പാർവതീപരിണയം...💖: ഭാഗം 6

parvatheeparinayam

എഴുത്തുകാരി: തെന്നൽ

കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ തറഞ്ഞിരിക്കുകയായിരുന്നു ഞാൻ. 'എന്തൊക്കെയാ ഈശ്വര ഇവിടെ സംഭവിക്കുന്നെ.... എന്റെ അച്ഛക്ക്‌ ഈ ഒരു കാര്യത്തിൽ തെറ്റ് പറ്റിയോ കൃഷ്ണാ....'മനസ്സിൽ ഒരായിരം വട്ടം കേട്ടതൊന്നും സത്യം ആയിരിക്കല്ലേ എന്ന് പ്രാർത്ഥിക്കുമ്പോഴും അതിനേക്കാൾ ഇരട്ടി ഇതെല്ലാം സത്യം ആണെന്ന് തെളിയിക്കുന്ന കാര്യങ്ങളെല്ലാം എന്റെ മനസിലേക്ക് വന്നു.... പെണ്ണ് കാണലിന് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാമെന്ന് പറഞ്ഞപ്പോൾ ഏട്ടന്റെ അമ്മാവൻ അത് മുടക്കിയതും കല്ലുവും അമ്മയും മാറി മാറി ഫോൺ ചെയ്ത് സുഖവിവരങ്ങൾ അന്വേഷിക്കുമ്പോഴും ഏട്ടൻ മാത്രം കല്യാണം ഉറപ്പിച്ചിട്ട് ഒരു വട്ടം പോലും എന്നെ വിളിക്കാഞ്ഞതും ... അതുപോലെ ഇന്നലെ ഫോട്ടോ എടുക്കാൻ ക്യാമറമ്യാൻ വിളിച്ചപ്പോഴും ഓരോന്ന് പറഞ്ഞ് അതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറിയതും പിന്നേ ഇന്നലെ രാത്രിയിലെ കാര്യവും എല്ലാം ഒരു ചിത്രം പോലെ എന്റെ മുന്നിൽ തെളിഞ്ഞു വന്നു....

അതെല്ലാം ഓർത്തതും എന്റെ കണ്ണിൽ നിന്നും കണ്ണീർ ധാരയായി നിലം പതിച്ചു.  "അപ്പൊ ഇവർക്കെല്ലാവർക്കും ഇതൊക്കെ അറിയാമായിരുന്നോ......" എല്ലാ കാര്യങ്ങളും മനസ്സിൽ കൂടി കടന്ന് പോകുമ്പോൾ ആയിരുന്ന് ഇങ്ങനെ ഒരു ചിന്ത എന്റെ മനസിലേക്ക് വന്നത്.. "അതിനർത്ഥം ഇവരെല്ലാവരും ഞങ്ങളെ ചതിക്കുകയായിരുന്നോ... അമ്മയും കല്ലുവും ദേവും......"പെട്ടെന്ന് അങ്ങനെ ഒരു തോന്നൽ വന്നതും ആകെക്കൂടി വല്ലാത്തൊരു അവസ്ഥയിൽ ആയിപോയി ഞാൻ... വന്ന് കേറിയിട്ട് ഒരു ദിവസം ആയിട്ടുള്ളുവെങ്കിലും ഇവരെല്ലാവരും എന്റെ മനസ്സിൽ പെട്ടെന്ന് കയറി കൂടിയിരുന്നു... അതുകൊണ്ട് തന്നേ ശിവേട്ടൻ പറഞ്ഞതിനേക്കാളേറെ ഇവര് ചതിച്ചതാണല്ലോ എന്ന് ഓർത്ത് വിഷമമാണോ ദേഷ്യമാണോ എന്ന് അറിയാത്ത വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഞാൻ..... ഇത് ഇപ്പോൾ തന്നേ അവരോട് ചോദിക്കണം എന്ന് വിചാരിച്ച് ഞാൻ ഓടി റൂമിൽ നിന്നിറങ്ങി താഴേക്ക് പോയി. 

"എന്താ ചേച്ചി.... എന്ത് പറ്റി... മുഖം ഒക്കെ വല്ലാതെ ഇരിക്കുന്നുണ്ടല്ലോ..." താഴേക്ക് ഇറങ്ങിയപ്പോൾ തന്നേ എന്റെ മുഖം വല്ലാതെ ഇരിക്കുന്നത് കണ്ട് കല്ലു എന്റെ അടുത്തേക്ക് വന്ന് നെറ്റിയിൽ ഒക്കെ തൊട്ട് നോക്കി ചോദിച്ചു.... കല്ലുവിന്റെ ചേച്ചി എന്നുള്ള വിളിയിൽ കഴിഞ്ഞ കാര്യമെല്ലാം ഞാൻ ഒരു വേള മറന്നുപോയെങ്കിലും പെട്ടെന്ന് ഇവരെല്ലാവരും എന്നെ പറ്റിക്കുകയാണല്ലോ എന്ന ചിന്ത വന്നപ്പോൾ ഞാൻ അവളുടെ കൈ തട്ടി മാറ്റി ഒന്ന് രൂക്ഷമായി നോക്കി. "എന്താ ചേച്ചി... എന്താ ഇങ്ങനെ നോക്കുന്നെ...??" "പിന്നേ കൂടെ നിന്ന് സ്നേഹം കാണിച്ച് ചതിക്കുന്നവരെ ഞാൻ എങ്ങനെ നോക്കണം കല്യാണി..." ഞാൻ പെട്ടെന്ന് കല്യാണി എന്ന് വിളിച്ചത് അവൾക്ക് ആകെ ഷോക്ക് ആയിട്ടുണ്ടെന്ന് എനിക്ക് മനസിലായി... പക്ഷേ എനിക്ക് എല്ലാം അറിഞ്ഞേ പറ്റോളൂ.... ഇവരെല്ലാവരും എന്തിനാ എന്നെയും എന്റെ കുടുംബത്തെയും ചതിച്ചതെന്ന്....

എന്റെ സൗണ്ട് കേട്ടിട്ട് ദേവും അമ്മയും ഹാളിലേക്ക് അപ്പോഴേക്കും വന്നിട്ടുണ്ടായിരുന്നു... "എന്താ മോളേ... മോളോട് ഞങ്ങൾ എന്ത് ചെയ്‌തെന്ന പറയുന്നേ..."(അമ്മ ) "പറയ് ഏട്ടത്തി... ഞങ്ങൾ എന്താ ചെയ്തേ..."(ദേവ് ) ഞാൻ ഒന്നും പറയുന്നില്ലാന്ന് കണ്ടതും ദേവും കൂടി കാര്യം അന്വേഷിച്ചു. "പ്ലീസ് ഇനിയെങ്കിലും അവസാനിപ്പിക്കോ നിങ്ങളുടെ നാടകം.... എനിക്കിനിയും അത് വിശ്വസിച്ചു മണ്ടിയാവാൻ വയ്യ..." അത്രയും പറഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞ് നിലത്തേക്ക് ഊർന്നു വീണുപോയി.... "മോളേ... നീ എന്തോ...." "അമ്മ മിണ്ടാതെ ഇരുന്നേ... ഏട്ടത്തി ചേട്ടനെ കുറിച്ചാണ് പറയുന്നേ..." അമ്മയെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ ദേവ് അമ്മയോട് പറഞ്ഞു. അത് കേട്ടതും അമ്മ ഒന്ന് ഞെട്ടി പിന്നേ എന്റെ അടുത്തേക്ക് വന്നു... "മോളേ... എനിക്കറിയാം ഇതെല്ലാം എന്റെ തെറ്റാ...

പക്ഷേ അവനെ തിരിച്ച് ഞങ്ങടെ പഴയ ശിവ ആക്കാൻ ഈ ഒരു വഴിയേ ഞാൻ കണ്ടൊള്ളൂ... മോള് ഈ അമ്മയോട് മാപ്പാക്കണം..." എന്നും പറഞ്ഞ് അമ്മ എന്റെ കാല് പിടിക്കാൻ വന്നപ്പോ ഞാൻ തല കൊണ്ട് വേണ്ടാ എന്ന് പറഞ്ഞ് അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു.... "അമ്മ എന്നോട് മാപ്പൊന്നും ചോദിക്കണ്ട... പെട്ടെന്ന് എല്ലാം അറിഞ്ഞപ്പോ ഒന്നും ഉൾക്കൊള്ളാൻ പറ്റാത്ത മനസികാവസ്ഥയിൽ ആയിപോയി... അതാ ഞാൻ പെട്ടെന്ന് അങ്ങനെ ഒക്കെ പറഞ്ഞു പോയെ... പക്ഷേ എനിക്ക് അറിഞ്ഞേ പറ്റൂ എന്താണ് ശിവേട്ടന് പറ്റിയതെന്ന്..." "പറയാം ഏട്ടത്തി... എല്ലാം പറയാം... ചേട്ടൻ ഇങ്ങനെ ആവാനുള്ള കാര്യമെല്ലാം ഞാൻ പറയാം..."(ദേവ് )................. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story