പാർവതീപരിണയം...💖: ഭാഗം 9

parvatheeparinayam

എഴുത്തുകാരി: തെന്നൽ

"ശോ അവൻ പോയല്ലേ... കഷ്ടായി പോയി... അല്ലേൽ ലൈവ് ആയിട്ട് ഒരു ഫൈറ്റ് കാണായിരുന്നു...എന്നിട്ട് അത് വീഡിയോ എടുത്ത് ബാക്ക് ഗ്രൗണ്ടിൽ അടിപൊളി സോങ്ങും ഇട്ട് ടിക് ടോകിൽ പോസ്റ്റിയെങ്കിൽ... എന്തോരം ലൈക്‌ കിട്ടണ്ട ഞാൻ ആയിരുന്ന്..." എന്നും പറഞ്ഞ് കല്ലു ഓരോന്ന് പദം പറയാൻ തുടങ്ങി. "യോഗമില്ല അമ്മിണിയെ.. ആ പായ അങ്ങോട്ട് മടക്കികോള..." അതും പറഞ്ഞ് ഞാൻ ചിരിക്കാൻ തുടങ്ങി. "ചേച്ചിക്ക് ചിരി... ഇതിന്റെ സീരിയസ്നെസ്സ് ഒന്നും ചേച്ചിക്ക് അറിയാൻ പാടില്ലാഞ്ഞിട്ട... ഈ ഒരു വീഡിയോ ഞാൻ പോസ്റ്റ്‌ ചെയ്തെങ്കിൽ...ലൈക്കും കമന്റും followers-ഉം ഒക്കെ ഒറ്റ അടിക്ക് കൂടിയേനെ... "ഈ ലൈക്‌ ഒക്കെ കൂടിയിട്ട് നിനക്ക് എന്തിനാ... അടുപ്പിൽ ചോറിനു പകരം ലൈക്‌ കിട്ടിയത് കൊണ്ട് വെച്ചാൽ തിന്നാൻ പറ്റോ..." "എന്റെ ചേച്ചി... ചേച്ചി ഇങ്ങനെ ടിപ്പിക്കൽ അമ്മമാരെ പോലെ ആവല്ലേ... ലൈക്കും ഫോള്ളോയും ഒക്കെ കൂടിയാൽ പിന്നേ ഞാൻ ആരാ...??" "ആരാ...??" കല്ലു പറഞ്ഞു കഴിഞ്ഞതും ഞാൻ അതേ സ്പോട്ടിൽ അവള് ചോദിച്ച അതേ ട്യൂണിൽ തിരിച്ച് ചോദിച്ച്.

"യ്യോ... എന്റെ ചേച്ചി ഇങ്ങനെ അല്ല പറയണ്ടേ ഞാൻ ആരാ എന്ന് ചോദിക്കുമ്പ ചേച്ചി നല്ല ഗമയിൽ സെലിബ്രിറ്റി എന്ന് പറയണം...അതാണ് ഡയലോഗ് അത് ആവണമെടാ ഡയലോഗ്..." എന്നും പറഞ്ഞ് കല്ലു തിരിഞ്ഞതും അവളുടെ പിന്നിൽ അതാ നിൽക്കുന്നു അവളുടെ കുഞ്ഞേട്ടനും പിന്നേ അമ്മയും. ദേവിന്റെ മുഖത്തെ ഭാവം കണ്ടതും അത്രയും നേരം ബ്ലാ ബ്ലാ എന്ന് പറഞ്ഞോണ്ടിരുന്ന കല്ലു അവളുടെ വായ പൂട്ടി താക്കോൽ വെള്ളത്തിലേക്ക് ഇട്ടെന്നാണ് തോന്നണേ...കുട്ടി ഒന്നും മിണ്ടുന്നില്ല.. ദേവ് പുരികം ഉയർത്തി എന്താ എന്ന് ചോദിച്ചതും കല്ലു ദേവിന് ഷേക്ക്‌ ഹാൻഡ് കൊടുത്തിട്ട് "ഹായ് കുഞ്ഞേട്ടാ.. വെൽക്കം to ഊട്ടി നൈസ് to മീറ്റ് u " എന്നും പറഞ്ഞ് തിരിഞ്ഞ് നടന്നാണോ ഓടിയാണോ പോയതെന്ന് അറിയില്ല.. എന്തായാലും ആ വഴി പുല്ല് മുളക്കില്ല എന്നതാണ് സത്യം...കാരണം അവിടെ ടൈൽസ് ആണേ 😜 അത് കണ്ടതും ഞാൻ ചിരിക്കാൻ തുടങ്ങി.ഒരു വിധം ചിരി കണ്ട്രോൾ ചെയ്ത് തിരിഞ്ഞ് നോക്കിയപ്പോ അമ്മയും ദേവും എന്റെ ചിരി കണ്ട് നോക്കി കൊണ്ട് ഇരിക്കുകയാ... 'ദൈവമേ.. ചിരിച്ചത് പണിയായ...😐

ദേവിന്റെ മുഖത്തെ ഭാവം എന്താണാവോ... ഒന്നും മനസിലാവണില്ലല്ലോ...' "അതുപിന്നെ... കല്ലു... ഊട്ടി...ഓട്ടം " അവന്റെ നോട്ടം കണ്ടതും വാക്കൊന്നും തൊണ്ട കുഴിയിന്ന് വരാത്ത പോലെ ഞാൻ എന്തൊക്കെയോ അന്തോം കുന്തോം ഇല്ലാതെ പറഞ്ഞ്.അവന്റെ അടിയെ പറ്റി നേരത്തെ കല്ലു പറഞ്ഞു തന്നത് കൊണ്ട് ഒരു ചെറിയ പേടി അത്രമാത്രം... "ഒന്ന് ആ ഗൗരവം മാറ്റടാ ചെക്കാ.. എന്റെ കുട്ട്യോള് ഒക്കെ ആകെ വല്ലാതായി... നിന്റെ മുഖം കണ്ടിട്ട് " അതും പറഞ്ഞ് അമ്മ ദേവിന്റെ മുഖത്തിന് ഒരു കുത്ത് കൊടുത്ത് അത് കേട്ടതും ഇത്രേം നേരം മസിൽ പിടിച്ചു നിന്ന ചെക്കൻ ചിരിക്കാൻ തുടങ്ങി.ദേവിന്റൊപ്പം അമ്മയും കൂടി ചിരിക്കാൻ തുടങ്ങിയതോടെ ഓടി പോയ കല്ലു വരെ തിരിച്ചു വന്ന് ചിരിക്കാൻ തുടങ്ങി.പിന്നേ ഞാൻ മാത്രം എന്തിനാ കുറക്കുന്നേ എന്ന് ഓർത്ത് ഞാനും ചിരിക്കാൻ തുടങ്ങി. **** "അതല്ല നേരത്തെ വന്നവൻ ആരാ...??" എല്ലാവരും കൂടി (except മൈ കണവൻ ) സോഫയിൽ ഇരുന്ന് ഓരോന്ന് പറയുമ്പോഴാണ് നേരത്തെ വന്ന പുതിയ അവതാരത്തേ പറ്റി ഞാൻ ഓർത്തെ... അത് അപ്പൊ തന്നേ അവരോട് ചോദിച്ച്. "അതാണ് ജിത്തു എന്ന ശ്രീജിത്ത്‌ "പേര് മാത്രം പറഞ്ഞ് കല്ലു വീണ്ടും അവളുടെ തല ഫോണിലേക്ക് കൊണ്ടുപോയി

"ഹോ എന്റെ കല്ലു... മന്ദബുന്ദിത്തരം ഒരു പൊടിക്ക് കുറച്ചില്ലെങ്കിൽ നിന്നെ നാട്ടുകാർ എല്ലാവരും കൂടി തല്ലി കൊല്ലാനുള്ള എല്ലാ ചാൻസും ഞാൻ എന്റെ വീക്ഷണകോണിൽ കാണുന്നുണ്ട്..." "ഏട്ടത്തിക്കും തോന്നിയല്ലേ അത്... ഞാൻ അത് കുറെ നാളായിട്ട് എന്റെ വീക്ഷണത്തിൽ കാണാൻ തുടങ്ങിയതാ... പക്ഷേ അത് ഇതുവരെ ആരും പ്രാവർത്തികമാക്കിയിട്ടില്ല എന്നതാണ് സത്യം... പക്ഷേ ഇങ്ങനെ പോകുവാണെങ്കിൽ അത് വൈകാതെ സംഭവിക്കും എന്നാണ് എനിക്ക് തോന്നുന്നേ..."(ദേവ് ) "ഇവിടെ എപ്പോഴാണ് ഞാൻ മന്ദബുദ്ധിത്തരം പറഞ്ഞത്??? ചേച്ചി ചോദിച്ചത് എന്താണ്...യാർ അന്ത വന്തവൻ എന്നല്ലേ... അല്ലാതെ ആ വന്നവനും ആയിട്ട് നമുക്ക് എന്താ റിലേഷൻ എന്നല്ലല്ലോ... ആരാ എന്ന് ചോദിച്ചാൽ എന്റെ നാട്ടിലൊക്കെ പേരാണ് പറയുന്നത്.." "നിന്റെ നാട്ടിൽ അങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതം ഉള്ളൂ... കാരണം കുതിരവട്ടം അല്ലേ നിന്റെ നാട് " ദേവ് അങ്ങനെ പറഞ്ഞതും ഇത്രയും നേരം ഞാൻ വല്യ സംഭവമാ എന്ന മട്ടിൽ ഇരുന്ന കല്ലു ആകെ ചൂളിപ്പോയി... അത് കണ്ടതും ഞാനും അമ്മയും കൂടി ചിരിക്കാൻ തുടങ്ങി.

"എടാ കുഞ്ഞേട്ടാ..." എന്നും വിളിച്ച് കല്ലു എണീറ്റതും "പോടീ ആണി.." എന്നും വിളിച്ച് ദേവ് ഓടി... അതിന്റെ പുറകേ കല്ലുവും... പിന്നേ മൊത്തം ഒരു ഓട്ടമത്സരം ആയിരുന്ന്... കുറച്ച് നേരം അമ്മ അവരുടെ ഓട്ടം കണ്ടു നിന്നെങ്കിലും ഇനിയും ഓടിക്കാൻ വിട്ടാൽ ഏതേലും ഒന്നേ തിരിച്ച് വരോളൂ എന്ന് മനസിലായപ്പോ അമ്മ അമ്മയുടെ ആയുധം അതായത് ചട്ടുകമേ... അതും കൊണ്ട് രണ്ടിന്റെയും പുറകേ പോയി ഓരോന്ന് കൊടുത്ത് നല്ല കുട്ടികളാക്കി സോഫയിൽ കൊണ്ട് വന്ന് ഇരുത്തി. അമ്മ അടുത്തുള്ളത് കൊണ്ട് രണ്ടും പരസ്പരം പുച്ഛിച്ചു കൊണ്ടിരുന്ന്. "രണ്ടും പുച്ഛിച്ചു കളിക്കാതെ പാറു ചോദിച്ചത് പറഞ്ഞ് കൊടുക്ക്.. ജിത്തുവിനെ പറ്റി.." എന്നും പറഞ്ഞ് അമ്മ പോയി. "ചേച്ചി ഈ ജിത്തു ആരാണെന്ന് വെച്ചാൽ..." "നീ വെക്കേം വേണ്ടാ വാങ്ങേം വേണ്ടാ... ഞാൻ ഏട്ടത്തിക്ക് പറഞ്ഞു കൊടുത്തോളാം.." കല്ലു പറഞ്ഞു കംപ്ലീറ്റ് ആക്കുന്നതിന് മുന്നേ ദേവ് ചാടി കേറി പറഞ്ഞു. അതിനെ ഒന്ന് പുച്ഛിച്ചു വിട്ട് കല്ലു ഫോണിൽ തോണ്ടാൻ തുടങ്ങി. "ഈ ജിത്തു ചേട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു... എന്നാൽ ഇപ്പൊ ചേട്ടന്റെ ആജന്മ ശത്രുവും..."

"ഏഹ്... അത് എന്താ അങ്ങനെ??" "ഞങ്ങൾക്കും അത് എന്താ സംഭവം എന്ന് കറക്റ്റ് ആയിട്ട് അറിഞ്ഞൂടാ ഏട്ടത്തി... ജിത്തു ചേട്ടന്റെ ഫ്രണ്ട് ആയിട്ട് വന്ന് ഞങ്ങളെ ചതിക്കുകയായിരുന്നു.അച്ഛന് ബിസിനസ്‌ ആയത് കൊണ്ട് കുറെ ശത്രുക്കൾ ഉണ്ടായിരുന്നു. അതിൽ ഒരാളുടെ മകൻ ആയിരുന്നു ജിത്തു. ഞങ്ങളുടെ ബിസിനസ്‌ തകർക്കാൻ വേണ്ടി അവൻ ചേട്ടന്റെ ഫ്രണ്ട് ആയതാണ്... അതല്ലാതെ വേറെയും കുറച്ച് പ്രോബ്ലംസ് ഉണ്ട് അത് എന്താണെന്ന് ഞങ്ങൾക്കറിഞ്ഞൂടാ...." 'ഹോ... അപ്പൊ അതാണ് പ്രശ്നം..' *** കല്ലുവും ദേവും തള്ള് മറിക്കുന്നത് കേട്ടോണ്ട് ഇരുന്നപ്പോഴാണ് എന്റെ കണവൻ പെട്ടെന്ന് കേറി വന്ന് ഞങ്ങളെ ഒന്നും നോക്കാതെ റൂമിലേക്ക് കേറി പോയത്... അത് കണ്ട് ഞാൻ പുറകേ പോവാൻ നിന്നപ്പോൾ... "ചേച്ചി... ഇപ്പൊ പോവണ്ട... വല്യേട്ടൻ നല്ല കലിപ്പിൽ ആണെന്ന് തോന്നണ് " കല്ലു അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഒരേയൊരു കണവൻ അല്ലേ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലോ എന്ന് ഓർത്ത് ഞാൻ പുറകേ പോയി................ തുടരും.....♥️🕊️🕊️

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story