പാർവതി ശിവദേവം: ഭാഗം 103

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"സത്യം പറഞ്ഞയുന്നതാണ് നിങ്ങൾക്ക് നല്ലത്. അല്ലെങ്കിൽ ഞാൻ ഈ കാര്യം മുത്തശ്ശിയോട് പറഞ്ഞു കൊടുക്കും "തന്റെ മുൻപിൽ തലകുനിച്ചു നിൽക്കുന്ന ആരുവിനെയും ശിവാനിയേയും നോക്കി ശിവ പറഞ്ഞു . " അത്... അത് പിന്നെ അളിയാ ചെറിയ ഒരു കൈയബന്ധം. "ഇനി അങ്ങനെ ഉണ്ടാകില്ല.'' ആരു വിനയ കുലീനയായി പറഞ്ഞു. "നിങ്ങളുടെ എൻഗേജ്മെൻ്റ് പോലും കഴിയാതെ ഇങ്ങനെ .അപ്പോ ഒരു ലൈസൻസ് കിട്ടിയാൽ എന്തായിരിക്കും അവസ്ഥ " ശിവ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു. "സോറി അളിയാ. പാതി രാത്രി ഡ്രൈവ് പോവണം എന്ന് പറഞ്ഞത് ഇവളാണ് നിർബന്ധിച്ചത്.കൂടെ പോയില്ലെങ്കിൽ ഇവൾ എന്നേ തേച്ച് വേറെ വല്ല അമേരിക്കൻ സായിപ്പിനെ കെട്ടും എന്നു പറഞ്ഞു. അതാ ഞാൻ ഒരു ദുർബല നിമിഷത്തിൽ കൂടെ പോയത്.അല്ലാ ഞങ്ങൾ പുറത്ത് പോയത് അളിയൻ എങ്ങനെ അറിഞ്ഞു " ആരു സംശയത്തോടെ ചോദിച്ചു. "ഇവിടെ എന്ത് നടന്നാലും ഞാൻ അറിയും. നിങ്ങൾക്ക് ആവശ്യത്തിലുള്ള സ്വതന്ത്രം ഈ വീട്ടിൽ തരുന്നുണ്ട്. അതിനു പുറമേ നൈറ്റ് ഡ്രൈവ് ഒന്നും വേണ്ട. അത് നിങ്ങളെ വിശ്വാസം ഇല്ലാത്തത് കൊണ്ട് അല്ല .ഈ നാട് അത്ര ശരിയല്ല. രാത്രി ഒരു പെൺകുട്ടിയെ കൊണ്ട് പുറത്ത് ഒറ്റക്ക് പോയി എന്തെങ്കിലും സംഭവിച്ചാൽ സഹായിക്കാൻ പോലും ആരും ഉണ്ടായി എന്ന് വരില്ല.

ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസിലായോ" ശിവ അവർ രണ്ട് പേരേയും മാറി മാറി നോക്കി. അവർ ശരി എന്ന രീതിയിൽ തലയാട്ടി. "ഇവൾ കാരണമാണ് ഇതെല്ലാം ഉണ്ടായത് " " നീ എന്നേ മാത്രം അങ്ങനെ കുറ്റക്കാരിയാക്കണ്ട അർണവ് .നീ എന്താ പറഞ്ഞത് ഇന്നലെ നീ എൻ്റെ കൂടെ വരണം എങ്കിൽ ഞാൻ നിനക്ക് ഉമ്മ തരണ" ബാക്കി പറയുന്നതിനു മുൻപ് ആരു അവളുടെ വാ പൊത്തി പിടിച്ചു. " അത് ഒന്നും ഇല്ല അളിയാ. ഇന്നലെ ഞങ്ങൾ പുറത്ത് പോയപ്പോ ഒരു പാവം ഉമ്മയെ കണ്ടിരുന്നു. അതിനെ കുറിച്ചാ അവൾ പറഞ്ഞത് " അത് കേട്ട് ശിവ അവനെ തറപ്പിച്ച് ഒന്ന് നോക്കി. "അളിയൻ ഈ വെളുപ്പാകാലത്ത് ഇവിടെ വന്ന് നിൽക്കാതെ റൂമിലേക്ക് പോകാൻ നോക്ക്. കുഞ്ഞ് എണീറ്റ് കാണും" അത് പറഞ്ഞ് ആരു ശിവയെ അകത്തേക്ക് പറഞ്ഞയച്ചു "നമ്മൾ ഇന്നലെ ഉമ്മയെ എപ്പോഴാ അർണവേ കണ്ടത്. എനിക്ക് ഓർമയില്ലല്ലോ " ശിവാനി കാര്യമായ ആലോചനയിൽ ചോദിച്ചു. " ഉമ്മ അല്ലടി നിൻ്റെ വാപ്പ " "വാപ്പയോ. വാപ്പാ എന്ന് പറഞ്ഞ ഡാഡി അല്ലേ. അതിന് ഡാഡി USസിൽ ആണല്ലോ പിന്നെ എങ്ങനെയാ ഇവിടെ കാണുന്നേ " അവൾ നിഷ്കളങ്കമായി ചോദിച്ചു.

" സ്വന്തം അച്ഛനിട്ട് വിളിച്ചതാണെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും നീ ഈ പൊട്ടിക്ക് കൊടുത്തില്ലാലോ ദൈവമേ " " ദേ എന്നേ പൊട്ടി എന്നെങ്ങാനും വിളിച്ചാലുണ്ടോ " " പിന്നല്ലാതെ നിന്നെ ബുദ്ധിമതി എന്ന് വിളിക്കണോ. നീ അളിയനോട് എന്തിനാ ഉമ്മയുടെ കാര്യം ഒക്കെ പറഞ്ഞത് " " അത് ഞാൻ ഒരു ഫ്ളോയിൽ അങ്ങ് പറഞ്ഞതാ " " അവൾടെ അമ്മുമ്മടെ ഒരു ഫ്ളോ. എന്നേ ഇപ്പോ ഫ്ളോറിൽ നിന്നും അടിച്ചെടുക്കേണ്ടി വന്നേനേ. നീ ആ മസിലളിയൻ്റെ കൈയ്യിൽ നിന്നും അടി വാങ്ങിച്ചു തന്നേ അടങ്ങൂ " "സോറി അർണവ്. I'm really sorry.... " അത് കേട്ടതും ആരു അവളുടെ കൈ പിടിച്ച് തിരിച്ചു " നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ടെടി എന്നേ പേരെടുത്ത് വിളിക്കരുത് എന്ന് " "അയ്യോ.. വിട്.... ഞാൻ അറിയാതെ വിളിച്ചതാ.ഇനി വിളിക്കില്ല" ശിവാനി കരഞ്ഞു കൊണ്ട് പറഞ്ഞു. അത് കേട്ടതും ആരു കൈയ്യിലെ പിടി വിട്ടു. ശിവാനി പെട്ടെന്ന് അവനെ പിന്നിലേക്ക് തള്ളി അകത്തേക്ക് ഓടി. "എടാ അർണവേ. ഞാൻ ഇനിയും നിൻ്റെ പേരെ വിളിക്കൂടാ പട്ടി. അർണവേ.. അർണവേ.... അർണവേ... "ശിവാനി അവൻ പിന്നിൽ വരുന്നതിനു മുൻപ് റൂമിൽ കയറി വാതിൽ അടച്ചു. *** പാർവണ കണ്ണു തുറന്ന് നോക്കുമ്പോൾ ശിവ അരികിൽ ഉണ്ടായിരുന്നില്ല.

ഇന്നലത്തെ കാര്യങ്ങൾ ഓർത്തപ്പോൾ എന്തോ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. ഒപ്പം അവനെ ഫേസ് ചെയ്യാൻ ഒരു മടിയും. പാർവണ ബെഡിൽ നിന്നും എണീക്കാൻ നിന്നതും ശിവ റൂം തുറന്ന് അകത്തേക്ക് വന്നു.അത് കണ്ട് പാർവണ ബെഡിൽ തന്നെ കണ്ണടച്ച് കടന്നു. ശിവ വന്ന് കുഞ്ഞിനെ തൊട്ടിലിൽ നിന്നും എടുത്ത് പാർവണയുടെ അരികിലായി കിടത്തി. ശേഷം കുഞ്ഞിൻ്റ അപ്പുറത്തായി അവനും കടന്നു. ഇരു കൈകൾ കൊണ്ടും കുഞ്ഞിനേയും, പാർവണയേയും തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കിടന്നു. " നീ എന്തിനാടി കള്ള ഉറക്കം നടിക്കുന്നത്. എനിക്ക് അറിയാം നീ ഉറക്കം ഉണർന്നു എന്ന്. "ശിവ അവളെ നോക്കി പറഞ്ഞു. പക്ഷേ പാർവണ കണ്ണു തുറക്കാതെ കിടന്നു. "ഡീ കള്ളി കണ്ണു തുറക്കാൻ " ശിവ അവളുടെ ടോപ്പിനിടയിലൂടെ കൈ ഇട്ട് അവളുടെ ഇടുപ്പിലായി നുള്ളി. അവൻ്റെ സ്പർശനം അറിഞ്ഞതും പാർവണ ബെഡിൽ നിന്നും ചാടി എണീറ്റു. "അവിടെ കിടക്കടി " ശിവ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് ബെഡിലേക്ക് തന്നെ കിടത്തി. "എനിക്ക്... പോ... പോവണം ശിവാ " "നിനക്ക് പോവാൻ എന്താ ഇത്ര തിരക്ക് " അവളെ ഇറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു. ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു. അവൻ്റെ ആ നോട്ടം, ചുണ്ടിലെ പുഞ്ചിരി.

അത് ഹൃദയത്തിൻ്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങുന്ന പോലെ പാർവണക്ക് തോന്നി. കുഞ്ഞിൻ്റെ കരച്ചിലാണ് അവരെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. " അച്ഛടേ കുഞ്ഞിപ്പെണ്ണ് എണീറ്റോ " ശിവ ബെഡിൽ എണീറ്റിരുന്നു കുഞ്ഞിനെ എടുത്തു. " അച്ഛേടേ കുഞ്ഞി വാവക്ക് ശങ്കടം ബന്നോ " അവൻ കുഞ്ഞിനെ കയ്യിൽ ഉയർത്തി പിടിച്ച് കൊണ്ട് അവളുടെ കഴുത്തിൽ മുഖം കൊണ്ട് ഇക്കിളിയാക്കി. അതോടെ കുഞ്ഞ് ചിരിക്കാൻ തുടങ്ങി. അച്ഛൻ്റെയും മകളുടേയും കളി ചിരികൾ കണ്ട് പാർവണ ഒരു ചിരിയോടെ ബെഡിൽ നിന്നും എണീറ്റു. കബോഡിൽ നിന്നും ഡ്രസ്സ് എടുത്ത് ബാത്ത് റൂമിലേക്ക് പോയി. * പാർവണ കുളിച്ചിറങ്ങുമ്പോൾ ശിവ കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. പാർവണയെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു. തിരിച്ച് പാർവണയും. അവൾ തല തോർത്തി കൊണ്ട് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്നു. അവളുടെ നോട്ടം ആദ്യം ചെന്നെത്തിയത് ടേബിളിനു മുകളിലുള്ള സിന്ദൂരത്തിലാണ്. അവൾ ആ കുങ്കുമചെപ്പ് എടുത്ത് കയ്യിൽ പിടിച്ചു. " ഈ സിന്ദൂരം നെറ്റിയിൽ ചാർത്താതെയായിട്ട് ഒന്നര വർഷം ആയിരിക്കുന്നു." കുഞ്ഞിനെ കളിപ്പിക്കുന്ന ശിവ കാണുന്നത് കുങ്കുമചെപ്പും കയ്യിൽ പിടിച്ച് എന്തോ ആലോചിച്ച് നിൽക്കുന്ന പാർവണയെയാണ്.

ശിവ കുഞ്ഞിനേയും കൈയ്യിൽ പിടിച്ച് പാർവണയുടെ അരികിലേക്ക് നടന്നു. ഒരു കൈ കൊണ്ട് കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ച് ശിവ പാർവണയുടെ കൈയ്യിൽ നിന്നും ആ കുങ്കുമ ചെപ്പ് വാങ്ങിച്ചു. അതിൻ്റെ അടപ്പ് തുറന്ന് അവൻ ഒരു നുള്ള് സിന്ദൂരം എടുത്ത് അവളുടെ നെറുകയിൽ ചാർത്തി. പാർവണ അത് ഇരു കണ്ണുകളും അടച്ച് സ്വീകരിച്ചു. സന്തോഷം കൊണ്ട് അവളുടെ മനസും കണ്ണും നിറഞ്ഞിരുന്നു. "ഓഹ്.'.... കണ്ണീർ ടാങ്ക് തുറന്നു. എന്തിനാടി നീ ഇങ്ങനെ വെറുതെ കരയുന്നത് " ശിവ അവളുടെ കണ്ണീർ തുടച്ചു കൊണ്ട് ചോദിച്ചതും അവൾ ഒന്നുമില്ലാ എന്ന് തലയാട്ടി. " ഈ സിന്ദൂരം എൻ്റെ മരണം വരെ നിൻ്റെ നെറുകയിൽ ഉണ്ടായിരിക്കണം. പിന്നെ നീ കരയുന്നത് മാത്രം എനിക്ക് സഹിക്കില്ലടി. അതു കൊണ്ട് ഇങ്ങനെ കരയല്ലേടി'' ശിവ അത് പറഞ്ഞതും പാർവണ കരഞ്ഞുകൊണ്ട് അവൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തു. ശിവ ഒരു കൈ കൊണ്ട് കുഞ്ഞിനേയും മറുകൈ കൊണ്ട് പാർവണയേയും ചേർത്ത് പിടിച്ചു. രണ്ട് നിമിഷം കണ്ണുകൾ അടച്ച് അവൻ അങ്ങനെ തന്നെ നിന്നു. " ഇങ്ങനെ കരയല്ലേ കുഞ്ഞേ. ഇപ്പോ നീ കരയാൻ മാത്രം ഞാൻ ഒന്നും നിന്നേ പറഞ്ഞില്ലല്ലോ. ഒരു വഴക്കു പോലും പറയാതെ എന്തിനാ ഇങ്ങനെ കരയുന്നത്. "ശിവ അവളുടെ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു.

" നീ എന്നേ ഒന്ന് വഴക്കു പോലും പറയാതെ ഇരിക്കുമ്പോഴാണ് എനിക്ക് കൂടുതൽ സങ്കടം. ഞാൻ നിന്നെ എത്ര സങ്കടപ്പെടുത്തി. എന്നിട്ടും നീ എന്നേ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്. നിൻ്റെ കുഞ്ഞിനെ പോലും ഞാൻ " പാർവണ മുഴുവൻ പറയുന്നതിനു മുൻപ് ശിവ തടഞ്ഞു. "എൻ്റെ കുഞ്ഞ് പഴയത് ഒന്നും ആലോചിച്ച് സങ്കപ്പെടേണ്ടാ. സമയം ഒരു പാട് ആയി. താഴേ എല്ലാവരും അന്വേഷിക്കുന്നുണ്ടകും .താഴേക്ക് ചെല്ല് " ഇനിയും അവിടെ നിന്നാൽ സീൻ സെൻ്റി ആവും എന്നറിയാവുന്നത് കൊണ്ട് ശിവ അവളെ താഴേക്ക് പറഞ്ഞയച്ചു. ** രാവിലത്തെ ഭക്ഷണം കഴിച്ച് കഴിഞ്ഞതും പാർവണയുടെ അച്ഛനും അമ്മയും തിരികെ വീട്ടിലേക്ക് പോയി. നാളെ മുത്തശ്ശിയും ബദ്രിയും അമ്മുവും തിരിച്ച് പോകും .രണ്ടാഴ്ച്ച കഴിഞ്ഞാൽ ബദ്രിയുടേയും അമ്മുവിൻ്റെയും വിവാഹം ആണ്. അച്ഛനും അമ്മയും പോയതും പാർവണ കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് നടന്നു. പിന്നാലെ ശിവാനിയും, അമ്മുവും, രശ്മിയും ഉണ്ടായിരുന്നു. പാർവണ കുഞ്ഞിനെ കുളിപ്പിച്ച് കഴിഞ്ഞ് ബെഡിൽ കൊണ്ടു വന്നു കിടത്തി. കുഞ്ഞിനു ചുറ്റുമായി തന്നെ ശിവാനിയും അമ്മുവും രശ്മിയും ഇരിക്കുന്നുണ്ട്. " ചേച്ചി ഇന്ന് ഞാൻ വാവയെ ഒരുക്കിക്കോട്ടേ. പ്ലീസ്" ശിവാനി പാർവണയോടായി ചോദിച്ചു.

"മ്മ്.ശരി .ഞാൻ കുഞ്ഞിൻ്റെ ഡ്രസ്സ് ഒക്കെ ഒന്ന് വാഷ് ചെയ്യ്തിട്ട് വരാം ട്ടോ " അത് പറഞ്ഞ് പാർവണ ബാത്ത് റൂമിലേക്ക് പോയി. ഡ്രസ്സ് എല്ലാം കഴുകി ബാത്ത് റൂമിൽ തന്നെയുള്ള സ്റ്റാൻ്റിൽ വിരിച്ചിട്ടു. തിരിച്ച് റൂമിലേക്ക് വരുമ്പോഴേക്കും ശിവയും മുത്തശ്ശിയും ദേവുവും ഒക്കെ അവിടെ ഉണ്ടായിരുന്നു. ദേവു എന്തൊക്കെയോ ടേബിളിൽ ഒതുക്കി വക്കുകയായിരുന്നു. "പാറു മോള് ഇങ്ങ് വാ" മുത്തശ്ശി അവളെ അരികിലേക്ക് വിളിച്ച് ഇരുത്തി. "ഇതൊക്കെ മോൾക്ക് കഴിക്കാനുള്ള കഷായവും, ലേഹ്യങ്ങളും ആണ് " മുത്തശ്ശി ടേബിളിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. "ഇതൊക്കെ എനിക്ക് എന്തിനാ മുത്തശ്ശി " ''ഇതൊക്കെ പ്രസവം കഴിഞ്ഞ് കഴിക്കേണ്ട മരുന്നുകൾ ആയിരുന്നു. മോളുടെ പ്രസവ രക്ഷയൊന്നും നടത്തിയിട്ടില്ലല്ലോ. അതു കൊണ്ട് നാട്ടിലെ വൈദ്യരോട് പറഞ്ഞ് പ്രത്യേകം ഉണ്ടാക്കിച്ചതാണ് " "എനിക്ക് ഇതൊന്നും ഇഷ്ടം അല്ല മുത്തശ്ശി. പിന്നെ ഡെലിവറി കഴിഞ്ഞ സമയത്ത് അപ്പുറത്തെ ഫ്ളാറ്റിലെ ആൻ്റി ഇതുപോലെ കുറേ മരുന്നുകൾ കൊണ്ടുവന്നു തന്നിരുന്നു." " അത് ശരിയാണ്. പക്ഷേ അതിൽ ഒരു മരുന്നു പോലും ചേച്ചി കഴിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആ മരുന്നുകൾ ഇപ്പോഴും ചേച്ചിയുടെ റൂമിലെ റാക്കിൽ ഇരിക്കുന്നുണ്ട് '' രശ്മി അവളെ നോക്കി പറഞ്ഞു.

''പ്ലീസ് മുത്തശ്ശി എനിക്ക് ഇതൊന്നും ഇഷ്ടമല്ല." അവൾ മുത്തശിയോട് അപേക്ഷാ പൂർവ്വം പറഞ്ഞു. "അയ്യടി മോളേ... നീ അങ്ങനെ രക്ഷപ്പെടേണ്ട. ഞാനും ഇങ്ങനെ ഓരോ മരുന്നുകൾ ഇഷ്ടമില്ലാതെ കഴിക്കുന്നുണ്ടല്ലോ. ദേവേട്ടൻ നിർബന്ധിപ്പിച്ച് എന്നേ കൊണ്ട് കഴിപ്പിക്കും. അപ്പോ നിയ്യും കഴിക്കണം തുമ്പി" ദേവു അവളെ നോക്കി പറഞ്ഞു. " ഇനി ഒരു തർക്കം വേണ്ടാ. മോനേ കണ്ണാ ഇവളെ ഇതെല്ലാം കഴിപ്പിക്കേണ്ടത് നിൻ്റെ ഉത്തരവാദിത്തമാണ് ." ശിവയെ നോക്കി മുത്തശ്ശി പറഞ്ഞതും ശിവ എറ്റൂ എന്ന രീതിയിൽ തലയാട്ടി. " എല്ലാവരും എന്നാ താഴേക്ക് വാ.കുഞ്ഞ് ഉറങ്ങിക്കോട്ടേ " മുത്തശ്ശി എല്ലാവരേയും വിളിച്ച് താഴേക്ക് പോയി. ശിവ ടവലും എടുത്ത് കുളിക്കാനായി ബാത്ത് റൂമിലേക്ക് കയറിയതും പാർവണ കുഞ്ഞിന് പാലു കൊടുത്തു. ശിവ കുളിച്ചിറങ്ങുമ്പോൾ പാർവണ കുഞ്ഞിനെ കളിപ്പിച്ച് ഇരിക്കുകയാണ്. അവൻ നേരെ ബെഡിൽ വന്നിരുന്നു. " അച്ഛേടേ വാവ കുളിച്ച് ചുന്ദരിയായല്ലോ " അവൻ കുഞ്ഞിൻ്റെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. ശിവയെ കണ്ടതു കുഞ്ഞു സന്തോഷം കൊണ്ട് കയ്യും കാലും ഇളക്കി ചിരിക്കാൻ തുടങ്ങി. "എന്താടി കള്ളി പെണ്ണേ ചിരിക്കുന്നേ... എന്തിനാ ചിരിക്കുന്നേന്ന് " അവൻ തൻ്റെ മുഖം കുഞ്ഞിൻ്റെ വയറിൽ ഉരസിയതും കുഞ്ഞി പെണ്ണ് കുലുങ്ങി ചിരിക്കാൻ തുടങ്ങി.

"എനിക്ക് അകത്തേക്ക് വരാമോ " ആരു തല വാതിലിനിടയിലൂടെ ഇട്ടു കൊണ്ട് ചോദിച്ചു. കൂടെ ശിവാനിയും ഉണ്ടായിരുന്നു. " കയറി വാടാ അളിയാ ... എന്തിനാ ഇങ്ങനെ ഒരു ചോദ്യം " അത് കേട്ടതും അവർ രണ്ടു പേരും അകത്തേക്ക് വന്ന് കുഞ്ഞിൻ്റെ അരികിൽ ഇരുന്നു. " നോക്ക് അർണവേട്ടാ കുഞ്ഞിൻ്റെ മേക്കപ്പ് സൂപ്പർ അല്ലേ. ഞാനാണ് കണ്ണെഴുതി കൊടുത്തത് " ശിവാനായുടെ വിളി കേട്ട് പാർവണ അന്തം വിട്ട് ആരുവിനെ നോക്കി. ആരു മറുപടിയായി ഒരു ചിരിച്ചു കാണിച്ചു " അപ്പോ ഞാനറിയാതെ അണ്ടർ ഗ്രവുണ്ടിലൂടെ ഇങ്ങനെ ഒരു ലൈൻ വലി ഉണ്ടായിരുന്നു അല്ലേ " " അത് പിന്നെ ചെറുതായിട്ട്. പക്ഷേ ഇവിടെ ആർക്കും അറിയില്ല. ഇനി നീയായിട്ട് ഇവിടെ ഫ്ളാഷ് ആക്കരുത്" ആരു അപേക്ഷാ പൂർവ്വം പറഞ്ഞു. അത് കേട്ട് പാർവണ ശിവയെ ഒന്ന് നോക്കി. "അളിയന് എല്ലാം അറിയാം തുമ്പി. അളിയനാണ് ഞങ്ങൾക്കിടയിലെ ഹംസം " പാർവണയുടെ നോട്ടത്തിൻ്റെ അർത്ഥം മനസിലായ ആരു പറഞ്ഞു. " നിൻ്റെ ഒരു ഹംസം മിണ്ടാതെ ഇരുന്നോ അവിടെ. ഇന്നലത്തെ കാര്യം ഞാൻ മറന്നിട്ടൊന്നും ഇല്ല" ശിവ കണ്ണുരുട്ടി പറഞ്ഞതും ശിവാനിയും ആരുവും മുപത്തിരണ്ട് പല്ലും കാണിച്ച് ചിരിച്ചു. ഒന്നും മനസിലാവാതെ കിളി പോയ പോലെ ഇരിക്കുകയായിരുന്നു പാർവണ

. "ഇന്നലെ രാത്രി നീ എന്തോ കണ്ട് പേടിച്ചില്ലേ.അത് ഇവർ ആയിരുന്നു. രണ്ടും നെറ്റ് ഡ്രൈവ് എല്ലാം കഴിഞ്ഞ് വരുന്ന വഴി ആയിരുന്നു." ശിവ പറയുന്നത് കേട്ട് പാർവണ അവർ ഇരുവരേയും മാറി മാറി നോക്കി. " നോക്കിയേ അർണവേട്ടാ ദച്ചു മോളേ കാണാൻ ശരിക്കും കണ്ണേട്ടനെ പോലെ ഉണ്ടല്ലേ " ശിവാനി വിഷയം മാറ്റാനായി പറഞ്ഞു. " അതേ ശരിക്കും അളിയൻ തന്നേ. അതേ കണ്ണ് ,അതേ മൂക്ക്, അതേ ചിരി. കഴുത്തിലെ ആ കാക്കാ പുള്ളി പോലും ഒരേ പോലെ " ആരുവും ഏറ്റുപിടിച്ചു. അവർ പറയുന്നത് കേട്ട് ശിവയും പാർവണയും പരസ്പരം ഒന്ന് നോക്കി. ** രാത്രി ഭക്ഷണം എല്ലാം കഴിച്ച് എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ട്. ബദ്രിയുടെ പാട്ട് കേൾക്കാനായി ആണ് എല്ലാവരും ഇരിക്കുന്നത്. ശിവ മാത്രം കുഞ്ഞിനേയും എടുത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ബദ്രി ഗിറ്റാറിൻ്റെ സ്ട്രിങ്ങ് അഡ്ജസ്റ്റ് ചെയ്യ്ത് പാട്ട് പാടാൻ റെഡിയായി .അവൻ്റെ പാട്ട് കേൾക്കാനായി എല്ലാവരും തയ്യാറായി ഇരുന്നു

Khairiyat pucho, kabhi to kaifiyat pucho Tumhare bin deewane ka kya haal hai Dil mera dekho, na meri haisiyat pucho Tere bin ek din jaise sau saal hai Anjaam hai tay mera Hona tumhe hai mera Jitni bhi hon dooriyan filhaal hain Yeh dooriyaan filhaal hain Ho... Khairiyat pucho, kabhi to kaifiyat pucho Tumhare bin deewane ka kya haal hai Dil mera dekho, na meri haisiyat pucho Tere bin ek din jaise sau saal hai പാട്ടിന് കാതോർത്തിരിക്കുമ്പോഴും പാർവണയുടെ ചിന്തകൾ ഭൂതകാലത്തേക്ക് സഞ്ചരിച്ചിരുന്നു. ശിവയെ കണ്ടുമുട്ടിയതു മുതൽ ഇന്നു വരെയുള്ള കാര്യങ്ങൾ പാർവണയുടെ മനസിലൂടെ കടന്നു പോയി. ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു. പെട്ടെന്ന് തനിക്ക് പരിചിതമായ സ്വരം കേട്ടതും അവൾ സ്വബോധത്തിലേക്ക് വന്നു. പാടു പാടുന്ന ശിവ . അവൻ പാടുന്നതിനനുസരിച്ച് ബദ്രി ഗിറ്റാർ പ്ലേ ചെയ്യുന്നുണ്ട്. അത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story