്ളിയെ കാണാഞ്ഞിട്ട് ഞാൻ ഫ്രഷ് ആയി അവിടെ എല്ലാം നോക്കിയപ്പോൾ ഏട്ടൻ ബാൽക്കണിയിൽ നിക്കുന്നുണ്ട്. അങ്ങനെ ഞാൻ താഴേക്ക് ചെന്നപ്പോൾ അമ്മ എന്റെ കയ്യിൽ കോഫി തന്നിട്ട് ശിവേട്ടന് കൊടുക്കാൻ പറഞ്ഞ് എന്നെ റൂമിലേക്ക്‌ വിട്ട്... ഞാൻ റൂമിൽ ചെന്നപ്പോൾ ഏട്ടൻ ഡ്രസ്സ്‌ അയേൺ ചെയ്യാനുള്ള പുറപ്പെടിലാ... "ശിവേട്ടാ... അത് അവിടെ വെച്ചേക്ക് ഞാൻ അയേൺ ചെയ്ത് തരാം... ഏട്ടൻ ഈ ചായ കുടിച്ച് ഫ്രഷ് ആയി വരുമ്പോഴേക്കും ഞാൻ എല്ലാം ചെയ്ത് വെച്ചക്കാം..."

ഞാൻ അങ്ങനെ പറഞ്ഞെങ്കിലും പുള്ളി അതൊന്നും കേൾക്കാതെ പിന്നെയും തേക്കാനുള്ള പുറപ്പാടിലാ... 'ഇനി ഇങ്ങേർക്ക് ചെവിക്ക് വെല്ല കുഴപ്പം ഉണ്ടാവോ....'(ആത്മ) ഞാൻ ഏട്ടന്റെ അടുത്ത് ചെന്ന് " ശിവേട്ടാ " എന്നും വിളിച്ച് പുള്ളിയുടെ കയ്യിൽ പിടിച്ച് എന്റെ നേരെ തിരിച്ചു. ആ തിരിച്ചത് മാത്രമേ എനിക്ക് ഓർമ്മയുള്ളൂ... പിന്നേ നോക്കിയപ്പോൾ കോഫി കൊണ്ട് വന്ന കപ്പ്‌ നിലത്ത് ചിന്നി ചിതറി കിടക്കുന്നുണ്ട്. ഞാൻ ഏട്ടന്റെ മുഖത്തേക്ക്‌ നോക്കിയപ്പോൾ ആകെ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുകയാണ്...... "ഞാൻ ആരുടേയും ശിവേട്ടൻ ഒന്നുമല്ല... യൂ ജസ്റ്റ്‌ കാൾ മി ശിവ... ഓക്കേ..." എന്നും പറഞ്ഞ് പുള്ളി എന്റെ കൈ തട്ടി മാറ്റി... "ശിവേട്ടാ ഞാൻ...." "ഞാൻ നിന്നോട് പറഞ്ഞു എന്നെ ശിവേട്ടാന്ന് വിളിക്കരുതെന്ന്.... ഇനി മേലിൽ നീ എന്നെ അങ്ങനെ വിളിച്ചു പോവരുത്..."

"ആഹ് പിന്നേ... എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് അറിയാം. അതിന് നിന്റെ ഹെല്പ് എനിക്ക് വേണമെന്നില്ല... നീ എന്നോട് അധികാരം കാണിക്കുന്നത് ആ താലി നിന്റെ കഴുത്തിൽ ഉള്ളത് കൊണ്ടാണെങ്കിൽ പുന്നാര മോളേ എനിക്ക് അത് പൊട്ടിക്കാൻ ഒരു സെക്കന്റ്‌ മതി... പക്ഷേ ഞാൻ അങ്ങനെ ചെയ്യില്ല... കാരണം എന്നെ സംബന്ധിച്ച് അത് വെറും ഒരു മാലയാ... വെറും മാല... So നീ ഇനി എന്റെ കാര്യത്തിൽ ഇടപെടരുത്... അതുപോലെ ഞാൻ നിന്റെ കാര്യത്തിലും ഇടപെടില്ല.... ഇനി എങ്ങാനും എന്റെ കാര്യത്തിൽ ഇടപെട്ടാൽ....." ചൂണ്ട് വിരൽ എന്റെ നേരെ പൊക്കി ഒരു വാണിംഗ് പോലെ എന്നെ നോക്കിയിട്ട് ശിവേട്ടൻ റൂമിൽ നിന്ന് ഇറങ്ങി പോയി. കേട്ടതൊന്നും വിശ്വസിക്കാനാകാതെ ഞാൻ തറഞ്ഞു പോയി................... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story