പാർവതി ശിവദേവം: ഭാഗം 108

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ഇന്നാണ് ബദ്രിയുടേയും അമ്മുവിന്റെയും വിവാഹം. രാവിലെ എല്ലാവരും റെഡിയാകുന്ന തിരക്കിൽ ആണ്. പാർവണയും ശിവാനിയും ചേർന്നാണ് അമ്മുവിനെ ഒരുക്കുന്നത്. വൈലറ്റ് കളർ വിവാഹസാരിയിൽ അമ്മുവിനെ കാണാൻ ഒരു മാലാഖയെ പോലെ ഉണ്ടായിരുന്നു. കുടുബ ക്ഷേത്രത്തിൽ വച്ചാണ് കെട്ട്. അമ്മു ഇരു കണ്ണുകളും അടച്ച് അമ്പല നടയിൽ നിന്നു. അവളുടെ തൊട്ടരികിൽ ആയി ഒരു പുഞ്ചിരിയോടെ ബദ്രിയും നിൽക്കുന്നുണ്ട്. പൂജാരി താലി പൂജിച്ച് ബദ്രി ക്ക് നേരെ കൊടുത്തു. എല്ലാവരുടേയും അനുഗ്രഹത്തോടെ ബദ്രി അമ്മുവിന്റെ കഴുത്തിൽ ആ ആലിലത്താലി ചാർത്തി. കല്യാണത്തിനു ശേഷം അമ്പലത്തോട് ചേർന്നുള്ള മണ്ഡപത്തിൽ വച്ചായിരുന്നു സദ്യ നടത്തിയിരുന്നത്. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിൽ ആണ്. ആ തിരക്കിനിടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന രേവതിയെ ഒതുക്കി നിർത്താൻ ദേവ കുറേ പാട് പ്പെട്ടിരുന്നു. "നിനക്ക് ഇത് എട്ടാം മാസം ആണെന്ന വല്ല വിചാരവും ഉണ്ടോ ദേവു . നീ ഇങ്ങനെ നടക്കാതെ ഒരു ഭാഗത്ത് ഒതുങ്ങി ഇരുന്നേ " " എനിക്ക് ഒരു കുഴപ്പവും ഇല്ല ദേവേട്ടാ. എപ്പോഴേങ്കിലും കിട്ടുന്ന ഒരു കല്യാണം .അതെങ്കിലും ഞാൻ ഒന്ന് ആസ്വാദിച്ചോട്ടേ " അവൾ ദയനീയമായി പറഞ്ഞു. "വാ ഇനി നമ്മുക്ക് എല്ലാവർക്കും കൂടി ഒരു ഫോട്ടോ എടുക്കാം "

ആരു എല്ലാവരേയും വലിച്ച് സ്റ്റേജിൽ കയറ്റി. എല്ലാവരും ഒരേ ഡിസൈനിലുള്ള വ്യത്യസ്ത സാരികൾ ആയിരുന്നു ഉടുത്തിരുന്നത്. അത് പോലെ നമ്മുടെ ആൺ തരികളും ഒരേ മോഡൽ വ്യത്യസ്ത കളർ കുർത്ത ആയിരുന്നു. ശിവയും പാർവണയും ഒരു പിങ്ക് കളർ ഡ്രസ്സ് ആയിരുന്നു. അതേ കളറിലുള്ള ഒരു കുഞ്ഞുടുപ്പായിരുന്നു നച്ചു മോൾക്ക്. ചില്ലി റെഡ് കളറായിരുന്നു രേവതിക്കും , ദേവക്കും . റോസ് കളർ രശ്മിക്കും കണ്ണനും , പീ കോക്ക് കളർ ശിവാനിക്കും ആരുവിനും. "സ്മയിൽ പ്ലീസ് " ഫോട്ടോഗ്രാഫർ പറഞ്ഞതും എല്ലാവരും ഒരു പുഞ്ചിരിയോടെ ഫോട്ടോക്ക് പോസ് ചെയ്യ്തു. അതിനിടയിൽ ശിവാനി എന്തോ പൊട്ടത്തരം പറഞ്ഞതും എല്ലാവരും ഒരുമിച്ചു ചിരിച്ചു. എന്നാൽ അതേ സമയം ഒരു പുഞ്ചിരിയോടെ സ്റ്റേജിലേക്ക് കയറി വരുന്ന ആളെ കണ്ട് പാർവണയുടെ മുഖം മാത്രം മങ്ങി. "വാഹി ചേച്ചി " ശിവാനി ഓടി ചെന്ന് അവളുടെ കൈയ്യിൽ പിടിച്ചു. ശിവയെ നോക്കിയപ്പോൾ അവനും ഒരു പുഞ്ചിരിയോടെ നിൽക്കുകയായിരുന്നു. "മോളേ പാറു നീ ദേവൂനേം കൊണ്ട് ഡ്രസ്സിങ്ങ് റൂമിലേക്ക് പോയിക്കോ. കുഞ്ഞിന് പാലു കൊടുക്കാൻ സമയമായിട്ടുണ്ടാകും"

അവളുടെ മുഖഭാവം മനസിലായ പോലെ ദേവ പറഞ്ഞു. അവൾ ഒന്ന് മൂളി കൊണ്ട് ദേവുവിനൊപ്പം റൂമിലേക്ക് നടന്നു. ഒന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു സത്യ യോട് ചിരിച്ച് സംസാരിക്കുന്ന ശിവയെ റൂമിൽ എത്തിയതും ദേവു ക്ഷീണത്തോടെ ബെഡിലേക്ക് കിടന്നു. തൊട്ടടുത്തുള്ള ചെയറിൽ ഇരുന്ന് പാർവണ കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങി. മനസിൽ വല്ലാത്ത പേടി വന്നു നിറയുന്നുണ്ടായിരുന്നു. ചെയറിൽ ഇരുന്ന് അവളും എപ്പോഴോ ഉറങ്ങി പോയിരുന്നു. കുറേ കഴിഞ്ഞ് ഡോറിൽ ആരോ തട്ടുന്നത് കേട്ട് കുഞ്ഞിനെ ബെഡിൽ കടത്തി ചെന്ന് വാതിൽ തുറന്നു. അമ്മയായിരുന്നു അത്. "നിങ്ങൾ രണ്ടു പേരും കഴിക്കാൻ നോക്ക്. അവർ എല്ലാവരും താഴേ വെയിറ്റ് ചെയ്യുന്നുണ്ട് " " കുഞ്ഞ് " " മോളേ ഞാൻ നോക്കാം. നിങ്ങൾ പോയി കഴിച്ചിട്ട് വാ." അത് പറഞ്ഞ് അമ്മ ദേവുവിനെ വിളിച്ചുണർത്തി. മുഖം എല്ലാം കഴുകി ഒന്ന് ഫ്രഷായ തിനു ശേഷം അവർ രണ്ടു പേരും താഴേക്ക് നടന്നു.

അവളുടെ കണ്ണുകൾ ആദ്യം തേടിയത് സത്യയെ ആയിരുന്നു. അവിടെ എവിടേയും അവൾ ഇല്ല എന്ന് മനസിലായപ്പോൾ അവളുടെ മനസിൽ ഒരു ആശ്വാസം നിറഞ്ഞു. "ദേ ചേച്ചിമാർ വന്നു. ഇനി നമ്മുക്ക് ഭക്ഷണം കഴിക്കാൻ പോകാം " പാർവണയേയും ദേവുവിനേയും നോക്കി ശിവാനി പറഞ്ഞു. അവർ എല്ലാവരും കഴിക്കാനായി നടന്നതും ശിവ പാർവണയുടെ കയ്യിൽ പിടിച്ച് നിർത്തി. "കുഞ്ഞോ " " അവൾ ഉറങ്ങാ . അമ്മയെ കൂട്ടിരുത്തിയിട്ടുണ്ട് " " നീയും ഉറങ്ങിയോ " "മ്മ്... " അവൾ ഒന്ന് മൂളി. "എന്തേ നിനക്ക് വയ്യേ " " എയ് കുഴപ്പമൊന്നും ഇല്ല. " അത് കേട്ട് ശിവ തന്റെ കൈകൾ കൊണ്ട് അവളുടെ നെറുകയിൽ ഒന്ന് തലോടി. ശേഷം തന്നോട് ചേർത്ത് പിടിച്ച് മുന്നോട്ട് നടന്നു. എല്ലാവരും ഒരുമിച്ചാണ് കഴിക്കാൻ ഇരുന്നത്. നല്ല ചൂട് സാമ്പാറിന്റെയും ചോറിന്റെയും മണം പാർവണയുടെ വിശപ്പ് ഒന്ന് കൂടി കൂട്ടിയിരുന്നു. നിമിഷ നേരം കൊണ്ട് പല കറികളും ഇലയിൽ നിറഞ്ഞു. ചോറിലേക്ക് സാമ്പാർ ഒഴിച്ചതും ഒരു പ്രത്യേക മണം മൂക്കിലേക്ക് കയറി.

അവൾ ചോറ് എടുത്ത് ഒരു ഉരുള്ള വായിലേക്ക് വച്ചതും കണ്ണ് നേരെ ചെന്നത് തങ്ങൾക്ക് ഓപ്പോസിറ്റ് ആയി ഇരിക്കുന്ന സത്യയിലേക്കാണ്. വായിലേക്ക് വച്ച ചോറ് തൊണ്ടയിൽ നിന്നും ഇറങ്ങാത്ത പോലെ അവൾക്ക് തോന്നി. നിമിഷ നേരം കൊണ്ട് വിശപ്പെല്ലാം കെട്ട് പോയി. ആരോടോ ഫോണിൽ ചിരിച്ച് സംസാരിച്ചു കൊണ്ടാണ് സത്യ ഭക്ഷണം കഴിക്കുന്നത്. അന്ന് ഹോസ്പിറ്റലിൽ വച്ചാണ് അവളെ താൻ ആദ്യമായി കണ്ടിരുന്നത്. അന്ന് കാണുമ്പോൾ തന്നെ നല്ല സുന്ദരിയായിരുന്നു. ഇപ്പോൾ ഭംഗി ഒന്നുകൂടേ വർദ്ധിച്ച പോലെ . ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് തനിക്ക് നേരെ ഒരു ചോറുരുള വന്നത്. തനിക്ക് നേരെ കൈ നീട്ടി പുഞ്ചിരിയോടെ ഇരിക്കുന്ന ശിവ. അവൻ ആ ഉരുള അവളുടെ വായിലേക്ക് വച്ചു കൊടുത്തു. മനസും വയറും ഒരുപോലെ നിറഞ്ഞതായി പാർവണക്ക് തോന്നി. 'എന്ത് ആലോചിച്ച് ഇരിക്കാ. വേഗം കഴിക്കാൻ നോക്ക്" ശിവ പുഞ്ചിരിയാലെ പറഞ്ഞു. അപ്പോഴും പാർവണ അവനെ കണ്ണെടുക്കാതെ നോക്കിയിരിക്കുകയായിരുന്നു. ശിവ ഒരു ഉരുള കൂടി അവളുടെ വായിലേക്ക് വച്ചു കൊടുത്തു. ഒരു മടിയും കൂടാതെ പാർവണ അത് വാങ്ങി കഴിച്ചു. "അതേയ് ഇന്ന് ഞങ്ങളുടെ കല്യാണമാണ്. അത് മറക്കണ്ട" ബദ്രി അവരെ കളിയാക്കി പറഞ്ഞതും പാർവണ ഒരു ചമ്മിയ ചിരി ചിരിച്ചു.

അവൾ പിന്നെ വേഗം ഭക്ഷണം കഴിക്കാൻ തുടങ്ങി. * "ശിവാ ഞാൻ കുഞ്ഞിന്റെ അടുത്തേക്ക് പോവാ " ഭക്ഷണം കഴിച്ച് കഴിഞ്ഞ് പാർവണ റൂമിലേക്ക് നടന്നു. " മോളേ" പിന്നിൽ നിന്നുള്ള വിളി കേട്ട് അവൾ തിരിഞ്ഞ് നോക്കിയപ്പോൾ ആ ആളെ കണ്ട് അവളുടെ മുഖം വിടർന്നു. "രാമച്ഛൻ " അവൾ വേഗം രാമച്ഛന്റെ അരികിലേക്ക് വന്നു. "മോൾക്ക് സുഖമല്ലേ " അയാൾ പാർവണയുടെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു. "അതെ. രാമച്ഛനോ " "സുഖമാണ് മോളേ . മോളേ കണ്ടിട്ട് എത്ര കാലമായി. ഇവിടെ നിന്നും പോകുന്നതിന് മുൻപ് മോളേ ഒരു നോക്ക് കാണണം എന്നുണ്ടായിരുന്നു. പക്ഷേ പറ്റിയില്ല. " അത് പറയുമ്പോൾ അയാളുടെ സ്വരവും ഇടറിയിരുന്നു. "രാമച്ഛാ" അവൾ കരഞ്ഞു കൊണ്ട് അച്ഛനെ കെട്ടിപിടിച്ചു. ഒപ്പം ആ വ്യദ്ധന്റെ കണ്ണുകളും നിറഞ്ഞിരുന്നു. "കുഞ്ഞ് എവിടെ മോളേ" അവളുടെ കണ്ണ് തുടച്ച് കൊണ്ട് അയാൾ ചോദിച്ചു. "മോള് ഉറങ്ങാ . റൂമിലുണ്ട്. വാ രാമച്ഛാ" അവൾ രാമച്ഛന്റെ കൈ പിടിച്ച് റൂമിലേക്ക് നടന്നു. കുഞ്ഞ് നല്ല ഉറക്കത്തിൽ ആണ് തൊട്ടരികിലായി അമ്മയും ഇരിക്കുന്നുണ്ട്. "അമ്മ കഴിചിട്ടില്ലാ ലോ . പോയി കഴിച്ചോള്ളൂ "

പാർവണ അത് പറഞ്ഞപ്പോൾ അമ്മ പുറത്തേക്ക് പോയി. രാമച്ഛൻ കുഞ്ഞിന്റെ അരികിൽ ആയി ഇരുന്ന് കുഞ്ഞിന്റെ നെറ്റിയിൽ ഒന്ന് തലോടി. "മോൾക്ക് എന്താ പേരിട്ടത് " " ശിവാംശി എന്നാ രാമച്ഛാ . എല്ലാവരും നച്ചു എന്ന് വിളിക്കും " "എന്റെ കുഞ്ഞിന് കൊടുക്കാൻ ഇപ്പോ അച്ഛച്ഛന്റെ കയ്യിൽ ഒന്നും ഇല്ലാലോ " അയാൾ ഒന്ന് ആലോചിച്ചതിനുശേഷം പെട്ടെന്ന് എന്തോ ഓർമ വന്ന പോലെ കഴുത്തിലെ സ്വർണ്ണ കുഞ്ഞിന്റെ കഴുത്തിൽ ഇട്ടു കൊടുത്തു. "അയ്യോ അതൊന്നും വേണ്ടാ രാമച്ഛാ" " എന്റെ കുഞ്ഞി പെണ്ണിന് അച്ഛച്ചന്റെ വക ഒരു കുഞ്ഞി സമ്മാനം ഇരിക്കട്ടെ " പെട്ടെന്ന് ഒരു കോൾ വന്നതും അയാൾ ഫോൺ എടുത്ത് സംസാരിച്ചു. "എന്നാ ഞാൻ ഇറങ്ങാ മോളേ. ദാ ഇത് രാമച്ഛന്റെ നമ്പർ ആണ്. ഇടക്ക് വിളിക്കണം. എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നോട് പറയണം ട്ടോ " രാമച്ഛൻ ഒരു പേപ്പറിൽ നമ്പർ എഴുതി കൊടുത്തു. " എന്നാ ശരി മോളേ" രാമച്ഛൻ അത് പറഞ്ഞ് താഴേക്ക് പോയി. * വൈകുന്നേരം ആയപ്പോഴേക്കും എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു. 2 ദിവസമായി നല്ല തിരക്കും ബഹളവും ഒക്കെ ആയതുകൊണ്ട് ശിവ മോളും നല്ല വാശിയിലാണ്. ഭക്ഷണം കഴിച്ച് കഴിഞ്ഞതും പാർവണ വേഗം മുറിയിലേക്ക് പോയി. കുഞ്ഞിന് പാല് കൊടുത്ത് ഉറക്കിയ ശേഷം അവൾ ഫ്രഷാവാനായി ബാത്ത് റൂമിലേക്ക് പോയി. ഫ്രഷായി ഇറങ്ങുമ്പോഴേക്കും ശിവ വന്നിരുന്നു. അവൻ കുഞ്ഞിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് നല്ല ഉറക്കത്തിൽ ആണ്. പാർവണ ഒരു പുഞ്ചിരിയോടെ ലൈറ്റ് ഓഫ് ചെയ്യത് വന്ന് കിടന്നു. നല്ല ക്ഷീണം ഉള്ളതിനാൽ അവളും വേഗം ഉറങ്ങി... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story