പാർവതി ശിവദേവം: ഭാഗം 107

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

''ഈ പരിപാടി കൊള്ളാമല്ലോ. അപ്പോ ഞാനും തിരുവാതിര എടുത്താലോ " "എടാ പൊട്ടാ ഇത് സ്ത്രീകളാണ് എടുക്കുക " പാർവണ അവൻ്റെ തലയിൽ കൊട്ടി കൊണ്ട് പറഞ്ഞു. "അതെന്താ പുരുഷന്മാർ തിരുവാതിര എടുത്താൽ ... അല്ല ശരിക്കും ഈ തിരുവാതിര പറഞ്ഞാ എന്താ " അവൻ സംശയത്തോടെ ചോദിച്ചു. മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. പരമശിവനും ശ്രീപാർവതിയും തമ്മിൽ വിവാഹം നടന്ന തിരുനാൾ ആണ് ധനുമാസത്തിലെ തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്. ദക്ഷയാഗത്തിൽ ക്ഷണിക്കാതെ തന്നെ പോയ സതിയെ ദക്ഷൻ അപമാനിച്ചതിനാൽ സതി ദേഹത്യാഗം ചെയ്ത വിവരമറിഞ്ഞ് ക്രുദ്ധനും ദുഃഖിതനുമായ പരമേശ്വരൻ ദക്ഷനെക്കൊന്ന് പ്രതികാരം ചെയ്യുകയും അതിനുശേഷം ഹിമാലയത്തിൽ പോയി തപസനുഷ്ഠിക്കുകയും ചെയ്തു. സതിദേവി ‍പാർവതിയായി പുനർജനിച്ച്, ശ്രീപരമേശ്വരനെത്തന്നെ ഭർത്താവായി ലഭിക്കാൻ പിതാവിന്റെ അനുവാദത്തോടുകൂടി മഹാദേവനെ പൂജിക്കാനും തപസ്സു ചെയ്യാനും തുടങ്ങി.

ദേവിയുടെ പൂജയുടെയും കഠിനമായ തപസിൻ്റയും ഫലമായി ശിവൻ പാർവതിക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും ദേവിയുടെ സ്നേഹം മനസിലാക്കുകയും ചെയ്യ്തു അങ്ങനെ ശിവപാർവതിമാരുടെ വിവാഹം കഴിഞ്ഞ ദിവസമായും തിരുവാതിര കണക്കാക്കുന്നുണ്ട്. " " ഇങ്ങനെയൊക്കെ ആണല്ലേ .എന്നാ ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം" അത് പറഞ്ഞ് ആരു ഫോണുമായി പുറത്തേക്ക് നടന്നു. അവൻ ശിവാനിയുടെ നമ്പറിലേക്ക് ഡയൽ ചെയ്യ്തു. " ഹ ..ഹലോ ... അ... അർണവേട്ടാ " അവൾ വിറച്ചു കൊണ്ട് കോൾ അറ്റന്റ് ചെയ്യ്തു. "നീ എന്താ ഇങ്ങനെ വിറക്കുന്നേ " അവളുടെ ശബ്ദം കേട്ട് ആരു ചോദിച്ചു. " പിന്നല്ലാതെ വെളുപ്പിന് നാല് മണിക്ക് കുളത്തിൽ കൊണ്ടുപോയി ഇറക്കി നിർത്തിയാൽ പിന്നെ വിറക്കാതെ ഞാൻ നിന്ന് ഡാൻസ് കളിക്കണോ.." " പത്തുമണി ആയാലും കുളിക്കാത്ത നീ എന്തിനാ 4 മണിക്ക് കുളിച്ചേ " " അത് മുത്തശ്ശിയുടെ പണിയാണ്. ഇന്ന് എന്തോ ഒരു സ്പെഷ്യൽ ഡേ ആണ് . വ്രതം എടുക്കണം എന്ന് " " അപ്പോ നീയും ഇന്ന് തിരുവാതിര എടുത്തോ" "Yaa. തിരുവാതിര.. അങ്ങനെ എന്തോ ആണ് മുത്തശ്ശിയും പറഞ്ഞത്. അതൊക്കെ പോട്ടേ എട്ടൻ എപ്പോഴാ വരുന്നേ "

" ഞാൻ ദാ റെഡിയായി നിൽക്കാ . ബ്രേക്ക് ഫാസ്റ്റ് കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങായി. " "Mm okay. സൂക്ഷിച്ച് വരണേ" അത് പറഞ്ഞ് അവർ കോൾ കട്ട് ചെയ്തു. ** ബ്രേക്ക് ഫാസ്റ്റ് കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ആരു വീട്ടിൽ നിന്നും ഇറങ്ങി . ഒരാഴ്ച പെട്ടെന്ന് തന്നെ കടന്നുപോയി. ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ ബദ്രിയുടെയും അമ്മുവിൻ്റെയും വിവാഹമാണ്. വിവാഹത്തോട് അനുബന്ധിച്ച് എല്ലാവരും തറവാട്ടിൽ എത്തിയിരുന്നു. ശിവയും ദേവയും എല്ലാവരും വന്നതോടുകൂടി തറവാട്ടിൽ ഒരു ഉത്സവ പ്രതീതി ആയിരുന്നു തറവാട് മുഴുവനും. കല്യാണത്തിനുള്ള ഡ്രസ്സും സ്വർണ്ണവും എല്ലാം അവർ എല്ലാവരും ഒരുമിച്ച് ചേർന്ന് തന്നെയാണ് എടുത്തത് . ഇന്ന് അമ്മുവിന്റെ ഹൽദി ഫംഗ്ഷൻ ആണ് . അമ്മു ഒരു ഓറഞ്ച് കളർ ലഹങ്ക ആയിരുന്നു ഇട്ടിരുന്നത്. അതെ കളറിലുള്ള കുർത്ത ആയിരുന്നു ബദ്രിക്ക്. ബാക്കിയെല്ലാവരും യെല്ലോ കളർ ഡ്രസ്സ് ആയിരുന്നു . "മതി ഒരുങ്ങിയത് ...എല്ലാവരും താഴേക്ക് വരാൻ നോക്ക്." മേക്കപ്പ് ചെയ്യുന്ന പെൺപടകളുടെ അരികിലേക്ക് വന്നു കൊണ്ട് ആരു തിരക്കിട്ട് പറഞ്ഞു " ദാ.. കഴിഞ്ഞു ഇപ്പൊ വരാം" . അമ്മുവിന്റെ നെറ്റിയിലേക്ക് ചൂട്ടി കൂടി വെച്ചു കൊടുത്തതിനു ശേഷം ശിവാനി പറഞ്ഞു എല്ലാവരും താഴേക്ക് ഇറങ്ങാൻ നിന്നപ്പോഴാണ് ശിവ ഒരു കവറുമായി അവിടേക്ക് വന്നത്.

" പാർവണ ...ഒന്നിങ്ങു വന്നേ "ശിവ അവളെ പുറത്തേക്ക് വിളിച്ചു. " അതെന്താ ചേച്ചിക്ക് പ്രത്യേക ഗിഫ്റ്റ് കൊടുക്കാൽ ആണോ." അവരെ നോക്കി ശിവാനി കളിയാക്കിക്കൊണ്ട് പറഞ്ഞു . പാർവണ അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയശേഷം ശിവയ്ക്ക് പിന്നാലെ പുറത്തേക്കു നടന്നു . 10 മിനിറ്റ് കഴിഞ്ഞതും കയ്യിലൊരു കവറുമായി പാർവണ തിരികെ വന്നു. "മതി എല്ലാവരും റെഡിയായത്. എല്ലാവരും താഴേക്ക് നടക്ക്"അതു കേട്ടതും എല്ലാവരും താഴേക്ക് നടക്കാൻ ഒരുങ്ങി. അവസാനം വന്ന ശിവാനിയുടെ കൈ പിടിച്ചു നിർത്തി പാർവണ അവളെ ഒന്ന് മൊത്തത്തിൽ നോക്കി . "എന്താ ചേച്ചി ഇങ്ങനെ നോക്കുന്നേ... വല്ല കുഴപ്പവും ഉണ്ടോ" അവൾ തന്റെ ഡ്രസ്സിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു . "അതെ... ചെറിയൊരു കുഴപ്പമുണ്ട് . ഞാൻ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഒന്നും തോന്നരുത് . ഈ ഡ്രസ്സ് നിനക്ക് ഒട്ടും ചേരുന്നില്ല. കുറെ ആളുകൾ എല്ലാം വരുന്നതല്ലേ .പിന്നെ ഫോട്ടോഗ്രാഫറും ഉണ്ട്. അപ്പോ നീ മാത്രം ഇങ്ങനെ ഒരു ഡ്രസ്സ് ഇട്ടാൽ അതെങ്ങനെയാ ശരിയാവുക. നീ ഡ്രസ്സ് മാറ്റുന്നതാണ് നല്ലത് ." "ഹൽദി ഫംഗ്ഷന് ചേച്ചി തന്നെയല്ലേ ഈ ഡ്രസ്സ് സെലക്ട് ചെയ്ത് തന്നത്.

എന്നിട്ടെന്താ ഇപ്പൊ ഇങ്ങനെ പറയുന്നേ." " അന്ന് എനിക്ക് നല്ലതായി തോന്നി. പക്ഷേ നീ ഇപ്പൊ ഇട്ടപ്പോ എന്തോ എനിക്ക് ഒരു രസം തോന്നുന്നില്ല . നീ ഒരു കാര്യം ചെയ്യ്. ഇതാ ഈ ഡ്രസ്സ് ഇത് ഞാൻ ഷോപ്പിൽ പോയപ്പോ ഭംഗി കണ്ടു വാങ്ങിയത് ആണ്. നീ തൽക്കാലം ഇത് ഇട്ടോ " കയ്യിലുള്ള കവർ ശിവാനിക്ക് നൽകിക്കൊണ്ട് പാർവണ പറഞ്ഞു. ഡ്രസ്സിന് മാച്ചായ ഓർണമെൻസും അതിലുണ്ടായിരുന്നു. " വേഗം റെഡിയായിട്ട് വാ. ഞങ്ങളെല്ലാവരും അവിടെ ഉണ്ടാകും" അതു പറഞ്ഞു പാർവണ പുറത്തേക്ക് നടന്നു. ** " എല്ലാവരോടും റെഡിയാവാൻ പറഞ്ഞു തിരക്കു കൂട്ടിയിട്ട് നിന്റെ ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ ആരു" കണ്ണാടിയിൽ നോക്കി തല ഒതുകുന്ന അർണവിൻ്റെ അരികിലേക്ക് വന്നു ശിവ ചോദിച്ചു . "കഴിഞ്ഞു അളിയാ "അവൻ ഡ്രസ്സ് ഒന്ന് ശരിയാക്കി കൊണ്ട് പറഞ്ഞു. " ഇതെന്താ ഈ ഡ്രസ്സ് ഇട്ടിട്ട് ആണോ നീ ഫങ്ങ്ഷനു വരുന്നേ " "അതെ. ഇതിനു എന്താ പ്രോബ്ലം" "പ്രോബ്ലമേ ഉള്ളൂ. ഇത് എന്ത് കോലമാടാ. ഇങ്ങനെ നീ ശിവാനിയുടെ മുന്നിൽ ചെന്ന് നിന്നാൽ അവൾ നിന്നേ എപ്പോ തേച്ച് ഒട്ടിച്ചു എന്ന് ചോദിച്ചാ മതി. " "അയ്യോ അത്രയും ബോർ ആണോ. ഇനി എന്താ ചെയ്യാ അളിയാ"

"തൽക്കാലം നീ ഇത് ഇട്ടോ എന്നിട്ട് താഴേക്ക് വാ" കബോഡിൽ നിന്നും ഒരു ഡ്രസ്സ് എടുത്ത് കൊടുത്ത് കൊണ്ട് പറഞ്ഞു. "വേഗം താഴേക്ക് വാ" അത് പറഞ്ഞ് ശിവ പുറത്തേക്ക് പോയി. ആരു ആ കവർ തുറന്ന് നോക്കി. ഒരു കരിം പച്ച കളർ കൂർത്ത ആണ് അത്. " ഇതെന്താ ഗ്രീൻ കളർ . ഞാൻ ഇത് ഇട്ടിട്ട് പോയാൽ താഴേ എന്നേ അവർ എല്ലാവരും കളിയാക്കുമോ. എന്തെങ്കിലു ആവട്ടെ കോപ്പ്. ഗ്രീൻ എങ്കിൽ ഗ്രീൻ" അവൻ മനസ്സിൽ കരുതി. അവൻ ഡ്രസ്സ് മാറ്റി പുറത്തേക്കിറങ്ങിയതും അതേസമയം തന്നെ ശിവാനിയും അവളുടെ റൂമിൻ്റെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു. " ഇത്ര നേരമായിട്ടും നീ താഴേക്ക് പോയില്ലേ..." ആരു അവളെ നോക്കി ചോദിച്ചു . "ഇല്ല നീയെന്താ ഈ ഡ്രസ്സിൽ" അവൾ തന്റെ ഡ്രസ്സിൻ്റെ അതേ കളറിലുള്ള അവൻ്റെ കുർത്തയിലേക്ക് നോക്കികൊണ്ട് ചോദിച്ചു. " ഇത് എൻ്റെ അല്ലെടി. അളിയൻ്റെ ആണ്. എന്റെ ഡ്രസ്സിന് എന്തോ ഒരു കുഴപ്പം. അതുകൊണ്ടു ഇത് അളിയൻ എനിക്ക് തന്നതാ " "ആര് കണ്ണേട്ടനോ." " അതെ എന്തേ " "ഈ ഡ്രസ്സ് എനിക്ക് തന്നത് തുമ്പി ചേച്ചിയാണ് .ഇതിൽ എന്തോ ഒരു കള്ളക്കളി ഉണ്ടല്ലോ " "ആണോ ... എനിക്കും തോന്നുന്നുണ്ട്. ഞാൻ ഹൽദി ഫംഗ്ഷന് എടുത്ത ഡ്രസ്സ് ഇട്ട് റെഡിയായതാണ്.

അപ്പൊ അളിയനാണ് അത് കൊള്ളില്ല ഇത് ഇട്ടാ മതി എന്ന് പറഞ്ഞത്. " "എന്റെ ഭഗവാനെ. : ഇത് എന്തോ ഒരു പണി തന്നെയാണ്. ഞാനും ഡ്രസ്സ് ഇട്ടു നിന്നപ്പോ ഇതേ ഡയലോഗ് ആണ് തുമ്പി ചേച്ചി പറഞ്ഞത് ." ആരുവിന്റെ ഫോൺ റിങ് ചെയ്തതും അവൻ വേഗം കോൾ അറ്റൻഡ് ചെയ്തു. ശിവ ആയിരുന്നു അത് . "നീ എവിടെ പോയി കിടക്കാ. ഞങ്ങളിവിടെ എത്ര നേരായി വെയിറ്റ് ചെയ്യുന്നു. നീ വരുമ്പോ ശിവാനിയേയും വിളിച്ചോ " ആരു തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുന്നേ ശിവ കോൾ കട്ട് ചെയ്തിരുന്നു . "നമുക്ക് താഴേക്ക് പോകാം . അവിടെ അവരെല്ലാം വെയിറ്റ് ചെയ്യുന്നുണ്ട് " അത് പറഞ്ഞ് അവർ രണ്ടുപേരും താഴേക്ക് നടന്നു. മുറ്റത്താണ് ഹൽദിക്കുള്ള സ്റ്റേജ് സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്. മഞ്ഞപ്പൂക്കൾ കൊണ്ട് അവിടെയെല്ലാം അലങ്കരിച്ചിട്ടുണ്ട്. രാത്രിയുടെ ഇരുളിൽ ലൈറ്റിങ്ങും മറ്റലങ്കാരങ്ങളും നല്ല ഭംഗിയിൽ തന്നെ കാണപ്പെട്ടു .അത്യാവശ്യം ബന്ധുക്കളും അവിടെയുണ്ടായിരുന്നു . അവർ വീട്ടിൽ നിന്നും മുറ്റത്തേക്കിറങ്ങിതും പെട്ടെന്ന് ലൈറ്റുകൾ എല്ലാം ഓഫ് ആയി .ഇരുട്ടിൽ പേടിച്ച് ശിവാനി ആരുവിന്റെ കയ്യിൽ പിടിച്ചു. പെട്ടെന്ന് അവർക്ക് നേരെ ഒരു നീല വെളിച്ചം വന്നു നിന്നു , ശിവാനി അന്ധാളിച്ച് ചുറ്റും നോക്കുകയാണ്.

ആരുവിൻ്റെ അവസ്ഥയും ഏറെക്കുറെ അതുതന്നെയായിരുന്നു . കുറച്ചു നേരമായിട്ടും ഒരു അനക്കവും കേൾക്കുന്നില്ല എന്ന് കണ്ടതും ശിവാനിയേയും കൂട്ടി ആരു മുന്നോട്ടു നടന്നു. അവർ മുന്നോട്ടു നടക്കുന്നതിനനുസരിച്ച് നീലവെളിച്ചവും തെളിഞ്ഞു വരാൻ തുടങ്ങി. സ്റ്റേജിന് മുന്നിലെത്തിയതും പെട്ടെന്ന് സ്റ്റേജിലെ എല്ലാ ലൈറ്റുകളും ഓണായി. സ്റ്റേജിൽ അവരെ പുഞ്ചിരിയോടെ നോക്കി എല്ലാവരും നിൽക്കുന്നുണ്ടായിരുന്നു . അപ്പോഴാണ് അവരുടെ കൂട്ടത്തിൽ നിൽക്കുന്ന തന്റെ പപ്പയെയും അമ്മയെയും ശിവാനി കണ്ടത് . "ഇവർ എപ്പോ എത്തി "അവൾ അത്ഭുതത്തോടെ അവരെ നോക്കി . ശേഷം ആരുവിന്റെ കൈയും പിടിച്ച് അവർക്കരികിലേക്ക് ഓടി . അതിൽ നിന്നു തന്നെ അവർക്ക് എല്ലാവർക്കും മനസ്സിലായിരുന്നു ശിവാനിയുടെ ജീവിതത്തിൽ ആരുവിനുള്ള പ്രധാന്യം. അമ്മയുടെയും പപ്പയുടേയും അടുത്തെത്തിയ ശിവാനി അത്ഭുതത്തോടെ രണ്ടുപേരെയും മാറിമാറി നോക്കി. " നിങ്ങൾ എപ്പോൾ വന്നു " "ഞങ്ങൾ വന്നിട്ട് കുറച്ചു നേരമായി. എന്റെ മോൾക്ക് ഞങ്ങളെ ഒന്നും അന്വേഷിക്കാനുള്ള സമയമില്ലല്ലോ. " പപ്പാ പരാതിയോടെ പറഞ്ഞു

"അങ്ങനെ പറയല്ലേ പപ്പേ .നിങ്ങൾ നാളെ രാവിലെ വരുള്ളൂ എന്നാണല്ലോ പറഞ്ഞത്. അത് ഞാൻ പിന്നെ ... " അവൾ തല കുനിച്ചു കൊണ്ട് പറഞ്ഞു . എന്നാൽ അവളുടെ അമ്മ നോക്കിയിരുന്നത് ശിവാനി കോർത്തു പിടിച്ചിരിക്കുന്ന ആരുവിന്റെ കൈയിലേക്ക് ആണ് . എല്ലാവരും അവിടെ ഉണ്ടായിട്ടും അവൾ അവന്റെ കൈയിലെ പിടി വിട്ടിരുന്നില്ല . പെട്ടെന്ന് സ്റ്റേജിന്റെ മറ്റൊരു ഭാഗത്തുനിന്നും ഒരാളുടെ ശബ്ദം ഉയർന്നു വന്നു . ആരുവും ശിവാനിയും തിരിഞ്ഞുനോക്കിയപ്പോൾ അത് ദേവയായിരുന്നു. കയ്യിൽ ഒരു മൈക്ക് ഉണ്ട് . "ഗുഡ് ഈവനിംഗ് എവരി വൺ . നിങ്ങൾ എല്ലാവരും ഇവിടെ വന്നിരിക്കുന്നത് നമ്മുടെ അമ്മുക്കുട്ടിയുടെ ഹൽദി ഫംഗ്ഷൻ വേണ്ടിയാണ്. പക്ഷേ നിങ്ങൾക്ക് ഒരു സർപ്രൈസ് കൂടിയുണ്ട്. ഇന്നിവിടെ ഒരു എൻഗേജ്മെന്റ് കൂടി നടക്കുന്നുണ്ട് . " ദേവ അത് പറഞ്ഞതും കൂടി നിന്നവരുടെ മുഖത്ത് സംശയങ്ങൾ നിറഞ്ഞുനിന്നിരുന്നു . അതേ സംശയം ആരുവിന്റെയും ശിവാനിയുടെയും മുഖത്തുണ്ടായിരുന്നു . "ശിവ എന്നാ തുടങ്ങുകയല്ലേ ." ദേവ അവനെ നോക്കി ചോദിച്ചപ്പോൾ ശിവ ചിരിച്ചുകൊണ്ട് തലയാട്ടി. ദേവയുടെ അമ്മ ഒരു താലത്തിൽ രണ്ടു റിങ്ങുകളുമായി അവരുടെ അടുത്തേക്ക് വന്നു . ശിവാനിയുടെ അച്ഛൻ ഒരു കൈയ്യിൽ ശിവാനിയേയും മറുകൈകൊണ്ട് ആരുവിനേയും ചേർത്തുപിടിച്ച് സ്റ്റേജിന്റെ നടുവിലായി കൊണ്ടുവന്നു നിർത്തി .

"ഇത് എൻ്റെ മോൾ ശിവാനി .ഇത് അവൾ വിവാഹം ചെയ്യാൻ പോകുന്ന പയ്യൻ അർണവ്. " ദേവയുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി ശിവാനിയുടെ പാപ്പാ പറഞ്ഞു . അതേസമയം ആരുവിന്റെയും ശിവാനിയുടെയും മുഖത്ത് മറ്റെന്തൊക്കെയോ ഭാവങ്ങൾ നിറഞ്ഞുനിന്നു . അത്ഭുതമോ സംശയമോ എന്തൊക്കെയോ ഭാവങ്ങൾ . "എന്നാൽ നമുക്ക് റിങ്ങ് എക്സ്ചേഞ്ചിലേക്ക് കടക്കാം " അതുപറഞ്ഞ് ശിവാനിയുടെ പപ്പാ താലത്തിൽ നിന്നും ശിവാനി എന്നെഴുതിയ റിങ്ങ് എടുത്ത് ശിവാനിയുടെ നേർക്കു നീട്ടി . മറുഭാഗത്ത് പാർവണയുടെ അച്ഛൻ അർണവ് എന്ന് എഴുതിയ ഒരു മോതിരം എടുത്തു ആരുവിന്റെ കയ്യിലേക്ക് കൊടുത്തു . ആരുവും ശിവാനിയും ഇത് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് മനസ്സിലാകാതെ നിൽക്കുകയായിരുന്നു . "രണ്ടുപേരും അന്തംവിട്ട് നിൽക്കാതെ റിങ് എക്സ്ചേഞ്ച് ചെയ്യാൻ നോക്ക് .എന്നിട്ട് ഞങ്ങൾക്ക് ഇവിടെ വേറെ പരിപാടി നടത്താൻ ഉള്ളതാ " ബദ്രി അമ്മുവിന്റെ തോളിലൂടെ കയ്യിട്ടു കൊണ്ട് കളിയാക്കി പറഞ്ഞു. അതുകേട്ട് അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു . ആരു തൻ്റെ കയ്യിലുള്ള റിങ്ങ് ശിവാനിയുടെ കയ്യിലേക്ക് ഇട്ടുകൊടുത്തു. ശിവാനി തൻ്റെ കയ്യിൽ ഉള്ള റിങ്ങ് ആരുവിന്റെ കൈയിലേക്കും ഇട്ടുകൊടുത്തു .

അവരിരുവരും ഒരു നിമിഷം കണ്ണിൽ തന്നെ നോക്കി നിന്നു . തങ്ങളുടെ കുറെ കാലത്തെ സ്വപ്നങ്ങളിൽ ഒന്ന് ഇന്ന് യാഥാർഥ്യമായിരിക്കുന്നു. " കണ്ണും കണ്ണും തമ്മിൽ തമ്മിൽ നോക്കി കഴിഞ്ഞെങ്കിൽ ഒന്ന് മാറി തരാമോ. ഇനി ഞങ്ങളുടെ അമ്മുക്കുട്ടിയുടെ ഹൽദിയാണ് " ദേവ അവരുടെ ഇടയിൽ കയറി നിന്നുകൊണ്ട് പറഞ്ഞു. പെട്ടെന്ന് തന്നെ സ്റ്റേജിനു നടുവിലായി അത്യാവശ്യം വലിപ്പമുള്ള ഒരു ടേബിൾ കൊണ്ടുവന്ന് വെച്ചു. അതിനു മുകളിൽ ഒരു ബൗളിൽ ചന്ദനവും മഞ്ഞളും ഉണ്ടായിരുന്നു . പാർവണയും രേവതിയും കൂടി അമ്മുവിനെ സെറ്റ് ചെയ്തു വച്ചിരിക്കുന്ന ചെയറിലേക്ക് ഇരുത്തി.ശേഷം ഓരോരുത്തരായി വന്നു അവളുടെ മുഖത്തും കയ്യിലും ചന്ദനവും മഞ്ഞളും തേക്കാൻ തുടങ്ങി . "എന്ന് നമുക്ക് ഒരു ഫാമിലി ഫോട്ടോ എടുക്കാം " അതു പറഞ്ഞ് അവർ എല്ലാവരും ഒരുമിച്ചു നിന്നു . എല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു .ഫോട്ടോഗ്രാഫർ മനോഹരമായ ആ നിമിഷം തൻ്റെ ക്യാമറയിൽ പകർത്തിയെടുത്തു .

"ഇനി ഞങ്ങടെ ചെക്കന്റെ കലാപരിപാടികളാണ് ദേവ മൈക്കിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു. എവിടെ നിന്നോ ഒരാൾ ബദ്രിയുടെ ഗിറ്റാറുമായി വന്നു . അവന്റെ കൈയ്യിൽ ഗിറ്റാർ കൊടുത്തു. ഒപ്പം സെൻ്ററിൽ ആയി ഒരു മൈക്കും സെറ്റ് ചെയ്തു . അവൻ ഗിറ്റാർ വാങ്ങി ഒരു പുഞ്ചിരിയോടെ മൈക്കിന് അടുത്തുള്ള ചെറിയറിൽ വന്നിരുന്നു . പാടാനായി അവൻ ഗിറ്ററിലെ സ്ട്രിങ്ങ് അഡ്ജസ്റ്റ് ചെയ്തതും ശിവ അവൻ്റെ കാതിൽ വന്നു എന്തോ പറഞ്ഞു. അതുകേട്ട് തലയാട്ടിക്കൊണ്ട് ബദ്രി ചെയറിൽ നിന്നും എഴുന്നേറ്റ ശേഷം സൈഡിൽ നിന്നും മറ്റൊരു ചെയർ കൂടി എടുത്തുകൊണ്ടുവന്നു അവിടെ ഇട്ടു . ഒരു ചെയറിൽ ആയി ശിവയും . മറ്റൊരു ചെയറിൽ ഗിറ്റാറും ആയി ബദ്രിയും ഇരുന്നു . സ്റ്റേജിന്റെ താഴെയായി സെറ്റ് ചെയ്തു വച്ചിരിക്കുന്ന ചെയറിലായി എല്ലാവരും ഇരുന്നു. വീട്ടുകാരും ബന്ധുക്കളും അവരുടെ പാട്ട് കേൾക്കുന്നതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു . എല്ലാവരുടെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു നിൽക്കുന്നുണ്ട് .

കുറച്ചു കഴിഞ്ഞതും ബദ്രിരിയും ശിവയും ഒരുമിച്ചു പാടാൻ തുടങ്ങി . 🎼അന്നൊരു നാളിൽ..നിന്നനുരാഗം... പൂ പോലെ എന്നെ തഴുകി... ആ കുളിരിൽ ഞാൻ... ഒരു രാക്കിളിയായ്... അറിയാതെ സ്വപ്നങ്ങൾ കണ്ടു.... മിഴികൾ പൂവനമായ്... അധരം തേൻ കണമായ്... ശലഭങ്ങളായ് നമ്മൾ പാടീ മന്മദഗാനം... പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്... നക്ഷത്ര പൂവേ ...നവരാത്രി പുവേ...അഴകിൻ പൂഞ്ചോലാടാട്...🎼 "തുമ്പി ചേച്ചിക്ക് വേണ്ടിയാണ് കണ്ണേട്ടൻ ഈ പാട്ടു തന്നെ പാടുന്നത്. മ്മ് നടക്കട്ടെ ... നടക്കട്ടെ ... പൊന്നോല തുമ്പി ...പൂവാലി തുമ്പി..ആട്...ആട്...നീയാടാട്..." ശിവാനി കളിയാക്കിക്കൊണ്ട് അവളോട് പറഞ്ഞു. എന്നാൽ പാർവണ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവളുടെ മനസ്സും ചിന്തകളും എല്ലാം തന്നെ നോക്കി സ്റ്റേജിൽ ഇരിക്കുന്ന ശിവയിൽ മാത്രമായിരുന്നു ... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story