പാർവതി ശിവദേവം: ഭാഗം 106

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

വൈകുന്നേരം പാർവണയും രേവതിയും രശ്മിയും ദേവയുടെ അമ്മയും രേവതിയുടെ അമ്മയും എല്ലാം ഹാളിൽ ഇരിക്കുകയാണ് . മുത്തശ്ശി പോയതോടെ പാർവണയുടെ അച്ഛനും അമ്മയും കണ്ണനും തിരികെ വീട്ടിലേക്ക് പോയിരുന്നു . മറ്റൊരു ഭാഗത്തായി ദേവയും ആരുവും ഇരുന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ശിവയാണെങ്കിൽ കുഞ്ഞിനെയും എടുത്തുകൊണ്ട് നടക്കുകയാണ്. "എന്റെ അളിയാ ...ഇതു കുറെ നേരമായല്ലോ... ഞങ്ങൾക്കും ഒന്ന് കുഞ്ഞിനെ എടുക്കാൻ താ..." ശിവയുടെ മുന്നിൽ കൈനീട്ടി നിന്നുകൊണ്ട് ആരു പറഞ്ഞതും എല്ലാവരും ചിരിക്കാൻ തുടങ്ങി. "പതിയെ ...."അത് പറഞ്ഞ് ശിവ അവന്റെ കയ്യിലേക്ക് കുഞ്ഞിനെ വെച്ചുകൊടുത്തു . പാർവണ ദേവയുടെ അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു . "എന്റെ കുട്ടി ആകെ ക്ഷീണിച്ചു പോയി." അവളുടെ നെറുകയിൽ തലോടിക്കൊണ്ട് അമ്മ പറഞ്ഞു. മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു . എല്ലാവരും ഒരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഇരിക്കുകയാണ് .കുഞ്ഞിനെ എടുത്ത് നടക്കുന്ന ആരു ഇടയ്ക്ക് പാർവണയെ നോക്കി കണ്ണു കൊണ്ട് എന്തൊക്കെയോ കാണിക്കുന്നുണ്ട്. തിരിച്ചു പാർവണയും "നമ്മൾ ഇനിയെന്നാ തറവാട്ടിലേക്ക് പോകുന്നത്. അമ്മുവിന്റെയും ,ബദ്രിയേട്ടന്റെയും കല്യാണം ആവാറായില്ലേ.

കുറച്ചു ദിവസം മുന്നേ തന്നെ നമ്മൾ പോവണ്ടേ "പാർവണ അമ്മയെ നോക്കി ചോദിച്ചു . "അത് ശരിയാണ് ...മുത്തശ്ശി പ്രത്യേകം പറഞ്ഞിട്ടുണ്ട് അവിടേക്ക് വരാൻ .നമ്മള് എന്നാ പോകുന്നത് അളിയാ ."...ആരുവും ഏറ്റു പിടിച്ചുകൊണ്ട് പറഞ്ഞു. " നമ്മൾ നേരത്തെ പോകണ്ട ആവശ്യം ഒന്നും ഇല്ല .കല്യാണത്തിന് തലേന്നു നമുക്ക് എല്ലാവർക്കും കൂടി പോകാം "ശിവ അവനെ നോക്കി പറഞ്ഞതും ആരുവിന്റെ മുഖം ആകെ മാറി . "മതി ഇരുന്ന് സംസാരിച്ചത്. എല്ലാവരും ഭക്ഷണം കഴിക്കാൻ വാ " അത് പറഞ്ഞ് 2 അമ്മമാരും കൂടി അടുക്കളയിലേക്ക് നടന്നു. ആരുവാണെങ്കിൽ എല്ലാവരോടും മുഖം വീർപ്പിച്ച് നടക്കാൻ തുടങ്ങി. അവൻ്റെ ആ ഭാവം കണ്ട് രശ്മിക്ക് എന്തൊക്കെയോ സംശയങ്ങൾ തോന്നി എങ്കിലും അവൾ പുറത്ത് കാണിച്ചില്ല. ഭക്ഷണം കഴിച്ച് കഴിഞ്ഞതും ശിവ കുഞ്ഞിനേയും കൊണ്ട് റൂമിലേക്ക് പോയി. പാർവണ അടുക്കളയിൽ അമ്മമാരുടെ ഒപ്പം സഹായിക്കാൻ ആയി നിന്നു. പണികൾ ഒക്കെ കഴിഞ്ഞ് റൂമിലേക്ക് വരുമ്പോൾ ബെഡിൽ കിടന്ന് ശിവയും കുഞ്ഞും കൂടി കളിക്കുകയായിരുന്നു.

" ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം " അത് പറഞ്ഞ് കുഞ്ഞിനെ പാർവണയുടെ കയ്യിൽ കൊടുത്തു കൊണ്ട് ശിവ കുളിക്കാനായി ബാത്ത് റൂമിലേക്ക് കയറി. പാർവണ കുഞ്ഞിന് പാല് കൊടുത്ത ശേഷം മടിയിൽ ഇരുത്തി കളിക്കുകയാണ്. ശിവ പെട്ടെന്ന് തന്നെ കുളി കഴിഞ്ഞ് വന്നു. ഒരു മുട്ടോളം ഇറക്കമുള്ള ത്രിഫോർത്ത് മാത്രമാണ് വേഷം മുടിയിൽ നിന്നും വീഴുന്ന വെള്ളത്തുള്ളികൾ അവൻ്റെ മുഖത്തിലൂടെ ഒഴുകി ഇറങ്ങുന്നുണ്ട്. "എന്താടി " ശിവ അവളുടെ നോട്ടം കണ്ട് ചോദിച്ചപ്പോഴാണ് താൻ ഇത്ര നേരം അവനെ നോക്കി ഇരിക്കുകയായിരുന്നു എന്ന ബോധം അവൾക്കും വന്നത്. അവൾ ഒന്നുമില്ലാ എന്ന രീതിയിൽ തലയാട്ടി അവൾ പെട്ടെന്ന് മുഖം തിരിച്ചു. ശിവ കയ്യിലെ ടവൽ സ്റ്റാൻഡിൽ വിരിച്ചിട്ട് പാർവണയുടെ അരികിലായി വന്നിരുന്നു. ഒരു കൈ കൊണ്ട് പാർവണയേയും മറു കൈ കൊണ്ട് കുഞ്ഞിനേയും ചേർത്തു പിടിച്ചു. "ഡീ ഒരു കാര്യം ചോദിക്കട്ടെ " ശിവ അവളുടെ പിൻകഴുത്തിൽ മുഖം ഉരസി കൊണ്ട് ചോദിച്ചു ' "എന്താ ശിവാ " അവൻ എന്തോ ഗൗരവപ്പെട്ട കാര്യമാണ് പറയാൻ പോവുന്നത് എന്ന് കരുതി അവൾ ടെൻഷനിൽ ചോദിച്ചു.

"നിനക്ക് ഒരു കാര്യം അറിയോ... നമ്മൾ ഒരു കാര്യം ഒറ്റ സംഖ്യയിൽ നിർത്താൻ പാടില്ല." "എന്ത് " അവൾ തല തിരിച്ച് അവനെ നോക്കി ചോദിച്ചു. "അല്ല... ഈ പണ്ടുള്ളവർ പറയാറില്ലേ ഒരു നല്ല കാര്യത്തിന് പോകുമ്പോൾ മൂന്നു പേരായി എവിടേയും പോകാൻ പാടില്ലാ എന്ന് " "അതിനിപ്പോ നമ്മൾ എവിടേക്കും പോകുന്നില്ലാലോ ശിവാ .പിന്നെ എന്താ പ്രശ്നം " "അങ്ങനെയല്ലടി ഇപ്പോ നമ്മൾ എവിടേക്കും പോകുന്നില്ലെങ്കിലും ഭാവിയിൽ പോകുമല്ലോ " " നീ എന്തൊക്കെയാ ശിവാ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല." "അല്ലാ ഞാൻ ഇങ്ങനെ ആലോചിക്കുവായിരുന്നു നമ്മുടെ ഫാമിലിയുടെ അംഗസംഖ്യ ഒന്നു കൂട്ടിയാലോ എന്ന് " "എങ്ങനെ" അവൾ സംശയഭാവത്തിൽ ചോദിച്ചു. " അത് നമ്മുടെ നച്ചുമോൾക്ക് ഒരു അനിയനോ, അനിയത്തിയോ..." അവളുടെ ടോപ്പിനിടയിലൂടെ കൈ ഇട്ട് ഇടുപ്പിൽ നുള്ളി കൊണ്ട് ശിവ ചോദിച്ചതും പാർവണ ഒന്ന് പൊള്ളി പിടഞ്ഞു "മാറിക്കേ.. മാറിക്കേ... നിങ്ങൾക്ക് ഇങ്ങനെ ഇരുന്ന് പറഞ്ഞാൽ മതി ഡെലിവറി ടൈമിൽ കഷ്ടപ്പാട് എനിക്കാണ് " "അതെങ്ങനാടി വെറുതെ ഇരുന്ന് പറഞ്ഞാൽ കുട്ടി ഉണ്ടാകുക. ഞാൻ കൂടി കഷ്‌ടപ്പെട്ടാൽ അല്ലേ കാര്യം നടക്കൂ." അവൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞു. " ദേ മനുഷ്യാ മര്യാദക്ക് എൻ്റെ അടുത്ത് നിന്നും നീങ്ങി ഇരുന്നോ.

എനിക്ക് നിങ്ങളെ തീരെ വിശ്വാസം ഇല്ല'' "ഡീ എനിക്ക് ഇപ്പോ തന്നെ 27 വയസ് ആയി. ഇനി 5 പിള്ളേർ എന്നോക്കെ പറയുമ്പോൾ ഇപ്പോ തുടങ്ങിയാൽ അല്ലേ..." " ഈ മനുഷ്യന് ഒരു നാണവും മാനവും ഇല്ലല്ലോ ഭഗവാനെ " " ഞാൻ എന്തിനാടി നാണിക്കുന്നേ. അങ്ങനെ നാണം ഉണ്ടായിരുന്നെങ്കിൽ നിൻ്റെ കൈയ്യിലിരിക്കുന്ന ട്രോഫി ജനിക്കുമായിരുന്നോ " "മോൻ്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസിലാവുന്നുണ്ട്. അത് അങ്ങ് മനസിൽ തന്നെ വച്ച് പൂട്ടിയാൽ മതി. നച്ചു മോൾ വലുതാവാതെ ഇനി ഒരു കുഞ്ഞു കൂടി നടക്കില്ല." " നീ എന്ത് കണ്ണിച്ചോര ഇല്ലാത്തവൾ ആണെടി. ഞാൻ ഇങ്ങനെ നിന്ന് മുരടിച്ചു പോവത്തെ ഉള്ളൂ"ശിവ പറയുന്നത് കേട്ട് പാർവണക്ക് ശരിക്കും ചിരി വന്നിരുന്നു. "അച്ഛടെ കുഞ്ഞാവ വാ. നമ്മുക്ക് ഉറങ്ങാം. നമ്മുക്ക് നിൻ്റെ ഈ അമ്മയോട് ഇനി മിണ്ടണ്ടാ " ശിവ പാർവണയുടെ കയ്യിലെ കുഞ്ഞിനെ വാങ്ങാൻ നിന്നതും ശിവയുടെ ഫോൺ റിങ്ങ് ചെയ്യ്തു. കുഞ്ഞിനെ പാർവണയുടെ കയ്യിലേക്ക് തന്നെ തിരിച്ചു വെച്ചതിനുശേഷം ശിവ ഫോണെടുത്തു ബാൽക്കണിയിലേക്ക് പോയി. അവന്റെ ഭാവം കണ്ടു പാർവണ ചിരിയോടെ അവിടെത്തന്നെ ഇരുന്നു . കുറച്ചു കഴിഞ്ഞതും കുഞ്ഞ് ഉറങ്ങി. അവൾ കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയതും ഡോറിൽ ആരോ തട്ടി വിളിച്ചതും ഒരുമിച്ചായിരുന്നു.

അവൾ ചെന്നു വാതിൽ തുറന്നതും ബാൽക്കണിയിൽ നിന്ന് ശിവയും റൂമിലേക്ക് വന്നിരുന്നു .ഡോർ തുറന്നപ്പോൾ മുന്നിൽ മുഖം വീർപ്പിച്ച് നിൽക്കുന്ന ആരുവിനെ കണ്ടതും പാർവണക്ക് ചിരി വന്നിരുന്നു . പാർവണയെ മുന്നിൽ നിന്നും തട്ടിമാറ്റിക്കൊണ്ട് ആരു ഓടിവന്നു ശിവയുടെ കാലിൽ പിടിച്ചു. " എന്റെ പൊന്നളിയാ ...ഞാൻ അളിയനോട് കുറെ കള്ളം പറഞ്ഞിട്ടുണ്ട് ...കുറേ കാര്യങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് .എന്ന് കരുതി എന്നോട് ഇങ്ങനെ പകരം വീട്ടല്ലേ "ആരു ശിവയുടെ കാലിൽ നിന്നും പിടിവിടാതെ പറഞ്ഞുകൊണ്ടിരുന്നു. "എന്താടാ ഇത് എണീക്ക് "ശിവ അവനെ താഴേ നിന്നും എഴുന്നേൽപ്പിച്ചു. " നീയെന്താ രാത്രി വല്ല സ്വപ്നം കണ്ടോ. പരസ്പരബന്ധമില്ലാതെ ഓരോന്ന് വന്നുകൊണ്ട് പറയുന്നു ."ശിവ സംശയത്തോടെ ചോദിച്ചു. " അളിയൻ എന്നോട് എന്തിനാ ഈ കൊല ചതി കാണിച്ചത്. ഇന്നെങ്കിൽ ഇന്ന് തറവാട്ടിലേക്ക് പോകാൻ റെഡിയായി നിൽക്കുന്ന ആളാണ് ഞാൻ .ആ എന്റെ നെഞ്ചത്ത് തന്നെ അളിയൻ ആണിയടിച്ചാ കല്യാണത്തിന് തലേദിവസം ആണ് പോകുന്നത് എന്ന തീരുമാനം എടുത്തത് " അപ്പോഴാണ് ശിവക്കും പാർവണക്കും എന്താണ് കാര്യം എന്ന് മനസ്സിലായത് . "അതായിരുന്നോ കാര്യം ..." " അത് തന്നെയാണ് കാര്യം" " അതിൻ എന്താ തെറ്റ്. നിന്നെ എനിക്കത്ര വിശ്വാസം പോര.

ഞാനിവിടെ ഉണ്ടായിട്ട് തന്നെ നൈറ്റ് റെയ്ഡും ട്രിപ്പ് ഒക്കെയായി എന്തൊക്കെയായിരുന്നു. ഇനി എൻ്റെ കണ്ണെത്താത്ത തറവാട്ടിലേക്ക് ആണെങ്കിൽ നിങ്ങൾ എന്തൊക്കെ ഒപ്പിക്കും എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ." "അളിയന് എന്നേ ഇത്രയ്ക്ക് വിശ്വാസമില്ലേ. എന്താ അളിയാ ഇങ്ങനെ പറയുന്നേ. പ്ലീസ് നമുക്ക് നാളെ തന്നെ തറവാട്ടിലേക്ക് പോവാം. എനിക്ക് അവളെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാ... ഇപ്പത്തന്നെ വിളിച്ചപ്പോൾ അവൾ എന്തൊരു കരച്ചിലായിരുന്നു എന്നറിയോ. എനിക്ക് സഹിക്കാൻ പറ്റുന്നില്ല ."അതു പറയുമ്പോൾ അവന്റെ കണ്ണിലും നനവ് പടർന്നിരുന്നു. എന്നാൽ ശിവാ അത് കണ്ടു ചിരിക്കുകയായിരുന്നു ചെയ്തത് . " ഇങ്ങനെ കൊല ചിരി ചിരിക്കാതെ അളിയാ " "എടാ ഞാൻ വെറുതെ പറഞ്ഞതാ. എന്റെ അനിയത്തി അല്ലേ അമ്മു .അവളുടെ കല്യാണത്തിന് തലേദിവസം കയറിച്ചെന്നാൽ അതെങ്ങനെയാ ശരിയാവുക .ഒരു മൂന്നാം ദിവസം മുൻപ് തന്നെ എല്ലാവരേയും കൂടി അവിടേക്ക് പോകും .നീ ഒഴിച്ച് ..." "അതെന്താ. നിങ്ങൾ ഒക്കെ പോകുമ്പോൾ ഞാൻ ഇവിടെ ഒറ്റയ്ക്ക് ഇരിക്കെ..

.."നടുവിൽ കൈയൂന്നി കൊണ്ട് ആരു ചോദിച്ചു . "ഞങ്ങളൊക്കെ കല്യാണത്തിന് നാലുദിവസം മുൻപ് പോകു. പക്ഷേ നീ നാളെ തന്നെ പോകും "അതുകേട്ടതും ആരുടെ കണ്ണുകൾ വിടർന്നു. സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങി. "സത്യമായിട്ടും.... അളിയൻ വെറുതെ പറഞ്ഞതല്ലല്ലോ...." അവൻ വിശ്വാസം വരാതെ വീണ്ടും ചോദിച്ചു . "അതെടാ ...ഞാൻ ബദ്രിയെ വിളിച്ചു പറഞ്ഞിട്ടുണ്ട്. നീ നാളെ വരും. അവർക്കൊരു സഹായത്തിനായി അവിടെ നിൽക്കും എന്ന്. പിന്നെ നിന്റെ അടവുകൾ ഒക്കെ നിൻ്റെ കയ്യിൽ തന്നെ മടക്കി വച്ചാൽ മതി .അവിടെ വെച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടായി എന്ന് ഞാൻ അറിഞ്ഞാൽ അടുത്ത നിമിഷം നിന്നെ ഞാൻ ഇവിടേയ്ക്ക് തിരിച്ച് വിളിക്കും. പിന്നെ നിനക്ക് കല്യാണത്തിന് കൂടി പോകാൻ പറ്റില്ല . ശിവ താക്കീതോടെ പറഞ്ഞു. " ഇല്ലളിയാ ഞാൻ ഒരു പ്രശ്നത്തിനും നിൽക്കില്ല "അത് പറഞ്ഞു അവൻ ശിവയെ കെട്ടിപ്പിടിച്ച് അവന്റെ കവിളിൽ ഉമ്മ വച്ചു. സന്തോഷംകൊണ്ട് പാർവണയേയും കെട്ടിപ്പിടിച്ചു. " മാമടെ മോളേ "...അതുപറഞ്ഞ് തൊട്ടിലിൽ കിടന്ന് ഉറങ്ങുന്ന കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ വച്ചു. " ഡാ ...ഡാ... ഉറങ്ങുന്ന കൊച്ചിനെ ഇനി നീ ആയിട്ട് ഉണർത്തണ്ട ."ശിവ അവനെ നോക്കി പറഞ്ഞു. " സോറി... സോറി ... ഞാൻ സന്തോഷത്തിൽ..."

അവൻ അബദ്ധം പറ്റിയത് പോലെ പറഞ്ഞു. "മതി.. മതി.. പോയി കിടന്നുറങ്ങാൻ നോക്ക് . നാളെ പോകേണ്ടതല്ലേ " "അതെ അളിയാ... ഞാൻ പോകട്ടെ .ഒരാൾ അവിടെ കിടന്ന് കരഞ്ഞു നിലവിളിക്കുന്നുണ്ട്. അവളെ വിളിച്ചു പറയട്ടെ .അവൾക്കും സന്തോഷമാവും." ആരു ചാടിത്തുള്ളി കൊണ്ട് അവന്റെ മുറിയിലേക്ക് പോയി. പാർവണ പോയി ഡോർ ലോക്ക് ചെയ്തു വന്ന് കിടന്നു. അപ്പോഴേക്കും ശിവയും വന്നു കിടന്നിരുന്നു. പാർവണ ശിവയെ കുറേ നേരം നോക്കി എങ്കിലും അവൻ അതൊന്നും മൈൻ്റ് ചെയ്യാതെ തിരിഞ്ഞു കിടക്കുകയാണ് ചെയ്യ്തത്. " ശിവാ .. നിനക്ക് എന്നോട് ദേഷ്യമാണോ" പാർവണ അവൻ്റെ കയ്യിൽ തട്ടികൊണ്ട് ചോദിച്ചു. എന്നാൽ ശിവ ഒന്നും മിണ്ടാതെ കിടന്നു. "ഓഹ്.. വലിയ ജാഡ ... സ്റ്റയിൽ... ആയിക്കോട്ടെ ഇനി ഞാൻ മൈൻ്റ് ചെയ്യാൻ വരില്ല " അവൾ മനസിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു. കുറേ നേരം കണ്ണടച്ചു കിടന്നിട്ടും പാർവണക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല . പതിയെ വയറിലൂടെ ഒരു തണുപ്പ് പടർന്നതും പാർവണ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു ശിവയുടെ കൈകൾ ആയിരുന്നു അത്. അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച് അവളുടെ പിൻ കഴുത്തിൽ മുഖം പൂഴ്ത്തി കിടന്നു. " ഇനി ഇങ്ങനെ കിടക്കുന്നതിൽ താമ്പ്രാട്ടിക്ക് കുഴപ്പമുണ്ടോ ആവോ "

ശിവ അത് പറഞ്ഞതും പാർവണ അവനു നേരെ തിരിഞ്ഞു കിടന്നു. "സോറി " പാർവണ അവൻ്റെ നെറുകയിൽ ഉമ്മവച്ചു കൊണ്ട് പറഞ്ഞു. "ഓഹ്... എനിക്കൊന്നും വേണ്ടടി നിൻ്റെ ഒരു സോറി " അത് പറഞ്ഞ് ശിവ അവൻ്റെ താടി കൊണ്ട് പാർവണിയുടെ കഴുത്തിൽ ഇക്കിളിയാക്കാൻ തുടങ്ങി. ശിവയുടെ താടി രോമങ്ങൾ കഴുത്തിൽ ഇക്കിളി കൂട്ടിയതും പാർവണ ഉറക്കെ ചിരിക്കാൻ തുടങ്ങി. '' ഒന്ന് പതിയെ ചിരിക്ക് പെണ്ണേ.കുഞ്ഞ് ഉണരും " അവളുടെ വാ പൊത്തി പിടിച്ചു കൊണ്ട് ശിവ പറഞ്ഞ് വീണ്ടും അവളെ ഇക്കിളിയാക്കാൻ തുടങ്ങി. "മതി ശിവാ നിർത്ത്. എനിക്ക് ശ്വാസം മുട്ടുന്നു." പാർവണ ചിരി നിർത്താൻ കഴിയാതെ പറഞ്ഞു. "എന്താടി ഇങ്ങനെ നോക്കണേ" തൻ്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നോക്കുന്ന പാർവണയെ നോക്കി അവൻ ചോദിച്ചതും പാർവണ ഒരു കുസൃതി ചിരിയോടെ അവന്റെ കഴുത്തിലായി പതിയെ കടിച്ചു. "എടി കാന്താരീ... ശിവ അവളെ തിരിച്ച് കിടത്തി അവളുടെ മേൽ കൈ കുത്തി നിന്നുകൊണ്ട് പറഞ്ഞു. " എ... എന്താ ശിവാ " അവൾ വിറയലോടെ ചോദിച്ചതും ശിവ കുനിഞ്ഞ് അവളുടെ കഴുത്തിൽ കടിച്ചു.

പാർവണ ഒന്ന് എങ്ങികൊണ്ട് അവളെ പുറത്ത് ശക്തിയായി പിടിച്ചു.അവൻ്റ നഗ്നമായ പുറത്ത് അവളുടെ നഖങ്ങൾ ആഴ്ന്നിറങ്ങിയതും ശിവ ഒന്ന് എരിവലിച്ചു. "എടീ എൻ്റെ പുറം " ശിവ പുറം ഉഴിഞ്ഞു കൊണ്ട് പറഞ്ഞു. പാർവണയാണെങ്കിൽ അബദ്ധം പറ്റിയ പോലെ നാവ് കടിച്ചു. " നീ എൻ്റെ തൊട്ടരികിൽ നിൽക്കുമ്പോൾ എന്നെ കൊണ്ട് പിടിച്ച് നിൽക്കാൻ കഴിയുന്നില്ലെടി. കൺട്രോൾ പോവാ.പ്ലീസ് ഞാൻ നിന്നിലേക്ക് ആഴ്ന്നിറങ്ങട്ടെ " ശിവ അവളുടെ കണ്ണിൽ നോക്കി ചോദിച്ചതും നാണത്താൽ കലർന്ന ഒരു പുഞ്ചിരിയായിരുന്നു പാർവണയുടെ മറുപടി. ശിവ പതിയെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും മാറി മാറി നുകർന്നു. ചുണ്ടുകളേയും പല്ലുകളേയും ഭേദിച്ച് അവരുടെ നാവുകൾ തമ്മിൽ കെട്ടുപിണഞ്ഞു. ശ്വാസം കിട്ടില്ല എന്ന് മനസിലായതും ശിവ അവളുടെ അധരങ്ങളെ സ്വതന്ത്രമാക്കി. ശേഷം പതിയെ അവളുടെ കഴുത്തിലൂടെ തന്റെ അധരങ്ങളാൽ തഴുകാൻ തുടങ്ങി. അവൻ്റെ ഉമിനീരിനാൽ കുതിർന്ന അവളുടെ കഴുത്തിൽ ശിവ ഒന്ന് കടിച്ചതും അവൻ്റെ മുടിയിൽ അവൾ കോർത്തു വച്ചിച്ചു.

ശിവ വീണ്ടും അവളുടെ കഴുത്തിലൂടെ പരതി നടന്നു.ഒപ്പം അവൻ്റെ കൈകൾ അവളുടെ ഇടുപ്പിലൂടെയും വയറിലൂടെയും ഓടി നടന്നു. അവൻ കുറച്ച് ഉയർന്ന് പൊങ്ങി അവളുടെ ടോപ്പ് തലവഴി ഊരിയെടുത്തു .അവളുടെ വയറിലൂടെയും മറ്റും അവൻ്റെ മുഖം ഒഴുകി നടന്നു. പതിയെ പതിയെ അവർക്കിടയിലെ മറയായ വസ്ത്രങ്ങൾ എല്ലാം അകന്നു മാറി. ശിവ കാലങ്ങൾക്ക് ശേഷം അവളിലേക്ക് ആഴ്ന്നിറങ്ങി. കാലങ്ങൾക്ക് ശേഷം അവൻ തൻ്റെ പ്രണയം ഒന്നായി അവളിലേക്ക് ചൊരിഞ്ഞു. എസിയുടെ തണുപ്പിലും അവരുടെ ശരീരങ്ങൾ വിയർത്തു കുളിച്ചു .അവസാനം ശിവ ഒരു തളർച്ചയോടെ പാർവണയുടെ മാറിലേക്ക് വീണു. പാർവണ അവനെ ഇരുകൈകൾ കൊണ്ടും ചേർത്ത് പിടിച്ച് നെറുകയിൽ ചുബിച്ചു.രാത്രിയുടെ എതോ യാമങ്ങളിൽ ശിവ വീണ്ടും വീണ്ടും അവളിലേക്ക് ആഴ്ന്നിറങ്ങി. അവൻ്റെ പ്രണയ ചൂടിൽ പാർവണയും സ്വയം മതിമറന്നിരുന്നു. *** രാവിലെ കണ്ണു തുറന്ന പാർവണ തൻ്റെ മാറിൽ മുഖം ചേർത്ത് ഇരു കൈകൾ കൊണ്ടും തന്നെ കെട്ടിപിടിച്ചു കിടക്കുന്ന ശിവയെ ആണ് കണ്ടത്.

അവൾ ഒരു പുഞ്ചിയോടെ അവൻ്റെ നെറുകയിൽ മുത്തമിട്ട ശേഷം അവനെ ബെഡിലേക്ക് കടത്തി. ഒന്ന് പുതപ്പിച്ചു കൊടുത്ത ശേഷം ഡ്രസ്സും എടുത്ത് ബാത്ത് റൂമിലേക്ക് പോയി. കുളി കഴിഞ്ഞിറങ്ങുമ്പോഴും അവൻ നല്ല ഉറക്കത്തിൽ ആണ്. തോട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞിൻ്റ നെറുകയിൽ ഒന്ന് തലോടിയ ശേഷം അവൾ താഴേക്ക് നടന്നു. * അടുക്കളയിൽ ദേവയുടെ അമ്മയും ദേവുവും നല്ല പണി തിരിക്കിൽ ആണ്.അമ്മ കറിക്കുള്ള പച്ചക്കറി അരിയുന്നു. ദേവു ദോശ ഉണ്ടാക്കുന്നു " ഇങ്ങ് താ ദേവു .ഞാൻ ഉണ്ടാക്കാം " അത് പറഞ്ഞ് അവളുടെ കൈയ്യിൽ നിന്നു ചട്ടുകം വാങ്ങി പാർവണ ദോശ ഉണ്ടാക്കാൻ തുടങ്ങി. അപ്പോഴാണ് ദേവൂന്റെ അമ്മ കയ്യിൽ പ്രസാദവുമായി പുഞ്ചിരിയോടെ അടുക്കളയിലേക്ക് വന്നത്. കൈയ്യിലെ ഇല ചീന്തിൽ നിന്ന് ചന്ദനം എടുത്ത് അമ്മ എല്ലാവർക്കും തൊട്ടു കൊടുത്തു. "അമ്മ രാവിലെ തന്നെ അമ്പലത്തിൽ പോയോ. ഇന്ന് എന്താ വിശേഷം " ദേവു ചോദിച്ചു. " ഇന്ന് തിരുവാതിരയല്ലേ അതുകൊണ്ട് അമ്പലത്തിൽ പോകാം എന്ന് കരുതി. " "അയ്യോ ഇന്ന് തിരുവാതിരയായിരുന്നോ. അമ്മ ഇന്നലെ പറഞ്ഞിരുന്നെങ്കിൽ ഞാനും തിരുവാതിര എടുക്കുമായിരുന്നു." പാർവണ സങ്കടത്തോടെ പറഞ്ഞു. "ഞാനാ പറഞ്ഞത് നിങ്ങളോട് പറയണ്ടാ എന്ന്.

ദേവുമോൾക്ക് എട്ടാം മാസം ആയില്ലേ അപ്പോ ഇങ്ങനെ വ്രതം ഒന്നും എടുക്കാൻ പാടില്ല. പിന്നെ പാറു മോൾക്ക് കുഞ്ഞിന് പാല് കൊടുക്കേണ്ടതല്ലേ. അപ്പോ കറക്ട് ആയി ഭക്ഷണം കഴിക്കണമല്ലോ" ദേവയുടെ അമ്മ പറഞ്ഞു. "അല്ലാ ഇതെന്താ രാവിലെ തന്നെ അമ്മ അമ്പലത്തിൽ പോയാ " വലിയ ഒരു ബാഗും തോളിൽ തൂക്കി വന്ന് ആരു ചോദിച്ചു. " നീ എങ്ങോട്ടാ ഈ ബാഗ് ഒക്കെയായി " ദേവു " ഞാൻ തറവാട്ടിലേക്ക് പോവാ. കല്യണം ഒക്കെ ആയില്ലേ. ഒരു കൈ സഹായത്തിന് അവിടെ ഒരാൾ വേണമല്ലോ" അവൻ തോളിലെ ബാഗ് ശരിയാക്കി കൊണ്ട് പറഞ്ഞു. " അത് നന്നായി മോനേ "അമ്മ അവൻ്റെ നെറ്റിയിൽ ചന്ദനം തൊട്ടു കൊണ്ട് പറഞ്ഞു. " ഇന്ന് എന്താ ആരുടെയെങ്കിലും ബർത്ത്ഡേ ആണോ അമ്പലത്തിൽ പോവാൻ " "അല്ലടാ ഇന്ന് തിരുവാതിര അല്ലേ അതാ '' "അതെന്താ തിരുവാതിരക്ക് ഇത്ര പ്രത്യേകത " "കല്യാണം കഴിഞ്ഞവർ ഭർത്താവിൻ്റെ ദീർഘായുസിന് വേണ്ടിയും കന്യകമാർ നല്ല ഭർത്താവിനെ കിട്ടുന്നതിനും ആണ് തിരുവാതിര വ്രതം എടുക്കുന്നത് " ''ഈ പരിപാടി കൊള്ളാമല്ലോ. അപ്പോ ഞാനും തിരുവാതിര എടുത്താലോ " "എടാ പൊട്ടാ ഇത് സ്ത്രീകളാണ് എടുക്കുക " പാർവണ അവൻ്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു. "അതെന്താ പുരുഷന്മാർ തിരുവാതിര എടുത്താൽ ...

അല്ല ശരിക്കും ഈ തിരുവാതിര പറ ഞാൻ എന്താ " അവൻ സംശയത്തോടെ ചോദിച്ചു. മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. പരമശിവനും ശ്രീപാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്. ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി മഹാദേവനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി.ദേവിയുടെ പൂജയുടെയും കഠിനമായ തപസിൻ്റയും ഫലമായി ശിവൻ പാർവതിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും ദേവിയുടെ സ്നേഹം മനസിലാക്കുകയും ചെയ്യ്തു അങ്ങനെ ശിവപാർവതിമാരുടെ വിവാഹം കഴിഞ്ഞ ദിവസമായും തിരുവാതിര കണക്കാക്കുന്നുണ്ട്. " " ഇങ്ങനെയൊക്കെ ആണല്ലേ .എന്നാ ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം" അത് പറഞ്ഞ് ആരു ഫോണുമായി പുറത്തേക്ക് നടന്നു. അവൻ ശിവാനിയുടെ നമ്പറിലേക്ക് ഡയൽ ചെയ്യ്തു. ... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story