പാർവതി ശിവദേവം: ഭാഗം 17

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" ഞാൻ പാർവണയെ എൻ്റെ അനിയത്തിയായി ദത്തെടുത്തു. പിന്നെ ഇവളെ കാണുമ്പോൾ എവിടേയൊക്കെയോ എൻ്റെ അനിയത്തിയുടെ കട്ട് ഉണ്ട്" " അതിന് നിനക്ക് അനിയത്തി ഇല്ലലോ "ശിവ എടുത്തിടച്ച പോലെ ചോദിച്ചു. "അതിനു ഇപ്പോ എന്താ .ഇപ്പോ ആയിലോ "ദേവ പറഞ്ഞു. " ഇത് എല്ലാം കേട്ട് ഒന്നും മനസിലാവാതെ ഇരിക്കുകയാണ് രേവതിയും, പാർവണയും. "അല്ല നീ എന്താ ഒരാളെ മാത്രം അനിയത്തി ആക്കുന്നേ.ഇവർ രണ്ടു പേർ ഇല്ലേ. അപ്പോ രണ്ടു പേരെയും അങ്ങ് സഹോദരിമാരായി ദത്തെടുക്ക് " ശിവ അത് പറഞ്ഞതും ദേവ അവനെ കണ്ണുരുട്ടി നോക്കി. " അത് വേണ്ട. ഇവളെ കൂടി സിസ്റ്റർ ആക്കിയാൽ ഭാവിയിൽ അതൊരു പ്രശ്നം ആവും " പാർവണ ദേവുവിനെ നോക്കി പറഞ്ഞതും രേവതി തന്നെ അല്ല എന്ന രീതിയിൽ ആണ് ഇരിക്കുന്നത്. "അതെന്താ അങ്ങനെ" ശിവ ചോദിച്ചു. "അല്ല ഈ രണ്ട് അനിയത്തിമാർ ആയാൽ എൻ്റെ ബ്രദറിന് ബുദ്ധിമുട്ടാവും.2 പെങ്ങന്മാരെ കെട്ടിച്ചയക്കുക എന്നൊക്കെ പറഞ്ഞാൽ എന്നാ ചെലവുള്ള പരിപാടിയാ" പാർവണ പറഞ്ഞു. '' തമാശയൊക്കെ മതി ഇനി നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം

" ഇനിയും ഈ സംസാരം തുടർന്നാൽ തനിക്ക് പാരയാവും എന്ന് മനസിലായ ദേവ വിഷയം മാറ്റാനായി പറഞ്ഞു. " ഇനി എന്ത് കാര്യം വിജയ് ആണ് ഒറ്റിയത് എന്ന് മനസിലായില്ലേ പിന്നെന്താ " പാർവണ സംശയത്തോടെ ചോദിച്ചു. "ഒരാളെ കണ്ടു പിടിച്ചു. ഇനി ഒരാൾ കൂടി ഉണ്ട്.വിജയിന് ഒരിക്കലും ഇതൊന്നും ഒറ്റക്ക് ചെയ്യാൻ സാധിക്കില്ല. ഇവിടെ മൊത്തം പത്ത് നാൽപത് സ്റ്റാഫ് ഉണ്ട് അതിൽ ആരും ആവാം അവൻ്റ സഹായി " ഗൗരവമായി പറഞ്ഞ് ശിവ ചെയറിലേക്ക് ചാഞ്ഞ് ഇരുന്നു. "ശ്രുതി " രേവതി അത് പറഞ്ഞതും എല്ലാവരും അവളെ തന്നെ നോക്കി. "ശ്രുതി ചേച്ചിയോ " പാർവണ വിശ്വാസം വരാതെ ചോദിച്ചു. " ഉം. അതെ അവൾ തന്നെ " "തനിക്ക് ഉറപ്പാണോ "ശിവ ചോദിച്ചു. " നൂറ് ശതമാനം ഉറപ്പില്ല. പക്ഷേ ശ്രുതി ഇവളോട് ശിവ സാർ ഇവളോട് എന്താ സംസാരിക്കുന്നത്, പ്രൊജക്റ്റ് എന്തായി അങ്ങനെ എപ്പോഴും ചോദിക്കാറുണ്ട്." " എന്ന് വച്ച് ശ്രുതി ആണെന്ന് നമ്മുക്ക് ഉറപ്പിക്കാൻ പറ്റില്ലലോ " " ഇത് മാത്രമല്ലാ വെറെ ഒരു കാര്യം കൂടി ഉണ്ട്" രേവതി കുറച്ച് മടിയോടെ പറഞ്ഞു. " എന്ത് കാര്യം" പാർവണ ആകാംഷയോടെ ചോദിച്ചു. ആകാംഷ കൂടി അവളുടെ കണ്ണ് പുറത്തേക്ക് വരുന്ന അവസ്ഥയിൽ ആണ്.

"ഇന്നലെ ഞാൻ ശ്രുതിയുടെ ഫോണിലെ ഫോട്ടോസ് നോക്കുന്നതിനിടയിൽ ശ്രുതിയുടേയും വിജയിൻ്റയും ഒപ്പം ഉള്ള കുറച്ച് ഫോട്ടോസ് കണ്ടു." "അതിനു ഇപ്പോ എന്താ. ഞാനും കണ്ണനും കൂടി ഒരുമിച്ച് എത്രയോ ഫോട്ടോസ് ഉണ്ടല്ലോ." " നീ നിൻ്റെ വായ അടച്ച് വച്ചില്ലെങ്കിൽ നിന്നെ വലിച്ച് പുറത്തിടും ഞാൻ. അവളും അവളുടെ ഒരു കണ്ണനും " ശിവ ദേഷ്യത്തോടെ പറഞ്ഞു. " ഇത് അങ്ങനെയുള്ള ഫോട്ടോസ് അല്ല. I think അവർ living together ആണെന്ന് " "എങ്ങനത്തെ ഫോട്ടോസ് ആണ് ദേവു hot ആണോ" പാർവണ ആകാംഷയോടെ ചോദിച്ചു. പിന്നീടാണ് അവൾക്ക് അടുത്ത് ദേവയും ശിവയും ഉള്ള കാര്യം ഓർമ വന്നത്. അവൾ പതിയെ ഇടം കണ്ണിട്ട് ദേവയേയും ശിവയേയും നോക്കി. ദേവ തൻ്റെ ചിരി അടക്കി പിടിച്ച് ഇരിക്കുകയാണ്.ശിവയാണെങ്കിൽ അവളെ ദേഷ്യത്തോടെ കണ്ണുരുട്ടി നോക്കുന്നുണ്ട്. അപ്പോഴേക്കും രേവതിയുടെ ഫോൺ റിങ്ങ് ചെയ്യതു.ശ്രുതി ആയിരുന്നു വിളിച്ചത്. ബ്രേക്ക് ടൈം കഴിഞ്ഞിട്ടും രേവതിയെ കാണത്തു കൊണ്ട് ആണ് ശ്രുതി വിളിച്ചത്. "നിങ്ങൾ എന്തായാലും പൊയ്ക്കോള്ളൂ. ബാക്കി കാര്യം ഞങ്ങൾ നോക്കി കൊള്ളം" ദേവ അത് പറഞ്ഞതും പാർവണയും രേവതിയും പുറത്തേക്ക് ഇറങ്ങി.

"ശിവ ഇതെല്ലാം കേട്ട് നിനക്ക് എന്താണ് തോന്നുന്നത് " ദേവ ഗൗരവത്തോടെ ചോദിച്ചു. "എന്ത് തോന്നാൻ ആ പെണ്ണിൻ്റെ നാവിന് ഒരു ലൈസൻസും ഇല്ല. അത്ര തന്നെ "ശിവ പറഞ്ഞു. "എത് പെണ്ണിന് "ദേവ മനസിലാവാതെ ചോദിച്ചു. " ആ പാർവണക്ക്. അല്ലാതെ ആർക്കാ " "ടാ ഞാൻ ചോദിച്ചത് പാർവണയുടെ കാര്യം അല്ല. വിജയിൻ്റെയും ശ്രുതിയുടേയും കാര്യമാ" ദേവ ചിരിയോടെ പറഞ്ഞു. "ഓഹ്.. സോറി.വിജയിൻ്റെയും, ശ്രുതിയുടേയും കാര്യം ഞാൻ നോക്കാം. നീ വൈകുന്നേരത്തെ മീറ്റിങ്ങിൻ്റെ പ്രെസൻ്റേഷൻ പ്രിപ്പയർ ചെയ്യാൻ നോക്ക്. നമ്മുടെ കമ്പനിയുടെ ഭാവി ഇപ്പോൾ നിൻ്റെ കൈയ്യിലാണ്" ശിവ അത് പറഞ്ഞ് പുറത്തേക്ക് പോയി. തമ്മിൽ കാണുമ്പോൾ ശിവയും പാർവണയും എപ്പോഴും വഴക്ക് ആണെങ്കിലും അവൾ കൂടെ ഉള്ളപ്പോൾ ശിവക്ക് എന്തോക്കെയോ മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ദേവക്ക് തോന്നി.  ഉച്ചക്ക് ലഞ്ച് ബ്രേക്ക് ടൈമിൽ ശ്രുതിയെ ശിവ തൻ്റെ കാമ്പിനിലേക്ക് വിളിപ്പിച്ചു. അങ്ങോട്ട് തുള്ളിച്ചാടി പോയ ശ്രുതി ആയിരുന്നില്ല തിരിച്ച് വന്നത്. മുഖം ഒക്കെ വാടി, കണ്ണൊക്കെ കരഞ്ഞ് കലങ്ങിയിരുന്നു. ഒന്നും മിണ്ടാതെ തല താഴ്ത്തി ബാഗ് എടുത്ത് ഇറങ്ങി പോകുന്ന ശ്രുതിയെ കണ്ട് രേവതിക്ക് എന്തോ സങ്കടം തോന്നിയിരുന്നു . 

"ടീ ഇനിയെങ്കിലും പറ എന്താ നീ ശ്രുതി ചേച്ചിടെ ഫോണിൽ കണ്ടത് " ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ പാർവണ രേവതിയോട് കുത്തി കുത്തി ചോദിക്കുകയാണ്. "എന്ത് കണ്ടു എന്ന തുമ്പീ നീ ഈ ചോദിക്കുന്നേ. ഞാൻ ഒന്നും കണ്ടിട്ടില്ല" " നീ എന്താ ടീ ഇങ്ങനെ ഒന്ന് പറ. എന്താ നീ കണ്ടത് " " തുമ്പീ നീ മിണ്ടാതെ ഇരുന്നോ. അല്ലെങ്കിൽ നി എൻ്റെ കയ്യിൽ നിന്ന് വാങ്ങിക്കും."രേവതി പാർവണയെ ചീത്ത പറഞ്ഞ് മുന്നോട്ട് നടക്കുമ്പോഴാണ് അവർക്ക് അരികിൽ ഒരു കാർ വന്നു നിന്നത് . അവർ ഇരുവരും സംശയത്തോടെ കാറിനകത്ത് ഉള്ള ആളെ നോക്കി .. "കയറിക്കോ "ദേവ കാറിന്റെ ഗ്ലാസ് താഴ്ത്തി കൊണ്ട് അവരോട് പറഞ്ഞതും രേവതി കാറിൽ കയറാൻ ഒന്ന് മടിച്ചു നിന്നു. അപ്പോഴേക്കും പാർവണ കാറിൽ ചാടി കയറിയിരുന്നു. " നീ എന്ത് നോക്കി നിക്കാ ദേവു വേഗം വന്ന് കയറ്"പാർവണ രേവതിയെ നോക്കി പറഞ്ഞു. രേവതി കുറച്ച് മടിയോടെ ബാക്ക് സിറ്റിൽ കയറി . "സാർ എന്താ ഇന്ന് ഒറ്റയ്ക്ക് ആണല്ലോ."പാർവണ സംശയത്തോടെ ചോദിച്ചു . "എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്. അതിന് പോവുകയാണ്" ദേവ ചിരിയോടെ പറഞ്ഞു . "സാറേ ഞാൻ ഒരു സംശയം ചോദിച്ചോട്ടെ.

ശരിക്കും ശിവസാർ സാറിന്റെ ബ്രദർ തന്നെ ആണോ . സാറിന്റെ സ്വഭാവവും ശിവ സാറിന്റെ സ്വഭാവവും തമ്മിൽ ആകാശവും ഭൂമിയും തമ്മിലുള്ള വ്യത്യാസം ഉണ്ടല്ലോ. സാറിന്റെ അമ്മയുടെ സ്വഭാവവും നല്ലതാണ് . ആ അമ്മയുടെ മകൻ ആണ് ശിവ സാർ എന്ന് സ്വഭാവം കണ്ടാൽ തോന്നുകയില്ല. അതുകൊണ്ട് ചോദിച്ചതാ." "അല്ലെടി ഞാൻ കഴിഞ്ഞ ആഴ്ച ആകാശത്തുനിന്നും പൊട്ടിവീണതാ. എന്തേ നിനക്ക് വല്ല നഷ്ടവും ഉണ്ടോ." പെട്ടെന്ന് എവിടെ നിന്നോ ഒരു അശരീരി പോലെ കേട്ടതും പാർവണ ഞെട്ടി കാറിനുള്ളിൽ മൊത്തത്തിൽ നോക്കി . ശിവയെ കാണാൻ ഇല്ല .പക്ഷേ അവന്റെ ശബ്ദം താൻ കേട്ടതല്ലേ .ഇനി തനിക്ക് എങ്ങാനും തോന്നിയതാണോ . "എന്താടീ നിന്റെ നാവിറങ്ങിപ്പോയോ ."വീണ്ടും ശിവയുടെ ശബ്ദം കേട്ടപ്പോഴാണ് പാർവണ തനിക്ക് തോന്നിയത് അല്ല എന്ന് മനസ്സിലായത് . അപ്പോഴാണ് ഫോൺ ബ്ലൂടൂത്തുമായി കണക്ട് ചെയ്തിരിക്കുന്നത് അവൾ അറിഞ്ഞത്. ദേവ ശിവയോട് ഡ്രൈവ് ചെയ്യുമ്പോൾ സംസാരിക്കുകയായിരുന്നു .

അപ്പോഴാണ് രേവതിയെയും പാർവണയേയും കണ്ടതും, അവരെ കാറിൽ കയറിയതും . പക്ഷേ ഇതൊന്നും അറിയാതെയാണ് പാർവണ ഇത്രനേരം ശിവയെ കുറ്റം പറഞ്ഞിരുന്നത്. " ആകാശത്തുനിന്നും പൊട്ടി വീഴാൻ ഇയാളാരാ ദൈവമോ" പാർവണ പതിയെ ആണ് പറഞ്ഞത് എങ്കിലും shiva അത് വ്യക്തമായി കേട്ടിരുന്നു. " അതെ ഞാൻ ദൈവം തന്നെയാ .പാർവണ എന്ന വട യക്ഷിയെ കൊല്ലാൻ വേണ്ടി അവതാരമെടുത്തത ദൈവം."ശിവ തിരിച്ചു പറഞ്ഞു . "താൻ ദൈവമല്ലടോ പിശാശാ..." രേവതി അപ്പോഴേക്കും പാർവണയുടെ വാ അടച്ചു പിടിച്ചിരുന്നു . "നീയൊന്ന് മിണ്ടാതിരിക്ക് തുമ്പി ."രേവതി താക്കീതോടെ പറഞ്ഞതും പിന്നെ പാർവണ ഒന്നും മിണ്ടാൻ നിന്നില്ല. കുറച്ചു കഴിഞ്ഞതും ദേവയും ശിവയും ഓഫീസ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങിയിരുന്നു. അതെല്ലാം കേട്ട് ബാക്ക് സീറ്റിൽ പാർവണയും രേവതിയും ഇരിക്കുന്നുണ്ട് . "ദേവാ... നീ എത്താറായോ . പ്രസന്റേഷൻ ഒന്നുകൂടി നന്നായി പ്രിപ്പയർ ചെയ്യണം .ശിവ ദേവയോടായി പറഞ്ഞു. " നീ ഇങ്ങനെ ടെൻഷൻ ആവാതെ ശിവ. ഈ പ്രോജക്ട് നമുക്ക് തന്നെ കിട്ടും ." "അതല്ലടാ എനിക്ക് ഇപ്പൊ എന്തോ ഒരു ടെൻഷൻ. ആകെ മൂന്ന് കമ്പനികളെ ആണ് സെലക്ട് ചെയ്യുകയുള്ളൂ .

ആ മൂന്നെണ്ണത്തിൽ നമ്മളുടെ കമ്പനി ഉൾപ്പെട്ടിട്ടില്ല എങ്കിൽ ഇത്ര കാലത്തെ നമ്മുടെ അധ്വാനം എല്ലാം വേസ്റ്റ് ആയി പോകും ." "നീ ഇങ്ങനെ ഓരോന്ന് പറഞ്ഞ് എന്നെ കൂടി ടെൻഷൻ ആക്കല്ലേ ശിവാ ."ദേവ ദയനീയമായി പറഞ്ഞു. "പിന്നെ തിരക്കിനിടയിൽ ഞാൻ മറ്റൊരു കാര്യം മറന്നു. ഇന്ന് വൈകുന്നേരമാണ് young entreprener അവാർഡ് പ്രഖ്യാപിക്കുന്നത് ലിസ്റ്റിൽ നിന്റെ പേരും ഉണ്ടല്ലോ . കഴിഞ്ഞ വർഷത്തെ പോലെ ഇക്കൊല്ലവും നിനക്ക് തന്നെ ആയിരിക്കും. അതിന്റെ ഒപ്പം ഈ പ്രൊജക്റ്റ് കൂടി നമുക്ക് കിട്ടിയാൽ ഡബിൾ ഹാപ്പി ." ശിവ സന്തോഷത്തോടെ പറഞ്ഞു . "എന്നാൽ ഞാൻ കോൾ കട്ട് ചെയ്യാ. ഓൾ ദ ബെസ്റ്റ് ദേവ" ശിവ അത് പറഞ്ഞ് കോൾ കട്ട് ചെയ്തതും പാർവണ ശ്വാസം ഒന്ന് നേരെ വിട്ടു. " ഇപ്പോഴാണ് ഒന്ന് ആശ്വാസമായത് ." പാർവണ നെഞ്ചിൽ കൈവെച്ചു കൊണ്ട് പറഞ്ഞ് സീറ്റിലേക്ക് ചാരിക്കിടന്നു . "സാറിന് ടെൻഷൻ ഉണ്ടോ." രേവതി ദേവയോട് ചോദിച്ചു. " ടെൻഷൻ ഉണ്ടോ എന്ന് ചോദിച്ചാൽ ചെറിയ ഒരു ടെൻഷൻ ഇല്ലാതില്ല .ഈ പ്രൊജക്റ്റ് നമ്മുടെ കമ്പനിക്ക് കിട്ടിയില്ലെങ്കിൽ അത് നമ്മുടെ കമ്പനിയുടെ ഫ്യൂച്ചറിനെ കൂടി ബാധിക്കും ." "അല്ല സാർ ഞാൻ മറ്റൊരു സംശയം കൂടി ചോദിക്കട്ടെ." കുറച്ചു നേരം ആലോചിച്ചു കൊണ്ട് പാർവണ വീണ്ടും ചോദിച്ചു .

"എന്താ കാര്യം "ദേവ അവളോടായി ചോദിച്ചു. " സാർ ആണോ ശിവ സാർ ആണോ മൂത്തത്. ഐ മീൻ നിങ്ങളിൽ ആരാണ് ചേട്ടൻ" "തനിക്ക് ഞങ്ങൾ രണ്ടുപേരെയും കണ്ടു ആരെയാ ചേട്ടൻ ആയി തോന്നുന്നത്" " അങ്ങനെ ചോദിച്ചാൽ ദേവ സാറിനെ കണ്ടാൽ ചേട്ടനും ശിവ സാറിനെ കണ്ടാൽ അനിയൻ ആണെന്നും തോന്നും " അതുകേട്ട് ദേവ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. " ഞങ്ങൾ രണ്ടുപേരും സെയിം എയ്ജ് തന്നെയാണ്" കുറച്ചുനേരം കഴിഞ്ഞ് ദേവ പറഞ്ഞു . "അതെങ്ങനെ ശരിയാവും അപ്പോ നിങ്ങൾ ഇനി ട്വിൻസ് ആണോ."അവൾ വീണ്ടും സംശയത്തോടെ ചോദിച്ചതും രേവതി അവളെ കണ്ണുരുട്ടി നോക്കി. " നീയൊന്ന് മിണ്ടാതിരിക്ക് തുമ്പി"രേവതി താക്കീതോടെ പറഞ്ഞതും പിന്നെ പാർവ്വണ ഒന്നും മിണ്ടാൻ പോയില്ല. "നിങ്ങൾ ഇവിടെ ഇറങ്ങിക്കോ .ഞാൻ നേരെയാ..." പാർവ്വണയുടെയും രേവതിയുടെയും വീട്ടിലേക്കുള്ള റോഡിൻ്റെ സൈഡിൽ കാർ ഒരുക്കിക്കൊണ്ട് ദേവ പറഞ്ഞു . ''താങ്ക്സ് " അത് പറഞ്ഞു രേവതി കാറിൽ നിന്നും ഇറങ്ങി .ഒപ്പം പാർവണയും.

" ഓൾ ദ ബെസ്റ്റ് സാർനമ്മുടെ കമ്പനിക്ക് തന്നെ ഈ പ്രോജക്ട് കിട്ടും "പാർവണ ദേവക്ക് കൈ കൊടുത്തുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും പാർവണയുടെ ഫോൺ റിങ് ചെയ്തതും അവൾ ഫോണുമായി സൈഡിലേക്ക് നിന്നു. " ബെസ്റ്റ് ഓഫ് ലക്ക് സാർ . പ്രൊജക്റ്റ് നമ്മുടെ കമ്പനിക്ക് കിട്ടും അതുപോലെ ബിസിനസ് അവാർഡും സാറിന് തന്നെ കിട്ടട്ടെ ."രേവതി അത് പറഞ്ഞ് അല്പം മടിയോടെ ദേവക്ക് നേരെ കൈ നീട്ടി. ദേവാ ഒരു പുഞ്ചിരിയോടെ അവൾക്ക് തിരിച്ച് കൈകൊടുത്തു. " വൺ മിനിറ്റ്" അതുപറഞ്ഞ് ദേവ തന്റെ കാറിൽ നിന്നും ഒരു പേപ്പർ എടുത്ത് രേവതിക്ക് നേരെ നീട്ടി. രേവതി ഒരു സംശയത്തോടെ പേപ്പറിലേക്കും ദേവയുടെയും മുഖത്തേക്കും മാറി നോക്കി. " വാങ്ങിക്ക്"അന്തം വിട്ട് നിൽക്കുന്ന രേവതിയോട് ദേവ പറഞ്ഞതും അവൾ ആ പേപ്പർ വാങ്ങി. " അപ്പോൾ ഓക്കേ .ഞാൻ പോവാണ്" അത് പറഞ്ഞു ദേവ കാർ മുന്നോട്ടെടുത്തു. രേവതി ദേവയുടെ കാർ കൺമുന്നിൽ നിന്ന് മറയുന്ന വരെ അവിടെത്തന്നെ നോക്കി നിന്നു. " എടീ വേഗം വാ... ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന പാർവണ വേഗം കോൾ കട്ട് ചെയ്തുകൊണ്ട് രേവതിയുടെ കയ്യും പിടിച്ച് വീട്ടിലേക്ക് നടന്നു. ഒപ്പം ഒന്നും മനസ്സിലാവാതെ രേവതിയും ...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story