പാർവതീപരിണയം...💖: ഭാഗം 8

parvatheeparinayam

എഴുത്തുകാരി: തെന്നൽ

കിച്ചണിൽ എന്തോ ജോലി ചെയ്ത് ഇരുന്നപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ചേ... "മോള് പോയി നോക്ക്... ചിലപ്പോ ശിവയായിരിക്കും " അമ്മ എന്നോട് പറഞ്ഞപ്പോൾ ഞാൻ "ആഹ് " എന്നും പറഞ്ഞ് ഡോർ തുറക്കാൻ പോയി. ഡോർ തുറന്നതും ഒരാള് പുറം തിരിഞ്ഞു നിൽക്കുകയാണ്... "ആരാ " "Mrs. ശിവ? " ഒരു ചോദ്യ രൂപത്തിൽ എന്നോട് അയാൾ ചോദിച്ചപ്പോ ഞാൻ "യെസ് " എന്ന് പറഞ്ഞു. അപ്പോൾ അയാൾ എന്റെ നേരെ നടന്ന് വരാൻ തുടങ്ങിയപ്പോ... "ഡാ നിന്നോട് ഈ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞിട്ടില്ലേടാ കോപ്പേ..." എന്നും ചോദിച്ച് ഒരു കൊടുംങ്കാറ്റ് കണക്കെ ദേവ് വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന് ആ വന്നവന്റെ കോളറിൽ പിടിച്ച് പുറത്തേക്ക് തള്ളി. "ഓഹ്... ശിവയുടെ അനിയനും അവനെ പോലെ ഭയങ്കര ദേഷ്യക്കാരൻ ആണെന്ന് തോന്നണല്ലോ..." വന്നവൻ അവന്റെ ഷർട്ടിൽ വീണ ചുളുക്ക് ഒക്കെ നേരെയാക്കി ദേവിനോട് ചോദിച്ചു.

ഒരു രൂക്ഷമായ നോട്ടം ആയിരുന്നു അതിനുള്ള ദേവിന്റെ മറുപടി. അവരുടെ ഈ കാട്ടിക്കൂട്ടൽ എല്ലാം കണ്ടിട്ട് ഇത് എന്താ സംഭവം എന്ന് നോക്കി നിക്കുകയായിരുന്നു ഞാൻ. അപ്പോഴേക്കും അമ്മയും കല്ലുവും പുറത്തേക്ക് വന്നിരുന്നു. "നിന്നോട് ഇങ്ങോട്ട് വരരുതെന്ന് ശിവ പറഞ്ഞിട്ടില്ലേ ജിത്തൂ ...?" അയാൾ വന്നതിലുള്ള നീരസം എല്ലാം പുറത്ത് കാട്ടി അമ്മ ചോദിച്ചു. 'ഓഹ്... അപ്പൊ ഇതെന്റെ കണവന്റെ ശത്രു ആയിരിക്കും..'(ആത്മ ) "ശിവയുടെ കല്യാണം കഴിഞ്ഞെന്ന് അറിഞ്ഞു... അപ്പൊ അവന്റെ വൈഫിനെ ഒന്ന് കാണാൻ വന്നതല്ലേ ഞാൻ...." എന്നെ ആകെപ്പാടെ ഒന്ന് ചൂഴ്ന്ന് നോക്കി കൊണ്ട് അവൻ പറഞ്ഞു. അവന്റെ നോട്ടം കണ്ടതും ഞാൻ വെറുപ്പോടെ മുഖം തിരിച്ചു. "ഏട്ടത്തിയും കല്ലുവും അകത്തേക്ക് ചെല്ല് " അവന്റെ നോട്ടം കണ്ടതും വല്ലാത്തൊരു ദേഷ്യത്തോടെ ദേവ് ഞങ്ങളോട് പറഞ്ഞു. "ചേച്ചി വാ..."

എന്നും പറഞ്ഞ് കല്ലു എന്റെ കയ്യും പിടിച്ച് അകത്തേക്ക് ഓടി. "ഹോ എന്താണ് പെണ്ണെ... നിനക്ക് ഒന്ന് പയ്യേ വന്ന പോരേ... നീ എന്തിനാ ഓടണേ..." "ഉയ്യോ... എന്റെ ചേച്ചി... കുഞ്ഞേട്ടന്റെ മുഖം കണ്ടില്ലേ ആകെമൊത്തം വലിഞ്ഞു മുറുകി. ആ സമയത്ത് ചേട്ടൻ നമ്മളോട് വെല്ലോം പറഞ്ഞാൽ അത് 'ഒരു തവണേ സൊന്ന നൂറു തവണ സൊന്ന മാതിരി...' ഇനി നമ്മൾ അതെങ്ങാനും കേട്ടില്ലെങ്കിൽ ചേട്ടന്റെ ഒരു അറ്റകയ് പ്രയോഗം ഉണ്ട്. ആ ഉരുട്ടി കേറ്റി വെച്ച മസിലുള്ള കൈ കൊണ്ട് നമ്മുടെ കവിളിൽ അങ്ങ് പരീക്ഷിക്കും. എനിക്ക് അത് ആലോചിക്കുമ്പോഴേ സിങ്കം സിനിമയിലെ ഡയലോഗാ ഓർമ വരുന്നേ....ഓങ്കി അടിച്ചാ ഓൺട്രര ടൺ വെയിറ്റില... ഹോ അത്രക്കും ഏറ്റ അടിയായിരുന്നു...." "എന്താണ് കല്ലു നല്ല അനുഭവം ഉണ്ടെന്ന് തോന്നണല്ലോ...." "ഏയ് എനിക്ക് കിട്ടേണ്ട അടിയായിരുന്നു. പക്ഷേ സ്ത്രീകളുടെ നേരെ കയ്യൊങ്ങിയാൽ വെട്ടേണ്ടത് കൈകളല്ല തലയാണ് എന്ന മഹിഷ്മതി സാമ്രാജ്യ നിയമമാണ് ഇവിടെ ഉള്ളേ...

ബാഹുബലി ഇല്ലാത്ത കൊണ്ട് അമ്മയാണേ ഇവിടത്തെ ദേവസേന... അതുകൊണ്ടു അതുകൊണ്ട് മാത്രം ആ അടി എനിക്ക് തരാതെ കുഞ്ഞേട്ടൻ ചേട്ടന്റെ ഒരു ഫ്രണ്ടിന് കൊടുത്ത്. അതിൽ പിന്നേ ചേട്ടൻ ദേഷ്യത്തിൽ ആണേൽ അറിയാതെ പോലും ഞാൻ ആ വഴിക്ക് പോകാറില്ല..." കല്ലുവിന്റെ കവിളിൽ തൊട്ടുള്ള കഥ പറച്ചിൽ കേട്ടതും ഞാൻ ചിരിക്കാൻ തുടങ്ങി. •••••••••••••💖 "നീ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നേ..??" (ദേവ് ) "ഞാൻ പറഞ്ഞല്ലോ ശിവയുടെ വൈഫിനെ പരിചയപ്പെടാൻ വേണ്ടി വന്നതാ ഞാൻ..."(വിഷ്ണു ) "അവന്റെ ഒലക്കമ്മേലെ ഒരു പരിചയപ്പെടൽ.... നീയിപ്പോ പോ... ചേട്ടൻ വന്ന പിന്നേ നിന്നെ ചുമരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും. അത് കൊണ്ട് നീ ഇപ്പൊ പോകാൻ നോക്ക്..."(ദേവ് ) "അല്ലെങ്കിലും പോകാൻ തന്നെയാ ഞാൻ വന്നേ.. അല്ലാതെ ഇവിടെ കേറി താമസിക്കാൻ അല്ല... പിന്നേ ഇപ്പൊ ഞാൻ പോകുവാ..

ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്... അതിന് മുന്നേ ഒന്ന് ശിവയുടെ ഭാര്യയെ കാണാൻ വന്നതാ... എന്തായാലും കണ്ടു... ഇനി ഒരു വട്ടം കൂടി ഒന്ന് വരണം *ശരിക്കും ഒന്ന് പരിചയപ്പെടാൻ * " ലാസ്റ്റത്തെ ഡയലോഗ് ഡബിൾ മീനിങ്ങിൽ ആയിരുന്നു ജിത്തു പറഞ്ഞത്. "Ppah...$###& മോനെ.." എന്നും പറഞ്ഞു ദേവ് ജിത്തുവിന്റെ കവിളിൽ ആഞ്ഞടിച്ചു. "ഡാ..നീയെന്നെ അടിച്ചല്ലേ..." •••••••••••••••💖 "ഈ പൊട്ടന് അടി കൊണ്ടിട്ടും മനസിലായില്ലേ കുഞ്ഞേട്ടൻ അടിച്ചെന്ന് " ജനലിൽ കൂടി പുറത്ത് നടക്കുന്ന കാര്യങ്ങൾ എല്ലാം ലൈവ് ആയി ഇരുന്ന് കാണുകയാണ് പാറുവും കല്ലുവും. "എടി പൊട്ടത്തി കല്ലു... Its എ കോമൺ ഡയലോഗ്... നീ ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ നായകൻ വില്ലനെ അടിക്കുന്നു അപ്പൊ അടി കൊണ്ടിട്ടു വില്ലൻ ഈ ഡയലോഗാ പറയുന്നേ..." "ഓഹ്... ഐ സീ..." "Yeah yeah u r in the sea..."

പാറുവിന്റെ ആ ഡയലോഗ് കേട്ടതും 'എന്തോന്നടെ' എന്ന ഭാവത്തിൽ കല്ലു പാറുവിനെ നോക്കിയിട്ട് പിന്നെയും തിരിച്ച് രണ്ടെണ്ണം കൂടി ചെയ്ത് കൊണ്ടിരുന്ന ജോലി continue ചെയ്ത്... ഒളിഞ്ഞുനോട്ടമേ.... ••••••••••••••••••💖 "ഞാൻ നിന്നെ അടിച്ചൊള്ളു.. ചേട്ടൻ വന്നാൽ പിന്നേ എന്താ നിന്നെ ചെയ്യാ എന്ന് പറയാൻ പറ്റൂല... അതുകൊണ്ട് നീ ഇപ്പൊ പോവാൻ നോക്ക് " എന്നും പറഞ്ഞു ദേവ് ജിത്തുവിന്റെ നെഞ്ചിൽ പിടിച്ച് പുറത്തേക്ക് തള്ളി. "ഡാ.." എന്നും വിളിച്ചു ജിത്തു ദേവിന്റെ അടുത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ജിത്തുവിന്റെ ഡ്രൈവർ എന്തോ വന്ന് പറഞ്ഞു. അത് കേട്ടതും ജിത്തു വിരൽ കൊണ്ട് വാണിംഗ് പോലെ കൊടുത്തിട്ട് തിരിച്ച് കാറിൽ കേറി പോയി............. തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story