പാർവതീപരിണയം...💖: ഭാഗം 7

parvatheeparinayam

എഴുത്തുകാരി: തെന്നൽ

"പറയാം ഏട്ടത്തി... എല്ലാം പറയാം... ചേട്ടൻ ഇങ്ങനെ ആവാനുള്ള കാര്യമെല്ലാം ഞാൻ പറയാം..."(ദേവ് ) ദേവ് പറയുന്നത് കേൾക്കാൻ തയ്യാറായി ഞാനും ഇരുന്നു. "ചേട്ടൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്തായിരുന്നു ഞങ്ങളുടെ അച്ഛൻ ഒരു അറ്റാക്ക് വന്നു മരിക്കുന്നത്...ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണം ആയതിനാൽ അച്ഛന്റെ ബിസിനസ്സും പിന്നേ ഞങ്ങളുടെ കാര്യങ്ങൾ നോക്കാനും ഉള്ള ഉത്തരവാദിത്വങ്ങൾ മൊത്തം ചേട്ടന്റെ തലയിലായി...അതിന്റെ കൂടെ ചേട്ടന്റെ പഠിപ്പും... ആകെമൊത്തം ചേട്ടൻ പെട്ട ഒരു അവസ്ഥ ആയിരുന്നു അത്....അത്രയും നാളും ഞങ്ങളുടെ എല്ലാ കുരുത്തക്കേടിനും കൂടെ നിന്ന ചേട്ടൻ പിന്നേ ഞങ്ങളോട് വല്ലപ്പോഴും കാര്യങ്ങൾ ചോദിക്കാൻ മാത്രമായി മിണ്ടാൻ തുടങ്ങി.അച്ഛന്റെ വേർപാടും അതിന്റൊപ്പം ചേട്ടന്റെ ഈ മാറ്റവും എല്ലാം എനിക്കും കല്ലുവിനും വല്ലാത്തൊരു ഷോക്കായിരുന്നു...ചേട്ടൻ ചേട്ടന്റെ ഉത്തരവാദിത്തങ്ങൾ നന്നായി ചെയ്യാൻ ശ്രമിച്ചപ്പോൾ, ഞങ്ങക്ക് നല്ല ഒരു ലൈഫ് തരാൻ ശ്രമിച്ചപ്പോൾ എനിക്കും കല്ലുവിനും നഷ്ടമായത് ഒരു ചേട്ടനെയാ അമ്മക്ക് നഷ്ടമായത് ഒരു മകനേയും...

ചേട്ടന്റെ പഠിത്തവും ബിസിനസ് നോക്കലും എല്ലാം ഉള്ള ആ സമയത്ത് ചേട്ടൻ ഞങ്ങൾക്ക് വേണ്ടി ഒരിക്കൽ പോലും സമയം കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം... പക്ഷേ ഇതിനെല്ലാം മാറ്റം വന്നത് ചേട്ടൻ പിജി ചെയ്യുന്ന സമയത്താണ്...."(ദേവ് ) അത് കേട്ടതും അപ്പൊ എന്താ നടന്നേ എന്ന് ഓർത്ത് ഞാൻ അവരെ നോക്കി. ദേവ് പറഞ്ഞ് നിർത്തിയതിൽ നിന്ന് ബാക്കി കല്ലു പറയാൻ തുടങ്ങി. "ചേട്ടൻ പിജി ചെയ്യുന്ന സമയത്താണ് ഞങ്ങളോട് പിന്നെയും കൂട്ട് കൂടി സംസാരിക്കുന്നത്. പഴയ കളിയും ചിരിയും എല്ലാം വീട്ടിൽ തിരികെ വന്നു... ശരിക്കും പറഞ്ഞാൽ ഒരു ഉത്സവം പോലെ ആയിരുന്നു വീട്ടിൽ... ഇതിനുള്ള കാരണം ഞങ്ങൾ കുറെ തപ്പിയെങ്കിലും ചേട്ടൻ അതെല്ലാം സർപ്രൈസ് എന്നും പറഞ്ഞ് ഞങ്ങളിൽ നിന്ന് ഒളിച്ചു വെച്ചു. പക്ഷേ ഞങ്ങളുടെ ആ സന്തോഷത്തിനും ഒരിറ്റ് ആയുസ്സേ ഉണ്ടായിരുന്നുള്ളൂ... എല്ലാ സന്തോഷവും പെട്ടെന്ന് ഒരു ദിവസം കെട്ടടങ്ങി. ചേട്ടൻ പിന്നെയും പഴയ പോലെയായി.എന്താ കാര്യം എന്നൊന്നും ഞങ്ങൾക്ക് അറിയില്ല ഒരു ദിവസം ചേട്ടൻ പെട്ടെന്ന് വന്നിട്ട് നമ്മൾ ഈ നാട്ടിൽ നിന്ന് പോണേണ്...

വെല്ലതും പാക്ക് ചെയ്യാൻ ഉണ്ടെങ്കിൽ ചെയ്യ് എന്ന് മാത്രം പറഞ്ഞ് പോയി.... അങ്ങനെയാണ് ഞങ്ങൾ ഇവിടെ എത്തുന്നത്. അവിടത്തെ ബിസിനസ്‌ എല്ലാം ഇങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്ത് ഞങ്ങൾ ഇവിടെ അങ്ങ് സെറ്റിൽ ആയി....ചേട്ടൻ ഇപ്പൊ ജീവിക്കുന്നത് തന്നേ ഉത്തരവാദിത്വങ്ങൾ ചെയ്ത് തീർക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ ഞങ്ങൾക്ക് വേണ്ടി അല്ല " അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവരുടെ മൂന്ന് പേരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു. ചിലപ്പോൾ കഴിഞ്ഞ കാര്യങ്ങളെല്ലാം മനസ്സിൽ വന്നട്ടുണ്ടാവും.... " ഒരു കല്യാണം കഴിഞ്ഞാൽ ശിവയേ പഴയ പോലെ ആക്കാൻ പറ്റും എന്ന് കുടുംബക്കാരെല്ലാവരും പറഞ്ഞപ്പോ ഞാനും അതിന് സമ്മതിച്ചു. പക്ഷേ മോളേ കണ്ടപ്പോ തന്നേ ശിവയുടെ ഭാര്യ ആക്കണം എന്നതിനെക്കാളേറെ എന്റെ മോളായി കൊണ്ട് വരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു. അങ്ങനെയാണ് കല്യാണം പെട്ടെന്ന് തന്നേ നടത്തിയതും... പക്ഷേ കല്യാണത്തിന് മുന്നേ മോള് ശിവയെ പറ്റി എല്ലാം അറിയണം എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു. അതിന് വേണ്ടി കല്ലുവും ദേവും മോളോട് സംസാരിക്കാൻ കുറെ വട്ടം ശ്രമിച്ചതാ പക്ഷേ അതെല്ലാം ഓരോന്ന് പറഞ്ഞ് ഒഴിവായി പോയി. മോൾക്ക് ചിലപ്പോ ഓർമ ഉണ്ടാവും... "

അമ്മ അങ്ങനെ പറഞ്ഞപ്പോഴാണ് കുറെ വട്ടം ദേവും കല്ലുവും എന്നെ കണ്ട് കുറച്ച് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞതും പിന്നേ അത് പറയാൻ പറ്റാതെ ആയതും എല്ലാം എനിക്ക് ഓർമ വന്നത്. "അതിന് മോൾക്ക് ഈ അമ്മയോട് ദേഷ്യം ഒന്നും തോന്നരുത്... " എന്നും പറഞ്ഞ് അമ്മ എന്റെ കൈ പിടിച്ചപ്പോ ഞാൻ ഒന്ന് പുഞ്ചിരിച്ചു കാണിച്ചു. 'എനിക്ക് ഒരു ഭർത്താവിനെ കിട്ടിയില്ലെങ്കിലും അമ്മക്ക് അമ്മയുടെ മോനെയും കല്ലുവിനും ദേവിനും അവരുടെ ചേട്ടനെയും ഞാൻ തിരികെ കൊടുത്തിരിക്കും..!!' മനസ്സിൽ അങ്ങനെ ഒരു തീരുമാനം എടുത്ത് ഞാൻ അവരെയൊക്കെ നോക്കിയപ്പോ അമ്മയും ദേവും എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഇരിക്കുന്നുണ്ട്. ബട്ട്‌ കല്ലു എന്റെ മുഖത്തേക്ക് നോക്കാതെ തല താഴ്ത്തി നിക്കുവാ... ഞാൻ കല്യാണി എന്ന് വിളിച്ചത് അവൾക്ക് നന്നായി ഫീൽ ആയെന്ന് തോന്നണ്... ഞാൻ അവളുടെ അടുത്ത് ചെന്ന് 'കല്ലു സോറി ഡീ ' എന്നും പറഞ്ഞ് ഹഗ് ചെയ്ത്. ബട്ട്‌ എവിടെ ലെവൾക്ക് no കുലുക്കം... "സോറി പറഞ്ഞാൽ എന്റെ വിഷമം മാറോ... എനിക്ക് എന്തോരം ഹേർട്ട് ആയെന്നോ..." അതും പറഞ്ഞ് കഴിഞ്ഞതും കല്ലുവിന്റെ കണ്ണ് എല്ലാം നിറയാൻ തുടങ്ങി. "ഓവർ ഓവർ... ഇവിടെ ആരൊക്കെയോ ഓവർ ആക്ടിങ് നടത്തുന്നുണ്ടല്ലേ അമ്മേ " (ദേവ് ) "ആഹ് ശരിയാ....

എന്തോന്ന് വൃത്തികെട്ട അഭിനയമാ ഇത്... വെറുതെ അഭിനയത്തിന് ചീത്ത പേരുണ്ടാക്കാൻ..."(അമ്മ ) "ഏഹ് ഓവറാ...?? അത് നിങ്ങളുടെ അസൂയയാ...😤ഇങ്ങനത്തെ വീട്ടുകാർ ഇണ്ടായാൽ മതി എന്നെ പോലെ കഴിവുള്ളവരുടെ കഴിവുകൾ കരിഞ്ഞുണങ്ങി പോകാൻ..."(കല്ലു ) ഇവരുടെ മൂന്ന് പേരുടെയും സംസാരം കേട്ടിട്ട് ഇതിപ്പോ എനിക്ക് പ്രാന്ത് ആയതാണോ അതോ ഇവർക്കെല്ലാവർക്കും പ്രാന്ത് ആണോ എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ. "എന്റെ അഭിനയം കണ്ടിട്ട് ചേച്ചിയുടെ കണ്ണ് നിറഞ്ഞില്ലേ... അതാണ് എന്റെ കഴിവ്... ആ സെന്റിമെൻസ് വെച്ചിട്ട് ചേച്ചിയായിട്ട് ഒരു ടിക് ടോക് ചെയ്യാം എന്ന് ഓർത്തതാ ഞാൻ... അതാണ് കുഞ്ഞേട്ടനും അമ്മയും കൂടി നശിപ്പിച്ചേ..." എന്നും പറഞ്ഞു കല്ലു അവരോട് ചാടി കളിക്കുവാ... "എന്റെ ഏട്ടത്തി.... ഏട്ടത്തിക്ക് ഒന്നും മനസിലായില്ലല്ലേ ഇതെല്ലാം കല്ലുവിന്റെ അഭിനയം ആയിരുന്നു " ദേവ് ഇത് പറഞ്ഞ് കഴിഞ്ഞതും ഹാളിൽ ഒരു കൂട്ടച്ചിരി മുഴങ്ങി. ഞാൻ കല്ലുവിനെ നോക്കിയപ്പോൾ അവള് എനിക്ക് വെളുക്കനെ ചിരിച്ചു കാണിച്ചിട്ട് എന്റെ അടുത്തേക്ക് വന്ന്...

"എന്റെ ചേച്ചി... ഞാൻ ഏട്ടത്തി എന്ന് വിളിക്കാതെ ചേച്ചി എന്ന് വിളിക്കുന്നത് എന്താണെന്നറിയോ.... ഏട്ടത്തി എന്ന് വിളിക്കുമ്പോൾ എന്റെ ഏട്ടന്റെ ഭാര്യ എന്ന റിലേഷൻ ആണ് നമ്മൾ തമ്മിൽ ഉള്ളേ... ചേച്ചി എന്ന് വിളിക്കുമ്പോഴോ എന്റെ സ്വന്തം കൂടപ്പിറപ്പാ... എനിക്ക് ചേച്ചിയെ അങ്ങനെ കാണാനാണ് ഇഷ്ടം. അപ്പൊ ചേച്ചി എന്നോട് ഒന്ന് ദേഷ്യപ്പെട്ടു എന്ന് വെച്ച് എനിക്കൊരു കുഴപ്പോം ഇല്ലാ... ഇതിപ്പോ കാര്യമുള്ള കാര്യത്തിനാ ചേച്ചി ദേഷ്യപ്പെട്ടെ.. സോ എനിക്ക് നോ പ്രോബ്ലം... എന്ന് വെച്ച് എപ്പോഴും എന്നോട് ദേഷ്യപ്പെടണ്ടട്ടാ ചേച്ചി കുട്ട്യേ ..." എന്നും പറഞ്ഞ് കല്ലു ഒരു കണ്ണ് ഇറുക്കി കാണിച്ചു. ഞാൻ അവളുടെ തലക്ക് ഒരു മേട്ടം കൊടുത്തിട്ട് രണ്ട് കവിളിലും പിടിച്ചു വലിച്ചു. "ഔ... നൊന്തു..."(കല്ലു ) "നിനക്ക് നോവാൻ വേണ്ടിയാ ഞാൻ പിടിച്ചു വലിച്ചെ.. ഇനി എന്റടുത്ത് അഭിനയിക്കോ..." "ഹോ ഇല്ലെന്റെ പൊന്നേ..." എന്നും പറഞ്ഞ് കല്ലു എന്നെ കെട്ടിപിടിച്ചു.ഒരു ചിരിയോടെ ഞാനും അവളെ ചേർത്ത് പിടിച്ചു. "ഓ.. ഇപ്പൊ ചേച്ചിയും അനിയത്തിയും ഒറ്റകെട്ട്... ഞാൻ പുറത്ത്... കുന്നോളം വെഷമം ഉണ്ടിട്ടാ..."

എന്നും പറഞ്ഞ് ദേവ് കുഞ്ഞി പിള്ളേരേ പോലെ ചുണ്ട് പുറത്തേക്ക് ഉന്തി വിതുമ്പുന്ന പോലെ കാണിച്ചു. ഞാനും കല്ലുവും ഒന്ന് മുഖത്തോട്ട് മുഖം നോക്കിയിട്ട് തിരിച്ച് അമ്മയുടെയും ദേവിന്റെ അടുത്തേക്കുചെന്ന് അവരെ രണ്ടു പേരെയും ചേർത്ത് പിടിച്ചു. ••••••••••• അടുക്കളയിൽ എന്തോ ജോലി ചെയ്ത് ഇരുന്നപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ചേ... "മോള് പോയി നോക്ക്... ചിലപ്പോ ശിവയായിരിക്കും " അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ "ആഹ് അമ്മ" എന്നും പറഞ്ഞ് ഡോർ തുറക്കാൻ പോയി. ഡോർ തുറന്നതും ഒരാള് പുറം തിരിഞ്ഞു നിൽക്കുകയാണ്... "ആരാ " "Mrs. ശിവ? " ഒരു ചോദ്യ രൂപത്തിൽ എന്നോട് അയാൾ ചോദിച്ചപ്പോ ഞാൻ "യെസ് " എന്ന് പറഞ്ഞു. അപ്പൊ അയാൾ എന്റെ നേരെ നടന്ന് വരാൻ തുടങ്ങിയപ്പോ... "ഡാ നിന്നോട് ഈ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞിട്ടില്ലേടാ കോപ്പേ..."............... തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story