പാർവതി ശിവദേവം: ഭാഗം 100

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ഏത് അർത്ഥത്തിൽ നോക്കുകയാണെങ്കിലും ഇവളിൽ എന്നെക്കാൾ കൂടുതൽ പരിചയം നിങ്ങൾക്ക് ഉണ്ടാവാൻ സാധ്യതയില്ല. പിന്നെ മേലാൽ ഇതുപോലെ ഞാൻ വല്ലതും കണ്ടാൽ ബാക്കി ഞാൻ അപ്പോൾ പറയാം..." അത് പറഞ്ഞു ശിവ പാർവണയുടെ കയ്യും പിടിച്ചു വലിച്ച് തന്റെ കാബിനിലേക്ക് വന്നു . ക്യാബിന്റെ ഉള്ളിലേക്ക് കയറി വാതിലടച്ച് അവൻ പാർവണയുടെ കൈയിലെ പിടിവിട്ടു . "എന്താ അവൻ പറഞ്ഞത് "ശിവ ദേഷ്യത്തിൽ ചോദിച്ചു. "ഒന്നും പറഞ്ഞില്ല..." " അവൻ നിന്റെ കയ്യിൽ കയറി പിടിച്ചപ്പോൾ നീയെന്താ ഒന്നും മിണ്ടാതെ നിന്നത് ." "ഞാൻ പലതവണ കയ്യിൽനിന്നും വിടാൻ പറഞ്ഞതാ. അയാളാണ് കേൾക്കാതെ ഇരുന്നത്" " മ്മ് ....നീ പൊയ്ക്കോ "ശിവ അത് പറഞ്ഞതും പാർവണ തലയാട്ടിക്കൊണ്ട് പുറത്തേക്ക് പോയി . ** ഉച്ചക്ക് ശേഷം രശ്മി വിളിച്ചിരുന്നു. അവർ പുറത്തേക്ക് പോകാൻ ഇറങ്ങി എന്ന് പറഞ്ഞു. വൈകുന്നേരം വരെ സമയം തള്ളി നീക്കി. ഡ്യൂട്ടി ടൈം കഴിഞ്ഞപ്പോൾ ഇറങ്ങാനായി ബാഗ് എടുത്തപ്പോഴാണ് കീ ശിവയുടെ കൈയ്യിലാണ് എന്ന് ഓർമ വന്നത്. അവൾ ബാഗ് ടേബിളിനു മുകളിൽ തന്നെ വച്ച് ശിവയുടെ ക്യാമ്പിനിലേക്ക് നടന്നു.

അവനെ അവിടെ കാണാൻ ഉണ്ടായിരുന്നില്ല. ശിവയെ അന്വോഷിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് സ്റ്റീഫൻ തൻ്റെ മുന്നിൽ വന്ന് നിന്നത്. അവനെ കണ്ടതും പാർവണ പേടിയോടെ ചുറ്റും നോക്കി. "താൻ ഇങ്ങനെ പേടിക്കണ്ട. ഞാൻ ഒരു സോറി പറയാൻ വന്നതാണ് " സ്റ്റീഫൻ അത് പറഞ്ഞപ്പോൾ പാർവണ ഒന്നും മനസിലാവാതെ അന്തം വിട്ട് നിന്നു. " ശിവരാഗിൻ്റ വൈഫ് ആണ് പാർവണ എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. അതറിയാതെ ഞാൻ എന്തൊക്കെയോ... " അവൻ ഒരു ചമ്മലോടെ പറഞ്ഞു. "It's okay ...." അവൾ പുഞ്ചിരിയോടെ പറഞ്ഞു. " ശിവരാഗ് എന്നോട് എല്ലാം പറഞ്ഞു. അറിയാതെ ഞാൻ എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്യ്തിട്ടുണ്ടെങ്കിൽ സോറി പെങ്ങളെ" സ്റ്റീഫൻ്റെ പെങ്ങളെ എന്നുള്ള വിളി കേട്ടതും പാർവണ ഉറക്കെ ചിരിക്കാൻ തുടങ്ങി .അതുകണ്ട് സ്റ്റീഫൻ ആദ്യം ഒന്ന് ചമ്മി എങ്കിലും പിന്നീട് അവനു ചിരിക്കാൻ തുടങ്ങി . " ഡ്യൂട്ടി ടൈം കഴിഞ്ഞല്ലോ. ഇറങ്ങാറായില്ലേ " സ്റ്റീഫൻ സംശയത്തോടെ ചോദിച്ചു .

"ഞാൻ ഇറങ്ങാൻ നിൽക്കുകയായിരുന്നു . ശിവ ഡോക്ടറെ കണ്ടായിരുന്നോ.." അവൾ ചോദിച്ചത് കേട്ട് സ്റ്റീഫൻ ആദ്യമൊന്നു ചിരിച്ചു. "ഡോക്ടർ റൂം നമ്പർ 425ൽ ഉണ്ട് ." "എന്ന ഓക്കേ ...ബൈ" അതു പറഞ്ഞു പാർവണ അവിടേക്ക് നടന്നു . ആ റൂമിന്റെ ഡോർ തുറന്ന് പാർവണ അകത്തേക്ക് കയറി . പേഷ്യന്റിന്റെ അടുത്ത് ഒരു ഫയൽ നോക്കിക്കൊണ്ട് ശിവ നിൽക്കുന്നുണ്ട്. അവനോട് ചേർന്ന് ഒരു പെൺകുട്ടിയും. കണ്ടിട്ട് പേഷ്യന്റിനൊപ്പം ബൈസ്റ്റാൻഡർ ആയി വന്നതാണ് എന്ന് അവൾക്ക് തോന്നി. പക്ഷേ ശിവയോടുള്ള നോട്ടവും സംസാരവും പാർവണക്ക് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല . അവൾ ദേഷ്യത്തിൽ നടന്നു ശിവയുടെയും ആ പെൺകുട്ടിയുടെയും ഇടയിലേക്ക് കയറി . പെട്ടെന്ന് തങ്ങളുടെ ഇടയിലേക്ക് ആരോ കയറി വന്നതും ശിവ ഫയലിൽ നിന്നും തല ഉയർത്തി നോക്കി .പാർവണയാണ് എന്ന് കണ്ടതും അവന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. "എവിടെ കീ..."പാർവണയുടെ നിൽപ്പും മുഖഭാവവും കണ്ടു ശിവയ്ക്ക് ചിരി വന്നു .

അവൾ എപ്പോഴൊക്കെയോ ആ പഴയ കുശുമ്പി പാർവണ ആകുന്ന പോലെ അവന് തോന്നി. അവൻ വേഗം തന്റെ പോക്കറ്റിൽ നിന്നും കീ എടുത്ത് അവൾക്ക് കൊടുത്തു . "ഇറങ്ങാറായില്ലേ" അവൾ അതേ ഗൗരവത്തിൽ തന്നെ ചോദിച്ചു . "കുറച്ചു കഴിയും .ഇവരുടെ ഈ ടെസ്റ്റ് റിപ്പോർട്ടുകൾ ചെക്ക് ചെയ്യാൻ ഉണ്ട്." അതുകേട്ടതും പാർവണ മുഖം വീർപ്പിച്ച് പുറത്തേക്ക് ഇറങ്ങിപ്പോയി. "എന്താ അവന്റെ വിചാരം. അവൻ വലിയ ഋതിക്റോഷൻ ആണെന്നോ .അവന് ഷർട്ടിന്റെ ബട്ടൻസ് ശരിക്ക് ഇട്ടാൽ എന്താ . പേഷ്യൻസിനെ പരിശോധിക്കാൻ വന്നാൽ പരിശോധിച്ചിട്ട് പോണം. അല്ലാതെ ബൈസ്റ്റാൻഡറിനോട് സംസാരിച്ച് നിൽക്കുകയല്ല വേണ്ടത്. " അവൾ ഓരോന്ന് പിറുപിറുത്തുകൊണ്ട് സ്റ്റാഫ് റൂമിലേക്ക് കയറി .കീ ബാഗിൽ ഇട്ട് ബാഗുമായി പുറത്തേക്ക് ഇറങ്ങി . പാർവണ ഇറങ്ങിയതിനു പിന്നാലെ ശിവയും ഇറങ്ങിയിരുന്നു .അവൻ പുറത്തേക്ക് എത്തുമ്പോഴേക്കും പാർവണ ലിഫ്റ്റിൽ കയറിയിരുന്നു.

അതുകണ്ട് ശിവ വേഗത്തിൽ സ്റ്റയറുകൾ ഓടിയിറങ്ങി പാർക്കിംഗിലേക്ക് എത്തി . പാർവണ ഹോസ്പിറ്റൽ ഗെയ്റ്റ് കടന്ന് പോകുന്നതിന് മുൻപ് അവൻ വണ്ടിയെടുത്തു അവളുടെ മുന്നിൽ വന്ന് നിന്നു. "വരുന്നുണ്ടോ "അവൻ അവളെ നോക്കി ചോദിച്ചു . "ഇല്ല ഞാൻ നടന്നു വന്നോളാം"അവൾ വേറെ എങ്ങോട്ടോ നോക്കിക്കൊണ്ട് പറഞ്ഞു. " വരുന്നുണ്ടെങ്കിൽ വാ .അല്ലെങ്കിൽ കൂടെ വരാൻ വേറെ ആൾക്കാരുണ്ട്." ശിവ കുറച്ചകലെയായി അവനെ നോക്കി നിൽക്കുന്ന ബൈസ്റ്റാൻഡർ ആയി നിന്ന കുട്ടിയെ നോക്കി പറഞ്ഞു . അത് കണ്ടതും പാർവണ വേഗം അവന്റെ ബുള്ളറ്റിലേക്ക് കയറി . ശിവ ഒരു പുഞ്ചിരിയോടെ വണ്ടി മുന്നോട്ടെടുത്തു. " എന്റെ മഹാദേവാ... ഇതിൽ പിടിച്ചിരിക്കാൻ ഉള്ള ഹാൻഡിൽ കാണാനില്ലല്ലോ . ഇവന്റെ തോളിൽ പിടിച്ചാലോ. അല്ലെങ്കിൽ വേണ്ട ... പക്ഷേ പിടിക്കാതിരുന്നാൽ വീണാലോ . വേണ്ട ഉള്ള ഇമേജ് കളയണ്ട "അവൾ ഓരോന്ന് മനസ്സിൽ വിചാരിച്ചു അവന്റെ തോളിലേക്ക് വയ്ക്കാൻ നിന്ന കൈ തിരികെ എടുത്തു.

അവളുടെ മുഖത്തെ ഭാവമെല്ലാം ശിവ മിററിലൂടെ കാണുന്നുണ്ടായിരുന്നു. അതുകൊണ്ട് അവന്റെ മുഖത്തും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു . ശിവ കുറച്ചു ദൂരം മുന്നോട്ടു പോയതും ഒരു ഘട്ടറിലൂടെ ചാടിച്ചു. വണ്ടി ഒന്ന് കുലുങ്ങിയതും പാർവണ ശിവയുടെ തോളിൽ ആയി മുറുകെപ്പിടിച്ചു . "പോയി ...ഇമേജ് പോയി. നീ എന്താ കാണിച്ചത്"അവൾ നാവു കടിച്ചു കൊണ്ട് അവന്റെ തോതിലുള്ള കയ്യെടുത്തു . "മര്യാദയ്ക്ക് പിടിച്ചിരുന്നാൽ വീട്ടിലെത്താം .അല്ലെങ്കിൽ റോഡിൽ വീണു കിടക്കുകയേ ഉള്ളൂ. ഞാൻ ഹോസ്പിറ്റലിൽ കൊണ്ടു പോകില്ല. "മിററിലൂടെ പാർവണയെ നോക്കി ശിവ പറഞ്ഞു . അതുകേട്ടതും പാർവണ അവന്റെ തോളിൽ പിടിച്ച് ഇരുന്നു .വണ്ടി ഒരു റോഡിലേക്ക് തിരിഞ്ഞതും അവൾ സംശയത്തോടെ ശിവയെ നോക്കി . എന്നാൽ അവൻ അതൊന്നും ശ്രദ്ധിക്കാതെ വണ്ടിയോടിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചു . "നമ്മൾ എങ്ങോട്ടാ പോകുന്നേ " അവന്റെ തോളിൽ തട്ടിക്കൊണ്ട് പാർവണ ചോദിച്ചു. എന്നാൽ ശിവ മറുപടിയൊന്നും പറഞ്ഞില്ല .

"ഇനി ഞാൻ പറഞ്ഞത് കേട്ടു കാണില്ലേ. ഒന്നുകൂടി ചോദിച്ചു നോക്കാം" " നമ്മൾ എവിടേക്കാ പോകുന്നേ എന്ന്" അവന്റെ ചെവിയിൽ ഉറക്കെ ചോദിച്ചതും ശിവ പെട്ടെന്ന് വണ്ടി നിർത്തി. "എനിക്ക് ചെവി കേൾക്കാം പതിയെ പറഞ്ഞാൽ മതി . മനുഷ്യന്റെ ചെവി പൊട്ടി ."അവൻ പാർവണയെ നോക്കി കൊണ്ട് പറഞ്ഞു . "ഞാൻ ഒരു വട്ടം ചോദിച്ചതാ അപ്പൊ ഒന്നും മിണ്ടിയില്ല "മുഖം കൊട്ടിക്കൊണ്ട് അവൾ പറഞ്ഞു . "നിനക്കിപ്പോ എന്താ വേണ്ടത് " "നമ്മൾ എവിടേക്കാ പോകുന്നേ" " നിന്നേ കൊല്ലാൻ . എന്താ ചാവാൻ പേടിയുണ്ടോ " അവൻ വണ്ടി മുന്നിലേക്ക് എടുത്തു കൊണ്ട് ചോദിച്ചു . "മരിക്കാൻ പേടിയൊന്നുമില്ല .പക്ഷേ നിന്നേ കൊണ്ട് എന്നെ കൊല്ലാൻ കഴിയില്ല എന്നെനിക്കറിയാം "അപ്പോഴേക്കും ശിവ ഒരു വീടിനു മുന്നിലായി വണ്ടി നിർത്തിയിരുന്നു. വണ്ടി നിന്നതും പാർവണ താഴേക്കിറങ്ങി "അതെന്താ നിനക്ക് അത്ര ഉറപ്പ് .ഞാൻ കൊന്നാൽ എന്താ നീ മരിക്കില്ലേ "അവൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു . "നിന്റെ ജീവനും ജീവിതവും എന്നെ ചുറ്റിപ്പറ്റിയാണെന്ന് എനിക്കറിയാം. അതുകൊണ്ട് നിനക്ക് എന്നെ കൊല്ലാൻ കഴിയില്ല ശിവാ" അവൾ പറയുന്നത് കേട്ട് കണ്ണടുക്കാതെ ശിവ അവളെ നോക്കി നിന്നു.

"സാർ എപ്പോഴാ വന്നേ ...കുറെ നേരം ആയോ" അപ്പോഴേക്കും ഒരാൾ ഗേറ്റ് കടന്ന് അകത്തേക്ക് വന്നു . "ഏയ് ഇപ്പോ വന്നേയുള്ളൂ .ഞാൻ ചേട്ടനെ വിളിക്കാൻ നിൽക്കുകയായിരുന്നു .എന്റെ കുറച്ച് സാധനങ്ങൾ അകത്ത് നിന്നും എടുക്കാൻ ഉണ്ട്. അത് എടുത്തിട്ട് ഇപ്പൊ വരാം" അത് പറഞ്ഞു ശിവ അകത്തേക്ക് പോയി. " കുട്ടി സാറിന്റെ ആരാ..." ഒന്നും മിണ്ടാതെ അകലേക്ക് നോക്കി നിൽക്കുന്ന പാർവണയെ നോക്കി അയാൾ ചോദിച്ചു. " അത് ...അത് പിന്നെ...ഞാൻ...." അവൾക്ക് എന്ത് ഉത്തരം നൽകണം എന്ന് അറിയില്ലായിരുന്നു . അപ്പോഴേക്കും ഒരു ബാഗും തോളിലിട്ട് ശിവ പുറത്തേക്ക് വന്നിരുന്നു . അവൻ വാതിൽ പൂട്ടി കീ അയാളുടെ കയ്യിൽ കൊടുത്തു. "സാർ അപ്പോ നാട്ടിലേക്ക് തിരിച്ചു പോകാൻ തന്നെ തീരുമാനിച്ചോ. ഇവിടെ വന്നിട്ട് ഒരാഴ്ച പോലും ആയിട്ടില്ലല്ലോ ."അയാൾ കീ വാങ്ങിച്ചു കൊണ്ട് ചോദിച്ചു . "ഞാൻ ഇവിടെ ഒരു കാര്യം അന്വോഷിച്ചു വന്നതാണ് .അത് കിട്ടി .പിന്നെ ഇവിടെ നിൽക്കേണ്ട ആവശ്യമില്ലല്ലോ." ഒരു പുഞ്ചിരിയോടെ പറഞ്ഞു ശിവ ബുള്ളറ്റിൽ കയറി. പിന്നിൽ പാർവണയും. " ഇതാരാണെന്ന് പറഞ്ഞില്ലല്ലോ " പാർവണയെ നോക്കി അയാൾ ചോദിച്ചു.

അതേ സമയം പാർവണ ശിവയെ നോക്കി. " എന്റെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന നഴ്സാണ്." ശിവ അത് പറഞ്ഞതും പാർവണയുടെ മനസ്സിൽ സങ്കടം നിറഞ്ഞു. അത് അവളുടെ മുഖത്തും പ്രകടമായിരുന്നു. അത് കൃത്യമായി ശിവ മിററിലൂടെ കണ്ടിരുന്നു. അയാളോട് യാത്ര പറഞ്ഞു ശിവ വണ്ടി മുന്നോട്ടെടുത്തു. പാർവണയുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞൊഴുകി. ശിവ കാണാതെ അത് തുടച്ചു കളയും ചെയ്യുന്നുണ്ട് . ആവശ്യമില്ലാത്ത കാര്യത്തിന് എന്നെ ഒന്നരക്കൊല്ലം നീ കുറെ സങ്കടപ്പെടുത്തിയില്ലേ .ഇനി നീ കുറച്ച് സങ്കടപെട്.അതിനുവേണ്ടി തന്നെയാണ് ഞാൻ അങ്ങനെ പറഞ്ഞത് . അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് വണ്ടി ഓടിക്കുന്നത് ശ്രദ്ധകേന്ദ്രീകരിച്ചു. ഫ്ലാറ്റിനു മുന്നിൽ എത്തിയതും പാർവണ വേഗം വണ്ടിയിൽ നിന്നും ഇറങ്ങി . ഫ്ലാറ്റിലേക്ക് ഓടി. ലിഫ്റ്റിന് കാത്തുനിൽക്കാതെ അവൾ സ്റ്റെയർ കയറി മുകളിലേക്ക് നടന്നു. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിലും അവൾ അതെല്ലാം തുടച്ച് മുകളിലെത്തി. അപ്പോഴേക്കും ലിഫ്റ്റിൽ കയറിയ ശിവയും ഫ്ലാറ്റിനു മുന്നിൽ എത്തിയിരുന്നു അവളുടെ നിറഞ്ഞ മിഴികൾ കണ്ടപ്പോൾ അവന്റെ മനസ്സിനും എന്തോ വല്ലാത്ത ഭാരം തോന്നി.

കയ്യിലെ കീ ഉപയോഗിച്ച് ഡോർ തുറന്ന് അവൾ അകത്തു കയറി .പിന്നാലെ ശിവയും. അവൾ നേരെ റൂമിലേക്ക് പോയി ഡ്രസ്സും എടുത്തു ബാത്റൂമിലേക്ക് കയറി ശിവ സോഫയിൽ വന്നിരുന്നു പാർവണ കുളി കഴിഞ്ഞ് ഇറങ്ങുമ്പോഴും ശിവ അതേ ഇരിപ്പ് ഇരിക്കുകയായിരുന്നു . നോട്ടം മെത്തം ഫ്രണ്ട് ഡോറിലേക്ക് ആണ്. ഇടയ്ക്ക് ഫോണെടുത്തു ആരെയോ വിളിക്കുന്നുണ്ട് . അതെല്ലാം കണ്ടു പാർവണ കിച്ചണിലേക്ക് പോയി . ഹാളിൽ നിന്നുള്ള ശബ്ദം കേട്ടതും അവൾ ഗ്യാസ് ഓഫ് ചെയ്തു പുറത്തേക്ക് വന്നു . രശ്മിയും കണ്ണനും പുറത്തു നിന്നും വന്നിട്ടുണ്ടായിരുന്നു . "എന്റെ ചേട്ടായി ...ഇതാ നിങ്ങളുടെ കുഞ്ഞ് . ഇവിടെ എത്തുന്ന വരെ മനുഷ്യന് ഒരു സമാധാനം തന്നിട്ടില്ല എത്ര തവണയാണ് വിളിക്കുന്നേ . ഞാൻ പറഞ്ഞതല്ലേ എത്താറായി എന്ന്. എന്നിട്ടും 5 മിനിറ്റ് 5 മിനിറ്റ് കൂടുമ്പോൾ വിളിച്ചോളും." കയ്യിലുള്ള കുഞ്ഞിനെ ശിവയുടെ കയ്യിലേക്ക് വെച്ച് കൊടുത്തു രശ്മി പറഞ്ഞു . ചെറിയൊരു പേടിയുണ്ടെങ്കിലും ശിവാ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ച് അവളുടെ നെറുകയിൽ മുത്തമിട്ടു. ശിവയെ പാർവണയും അതിശയത്തോടെ കാണുകയായിരുന്നു. കുഞ്ഞ് ആരോടും എളുപ്പത്തിൽ കൂട്ടാക്കാറില്ല. പക്ഷേ ശിവയോട് എത്ര പെട്ടെന്നാണ് കുഞ്ഞ് ഇണങ്ങിയത് . അല്ലെങ്കിലും സ്വന്തം അച്ഛനെ അവളും തിരിച്ചറിഞ്ഞിരിക്കും . ശിവയേയും കുഞ്ഞിനെയും നോക്കി പാർവണ മനസ്സിൽ പറഞ്ഞു ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story