പാർവതി ശിവദേവം: ഭാഗം 10

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ഹലോ തുമ്പി" മറുഭാഗത്ത് നിന്ന് ഒരു പുരുഷ ശബ്ദം കേട്ടതും രേവതി സംശയത്തോടെ ഡിസ്പ്ലേയിലെ പേര് നോക്കി. • Kannan adhu * " ഹലോ. ഞാൻ തുമ്പി അല്ല. അവളുടെ ഫ്രണ്ട് ആണ്. വൺ മിനിറ്റ് ഇപ്പോ അവൾക്ക് ഫോൺ കൊടുക്കാം " അത് പറഞ്ഞ് രേവതി കോൾ ഹോൾഡ് ചെയ്യ്തു. " നിനക്കാ കോൾ ദാ .വാങ്ങി സംസാരിക്ക് " "എനിക്ക് വേണ്ട എന്ന് പറഞ്ഞില്ലേ ."അത് പറഞ്ഞ് പാർവണ നേരെ ബാത്ത് റൂമിൽ കയറി വാതിൽ അടച്ചു. കുറച്ച് മുൻപ് അങ്ങനെ പറഞ്ഞതിൻ്റെ ദേഷ്യം ആണ് അവൾ കാണിക്കുന്നത് എന്ന് രേവതിക്കും മനസിലായിരുന്നു. അവൾ ഫോൺ എടുത്ത് ചെവിയോട് ചേർത്തു. കോൾ ഹോൾഡ് ചെയ്യ്തിരുന്നതിനാൽ അവൻ ഒന്നും കേട്ടിട്ടുണ്ടാവില്ല എന്ന് രേവതിക്ക് അറിയാമായിരുന്നു. "ഹലോ ... തുമ്പി കുളിക്കുകയാണ്. വന്നിട്ട് തിരിച്ച് വിളിക്കാൻ പറയാം" " എയ് അതിൻ്റെ ആവശ്യം ഒന്നും ഇല്ല .ഇവിടെ ഇന്ന് മുത്തശ്ശിയുടെ പിറന്നാൾ ആണ് അതുകൊണ്ട് പായസവും കുറച്ച് കറികളും അമ്മ എൻ്റെ കയ്യിൽ തന്നയക്കുന്നുണ്ട്. ഞാൻ വീടിനു മുൻപിൽ എത്തിയാൽ ഹോൺ അടിക്കാം. അപ്പോൾ നിങ്ങൾ ആരെങ്കിലും വന്ന് വാങ്ങിയാൽ മതി" " ശരി" രേവതി പറഞ്ഞു. "ok Bye" അത് പറഞ്ഞ് കണ്ണൻ കോൾ കട്ട് ചെയ്യ്തു.

" തുമ്പി..തുമ്പി... വാതില് തുറക്ക്.നിന്നോടാ പറയുന്നേ വാതിൽ തുറക്കാൻ " രേവതി കതകിൽ ഉറക്കെ തട്ടി വിളിച്ചു. "എന്താ ..." അവൾ വാതിൽ തുറന്ന് മുഖം വീർപ്പിച്ചു കൊണ്ട് ചോദിച്ചു. " നിൻ്റെ ആ ഫ്രണ്ട് കണ്ണൻ്റ മുത്തശ്ശിയുടെ പിറന്നാൾ ആയിരുന്നു ഇന്ന് . അതു കൊണ്ട് എന്തൊക്കെയോ കൊണ്ടു വരുന്നുണ്ട്. വീടിനു മുൻപിൽ എത്തിയാൽ ഹോൺ അടിക്കാം അപ്പോൾ ഗേയിറ്റിനരികിലേക്ക് വരാൻ പറഞ്ഞു. " " വേണ്ട അതിൻ്റെ ഒന്നും ആവശ്യം ഇല്ല. ഇനി അവൻ കാരണം ഇവിടെ ആർക്കും ഒരു പേരുദോഷം കിട്ടണ്ട " " തുമ്പി നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ. നീ ഇവിടെ ഇരുന്നേ .ഞാൻ പറയട്ടെ " അവളെ ബെഡിലേക്ക് ഇരുത്തി കൊണ്ട് രേവതി പറഞ്ഞു. "കണ്ണൻ ഇവിടെക്ക് വരുന്നതിന് എനിക്ക് ഒരു കുഴപ്പവും ഇല്ല.പക്ഷേ ഇത് നമ്മുടെ സ്വന്തം വീട് അല്ല. അതു കൊണ്ട് ഇവിടെ താമസിക്കുമ്പോൾ ഹൗസ് ഓണർ പറയുന്നത് കൂടി നമ്മൾ കേൾക്കണ്ടേ " രേവതി അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. " ഞാൻ പറഞ്ഞല്ലോ ഇനി അവൻ ഇവിടേക്ക് വരില്ല എന്ന് പിന്നെന്താ .ഞാൻ ഇപ്പോ തന്നെ അവനെ വിളിച്ച് പറയാം ഇവിടേക്ക് വരേണ്ട എന്ന് ." പാർവണ ഫോൺ എടുത്ത് കൊണ്ട് പറഞ്ഞു.

" തുമ്പീ... നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട ട്ടോ. നീ ആരോടാ ഈ വാശി കാണിക്കുന്നേ " അപ്പോഴേക്കും ഗെയ്റ്റിനു മുൻപിൽ നിന്നു ബൈക്കിൻ്റെ ഹോണടി കേട്ടു . ആ ശബ്ദം കേട്ട് രേവതി മുകളിൽ നിന്ന് ഗെയിറ്റിനരികിലേക്ക് നോക്കി. കണ്ണനാണ് അത്. രേവതി ഇപ്പോ വരാം എന്ന് കൈ വീശി കാണിച്ച് അകത്തേക്ക് തന്നെ വന്നു. "തുമ്പി ആ പയ്യൻ അതാ വന്നിരിക്കുന്നു. താഴേക്ക് വാ " രേവതി അവളെ വിളിച്ചെങ്കിലും പാർവണ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. " തുമ്പീ നീ വരുന്നുണ്ടോ അതോ... " രേവതി അവളുടെ കൈ പിടിച്ച് വലിച്ച് താഴേക്ക് നടന്നു. ഗെയിറ്റിനു മുന്നിൽ തന്നെ ബൈക്കിൽ കണ്ണൻ ഇരിക്കുന്നുണ്ടായിരുന്നു. "ഇവൾടെ മുഖത്തിന് ഇത് എന്ത് പറ്റി. വീർത്ത് ഇരിക്കുന്നുണ്ടല്ലോ " പാർവണയെ നോക്കി കണ്ണൻ ചോദിച്ചു. " അവൾക്ക് മുഖം വീർപ്പിക്കാൻ വലിയ കാരണങ്ങൾ ഒന്നും വേണ്ട" രേവതി അത് പറഞ്ഞതും പാർവണ അവളെ കണ്ണുരുട്ടി നോക്കി. " ഇയാൾ ആണോ ദേവു എന്ന രേവതി" കണ്ണൻ ചോദിച്ചു. "അതെ'' രേവതി പുഞ്ചിരിയോടെ പറഞ്ഞു. "ഇന്നലെ ഇവൾ ഈ വണ്ടിയിൽ കയറിയപ്പോൾ മുതൽ പറയാൻ തുടങ്ങിയ പേരാണ് ദേവു ദേവു ദേവു എന്ന്.

അപ്പോ ഞാൻ കരുതിയതാ ഇയാളെ ഒന്ന് പരിചയപ്പെടണം എന്ന് " " ഇയാളെ എനിക്കും അറിയാം. ഇവൾ പറഞ്ഞിട്ടുണ്ട്.കണ്ണൻ എന്ന അർദവ് അല്ലേ " രേവതി തിരിച്ച് ചോദിച്ചു. "അതെ കണ്ണൻ. ഇവളെക്കാൾ മൂന്ന് നാല് വയസിന് മൂത്തതാണ് ഞാൻ. എന്നാലും ഇവൾ പേരെ വിളിക്കുള്ളൂ. ബഹുമാനം തീരെ ഇല്ല" പാർവണയെ നോക്കി കൊണ്ട് കണ്ണൻ പറഞ്ഞു. "അയ്യോ സോറി. ഇവൾ വിളിക്കുന്നത് കേട്ടിട്ട് ആണ് ഞാനും കണ്ണൻ എന്ന് വിളിച്ചത്." -രേവതി . "It's ok .അങ്ങനെ തന്നെ വിളിച്ചാൽ മതി. ഇവൾക്ക് ഇത് എന്താ പറ്റിയത് ഒന്നും മിണ്ടാതെ നിൽക്കുന്നേ " പാർവണയെ നോക്കി വീണ്ടും കണ്ണൻ ചോദിച്ചു. "ഒന്നൂല്ല" പാർവണ മുഖം വീർപ്പിച്ചു കൊണ്ട് തന്നെ പറഞ്ഞു. " അത് ഇന്ന് ഇവളെ കണ്ണൻ ഇവിടെ ബൈക്കിൽ കൊണ്ടു വന്നിറക്കിയത് അപ്പുറത്തെ വീട്ടിലെ ആരോ കണ്ടു. അത് അവർ കുറച്ച് കുശുമ്പ് കൂടെ കൂട്ടി ഹൗസ് ഓണറുടെ ഭാര്യയുടെ അടുത്ത് പറഞ്ഞു. അത് അവർ എന്നോട് വന്ന് ചോദിച്ചു. ഇനി അങ്ങനെ ഉണ്ടാവരുത് എന്നും പറഞ്ഞു. അതിനാണ് ഇവൾ ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കുന്നേ " രേവതി കണ്ണനോടായി പറഞ്ഞു. " ഇതായിരുന്നോ കാര്യം. So simple .ഞാൻ ഇപ്പോ പരിഹരിച്ചു തരാം.. "

അത് പറഞ്ഞ് കണ്ണൻ ബൈക്കിനു മുകളിൽ നിന്നും ഇറങ്ങി. "അയ്യോ വേണ്ട. പ്രശ്നം ഒന്നു വേണ്ട" രേവതി ആശങ്കയോടെ പറഞ്ഞു. "എയ് വഴക്കിനൊന്നും അല്ലന്നേ.ഇത് പിടിച്ചേ ." കയ്യിലുള്ള ഒരു കവർ രേവതിയുടെ കൈയ്യിൽ കൊടുത്തു." '' ഇത് നിങ്ങളുടെ ഹൗസ് ഓണർക്ക് കൊടുക്കാനായി അമ്മ തന്നയച്ചത് ആയിരുന്നു. ഇനി എതായാലും നിങ്ങൾ കൊടുക്കണ്ട. ഞാൻ തന്നെ കൊണ്ടു പോയി കൊടുക്കാം " അത് പറഞ്ഞ് കണ്ണൻ അകത്തേക്ക് പോയി. "എടീ വഴക്ക് ആകുമോ" കണ്ണൻ പോകുന്നത് നോക്കി പാർവണ പേടിയോടെ ചോദിച്ചു. " " നീ തന്നെ വരുത്തി വച്ചത് അല്ലേ നീ തന്നെ അനുഭവിച്ചോ " രേവതി അകലേക്ക് നോക്കി പറഞ്ഞു. " ഇങ്ങനെ ശവത്തിൽ കുത്താതെടി " " ഞാൻ കുത്തും. നീ പേടിക്കാതെ ഇരിക്കടി .പ്രശ്നം ഒന്നും ആവില്ല. നീ ആ വീട്ടിലേക്ക് ഒന്ന് നോക്കിക്കെ കാണാൻ നല്ല രസം ഇല്ലേ." റോഡിന് അപ്പുറത്തുള്ള ഇരുനില വീട്ടിലേക്ക് ചൂണ്ടി കൊണ്ട് രേവതി ചോദിച്ചു. "വലിയ വീടാ എന്ന് പറഞ്ഞിട്ട് എന്താ കാര്യം ഒരു രസവും ഇല്ല. അതിൻ്റെ വാസ്തു ശരിയല്ല " പാർവണ പറഞ്ഞു. "ഒന്ന് പോയേ നീ .അവളും അവളുടെ ഒരു വാസ്തുവും .അവിടേക്ക് നോക്കുമ്പോൾ തന്നെ എന്തോ മനസിന് വല്ലാത്ത സന്തോഷം ഒരു പോസറ്റീവ് എനർജി "

" കോപ്പാണ്. പോസറ്റീവ് എനർജി പോലും. എനിക്ക് നെഗറ്റീവ് എനർജിയാണ് തോന്നുന്നത്. ശരിക്കും ഒരു പ്രേത ബ്ലംഗ്ലാബ് " പാർവണ കുറ്റത്തോടെ പറഞ്ഞു. "ബ്ലംഗ്ലാബ് അല്ലാ പൊട്ടത്തി. ബംഗ്ലാവ് " "പൊട്ടത്തി നിൻ്റെ മറ്റവൻ " "ഡീ " "എന്താടീ "അവർ അടിക്കൂടി കൊണ്ടിരുന്നു അപ്പോഴേക്കും കണ്ണൻ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി വന്നു. അവനൊപ്പം ചിരിച്ച് സംസാരിച്ച് കൊണ്ട് ഹൗൺ ഓണറും, ഭാര്യയും മുറ്റത്തേക്ക് ഇറങ്ങി വരുന്നുണ്ട്. " അപ്പോ ശരി അങ്കിൾ.ശരി ആൻ്റി " അവൻ അവരോട് യാത്ര പറഞ്ഞു. "ഇടക്കൊക്കെ ഈ വഴി വരണം " "Sure ആൻ്റി. വരാം" അവൻ അത് പറഞ്ഞ് ഗേറ്റ് കടന്ന് പുറത്തേക്ക് വന്നു. " നീ എന്താ അവരോട് പറഞ്ഞത്. നിന്നോട് ഇവിടേക്ക് വരരുത് എന്ന് പറഞ്ഞ ആ ചേച്ചി നിന്നോട് ഇടക്ക് ഈ വഴി വരാൻ പറയുന്നു എന്താ ഇതൊക്കെ" പാർവണ അവനോടായി ചോദിച്ചു. " പറയേണ്ട കാര്യങ്ങൾ പറയേണ്ടതു പോലെ പറഞ്ഞാൽ പറയാനുള്ളത് അറിയാം" "എന്ത് " അവൻ പറഞ്ഞത് മനസിലാവാതെ പാർവണ ചോദിച്ചതും കണ്ണൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി. "നിങ്ങളുടെ പ്രശ്നം ഒക്കെ തീർന്നല്ലോ.എന്നാൽ ഞാൻ പോവാ .പോവട്ടേ ടീ തുമ്പി പെണ്ണേ.bye devu." അത് പറഞ്ഞ് കണ്ണൻ ഹെൽമെറ്റ് തലയിൽ വച്ചു.

" മിഴിച്ച് നിൽക്കാതെ വീട്ടിലേക്ക് കയറി പോകാൻ നോക്ക്. സന്ധ്യയാവാറായി "അത് പറഞ്ഞ് കണ്ണൻ ബൈക്ക് സ്റ്റാർട്ട് ചെയ്യ്തു പോയി . അവർ രണ്ടു പേരും ഒന്നും മനസിലാവാതെ അകത്തേക്ക് നടന്നു. മുറ്റത്ത് തന്നെ ഹൗസ് ഓണറുടെ ഭാര്യ നിൽക്കുന്നുണ്ടായിരുന്നു. "സോറി മോളേ. ഞാൻ കാര്യം അറിയാതെ ഓരോന്ന് പറഞ്ഞതിന് .അപ്പുറത്തെ വീട്ടിലെ സ്ത്രീ അങ്ങനെ ഓരോന്ന് ആണ് എന്നോട് പറഞ്ഞത്. ഞാൻ അത് വിശ്വാസിക്കുകയും ചെയ്യ്തു. ആ മോൻ വന്ന് സംസാരിച്ചത് കൊണ്ടാണ് സത്യം എന്താണ് എന്ന് മനസിലായത്.നല്ല പയ്യനാണ് " " അത് സാരില്ലാ ചേച്ചി. ചേച്ചി ഞങ്ങളോടുള്ള സ്നേഹം കൊണ്ടല്ലേ പറഞ്ഞത് കുഴപ്പം ഇല്ല." രേവതി അത് പറഞ്ഞ് പാർവണയെ കൂട്ടി മുകളിലേക്ക് പോയി.  "എടീ നിനക്ക് ശരിക്ക് കണ്ണനെ എങ്ങനെയാ പരിചയം " ലാപ്പിൽ എന്തോ മെയിൽ അയക്കുന്ന പാർവണ യോടായി ദേവു ചോദിച്ചു. " അത്ര വല്യ പരിചയം ഒന്നും ഇല്ല. ഒരു 8, 9 മാസത്തെ പരിചയം. പിന്നെ ഒരു 2,3 തവണ കണ്ടിട്ടും ഉണ്ട് അത്രേ ഉള്ളൂ. പക്ഷേ ആൾ നല്ല കമ്പനിയാണ് ." -പാർവണ "I think...." "You think..." "He is in love with you" "Are you sure" "ഉറപ്പ് ഒന്നും ഇല്ല.പക്ഷേ അങ്ങനെ ഒരു ചാൻസ് ഇല്ലാതില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ നീ എന്ത് ചെയ്യും"

"എനിക്ക് ഇഷ്ട്മാണ് .പക്ഷേ അങ്ങോട്ട് ചെന്ന് പറയില്ല. ഇനി ഇങ്ങോട്ട് ഒരു പ്രൊപ്പോസ് വന്നാൽ ഞാൻ കണ്ണും അടച്ച് യെസ് പറയും " " ശരിക്കും " "ഒന്ന് പൊടീ ഞാൻ വെറുതെ പറഞ്ഞതാ. കണ്ണന് എന്നോട് ഒരു സിസ്റ്ററിനോടുള്ള സ്നേഹം മാത്രമേ ഉള്ളൂ. വെറെ ഒന്നും ഇല്ല" "oK ആയിക്കോട്ടെ. "  ഫോണിൻ്റെ റിങ്ങ് കേട്ടാണ് ശിവ ഉറക്കത്തിൽ നിന്നും എണീറ്റത്. സമയം 8 മണി ആവാറായി. അവൻ എഴുന്നേറ്റ് കോൾ അറ്റൻ്റ് ചെയ്യ്തു. "സാർ ഞാൻ വിജയ് ആണ്. ഇന്ന് 6 മണിക്ക് മുൻപ് വേദാചാര്യസ് ഗ്ലൂപ്പിന് അയക്കേണ്ട ബഡ്ജറ്റ് ലിസ്റ്റ് ഇതുവരെയും അയച്ചിട്ടില്ല എന്ന് അവിടത്തെ വേദ് സാറിൻ്റെ പി.എ വിളിച്ചു പറഞ്ഞിരുന്നു." ''അർക്കാണ് അത് അയക്കേണ്ട ഡ്യൂട്ടി ഉണ്ടായിരുന്നത്. " ''അത് നമ്മുടെ ന്യൂ സ്റ്റാഫ് പാർവണക്ക് ആണ് " " Ok let me check it. പാർവണയുടെ നമ്പർ എനിക്ക് ഒന്ന് അയക്കൂ '' "ok സാർ" കുറച്ച് കഴിഞ്ഞതും ശിവ വിജയ് അയച്ചു തന്ന നമ്പറിലേക്ക് വിളിച്ചു.  "എടീ നിനക്ക് പായസം വേണ്ടല്ലോ " അടുക്കളയിൽ നിന്നും രേവതി വിളിച്ചു ചോദിച്ചു. "എൻ്റെ മഹാദേവാ എനിക്ക് എങ്ങാനും തരാതെ ഇവൾ പായസം കുടിച്ചാൽ ഇവൾക്ക് ഒരാഴ്ച്ച വയറിളക്കം വരനേ എൻ്റെ ശിവനേ '' അവൾ റിങ്ങ് ചെയ്യ്ത കോൾ അറ്റൻ്റ് ചെയ്യ്ത് കൊണ്ട് അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. "What ...." മറുവശത്ത് നിന്നും ശിവ അലറി. " അത് ഇവിടെ പറഞ്ഞതാടോ.ഇത് ആരാ സംസാരിക്കുന്നേ " പാർവണ മനസിലാവാതെ ചോദിച്ചു

. "മര്യാദക്ക് തന്ന ഡ്യൂട്ടി ചെയ്യാൻ പറ്റില്ലെങ്കിൽ തൻ്റെ സേവനം എൻ്റെ ഓഫീസിൽ വേണ്ട.6 മണിക്ക് മുൻപ് വേദാചാര്യ ഗ്ലൂപ്പിന് അയക്കാൻ പറഞ്ഞിട്ട് താൻ അയച്ചോ " ശിവയുടെ ആ അലർച്ച കേട്ടപ്പോൾ ആണ് പാർവണക്ക് ആളെ മനസിലായത്. " ഞാൻ അയച്ചിരുന്നു സാർ. 5.30ക്ക് തന്നെ ഞാൻ അയച്ചിരുന്നു." "ഇല്ല. ആ കമ്പനിയിൽ നിന്നും കോൾ വന്നിരുന്നു.ഇത്രയും ഉത്തരവാദിത്വം ഇല്ലെങ്കിൽ ജോലി അവസാനിപ്പിച്ച് പോ. മറ്റുള്ളവരെ വെറുതെ ബുദ്ധിമുട്ടിക്കാൻ " " ഇല്ല സാർ ഞാൻ അയച്ചിരുന്നു." പാർവണ മെയിൽസ് ഒന്നു കൂടി ചെക്ക് ചെയ്യ്തു കൊണ്ട് പറഞ്ഞു. "തൻ്റെ വിചാരം എന്താ അവിടെ ഉള്ളവർ ഒക്കെ പൊട്ടൻമാർ ആണെന്നോ.cut the call" ദേഷ്യത്തോടെ പറഞ്ഞ് ശിവ കൈയ്യിലെ ഫോൺ ബെഡിലേക്ക് ഇട്ടു. " ഇയാൾക്ക് ഇതെന്താ. ഞാൻ അയച്ചു എന്ന് പറഞ്ഞിട്ട് എന്താ മനസിലാവാത്തെ.ഈ കാലമാടൻ്റെ അന്ത്യം മിക്കവാറും എൻ്റെ കൈകൾ കൊണ്ട് തന്നെയാകും."ശിവയെ കുറ്റം പറഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് നടന്നു.  "സോറി സാർ. അതൊരു technical error ആയിരുന്നു. 5.30 മെയിൽ വന്നിട്ടുണ്ടായിരുന്നു. ഇപ്പോൾ ഒന്നു കൂടി ചെക്ക് ചെയ്തപ്പോൾ ആണ് കണ്ടത് സോറി" "നിങ്ങൾക്ക് ഇത്ര ഉത്തരവാദിത്വം ഇല്ലേ. മെയിൽ കറക്ട് സമയത്ത് അയച്ചില്ല എന്ന് പറഞ്ഞ് ഞാൻ എൻ്റെ സ്റ്റാഫിനെയാണ് ഇപ്പോൾ ചീത്ത പറഞ്ഞേ ഉള്ളൂ" "സോറി സാർ .that's my mistake" അത് പറഞ്ഞ് അയാൾ ഫോൺ കട്ട് ചെയ്യ്തു......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story