പാർവതി ശിവദേവം: ഭാഗം 109

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

രാവിലെ പാർവണയാണ് ആദ്യം കണ്ണു തുറന്നത് . നോക്കുമ്പോൾ ശിവയും കുഞ്ഞും നല്ല ഉറക്കത്തിലാണ്. രണ്ടു പേരുടേയും നെറുകയിൽ ഉമ്മ വച്ച ശേഷം അവൾ എണീറ്റ് ബാത്ത് റൂമിലേക്ക് പോയി. കുളിയെല്ലാം കഴിഞ്ഞ് താഴേക്ക് വന്നപ്പോൾ അടുക്കളയിൽ അമ്മമാരും മുത്തശ്ശിയും നല്ല പണി തിരക്കിൽ ആണ്. " ഇങ്ങ് താ മുത്തശ്ശി. പച്ചക്കറി ഞാൻ അരിയാം " "എന്റെ കുട്ടി ഇപ്പോ ഒന്നും ചെയ്യണ്ട . തൽക്കാലം ഈ ചായ കുടിക്ക് " മുത്തശ്ശി ചായ ഗ്ലാസ് അവളുടെ കയ്യിലേക്ക് വച്ചു കൊടുത്തു. പിന്നെയും പാർവണ അടുക്കളയിൽ സഹായിക്കാൻ നിന്നു എങ്കിലും എല്ലാവരും കൂടി അവളെ പുറത്താക്കി. പാർവണ ഒരു പുഞ്ചിരിയോടെ ചായ ഗ്ലാസുമായി മുറ്റത്തേക്ക് ഇറങ്ങി. സമയം എട്ടു മണി കഴിഞ്ഞു എങ്കിലും അമ്മമാരും മുത്തശ്ശിയും ഒഴിച്ച് മറ്റ് ആരും എണീറ്റിട്ടില്ല. മുറ്റത്തെ ചെടികളേയും പൂക്കളേയും തൊട്ടും തലോടിയും പാർവണ മുറ്റത്തു കൂടി നടന്നു. ഒരിളം കാറ്റ് അവളെ തഴുകി പോയതും ഇരു കണ്ണുകളും അടച്ച് പാർവണ അങ്ങനെ തന്നെ നിന്നു. മുറ്റത്ത് ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടാണ് പാർവണ കണ്ണു തുറന്നത്. ഡ്രെവിങ്ങ് സീറ്റിൽ നിന്നും ഇറങ്ങി വന്ന സത്യയെ കണ്ട് അവൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.

എന്നാൽ കോ ഡ്രെവർ സീറ്റിൽ നിന്നും ഫോണിൽ സംസാരിച്ചു വരുന്ന ആളെ കണ്ട് പാർവണയുടെ ശ്വാസം പോലും നിലച്ചുപോയിരുന്നു. "ശിവയുടെ ഡാഡി " അവൾ അയാളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. അയാൾ പാർവണയെ ഒന്ന് ഗൗരവത്തിൽ നോക്കിയ ശേഷം വീണ്ടും ഫോണിൽ സംസാരിക്കാൻ തുടങ്ങി. "പാർവണയല്ലേ " സത്യ അവളെ നോക്കി പുഞ്ചിരിയോടെ ചോദിച്ചു. "അതെ. എന്നേ എങ്ങനെയറിയാം " അവൾ ആശ്ചര്യത്തോടെ ചോദിച്ചു. "ശിവാനി കോൾ ചെയ്യുമ്പോൾ ഈ പാർവണ എന്ന തുമ്പി ചേച്ചിയെ കുറിച്ച് എപ്പോഴും പറയും. പിന്നെ ഇയാളുടെ ഹസ്ബന്റ് ഒരു വട്ടം ഫോണിൽ ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട് " " ആര് ശിവയോ " "മ്മ് അതെ. ഇന്നലെ തന്നെ ഞാൻ കുറേ അന്വോഷിച്ചു. ഫുഡ് കഴിക്കുന്ന സമയത്ത് കണ്ടിരുന്നു. പക്ഷേ കഴിച്ചു കഴിഞ്ഞു കൈ കഴുകി വന്നപ്പോഴേക്കും ആളെ കാണാനില്ല. പിന്നെ പപ്പയാണ് പറഞ്ഞത് കുഞ്ഞുള്ള കാരണം ആണ് തിരക്കിൽ നിൽക്കാഞ്ഞത് എന്ന് . " മറുപടിയായി പാർവണ ഒന്ന് പുഞ്ചിരിച്ചു. എന്നാൽ ശിവയുടെ ഡാഡിയുടെ കാര്യം ആലോചിച്ചപ്പോൾ അവൾക്ക് ഒരു പേടിയും തോന്നിയിരുന്നു. "സത്യം പറഞ്ഞാൽ തന്നോട് ഒരു നന്ദി പറയാൻ വേണ്ടിയാണ് ഞാൻ കാണണം എന്ന് പറഞ്ഞത്. പപ്പ എന്നോട് എല്ലാം പറഞ്ഞിരുന്നു.

പപ്പ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കാരണക്കാരി താൻ ആണെന്ന് . അതിനുള്ള നന്ദി എത്ര പറഞ്ഞാലും തീരില്ല. " " എയ് അതിന്റെ ആവശ്യം ഒന്നും ഇല്ല. ഞാൻ രാമച്ഛനെ എന്റെ സ്വന്തം അച്ഛന്റെ സ്ഥാനത്ത് തന്നെയാണ് കണ്ടിട്ടുള്ളത്. " " മോളേ" മുത്തശ്ശി പുറത്തേക്ക് വന്നു. അപ്പോഴാണ് അവർ സത്യയെ കണ്ടത്. "ഇതാര് വാഹി മോളോ . എന്താ പുറത്ത് തന്നെ നിന്നു കളഞ്ഞത് അകത്തേക്ക് വാ" " ഞങ്ങൾ വെറുതെ ഓരോന്ന് ഇങ്ങനെ പറഞ്ഞ് നിന്നു എന്നേ ഉള്ളൂ മുത്തശ്ശി " മുത്തശ്ശി അവളേയും വിളിച്ച് അകത്തേക്ക് നടന്നു. ഒപ്പം പാർവണയും. "നിനക്ക് ഈ വീടും സ്ഥലവും ഒക്കെ അപ്പോ ഓർമ ഉണ്ട് അല്ലേ " ഹാളിലേക്ക് വന്ന മുത്തശ്ശൻ ശിവയുടെ ഡാഡിയേ നോക്കി ചോദിച്ചു. എന്നാൽ അയാൾ ഒന്നു മിണ്ടാതെ കൈകൾ കെട്ടി നിൽക്കുകയാണ് ചെയ്യ്തത്. മുത്തശ്ശിയും അമ്മമാരും സത്യ യോട് എന്തൊക്കെയോ സംസാരിച്ച് ഇരിക്കുകയാണ്. അതെല്ലാം കണ്ട് പാർവണ വേഗം മുറിയിലേക്ക് നടന്നു. കുഞ്ഞ് നല്ല ഉറക്കത്തിൽ ആണ്. ശിവയെ റൂമിൽ എവിടേയും കാണാൻ ഇല്ല. പിന്നീട് ബാത്ത്റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടപ്പോൾ മനസിലായി അവൻ കുളിക്കുകയാണെന്ന് പാർവണ ഓരോന്ന് ആലോചിച്ചു കൊണ്ട് അങ്ങാട്ടും ഇങ്ങോട്ടും ടെൻഷനോടെ നടക്കുകയാണ്.

"സത്യയുടെ കാര്യം ആലോചിച്ച് എനിക്ക് പേടിയില്ല. പക്ഷേ അയാൾ ....അയാളെ എനിക്ക് പേടിയാണ്. സ്വന്തം സ്വർത്ഥതക്ക് വേണ്ടി അയാൾ എന്തും ചെയ്യും. ഇങ്ങനെ പെട്ടെന്നുള്ള വരവിന്റെ ഉദേശം എന്താണെന്ന് ആർക്കറിയാം. ശിവ സത്യങ്ങൾ എല്ലാം അറിഞ്ഞതു കൊണ്ട് ഇവിടെ ഒരു വഴക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അതും എന്റെ പേരിൽ . അങ്ങനെ ഒന്നും ഉണ്ടാവല്ലേ മഹാദേവ . പ്രശ്നങ്ങൾ ഒന്നും ഉണ്ടാവല്ലേ " അവൾ മനസിൽ പറഞ്ഞു. പെട്ടെന്ന് പിന്നിൽ നിന്നും രണ്ടു കൈകൾ തന്റെ ഇടുപ്പിൽ വരിഞ്ഞു മുറുകിയിരുന്നു. ശിവ അവളെ ഒരു കൈ കൊണ്ട് എടുത്തുയർത്തി ഡ്രസ്സിങ്ങ് ടേബിളിലേക്ക് ഇരുത്തി. "എന്താ പെണ്ണേ ഇങ്ങനെ ആലോചിക്കാൻ " ശിവ അവളെ തനിക്ക് നേരെ തിരിച്ചിരുത്തി കൊണ്ട് ചോദിച്ചു. "സത്യ വന്നിട്ടുണ്ട് " "മ്മ് " അവൻ താൽപര്യമില്ലാത്ത രീതിയിൽ മൂളി കൊണ്ട് തന്നിലേക്ക് അടുപ്പിച്ച് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു. "നിന്റെ ഡാഡിയും വന്നിട്ടുണ്ട് " "മ്മ് " അവൻ വീണ്ടും മൂളി കൊണ്ട് അവളുടെ കഴുത്തിലൂടെ മുഖം ഉരസാൻ തുടങ്ങി. " ഞാൻ ഇവിടെ സീരിയസായി ഒരു കാര്യം പറയുമ്പോഴാണോ ശിവാ നീ ഇങ്ങനെ ..."

പാർവണ അവനെ തന്നിൽ നിന്നും അടർത്തി മാറ്റി. "എങ്ങനെ " അവൻ കള്ള ചിരിയോടെ ചേദിച്ചു. അത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ മുഖമാകെ ഓടിനടന്നു കൊണ്ടിരുന്നു. " അത് .... അത് പിന്നെ " അവന്റെ നോട്ടം താങ്ങാനാവാതെ അവൾ തല കുനിച്ചു. "പറയെടി ... അത് പിന്നെ " തന്റെ ചൂണ്ടു വിരൽ കൊണ്ട് അവളുടെ മുഖം ഉയർത്തി ശിവ ചോദിച്ചു. " ഒന്നു പോ ശിവാ " അവൾ നാണത്തോടെ അവന്റെ കൈയ്യിൽ നിന്ന് കുതറാൻ ശ്രമിച്ചതും ശിവ അവളെ ബലമായി പിടിച്ചു. "ശിവാ പ്ലീസ് ഞാൻ പോവട്ടെ " " വേണ്ടാ " അത് പറഞ്ഞ് ശിവ അവളുടെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു. പാർവണ ഇരു കണ്ണുകളും പതിയെ അടച്ചു. ശിവ തന്റെ ചുണ്ടുകൾ അവളിലേക്ക് അടുപ്പിച്ചതും പാർവണ ഒന്ന് എങ്ങി കൊണ്ട് അവന്റെ മുടിയിൽ കോർത്ത് വലിച്ചു. ശിവ തന്റെ വലതു കൈ അവളുടെ പിൻകഴുത്തിൽ പിടിച്ച് തന്നിലേക്ക് ചേർത്തുപിടിച്ച് പതിയെ അവളുടെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി. അവളുടെ കീഴ് ചുണ്ടിനേയും മേൽ ചുണ്ടിനേയും നുകർന്നേടുത്തു. ശിവ അവളെ സ്വതന്ത്രയാക്കിയതും പാർവണ കിതപ്പോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. "എന്റെ മുടിയെല്ലാം നീ വലിച്ചെടുത്തല്ലോടീ " ശിവ തന്റെ മുടി ശരിയാക്കി കൊണ്ട് പറഞ്ഞതും പുറത്ത് അമ്മ വന്ന് വിളിച്ചതും ഒപ്പം ആയിരുന്നു. "

മോനേ ശിവാ ഒന്ന് താഴേക്ക് വന്നേ. എല്ലാവരും നിന്നെ അന്വേഷിക്കുന്നുണ്ട് " അത് പറഞ്ഞ് അമ്മ പോയി. " എന്നാ ഞാൻ ഒന്ന് താഴേ പോയിട്ട് വരാം " ശിവ അത് പറഞ്ഞ് അവളെ തന്നിൽ നിന്നും അടർത്തി മാറ്റാൻ നിന്നതും പാർവണ അവനെ ഇറുക്കെ കെട്ടി പിടിച്ചു. "എന്താടി ഇത് " ശിവ അവളുടെ പിടി വിടുവിക്കാൻ ശ്രമിച്ചു എങ്കിലും അവൾ സമ്മതിച്ചില്ല. "നീ അവിടേക്ക് പോവണ്ടാ ശിവ. എനിക്ക് പേടിയാ. അവർ നിന്നെ എന്നിൽ നിന്നും അകറ്റും. നീ പോവല്ലേ ..." അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു. " നീയിത് എന്തൊക്കെയാ പെണ്ണേ പറയുന്നേ. അങ്ങനെ ആരെങ്കിലും വിചാരിച്ചാൽ എന്നിൽ നിന്നും നിന്നെ അകറ്റാൻ കഴിയുമോ. ഞാൻ അതിനു സമ്മതിക്കുമോ " " ഇല്ല പക്ഷേ നീ ഇപ്പോ അവിടേക്ക് പോവണ്ട. ഇവിടെ ഇരുന്നാ മതി. " " ശരി ഞാൻ പോകുന്നില്ല. നീ പോയി എനിക്ക് ഒരു ചായ എടുത്തിട്ട് വാ. അവർ ആരെങ്കിലും അന്വേഷിച്ചാൽ ഞാൻ എണീറ്റിട്ടില്ല എന്ന് പറഞ്ഞാ മതി" "മ്മ് ശരി" പാർവണ അത് പറഞ്ഞ് താഴേക്ക് നടന്നു. അവനെ താഴെ എല്ലാവരും അന്വോഷിച്ചപ്പോൾ അവൻ ഉണർന്നിട്ടില്ല എന്ന് പറഞ്ഞ് പാർവണ അടുക്കളയിലേക്ക് നടന്നു. ശിവക്കുള്ള ചായ എടുത്ത് അവൾ തിരികെ റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും മുത്തശ്ശി പിന്നിൽ നിന്നും വിളിച്ചു.

" ഇത് കണ്ണനുള്ള ചായ ആണോ മോളേ . എങ്കിൽ ഒരു ഗ്ലാസ് കൂടി എടുത്തോളൂ. വാഹി മോൾ ശിവയെ കാണാൻ റൂമിലേക്ക് പോയിട്ടുണ്ട്. പാർവണ ഒന്ന് തലയാട്ടി കൊണ്ട് അടുക്കളയിൽ പോയി ഒരു ഗ്ലാസ് ചായ കൂടി എടുത്ത് റൂമിലേക്ക് നടന്നു. അവൾ നോക്കുമ്പോൾ ശിവയും സത്യയും ബാൽക്കണിയിൽ നിൽക്കുന്നുണ്ട്. ശിവയുടെ കൈയ്യിൽ കുഞ്ഞ് ഇരുന്ന് കളിക്കുന്നുണ്ട്. പാർവണ ചായയുമായി അങ്ങോട്ടേക്ക് നടന്നു. "ദാ ചായ " അവൾ രണ്ട് പേർക്കും കയ്യിലെ കപ്പ് കൊടുത്തു. സത്യ ഒരു ചിരിയോടെ കപ്പ് വാങ്ങി. പാർവണ തിരിച്ച് ഒന്ന് പുഞ്ചിരിച്ച ശേഷം ശിവയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി അവൾ റൂമിലേക്ക് നടന്നു . "സത്യ വൺ മിനിറ്റ് ..."അതു പറഞ്ഞു ശിവ കയ്യിലുള്ള കപ്പ് ബാൽക്കണിയിലെ ടേബിൾ വച്ചശേഷം പാർവണയുടെ പിന്നാലെ പോയി. " ഡീ നീ എങ്ങോട്ടാ" ശിവ അവളെ പിടിച്ചു നിർത്തിക്കൊണ്ട് ചോദിച്ചു. " താഴേക്ക് അവിടെ എല്ലാവരും ഉണർന്നു കാണും. ശിവാനി എന്നേ അന്വേഷിക്കുന്നുണ്ടാകും " "അതൊക്കെ പിന്നെ പോവാം.നീ വാ എൻ്റെ ഒപ്പം "പാർവണയുടെ കയ്യിൽ പിടിച്ചു കൊണ്ട് ശിവ പറഞ്ഞു. " എന്തിനാ ശിവ... നിങ്ങൾ ഫ്രണ്ട്സ് സംസാരിക്കുന്നിടത്ത് വന്ന് നിന്ന് ഞാൻ എന്ത് ചെയ്യാനാ .നിങ്ങൾ സംസാരിക്ക്. ഞാൻ താഴെ ഉണ്ടാകും "

"അതുവേണ്ട നീ ഇങ്ങോട്ട് വാ" " എന്തിനാ നീ ഇങ്ങനെ ടെൻഷൻ ആകുന്നത്. എനിക്ക് നിന്നെ എന്നെക്കാൾ വിശ്വാസമാണ്. ആ വിശ്വാസം നിങ്ങൾ തമ്മിൽ ഒറ്റയ്ക്ക് നിന്ന് സംസാരിച്ചത് കൊണ്ട് ഇല്ലാതാവുന്നത് അല്ല." അവന്റെ കവിളിൽ പിടിച്ച് വലിച്ചുകൊണ്ട് പാർവണ പറഞ്ഞു. "എന്നാലും..." " ഒരു എന്നാലും ഇല്ല ." " ഞാൻ താഴെ ഉണ്ടാകും" അത് പറഞ്ഞ് അവൾ പോയതും ശിവ ബാൽക്കണിയിലേക്ക് തന്നെ വന്നു. സത്യ ചായയും കുടിച്ചു കൊണ്ട് അകലേക്ക് നോക്കി നിൽക്കുകയായിരുന്നു. കുറച്ചുനേരം അവർക്കിടയിൽ ഒരു മൗനം നിലനിന്നു. "എഡ്വിൻ എന്തുപറയുന്നു ."മൗനത്തെ ഭേദിച്ചുകൊണ്ട് ശിവ ചോദിച്ചു. " ഓക്കെയാണ് .ഇന്നലെ വൈകുന്നേരത്തെ ഫ്ലയ്റ്റിന് എന്നോട് വരാൻ പറഞ്ഞതാണ് . പിന്നെ ഇവിടെയെല്ലാം വന്നിട്ട് എല്ലാവരേയും ഒന്നു കണ്ടിട്ട് പോകാമെന്ന് കരുതി ഇന്നത്തേക്ക് ആക്കി." അവൾ അതു പറഞ്ഞ് വീണ്ടും അകലേക്ക് നോക്കി നിന്നു . ശിവ അതേസമയം താഴെ പോർച്ചിന് അരികിൽ നിൽക്കുന്ന ശിവാനിയേയും ആരുവിനേയും നോക്കിനിൽക്കുകയായിരുന്നു. എല്ലാവരുടെയും കണ്ണുവെട്ടിച്ച് പുറത്തു പോകാനുള്ള പരിപാടിയാണ് രണ്ടുപേരും.

ആരു ചുറ്റുമൊന്നു നോക്കി കൊണ്ട് വണ്ടി സ്റ്റാർട്ട് ആകാതെ ഉന്തി കൊണ്ട് പോവുകയാണ്. പോകുന്നവഴി മുകളിലേക്ക് നോക്കിയതും തന്നെ നോക്കുന്ന ശിവയെ കണ്ട് അവനൊന്നു പല്ലിളിച്ചു. ശിവ അവനെ ഒന്ന് കണ്ണുരുട്ടി നോക്കിയതും ആരു കൈകൂപ്പിക്കൊണ്ട് അപേക്ഷിച്ചു .അത് കണ്ടു ശിവ പൊയ്ക്കോ എന്ന രീതിയിൽ പുഞ്ചിരിച്ചു തലയാട്ടി .അതും കണ്ട് അവർ സന്തോഷത്തോടെ പുറത്തേക്ക് പോയി. "ശിവ...." ആ വിളി കേട്ടതും അവൻ്റെ മനസ്സിൽ എന്തോ വല്ലാത്ത പരിഭ്രമം നിറഞ്ഞു വന്നു. " അവൾ ശിവ എന്ന് തന്നെയാണോ വിളിച്ചത്. അതോ എനിക്കിനി തോന്നിയതാണോ ." ശിവ അവിടെ നിന്നുകൊണ്ട് സ്വയം ചോദിച്ചു "ശിവ...." അവളുടെ വിളി വീണ്ടും കേട്ടതും തനിക്ക് തോന്നിയതല്ല എന്ന് അവനു മനസ്സിലായി. ഇത്രയുംകാലം കണ്ണൻ എന്നു വിളിച്ചിരുന്ന സത്യ ഇപ്പോൾ അത് ശിവ എന്ന് ആക്കി എങ്കിൽ അതിന് അർത്ഥം അവൾ .....അവൾക്ക് പഴയ ഓർമ്മകൾ എല്ലാം തിരിച്ചു കിട്ടി എന്നാണ്. ശിവ തിരിഞ്ഞ് നോക്കിയപ്പോൾ സത്യ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. "താൻ ടെൻഷൻ ആവണ്ട. പഴയ കാര്യങ്ങൾ എല്ലാം പറഞ്ഞ് നിങ്ങളുടെ ജീവിതം തകർക്കാനൊനും അല്ലാ ഞാൻ വന്നത്. എനിക്ക് പഴയതെല്ലാം ഓർമ്മ വന്നു എന്ന് നീ അറിയണമെന്ന് തോന്നി അതിനുവേണ്ടി മാത്രമായിരുന്നു ഇന്നത്തെ ഈ വരവ് .

ഇന്നലെ പറയണം എന്ന് കരുതിയതാണ്. പക്ഷേ ഞാൻ അത് പറഞ്ഞാൽ ഇന്നലെ ഉണ്ടായിരുന്ന ആ സന്തോഷം ഇല്ലേ അത് ഇല്ലാതായാലോ എന്ന് കരുതിയാണ് പറയാതിരുന്നത് ." "അപ്പൊ നിനക്ക് എല്ലാം ഓർമ്മയുണ്ടോ ..."ശിവ അത്ഭുതത്തോടെ ചോദിച്ചു. " ഉണ്ട്.... അന്ന് നിന്നെ ഹോസ്പിറ്റലിൽ മേരേജ് ഇൻവൈറ്റ് ചെയ്യാൻ വന്നപ്പോഴും എനിക്ക് എല്ലാ ഓർമ്മയുണ്ടായിരുന്നു .നിനക്ക് പഴയ സ്നേഹം എന്നോട് ഉണ്ടോ എന്നറിയാൻ ആണ് ഞാൻ തന്നെ നേരിട്ട് വന്ന് കല്യാണം ക്ഷണിച്ചത് . അന്ന് നിന്റെ മുഖഭാവത്തിൽ നിന്ന് തന്നെ എനിക്ക് മനസ്സിലായി നിന്റെ മനസ്സിൽ ഇപ്പോൾ പാർവണ മാത്രമാണ് ഉള്ളത് എന്ന്. അതുകൊണ്ടാണ് ഒന്നും പറയാതെ ഞാൻ തിരിച്ചു പോയതും." " പക്ഷേ എങ്ങനെ... അന്ന് ഡാഡി പറഞ്ഞത് നിനക്ക് പഴയതൊന്നും ഓർമ്മയില്ല എന്നാണ്. പിന്നെ ഡാഡി തന്നെ എല്ലാം നിന്നോട് തുറന്നു പറഞ്ഞു എന്നും. അതുകൊണ്ടാണ് നീ രാമച്ഛനെ തിരിച്ചു കൊണ്ടു പോയത് എന്ന്" " പപ്പയോട് അങ്ങനെ പറയാൻ ഞാനാണ് ആവശ്യപ്പെട്ടത് .അന്ന് നീ ഫ്ലാറ്റിൽ വന്ന് തിരികെ പോയില്ലേ. ക്യത്യം ആയി പറഞ്ഞാൽ ഒരു ഒന്നര കൊല്ലത്തിനു മുമ്പ്. അന്ന് നീ പോയതിനു ശേഷവും ഉറക്കത്തിൽ ഇടയ്ക്കിടയ്ക്ക് നിന്റെ മുഖം ഞാൻ കണ്ടിരുന്നു.

ഒപ്പം വ്യക്തമില്ലാത്ത ചില ഓർമ്മകളും. ഞാനപ്പോൾ നേരെ പോയത് എന്നെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്തേക്ക് ആണ്. പിന്നീട് മെഡിസിൻ കൊണ്ടും ഡോക്ടറുടെ പരിശ്രമം കൊണ്ടും എനിക്ക് പഴയ ഓർമ്മകൾ തിരിച്ചു കിട്ടിയിരുന്നു. അപ്പോൾ തന്നെ നിന്റെ അരികിലേക്ക് ഓടി വരണം എന്ന് കരുതിയതാണ് .പക്ഷേ അന്ന് കണ്ടപ്പോൾ നിന്റെ മാര്യേജ് കഴിഞ്ഞ കാര്യവും പാർവണയെ കുറിച്ച് പറഞ്ഞ കാര്യവും ഓർത്തപ്പോൾ എനിക്കെന്തോ അതിനു കഴിഞ്ഞില്ല . പിന്നെ എനിക്കായി കാത്തിരിക്കുന്ന എഡ്വി. അവനെ ഞാനെങ്ങനെ സങ്കടപ്പെടുത്തും. അതുകൊണ്ടാണ് മേരേജിന് സമ്മതിച്ചത് . എങ്കിലും നിന്റെ മനസ്സിൽ ഞാൻ ഉണ്ടെങ്കിൽ നിന്നിലേക്ക് തന്നെ മടങ്ങിവരാൻ ഞാൻ തീരുമാനമെടുത്താണ് ഞാൻ കല്യാണം ക്ഷണിക്കാൻ വന്നത് . പക്ഷേ നിന്റെ മനസ്സിൽ സത്യ ഇല്ല പാർവണ മാത്രമേ ഉള്ളൂ എന്ന് എനിക്ക് മനസ്സിലായി. പിന്നെന്തിന് നിന്റെ ലൈഫിൽ ഒരു വില്ലത്തിയായി ഞാൻ വരുന്നേ . എനിക്കും അതിന് തീരെ താല്പര്യമില്ല ." പുഞ്ചിരിയോടെ പറയുന്ന സത്യയെ അത്ഭുതത്തോടെ നോക്കി നിൽക്കാൻ മാത്രമേ ശിവയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ . "

എഡ്വിൻ....അവൻ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ഞാനും തിരിച്ച് അതേ പോലെ സ്നേഹിക്കാൻ ശ്രമിക്കുന്നുണ്ട് ." വീണ്ടും കുറച്ചു നേരം അവർക്കിടയിൽ മൗനം മാത്രം നിലനിന്നു. "എന്നാ നമുക്ക് താഴേക്ക് പോയാലോ." സത്യ ചോദിച്ചു. " ഓക്കേ ..." അത് പറഞ്ഞു അവർ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതുംശിവയുടെ ഡാഡി അവിടേക്ക് വന്നതും ഒരുമിച്ചായിരുന്നു. "സത്യ താഴേയ്ക്ക് പൊയ്ക്കോളൂ .ഞങ്ങൾക്ക് കുറച്ച് സംസാരിക്കാനുണ്ട്. ശിവ അതു പറഞ്ഞതും സത്യ താഴേക്ക് പോയി . *** ഹാളിൽ ഇരിക്കുന്ന പാർവണ ആകെ ടെൻഷനിൽ ആയിരുന്നു. ശിവയുടെ ഡാഡി മുകളിലേക്ക് പോയിട്ടുണ്ട്. പഴയ കാര്യങ്ങൾ എല്ലാം പറഞ്ഞ് ശിവയും അയാളും തമ്മിൽ എന്തെങ്കിലും വഴക്ക് ഉണ്ടാകുമോ എന്ന് അവൾക്ക് നല്ല പേടി ഉണ്ടായിരുന്നു .എന്നാലും സത്യം കൂടെ ഉണ്ടല്ലോ എന്ന ഒരു ധൈര്യം ആയിരുന്നു അവളുടെ ഉള്ളിൽ . മുകളിൽ നിന്നും ഒറ്റയ്ക്ക് ഇറങ്ങിവരുന്ന സത്യയെ കണ്ടതും അവളുടെ ടെൻഷൻ വീണ്ടും കൂടി. സത്യ വന്നിരുന്നത് പാർവണയുടെ അരികിലാണ്. " ശിവ എവിടെ "അവൾ ചോദിച്ചു.

" അവന് പപ്പയോട് എന്താ സംസാരിക്കാനുണ്ട് എന്നോട് താഴ്ത്തേക്കു വന്നോളാൻ പറഞ്ഞു. കുറേ കാലമായില്ലേ അവർ തമ്മിൽ കണ്ടിട്ട് അതുകൊണ്ട് സംസാരിക്കട്ടെ എന്ന് ഞാനും കരുതി ." അപ്പോഴേക്കും സത്യയുടെ ഫോൺ റിങ് ചെയ്തു.അവൾ കോൾ അറ്റൻഡ് ചെയ്തു. "അയ്യോ എൻ്റെ എഡ്വി... ഞാനിന്ന് ഉച്ചയ്ക്കത്തെ ഫ്ലൈറ്റിന് അവിടെ എത്തും പിന്നെ എന്തിനാ ഇങ്ങനെ ടെൻഷൻ ...." "ഉറപ്പ്..." * അതെ...." " എന്നാ ശരി "അവൾ കോൾ കട്ട് ചെയ്തു. ശേഷം പാർവണക്ക് നേരെ തിരിഞ്ഞിരുന്നു. " ഹസ്ബന്റ് ആണ് .ഇന്നലെ ഇവിടേക്ക് വന്നതേയുള്ളൂ.അപ്പോഴേക്കും തുടങ്ങി എപ്പോഴാ... എപ്പോഴാ വരുക എന്ന് ചോദിച്ചിട്ട് വിളിക്കാൻ .സ്നേഹം കൊണ്ടാണ്. പക്ഷേ എന്നാലും നമുക്ക് വേണ്ടപ്പെട്ടവരെ ഒന്നു കാണാതെ സംസാരിക്കാതെ അങ്ങനെ അങ്ങോട്ട് പോകാൻ പറ്റുമോ." "അപ്പോ സത്യയുടെ വിവാഹം കഴിഞ്ഞതാണോ ." " അതെ... ശിവ പറഞ്ഞില്ലേ .ഒരു മാസമായി ." " ഇല്ലാ ഞാൻ അറിഞ്ഞിരുന്നില്ല ." "ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ തന്നെയാണ് എഡ്വിയും .എഡ്വിൻ എന്നാണു ശരിക്കുമുള്ള പേര്.ഇഷ്ടമാണെന്നു പറഞ്ഞ് കുറേക്കാലം പിന്നാലെ നടന്നു .അതുകൊണ്ട് ഞാനും യെസ് പറഞ്ഞു ."

" വാഹി....ഇറങ്ങാം....." ശിവയുടെ ഡാഡിയുടെ ശബ്ദം കേട്ടതും എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആയി. " ഇത്ര പെട്ടെന്ന് നീ തിരിച്ചു പോവാണോ " മുത്തശ്ശി ചോദിച്ചു. " അതേ പോകണം "അയാൾ ഗൗരവത്തോടെ പറഞ്ഞു മുറ്റത്തേക്കിറങ്ങി. അവരെ യാത്രയാക്കാൻ എല്ലാവരും ഒരുമിച്ച് മുറ്റത്തേക്കിറങ്ങി വന്നു . "പാർവണ എന്നാ ശരി .ഞങ്ങൾ ഉടൻ തന്നെ ഇവിടേക്ക് വരും. എഡ്വി പറഞ്ഞത് ഇനി കേരളത്തിൽ സെറ്റിൽ ആവാം എന്നാണ്. അപ്പോ നമുക്ക് ഇടയ്ക്കിടയ്ക്ക് മീറ്റ് ചെയ്യാലോ." സത്യ അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു . എല്ലാവരോടും യാത്ര പറഞ്ഞു സത്യ കാറിന് അടുത്തേക്ക് നടന്നു. കാറിന്റെ അരികിൽ എത്തിയ ശിവയുടെ അച്ഛൻ അതേപോലെ തിരികെ വന്നു പാർവണയുടെ മുന്നിൽ വന്നു നിന്നു. "സോറി ....."അയാൾ അത് പറഞ്ഞു തിരികെ നടന്ന് കാറിൽ കയറി .അയാൾ കാറിൽ കയറിയതും സത്യ കാർ മുന്നോട്ടെടുത്തു. അവരുടെ കാർ ഗേറ്റ് കടന്നു പോകുന്നത് നോക്കി എല്ലാവരും നിന്നു. എന്നാൽ പാർവണ മാത്രം അന്തം വിട്ടു നിൽക്കുകയായിരുന്നു. " വാ അടച്ച് വക്ക്.. അല്ലെങ്കിൽ വല്ല ഈച്ചയും കയറും "ശിവ അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു .... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story