പാർവതി ശിവദേവം: ഭാഗം 104

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

പാട്ടിന് കാതോർത്തിരിക്കുമ്പോഴും പാർവണയുടെ ചിന്തകൾ ഭൂതകാലത്തേക്ക് സഞ്ചരിച്ചിരുന്നു. ശിവയെ കണ്ടുമുട്ടിയതു മുതൽ ഇന്നു വരെയുള്ള കാര്യങ്ങൾ പാർവണയുടെ മനസിലൂടെ കടന്നു പോയി. ഒപ്പം ചുണ്ടിൽ ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു. പെട്ടെന്ന് തനിക്ക് പരിചിതമായ സ്വരം കേട്ടതും അവൾ സ്വബോധത്തിലേക്ക് വന്നു. പാടു പാടുന്ന ശിവ . അവൻ പാടുന്നതിനനുസരിച്ച് ബദ്രി ഗിറ്റാർ പ്ലേ ചെയ്യുന്നുണ്ട്. അത് കണ്ട് അവളുടെ കണ്ണുകൾ വിടർന്നു. 🎼പാർവ്വണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ സോമം പോൽ പകരൂ നിൻ രാഗോന്മാദം മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം തളിരിടും മരമാകുവാൻ മഴവിൽ തേരിറങ്ങീ ഞാൻ ദേവീ...ആത്മരാഗമേകാം കന്യാവനിയിൽ സുഖദം കളഗാനം പകരാനണയൂ ഗന്ധർവ വീണയാകൂ നീ ദേവീ.. " അളിയാ സൂപ്പർ. "ആരു ശിവയുടെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു.ദേവയുടെ മുഖത്ത് ഒഴികെ എല്ലാവരുടെയും മുഖത്തും ഒരു അത്ഭുതം നിറഞ്ഞു നിന്നിരുന്നു .

ശിവയുടെ പാട്ട് കേട്ട് പാർവണയും ഏതോ ഒരു മായലോകത്ത് എന്ന പോലെ ഇരിക്കുകയായിന്നിരുന്നു. " സമയം ഒരുപാട് ആയി.എല്ലാവരും പോയി കിടക്കാൻ നോക്ക്." മുത്തശ്ശി അത് പറഞ്ഞതും ഓരോരുതരായി റൂമിലേക്ക് പോവാൻ തുടങ്ങി. ശിവ കുഞ്ഞിനെയും എടുത്ത് മുറിയിലേക്ക് നടന്നു.മുന്നോട്ട് നടന്ന ശിവ വീണ്ടും തിരികെ വന്നു. "വാ " അത് പറഞ്ഞ പാർവണയുടെ തോളിലൂടെ കൈ ചേർത്ത് ശിവ റൂമിലേക്ക് നടന്നു. അപ്പോളാണ് പാർവണയുടെ ശ്രദ്ധ രാമച്ഛൻ കിടന്നിരുന്ന റൂമിലേക്ക് എത്തിയത്.പാർവണ അവിടേക്ക് നടക്കാൻ നിന്നതും ശിവ അവളുടെ കൈ പിടിച്ചു നിർത്തി. " എവിടേക്കാ പോവുന്നേ" " അവിടെ രാമച്ഛൻ" അവൾ ആ റൂമിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. "അവിടെ രാമച്ചൻ ഇല്ല." "എവിടെ പോയി".അവൾ സംശയത്തോടെ ചോദിച്ചു. "രാമച്ചൻ പോയി.സത്യ വന്നു കൊണ്ട് പോയി ." സത്യ ആ പേര് കേട്ടതും പർവണയുടെ മുഖം മങ്ങി. " എന്തേ " " എയ് ഒന്നൂല്ല ശിവാ " അവർ റൂമിലേക്ക് നടന്നു. ശിവ കൈയ്യിലുള്ള കുഞ്ഞിനെ പാർവണയുടെ കൈയ്യിലേക്ക് കൊടുത്തുകൊണ്ട് ടവലുമായി ബാത്ത് റൂമിലേക്ക് പോയി

. അന്ന് കല്യാണം ക്ഷണിക്കാൻ സത്യ വന്നപ്പോൾ അവൾ രാമച്ഛനേയും കൊണ്ടാണ് തിരികെ പോയത്.ശിവയുമായുള്ള സ്നേഹത്തിൻ്റെ കാര്യവും, റേപ്പ് ചെയ്യപ്പെട്ട കാര്യവും ഒഴികെ എല്ലാം സത്യയോട് ഡാഡി തുറന്നു പറഞ്ഞിരുന്നു. രാമച്ഛൻ്റ അസുഖം എല്ലാം മാറിയിരുന്നു. ഇടക്ക് വിളിക്കും.പാർവണയെ കുറിച്ചും അന്വോഷിക്കാറുണ്ട്.ശിവ ഓരോന്ന് ആലോചിച്ച് കുളിക്കാൻ കയറി. പാർവണ കുഞ്ഞിന് പാല് കൊടുത്ത് ബെഡിൽ കിടത്തി. 2 സൈഡിലും വീഴാതിരിക്കാൻ തലയണ വച്ചു. ബാൽക്കണിയുടെ ഗ്ലാസ് ഡോർ തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങി. ** ഡോറിലുള്ള തട്ടൽ കേട്ട് ശിവാനി കൈയ്യിലുള്ള ബുക്ക് ബെഡിൽ ഇട്ട് വാതിൽ വന്നു തുറന്നു. " നീ ഉറങ്ങിയോ " വാതിൽ തുറന്നതും ആരു ചോദിച്ചു. " ഇല്ല ഈ പാതിരാത്രി ഞാൻ തലകുത്തി നിൽക്കായിരുന്നു." ഇടുപ്പിൽ കൈ കുത്തി നിന്നുകൊണ്ട് അവൾ പറഞ്ഞു. ''എനിക്ക് ഉറക്കം വരുന്നില്ലെടി " അത് പറഞ്ഞ് ആരു ഡോർ മുഴുവൻ തുറന്ന് അകത്തേക്ക് കയറി.ശിവാനി ഡോർ ലോക്ക് ചെയ്യ്ത് ബെഡിൽ വന്നിരുന്നു.

"എന്താ അർണവേട്ടാ " അവൻ്റെ കയ്യിൽ പിടിച്ചു കൊണ്ട് ശിവാനി ചേദിച്ചതും ആരു അവളെ ഇറുക്കെ കെട്ടി പിടിച്ചു. അവൾ ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നീട് അവളും അവനെ ചേർത്ത് പിടിച്ചു. "നാളെ നീ പോവും അല്ലേ " ആരു ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു. "മ്മ്.." അവൾ ഒന്നു മൂളുക മാത്രം ചെയ്യ്തും ഒപ്പം അവൻ്റെ ഷർട്ടിലൂടെ ഒരു നനവും പടർന്നിരുന്നു. " നീ ഒന്ന് മുത്തശ്ശിയോട് പറഞ്ഞ് നോക്ക് കുറച്ച് ദിവസം കൂടി ഇവിടെ നിന്നോട്ടെ എന്ന് " " ഞാൻ മുത്തശ്ശിയോട് ചോദിച്ചതാ. പക്ഷേ സമ്മതിച്ചില്ല. രണ്ടാഴ്ച്ച കഴിഞ്ഞാൽ അമ്മുവിൻ്റയും ,ബദ്രിയേട്ടൻ്റെയും വിവാഹം അല്ലേ. അതു കൊണ്ട് ഞാൻ എന്തായാലും തറവാട്ടിൽ വേണം എന്ന് പറഞ്ഞു. അർണവേട്ടന് എൻ്റെയൊപ്പം തറവാട്ടിലേക്ക് വന്നുടേ " "അത് പറ്റില്ലെടാ. ഞാൻ എന്ത് പറഞ്ഞിട്ടാ വരുക. അളിയനും തുമ്പിയും ഒക്കെ വരുന്നുണ്ടെങ്കിൽ കൂടെ വരാം എന്നല്ലാതെ ഞാൻ എങ്ങനെ ഒറ്റക്ക് വരും. മാത്രമല്ല ഇവിടെ ഓഫീസിൽ കുറച്ച് തിരക്കുകൾ ഉണ്ട്. " അത് കേട്ടതും ശിവാനി ഉറക്കെ കരയാൻ തുടങ്ങിയിരുന്നു. " ഇങ്ങനെ കരയാതെ പെണ്ണേ. പാലക്കാട് എന്ന് പറഞ്ഞാൽ ഉഗാണ്ടയിൽ ഒന്നും അല്ലാലോ.

കാണണം എന്ന് തോന്നുമ്പോൾ എനിക്ക് ഓടി വരാമല്ലോ. എൻ്റെ പെണ്ണ് ഇങ്ങനെ കരയാതെ "ആരു അവളുടെ കണ്ണുകൾ തുടച്ച് കൊടുത്തു. " നീ ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ" ബെഡിൽ കിടക്കുന്ന ബുക്ക് കണ്ട് അവൻ ചോദിച്ചു. "ഇല്ല. ഉറക്കം വന്നില്ല. അതു കൊണ്ട് ബുക്ക് വായിച്ചു ഇരിക്കായിരുന്നു." "സമയം ഒരുപാട് ആയി. കിടക്കാൻ നോക്കിക്കോ." ആരു അവളെ ബെഡിലേക്ക് കടത്തി പുതപ്പിച്ചു കൊടുത്തു. തൊട്ടരികിലായി അവനും കിടന്നു. എന്നത്തെയും പോലെ അവൾ അവൻ്റെ നെഞ്ചിൽ തല വച്ച് കിടന്നു. ആരു അവളുടെ നെറുകയിൽ ഒന്ന് ഉമ്മ വച്ചു. അവളെ തൻ്റെ നെഞ്ചോട് ചേർത്ത് അവനും പതിയെ ഉറങ്ങി. ശിവാനിയും അറിയുകയായിരുന്നു പരിശുദ്ധമായ ആരുവിൻ്റെ പ്രണയം. അവൻ്റെ ഒരു ചേർത്തു പിടിക്കൽ മതിയായിരുന്നു അവളുടെ എല്ലാ സങ്കടങ്ങളും മാറാനായി. ** ശിവ കുളി കഴിഞ്ഞ് തിരിച്ച് വരുമ്പോൾ റൂമിൽ പാർവണ ഉണ്ടായിരുന്നില്ല. കുഞ്ഞ് ബെഡിൽ കളിക്കുന്നുണ്ടായിരുന്നു. ശിവ ഒരു ഷോട്ട്സ് എടുത്തിട്ട് ബെഡിൽ വന്നു ഇരുന്നു. "പൊന്നൂട്ടീ... അച്ഛടേ വാവേ.... ചുന്ദരീ... അത് പറഞ്ഞ് ശിവ കുഞ്ഞിനെ എടുത്തു.

"പൊന്നുന്റെ അമ്മ എവിടെ പോയടി കള്ളി പെണ്ണേ..."ശിവ കുഞ്ഞിന്റെ കഴുത്തിൽ ഇക്കിളി ആക്കികൊണ്ട് പറഞ്ഞു. അത് കേട്ട് കുഞ്ഞ് കുലുങ്ങി ചിരിക്കാൻ തുടങ്ങി .ശിവ കുഞ്ഞിനെ ബെഡിൽ തിരിച്ച് കിടത്തി പാർവണയെ നോക്കി ബാൽക്കണിയിലേക്ക് ഇറങ്ങി . ബാൽക്കണിയിലെ റീലിൽ ചാരിനിന്നു കൊണ്ട് കാര്യമായ എന്തോ ആലോചനയിൽ ആണ് പാർവണ. ശിവ ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിൽ ചെന്ന് നിന്നു പിൻകഴുത്തിൽ ആയി ഊതി . പാർവണ പെട്ടെന്ന് ഞെട്ടി തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന ശിവയെ കണ്ടപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. "എന്താ ഇവിടെ വന്ന് ഒറ്റയ്ക്ക് നിൽക്കുന്നേ" പാർവണയെ തന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ശിവ ചോദിച്ചു . "ഞാൻ വെറുതെ ഓരോന്ന് ആലോചിക്കുകയായിരുന്നു." അവൾ അകലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു . "എന്താ എന്റെ കുഞ്ഞിന് ആലോചിക്കാൻ മാത്രം ഈ കുഞ്ഞി തലയിൽ ഉള്ളത് " അവളുടെ തോളിൽ താടി വച്ചു നിന്നുകൊണ്ട് ചോദിച്ചു .

"എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് ശിവ "അവൾ ഗൗരവത്തോടെ അവന് നേരെ തിരിഞ്ഞു നിന്നു. അപ്പോഴും ശിവ ഒരു പുഞ്ചിരിയോടെ പാർവണയെ നോക്കി നിൽക്കുകയാണ് ചെയ്തത്. അടുത്തുള്ള ചെയറിലേക്ക് ശിവ ഇരുന്ന് തന്റെ മടിയിലേക്ക് പാർവണയെ പിടിച്ചിരുത്തി . "ഇനി പറ എന്താ കാര്യം " "അത് ...അത് പിന്നെ ഞാൻ ഈ കാര്യം പറയുമ്പോൾ ..." "വളച്ചു കെട്ടാതെ കാര്യം പറ പെണ്ണെ." ശിവ അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു . "അന്ന് ....അന്ന് നീ ഇവിടെ ഉറങ്ങിക്കിടക്കുമ്പോൾ നിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു .അത് ഞാനാണ് അറ്റന്റ് ചെയ്തത് ." അന്നുണ്ടായ കാര്യങ്ങൾ മുതൽ പാർവണ ശിവയുടെ അടുത്തായി പറയാൻ തുടങ്ങി. അവൻ എല്ലാം ഒന്നു മൂളി കേൾക്കുക മാത്രമാണ് ചെയ്തത്. അവസാനമായപ്പോഴേക്കും ഒരു കരച്ചിലൂടെ പാർവണ ശിവയുടെ നെഞ്ചിലേക്ക് തലവെച്ച് കിടന്നു . "എനിക്ക് അറിയില്ലായിരുന്നു ശിവാ അയാൾ എന്നോട് കള്ളം പറഞ്ഞതാണ് എന്ന്...

ഞാൻ ഒന്നുമറിയാതെ ആണ് ഇങ്ങനെയൊക്കെ ചെയ്യ്തത് "അവൾ പദം പറഞ്ഞു കരയാൻ തുടങ്ങി . "സാരല്യ ...പോട്ടെ കുഞ്ഞേ... നീ ഒന്നും അറിയാതെ അല്ലേ ....ഇപ്പോ നീ എന്നിലേക്ക് തിരിച്ചു വന്നല്ലോ. അതുമതി " മുഖത്ത് ഉയർന്നു വന്ന ദേഷ്യം മറച്ചുവച്ചുകൊണ്ട് ശിവ പറഞ്ഞു. "നിനക്കെന്നെ ഒന്ന് ചീത്ത പറഞ്ഞുകൂടെ ശിവ. എന്തിനാ ഇങ്ങനെ സ്നേഹിക്കുന്നേ..." അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി കൊണ്ട് പാർവ്വണ ചോദിച്ചു . മറുപടിയായി ശിവ പുഞ്ചിരിക്കുന്ന മാത്രമാണ് ചെയ്തത് . "വാ ...കുഞ്ഞ് ഉറങ്ങിയിട്ടില്ല. അകത്തേക്കു പോകാം" അതു പറഞ്ഞു ശിവ ചെയറിൽ നിന്ന് എഴുന്നേൽക്കാൻ നിന്നതും പാർവണ അത് തടഞ്ഞു. ശിവ എന്താ എന്ന രീതിയിൽ അവളെ സംശയത്തോടെ നോക്കി . " Hug me siva...."അവൾ അവൻ്റെ കണ്ണിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു . അതുകേട്ട് ശിവ ആദ്യം ഒന്ന് അത്ഭുതപ്പെട്ടു എങ്കിലും പിന്നീട് അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു . അവൻ അവളെ തന്നിലേക്ക് ഒന്നുകൂടി ചേർത്തുപിടിച്ചുകൊണ്ട് ഇറുക്കി കെട്ടിപ്പിടിച്ചു .ഇനി ഒരിക്കലും കൈവിടില്ല എന്നർത്ഥത്തിൽ . കുറച്ചു കഴിഞ്ഞതും പാർവണ അവന്റെ മടിയിൽ നിന്നും എഴുന്നേൽക്കാൻ നിന്നതും ശിവ പിടിവിടാതെ അങ്ങനെ തന്നെ ഇരിക്കുകയായിരുന്നു.

അതുകണ്ട് അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി. " ഹഗ്ഗ് മാത്രം മതിയോ അതോ ...."അവൻ മീശ പിരിച്ചുകൊണ്ട് കള്ളച്ചിരിയോടെ ചോദിച്ചു . "ഒന്നു പോ ശിവാ..." അവൾ നാണത്തോടെ അവന്റെ മടിയിൽ നിന്നും എണീക്കാൻ നിന്നതും ശിവ അവളുടെ കൈപിടിച്ച് തന്റെ മടിയിലേക്ക് തന്നെ തിരുത്തി . ശേഷം തനിക്ക് നേരെ തിരിച്ചിരുത്തി ഇരുകാലുകളും തന്റെ പിന്നിലായി പിണച്ചുവെച്ചു. പാർവണയുടെ പിടയ്ക്കുന്ന മിഴികളും വിറക്കുന്ന അധരങ്ങളും കണ്ടു അവന് ചിരി വന്നിരുന്നു . ശിവയുടെ മുഖം തൻ്റെ മുഖത്തിനരികിലേക്ക് എത്തിയതും പാർവണ പതിയെ കണ്ണുകൾ അടച്ചു. അത് കണ്ട് ശിവ അവളുടെ ഇരു കണ്ണുകളിലും മുത്തമിട്ടു. ശേഷം പതിയെ അവളുടെ മൂക്കിലൂടെ ഉരസി അവൻ്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ വന്നു നിന്നു. അവൻ്റ ചുടു നിശ്വാശം മുഖത്ത് തട്ടിയതും പാർവണ കണ്ണുകൾ തുറന്നു. ആ നിമിഷം തന്നെ ശിവ തൻ്റെ അധരങ്ങൾ അവളുടെ അധരങ്ങളിലേക്ക് ചേർത്തു. മ്യദുവായ ചുബനത്തിൽ നിന്നും തുടങ്ങി അധികം വൈകാതെ അതിൻ്റെ തീവ്രത്ര വർദ്ധിച്ചു. അവൻ അവളുടെ കഴുത്തിലൂടെ കൈ ചേർത്ത് പിടിച്ച് കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു.

അവസാനം രക്തത്തിൻ്റെ രസം നാവിലേക്ക് ഇറങ്ങിയതും ശിവ അവളെ മോചിതയാക്കി. പാർവണ ഒരു കിതപ്പോടെ അവൻ്റെ നെഞ്ചിലേക്ക് തല വച്ചു. ശിവ അവളെ ഇരു കൈകൾ കൊണ്ടും അവളെ പൊക്കി എടുത്ത് റൂമിലേക്ക് നടന്നു. അവളെ ബെഡിൽ കിടത്തി നെറുകയിൽ ചുണ്ടുകൾ അമർത്തി. "കുഞ്ഞ് ഉറങ്ങിക്കോ'' അവൻ അവളുടെ നെറുകയിൽ തലോടികൊണ്ട് പറഞ്ഞു. ശേഷം കുഞ്ഞിൻ്റെ അപ്പുറത്ത് വന്ന് കിടന്നു. തൻ്റെ രണ്ടു കുഞ്ഞിനേയും നെഞ്ചോട് ചേർത്ത് പിടിച്ച് ശിവ കിടന്നു. *** ദേവയുടെ നെഞ്ചിൽ തലവെച്ച് കിടക്കുകയായിരുന്നു രേവതി .ദേവ അവളുടെ നെറുകയിൽ പതിയെ തലോടുന്നുണ്ട്. "ദേവേട്ടാ..." രേവതി പെട്ടെന്ന് വിളിച്ചതും ദേവ ചാടിയെണീറ്റു . "എന്താടാ വയ്യേ... പെയിൻ ഉണ്ടോ ... ഹോസ്പിറ്റലിൽ പോവണോ..." കുറഞ്ഞ സമയം കൊണ്ട് ഒറ്റശ്വാസത്തിൽ ദേവ കുറേ ചോദ്യങ്ങൾ ചോദിച്ചു . "എന്റെ ദേവേട്ടാ അതൊന്നുമല്ല ." രേവതി തലയ്ക്ക് കൈവച്ച് പറഞ്ഞതും ദേവ ആശ്വാസത്തോടെ ബെഡിലേക്ക് തന്നെ കിടന്നു.

"പിന്നെ എന്താ കാര്യം "..... "അത് തുമ്പി തിരികെ വന്നു. പക്ഷേ അവൾക്ക് അവിടെ വെച്ച് എന്താ സംഭവിച്ചത് .അവൾ എന്തിനാ ഇവിടെ നിന്നും പോയത് " അവൾ സംശയത്തോടെ ചോദിച്ചു. " അപ്പോ നീ അവളോട് ചോദിച്ചില്ലേ " "ഇല്ല ദേവേട്ടാ ...ഇനി പഴയ കാര്യങ്ങൾ ഓർമിപ്പിച്ച് അവിടെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി ." "അതൊക്കെ മറ്റോരു ദിവസം ഞാൻ എന്റെ കുട്ടിക്ക് പറഞ്ഞുതരാം .ഇപ്പൊ ഉറങ്ങാൻ നോക്ക്. സമയം ഒരുപാടായി " "അപ്പോ ദേവേട്ടന് അതിനെക്കുറിച്ച് അറിയുമോ"അവൾ അത്ഭുതത്തോടെ ചോദിച്ചപ്പോൾ ദേവ ഒന്നു ചിരിക്കു മാത്രമാണ് ചെയ്തത് "പറ ദേവേട്ടാ "... "അതൊക്കെ നമുക്ക് നാളെ പറയാം .ഇപ്പൊ എന്റെ ദേവൂട്ടി കിടന്നുറങ്ങാൻ നോക്ക്. നിനക്ക് നാളെ ഒരു ചെറിയ സർപ്രൈസ് ഉണ്ട് ." "സർപ്രൈസോ... എന്ത് സർപ്രൈസ് " "അതൊക്കെ നാളെ പറയാം. ഇപ്പൊ എന്റെ കുട്ടി ഉറങ്ങിക്കോ"അവൾ മറ്റെന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് ദേവ അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ച് കണ്ണടച്ചിരുന്നു. *** രാവിലെ വാതിൽ ഉള്ള തട്ട് കേട്ടാണ് പാർവണ കണ്ണു തുറന്നത്. ശിവയും കുഞ്ഞും നല്ല ഉറക്കത്തിലാണ് .അവൾ ബെഡിൽ നിന്നും എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.

വാതിലിനു പുറത്തു ശിവാനിയും അമ്മുവും രശ്മിയും ഉണ്ടായിരുന്നു. " എന്താ"...അവർ മൂന്നുപേരെയും ഒരുമിച്ച് കണ്ടതും പാർവണ ടെൻഷനോടെ ചോദിച്ചു . "അതൊക്കെയുണ്ട് ...ചേച്ചി വാ ...ഞങൾ പറയാം..."ശിവാനി അവളുടെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു . "ഒരു മിനിറ്റ് ഇപ്പൊ വരാം "അതു പറഞ്ഞ് അവൾ കുഞ്ഞിനെ ഒന്നുകൂടി ശിവയുടെ അരികിലേക്ക് ചേർത്ത് കിടത്തി . തടസ്സമായി തലയിണ കൂടി വെച്ചതിനുശേഷം അവരുടെ കൂടെ പുറത്തേക്ക് പോയി . ** ദേവു രാവിലെ കണ്ണു തുറക്കുമ്പോൾ അടുത്ത് ദേവയെ കാണാനുണ്ടായിരുന്നില്ല. എട്ടു മാസം ആയതുകൊണ്ട് ബെഡിൽ നിന്നും എഴുന്നേൽക്കാനും മറ്റും അവൾക്ക് ചെറിയ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു . പതിയെ ബെഡിൽ നിന്നും എഴുന്നേറ്റു അവൾ ബാത്റൂമിലേക്ക് പോയി നോക്കി .അവിടെ ഒന്നും ദേവ ഉണ്ടായിരുന്നില്ല . "ദേവേട്ടാ..." അവൾ വിളിച്ചു കൊണ്ട് ഡോറിന്റെ അടുത്തേക്ക് നടന്നു . ഡോറിന്റെ ഹാൻഡിൽ പിടിച്ച് തിരിച്ചു എങ്കിലും ഡോർ ഓപ്പൺ ആവുന്നില്ല.

ഒന്നുകൂടി നോക്കിയപ്പോൾ ആണ് മനസ്സിലായത് പുറത്തുനിന്നും ആരോ ഡോർ ലോക്ക് ചെയ്തിട്ടുണ്ട് എന്ന്. അവൾ രണ്ടുമൂന്നു തവണ വാതിലിൽ തട്ടി വിളിച്ചു. പക്ഷേ ആരും വന്നില്ല . "ഇതാരാ ഡോർ ലോക്ക് ചെയ്തത്. ദേവേട്ടനെവിടെ "അവൾ ദേവയെ വിളിക്കാനായി റൂമിൽ ഫോൺ നോക്കി. അപ്പോഴാണ് ഡ്രസിംഗ് ടേബിൾ മുകളിൽ ഇരിക്കുന്ന ഫോണും അതിനു സൈഡിൽ ആയി ഇരിക്കുന്ന ഒരു കവറും അവൾ കണ്ടത് . അവൾ ആ കവർ എടുത്തു തുറന്നു നോക്കി. അതിൽ ഒരു സാരിയും കുറച്ച് ഓർണമെൻസ്സും ആയിരുന്നു .അവൾ അതെല്ലാം നോക്കി ഫോൺ കയ്യിലെടുത്തു. ദേവയെ വിളിക്കുന്നതിനു മുൻപ് ദേവയുടെ കോൾ ഫോണിലേക്ക് വന്നിരുന്നു. "ദേവേട്ടൻ ഇത് എവിടെയാ.. ആരാ ഡോർ ലോക് ചെയ്തത് "അവൾ കോൾ എടുത്തതും ചോദിച്ചു . "ഞാൻ പറഞ്ഞില്ലേ ഇന്നലെ ഒരു ചെറിയ സർപ്രൈസ് ഉണ്ടെന്ന് . എന്റെ ദേവൂട്ടി ഇപ്പൊ ആ ഡ്രസ്സും ഓർണമെൻസും എല്ലാം ഇട്ട് റെഡിയാക്. അപ്പോഴേക്കും ചേട്ടൻ അങ്ങോട്ട് എത്താം "

രേവതി തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപേ കോൾ കട്ട് ആയിരുന്നു . മറ്റു ആലോചനകൾക്ക് ഒന്നും നിൽക്കാതെ അവൾ വേഗം ആ കവറിലുള്ള സാരിയും എടുത്ത് ബാത്ത്റൂമിലേക്ക് നടന്നു . സാരി നല്ല ഭംഗിയിൽ ഉടുത്തതിനു ശേഷം കണ്ണാടിക്കു മുന്നിൽ വന്ന് നിന്നു . ചില്ലി റെഡ് കളർ പട്ടുസാരി ആയിരുന്നു അത്. അതിൽ സിമ്പിളായി നല്ല ഭംഗിയിൽ ഗോൾഡൻ സ്റ്റോൺ വെച്ച് ഡിസൈൻ ചെയ്തിട്ടുണ്ട്. അവൾ കവറിലെ ഓർണമെൻസ് അടങ്ങിയ ബോക്സ് പുറത്തെടുത്തു . Elegant Kerala traditional palakka necklace, two layer ലക്ഷ്മി മാലയും അതിന് മാച്ചായ കമ്മലും ആയിരുന്നു ഉണ്ടായിരുന്നത്. അവൾ അത് കഴുത്തിൽ ഇട്ടു.മറ്റൊരു ബോക്സിൽ two line പാലക്ക model വളകളും ഉണ്ടായിരുന്നു. കണ്ണ് നല്ല ഭംഗിയിൽ എഴുതി.അതിൽ ഉണ്ടായിരുന്ന മുല്ലപ്പൂ തലയിൽ വച്ചു. നെറ്റിയിൽ അത്യവശ്യം കട്ടിയിൽ തന്നെ സിന്ദൂരം തൊട്ടു. " ഇനി ഇന്ന് ഏൻ്റെ ബർത്ത് ഡേ എങ്ങാനും ആയിരിക്കുമോ" അവൾ ഓരോന്ന് ചിന്തിച്ച് നിന്നപ്പോഴേക്കും ദേവ വാതിൽ തുറന്ന് അകത്തേക്ക് വന്നിരുന്നു.

തൻ്റെ ഡ്രസ്സിൻ്റെ അതേ കളർ കുർത്തയും മുണ്ടും ആയിരുന്നു അവൻ്റെ വേഷം. ദേവ ഒരു പുഞ്ചിരിയോടെ അവളുടെ അരികിലേക്ക് വന്നു. ''എൻ്റെ ദേവൂട്ടി സുന്ദരിയായല്ലോ ''അവളെ ചേർത്ത് പിടിച്ച് ദേവ അവളുടെ നെറുകയിൽ മുത്തമിട്ടു. " എന്താ ദേവേട്ടാ ഇന്ന് പ്രത്യേകത '' " പറയാം .വാ...'' അത് പറഞ്ഞ് ദേവ അവളേയും വിളിച്ച് താഴേക്ക് നടന്നു.വീട്ടിൽ ആരെയും കാണാനുണ്ടായിരുന്നില്ല. ദേവ അവളെ ഡെയ്നിങ്ങ് ടേബിളിൽ ഇരുത്തി.ശേഷം പ്ലേറ്റിൽ ഭക്ഷണം എടുത്ത് അവൾക്ക് വാരി കൊടുത്തു. ദേവു എന്താ കാര്യം എന്ന് പല വട്ടം ചോദിച്ചു എങ്കിലും ദേവ ഉത്തരം ഒരു ചിരിയിൽ ഒതുക്കി. "ഇവിടെയുള്ള എല്ലാവരും എവിടെ ദേവേട്ടാ.ആരെയും കാണാനില്ലലോ " "അതൊക്കെ പറയാം. വാ " അത് പറഞ്ഞ് ദേവ അവളെയും പിടിച്ച് മുറ്റത്തേക്ക് ഇറങ്ങി. അവിടെ ഉള്ള കാഴ്ച്ച കണ്ട് രേവതിയുടെ കണ്ണുകൾ വിടർന്നിരുന്നു..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story