പാർവതി ശിവദേവം: ഭാഗം 105

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

''എൻ്റെ ദേവൂട്ടി സുന്ദരിയായല്ലോ ''അവളെ ചേർത്ത് പിടിച്ച് ദേവ അവളുടെ നെറുകയിൽ മുത്തമിട്ടു. " എന്താ ദേവേട്ടാ ഇന്ന് പ്രത്യേകത '' " പറയാം .വാ...'' അത് പറഞ്ഞ് ദേവ അവളേയും വിളിച്ച് താഴേക്ക് നടന്നു.വീട്ടിൽ ആരെയും കാണാനുണ്ടായിരുന്നില്ല. ദേവ അവളെ ഡെയ്നിങ്ങ് ടേബിളിൽ ഇരുത്തി.ശേഷം പ്ലേറ്റിൽ ഭക്ഷണം എടുത്ത് അവൾക്ക് വാരി കൊടുത്തു. ദേവു എന്താ കാര്യം എന്ന് പല വട്ടം ചോദിച്ചു എങ്കിലും ദേവ ഉത്തരം ഒരു ചിരിയിൽ ഒതുക്കി. "ഇവിടെയുള്ള എല്ലാവരും എവിടെ ദേവേട്ടാ.ആരെയും കാണാനില്ലലോ " "അതൊക്കെ പറയാം. വാ " അത് പറഞ്ഞ് ദേവ അവളെയും പിടിച്ച് മുറ്റത്തേക്ക് ഇറങ്ങി. അവിടെ ഉള്ള കാഴ്ച്ച കണ്ട് രേവതിയുടെ കണ്ണുകൾ വിടർന്നിരുന്നു. മുറ്റത്തെ ഒരു ഭാഗത്തായി സ്റ്റേജ് സെറ്റ് ചെയ്തിട്ടുണ്ട് .

വീട്ടിലുള്ള എല്ലാവരും മുറ്റത്തുതന്നെ അവളെ നോക്കി നിൽക്കുകയാണ്. ദേവ അവളെയും കൂട്ടി അവരുടെ അരികിലേക്ക് നടന്നു. ദേവയുടെ അമ്മയും മുത്തശ്ശിയും കൂടി അവളെ സ്റ്റേജിലെ ചെയറിലേക്ക് ഇരുത്തി . എന്താണ് ഇവിടെ നടക്കുന്നത് എന്ന് അറിയാതെ ഇരിക്കുകയായിരുന്നു ദേവു . "സാധാരണ ഏഴാം മാസത്തിൽ ആണ് വളക്കാപ്പ് നടത്താറുള്ളത്. പക്ഷേ നമ്മുടെ കുടുംബത്തിൽ കുറച്ചു പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നതിനാൽ ഇപ്പോഴാണ് ഇത് നടത്താൻ സാധിച്ചത്. ഞങ്ങൾ ക്ഷണിച്ചതും ഈ ഫംഗ്ഷന് പങ്കെടുക്കാൻ വന്ന എല്ലാവർക്കും ഒരുപാട് നന്ദിയുണ്ട് ." മുത്തശ്ശി അവിടെ കൂടിനിന്ന ബന്ധുക്കളോട് ആയി പറഞ്ഞു. അപ്പോഴാണ് ഇവിടെ നടക്കാൻ പോകുന്നത് തന്റെ വളക്കാപ്പ് ചടങ്ങ് ആണ് എന്ന് ദേവൂനും മനസ്സിലായത്.

സ്റ്റേജിന് ഒരു ഭാഗത്തായി അമ്മുവും ശിവാനിയും രശ്മിയും പാർവണയും നിൽക്കുന്നുണ്ട്.ഒരേ കളറിലുള്ള ലഹങ്ക ആയിരുന്നു അവർ മൂന്നുപേരും ധരിച്ചിരുന്നത്. ദേവയും ദേവുവും ഒഴുകെ മറ്റെല്ലാവരും ഒരേ കളർ ഡ്രസ്സ് ആയിരുന്നു . ദേവയുടെ അമ്മ ഒരു താലത്തിൽ കുറച്ച് സാധനങ്ങളുമായി സ്റ്റേജിലേക്ക് വന്നു . സ്റ്റേജിൽ നിൽക്കുന്ന രേവതിയുടെ അമ്മ താലത്തിൽ നിന്നും മൂക്കുത്തി എടുത്തു രേവതിയെ അണിയിച്ചു. "ദേവാ..." മുത്തശ്ശി വിളിച്ചതും സ്റ്റേജിനു താഴെ ശിവയുടെയും ബദ്രിയുടെയും കൂടെ നിൽക്കുന്ന ദേവ ഒരു പുഞ്ചിരിയോടെ സ്റ്റേജിലേക്ക് കയറി വന്നു . അമ്മയുടെ കയ്യിൽ ഇരിക്കുന്ന താലത്തിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്തു അവളുടെ നെറ്റിയിൽ ആയി പൊട്ടു പോലെ തൊട്ടു കൊടുത്തു .ശേഷം താലത്തിൽ ഇരിക്കുന്ന പല നിറത്തിലുള്ള കുപ്പിവളകൾ അവളുടെ കയ്യിലായി അണിയിച്ചു. ഒരു ബൗളിൽ ആയി ഇരിക്കുന്ന ചന്ദനം അവളുടെ മുഖത്ത് തേച്ചു കൊടുത്തു .

അതിനു ശേഷം ഓരോരുത്തരായി സ്റ്റേജിലേക്ക് വന്ന് അതുപോലെ ചെയ്യാൻ തുടങ്ങി . "ഈ വളക്കാപ്പ് എന്നുപറഞ്ഞാ എന്താ മുത്തശ്ശി "വളയിട്ട് കൊടുക്കുന്നതിനിടയിൽ ശിവാനി സംശയത്തോടെ ചോദിച്ചു. "ഇത് സാധാരണയായി തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഒക്കെ നടത്തിയിരുന്ന ഒരു ചടങ്ങാണ് .ഇപ്പൊ ഇത് കേരളത്തിൽ നടത്താൻ തുടങ്ങി. വളക്കാപ്പ് എന്നുപറഞ്ഞാൽ ഗർഭിണിയായ സ്ത്രീകളുടെ ഏഴാം മാസത്തിൽ ചെയ്യുന്ന ചടങ്ങാണ് .7 പലഹാരങ്ങളുമായി പെണ്ണിൻ്റെ വീട്ടുക്കാർ ചെക്കൻ്റെ വീട്ടിലേക്ക് വരുന്നു."മുത്തശ്ശി പുഞ്ചിരിയോടെ പറഞ്ഞു. "ഈ വളകൾ ഒക്കെ കയ്യിൽ ഇങ്ങനെ ഇടുന്നത് കൊണ്ടായിരിക്കും അല്ലേ വളക്കാപ്പ് എന്ന് പേര് വന്നത്. വളക്കു പകരം മാല ആണെങ്കിൽ അത് മാലക്കാപ്പ് ആവും അല്ലേ മുത്തശ്ശി." ശിവാനി അത് പറഞ്ഞതും അവിടമാകെ ഒരു കൂട്ടച്ചിരി ഉയർന്നു. " ഈ ചടങ്ങുകളൊക്കെ വെറുതെയല്ല പൊട്ടി.

അതിനുപിന്നിൽ ഓരോ കാര്യങ്ങൾ ഉണ്ടാകും" അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് ആരു പറഞ്ഞു . "ഞാൻ പറഞ്ഞതിൽ എന്ത് പൊട്ടത്തരം . ഇതൊക്കെ വെറുതെ ഓരോ ചടങ്ങ് അല്ലേ" ശിവാനി ആരുവിനെ തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു . "അല്ല ശിവാനി .ഓരോ ചടങ്ങിനും ഓരോ റീസൺസ് ഉണ്ട്.കയ്യിൽ ഇങ്ങനെയുള്ള കുപ്പിവളകൾ ഇടുന്നതിനും ഒരു കാരണമുണ്ട്. ഈ വളകൾ കിലുങ്ങുമ്പോൾ ഒരു സൗണ്ട് ഉണ്ടാകില്ലേ. അത് കേൾക്കുമ്പോൾ വയറ്റിൽ കിടക്കുന്ന ബേബി റെസ്പോണ്ട് ചെയ്യും എന്നാണ് പറയാറ് "ശിവ ബൗളിലെ ചന്ദനം ദേവുവിന്റെ മുഖത്ത് തേച്ചു കൊണ്ട് പറഞ്ഞു. അവൻ പറയുന്നത് കേട്ടു പാർവണ അവനെ കണ്ണെടുക്കാതെ നോക്കിനിന്നു . "എന്റെ അളിയന് എല്ലാം അറിയാലോ. സഞ്ചരിക്കുന്ന ഒരു എൻസൈക്ലോപീഡിയ ആണ് എന്റെ അളിയൻ" ആരു അഭിമാനത്തോടെ ശിവയുടെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു .

പിന്നീട് അവിടെ ഒരു ആഘോഷം തന്നെയായിരുന്നു . സ്റ്റേജിൽ ഉറക്കെ പാട്ട് വെച്ചതും എല്ലാവരും ദേവുവിന്റെ ചുറ്റും നിന്ന് ഡാൻസ് കളിക്കാൻ തുടങ്ങി . ബദ്രിരിയും ,ആരുവും, കണ്ണനും ,അമ്മുവും രശ്മിയും ,ശിവാനിയും എല്ലാം വെറൈറ്റി സ്റ്റെപ്പുകൾ ഇട്ട് അവൾക്ക് ചുറ്റും നിന്ന് കളിക്കുകയാണ് . എന്നാൽ ഇതിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി ഒരു ഭാഗത്ത് കുഞ്ഞിനെയുമെടുത്ത് നിൽക്കുകയാണ് പാർവണ. അതു കണ്ട് ശിവ നേരെ അവളുടെ അരികിലേക്ക് വന്നു. " അച്ഛേടെ പൊന്നു മോള് വായോടാ" ശിവ പാർവണയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങിക്കൊണ്ട് പറഞ്ഞു . "നീ എന്താ ഇവിടെ ഒറ്റയ്ക്ക് നിൽക്കുന്നേ..." പാർവണയെ നോക്കി ശിവ ചോദിച്ചു. " ഒന്നുല്ല ശിവ. ബഹളത്തിനടിയിലേക്ക് കുഞ്ഞിനെ കൊണ്ടു പോകേണ്ട എന്ന് കരുതി." "ഈ ചേച്ചി എന്താ ഇവിടെ നിൽക്കുന്നേ .വാ...." അപ്പോഴേക്കും പാർവണയെയും പിടിച്ചുവലിച്ച് ശിവാനി ഡാൻസ് കളിക്കുന്നതിനിടയിലേക്ക് കൊണ്ടുപോയി .

ആദ്യമൊക്കെ പാർവണ മടിയോടെ നിന്നെങ്കിലും പിന്നീട് അവരുടെ ഒപ്പം അവളും ഡാൻസിൽ പങ്കുചേർന്നു. 🎼Manaso Ippo Thadhiyadikkudhu, Maman Nadaikku Mathala Tum Tum, Sirippo Illa Minnaladikkidhu, Asa Ponnakku Atchadha Tum Tum, Pudhusa Oru Vetkam Molaikkidhu, Pudicha Oru Veppamadikkidhu, Vetti Onnu Selayaththan, Katti Kittu Sikki Thavikkidhu, Mala Tum Tum Manjara Tum Tum, Mathu Adikka Mangala Tum Tum, Ola Tum Tum Odhukku Tum Tum, Ongi Thattikku Oththiga Tum Tum🎼 പാട്ടിനനുസരിച്ച് എല്ലാവരും ഒരുമിച്ച് ഡാൻസ് കളിക്കാൻ തുടങ്ങി.കളിയും ചിരിയും സന്തോഷവും ആയി ദേവുവിന്റെ വളക്കാപ്പ് നല്ല രീതിയിൽ നടന്നു . *** ആഘോഷങ്ങൾ എല്ലാം കഴിഞ്ഞ് വൈകുന്നേരം ആയപ്പോഴേക്കും എല്ലാവരും ഒരുപാട് ക്ഷീണിച്ചിരുന്നു .

"ഇന്ന് തന്നെ തിരിച്ചു പോകണോ മുത്തശ്ശി. ഇത്രയും സമയമായില്ലേ .ഇനി നാളെ പോയാ പോരെ "ആരു മുത്തശ്ശിയുടെ അരികിൽ ഇരുന്നു കൊണ്ട് ചോദിച്ചു. " ഇല്ല മോനേ രണ്ടാഴ്ച കഴിഞ്ഞാൽ ബദ്രിയുടെയും അമ്മുവിന്റേയും കല്യാണം ആയില്ലേ. എത്രയും പെട്ടെന്ന് തറവാട്ടിലേക്ക് എത്തണം. ഒരുപാട് ഒരുക്കങ്ങൾ നടത്താൻ ഉള്ളതല്ലേ ."മുത്തശ്ശി തിരക്കിട്ട് കൊണ്ട് പറഞ്ഞു. " അതൊന്നുമല്ല കാര്യം മുത്തശ്ശിയ്ക്ക് മുത്തശ്ശനെ കാണാതെ ഇരിക്കാൻ വയ്യ അതുതന്നെ കാര്യം ."ശിവാനി അത് പറഞ്ഞതും അവിടെ എല്ലാവരും ചേർന്ന് ചിരിക്കാൻ തുടങ്ങി. " മതി... മതി ...വേഗം റെഡി ആവാൻ നോക്ക്. ഇറങ്ങാൻ സമയമായി "മുത്തശ്ശി തിരക്കു പിടിച്ചു . എത്രയൊക്കെ പറഞ്ഞാലും മുത്തശ്ശി ഒരുദിവസം കൂടി ഇവിടെ നിൽക്കാൻ സമ്മതിക്കില്ല എന്ന് മനസ്സിലായതിനാൽ ശിവാനി റെഡിയാവാനായി റൂമിലേക്ക് നടന്നു

.അവൾക്ക് പിന്നാലെ ഒരാൾ കൂടി പോയ കാര്യം മറ്റാരും അറിഞ്ഞിരുന്നില്ല. ശിവയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ വാങ്ങി മുത്തശ്ശി താലോലിക്കാൻ തുടങ്ങി . "മുത്തശ്ശിയുടെ പൊന്നുമോളെ ....കുറുമ്പ് ഒന്നും കാണിക്കാതെ നല്ലകുട്ടിയായി ഇരിക്കണം ട്ടോ ."അവളെ കൊഞ്ചിച്ചു കൊണ്ട് മുത്തശ്ശി ഇരുന്നു. മുത്തശ്ശിയുടെ പണ്ടത്തെ ഗൗരവം എല്ലാം പോയതുപോലെ പാർവണക്ക് തോന്നി . ഒരു കാര്യങ്ങൾ ആലോചിച്ച് അവൾ ഒരു സൈഡിൽ ആയി നിൽക്കുമ്പോഴാണ് പെട്ടെന്ന് ആരുടെയോ നിശ്വാസം കഴുത്തിൽ പതിച്ചത്. അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ശിവയായിരുന്നു . "എന്താ ഇത്ര വലിയ ആലോചന " അവൻ പതിയെ അവളുടെ കാതുകളിൽ ചോദിച്ചു.അവൾ ഒന്നുമില്ല എന്ന രീതിയിൽ തലയാട്ടി.

" ശരിക്കും "അവൻ ഒന്നുകൂടി തറപ്പിച്ചു നോക്കി കൊണ്ട് ചോദിച്ചു . " ഒന്നും ഇല്ലാന്നേ " അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. "അങ്ങനെ ദേവൂന്റെ വളക്കാപ്പ് നല്ല രീതി കഴിഞ്ഞു. തുമ്പി മോളുടെയും ഇങ്ങനെയെല്ലാം നടത്തണമെന്ന് ഞങ്ങൾക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു ." ദേവയുടെ അമ്മ മുത്തശ്ശിയുടെ അരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു. പിന്നീടാണ് താൻ എന്താണ് പറഞ്ഞത് എന്ന് ബോധം അവർക്കും ഉണ്ടായത്. അമ്മ പറയുന്നത് കേട്ട് പാർവണയുടെ മുഖം ഒന്നു മങ്ങി .എന്നാലും മുഖത്ത് ഒരു പുഞ്ചിരി വരുത്തിക്കൊണ്ട് അവൾ നിന്നു. "ഇനി ബദ്രിയുടെ കല്യാണം നമുക്ക് അടിച്ചുപൊളിക്കണം" വിഷയം മാറ്റാൻ എന്നപോലെ ദേവ പറഞ്ഞു . പിന്നീട് എല്ലാവരുടെയും സംസാരം കല്യാണത്തിലേക്ക് വഴിമാറി. എന്നാലും പാർവണയുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.

"തന്റെ എടുത്തുചാട്ടം കൊണ്ട് തന്റെ ജീവിതത്തിലെ എത്ര മനോഹരമായ നിമിഷങ്ങൾ ആണ് ഇല്ലാതാക്കിയത് ."ഓരോന്ന് ഓർത്തു കണ്ണ് നിറഞ്ഞു വന്നപ്പോൾ ആരും കാണാതെ പെട്ടെന്ന് അവൾ അത് തുടച്ചു കളഞ്ഞു. എന്നാൽ ഒരാൾ മാത്രം അത് കണ്ടിരുന്നു " ഒരു കുഞ്ഞിന്റെ വളക്കാപ്പ് മിസ്സ് ആയാൽ എന്താ ഇനിയും കിടക്കുകയല്ലേ നാല് കുഞ്ഞുങ്ങൾ... നാല് ഡെലിവറികൾ... നമുക്ക് അതെല്ലാം അടിച്ചുപൊളിക്കാന്നേ." ശിവ അവളുടെ കാതിൽ ആയി പതിയെ പറഞ്ഞതും പാർവണ ഞെട്ടി തിരിഞ്ഞ് അവനെ നോക്കി . "എന്താടി ഇങ്ങനെ നോക്കുന്നേ.... നിന്റെ ഉണ്ടക്കണ്ണ് ഇപ്പോ പുറത്തുചാടും" അവളുടെ ഇടുപ്പിൽ നുള്ളി കൊണ്ട് ശിവ പറഞ്ഞു. അവൾ പെട്ടെന്ന് ഞെട്ടി ചുറ്റും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലായതും അവൾക്കും ആശ്വാസമായിരുന്നു .

"നാല് കുഞ്ഞോ...." അവൾ അത്ഭുതത്തോടെ ചോദിച്ചു . "അതെ നമ്മുടെ നച്ചു മോളെയും കൂട്ടി അഞ്ചുകുട്ടികൾ .പഴയതെല്ലാം നീ മറന്നോ" ശിവ അവളെ നോക്കിക്കൊണ്ട് ചോദിച്ചു. " എന്തു കാര്യം" അവളും മനസ്സിലാവാതെ ചോദിച്ചു. " ഇതാ ഇപ്പോ നന്നായത്.... നീയല്ലേ അന്ന് പറഞ്ഞത് നിനക്ക് അഞ്ച് കുട്ടികൾ വേണമെന്ന്. ഇപ്പോ ഒന്ന് ആയതേ ഉള്ളൂ. ഇനിയും കിടക്കുകയല്ലേ നാലെണ്ണം. നമുക്കെല്ലാം ടൈം എടുത്തു നന്നായി സെലിബ്രറ്റ് ചെയ്യാലോ ."ശിവ ഒരു കള്ള ചിരിയോടെ പറഞ്ഞു . "ഒന്ന് പോയെ അവിടുന്ന് ....ഇവിടെ ഒന്ന് പെറ്റ ക്ഷീണം മാറിയിട്ടില്ല .അപ്പോഴാണ് നാലെണ്ണം" അവൾ ഇടുപ്പിനു കൈ കൊടുത്തു കൊണ്ട് പറഞ്ഞു. " അതൊന്നും നടക്കില്ല മോളെ ...ഈ ശിവ ഒന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടത്തിയിരിക്കും .വെയിറ്റ് ആന്റ് സീ."

അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു മുത്തശ്ശിയുടെ അരികിൽ വന്നിരുന്നു . ** "എനിക്ക് ഇവിടുന്ന് പോവണ്ട അർണവേട്ടാ... മുത്തശ്ശിയോട് ഒന്നു പറയോ"ശിവാനി ആരുവിന്റെ നെഞ്ചിൽ മുഖം ചേർത്തു കരഞ്ഞു കൊണ്ട് പറഞ്ഞു . "നീ ഇങ്ങനെ കരഞ്ഞ് എന്നെ കൂടി കരയിപ്പിക്കാതെ പെണ്ണെ. രണ്ടാഴ്ച കഴിഞ്ഞ് ബദ്രിയുടെ കല്യാണത്തിന് ഞാൻ അങ്ങ് വരുമല്ലോ... പിന്നെന്താ... നീ ഇങ്ങനെ കരയാതെ"... ആരു അവളെ ചേർത്തുപിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു . "എന്നാലും ഈ രണ്ടാഴ്ച എങ്ങനെയാ ഞാൻ എട്ടനെ കാണാതെ .എനിക്ക് ആലോചിക്കാൻ പോലും വയ്യ " "നീ ഇപ്പോ അതൊന്നും ആലോചിക്കേണ്ട. നിനക്ക് കാണണം എന്ന് അത്രയും തോന്നുകയാണെങ്കിൽ ഒരു കോൾ ചെയ്താൽ മതി ഞാൻ അങ്ങ് പറന്നു വരില്ലേ .

എന്റെ ഈ പൊട്ടി പെണ്ണിന്റെ പൊട്ടത്തരം ഒന്നും കേൾക്കാതെ എനിക്കും ഒരു സമാധാനം ഉണ്ടാകില്ല .എന്നാലും എന്ത് ചെയ്യാനാ ഇപ്പോഴത്തെ സിറ്റുവേഷൻ അങ്ങനെ ആയിപ്പോയില്ലേ . എന്തായാലും നിന്റെ കോഴ്സ് കമ്പ്ലീറ്റ് ആവാൻ ഇനി കുറച്ചുകാലം കൂടി അല്ലേ ഉള്ളൂ. അതുകഴിഞ്ഞ് നമുക്ക് എല്ലാ കാര്യവും വീട്ടിൽ പറയാം. പിന്നെ അളിയന് എല്ലാ കാര്യവും അറിയാമല്ലോ. ആൾ ഏറെക്കുറെ സപ്പോർട്ടും ആണ് .അതിൽ ആണ് എന്റെ പ്രതീക്ഷയും സമാധാനവും എല്ലാം ." "ഇനി നമ്മുടെ വീട്ടുകാർ എങ്ങാനും നോ പറഞ്ഞാ എന്ത് ചെയ്യാ "ശിവാനി അവന്റെ നെഞ്ചിൽനിന്നും തല ഉയർത്തി കൊണ്ട് ചോദിച്ചു . "നീ ഇങ്ങനെ നെഞ്ചിൽ കൊള്ളുന്ന കാര്യം പറഞ്ഞ് എനിക്ക് ഹാർട്ടറ്റാക്ക് വരുത്തി വക്കല്ലേ പെണ്ണേ... ബി പോസിറ്റീവ് . വീട്ടുകാർ സമ്മതിക്കും"

" അഥവാ ഇനി സമ്മതിച്ചില്ലെങ്കിൽ "...അവൾ ഒന്നുകൂടി ചോദിച്ചു. " സമ്മതിച്ചില്ലെങ്കിൽ നമ്മുക്ക് എള്ളോളം തരി പൊന്നു പിടിക്കാം" " എന്തോന്ന്" ശിവാനി മനസ്സിലാതെ ചോദിച്ചു. " നമുക്ക് ഒളിച്ചോടാം എന്ന് .ഒളിച്ചോടുന്നവരുടെ ദേശീയഗാനമാണ് എള്ളോളം തരി പൊന്ന് . നിനക്ക് ഇതൊന്നും അറിയില്ലേ" "ആണോ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു " "അതെങ്ങനെ അറിയാനാ അതൊക്കെ അറിയണമെങ്കിൽ ഇവിടെ പഠിക്കണം .ആഹ് ഇനി സമയമുണ്ടല്ലോ. എല്ലാം ഞാൻ പഠിപ്പിച്ചു തരാം" ആരു മീശ പിരിച്ച് ഒരു കള്ളച്ചിരിയോടെ പറഞ്ഞു . *** "അമ്മു ....ശിവാനി റെഡിയാവാൻ പോയിട്ട് കുറെ സമയമായല്ലോ. ഇത്ര നേരമായിട്ടും കഴിഞ്ഞില്ലേ. നീ പോയി ഒന്ന് നോക്കിയിട്ട് വാ " മുത്തശ്ശി അത് പറഞ്ഞതും അമ്മു തലയാട്ടിക്കൊണ്ട് മുകളിലേക്ക് നടന്നു .

പെട്ടെന്ന് റൂമിന്റെ ഡോർ ആരോ തുറന്നതും ആരുവും ശിവാനിയും ഞെട്ടിക്കൊണ്ട് പുറത്തേക്കു നോക്കി. എന്നാൽ അതേ സമയം അവരെ കണ്ടു ഞെട്ടി നിൽക്കുകയായിരുന്നു അമ്മു. " നിങ്ങളെന്താ ഇവിടെ..." അമ്മു അകത്തേക്ക് വന്ന് കൊണ്ട് ഒന്നും മനസ്സിലാവാതെ ചോദിച്ചു. " അത് ...അത് പിന്നെ.." ആരുവും ശിവാനിയും നിന്ന് പരുങ്ങാൻ തുടങ്ങി . "എന്നാൽ നിങ്ങൾ റെഡിയാവ്... ഞാൻ താഴേക്ക് പോവാ "അത് പറഞ്ഞു ആരു സ്ഥലം വിട്ടു . അവൻ പോയതും ശിവാനി അമ്മുവിനെ ദയനീയമായി നോക്കി . "എടി കള്ളി നിൻ്റെ ലോക്കറ്റിലെ ആ A അർണവ് ആണല്ലേ... നീ എന്താ പറഞ്ഞത് എന്നോടുള്ള സ്നേഹം കൊണ്ടാണ് നീ A എന്നുള്ള ലോക്കറ്റ് ഇട്ട് നടക്കുന്നത് എന്നല്ലേടി പെരുങ്കളി ." അവളുടെ കൈ പിടിച്ചു തിരിച്ചു കൊണ്ട് അമ്മു ചോദിച്ചു.

" അയ്യോ... സോറി ...ഞാൻ നിന്നോട് പറയണം എന്നു കരുതിയിരിക്കുകയായിരുന്നു. പക്ഷേ പേടികൊണ്ടാ...നീ മുത്തശ്ശിയുടെ വലം കൈയ്യല്ലേ. നീ എങ്ങാനും മുത്തശ്ശിയുടെ അടുത്തു പറഞ്ഞുകൊടുത്താ ഞങ്ങളുടെ കാര്യം കട്ടപ്പൊക ആണ് .അതുകൊണ്ടാ.. സോറി ..."അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. "എന്നാലും ഇത്രയും കാലം കൂടെ നടന്നിട്ട് നിനക്കെന്നെ വിശ്വാസം ഇല്ലല്ലോ "അമ്മു പറഞ്ഞു . "ഈ കാര്യത്തിൽ മാത്രം എനിക്ക് റിസ്ക് എടുക്കാൻ വയ്യാ..അതാ ..." "അപ്പൊ അസ്ഥിക്ക് പിടിച്ച പ്രേമമാണല്ലേ" അമ്മു കളിയായി പറഞ്ഞു. "അല്ലാ ...ആത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയമാണ് " " അമ്മോ... അമേരിക്കക്കാരിക്ക് സാഹിത്യം ഒക്കെ വരുന്നുണ്ടല്ലോ ." അവൾ കളിയാക്കിക്കൊണ്ട് പറഞ്ഞു . " വേഗം വാ താഴെ മുത്തശ്ശി നിന്നെ കുറെ നേരമായി അന്വേഷിക്കുന്നു ."അമ്മു അത് പറഞ്ഞതും ശിവാനി ബാഗ് എല്ലാം എടുത്തു അവൾക്കു പിന്നാലെ പുറത്തേക്കു നടന്നു . അധികം വൈകാതെ അവർ തറവാട്ടിലേക്ക് ഇറങ്ങി .അരികിൽ നിന്നും ശിവാനി പോകുന്തോറും ആരുവിൻ്റെ മനസ്സിൽ വല്ലാത്ത സങ്കടം നിറഞ്ഞിരുന്നു.... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story