പാർവതി ശിവദേവം: ഭാഗം 13

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ദേവ നീ ഇത്ര നേരമായിട്ടും ഉറങ്ങിയില്ലേ." ദേവയുടെ റൂമിലെ ലൈറ്റ് കണ്ട് വന്ന ശിവ ചോദിച്ചു. " ഇല്ല .കുറച്ച് വർക്ക് കൂടെ ഉണ്ട്. എൻ്റെ ആ പി.എ ഇപ്പോ ഇല്ലാത്തതു കൊണ്ട് വർക്ക് ഇരട്ടിയായി. വർക്ക് ഒന്നും ഷെഡ്യൂൾ ചെയ്യാൻ പറ്റുന്നില്ല. ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കാ" "അതിനെന്താ പുതിയ ഒരു PA അപ്പോയ്ൻ്റ് ചെയ്യ്.ഇപ്പോ നിന്നെ ഞാൻ ഹെൽപ്പ് ചെയ്യാം."ദേവയുടെ കൈയ്യിലുള്ള ഫയൽ വാങ്ങി കൊണ്ട് ശിവ പറഞ്ഞു. "അല്ല ദേവ ഇത് ഒരു ചാൻസ് ആയി കണ്ടൂടെ നിനക്ക് " ഫയൽ നോക്കി കൊണ്ടിരിക്കുന്ന ശിവ പെട്ടെന്ന് എന്തോ ഓർത്ത പോലെ പറഞ്ഞു. "എന്ത് ചാൻസ് "ദേവ മനസിലാവാതെ ചോദിച്ചു. " നിൻ്റെ മറ്റെ കുട്ടി ഇല്ലേ. എന്താ ആ ഗേൾൻ്റെ നെയിം രേവതി അങ്ങനെ എന്തോ " " ആ രേവതി.അതിനു എന്താ '' " ആ കുട്ടിയെ നിൻ്റെ PA ആയി അപ്പോയ്ൻ്റ് ചെയ്യ് " " എയ് അതൊന്നും ശരിയാവില്ല " "What man.. ഇതിലും നല്ല ഒരു ചാൻസ് ഇനി കിട്ടാനില്ല . just try it Yaar" " ഞാൻ ഒന്ന് ആലോചിക്കട്ടെ " അപ്പോഴേക്കും ദേവയുടെ ഫോൺ റിങ്ങ് ചെയ്യ്തു.

ദേവ കോൾ അറ്റൻ്റ് ചെയ്യ്ത് സംസാരിക്കുന്നതിനനുസരിച്ച് അവൻ്റെ മുഖത്ത് ഗൗരവവും നിറഞ്ഞിരുന്നു. "എന്താടാ എന്താ പറ്റിയത് " കോൾ കട്ട് ചെയ്യ്ത ദേവയോട് ശിവ ചോദിച്ചു. " നിൻ്റെ സംശയം ശരിയാണ്.വിജയ് തന്നെയാണ് ആ സ്പെ .നമ്മുടെ അതെ പ്രൊജക്ട് മെത്തേഡ്‌ തന്നെയാണ് ആര്യ ഗ്രൂപ്പ് മുന്നോട്ട് വച്ചിരിക്കുന്നത്. ഇനി എന്തിനാ ശിവ വെയ്റ്റ് ചെയ്യുന്നേ ആ *@#₹ മോനുള്ളത് കൊടുക്കണ്ടേ " "Wait Deva.നിനക്ക് തോന്നുന്നുണ്ടോ ഇതെല്ലാം വിജയ്ക്ക് ഒറ്റക്ക് ചെയ്യാൻ കഴിയും എന്ന്. അവന് ഒരു ഹെൽപ്പർ കൂടി ഉണ്ട്. അത് ആരാണെന്ന് കണ്ടു പിടിക്കാതെ വിജയിനെ ഒന്നും ചെയ്യ്തിട്ട് കാര്യം ഇല്ല." " ഇനി അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ തന്നെ അത് എങ്ങനെ കണ്ടു പിടിക്കാനാ. നമ്മുടെ കയ്യിൽ അതിനുള്ള ടൈം ഇല്ല. ഇപ്പോ ആ പ്രൊജക്ട് കംപ്ലീറ്റ് ചെയ്യുമോ അതോ ഹെൽപ്പറെ കണ്ടുപിടിക്കുമോ" " നമ്മുക്ക് നോക്കാം. ഒരു വഴി തെളിയാതിരിക്കില്ല." എന്തോ ഉറപ്പിച്ച് കൊണ്ട് ശിവ പറഞ്ഞു.  " ഈ പെണ്ണോരുത്തിയെ കൊണ്ട് ഞാൻ തോറ്റുലോ എൻ്റെ മഹാദേവാ...''റിങ്ങ് ചെയ്യുന്ന ഫോണിലേക്ക് നോക്കി പാർവണ പറഞ്ഞു. "എന്തിനാടീ രാവിലെ തന്നെ വിളിച്ച് ദൈവത്തെ ബുദ്ധിമുട്ടിക്കുന്നേ " കുളിച്ചിറങ്ങിയ രേവതി തല തോർത്തി കൊണ്ട് ചോദിച്ചു.

"എനിക്ക് ദേഷ്യം വരാം. ഇന്നലെ വൈകുന്നേരം മുതൽ വിളിക്കാൻ തുടങ്ങിയതാ ഈ ചേച്ചി. " "എത് ചേച്ചി " ആളെ മനസിലാവാതെ രേവതി ചോദിച്ചു. "ശ്രുതി ചേച്ചി.ശിവ സാറ് എന്തിനാ എന്നേ വിളിപ്പിച്ചത് തേങ്ങാ മാങ്ങാ അങ്ങനെ ഓരോന്ന് കുത്തി കുത്തി ചോദിക്കാടീ" "ശ്രുതി ചേച്ചി എന്തിനാ അതൊക്കെ അറിയുന്നേ " "ആവോ എനിക്കറിയില്ല. ഇനി ആ ചേച്ചിക്ക് ശിവ സാറിനോട് വല്ല പ്രണയമോ മറ്റോ ഉണ്ടോ എന്തോ " പാർവണ പുഛത്തോടെ പറഞ്ഞു. " അത് പറയുമ്പോൾ എന്താടീ നിനക്ക് ഒരു പുഛം.ശ്രുതി ചേച്ചിക്ക് എന്താ ശിവസാറിനെ പ്രേമിച്ചൂടെ .സാറ് ചുള്ളൻ അല്ലേ. പൊളി ലുക്ക് " "ചുള്ളൻ അല്ല കുള്ളനാണ് അയാള് .കുറച്ച് തൊലി വെളുപ്പും, മസിലും ഉണ്ടായിട്ട് എന്താ കാര്യം. സ്വഭാവം വെട്ടുപോത്തിൻ്റെ അല്ലേ " " അത് നിൻ്റെ കൈയ്യിലിരുപ്പ് ശരിയല്ലാഞ്ഞിട്ട് അല്ലേ. സാർ മറ്റുള്ളവരോട് നല്ല രീതിയിലാണ് പെരുമാറുന്നത് " രേവതി പറഞ്ഞു. അത് കേട്ടതും പാർവണ മുഖം വീർപ്പിച്ച് കൊണ്ട് ഡ്രസ്സുമായി കുളിക്കാൻ കയറി.

രേവതി ചിരിയോടെ പറഞ്ഞ് തൻ്റെ ഫോൺ എടുത്ത് ബെഡിൽ വന്ന് ഇരുന്നു. രേവതി ഫോണിൻ്റെ ലോക്ക് തുറന്ന് ഗാലറി ഓപ്പൺ ചെയ്യ്തു. അതിൽ നിന്നും ദേവയുടെ ഒരു ഫോട്ടോ എടുത്ത് നോക്കി. ആരുടേയോ കൈയ്യിൽ നിന്നും ഒരു മൊമെന്റോ വാങ്ങിക്കുന്ന ദേവയുടെ ഒരു ഫോട്ടോ ഓഫീസിൽ ഫ്രെയിം ചെയ്യ്ത് വച്ചിരുന്നത് ആരും കാണാതെ അവൾ എടുത്തതാണ്. കുളിക്കാൻ കയറിയപ്പോൾ ആണ് തോർത്ത് എടുക്കാൻ മറന്ന കാര്യം പാർവണ ഓർത്തത്. ബാത്ത് റൂമിൽ നിന്നിറങ്ങിയ അവൾ കാണുന്നത് ഫോൺ നോക്കി ഇരിക്കുന്ന രേവതിയെയാണ്. പാർവണ ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിൽ ചെന്ന് നിന്നു. "അമ്പടി കള്ളി അപ്പോ ഇതായിരുന്നല്ലേ നിൻ്റെ മനസിലിരിപ്പ് " രേവതിയുടെ കൈയ്യിലെ ഫോൺ തട്ടി പറച്ച് കൊണ്ട് പാർവണ പറഞ്ഞു. ''തുമ്പി ഫോൺ ഇങ്ങ് തന്നേ. നീ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ " "അതെ ഞാൻ വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ എന്ന് എനിക്ക് ഇപ്പോ മനസിലായി. ഞാൻ നിൻ്റെ ഫോൺ ഒന്ന് നോക്കട്ടെ" അവൾ ഫോൺ നോക്കി കൊണ്ട് പറഞ്ഞു. " തുമ്പി നിന്നോടാ ഞാൻ ഫോൺ തരാൻ പറഞ്ഞേ " അത് പറഞ്ഞ് രേവതി ഫോൺ തിരികെ വാങ്ങാൻ നിന്നെങ്കിലും പാർവണ ഫോൺ കൊണ്ട് പുറത്തേക്ക് ഓടി.

''തുമ്പീ നിൽക്ക് എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ " അവളുടെ പിന്നാലെ ഓടികൊണ്ട് രേവതി പറഞ്ഞു. " ഇല്ല ഞാൻ നിൽക്കില്ല." അത് പറഞ്ഞ് അവൾ റോഡിലേക്ക് ഓടിയിറങ്ങി. അവൾക്ക് പിന്നാലെ രേവതി ഉണ്ട് എന്ന് അറിഞ്ഞതും പാർവണ റോഡിനപ്പുറത്തേക്ക് കടന്നു. അവൾക്ക് പിന്നാലെ രേവതിയും. രേവതി തന്നെ പിടിക്കും എന്ന് കണ്ടതും പാർവണ തിരിച്ച് റോഡിനു ഇപ്പുറത്തേക്ക് വീണ്ടും ക്രോസ് ചെയ്തു. "ദേവു വണ്ടി"തനിക്ക് പിന്നാലെ വരുന്ന രേവതിയുടെ നേർക്ക് വരുന്ന വണ്ടിയെ ചൂണ്ടി കൊണ്ട് പാർവണ ഉറക്കെ വിളിച്ച് പറഞ്ഞു എങ്കിലും രേവതി അത് ശ്രദ്ധിക്കാതെ കാൽ മുന്നോട്ട് എടുത്ത് വച്ചിരുന്നു. "ദേവൂ...'' പാർവണ അലറി വിളിച്ചു. അപ്പോഴേക്കും രണ്ട് കൈകൾ രേവതിയെ പിന്നിലേക്ക് പിടിച്ച് വലിച്ചിരുന്നു. "ദേവ സാർ" തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ട് രേവതി പറഞ്ഞു. "ദേവു നിനക്ക് എന്തെങ്കിലും പറ്റിയോ " പാർവണ അവളുടെ അടുത്തേക്ക് ഓടി വന്ന് കൊണ്ട് ചോദിച്ചു. "ഇവൻ ഇല്ലെങ്കിൽ ഇപ്പോ എന്തെങ്കിലും പറ്റിയേനേ. നിനക്ക് എന്താ ഇത്ര ബോധം ഇല്ല. റോഡിലാണോ നിൻ്റെ കുട്ടിക്കളി .ഇപ്പോ നീ കാരണം ഈ കുട്ടിക്ക് എന്തേങ്കിലും പറ്റിയേനേ " ശിവ പാർവണയോടായി പറഞ്ഞു. അത് കേട്ട് അവൾ ഒന്നും മിണ്ടാതെ തല കുനിച്ച് നിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നെങ്കിലും അവൾ കരയാതെ ഇരിക്കാൻ പരമാവധി ശ്രമിച്ചു. " അവൾ ഒന്നും ചെയ്തില്ല .ഞാൻ ആണ് ശ്രദ്ധയില്ലാതെ റോഡ് ക്രോസ് ചെയ്യ്തത് " രേവതി തല കുനിച്ച് നിൽക്കുന്ന പാർവണയെ നോക്കി പറഞ്ഞു. " കുട്ടി ഇവളുടെ ഒപ്പം നടന്ന് ഓരോ പ്രശ്നത്തിൽ പെടണ്ട. ഇവളോ ഇങ്ങനെയായി. താൻ സൂക്ഷിച്ചാൽ തനിക്ക് കൊള്ളാം. ജീവനിൽ കൊതി ഉണ്ടെങ്കിൽ മതി." ശിവ വീണ്ടും കുറ്റപ്പെടുത്തി പറഞ്ഞതും പർവണക്ക് അത് സഹിക്കാനായില്ല. നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ച് അവൾ തിരിഞ്ഞ് നടന്നതും ഒരു ബൈക്ക് അവൾക്ക് നേരെ വന്നു. അവൾ പേടിച്ച് കണ്ണടച്ച് നിന്നതും ബൈക്ക വന്ന് അവളുടെ കൈയ്യിൽ തട്ടിയതും അവൾ കാൽ മുട്ടിടിച്ച് റോഡിൽ വീണു. " പാർവണാ "ശിവ പെട്ടെന്ന് അവളുടെ അരികിലേക്ക് ഓടി. അപ്പോഴേക്കും ബൈക്കു ക്കാരനും വണ്ടി ഒതുക്കി അവിടേക്ക് ഓടി വന്നിരുന്നു. കാൽമുട്ടിടിച്ച് വീണതിനാൽ മുട്ടിൽ ചെറുതായി ഒന്ന് മുറിയായി.ശിവവേഗം അവളുടെ കാലിലെ മുറിവിലെ മണ്ണ് തട്ടി കളഞ്ഞു.

" ദേവാ നീ ഫെസ്റ്റേഡും വെള്ളവും എടുത്തിട്ട് വന്നേ'' ശിവ പറഞ്ഞതും ദേവ വേഗം വീട്ടിലേക്ക് ഓടി. "വേദന ഉണ്ടോ തുമ്പി" രേവതി സങ്കടത്തോടെ ചോദിച്ചു. '' രാവിലെ തന്നെ മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ ഒരു തുമ്പിയും, പാറ്റയും ഇറങ്ങി കൊള്ളും" ശിവ അവളുടെ കാലിലെ മുറിയിലേക്ക് ഊതി കൊണ്ട് പറഞ്ഞു. ''ഞാൻ കാരണം ആരും ബുദ്ധിമുട്ടണ്ട." പാർവണ ദേഷ്യത്തോടെ പറഞ്ഞ് എഴുന്നേൽക്കാൻ നിന്നതും കാൽമുട്ടിലെ മുറിയുടെ വേദന കൊണ്ട് അവൾ താഴേക്ക് തന്നെ ഇരുന്നു. "റോഡിൽ ഇങ്ങനെ ഇരിക്കണ്ട." ഗേറ്റ് തുറന്ന് കൊണ്ട് ദേവ പറഞ്ഞതും ശിവയും രേവതിയും പാർവണയെ പിടിച്ച് ദേവയുടെ വീട്ടിനകത്തേക്ക് കൊണ്ട് പോയി. മുറ്റത്തെ സ്റ്റേപ്പിലേക്ക് അവളെ ഇരുത്തി ശിവ അവളുടെ കാലിലെ മുറി തുടച്ച് മരുന്ന് വച്ച് കെട്ടി. "ഇവിടെ വേദന വല്ലതും ഉണ്ടോ " മുട്ടിനു താഴെ ഉള്ള എല്ലിൽ അമർത്തി കൊണ്ട് ശിവ ചോദിച്ചു. "ചെറിയ ഒരു വേദനയുണ്ട്'' "ഹോസ്പിറ്റലിൽ പോവണോ '"പാർണയെ ഇടിച്ച ബൈക്ക് കാരൻ ടെൻഷനോടെ ചോദിച്ചു. "പോവണോ ശിവ " ദേവയും അത് തന്നെ ചോദിച്ചു. " എയ് അതിൻ്റെ ആവശ്യം ഒന്നും ഇല്ല. ഇത് മുട്ടിടിച്ച് വീണതിൻ്റെ ചെറിയ ഒരു വേദനയാണ്.അത് കുറച്ച് കഴിഞ്ഞാൽ മാറി കൊള്ളും"

"ഓഹ് പിന്നെ അത് പറയാൻ ഇയാൾ ഡോക്ടർ അല്ലേ.വെറുതെ ഓരോ പട്ടി ഷോ ഇറക്കി കൊള്ളും" പാർവണ പിറുപിറുത്തു. "എന്ത്..." ശിവ മനസിലാവാതെ ചോദിച്ചു. "ഒന്നൂല്ല." അവൾ താൽപര്യം ഇല്ലാതെ പറഞ്ഞു " എന്നാ ഞാൻ പൊയ്ക്കോട്ടെ സാർ." ആ ബൈക്ക് ക്കാരൻ ദേവയെ നോക്കി ചോദിച്ചു. "താൻ പൊക്കോള്ളു. "ദേവ പറഞ്ഞു. അത് കേട്ടതും അയാൾ വേഗം പോയി. " ഞാൻ ഇപ്പോ വരാം" അത് പറഞ്ഞ് ശിവ അകത്തേക്ക് പോയി. "ദേവു നിൻ്റെ ഫോൺ റോഡിൽ ആണ് " പാർവണ പെട്ടെന്ന് ഓർത്തപോലെ പറഞ്ഞു. " ഞാൻ എടുത്തിട്ട് വരാം".അത് പറഞ്ഞ് ദേവ പുറത്തേക്ക് നടന്നു. " നീ എന്താടീ മിഴിച്ച് നിൽക്കുന്നേ സാർ നിൻ്റെ ഫോണിലെ സാറിൻ്റ ഫോട്ടോ കണ്ടാൽ എല്ലാം കഴിഞ്ഞു. " പാർവണ അത് പറഞ്ഞതും രേവതി ദേവക്ക് പിന്നാലെ പുറത്തേക്ക് ഓടി. "ദാ ഇത് കഴിക്ക് " തിരികെ വന്ന ശിവ അവൾക്ക് നേരെ ഒരു ടാബ്ലറ്റ് നീട്ടി കൊണ്ട് പറഞ്ഞു. "എനിക്ക് ഒന്നും വേണ്ട" പാർവണ എടുത്തടിച്ച പോലെ പറഞ്ഞു. "

നിൻ്റെ കാലിലെ വേദന മാറണമെങ്കിൽ കഴിച്ചാൽ മതി. എനിക്ക് നിർബന്ധം ഒന്നും ഇല്ല" ശിവ പുച്ഛത്തോടെ പറഞ്ഞു. "അങ്ങനെ കണ്ണി കണ്ട ഗുളിക കഴിച്ച് എനിക്ക് വല്ലതും സംഭവിച്ചാൽ താൻ സമാധാനം പറയുമോടോ '' " ഇത് കഴിച്ച് നീ ചാവുകയാണെങ്കിൽ അങ്ങ് ചാവട്ടേ" അവളുടെ വായിലേക്ക് ടാബ്ലറ്റ് ഇട്ട് കൊണ്ട് ശിവ പറഞ്ഞു. ശേഷം ഗ്ലസ്സിലെ വെള്ളം അവളുടെ ചുണ്ടിലേക്ക് ചേർത്തു പേടി ഉണ്ടെങ്കിലും അവൾ ആ ഗുളിക കഴിച്ചു. "നിനക്ക് കുറച്ച് ഇറക്കം ഉള്ള ഡ്രസ്സ് ഇട്ടുടേ "അവളുടെ മുട്ടോളം ഇറക്കം ഉള്ള ഡ്രസ്സിലേക്ക് നോക്കി കൊണ്ട് ശിവ പറഞ്ഞു. "എത് ഡ്രസ്സ് ഇടണം എന്നുള്ളത് എൻ്റെ ഇഷ്ടം ആണ്. അതിൽ സാർ ഇടപെടേണ്ട." അത് പറഞ്ഞ് പാർവണ സ്റ്റെപ്പിൽ നിന്നും എണീറ്റു. പക്ഷേ വേദന കാരണം അവൾ പിന്നിലേക്ക് വീഴാൻ പോയതും ശിവ അവളെ താങ്ങി നിർത്തി....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story