പാർവതി ശിവദേവം: ഭാഗം 102

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" വേണ്ടാ ഇനി പഴയത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല. നീ റെഡിയായി വാ.ഞങ്ങൾ പുറത്ത് കാണും'' ശിവ കുഞ്ഞുമായി പുറത്തേക്ക് നടന്നു. അവൻ പറഞ്ഞ വാക്കുകൾ പാർവണയെ ചുട്ടുപൊള്ളിച്ചിരുന്നു. അവൻ പറഞ്ഞതെല്ലാം സത്യമാണ്. എൻ്റെ അറിവില്ലായ്മ കൊണ്ടും എടുത്തു ചാട്ടം കൊണ്ടും ഞങ്ങളുടെ ജീവിതത്തിലെ മനോഹരമായ കാലങ്ങളാണ്, നിമിഷങ്ങളാണ് ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞത്. അവൾ മനസിൽ ഓരോന്ന് തിരുമാനിച്ചുറപ്പിച്ച് പോവാനായി റെഡിയായി. അത്യാവശ്യം വേണ്ട സാധനങ്ങൾ എല്ലാം ബാഗിൽ ആക്കി പുറത്തേക്ക് നടന്നു. പാർവണ കൂടി വന്നതും അവർ ഫ്ളാറ്റ് പൂട്ടി പുറത്തേക്ക് ഇറങ്ങി. കാർ വിളിച്ചാണ് അവർ എയർപോട്ടിൽ എത്തിയത്. വൈകുന്നേരത്തോടു കൂടി അവർ വീട്ടിലേക്ക് എത്തി. ഗേറ്റ് കടന്ന് കാർ വീടിനു മുന്നിൽ എത്തിയതും പാർവണയുടെ ഹൃദയമിടിപ്പ് വർദ്ധിക്കാൻ തുടങ്ങിയിരുന്നു. ** ഉമ്മറത്ത് അവരെ കാത്തു എല്ലാവരും നിൽക്കുന്നുണ്ടായിരുന്നു. അമ്മ, ദേവ, ദേവൂ, ആരു, ശിവാനി, അമ്മു, മുത്തശ്ശി, ബദ്രി, പാർവണയുടെ അമ്മ അച്ഛൻ എല്ലാവരും ഉണ്ടായിരുന്നു അവിടെ.

ശിവ കുഞ്ഞിനെയും കൊണ്ട് കാറിൽ നിന്നും ഇറങ്ങി. പിന്നാലെ രശ്മിയും കണ്ണനും . "നീ എന്താ ഇറങ്ങുന്നില്ലേ. കാറിൽ തന്നെ ഇരിക്കാൻ ആണോ ഉദ്ദേശം" തിരിഞ്ഞുനിന്ന് ശിവ അവളോടായി ചോദിച്ചു. അതുകേട്ട് പാർവണ ചെറിയൊരു മടിയോടെ കാറിൽ നിന്നും ഇറങ്ങി. "മോളെ തുമ്പി ..."അമ്മ ഒരു കരച്ചിലോടെ ഓടി വന്നു അവളെ കെട്ടിപ്പിടിച്ചു. അതിനുപിന്നാലെ അച്ഛനും. ഇത്രയും കാലം കാണാതിരുന്ന സങ്കടം അവർ ഇരുവരുടെയും മുഖത്തും നിറഞ്ഞുനിന്നിരുന്നു. അതുകണ്ട് പാർവണക്കും എന്തോ കരച്ചിൽ വന്നു. "നിങ്ങൾ മൂന്നുപേരും മുറ്റത്തുനിന്ന് കരയാൻ തന്നെയാണോ പരിപാടി. ബാക്കി കരച്ചിൽ അകത്ത് ചെന്നിട്ട് ആകാം." അവരെ കളിയാക്കിക്കൊണ്ട് ആരു പറഞ്ഞു. " നീ എന്റെ കൊച്ചിനെ വെറുതെ കളിയാക്കണ്ട." ദേവയുടെ അമ്മ പാർവണയുടെ കൈപിടിച്ച് ഹാളിലേക്ക് നടന്നു. അവർക്കു പിന്നാലെ എല്ലാവരും ഹാളിലേക്ക് വന്നു. എല്ലാവരും പാർവണയോട് ഓരോ കാര്യങ്ങൾ ചോദിക്കാൻ തുടങ്ങി. " ഇവരെ എല്ലാവരെയും വിഷമിപ്പിച്ചു ആണ് ഞാൻ ഇവിടെ നിന്നും പോയത്.

പക്ഷേ ഇവരിൽ ഒരാൾ പോലും എന്നോട് അതിനെക്കുറിച്ച് ചോദിച്ചു സങ്കടപ്പെടുത്തുന്നതു പോലും ഇല്ല."അവൾ മനസ്സിൽ പറഞ്ഞു. " ചേച്ചി... ഞങ്ങളെയൊക്കെ ഓർമ്മയുണ്ടോ" ശിവാനിയും അമ്മുവും പാർവണയുടെ അപ്പുറത്തും ഇപ്പുറത്തും വന്നിരുന്നു കൊണ്ട് ചോദിച്ചു. "അങ്ങനെ മറക്കാൻ പറ്റുമോ" പാർവണ അവരുടെ രണ്ടുപേരുടെയും കൈകൾ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു. ബാക്കി എല്ലാവരും ശിവയുടെ കയ്യിലുള്ള കുഞ്ഞിനെ താലോലിക്കുന്ന തിരക്കിലായിരുന്നു. അവരുടെ എല്ലാവരുടെയും സ്നേഹം കണ്ടു പാർവണയുടെ കണ്ണുകളും നിറഞ്ഞു. അപ്പോഴാണ് കുറച്ചു മാറി അപ്പുറത്തായി നിൽക്കുന്ന രേവതിയേ പാർവണ കണ്ടത്. അകലേക്ക് നോക്കി കാര്യമായ എന്തോ ആലോചനയിലാണ് അവൾ . "ഞാൻ ഇപ്പൊ വരാം" അമ്മുവിനോടും ശിവാനിയോടും പറഞ്ഞു പാർവണ എഴുന്നേറ്റു രേവതിയുടെ അരികിലേക്ക് നടന്നു . ഇവിടെ നിന്നും പോയതിനുശേഷം ആരെക്കുറിച്ചും ഒന്ന് അന്വേഷിക്കൂക കൂടി ചെയ്തിട്ടില്ലായിരുന്നു .ദേവു പ്രെഗ്നന്റ് ആണ് എന്ന് അവളെ കണ്ടപ്പോൾ തന്നെ പാർവണക്ക് മനസ്സിലായിരുന്നു.

തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അടുത്തേക്ക് വരുന്ന പാർവണയെ കണ്ടതും രേവതി മുഖം തിരിച്ചു നിന്നു. " ദേവു ...."അവൾ ഇടറിയ ശബ്ദത്തോടെ വിളിച്ചു പക്ഷേ രേവതി മൈൻഡ് ചെയ്തില്ല. " എന്നോട് നിനക്ക് ദേഷ്യമാണോ "പാർവണ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു. " ഞാൻ ആരുടെയും ദേവു അല്ല . പിന്നെ എനിക്ക് നിന്നെ അറിയില്ല. ഞാനും നീയും ആയി ഒരു ബന്ധവും ഇല്ല. പിന്നെന്തിന് ഞാൻ നിന്നോട് ദേഷ്യം കാണിക്കണം " ദേഷ്യത്തിൽ ആണ് പറയുന്നത് എങ്കിലും ഇടയ്ക്ക് ദേവുവിന്റെ സ്വരം ഇടറിയിരുന്നു . "ഞാൻ നിന്റെ ആരും അല്ലേ ദേവു "... നിറകണ്ണുകളോടെ പാർവണ ചോദിച്ചതും ആ നോട്ടത്തെ താങ്ങാനാവാതെ രേവതി തല തിരിച്ചു. " പറ ദേവു... ഞാൻ നിന്റെ ആരും അല്ലേ " അവൾ വീണ്ടും ചോദിച്ചു. "എനിക്ക് നീ എന്റെ ആരൊക്കെയോ ആയിരുന്നു. പക്ഷേ നിനക്ക് ഞാൻ ആരും ആയിരുന്നില്ല എന്ന് എനിക്ക് കുറച്ചു കാലങ്ങൾക്ക് മുൻപാണ് മനസ്സിലായത് . അങ്ങനെ ആയിരുന്നെങ്കിൽ ഒന്നും പറയാതെ നീ എന്നെ വിട്ടു പോകുമായിരുന്നോ. ഇത്രയും കാലം നീ എവിടെയായിരുന്നു .ഒരു വാക്ക് എന്നെ കുറിച്ച് അന്വേഷിച്ചോ... ഒരു കോൾ എങ്കിലും ചെയ്തോ " അതു പറഞ്ഞപ്പോഴേക്കും രേവതി കരഞ്ഞു പോയിരുന്നു . "സോറി ഡി ....ഞാൻ വേണം വച്ചല്ല." അത് പറഞ്ഞു പാർവണ രേവതിയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി . "എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല തുമ്പി. എന്നോട് ഒരു വാക്കുപോലും പറയാതെ പോയതിനുള്ള സങ്കടം മാത്രമേയുള്ളൂ .

"അവളെ കെട്ടിപ്പിടിച്ചു കൊണ്ട് രേവതിയും കരയാൻ തുടങ്ങി . "ഇവരൊക്കെ എന്താ അളിയാ ഇങ്ങനെ ചെറിയ കാര്യത്തിനുപോലും വെറുതെ കരയുന്നേ. സില്ലി ഗേൾസ് "ആരു ശിവയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് പറഞ്ഞു . "അതു പറഞ്ഞപ്പോഴാണ് ഞാൻ ഒരു കാര്യം ഓർത്തത്. എന്റെ പുന്നാര അളിയനെ ഞാൻ ഒന്ന് കാണാൻ ഇരിക്കുകയായിരുന്നു ." "അമ്മേ കുഞ്ഞിനെ ഒന്നു പിടിച്ചേ " ശിവ കുഞ്ഞിനെ അമ്മയുടെ കയ്യിലേക്ക് കൊടുത്തു . "എന്താ അളിയാ" ആരു ആകാംക്ഷയോടെ ചോദിച്ചു. " തിരക്ക് പിടിക്കാതെ അളിയാ ഇങ്ങോട്ട് വാ". അത് പറഞ്ഞു ആരുവിന്റെ കയ്യും പിടിച്ച് ശിവ മുറ്റത്തേക്ക് നടന്നു . "നിനക്കുള്ള പണി പാലും വെള്ളത്തിൽ വരുന്നുണ്ട് ആരു സൂക്ഷിച്ചോ..." തോളിൽ കയ്യിട്ടു പോകുന്ന അളിയനേയും അളിയനേയും നോക്കി കൊണ്ട് മനസ്സിൽ ആർദവ് പറഞ്ഞു. ഒപ്പം അവൻ തന്റെ നടു ഒന്ന് തടവുകയും ചെയ്തു . "എന്താ അളിയാ കാര്യം... പറയ്" മുറ്റത്തേക്ക് ഇറങ്ങിയതും ആരു ശിവയെ നോക്കി ചോദിച്ചു. "പറയാൻ അല്ല അളിയാ ഉള്ളത് .തരാനാണ്... അളിയൻ കുറച്ച് ഇങ്ങോട്ട് നീങ്ങി നിന്നേ..." ശിവ ആരുവിനെ കുറച്ച് ഫ്രണ്ടിലേക്ക് നീക്കി നിർത്തി കൊണ്ട് പറഞ്ഞു. അവൻ മുന്നിലേക്ക് കയറി നിന്നതും ശിവ അവനെ കുനിച്ചു നിർത്തി അവന്റെ പുറത്ത് നല്ല തല്ലു കൊടുത്തു .

"അയ്യോ എന്നെ കൊല്ലുന്നേ ...ആരെങ്കിലും ഓടിവായോ..." ആരു ഒച്ച വക്കാൻ തുടങ്ങിയതും ശിവ ഒരു കൈകൊണ്ട് അവന്റെ വാ പൊത്തി പിടിച്ചു .ശേഷം അവനെ നേരെ നിർത്തി. "നീ എന്നോട് എന്താ പറഞ്ഞേ പാർവണ എവിടെയാണെന്ന് നിനക്കറിയില്ല എന്ന് .ഇനി അഥവാ അറിയുകയാണെങ്കിൽ തന്നെ എന്നോട് പറയാതെ ഇരിക്കുമോ എന്ന് അല്ലേ. എന്നിട്ട് നീ എന്താ ചെയ്തത് " ശിവ അവന്റെ കൈ പിടിച്ച് തിരിച്ചുകൊണ്ട് പറഞ്ഞു . "അയ്യോ അളിയാ വിട്....ഈ മസിൽ കയറ്റി വച്ചിരിക്കുന്ന കൈകൊണ്ട് എനിക്കൊന്നു കിട്ടിയാ പിന്നെ എനിക്ക് കല്യാണം കഴിക്കാൻ പോലും പറ്റില്ല. ചേട്ടന്റെ പെങ്ങൾ തന്നെയാ വിധവ ആവുക. അത് ഓർത്താൽ നന്ന് ."ആരു വേദനയിലും പറഞ്ഞൊപ്പിച്ചു . "ശിവാനിയെ ഓർത്ത് മാത്രമാണ് കൂടുതലൊന്നും ചെയ്യാതെ ഞാൻ നിന്നെ വെറുതെ വിടുന്നത്." ശിവ അവന്റെ കയ്യിൽ നിന്നും പിടി വിട്ടു കൊണ്ട് പറഞ്ഞു . "എന്റെ ലോഹിനാർ കാവിലമ്മേ നീ കാത്തു . ചെറുതായി തന്നത് തന്നെ ഇങ്ങനെയാണെങ്കിൽ വലുതായി തന്നാൽ എന്നെ പിന്നെ നിലത്തുനിന്നും പെറുക്കിയെടുക്കാനേ ഉണ്ടാകൂ." ആരു പറഞ്ഞു. " എന്റെ പുന്നാര അളിയൻ ഷർട്ട് ഒക്കെ ശരിയാക്കി അകത്തേക്ക് വാ .അവിടെ എല്ലാവരും കാത്തിരിക്കുകയാണ്." ഷർട്ടിന്റെ സ്ലീവ്സ് ഒന്ന് മടക്കിവെച്ച് പറഞ്ഞുകൊണ്ട് ശിവ അകത്തേക്ക് നടന്നു .

ശിവ അകത്തേക്ക് പോയതും ആർദവ് പുറത്തേക്കിറങ്ങി വന്നതും ഒരുമിച്ചായിരുന്നു. " എന്താടാ... അളിയനും അളിയനും തമ്മിൽ ഒരു സ്നേഹപ്രകടനം" ആർദവ് അവനെ കളിയാക്കി കൊണ്ട് ചോദിച്ചു . "അയ്യോ എന്നെ അത് ഓർമ്മിപ്പിക്കല്ലേ എന്റെ കണ്ണാ..." അവൻ നടുവിനു തടവി കൊണ്ട് പറഞ്ഞു. "അതെ ...അത് ഓർമിക്കാതെ ഇരിക്കുന്നതാണ് എനിക്കും നല്ലത് "ആർദവും തന്റെ നടുവിന് കൈ കൊടുത്തു കൊണ്ട് പറഞ്ഞു. " അപ്പൊ നിനക്കും കിട്ടിയല്ലേ " ആരു ചിരിയോടെ ചോദിച്ചു. " അതൊക്കെ രാവിലെ തന്നെ കിട്ടി ബോധിച്ചു." അവനും തിരിച്ച് ഒരു ചിരിയോടെ പറഞ്ഞു. ** ശിവ തിരിച്ച് വന്നപ്പോഴേക്കും സെന്റി സീൻ എല്ലാം മാറി എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി നിറഞ്ഞിരുന്നു. ഒരുഭാഗത്ത് രണ്ട് അമ്മമാരും ദേവുവും, പാർവണയും കൂടി ഇരുന്നു സംസാരിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് അമ്മുവും ശിവാനിയും രശ്മിയും കൂടി കുഞ്ഞിനെ കളിപ്പിക്കുന്നുണ്ട്. മുറ്റത്ത് ആർദവും ബദ്രിയും കണ്ണനും കളി ചിരിയോടെ സംസാരിക്കുന്നുണ്ട് . എന്നാൽ ഒരാൾ മാത്രം അതിൽ നിന്നെല്ലാം അകന്നു ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു .

പാർവണയുടെ അച്ഛൻ. അത് കണ്ടതും ശിവ അച്ഛന്റെ അരികിൽ ചെന്നിരുന്നു. പരസ്പരം ഒന്നു നോക്കിയ ശേഷം ഇരുവരും മൗനമായി ഇരുന്നു . "അച്ഛാ ...."അവൻ അച്ഛന്റെ കയ്യിൽ പിടിച്ചു കൊണ്ട് വിളിച്ചു .മറുപടിയായി ഒരു കരച്ചിൽ ആയിരുന്നു ഉണ്ടായിരുന്നത് . ശിവ അച്ഛനെ തോളോട് ചേർത്ത് പിടിച്ചു കൊണ്ട് ആശ്വസിപ്പിച്ചു. കഴിഞ്ഞ ഒന്നര വർഷത്തെ ആകുലതകളും സങ്കടങ്ങളും എല്ലാം അച്ഛൻ കരഞ്ഞു തീർത്തു. "കഴിഞ്ഞതെല്ലാം കഴിഞ്ഞു.പാർവണ തിരിച്ചു വന്നല്ലോ അച്ഛാ. ഇനി എന്തിനാ സങ്കടപ്പെടുന്നത് "ശിവ അച്ഛന്റെ കണ്ണീർ തുടച്ചു കൊണ്ട് ചോദിച്ചു. " നിന്നെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയതാണ് എന്റെ മോൾക്ക് കിട്ടിയ ഏറ്റവും വലിയ പുണ്യം." അച്ഛൻ അവന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. " അല്ല അച്ഛാ .വളരെ കുറച്ചുകാലം മാത്രം ആണ് ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടുള്ളൂ. എങ്കിലും ആ കുറച്ചുകാലം അവൾ എനിക്ക് തന്ന സ്നേഹം ഇല്ലേ അതാണ് എനിക്ക് ഈ നിമിഷംവരെ ജീവിക്കാനുള്ള ശക്തി തന്നത്." അച്ഛനെ ചേർത്തുപിടിച്ചുകൊണ്ട് അവൻ പറഞ്ഞു . ** പിന്നീട് ആ വീട് മുഴുവൻ ഒരു ആഘോഷ പ്രതീതിയായിരുന്നു

.രാത്രി എല്ലാവരും ഒരുമിച്ച് ഇരുന്ന് ഭക്ഷണമെല്ലാം കഴിച്ചു . എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി. എല്ലാം പഴയപോലെ ആയെങ്കിലും ഒന്നു മാത്രം അതുപോലെ നിൽക്കുന്നു. " ശിവ ......അവനിലേക്ക് അടുക്കാൻ കഴിയുന്നില്ല. ഞാൻ അവനോട് ചെയ്തത് തെറ്റാണ് എന്ന് ബോധം മനസ്സിലുള്ളത് കൊണ്ടാകാം ആ പഴയ പാർവണ ആകാൻ പറ്റുന്നില്ല." അവള് ഓരോന്ന് ആലോചിച്ചു ബെഡിൽ ഇരിക്കുകയാണ്. കുഞ്ഞു ഉറങ്ങിയതും അവൾ കുഞ്ഞിനെ എടുത്ത് തോട്ടിലിലേക്ക് കിടത്തി. ശേഷം ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നു . സമയം കുറെ ആയിട്ടും ശിവയെ കാണാനില്ല . ബെഡ് റെസ്റ്റിൽ അങ്ങനെ ചാരിയിരുന്ന് പാർവണ എപ്പോഴോ ഉറങ്ങിപ്പോയി . *"" ഫോണിന്റെ റിങ്ങ് കേട്ടാണ് പാർവണ കണ്ണ് തുറന്നത് . ശിവ വന്നിട്ടില്ല .തൊട്ടിലിൽ ഉള്ള കുഞ്ഞ് നല്ല ഉറക്കത്തിലാണ്. ടേബിളിനു മുകളിൽ നിന്നും ഫോണെടുത്തു നമ്പർ മാത്രമാണ് ഉള്ളത്. സമയം നോക്കുമ്പോൾ 12 മണി കഴിഞ്ഞിരിക്കുന്നു . അവൾ ഒരു സംശയത്തോടെ കോൾ അറ്റന്റ് ചെയ്തു . "എനിക്ക് തന്ന വാക്ക് നീ തെറ്റിച്ചു അല്ലേ. അതിന് നീ വലിയ വില നൽകേണ്ടിവരും പാർവണ.

ഒരുപക്ഷേ അത് നിനക്ക് താങ്ങാൻ പോലും കഴിയില്ല .അമ്മ ജീവിച്ചിരിക്കുമ്പോൾ കുഞ്ഞു മരിക്കുക എന്ന് പറഞ്ഞാൽ അതിലും വലിയ സങ്കടം വേറെ എന്താണ് ഉള്ളത് . നിന്റെ കാര്യം ആലോചിച്ച് എനിക്ക് വിഷമമുണ്ട്. പക്ഷേ എനിക്ക് അതിനേക്കാളെല്ലാം വലുതാണ് എന്റെ വാഹി മോളുടെ സന്തോഷം. നിന്റെ കുഞ്ഞ്... അവളെ ഞാൻ കൊല്ലാൻ പോവാ ..."മറുഭാഗത്ത് ഒരു പൊട്ടിച്ചിരിയോടെ പറഞ്ഞു. " No....." അവൾ കരഞ്ഞുകൊണ്ട് ബെഡിൽ നിന്നും ചാടി എണീറ്റു. ചുറ്റും നോക്കിയപ്പോൾ ഇരുട്ടാണ്. ബെഡ് ലാബിന്റെ ചെറിയൊരു വെളിച്ചം മാത്രം റൂമിൽ തങ്ങി നിൽക്കുന്നുണ്ട്. താൻ കണ്ടത് സ്വപ്നമാണ് എന്ന് വിശ്വസിക്കാൻ അവൾക്ക് കുറച്ച് നേരം വേണ്ടി വന്നു. നോക്കുമ്പോൾ തൊട്ടിലിൽ കുഞ്ഞ് കിടന്നുറങ്ങുന്നുണ്ട്. തൻ്റെ മറുവശത്ത് ആയി ശിവയും കിടക്കുന്നുണ്ട്. ബെഡ് റെസ്റ്റിൽ ഇരുന്നത് മാത്രം ഓർമ്മയുണ്ട്. പിന്നെ എങ്ങനെ ഞാൻ ഇവിടെ കിടന്നത്. ചിലപ്പോൾ ശിവ ആയിരിക്കും ഇറക്കി കിടത്തിയത് ഓരോന്ന് ആലോചിച്ചു കൊണ്ട് പാർവണ ബെഡിൽ നിന്നും എഴുന്നേറ്റു . ശരീരം എല്ലാം തളരുന്ന പോലെ .തൊണ്ട വറ്റിവരണ്ടു. അവൾ ടേബിളിന്റെ മുകളിൽ ഇരിക്കുന്ന ബോട്ടിൽ എടുത്തു നോക്കിയപ്പോൾ അതിൽ വെള്ളമില്ല .

താഴെ പോയി വെള്ളം കുടിച്ചു വരാൻ ഒരു മടി തോന്നിയെങ്കിലും തൊണ്ട ആകെ വറ്റി വരളുന്ന പോലെ അവൾക്ക് തോന്നി. കയ്യിലുള്ള ബോട്ടിലും എടുത്ത് ഡോർ തുറന്ന് അവൾ പുറത്തേക്ക് പോയി. മനസ്സിൽ മുഴുവൻ താൻ കണ്ട സ്വപ്നം ആയിരുന്നു. അയാൾ എന്റെ കുഞ്ഞിനെ കൊല്ലാൻ വരുമോ. തന്റെ മുൻപിൽ വച്ച് അനുരാഗിനെ കൊന്ന കറുത്ത രൂപത്തെ കുറിച്ച് ആലോചിക്കുന്തോറും അവളുടെ മനസ്സിൽ ഒരുതരം പേടി വന്നുനിറഞ്ഞു. സ്റ്റയറിനരികിൽ എത്തിയ പാർവണ പെട്ടെന്ന് താഴ്ത്തു കൂടെ ഒരു കറുത്ത രൂപം നടന്നുവരുന്നത് കണ്ടതും ഒരുമിച്ചായിരുന്നു . അവൾ പേടിച്ച് അലറിക്കൊണ്ട് തിരിഞ്ഞോടി എവിടെയോ ചെന്ന് തട്ടിയതും അവൾ പേടിച്ചുകൊണ്ട് പിന്നിലോട്ടു നീങ്ങി. അടുത്ത നിമിഷം അത് ശിവയാണ് എന്ന് മനസ്സിലായതും അവൾ അവനെ കെട്ടിപ്പിടിച്ചു. " എന്താ പറ്റിയത് .ഈ രാത്രി നീ ഇങ്ങോട്ടാ പോയത് "ശിവ പരിഭ്രമത്തോടെ ചോദിച്ചു. " ഞാൻ... ഞാൻ വെള്ളം കുടിക്കാൻ പോയതായിരുന്നു. അവിടെ... അവിടെ ആരോ ഉണ്ട് ശിവ '"അവനെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് പാർവണ പറഞ്ഞു . "വാ..." ശിവ അവളെയും കൊണ്ട് റൂമിലേക്ക് നടന്നു .അവളെ ബെഡിൽ ഇരുത്തിയ ശേഷം ബോട്ടിൽ എടുത്ത് അവൻ താഴേക്ക് നടന്നു . താഴെ എല്ലായിടത്തും നോക്കിയെങ്കിലും ആരെയും കാണാനില്ല.

എന്നാലും അവൻ്റെ മനസ്സിൽ എന്തൊക്കെയോ സംശയങ്ങൾ ഉയർന്നിരുന്നു . കിച്ചണിൽ പോയി വെള്ളം എടുത്തു കൊണ്ട് അവൻ റൂമിലേക്ക് തിരികെ വന്നപ്പോഴും പാർവണ പേടിയോടെ ഇരിക്കുകയായിരുന്നു. "ദാ വെള്ളം കുടിക്ക് " അവൻ കയ്യിലുള്ള ബോട്ടിൽ അവൾക്ക് നീട്ടി കൊണ്ട് പറഞ്ഞു. പാർവണ വെള്ളം വാങ്ങി ബോട്ടിലിലേ മൊത്തം വെള്ളം കുടിച്ചു തീർത്തു . " ഇനി വേണോ " ശിവ ചോദിച്ചു. " വേണ്ട" കുപ്പി അവന്റെ കയ്യിലേക്ക് തിരികെ നൽകി കൊണ്ട് അവൾ പറഞ്ഞു. " എന്നാ നീ കിടന്നോ .താഴെ ഒന്നും ആരെയും കണ്ടില്ല. അത് ചിലപ്പോൾ നിനക്ക് തോന്നിയത് ആയിരിക്കും " കയ്യിലുള്ള ബോട്ടിൽ ടേബിളിന്റെ മുകളിൽ വച്ച് ശിവ ബെഡിൽ വന്നുകിടന്നു .പാർവണ വീണ്ടും അവിടെ ഇരിക്കുകയാണ് ചെയ്തത്. " നീ എന്താ കിടക്കുന്നില്ലേ "ശിവ ചോദിച്ചു. എന്നാൽ അതൊന്നും പാർവണ കേട്ടിരുന്നില്ല. " അത് അയാൾ ആയിരിക്കുമോ. എന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ വന്നതായിരിക്കും. ഇല്ല ഞാൻ എന്റെ കുഞ്ഞിനെ അയാൾക്ക് വിട്ടുകൊടുക്കില്ല ."അവൾ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നു. ശിവയുടെ കൈ സ്പർശം തോളിൽ ഏറ്റതും അവൾ ഞെട്ടി കൊണ്ട് എണീറ്റു. " എണീക്ക് ....വാ കിടക്കാം" ശിവ അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചുകൊണ്ട് ബെഡിലേക്ക് കിടത്തി.

തന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ നോക്കി കിടക്കുന്ന പാർവണയെ ശിവ തല അല്പം ചരിച്ച് അവളുടെ മുഖത്തേക്ക് നോക്കി. " എന്താടി "...അവൻ ഗൗരവത്തോടെ ചോദിച്ചു. " ഞാൻ എന്തിനാണ് നിന്നെ വിട്ടു പോയത് എന്ന് നീയെന്താ ഒരിക്കൽ പോലും എന്നോട് ചോദിക്കാത്തത്." അത് ചോദിച്ചതും ഗൗരവത്തോടെ നിന്നിരുന്ന ശിവയുടെ മുഖം ഒരു പുഞ്ചിരിയിലേക്ക് വഴി മാറി. " അതെല്ലാം നിനക്കെന്നോട് എന്നു തുറന്നു പറയണം എന്ന് തോന്നുന്നോ അന്നു പറഞ്ഞാൽ മതി ."ശിവ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു. അവളുടെ നെറുകയിൽ ഒന്ന് മുത്തമിട്ട ശേഷം അവളെ ചേർത്തുപിടിച്ചുകൊണ്ട് അവനും ഉറങ്ങി . ***

"സത്യം പറഞ്ഞയുന്നതാണ് നിങ്ങൾക്ക് നല്ലത്. അല്ലെങ്കിൽ ഞാൻ ഈ കാര്യം മുത്തശ്ശിയോട് പറഞ്ഞു കൊടുക്കും "തന്റെ മുൻപിൽ തലകുനിച്ചു നിൽക്കുന്ന ആരുവിനെയും ശിവാനിയേയും നോക്കി ശിവ പറഞ്ഞു . " അത്... അത് പിന്നെ അളിയാ ചെറിയ ഒരു കൈയബന്ധം. "ഇനി അങ്ങനെ ഉണ്ടാകില്ല.'' ആരു വിനയ കുലീനയായി പറഞ്ഞു. "നിങ്ങളുടെ എൻഗേജ്മെൻ്റ് പോലും കഴിയാതെ ഇങ്ങനെ .അപ്പോ ഒരു ലൈസൻസ് കിട്ടിയാൽ എന്തായിരിക്കും അവസ്ഥ " ശിവ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു. "സോറി അളിയാ. പാതി രാത്രി ഡ്രൈവ് പോവണം എന്ന് പറഞ്ഞത് ഇവളാണ് നിർബന്ധിച്ചത്.കൂടെ പോയില്ലെങ്കിൽ ഇവൾ എന്നേ തേച്ച് വേറെ വല്ല അമേരിക്കൻ സായിപ്പിനെ കെട്ടും എന്നു പറഞ്ഞു. അതാ ഞാൻ ഒരു ദുർബല നിമിഷത്തിൽ കൂടെ പോയത്.അല്ലാ ഞങ്ങൾ പുറത്ത് പോയത് അളിയൻ എങ്ങനെ അറിഞ്ഞു " ആരു സംശയത്തോടെ ചോദിച്ചു.... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story