പാർവതി ശിവദേവം: ഭാഗം 14

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"നിനക്ക് കുറച്ച് ഇറക്കം ഉള്ള ഡ്രസ്സ് ഇട്ടുടേ "അവളുടെ മുട്ടോളം ഇറക്കം ഉള്ള ഡ്രസ്സിലേക്ക് നോക്കി കൊണ്ട് ശിവ പറഞ്ഞു. "എത് ഡ്രസ്സ് ഇടണം എന്നുള്ളത് എൻ്റെ ഇഷ്ടം ആണ്. അതിൽ സാർ ഇടപെടേണ്ട." അത് പറഞ്ഞ് പാർവണ സ്റ്റെപ്പിൽ നിന്നും എണീറ്റു. പക്ഷേ വേദന കാരണം അവൾ പിന്നിലേക്ക് വീഴാൻ പോയതും ശിവ അവളെ താങ്ങി നിർത്തി.  " ഫോൺ കിട്ടി സാർ" പുല്ലിനിടയിൽ കടക്കുന്ന ഫോൺ എടുത്ത് കൊണ്ട് രേവതി പറഞ്ഞു. അപ്പോഴേക്കും ശിവ പാർവണയെ താങ്ങി ഗേറ്റിനരികിലേക്ക് വന്നിരുന്നു. "തനിക്ക് വയ്യെങ്കിൽ ഇന്ന് ലീവ് എടുത്തോളു ."ദേവ പാർവണയോടായി പറഞ്ഞു. " പോവാം തുമ്പീ... " പാർവണയെ താങ്ങി കൊണ്ട് രേവതി മുന്നോട്ട് നടന്നു. അവർ പോകുന്നത് നോക്കി ശിവയും ദേവയും അവിടെ തന്നെ നിന്നു. " സ്വന്തം കൺമുന്നിൽ ഉണ്ടായിട്ട് ആണ് നീ അവളുടെ വീട് കണ്ടു പിടിക്കാൻ നടന്നത് അല്ലേ ദേവ " ശിവ അവനെ കളിയാക്കി കൊണ്ട് ചോദിച്ചതും ദേവ അവർ പോകുന്ന വഴി നോക്കി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്യ്തു.

" ഇനി ഇവിടെ വായിനോക്കി നിക്കണ്ട. ഓഫീസിൽ പോവാൻ ടൈം ആയി " രേവതിയെ നോക്കി നിൽക്കുന്ന ദേവയുടെ തോളിൽ തട്ടി പറഞ്ഞ് കൊണ്ട് ശിവ അകത്തേക്ക് പോയി.  " നീ ഇവിടെ ഇങ്ങനെ നിന്ന് കറങ്ങാതെ ഓഫീസിൽ പോവാൻ നോക്ക് പെണ്ണേ " തൻ്റെ അരികിൽ കണ്ണും നിറച്ച് ഇരിക്കുന്ന രേവതിയോടായി പാർവണ പറഞ്ഞു. " നീ ഇങ്ങനെ ഇരിക്കുമ്പോൾ ഞാൻ എങ്ങനെയാ മനസമാധാനത്തോടെ ഓഫീസിൽ പോവാ " ''എനിക്ക് അതിന് വലിയ അസുഖം ഒന്നും ഇല്ലല്ലോ. ചെറിയ ഒരു മുറി അത്രേ ഉള്ളൂ. നീ പോയി വേഗം റെഡിയാവാൻ നോക്ക് " പാർവണ അവളെ നിർബന്ധിച്ച് ഓഫീസിലേക്ക് പറഞ്ഞയച്ചു.' പാർവണയുടെ നിർബന്ധം കാരണം മനസില്ലാ മനസോടെയാണ് രേവതി പോയത്. കാലിനു വലിയ വേദന ഒന്നും ഇല്ലാ എങ്കിലും ഓഫീസിൽ പോയാൽ ശിവയെ കണേണ്ടി വരും എന്നതിനാൽ ആണ് അവൾ ഓഫീസിൽ പോവാതിരുന്നത്. " ആ കാലമാടൻ ഓഫീസിലോ ഒരു സമാധാനം തരില്ല. ഇപ്പോ വീട്ടിലും അങ്ങനെ തന്നെ. എൻ്റെ കഷ്ടകാലം അല്ലാതെ എന്താ " പാർവണ സ്വയം പിറുപിറുത്തു.

രേവതി പോയപ്പോൾ ആ വീട്ടിൽ എന്തോ ഒരു നിശബ്ദത നിറഞ്ഞ് നിന്നു. പാർവണ ഭക്ഷണമെല്ലാം കഴിച്ച് കുറച്ച് നേരം ടിവി കണ്ടു. എന്തോ ആകെ ബോർ അടിക്കുന്ന പോലെ തോന്നിയപ്പോൾ ടി വി ഓഫ് ചെയ്യ്ത് ചെന്ന് കിടന്നു. ഒന്ന് ഉറങ്ങിയതും ഫോണിൻ്റെ റിങ്ങ് കേട്ട് അവൾ എണീറ്റു. കണ്ണൻ ആയിരുന്നു വിളിച്ചിരുന്നത്. 📲 എന്താ കണ്ണാ പറയ്'' "ഡീ നി ഇന്നലെ പറഞ്ഞ കാര്യം ഇല്ലേ. അത് നമ്മൾ വിചാരിച്ച പോലെ അല്ല. കുറച്ച് സീരിയസ് ആയ കാര്യം ആണ്. "- കണ്ണൻ "എടാ ഞാൻ ഇന്നലെ ആ കാര്യം വെറുതെ പറഞ്ഞു എന്നേ ഉള്ളു. നീ അത് സീരിയസ് ആയി എടുത്തോ " " ഞാനും അത് സീരിയസ് ആയിട്ട് ഒന്നും എടുത്തിരുന്നില്ല. പക്ഷേ നീ ഇന്നലെ പറഞ്ഞ സെയിം കാര്യം ഇവിടെ ഉണ്ടായി" " നീ എന്താ കണ്ണാ പറയുന്നേ എനിക്ക് മനസിലായില്ല '' " നമ്മുക്ക് ഒന്ന് നേരിട്ട് കാണാം. അപ്പോ പറയാം. ഇപ്പോ ഞാൻ ഓഫീസിൽ ആണ്. വൈകുന്നേരം മീറ്റ് ചെയ്യാം.നീ ഓഫീസ് കഴിഞ്ഞ് കോഫീ ഷോപ്പിൽ വെയിറ്റ് ചെയ്താ മതി" "എടാ ഞാൻ ഇന്ന് ഓഫീസിൽ പോയിട്ടില്ല. ചെറുതായി ഒന്ന് വീണു കാലിൽ മുറിയായി. അതു കൊണ്ട് ഇന്ന് ലീവ് ആണ്" "അയ്യോ എന്തു പറ്റി. ഞാൻ വരണോ " അവൻ ടെൻഷനോടെ ചോദിച്ചു.

" എയ് അതൊന്നും വേണ്ട. ചെറിയ ഒരു മുറി അത്രേ ഉള്ളൂ. നീ വൈകുന്നേരം വീട്ടിലേക്ക് വന്നാ മതി." "ഓക്കെ ശരി ഡീ ബൈ " കണ്ണൻ ഫോൺ കട്ട് ചെയ്തതും അവൾ വീണ്ടും കിടന്നുറങ്ങി.  '' ഇന്ന് എന്താ പാർവണ വരാഞ്ഞത്. പ്രൊജക്ടുമായി ബന്ധപ്പെട്ട് എന്തിനെങ്കിലും പോയതാണോ " ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനിടയിൽ ശ്രുതി ചോദിച്ചു. " എയ് അതൊന്നും അല്ല .അവൾ ഒന്ന് വീണു.കാൽ ചെറുതായി പൊട്ടിയിട്ടുണ്ട്. അതു കൊണ്ട് നടക്കാൻ വയ്യാ. അതാ അവൾ വരാഞ്ഞത് ". " അതായിരുന്നോ. നല്ല മുറി ഉണ്ടോ .ഹോസ്പിറ്റലിൽ പോയോ" "എയ് അത്ര വലിയ മുറി ഒന്നും അല്ല ". " ഞാൻ അടുത്ത മാസം ലീവ് ആയിരിക്കും ട്ടോ.കസിൻ്റെ മാര്യേജ് ആണ് " ശ്രുതി പറഞ്ഞു. " ചേച്ചിയുടെ കല്യാണം കഴിഞ്ഞിട്ടില്ലലോ. പ്രൊപ്പോസലുകൾ നോക്കുന്നുണ്ടോ " " എയ് ഇപ്പോ ഒന്നും ഇല്ല .ഞാൻ നിനക്ക് കസിൻ്റ എൻഗേജ്മെൻറ് ഫോട്ടോസ് കാണിച്ച് തരാം" ശ്രുതി വിഷയം മാറ്റാനായി പറഞ്ഞ് വേഗം ഫോൺ എടുത്ത് ഗാലറി ഓപ്പൺ ചെയ്യ്തു. കൈ കഴുകി വന്ന രേവതി ഫോട്ടോസ് എല്ലാം നോക്കാൻ തുടങ്ങി. അപ്പോഴും ശ്രുതിയുടെ ഭക്ഷണം കഴിക്കൽ കഴിഞ്ഞിരുന്നില്ല. " നീ ഇതൊക്കെ നോക്ക്.ഞാൻ കൈ കഴുകിയിട്ട് വരാം:

 അത് പറഞ്ഞ് ശ്രുതി വാഷ്റുമിലേക്ക് നടന്നു. രേവതി ഓരോ ഫോട്ടോസ് ആയി നോക്കി കൊണ്ടിരുന്നു. അതിൽ എൻഗേജ്മെൻ്റ് ഫോട്ടോസിനു പുറമേ അവളുടെ കുറേ ഫോട്ടോസ് ഒക്കെ ഉണ്ടായിരുന്നു. അതെല്ലാം ചിരിയോടെ നോക്കുമ്പോൾ ആണ് രേവതി ശ്രുതിയുടെ മറ്റൊരു ഫോട്ടോ കണ്ടത്. "ശ്രുതി ചേച്ചി ഇങ്ങനെ ആയിരുന്നോ " അവൾക്ക് ആ ഫോട്ടോ കണ്ട് വിശ്വസിക്കാനായില്ല. " ഛേ " അവൾ ഫോൺ ഓഫ് ചെയ്യ്ത് ടേബിളിനു മുകളിൽ വച്ചു.അപ്പോഴേക്കും ശ്രുതി വന്നിരുന്നു. പിന്നീട് രേവതി ശ്രുതി യോട് അധികം സംസാരിക്കാൻ ഒന്നും നിന്നില്ല. പാർവണ ഇല്ലാത്തതിനാൽ ശ്രുതി അവളെ വീട്ടിൽ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞെങ്കിലും അവൾ വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു.  രേവതി വീട്ടിൽ എത്തിയപ്പോൾ പാർവണ നല്ല ഉറക്കത്തിൽ ആയിരുന്നു.അതു കൊണ്ട് അവൾ നേരെ പോയി കുളിച്ച് അടുക്കളയിൽ കയറി ചായ ഇട്ടു. "ഡീ തുമ്പി... ഡീ എണീക്ക്. ഇത് എന്ത് ഉറക്കമാ" രേവതി അവളെ തട്ടി വിളിച്ചു. " നീ എപ്പോ വന്നു." " ഞാൻ കുറേ നേരം ആയി വന്നിട്ട് .നീ ഇത് എന്ത് ഉറക്കമാ." പാർവണ എണീറ്റ് ചെന്ന് ഫ്രഷായി അടുക്കളയിലേക്ക് വന്നു. അപ്പോഴേക്കും രേവതി ചായ എല്ലാം എടുത്ത് വച്ചിരുന്നു. രേവതി ഇന്ന് ഓഫീസിൽ നടന്ന കാര്യങ്ങൾ എല്ലാം തന്നെ പാർവണ യോട് വിസ്തരിച്ച് പറഞ്ഞു കൊടുത്തു.

ശ്രുതിയുടെ കാര്യം ഒഴികെ. " ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയോ ദേവു ... " "എന്താടീ " "നിനക്ക് ദേവ സാറിനെ ഇഷ്ടം ആണോ" "അല്ലാ ടീ. എനിക്ക് അങ്ങനെ ഒന്നും ഇല്ല. ഞാൻ വെറുതെ ഗാലറിയിലെ ഫോട്ടോസ് നോക്കുന്നതിനിടയിൽ സാറിൻ്റെ ഫോട്ടോ നോക്കി എന്നേ ഉള്ളൂ." "സത്യം ആണോ" " ആണെടീ " എന്തോ രേവതിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത് ദേവയെ ഇഷ്ടം ആണെങ്കിലും അത് തനിക്ക് അർഹത ഇല്ലാത്തതാണെന്ന് അവൾക്ക് അറിയാമായിരുന്നു. എതോ കോൾ വന്നതും പാർവണ ഫോൺ എടുത്ത് സംസാരിച്ചു. "ദേവു ഞാൻ ഇപ്പോ വരാം ട്ടോ.കണ്ണൻ താഴേ വന്നിട്ടുണ്ട്. " " നീ ആ ഡ്രസ്സ് ഒന്ന് മാറ്റിയിട്ട് പോ പെണ്ണേ.." " ഇതിനു ഇപ്പോ കുഴപ്പം. നല്ല ഡ്രസ്സ് അല്ലേ " അവൾ സ്വന്തം ഡ്രസിലേക്ക് നോക്കി ചോദിച്ചു ' " നീ എന്താ വച്ചാ ചെയ്യ് " അത് പറഞ്ഞ് ദേവു നേരെ അടുക്കളയിലേക്ക് നടന്നു. പാർവണ ഫോണുമായി നേരെ താഴേക്ക് നടന്നതും ഗേറ്റിനു പുറത്ത് ബൈക്കിനു മേൽ കണ്ണൻ ഇരിക്കുന്നുണ്ടായിരുന്നു.പാർവണ ഗേറ്റ് തുറന്ന് നേരെ പുറത്തേക്ക് ഇറങ്ങി. " നിൻ്റെ കാലിന് ഇപ്പോ കുറവ് ഉണ്ടോ " നടന്ന് വരുന്ന പാർവണയെ നേക്കി അവൻ ചോദിച്ചു ' "അതൊക്കെ മാറി നീ എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞിട്ട്. എന്താ കാര്യം" "Wait ... ഞാൻ പറയാം.നീ ഇങ്ങനെ തിരക്ക് പിടിക്കാതെ " 

ഓഫീസിൽ നിന്നും ഇറങ്ങിയ ദേവ ശിവയെ കാത്ത് പുറത്ത് നിൽക്കുകയാണ്. കുറച്ച് കഴിഞ്ഞതും ഒരു ലോഡ് ഫയലുകളും ആയി ശിവ പുറത്തേക്ക് വന്നു. ശിവ നേരെ ഫയലുകൾ എല്ലാം ബാക്ക് സീറ്റിലേക്ക് വച്ച് കോ ഡ്രെയ് വർ സീറ്റിലേക്ക് ഇരുന്നു. ശിവ കാറിൽ കയറിയതും ദേവ കാർ മുന്നോട്ട് എടുത്തു. "എന്താ ശിവ .എന്തെങ്കിലും ടെൻഷൻ ഉണ്ടോ " ഒന്നും മിണ്ടാതെ സീറ്റിൽ തല വച്ച് കണ്ണടച്ചിരിക്കുന്ന ശിവയോട് ചോദിച്ചു. "ഒന്നൂല്ല.ചെറിയ ഒരു തല വേദന " അത് പറഞ്ഞ് അവൻ വീണ്ടും കണ്ണടച്ച് കിടന്നു. " അത് നമ്മുടെ പാർവ്വണ അല്ലേ " ദേവ കണ്ണനോട് സംസാരിച്ച് നിൽക്കുന്ന പാർവണയെ നോക്കി പറഞ്ഞു. "നമ്മുടെ പാർവണയോ, എത് വകക്ക്. അവൾ നമ്മുടെ ആരും അല്ല."ശിവ ദേഷ്യത്തോടെ പറഞ്ഞു.. " നീ ഇങ്ങനെ ചെറിയ കാര്യത്തിനു കൂടി റൈസ് ആവാതെ ശിവ. പാർവണ നമ്മുടെ ഓഫീസിലെ കുട്ടി അല്ലേ.അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്. അവളുടെ വേദന മാറിയോ ആവോ." "നിനക്ക് അത്ര സങ്കടം ആണെങ്കിൽ പോയി അന്വോഷിച്ചിട്ട് വാ " ദേവയെ നോക്കി കണ്ണുരിട്ടി കൊണ്ട് ശിവ പറഞ്ഞതും ദേവക്ക് ചിരി വന്നിരുന്നു. " അത് എതാ ഒരു പയ്യൻ" അവളുടെ കൂടെ ഉള്ള ചെറുപ്പക്കാരനെ നോക്കി ദേവ പറഞ്ഞു.

" അതാണ് അവളുടെ കണ്ണൻ. ഈ ചെറുക്കന് വേറെ പണി ഒന്നും ഇല്ലേ. എതു സമയവും ഇവളുടെ ഒപ്പം കാണുമല്ലോ" ശിവ സ്വയം പിറുപിറുത്തു. ദേവ നേരെ കാർ അവൾക്ക് അടുത്ത് കൊണ്ടുപോയി നിർത്തി.തങ്ങളുടെ അടുത്ത് വന്ന് നിന്ന കാറിലേക്ക് നോക്കിയതും അത് ദേവയാണെന്ന് അവൾക്ക് മനസിലായി. '' തൻ്റെ കാലിലെ വേദന എങ്ങനെ ഉണ്ട്" ദേവ ചോദിച്ചു. " കുറവ് ഉണ്ട് സാർ.ഇപ്പോ ഓക്കെ ആയി "അവൾ പുഞ്ചിരിയോടെ പറഞ്ഞു. " തുമ്പി ഞാൻ പോവാ ട്ടോ. സമയം വൈകി. വീട്ടിൽ അമ്മ അന്വേഷിക്കുന്നുണ്ടാകും" കണ്ണൻ ഹെൽമെറ്റ് തലയിൽ വച്ചു കൊണ്ട് പറഞ്ഞു. "ഒക്കെ ഡാ ഞാൻ വിളിക്കാം ബൈ " പാർവണ അവൻ്റെ തോളിൽ തട്ടി പറഞ്ഞു. "ബൈ " അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി. "എൻ്റെ ഫ്രണ്ടാ ആർദവ് " അവൻ പോകുന്നത് നോക്കുന്ന ദേവയോടായി അവൾ പറഞ്ഞു. "ആർദവോ .... ദേ ഇവൻ പറഞ്ഞത് കണ്ണൻ എന്ന് ആണല്ലോ " ശിവയെ ചൂണ്ടി ദേവ പറഞ്ഞതും ശിവ അവനെ നോക്കി കണ്ണുരുട്ടി. "ആർദവിനെ കണ്ണൻ എന്നാ വീട്ടൽ വിളിക്കാ അതാ " " ആണോ OK. എന്നാ താൻ പോയി റെസ്റ്റ് എടുക്ക് .നാളെ ഓഫീസിൽ വരില്ലേ " " വരും സാർ" "ok. എന്നാൽ നാളെ കാണാം " അത് പറഞ്ഞ് ദേവ കാർ അവരുടെ ഗേറ്റിനരികിലേക്ക് തിരിച്ചു.

കാറിൻ്റ ഹോൺ അടിച്ചിട്ടും സെക്യൂരിറ്റി ഗേറ്റ് തുറക്കുന്നില്ല. "സാർ ഞാൻ തുറന്ന് തരാം" അത് പറഞ്ഞ് പാർവണ ഗേറ്റിനരികിലേക്ക് നടന്നു. പാർവണ കൈ എത്തിച്ച് ഗേറ്റിൻ്റെ ലോക്ക് തിരിച്ചു. പക്ഷേ കൈ അതിലേക്ക് എത്തുന്നില്ല. കാൽ ഒന്നു കൂടി പൊക്കി കൊണ്ട് നോക്കി. പക്ഷേ എത്തുന്നില്ല. അവൾ പതിയെ തിരിഞ്ഞ് നോക്കി. കാറിൽ ശിവയും ദേവയും അവളെ നോക്കി തന്നെ ഇരിക്കുകയാണ്. അവർ അവരെ നോക്കി ഒന്ന് ഇളിച്ച് കാണിച്ച് വീണ്ടും ഗേറ്റ് തുറക്കാൻ നോക്കി. പക്ഷേ പറ്റുന്നില്ല. ഒന്ന് ചാടി നോക്കി. എവിടുന്ന് കിട്ടാൻ അത്രയും ഉയരം ആയിരുന്നു ആ ഗേറ്റിന്. ഇതിൻ്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ തുമ്പി നിനക്ക്. സ്വന്തം കാര്യം നോക്കണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു. അവൾ സ്വയം കുറ്റപ്പെടുത്തി. ഒപ്പം ഗേറ്റ് തുറക്കാൻ ശ്രമിക്കുന്നതും ഉണ്ട്. അവളുടെ ചാട്ടം കണ്ട് . കാറിലിരുന്ന് ശിവ പൊട്ടി ചിരിക്കാൻ തുടങ്ങി. അവൻ്റെ ആ ചിരി കണ്ട് ദേവ അത്ഭുതത്തോടെ അവനെ നോക്കി.

കുറേ കാലത്തിനു ശേഷം ആണ് അവൻ്റെ മുഖത്തെ ഇങ്ങനെ ഒരു ചിരി കാണുന്നത്. ശിവ ചിരി നിർത്താതെ കാറിൻ്റെ ഡോർ തുറന്ന് ഗേറ്റിനരികിലേക്ക് നടന്നു. ചിരിച്ചു കൊണ്ട് വരുന്ന ശിവയെ കണ്ടതും പാർവണക്ക് അത്ഭുതം ആണ് അദ്യം തോന്നിയത്. കാരണം അവൾ ഇന്നേ വരെ അവൻ ചിരിക്കുന്നത് കണ്ടിരുന്നില്ല. അങ്ങോട്ട് മാറി നിൽക്ക്.ഹൈറ്റും ഇല്ല, ബുദ്ധിയും ഇല്ല. കുട്ടി നിക്കർ ഇട്ട് ഇറങ്ങി കൊളും " പാർവണയെ നോക്കി പുഛത്തോടെ പറഞ്ഞ് ശിവ ഗേറ്റ് തുറന്നു. " ഇയാൾക്ക് അപ്പോ ചിരിക്കാൻ ഒക്കെ അറിയാം അല്ലേ.പിന്നെ ഈ ഹൈറ്റിൽ ഒന്നും ഒരു കാര്യവും ഇല്ല." അത് പറഞ്ഞ് അവൾ തിരിച്ച് അവളുടെ വീട്ടിലേക്ക് നടന്നു.പോകുന്ന വഴി ദേവയെ നോക്കി ഒന്ന് പുഞ്ചിരിക്കാനും അവൾ മറന്നില്ല...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story