പാർവതി ശിവദേവം: ഭാഗം 110

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

കാറിന്റെ അരികിൽ എത്തിയ ശിവയുടെ അച്ഛൻ അതേപോലെ തിരികെ വന്ന് പാർവണയുടെ മുന്നിൽ വന്നു നിന്നു. "സോറി ....."അയാൾ അത് പറഞ്ഞു തിരികെ നടന്ന് കാറിൽ കയറി .അയാൾ കാറിൽ കയറിയതും സത്യ കാർ മുന്നോട്ടെടുത്തു. അവരുടെ കാർ ഗേറ്റ് കടന്നു പോകുന്നത് നോക്കി എല്ലാവരും നിന്നു. എന്നാൽ പാർവണ മാത്രം അന്തം വിട്ടു നിൽക്കുകയായിരുന്നു. " വാ അടച്ച് വക്ക്.. അല്ലെങ്കിൽ വല്ല ഈച്ചയും കയറും "ശിവ അവളുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു . അകത്തേക്ക് കയറി പോകാൻ നിന്ന എല്ലാവരും ഒരു ബൈക്കിന്റെ ശബ്ദം കേട്ട് അവിടെ തന്നെ നിന്നു. ബൈക്കിൽ ഗേറ്റ് കടന്ന് വരുന്ന ആരുവിനേയും ശിവാനിയേയും കണ്ട് ശിവ ഒഴിച്ച് ബാക്കി എല്ലാവരും അന്തംവിട്ട് നിൽക്കുകയായിരുന്നു. വീട്ടിൽ ഉള്ളവരെ എല്ലാം ഒരുമിച്ച് മുറ്റത്ത് കണ്ടപ്പോൾ ആരുവിന്റെയും ശിവാനിയുടേയും അവസ്ഥ അത് തന്നെ ആയിരുന്നു. "നിങ്ങൾ എപ്പോഴാ പുറത്ത് പോയത്. ആരോട് ചോദിച്ചിട്ടാ പോയത് " മുത്തശ്ശി ഗൗരവത്തിൽ ചോദിച്ചതും ആരുവും ശിവാനിയും ഒന്നു പരുങ്ങി. " അത് ..അത് പിന്നെ ..ഞങ്ങൾ " വാക്കുകൾ കിട്ടാതെ ആരു നിന്നു വിക്കി . " ഇവരെ ഇങ്ങനെ കയറൂരി വിടാൻ പറ്റില്ല. ഉടൻ ഒരു തിരുമാനം എടുക്കണം "

അവരെ നോക്കി ശിവാനിയുടെ അച്ഛൻ പറഞ്ഞു. "അതെ അത് ശരിയാണ് " ആരുവിന്റെ അച്ഛനും അത് ഏറ്റു പിടിച്ചു. "എല്ലാവരും അകത്തേക്ക് നടക്ക് . " മുത്തശ്ശി ഗൗരവത്തോടെ അകത്തേക്ക് നടന്നു. പിന്നാലെ തന്നെ മുതിർന്നവരും . മുറ്റത്ത് അതേ സമയം പേടിച്ച് വിറച്ച് നിൽക്കുകയായിരുന്നു ആരുവും ശിവാനിയും. " ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ എന്റെ പൊന്നാങ്ങളെ . മാര്യദക്ക് വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കാമായിരുന്നില്ലേ . മുത്തശ്ശിയുടെ സ്വഭാവം നിങൾക്ക് അറിയുന്നതല്ലേ " പാർവണ പറഞ്ഞു. "ഡീ ... നീ എന്റെ അളിയനെ ഇങ്ങനെ ടെൻഷനാക്കല്ലേ " പാർവണയോട് അത് പറഞ്ഞ് ശിവ ആരുവിനെ തനിക്ക് നേരെ തിരിച്ച് നിർത്തി. " അവസാനമായി ഞാൻ എന്റെ അളിയന്റെ മുഖം ശരിക്ക് ഒന്ന് കണ്ടോട്ടേ. ഇനി അകത്ത് എന്തൊക്കെയാ നടക്കുക എന്ന് പറയാൻ പറ്റില്ലാലോ " ശിവ അവന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു. " മിക്കവാറും ശിവാനിയെ തിരിച്ച് Us ലേക്ക് പറഞ്ഞയക്കാനായിരിക്കും മുത്തശ്ശിയുടെ തിരുമാനം " ആരുവിനെ കൂടുതൽ ടെൻഷനാക്കാനായി ദേവയും പറഞ്ഞു.

" എന്നാലും എന്റെ ആരു...... കല്യാണം കഴിഞ്ഞ ഞങ്ങൾക്ക് ആർക്കും ഇല്ലാത്ത കറക്കമാണ് നിങ്ങൾക്ക് . മുത്തശ്ശി ഇന്നെല്ലാം ശരിയാക്കി തരും " ബദ്രിയും എറ്റുപിടിച്ചു. "മതി എല്ലാവരും കൂടി ഞങ്ങളെ ഇട്ട് വാരിയത് . "ആരു ഗൗരവത്തിലാണ് പറഞ്ഞു തുടങ്ങിയത് എങ്കിലും അവസാനിച്ചത് അപേക്ഷയിൽ ആയിരുന്നു. അപ്പോഴേക്കും അകത്തു നിന്നും മുത്തശിയുടെ വിളി വന്നിരുന്നു. എല്ലാവരും വേഗം അകത്തേക്ക് കയറി വന്നു. "ഞങ്ങൾ ഒരു തിരുമാനം എടുത്തു. "മുത്തശ്ശി എല്ലാവരേയും നോക്കി പറഞ്ഞു തുടങ്ങി. "അടുത്ത മാസം രശ്മിയുടെയും ആർദവിൻ്റെയും കല്യാണം നടത്തുന്നതിനൊപ്പം ആരുവിൻ്റെയും ശിവയുടെയും കല്യാണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു" മുത്തശ്ശി അതു പറഞ്ഞതും എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു. " താങ്ക്യൂ മുത്തശ്ശി ....താങ്ക്യൂ സോ മച്ച്" ശിവാനി മുത്തശ്ശിയെ കെട്ടിപ്പിടിച്ചു . ** രണ്ടുദിവസം കഴിഞ്ഞതും എല്ലാവരും തറവാട്ടിൽ നിന്നും വീട്ടിലേക്ക് മടങ്ങി . പിന്നീട് ഉള്ള ദിവസങ്ങളിൽ എല്ലാവരും കല്യാണത്തിന്റെ തിരക്കുകളിൽ ആയിരുന്നു .

അതിനിടയിൽ രാമച്ഛനും, സത്യയും , എഡിയും നാട്ടിലേക്ക് തിരികെ വന്നു. അതിനാൽ കല്യാണത്തോടനു ബന്ധിച്ച് അവരും ദേവയുടെ വീട്ടിൽ ഉണ്ടായിരുന്നു. ശിവാനിയും, പാർവണയും, അമ്മുവും, സത്യയും , രേവതിയും , രശ്മിയും നല്ല കൂട്ടായിരുന്നു ഈ കുറഞ്ഞ സമയം കൊണ്ട് . അതു പോലെ ശിവ ദേവ ഗ്യങ്ങിലേക്ക് എഡി കൂടെ വന്നതും അവരുടെ അംഗബലം ആറായിരുന്നു. എന്തിനും എതിനും ആറു പേരും ഒറ്റക്കെട്ടായിരുന്നു. ഡ്രസ്സ് എടുക്കലും സ്വർണമെടുക്കലും ആയി ഓരോ ദിവസങ്ങൾ കടന്നു പോയി. ഇന്നാണ് ആരുവിൻ്റെയും ശിവാനിയുടെയും അതുപോലെ കണ്ണൻ്റെയും രശ്മിയുടെയും വിവാഹം . ദേവിയുടെ ക്ഷേത്രനടയിൽ വെച്ച് കണ്ണൻ രശ്മിയുടെ കഴുത്തിൽ താലി ചാർത്തി. അതേസമയം തന്നെ ആരു ശിവാനിയുടെ കഴുത്തിലും താലിചാർത്തി. കല്യാണത്തോടനുബന്ധിച്ച് അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ച് സദ്യയും , വൈകുന്നേരം റിസപ്ഷനും ഉണ്ടായിരുന്നു. എല്ലാവരും ഒരേ കളറിൽ ഉള്ള ഡ്രസ്സായിരുന്നു ഇട്ടിരുന്നത്. കല്യാണത്തിനു വന്നവർ എല്ലാം അവർക്കിടയിലെ ഒത്തൊരുമയെ പോലും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.

റിസപ്ഷന് അവർ പന്ത്രണ്ടു പേരുടേയും വക ഡാൻസ് ഉണ്ടായിരുന്നു. ഒരേ പോലെയുള്ള ഡ്രസ്സുകൾ ഇട്ട് ഡാൻസ് കളിക്കുന്ന ആ പെൺ പടകളേയും ആൺ പടകളേയും കാണാൻ തന്നെ ഒരു പ്രത്യേക ഐശ്വര്യമായിരുന്നു. * റിസപ്ഷൻ എല്ലാം കഴിഞ്ഞ ശേഷം ആരുവും ശിവാനിയും എല്ലാവരുടെയും ഒപ്പം ദേവയുടെ വീട്ടിലേക്കും കണ്ണനും രശ്മിയും കണ്ണന്റെ വീട്ടിലേക്കും ആണ് പോയത്. തിരക്കെല്ലാം കഴിഞ്ഞു എല്ലാവരും വൈകുന്നേരം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അമ്മുവും രേവതിയും പാർവണയും സത്യയും കൂടി ശിവാനിയെ സെറ്റുമുണ്ട് ഉടുപ്പിച്ച് റെഡിയാക്കി. " സമയം കുറേ ആയില്ലേ. ദേവൂ നീ പോയി കിടന്നോ. ഉറക്കം കളയണ്ട" പാർവണ രേവതിയോട് പറഞ്ഞു "ഇവളെ മുറിയിലേക്ക് ആക്കിയിട്ട് പോകാം " "വേണ്ട ചേച്ചി. ചേച്ചി പോയി കിടന്നോ. നിങ്ങളും പൊയ്ക്കോ ."അത് പറഞ്ഞ് എല്ലാവരും അവരവരുടെ മുറിയിലേക്ക് പോയി . ദേവു റൂമിൽ കയറി വാതിൽ അടച്ചു എന്ന് കണ്ടതും തങ്ങളുടെ റൂമിലേക്ക് കയറിയ പാർവണയും ശിവാനിയും സത്യയും അമ്മുവിന്റെ റൂമിലേക്ക് ആയി വന്നു . "ഇതെന്താ എല്ലാവരും കൂടി ഇവിടെ. നിങ്ങൾക്ക് ഉറക്കം ഒന്നും ഇല്ലേ "അതുകണ്ട് ബദ്രി അവരെ എല്ലാവരെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു . "എട്ടാ കുറച്ചു നേരം പുറത്തു പോവുമോ.

ഞങ്ങൾക്ക് കുറച്ചു സംസാരിക്കാനുണ്ട് "അമ്മു ബദ്രിയോട് പറഞ്ഞു "ഈ രാത്രി എന്താ സംസാരിക്കാൻ. നാളെ സംസാരിച്ചാൽ പോരേ " "അത് പറ്റില്ല .ഇപ്പൊ തന്നെ പറയണം. എട്ടൻ പുറത്തു പോ " "സ്വന്തം ഭർത്താവിനെ പുറത്താക്കാൻ എന്താ അവളുടെ ശുഷ്കാന്തി "അത് പറഞ്ഞ് ബദ്രി ഫോണെടുത്തു പുറത്തേക്ക് നടന്നു. അവൻ നേരെ പോയത് ആരുവിൻ്റ റൂമിലേക്ക് ആയിരുന്നു. അവിടെ എഡ്വിയും ശിവയും ദേവയും ആരുവും ഉണ്ടായിരുന്നു . അവർ എല്ലാവരും ഓരോന്ന് സംസാരിച്ച് അവിടെയിരുന്നു . ** "ഇനി പറ എന്താ പ്ലാൻ "ഡോർ ലോക്ക് ചെയ്തു ബെഡിൽ വന്നിരുന്നു കൊണ്ട് അമ്മു ചോദിച്ചു ഇത് പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയില്ലേ ഇനി ഒരു മാസം കൂടിയേ ദേവു ചേച്ചിയുടെ ഡെലിവറിക്ക് ഉള്ളൂ. അപ്പോഴേക്കും നമ്മൾ എന്തെങ്കിലും സർപ്രൈസ് ഉണ്ടാക്കണ്ടേ . ഞാൻ കുറെ ആലോചിച്ചു ഒന്നും കിട്ടുന്നില്ല "ശിവാനി സങ്കടത്തോടെ പറഞ്ഞു . " വൺ മിനിറ്റ് ഞാൻ രശ്മിയെ കൂടി വീഡിയോ കോളിൽ കണക്ട് ചെയ്യട്ടെ. " അത് പറഞ്ഞ് സത്യ അവളെ വീഡിയോ കോൾ ചെയ്യതു. ആദ്യത്തെ റിങ്ങിൽ തന്നെ രശ്മി കോൾ അറ്റൻ്റ് ചെയ്തു.

"നമുക്ക് എന്തെങ്കിലും ഒരു നല്ല ഗിഫ്റ്റ് മേടിച്ചു കൊടുക്കാം " പാർവണ പറഞ്ഞു . "അതുപറ്റില്ല ഗിഫ്റ്റ് ഒക്കെ എല്ലാവരും കൊടുക്കുന്നതല്ലേ . സ്പെഷ്യൽ ആയ ഒരു സർപ്രൈസ് വേണം "അതു പറഞ്ഞത് സത്യയായിരുന്നു. 5 പേരും ഒരുമിച്ചിരുന്നു തലപുകച്ച് ആലോചിക്കാൻ തുടങ്ങി. "കിട്ടി ..കിട്ടി പോയി ...ദേവു ചേച്ചിക്ക് ഡെലിവറി കഴിഞ്ഞ് കൊടുക്കാൻ പറ്റിയ ഒരു അടിപൊളി ഗിഫ്റ്റ് ഉണ്ട്. പക്ഷേ അതിന് നമ്മൾ 5 പേരും കട്ടക്ക് നിൽക്കണം. എന്നാലേ പറ്റുള്ളൂ "ശിവാനി ചാടി എഴുന്നേറ്റു നിന്ന് കൊണ്ട് പറഞ്ഞു. "എന്താ... എന്താ കാര്യം" അമ്മുവും പാർവണ യും സത്യയും വീഡിയോ കോളിൽ ഉള്ള രശ്മിയും ഒരേ സ്വരത്തിൽ ചോദിച്ചു . ശിവാനി തൻ്റെ മനസ്സിലുള്ള പ്ലാൻ വിശദമായി അവർ നാലു പേർക്കും പറഞ്ഞു കൊടുത്തു. " എയ് ഇതു പറ്റില്ല "അത് കേട്ട വഴിക്ക് അമ്മു പറഞ്ഞു. " അതെന്താ പറ്റാതെ" " അയ്യോ ഇതൊക്കെ എങ്ങനെയാ...."അമ്മു മടിയോടെ പറഞ്ഞു " അതുമാത്രമല്ല ഇനി ഒരു മാസം അല്ലേ ദേവൂന്റെ ഡെലിവറിക്ക് ടൈം ഉള്ളൂ. അതിനുള്ളിൽ ഇതെങ്ങനെ ... "പാർവണ ചോദിച്ചു.

" അതാണോ പ്രോബ്ലം ... സർപ്രെയ്സ് ഡെലിവറിക്ക് വേണ്ട. പകരം നമുക്ക് വാവയുടെ ഇരുപത്തിയെട്ടു ചടങ്ങിന് കൊടുക്കാം " "എന്നാലും "... അമ്മു ചെറിയ ഒരു മടിയോടെ പറഞ്ഞു. " ഞാൻ റെഡിയാണ് ശിവാനി ...."വീഡിയോ കോളിൽ ഉള്ള രശ്മി പറഞ്ഞു. " അയ്യടാ ഇന്ന് കല്യാണം കഴിഞ്ഞിട്ട് അല്ലേ ഉള്ളൂ. അപ്പോഴേക്കും റെഡി ആണ് പോലും " സത്യ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു . "ഞാനും റെഡി" ശിവാനി പറഞ്ഞു "എനിക്കും കുഴപ്പമൊന്നുമില്ല "സത്യ പറഞ്ഞു "എനിക്കും പ്രോബ്ലമില്ല "പാർവണ കൂടി പറഞ്ഞതും അമ്മു ഒന്നാലോചിച്ചു . "നിങ്ങൾക്കൊന്നും കുഴപ്പമില്ലെങ്കിൽ എനിക്ക് എന്താ പ്രോബ്ലം ഞാനും റെഡി ." അമ്മു കൂടി സമ്മതം പറഞ്ഞതോടെ എല്ലാവരും ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യാൻ തുടങ്ങി . ഡോറിൽ ഉള്ള ശക്തമായ തട്ടൽ കേട്ട് പാർവണ ബെഡിൽ നിന്നും എഴുന്നേറ്റ് വന്നു ഡോർ തുറന്നു . ഡോറിനു പുറത്ത് ശിവയും ബദ്രിയും എഡ്വിയും കൈ കെട്ടി നിൽക്കുന്നുണ്ട് . "നിങ്ങൾ ഇവിടെ എന്താ കാണിക്കുന്നെ അവിടെ ഒരു ചെറുക്കൻ കുറെ നേരമായി എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നു.

ആ ശിവാനിയെ അവളുടെ റൂമിലേക്ക് പറഞ്ഞുവിടാൻ നോക്ക് "ശിവ പറഞ്ഞു . "ഇവർ ആരുവിന്റെ ഫസ്റ്റ് നൈറ്റിനിട്ട് എന്തോ പണി വയ്ക്കാൻ ആണോ ഈ പ്ലാനിങ് എന്നെനിക്ക് സംശയമില്ലാതില്ല "ബദ്രി അവരെ എല്ലാവരെയും സംശയത്തോടെ നോക്കി കൊണ്ട് പറഞ്ഞു . "എന്റെ പൊന്നു ചേട്ടാ ഞങ്ങൾ വേറൊരു കാര്യമാ സംസാരിച്ചുകൊണ്ടിരുന്നത്. ഞാൻ റൂമിലേക്ക് പോവുകയാ." അത് പറഞ്ഞു സാരി അല്പം പൊന്തിച്ചു പിടിച്ചു ശിവാനി അവളുടെ റൂമിലേക്ക് പോയി. സാരിയുടുത്ത് നടക്കാൻ അറിയാത്തതു കൊണ്ട് അവളുടെ നടത്തം കണ്ട് എല്ലാവർക്കും ചിരി വന്നിരുന്നു. " നിങ്ങൾക്കെന്താ വരാൻ സമയമായില്ലേ" എഡ്വി ചോദിച്ചു. "ദാ ...വരുകയാ" അത് പറഞ്ഞ് സത്യ എഡ്വിക്കോപ്പം പോയി . പാർവണ ശിവക്കൊപ്പം അവരുടെ റൂമിലേക്ക് നടന്നു. ** കുഞ്ഞിനെ ഉറക്കി തൊട്ടിലിൽ കിടത്തിയശേഷം പാർവണ ബാൽക്കണിയിലേക്ക് നടന്നു . ശിവ ആരോടോ ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു . അവൾ പതിയെ ചെന്ന് അവനെ പിന്നിൽ നിന്നും കെട്ടി പിടിച്ചു. ശിവ ഒരു പുഞ്ചിരിയോടെ ഫോൺ കട്ട് ചെയ്യത് പോക്കറ്റിലിട്ട് അവളെ വലിച്ച് തന്റെ മുന്നിലേക്ക് നിർത്തി. "എന്തോ കാര്യം നടത്താൻ ഉണ്ടല്ലേ എന്റെ കുഞ്ഞിന്. എന്താ കാര്യം എന്ന് പറ " ശിവ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് പറഞ്ഞു.

"എയ് ഒന്നൂല്ല ശിവ" "ശരിക്കും ഒന്നും ഇല്ലേ " " ഇല്ലാന്നേ " " എന്നാ എന്റെ കുഞ്ഞ് പോയി കിടന്നോ . എനിക്ക് കുറച്ച് വർക്കുകൾ ഉണ്ട് " " വേണ്ട നീയും വാ " " ഇല്ലടാ . നീ കിടന്നോ . എനിക്ക് നാളെക്ക് അർജന്റായി ചെയ്യ്തു തീർക്കേണ്ട വർക്കുണ്ട്. " അതൊക്കെ പിന്നെ ചെയ്യാം " അത് പറഞ്ഞ് പാർവണ അവനെ പിടിച്ച് വലിച്ച് റൂമിലേക്ക് വന്നു. ശിവ ബെഡിൽ കിടന്നതും അവന്റെ നെഞ്ചിൽ തല വച്ച് പാർവണയും കടന്നു. "ശിവാ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ സമ്മതിക്കുമോ " അവന്റെ ഷർട്ടിന്റെ ബട്ടനിൽ പിടിച്ച് വലിച്ച് കൊണ്ട് അവൾ ചോദിച്ചു. "എന്താ എന്റെ പൊന്നിന് വേണ്ടത് പറ " " അത് പിന്നെ " അവൾ ഒന്ന് ഉയർന്ന് അവന്റെ കാതിൽ ആയി പറഞ്ഞു. " നടക്കില്ല മോളേ" അത് കേട്ടതും ശിവ പറഞ്ഞു. "അതെന്താ നടക്കാത്തെ " " നടക്കില്ല അത്ര തന്നെ " " നിങ്ങൾ ഒക്കെ എന്ത് ഭർത്താവാടോ. ഭാര്യ ഇത്രയും ആശിച്ച് ഒരു കാര്യം പറയുമ്പോൾ അത് സാധിച്ച് തരാൻ പോലും കഴിയില്ലത്ര " പാർവണ പിണങ്ങി കൊണ്ട് തിരിഞ്ഞു കിടന്നു. "കുഞ്ഞേ ഞാൻ പറയുന്നത് നീ ഒന്ന് കേൾക്ക് "ശിവ അവളെ തനിക്ക് നേരെ തിരിച്ച് കടത്താൻ ശ്രമിച്ചു.

"വേണ്ട എനിക്ക് ഒന്നും കേൾക്കണ്ട. നീ എന്നോട് മിണ്ടുകയും വേണ്ട " അവന്റെ കൈകൾ തട്ടി മാറ്റി കൊണ്ട് പാർവണ പറഞ്ഞു. അവളുടെ ആ പിണക്കം കണ്ട് ശിവക്ക് ചിരി വന്നിരുന്നു. അവൻ ലൈറ്റ് ഓഫ് ചെയ്യത് അവളുടെ അരികിലേക്ക് ചേർന്ന് കിടന്ന് അവളുടെ പിൻകഴുത്തിൽ മുഖം പൂഴ്ത്തി. "വേണ്ടാ എന്നേ തൊടണ്ട . ഞാൻ മിണ്ടില്ല. " " തൊടാതെ പിന്നെങ്ങനെയാ പെണ്ണേ ഞാൻ നിന്റെ ആഗ്രഹം സാധിച്ചു തരുക " അത് പറഞ്ഞ് ശിവ അവൾക്ക് മുകളിലായി ഇരു സൈഡിലും കൈകൾ കുത്തി നിന്നു. അത് കേട്ട് പാർവണ നാണത്താലെ മുഖം കുനിച്ചു. ശിവ പതിയെ അവളിലേക്ക് അമർന്നു. അവളിലെ ഓരോ അണുവിലും അവൻ പടർന്നു കയറി. അവസാനം ഒരു കിതപ്പോടെ അവളുടെ മാറിലേക്ക് മുഖം ചേർത്ത് അവൻ കിടന്നു. ** ദിവസങ്ങൾ പിന്നെയും വേഗത്തിൽ കടന്നുപോയി. ദേവുവിന്റെ ഡെലിവറി ഡേറ്റ് അടുത്തുവരുന്തോറും ദേവയുടെ ടെൻഷൻ കൂടിക്കൊണ്ടിരുന്നു . ഒരു ദിവസം വൈകുന്നേരം എല്ലാവരും ഹാളിൽ ഇരുന്ന് സംസാരിക്കുമ്പോഴായിരുന്നു പെട്ടെന്നാണ് രേവതിക്ക് പെയിൻ തുടങ്ങിയത്.

വേഗം തന്നെ ദേവ അവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി. അവർക്കൊപ്പം പാർവണയും സത്യയും ശിവയും പോയിരുന്നു . ലേബർ റൂമിന് പുറത്ത് ദേവ ടെൻഷനോടെ കാത്തിരുന്നു .അവന് ഒരു ആശ്വാസമായി ശിവയും കൂടെ ഉണ്ടായിരുന്നു .കുറച്ചു കഴിഞ്ഞതും ഒരു നേഴ്സ് കയ്യിൽ കുഞ്ഞുമായി പുറത്തേക്ക് വന്നു. " രേവതി പ്രസവിച്ചു . ആൺകുഞ്ഞാണ് " . ആ നഴ്സ് കയ്യിലുള്ള കുഞ്ഞിനെ ദേവയുടെ കയ്യിലേക്ക് വച്ചുകൊടുത്തു .കുഞ്ഞിനെ കണ്ട് ദേവയുടെ കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു .അവൻ കുഞ്ഞിന്റെ നെറുകയിൽ ഒന്നു ഉമ്മ വച്ചു. കുറച്ചു കഴിഞ്ഞതും കുഞ്ഞിനെ തിരികെ വാങ്ങിച്ച് നഴ്സ് അകത്തേക്ക് തന്നെ പോയി. പിന്നീട് കുറച്ചു ദിവസം രേവതിയുടെ ഡെലിവറിയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിൽ തന്നെയായിരുന്നു അവർ . നോർമൽ ഡെലിവറി ആയ കാരണം ഹോസ്പിറ്റലിൽ അധിക ദിവസം നിൽക്കേണ്ടി വന്നിരുന്നില്ല .വീട്ടിലേക്ക് ദേവുവിനെ കൊണ്ടുവന്നതും മുത്തശ്ശിയുടെ വിവിധത്തിലുള്ള കഷായങ്ങളും ലേഹ്യങ്ങളുമായി പ്രസവരക്ഷ നല്ലരീതിയിൽ തന്നെ നടന്നു.

ഇന്ന് കുഞ്ഞിന്റെ നൂലുകെട്ട് ആണ് . വീട്ടിൽ മുഴുവൻ ബന്ധുക്കളെ കൊണ്ട് നിറഞ്ഞിരുന്നു . അന്ന് പതിവിലും കൂടുതൽ എല്ലാവരുടെ മുഖത്തും വല്ലാത്ത ഒരു സന്തോഷം നിറഞ്ഞു നിന്നിരുന്നു . കുഞ്ഞിന്റെ നൂലുകെട്ട് എല്ലാം കഴിഞ്ഞു എല്ലാ ബന്ധുക്കളും തിരികെ പോയി തുടങ്ങി. ഹാളിൽ ഇരുന്ന് ദേവുവും ദേവയും കൂടി കുഞ്ഞിന്റെ നൂലുകെട്ടിന് കിട്ടിയ ഗിഫ്റ്റുകൾ എല്ലാം തുറന്നു നോക്കുകയായിരുന്നു. വളകളും , മാലകളും , കുഞ്ഞുടുപ്പും എല്ലാം അതിലുണ്ടായിരുന്നു .പെട്ടെന്ന് അവരുടെ മുൻപിൽ നിരന്നു നിന്ന ആൾക്കാരെ കണ്ട് രേവതി സംശയത്തോടെ മുഖമുയർത്തി നോക്കി . അമ്മുവും , രശ്മിയും ,ശിവാനിയും, പാർവണയും ,സത്യവും കൈകൾ കെട്ടി അവളുടെ മുന്നിൽ നിൽക്കുകയായിരുന്നു . "എന്തേ "അവരുടെ നിൽപ്പ് കണ്ട് രേവതി സംശയത്തോടെ ചോദിച്ചു . "മറ്റുള്ളവരുടെ ഗിഫ്റ്റ് എല്ലാം നിങ്ങൾ നോക്കുന്നുണ്ട് ഞങ്ങളുടെ ഗിഫ്റ്റ് കാണണ്ടേ " അഞ്ചു പേരും ഒരേ സ്വരത്തിൽ ചോദിച്ചു . "ഇനി നിങ്ങളുടെ വക പ്രത്യേകം ഗിഫ്റ്റ് ഉണ്ടോ " "ഉണ്ടല്ലോ... അത് കുറച്ചു സ്പെഷ്യൽ ഗിഫ്റ്റ് ആണ് "ശിവാനി അവളെ നോക്കി പറഞ്ഞു .

" എന്നാ ഞാൻ നോക്കട്ടെ നിങ്ങളുടെ സ്പെഷ്യൽ ഗിഫ്റ്റ് "അവർക്ക് നേരെ കൈ നീട്ടി കൊണ്ട് രേവതി പറഞ്ഞു . അവർ അഞ്ചുപേരും തൻ്റെ കയ്യിലുള്ള വർണക്കടലാസിൽ പൊതിഞ്ഞ ചെറിയ ഗിഫ്റ്റ് അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്തു "ഇതെന്താ " രേവതി അത്ഭുതത്തോടെ ചോദിച്ചു. " തുറന്നു നോക്ക് "അതു കേട്ടു അവൾ ഓരോ ഗിഫ്റ്റുകൾ ആയി പതിയെ തുറന്നു . കയ്യിലുള്ള 5 ഗിഫ്റ്റ്കളിലേക്കും നോക്കിയതും അവളുടെ കണ്ണുകൾ വിടർന്നു . ഹാളിൽ ഉള്ള മറ്റുള്ളവർ ഇവിടെ എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാതെ നിൽക്കുകയായിരുന്നു. " ഇത് ... ഇത് സത്യമാണോ "അവൾ വിശ്വാസം വരാതെ ചോദിച്ചു . "അതെ "അവർ അഞ്ചു പേരും ഒരേ സ്വരത്തിൽ പറഞ്ഞു . "ഇതെങ്ങനെ . അതും ഒരുമിച്ച് നിങ്ങൾ അഞ്ചുപേരും " "അതൊക്കെ ഞങ്ങൾ സെറ്റാക്കി ചേച്ചി .ചേച്ചിക്ക് സർപ്രൈസ് തരാൻ വേണ്ടി ഞാനാണ് ഈ ഐഡിയ കണ്ടുപിടിച്ചത് " iഎന്നാലും ഇത് വല്ലാത്തൊരു സർപ്രൈസ് ആയി പോയല്ലോ " " അതാണ് ഈ ശിവാനി " അവൾ ഡ്രസ്സിന്റെ കോളർ പൊക്കി കൊണ്ട് പറഞ്ഞു .

"നിങ്ങളുടെ ചർച്ച കഴിഞ്ഞെങ്കിൽ ഞങ്ങളോട് കൂടി ഒന്നു പറഞ്ഞാൽ നന്നായിരുന്നു " മുത്തശ്ശി. "മുത്തശ്ശി ...നമ്മുടെ വീട്ടിൽ ഇനിയും കുഞ്ഞു വാവകൾ വരാൻ പോവാ . അതും ഒന്നും രണ്ടുമല്ല അഞ്ചുപേർ "രേവതി മുത്തശ്ശിയെ നോക്കി പറഞ്ഞു. "5 പേരോ ...ഇതെന്താ നഴ്സറിയോ "അത് കേട്ടതും ആരു ഉറക്കെ ചോദിച്ചു . "എടാ പൊട്ടാ അഞ്ച് എണ്ണത്തിൽ ഒരെണ്ണം നിന്റെയാ "ശിവാനി അതു പറഞ്ഞതും ആരുവിനു ആദ്യം കാര്യം എന്താണ് എന്ന് മനസ്സിലായില്ല. രണ്ടു മിനിറ്റ് കഴിഞ്ഞതും അവൻ്റെ മുഖം മാറുന്നത് അവൾ കണ്ടു .ആരു അവളുടെ അരികിലേക്ക് വന്നു ശിവാനിയുടെ മുഖം കൈകളിൽ എടുത്തു. " സത്യമാണോ " അതു പറയുമ്പോൾ അവന്റെ സ്വരവും ഇടറിയിരുന്നു. " അതെ ... " നിറകണ്ണുകളോടെ ശിവാനി പറഞ്ഞു. അത് കേട്ട് ആരു അവളെ ഇറുക്കെ പുണർന്നു. ബദ്രിയുടേയും, എഡ്വിയുടേയും, കണ്ണന്റെയും അവസ്ഥ അത് തന്നെയായിരുന്നു. തങ്ങൾ ഒരു അച്ഛനാവാൻ പോകുന്നു എന്ന് അവർക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. അതോടെ ആ വീട് മുഴുവൻ ഒരു ഉത്സവ പ്രതീതി ആയിരുന്നു. ആദ്യം എല്ലാവരും ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് ഒരുപാട് സന്തോഷിച്ചിരുന്നു.... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story