പാർവതി ശിവദേവം: ഭാഗം 101

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"എന്റെ ചേട്ടായി ...ഇതാ നിങ്ങളുടെ കുഞ്ഞ് . ഇവിടെ എത്തുന്ന വരെ മനുഷ്യന് ഒരു സമാധാനം തന്നിട്ടില്ല എത്ര തവണയാണ് വിളിക്കുന്നേ . ഞാൻ പറഞ്ഞതല്ലേ എത്താറായി എന്ന്. എന്നിട്ടും 5 മിനിറ്റ് 5 മിനിറ്റ് കൂടുമ്പോൾ വിളിച്ചോളും." കയ്യിലുള്ള കുഞ്ഞിനെ ശിവയുടെ കയ്യിലേക്ക് വെച്ച് കൊടുത്തു രശ്മി പറഞ്ഞു . ചെറിയൊരു പേടിയുണ്ടെങ്കിലും ശിവാ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ച് അവളുടെ നെറുകയിൽ മുത്തമിട്ടു. ശിവയെ പാർവണയും അതിശയത്തോടെ കാണുകയായിരുന്നു. കുഞ്ഞ് ആരോടും എളുപ്പത്തിൽ കൂട്ടാക്കാറില്ല. പക്ഷേ ശിവയോട് എത്ര പെട്ടെന്നാണ് കുഞ്ഞ് ഇണങ്ങിയത് .

അല്ലെങ്കിലും സ്വന്തം അച്ഛനെ അവളും തിരിച്ചറിഞ്ഞിരിക്കും . ശിവയേയും കുഞ്ഞിനെയും നോക്കി പാർവണ മനസ്സിൽ പറഞ്ഞു . ** ശിവ കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് പോയി. കുഞ്ഞിനെ ബെഡിൽ കിടത്തി. അപ്പോഴേക്കും പാർവണ അവിടേക്ക് വന്നിരുന്നു. ശിവ അവളെ ഒന്ന് നോക്കിയതിനു ശേഷം ബാഗിൽ നിന്നും ഡ്രസ്സ് എടുത്ത് ബാത്ത് റൂമിലേക്ക് നടന്നു. പാർവണ കുഞ്ഞിനെ എടുത്ത് അവൾക്ക് പാലു കൊടുത്തു. ശേഷം അവളെയും കൊണ്ട് രശ്മിയുടെ റൂമിലേക്ക് നടന്നു. പുറത്ത് പോയി വന്ന കാരണം കുഞ്ഞിനെ കുളിപ്പിച്ച് റൂമിലേക്ക് തന്നെ വന്നു. അപ്പോഴേക്കും ശിവ കുളിച്ചിറങ്ങിയിരുന്നു.

ഒരു ഷോട്ട്സ് മാത്രമാണ് വേഷം. " അച്ഛടേ പൊന്നു മോള് കുളിച്ച് സുന്ദരിക്കുട്ടി ആയോടാ" ശിവ പാർവണയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി ബെഡിലേക്ക് കിടത്തി. ഒപ്പം അവനും ഇരുന്നു. " അച്ഛടെ പൊന്നുവാവ കുട്ടി ആരാ... " അവൻ കുഞ്ഞിൻ്റെ വയറിൽ മുഖം ഉരസി കൊണ്ട് പറഞ്ഞതും ഇക്കിളി കൊണ്ട് കുഞ്ഞ് ചിരിക്കാൻ നോക്കി. " അച്ഛടെ ചുന്ദരിക്കുട്ടി ആരാ "ശിവ വീണ്ടും മുഖം കൊണ്ട് ഇക്കിളിയാക്കിയതും കുഞ്ഞ് കുലുങ്ങി ചിരിക്കാൻ തുടങ്ങി. അവരുടെ കളി ചിരികൾ നോക്കി പാർവണയും കുറച്ച് നേരം അവിടെ തന്നെ നിന്നു. * '' ഫുഡ് ഞാൻ എടുത്ത് വക്കാം. ചേച്ചി പോയി ചേട്ടായിയെ വിളിച്ചിട്ട് വാ " ഫുഡ് അടുക്കളയിൽ നിന്നും എടുത്ത് കൊണ്ട് രശ്മി പറഞ്ഞു. പാർവണ ശിവയെ വിളിക്കാനായി റൂമിലേക്ക് പോയി.

പക്ഷേ അവൻ അവിടെ ഉണ്ടായിരുന്നില്ല. കുഞ്ഞ് നല്ല ഉറക്കത്തിൽ ആണ്. പാർവണ ബാൽക്കണിയിൽ നോക്കിയിട്ടും അവനെ കാണാതെ വന്നപ്പോൾ ഫ്ളാറ്റിനു പുറത്തേക്ക് ഇറങ്ങി വന്നു. അവൻ പുറത്ത് ആരോടോ സംസാരിച്ച് നിൽക്കുകയാണ്.അത് കണ്ട് അവൾ അവൻ്റ അരികിലേക്ക് നടന്നു. " ഇയാൾ എന്താ ശ്രീ കൃഷ്ണനോ ചുറ്റും ഗോപികമാരും ആയി നിൽക്കാൻ .ഇവൾമാർക്ക് ഒന്നും വേറെ പണിയില്ലേ. എന്തിനാ അവരെ പറയുന്നേ. ഷർട്ടും ഇടാതെ നിൽക്കുന്നത് കണ്ടില്ലേ കള്ള കോഴി " കുറച്ച് പെൺകുട്ടികളോട് ചിരിച്ച് സംസാരിക്കുന്ന ശിവയെ നോക്കി പാർവണ പിറുപിറുത്തു. " ഫുഡ് കഴിക്കാൻ വരുന്നില്ലേ " അവരുടെ അടുത്ത് വന്ന് പാർവണ ഗൗരവത്തിൽ ചോദിച്ചു. " നീ നടന്നോ. ഞാൻ ഇപ്പോ വരാം."

അത് പറഞ്ഞ് ശിവ വീണ്ടും അവരോട് സംസാരിക്കാൻ തുടങ്ങി. അതുകൂടി കണ്ടതും പാർവണക്ക് ആകെ ദേഷ്യം വരാൻ തുടങ്ങി. "അതൊന്നും പറ്റില്ല.രശ്മി കുറേ നേരം ആയി വെയ്റ്റ് ചെയ്യുന്നു." അവൾ അവനരികിൽ നിന്നു കൊണ്ട് പറഞ്ഞു. " എന്നാ നിങ്ങൾ കഴിച്ചോ" " ഈ കള്ള കെളവൻ്റെ അന്ത്യം മിക്കവാറും എൻ്റെ കൈ കൊണ്ട് തന്നെയായിരിക്കും " ( പാർവണ ആത്മ) "കുഞ്ഞ് ഉണർന്നു. എനിക്ക് ഒന്ന് ബാത്ത് റൂമിൽ പോവണം കുഞ്ഞിനെ നോക്കാൻ ആരും ഇല്ല" അവൾ അത് പറഞ്ഞതും ആ പെൺകുട്ടികളോട് സംസാരിച്ചു നിന്നിരുന്ന ശിവ സംസാരം നിർത്തി. "വാ..." അത് പറഞ്ഞ് ശിവ വേഗത്തിൽ റൂമിലേക്ക് നടന്നു. അവൻ റൂമിൽ എത്തിയപ്പോൾ കുഞ്ഞ് നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. " നീ എന്തിനാ കുഞ്ഞ് ഉണർന്നു എന്ന് കള്ളം പറഞ്ഞത് " പിന്നിൽ വന്ന പാർവണയോട് അവൻ ചോദിച്ചു.

" അത്... അത് പിന്നെ.... കുഞ്ഞ് ഉണർന്നിരുന്നു. പിന്നെ വീണ്ടും ഉറങ്ങി തോന്നുന്നു." അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു. "ഡീ നിക്കിടി അവിടെ..." അവൻ പിന്നിൽ നിന്നും വിളിച്ചു. " ഞാൻ ഇവിടെ നിന്നാൽ അടുക്കളയിലുള്ള എൻ്റെ പണികൾ താൻ വന്നു ചെയ്യുമോ " അത് പറഞ്ഞ് അവൾ പുറത്തേക്ക് നടന്നു.പോകുന്ന വഴി ഹാങ്ങറിൽ കിടക്കുന്ന ശിവയുടെ ഷർട്ട് എടുത്ത് അവൾ അവൻ്റെ മേലേക്ക് എറിഞ്ഞു. "ഇവിടെ ബോഡി ഷോ ഒന്നും നടത്തുന്നില്ല ഇങ്ങനെ ഷർട്ട് ഇടാതെ മസിലും കാണിച്ച് നടക്കാൻ " മുഖം തിരിച്ച് പറഞ്ഞ് അവൻ പുറത്തേക്ക് പോയി. അവൾ തൻ്റെ മേലേക്ക് എറിഞ്ഞ ഷർട്ട് എടുത്തിട്ടു കൊണ്ട് ശിവയും പുറത്തേക്ക് നടന്നു. പാർവണയും രശ്മിയും അപ്പോഴേക്കും ഫുഡ് എല്ലാം എടുത്ത് വച്ചിരുന്നു .

അവർ 3 പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. " ആർദവ് എന്താ ഇവിടെ കയറാതെ പോയത് " ശിവ രശ്മിയോടായി ചോദിച്ചു. " എന്തോ തിരക്കുണ്ട് അത്യവശ്വമായി ഓഫീസിൽ പോവണം എന്ന് പറഞ്ഞു. പക്ഷേ സത്യത്തിൽ അതൊന്നും അല്ലാ കാര്യം. ചേട്ടായിയെ ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണ്.'' '' എന്നേ ഫേസ് ചെയ്യാനുള്ള മടിയോ " ശിവ സംശയത്തോടെ ചോദിച്ചു. " ആഹ്... അതെ. സത്യങ്ങൾ എല്ലാം അറിഞ്ഞിട്ടും ഒന്നും ആദിയേട്ടൻ ചേട്ടായിയോട് തുറന്നു പറഞ്ഞില്ലല്ലോ. അതിൻ്റ ഒരു കുറ്റബോധം " "ഇവിടെ ചിലർക്ക് ഇല്ലാത്ത കുറ്റബോധം അവന് ഉണ്ടാകേണ്ടാ ആവശ്യം ഇല്ല " അത് പറഞ്ഞ് ശിവ എണീറ്റ് പോയി. ശിവ എണീറ്റ് പോയതും പാർവണയും കഴിക്കൽ നിർത്തി എണീറ്റു .

''ചേച്ചി എന്താ മുഴുവൻ കഴിക്കാത്തത്. കുഞ്ഞിന് പാല് കൊടുക്കേണ്ടത് അല്ലേ . അപ്പൊ ഇങ്ങനെ കഴിക്കാതെ ഇരിക്കാൻ പാടില്ല "രശ്മി ശാസനയോടെ പറഞ്ഞു. " വേണ്ട മോളെ വിശപ്പില്ല ."അതു പറഞ്ഞ് അവളുടെ പ്ലേറ്റും ശിവയുടെ പ്ലേറ്റും എടുത്തു അവൾ അടുക്കളയിലേക്ക് നടന്നു . *** രാത്രി ബാൽക്കണിയിൽ നിൽക്കുകയായിരുന്നു പാർവണ . ശിവയേയും കുഞ്ഞിനേയും കുറിച്ചായിരുന്നു അവളുടെ ചിന്ത. " ചേച്ചി... കിടക്കുന്നില്ലേ. സമയം ഒരു പാട് ആയല്ലോ " ബാൽക്കണിയിലേക്ക് വന്ന രശ്മി ചോദിച്ചു. " മോള് പോയി കിടന്നോ.എനിക്ക് ഉറക്കം വരുന്നില്ല" അവൾ വീണ്ടും ബാൽക്കണിയിലെ റീലിൽ പിടിച്ച് അകലേക്ക് നോക്കി നിന്നു. കുറേ കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല. മനസിന് വല്ലാത്ത സങ്കടം. ഒന്ന് കരയാൻ പോലും കഴിയുന്നില്ല. അവൾ ബാൽക്കണിയിൽ നിന്നും റൂമിലേക്ക് ആണ് പോയത്.

കുഞ്ഞ് തൊട്ടിയിൽ കിടന്ന് നല്ല ഉറക്കത്തിൽ ആണ്. അവൾ കുഞ്ഞിൻ്റെ നെറുകയിൽ ഒന്ന് തലോടിയ ശേഷം ബെഡിൽ കിടക്കുന്ന ശിവയെ ഒന്ന് നോക്കി അവൻ്റെ അരികിൽ ഇരുന്നു. പാർവണ കുറച്ച് നേരം നിഷ്കളങ്കമായി ഉറങ്ങുന്ന അവൻ്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. ഒന്ന് കുനിഞ്ഞ് അവൻ്റെ നെറുകയിൽ ഉമ്മ വച്ചു. അവൾ അവനെ ഒന്ന് കൂടി നോക്കിയ ശേഷം എണീറ്റ് പോവാൻ നിന്നതും ശിവയുടെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി. അവൾ പേടിച്ചു കൊണ്ട് ബെഡിലേക്ക് വീണു. നോക്കുമ്പോൾ അവൻ കണ്ണടച്ച് തന്നെയാണ് കിടക്കുന്നത്.ശിവയെ അത്ര അരികിൽ കണ്ടതും പാർവണ അവൻ്റെ ഇരു കണ്ണിലും പതിയെ ഉമ്മ വച്ചു. തൻ്റെ ഇടുപ്പിലൂടെ ചേർത്തു പിടിച്ചിരിക്കുന്ന കൈകൾ എടുത്ത് മാറ്റി പാർവണ എണീക്കാൻ നിന്നതും ആ കൈകളുടെ പിടി ഒന്നു കൂടി മുറുകി.

ശിവ കണ്ണുകൾ അടച്ചു തന്നെയാണ് കടക്കുന്നത് എന്ന് കണ്ടതും അവൾ വീണ്ടും അവൻ്റെ കൈ എടുത്തു മാറ്റാൻ നിന്നു. " ഒതുങ്ങി കിടക്കടി പെണ്ണേ " അവൻ അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. " അപ്പോ ഇവൻ ഉറങ്ങിട്ടുണ്ടായിരുന്നില്ലേ. ഛേ... ഞാൻ ആണെങ്കിൽ ഉമ്മ വയ്ക്കുകയും ചെയ്യ്തു. അവൻ എന്തെങ്കിലും കരുതി കാണുമോ " പാർവണക്ക് ഓരോന്ന് ആലോചിച്ച് വല്ലാത്ത അസ്വസ്ഥത തോന്നി. " ശിവാ എ.. എനിക്ക് പോ. പോവണം" "പോവണോ നിനക്ക്. പോകാൻ പറ്റുമെങ്കിൽ പോക്കോള്ളൂ" അത് പറഞ്ഞ് ശിവ അവളെ തൻ്റെ ഇരു കൈകൾ കൊണ്ടും വലിഞ്ഞ് മുറുക്കി.അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു. "നിനക്ക് എന്നോട് ദേഷ്യമു...'' അവൾ മുഴുവൻ പറഞ്ഞ് പൂർത്തിയാക്കുന്നതിനു മുന്നേ ശിവ അത് തടഞ്ഞു.

"സമയം ഒരു പാട് ആയി. കിടന്ന് ഉറങ്ങാൻ നോക്ക് " അവൻ വീണ്ടും കണ്ണുകൾ അടച്ച് കിടന്നു. " ഞാൻ എത് ജന്മത്തിൽ ചെയ്യ്ത പുണ്യത്തിലാണാവോ എൻ്റെ പാതിയായി ഇവനെ കിട്ടിയത്. ഞാൻ എന്നും വേദനിപ്പിച്ചിട്ട് മാത്രമേ ഉള്ളൂ. സ്വന്തം രക്തത്തെ പോലും അവനിൽ നിന്നും അകറ്റി. എന്നിട്ടും ദേഷ്യത്തോടെ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. എന്നും സ്നേഹിച്ചിട്ട് മാത്രമേ ഉള്ളൂ" ഓരോന്ന് ആലോചിക്കുന്തോറു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. " നീ ആയിട്ട് എല്ലാ സത്യങ്ങളും എന്നോട് തുറന്നു പറയുന്നത് വരെ ഞാൻ കാത്തിരിക്കും. ഞാനായിട്ട് നിന്നോട് ഒന്നും ചോദിക്കില്ല." (ശിവ ആത്മ) ** രാവിലെ ശിവയാണ് ആദ്യം ഉറക്കം ഉണർന്നത്. തൻ്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന പാർവണയെ കാണുന്തോറും അവൻ്റെ ഉള്ളിൽ വാത്സല്യം നിറഞ്ഞു.

അവളുടെ നെറുകയിൽ ഒന്ന് ഉമ്മ വച്ചതിനു ശേഷം തൻ്റെ മേൽ നിന്നും താഴേക്ക് ഇറക്കി കിടത്തി. കുളിച്ചു ഫ്രഷായി അവൻ കുഞ്ഞിനെ തോട്ടിലിൽ നിന്നും എടുത്തു. മോളുടെ നെറുകയിൽ ഒന്ന് ഉമ്മ വച്ച ശേഷം പാർവണയുടെ അടുത്തായി കിടത്തി. കുഞ്ഞിൻ്റെ മറുഭാഗത്ത് തടസമായി തലയണ വച്ചതിനു ശേഷം അവൻ ശബ്ദമുണ്ടാക്കാതെ മുറി വിട്ടിറങ്ങി. ** കുഞ്ഞിൻ്റെ ശബ്ദം കേട്ടാണ് പാർവണ കണ്ണു തുറന്നത്. കുറുമ്പി ഉറക്കം ഉണർന്ന് കൈ കാലുകൾ ഇട്ട് കളിക്കുകയാണ്. "അമ്മടേ ശിവ മോള് ഉറങ്ങി എണീറ്റോ " കുഞ്ഞിൻ്റെ കവിളിൽ തട്ടി പാർവണ ചോദിച്ചു. "എന്താടാ വാവേ..." അവൾ കുഞ്ഞിനെ ബെഡിൽ നിന്നും എടുത്ത് പുറത്തേക്ക് നടന്നു. ശിവയെ എവിടേയും കാണുന്നുണ്ടായിരുന്നില്ല. അവൾ നേരെ രശ്മിയുടെ റൂമിലേക്ക് നടന്നു.

അവൾ ചെല്ലുമ്പോൾ രശ്മി ബാഗ് പാക്ക് ചെയ്യുന്ന തിരക്കിൽ ആയിരുന്നു. "ബാഗ് ഒക്കെ പാക്ക് ചെയ്തു നീ എങ്ങോട്ടാ രശ്മി." പാർവണ സംശയത്തോടെ ചോദിച്ചു . "അപ്പോ ചേച്ചി റെഡിയായില്ലേ. നമ്മൾ ഇന്ന് നാട്ടിൽ പോവുകയല്ലേ " "നാട്ടിലോ... ആരാ പറഞ്ഞേ..." "ചേട്ടായി... രാവിലെ ചേട്ടായി പറഞ്ഞല്ലോ നമ്മൾ നാട്ടിൽ പോവുകയാണ് എന്ന് .എന്നോട് ബാഗ് പാക്ക് ചെയ്യാനും പറഞ്ഞു .ഉച്ചയ്ക്ക് ആണ് ഫ്ലൈറ്റ് .ടിക്കറ്റ് എല്ലാം ചേട്ടായി ബുക്ക് ചെയ്തിട്ടുണ്ട് ."അവൾ ബാഗിൽ ഡ്രസ്സ് അടുക്കിവെച്ച് സന്തോഷത്തോടെ പറഞ്ഞു. " എന്നിട്ട് ശിവ എവിടെ" " അതറിയില്ല. വേഗം ഒന്ന് പുറത്തേക്ക് പോയിട്ട് വരാം എന്നു പറഞ്ഞ് ചേട്ടായി പോയിട്ടുണ്ട് ."അതുകേട്ടതും പാർവണ തന്റെ റൂമിലേക്ക് തിരിച്ചു വന്നു . "അപ്പൊ ശിവ തിരിച്ചു പോവുകയാണോ. എന്നോട് അവൻ ഒന്നും പറഞ്ഞില്ലല്ലോ.

ഇനി കുഞ്ഞിനെ കൊണ്ടുപോകാൻ ആയിരിക്കുമോ. ഇല്ല ഞാൻ അതിന് സമ്മതിക്കില്ല .എനിക്ക് എന്റെ മോള് ഇല്ലാതെ പറ്റില്ല ."അവൾ കുഞ്ഞിനെ തന്നോട് അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു . അവൾ ഒരു പതർച്ചയോടെ ബെഡിലേക്ക് ഇരുന്നു .എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അവർക്കുപോലും അറിയില്ല . കുറെ കഴിഞ്ഞതും ഡോർ തുറന്ന് ആരോ അകത്തേയ്ക്ക് വന്നതും പാർവണ തല ഉയർത്തി നോക്കിയപ്പോൾ അത് ശിവയായിരുന്നു. പാർവണ കണ്ണെടുക്കാതെ അവനെ തന്നെ കുറച്ചു നേരം നോക്കിയിരുന്നു. എന്നാൽ ശിവ അതൊന്നും ശ്രദ്ധിക്കാതെ തന്റെ ബാഗും മറ്റും ഒതുക്കുന്ന തിരക്കിലാണ് . ബാഗ് തോളിൽ തൂക്കി കൊണ്ട് അവൻ പാർവണയുടെ അരികിലേക്ക് വന്നു. ശിവ അരികിലേക്ക് വന്നതും പാർവണ പേടിയോടെ കുഞ്ഞിനെ മുറുകി പിടിച്ചു .

അവൻ തോളിൽ കിടന്ന ബാഗ് ഒന്നുകൂടി ശരിയാക്കിയ ശേഷം പാർവണയുടെ കയ്യിൽനിന്നും കുഞ്ഞിനെ എടുത്തു പുറത്തേക്ക് നടന്നു. ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ പാർവണ അങ്ങനെതന്നെ ഇരുന്നു. പെട്ടെന്ന് സ്വബോധം തിരിച്ചെടുത്ത് അവൾ ശിവയ്ക്ക് പിന്നാലെ ഹാളിലേയ്ക്ക് നടന്നു. അവിടെ കണ്ണൻ നിൽക്കുന്നുണ്ടായിരുന്നു. അവന്റെ കയ്യിൽ ഒരു ബാഗും ഉണ്ട് . കൂടെ പുറത്തേക്ക് പോകാൻ റെഡിയായി രശ്മിയും നിൽക്കുന്നുണ്ട്. " എന്നാ ഇറങ്ങിയാലോ ടൈമായി " ശിവ വാച്ചിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. അവൻ പറഞ്ഞതിന് തലയാട്ടിക്കൊണ്ട് രശ്മിയും കണ്ണനും പുറത്തേക്ക് ഇറങ്ങി . തന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവർ മൂന്നുപേരും പുറത്തേക്ക് പോകുന്നത് കണ്ടു പാർവണക്കും ആകെ സങ്കടം വന്നിരുന്നു.

അവൾ കണ്ണുനിറച്ച് വിതുമ്പിക്കൊണ്ട് ഹാളിൽ തന്നെ നിന്നു. കുഞ്ഞിനെയും കൊണ്ട് പുറത്തേക്കിറങ്ങിയ ശിവ തിരിഞ്ഞു നോക്കി. " നിന്നോടു വരാൻ ഇനി പ്രത്യേകം പറയണോ. തമ്പുരാട്ടിക്ക് എഴുന്നള്ളാൻ ഇനി താലപ്പൊലി കൊണ്ടുവരണമായിരിക്കും." ശിവ അവളെ നോക്കി പറഞ്ഞതും പാർവണയുടെ കണ്ണുകൾ വിടർന്നു. "അന്തംവിട്ട് നിൽക്കാതെ വരുന്നുണ്ടെങ്കിൽ വാടീ. അല്ലെങ്കിൽ നിന്നെ ഞാൻ ഫ്ലാറ്റിൽ ഇട്ട് പൂട്ടും" ശിവ കള്ള ചിരിയോടെ പറഞ്ഞു . അവന് പിന്നിലായി കണ്ണനും രശ്മിയും ചിരി കടിച്ചു പിടിച്ചു നിൽക്കുന്നുണ്ട് .അവർ തന്നെ കളിയാക്കുകയാണ് എന്ന് മനസ്സിലായതും അവൾ ദേഷ്യത്തോടെ റൂമിലേക്ക് നടന്നു. "അയ്യോ... പണി പാളി എന്ന് തോന്നുന്നു ചേട്ടായി " പാർവണ പോകുന്നത് നോക്കി രശ്മി പറഞ്ഞു.

" എയ്.. ഞാൻ അവളെ വിളിച്ചിട്ട് വരാം." അത് പറഞ്ഞ് ശിവ തോളിൽ കിടന്ന ബാഗ് താഴേ ഇട്ട് റൂമിലേക്ക് നടന്നു. " അച്ഛടെ ചക്കര മോളേ.നിനക്ക് ഒരു കാര്യം അറിയോ... നിൻ്റെ അമ്മ അച്ഛയോട് പിണക്കാമാടാ. ഇനി ഇപ്പോ എന്താ നമ്മൾ ചെയ്യാ" ശിവ കുഞ്ഞിനെ കയ്യിൽ ഉയർത്തി പിടിച്ച കൊണ്ട് ചോദിച്ചു. അത് കേട്ട് കുറുമ്പി പെണ്ണ് കാര്യം എന്താ എന്ന് മനസിലായില്ലാ എങ്കിലും കുലുങ്ങി ചിരിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ട് പാർവണയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നെങ്കിലും അവൾ അത് മനപ്പൂർവ്വം ഒളിപ്പിച്ചു. "ഡീ വേഗം റെഡിയായി വരാൻ നോക്ക്. ഫ്ളയിറ്റിന് സമയമായി. " അവൻ തിരക്കിട്ട് പറഞ്ഞു. " ഞാൻ എങ്ങോട്ടും ഇല്ല." "അതെന്താ ഇല്ലാത്തത് " "നിങ്ങൾ എല്ലാവരും കൂടി എന്നേ പറ്റിച്ചില്ലേ. എന്നേ സങ്കടപ്പെടുത്തിയില്ലേ" അത് കേട്ടതും ശിവ കുഞ്ഞിനേയും ചേർത്തു പിടിച്ച് അവൾക്ക് മുന്നിൽ മുട്ടു കുത്തി ഇരുന്നു.

'' അപ്പോ കഴിഞ്ഞ ഒന്നര കൊല്ലം നീ എന്നേ പറ്റിച്ചതോ.സങ്കടപ്പെടുത്തിയതോ. അതിനൊന്നും ഒരു വിലയും ഇല്ലേ " അത് പറയുമ്പോൾ ശിവയുടെ സ്വരം ഇടറിയിരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. അത് പാർവണയുടെ ഹൃദയത്തിൽ തന്നെ കൊണ്ടു. " ഞാൻ... അത്... അത് പിന്നെ " " നീ ഒപ്പിട്ട് അയച്ച ഡിവേഴ്സ് നോട്ടീസ് ഇപ്പോഴും എൻ്റെ മുറിയിൽ ഇരിക്കുന്നുണ്ട്. എൻ്റെ കുഞ്ഞ് അബോഷൻ ആയല്ലേ. നീ വേറെ കല്യാണം കഴിച്ചു അല്ലേ. നീ എന്നേ മറന്നു അല്ലേ. അങ്ങനെ എത്രയെത്ര കള്ളങ്ങൾ പറഞ്ഞ് എന്നേ പറ്റിച്ചു. അന്ന് ഞാൻ പറഞ്ഞത് കേൾക്കാൻ തയ്യാറായിരുന്നെങ്കിൽ നമ്മുടെ ജീവിതം ഇങ്ങനെ ആകുമായിരുന്നോ. എൻ്റെ ജീവിതത്തിലെ എറ്റവും മെമ്മറിബിൾ ആയിട്ടുള്ള കാലങ്ങൾ ആണ് നീ നഷ്ടപ്പെടുത്തിയത്. എൻ്റെ കുഞ്ഞിൻ്റെ ഓരോ വളർച്ചയും കൺമുന്നിൽ കാണാൻ ഞാൻ എത്ര ആഗ്രഹിച്ചിരുന്നു എന്ന് നിനക്ക് അറിയുമോ " " ശിവാ ഞാൻ..."

" വേണ്ടാ ഇനി പഴയത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. നീ റെഡിയായി വാ.ഞങ്ങൾ പുറത്ത് കാണും'' ശിവ കുഞ്ഞുമായി പുറത്തേക്ക് നടന്നു. അവൻ പറഞ്ഞ വാക്കുകൾ പാർവണയെ ചുട്ടുപൊള്ളിച്ചിരുന്നു. അവൻ പറഞ്ഞതെല്ലാം സത്യമാണ്. എൻ്റെ അറിവില്ലായ്മ കൊണ്ടും എടുത്തു ചാട്ടം കൊണ്ടും ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ കാലങ്ങളാണ്, നിമിഷങ്ങളാണ് ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞത്. അവൾ മനസിൽ ഓരോന്ന് തിരുമാനിച്ചുറപ്പിച്ച് പോവാനായി റെഡിയായി. അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ബാഗിൽ ആക്കി പുറത്തേക്ക് നടന്നു. പാർവണ കൂടി വന്നതും അവർ ഫ്ളാറ്റ് പൂട്ടി പുറത്തേക്ക് ഇറങ്ങി. ക്യാമ്പ് വിളിച്ചാണ് അവർ എയർപോട്ടിൽ എത്തിയത്. വൈകുന്നേരത്തോടു കൂടി അവർ വീട്ടിലേക്ക് എത്തി. ഗേറ്റ് കടന്ന് കാർ വീടിനു മുന്നിൽ എത്തിയതും പാർവണയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങിയിരുന്നു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story