പാർവതി ശിവദേവം: ഭാഗം 18

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ഡീ നീ എങ്ങോട്ടാ ഇങ്ങനെ എൻ്റെ കൈ പിടിച്ച് ഓടുന്നേ. ഒന്ന് പതിയെ പോ" തൻ്റെ കൈ പിടിച്ച് ഓടുന്ന തുമ്പിയെ നോക്കി രേവതി പറഞ്ഞു. "എടീ വന്നൂടീ വന്നൂ ...." അവൾ അത് പറഞ്ഞ് ഗേറ്റ് തുടന്ന് രേവതിയുടെ കൈ വിട്ട് അകത്തേക്ക് ഓടി. വേഗത്തിൽ കോണി പടികൾ കയറി വാതിൽ തുടന്ന് അകത്തേക്ക് പോയ പാർവണയെ കണ്ട് അവൾ ഒന്നും മനസിലാവാതെ നിന്നു. "വീട്ടിലെത്തിയതും പാർവണ ഫോണും കൈയ്യിൽ പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടം നടക്കുകയാണ്. "ഇതിലെങ്കിലും ഒന്ന് പാസ്സ് ആവണേ എൻ്റെ മഹാദേവാ.എനിക്ക് ഇനി വയ്യാ വീണ്ടും എക്സാം എഴുതാൻ .ഇതിൽ പാസ്സ് ആക്കി തന്നാൽ ഞാൻ നിനക്ക് 101 അല്ലെങ്കിൽ വേണ്ട 10 തേങ്ങ ഉടക്കാം. പ്ലീസ് ഒന്ന് പാസ് ആക്കി തരണേ " "നിനക്ക് എന്താടീ പറ്റിയത്." ഒറ്റക്ക് നിന്നു സംസാരിക്കുന്ന പാർവണയെ നോക്കി രേവതി ചോദിച്ചു. "Supply result വന്നിട്ടുണ്ട് എന്ന് നമിത ഇപ്പോ എന്നേ വിളിച്ച് പറഞ്ഞു. " " എന്നിട്ട് നീ റിസൾട്ട് നോക്കിയോ " "ഇല്ല. കിട്ടുന്നില്ല. സെർവർ ബിസി ആണു. "

" നീ ഇങ്ങനെ ടെൻഷൻ ആവാതെ. നീ പോയി കുളിച്ച് ഫ്രഷായി വാ ഞാൻ ചായ എടുത്ത് വക്കാം " അത് പറഞ്ഞ് രേവതി അടുക്കളയിലേക്കു പോയി. അങ്ങനെ പറഞ്ഞു എങ്കിലും രേവതിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു. പാർവണ പോയി ഫ്രഷായി വന്നപ്പോഴേക്കും രേവതി ചായ എടുത്ത് വച്ചിരുന്നു. പക്ഷേ പാർവണക്ക് ടെൻഷൻ കൊണ്ട് ഒരു തുള്ളി പോലും വായിൽ നിന്ന് ഇറങ്ങിയിരുന്നില്ല. ചായ കുടിച്ച് കഴിഞ്ഞ് അവൾ വീണ്ടും ഫോണിൽ ഇരുന്ന് നോക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞതും താൻ കാത്തിരുന്നത് ഫോണിൻ്റെ ഡിസ്പ്ലേയിൽ തെളിച്ച് വന്നതും അവൾ നേരെ താടിക്കും കൈ കൊടുത്ത് ചെയറിൽ ഇരുന്നു. " എന്താടീ റിസൾട്ട് വന്നോ.കിട്ടിയില്ലേ ഇത്ര നേരായിട്ടും " " ഉം .കിട്ടി " അവൾ എങ്ങോട്ടോ നോക്കി പറഞ്ഞു. " എന്നിട്ട് " രേവതി ആകാംഷയോടെ ചോദിച്ചു. " എന്നിട്ടെന്താ കുന്തം. എനിക്ക് വീണ്ടും സപ്ലി" " അപ്പോ പാസ് ആയില്ലേ " "ഇല്ല. ഈ സപ്ലിയൊക്കെ എഴുതിയെടുത്ത് എത് കാലത്താണോ എനിക്ക് ഒരു നേഴ്സ് ആവാൻ പറ്റുക " അവൾ മുകളിലേക്ക് നോക്കി പറഞ്ഞു.

" നീ വിഷമിക്കാതെ ടീ. ഒന്നു കൂടി ശ്രമിച്ചാൽ കിട്ടും." രേവതി അവളെ സമാധാനിപ്പിച്ചു. "നിനക്ക് അങ്ങനെയൊക്കെ പറയാം.നീ ഫുൾ പാസ്സ് ആണല്ലോ. എനിക്ക് ഒന്നും വയ്യാ ഇനി എക്സാം ഒന്നും എഴുതാൻ" "ഒരു അടി അങ്ങ് വച്ച് തന്നാൽ ഉണ്ടല്ലോ. മര്യാദക്ക് ഇന്ന് മുതൽ ഇരുന്ന് പഠിക്കാൻ തുടങ്ങിക്കോ.ഈ അടുത്ത് തന്നെ exam ഉണ്ടാവും" അത് പറഞ്ഞ് രേവതി അടുക്കളയിലേക്ക് തന്നെ പോയി. പാർവണ ഇളിച്ചു കൊണ്ട് അവൾക്ക് പിന്നാലെ അടുക്കളയിലേക്ക് പോയി. രേവതി രാത്രിയിലേക്കുള്ള ചപ്പാത്തിക്ക് വെജിറ്റബിൾ കറി ഉണ്ടാക്കാൻ പച്ചക്കറി കട്ട് ചെയ്യുകയായിരുന്നു. പാർവണ നേരെ സ്ലബിനു മുകളിൽ കയറി ഇരുന്ന് രേവതി കട്ട് ചെയ്യാൻ വച്ച കാരറ്റ് കഴിക്കാൻ തുടങ്ങി. "ടീ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ അനുസരിക്കുമോ" പാർവണ കൊഞ്ചി കൊണ്ട് ചോദിച്ചു. " എന്തേ " " അത് പിന്നെ " " എത് പിന്നെ " "ടീ നീ എനിക്ക് വേണ്ടി വെറുതെ വെയിറ്റ് ചെയ്യണ്ട .നീ എതെങ്കിലും ഹോസ്പിറ്റലിൽ ജോലിക്ക് കയറ്. എനിക്ക് വേണ്ടി എന്തിനാ നിൻ്റെ ഫ്യൂച്ചർ കളയുന്നേ "

" ഇപ്പോ നീ ഇത് പറഞ്ഞത് ഞാൻ ക്ഷമിച്ചു. ഇനി ഇങ്ങനെ പറഞ്ഞാൽ നിൻ്റെ ലൈസൻസ് ഇല്ലാത്ത ഈ നാവ് ഞാൻ അങ്ങ് മുറിച്ച് കളയും" കൈയ്യിലുള്ള കത്തി പാർവണക്ക് നേരെ നീട്ടി കൊണ്ട് രേവതി പറഞ്ഞു. " ഞാൻ സീരിയസ് ആയി പറഞ്ഞതാ ദേവു .എൻ്റെ സപ്ലി ഒക്കെ കഴിഞ്ഞ് എപ്പോ സർട്ടിഫിക്കറ്റ് കിട്ടാനാ" " നീ വെറുതെ ഇവിടെ ഇരുന്ന് സമയം കളയാതെ പോയി ഇരുന്ന് പഠിക്ക് " " ബുക്ക് ഇല്ലാതെ ഞാൻ എന്താ ആകാശത്ത് നോക്കി പഠിക്കണോ " പാർവണ പുഛത്തോടെ ചോദിച്ചു. " ബുക്ക് അല്ലേ. അത് നമ്മുക്ക് നാളെ വാങ്ങാം. ഇനി വീട്ടിൽ പോയി പഴയ ബുക്ക് എടുക്കാൻ നിന്നാൽ റിസൾട്ട് വന്നത് അമ്മയും അച്ഛനും ഒക്കെ അറിയും. തൽക്കാലം അവൾ അറിയണ്ട. നീ ആയി ഇനി പറയൻ നിക്കണ്ടാ ട്ടോ " " ഇല്ല ഞാൻ പറയില്ല" പാർവണ തലയാട്ടി കൊണ്ട് പറഞ്ഞു. " എന്നാ എൻ്റെ പൊന്നുമോള് പോയി വിളക്ക് വക്കാൻ നോക്ക് നേരം സന്ധ്യയായി " അത് കേട്ട് പാർവണ വിളക്ക് വക്കാൻ ആയി പോയി. "

വിളക്കെല്ലാം വച്ചു കഴിഞ്ഞ് പാർവണ ടി വി വക്കാൻ നിന്നപ്പോൾ ആണ് ടേബിളിനു മുകളിൽ ഇരിക്കുന്ന ഒരു envelope പാർവണ കണ്ടത്. "ദേവു ഇത് എന്താ " അവൾ അത് കൈയ്യിൽ എടുത്ത് അടുക്കളയിൽ നിൽക്കുന്ന ദേവുവിനോട് ചോദിച്ചു. "ഒരു മിനിറ്റ് ഞാൻ ഇപ്പോ വരാം" അടുക്കളയിൽ നിന്ന് രേവതി പറഞ്ഞു. കുറച്ച് നേരം പാർവണ അത് കൈയ്യിൽ പിടിച്ച് നിന്നെതിലും ആകാംഷ സഹിക്കാൻ പറ്റാതെ അവൾ അത് തുറന്നു നോക്കി. അത് കണ്ട് പാർവണയുടെ കണ്ണുകൾ വിടർന്നു. അവൾ ആ എൻവലപ്പുമായി അടുക്കളയിലേക്ക് ഓടി. "ദേവു ഇത് നോക്കിയേ " പാർവണ അതിനുള്ളിലെ പേപ്പർ അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു. " ഇത് ദേവ സാർ തന്നതല്ലേ.ഇത് എന്താ എന്ന് തുറന്ന് നോക്കുന്നതിനു മുൻപ് തുമ്പി എന്ന പിടിച്ച് വലിച്ച് ഓടി. ഇവിടെ എത്തിയപ്പോൾ അത് ടേബിളിൽ വച്ചിരുന്നു. പിന്നീട് ആ കാര്യം മറന്നു. ചപ്പാത്തിക്ക് കുഴച്ചു കൊണ്ടിരുന്ന രേവതി വേഗം കൈകഴുകി പാർവണയുടെ കൈയിലുള്ള ആ പേപ്പർ വാങ്ങിച്ച് വായിച്ചുനോക്കി.

അതിലുള്ളത് കണ്ട് രേവതി വിശ്വാസം വരാതെ പാർവണയുടെ മുഖത്തേക്ക് അന്തം വിട്ട് നോക്കി . "നീയെന്താ എന്തോ പോയ അണ്ണാനെ പോലെ നിൽക്കുന്നെ"പാർവണ രേവതിയുടെ നിൽപ് കണ്ട് ചോദിച്ചു. "എനിക്ക് ഇത് വിശ്വാസം വരുന്നില്ല തുമ്പി" രേവതി വിശ്വാസം വരാതെ പറഞ്ഞു. " സത്യമാടി .നിന്നെ ദേവ സാറിന്റെ പേഴ്സണൽ അസിസ്റ്റന്റ് ആയി അപ്പൊയ്ന്റ് ചെയ്യ്ത ലെറ്ററാണ് ഇത് .നാളെ മുതൽ നീ സാറിന്റെ പി.എ ആണ്." പാർവണ സന്തോഷത്തോടെ പറഞ്ഞു "സാർ എന്തിനാ എന്നെ പി.എ ആക്കിയത്. എനിക്കൊന്നും മനസ്സിലാകുന്നില്ല." " അതിപ്പോ ചോദിക്കാനുണ്ടോ . നിന്റെ ഈ ബുദ്ധി ,കഴിവ് ,സൗന്ദര്യം ,സ്വഭാവം എല്ലാം കണ്ടിട്ടാണ് എന്നു പറയാൻ ഞാൻ ഒരു മരമണ്ടി ആയിരിക്കണം . വേറെ ആരെയും കിട്ടാൻ ഇല്ലാത്തതുകൊണ്ട് മാത്രമായിരിക്കും നിന്നെ അപ്പൊയ്ന്റ് ചെയ്തത്. അല്ലാതെ ആരെങ്കിലും നിന്നെ പി.എ ആക്കുമോ ." പാർവണ കള്ളച്ചിരിയോടെ പറഞ്ഞത് റൂമിലേക്ക് ഓടി.

ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ശിവ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു .സമയം നോക്കിയപ്പോൾ രണ്ടുമണി കഴിഞ്ഞിരുന്നു. അമ്മയുടെ കോൾ ആണ് എന്ന് കണ്ടതും അവൻ വേഗം കോൾ അറ്റൻഡ് ചെയ്തു . "എന്താ അമ്മേ ഈ സമയത്ത്" അവൻ പരിഭ്രമത്തോടെ ചോദിച്ചു. "മോനേ നീ വേഗം ഇവിടേയ്ക്ക് എത്തണം. രാമചന് തീരെ വയ്യ. എനിക്ക് എന്തോ പേടി തോന്നുന്നു." മറുഭാഗത്ത് നിന്നും അമ്മ പറയുന്നത് കേട്ട് അവൻ വേഗം ബെഡിൽ നിന്നും ചാടി എഴുന്നേറ്റു . ഡ്രസ്സ് പോലും മാറ്റാൻ നിൽക്കാതെ കാറിന്റെ കീ എടുത്ത് ശിവ പുറത്തേക്ക് നടന്നു. ദേവ ഒരുപാട് നേരം വൈകിയാണ് വീട്ടിലേക്ക് എത്തിയത് അതുകൊണ്ടു തന്നെ അവനെ ഉറക്കത്തിൽനിന്നും ഉണർത്താൻ sivakkum തോന്നിയില്ല. അവൻ പതിയെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി കാറെടുത്ത് വീട്ടിലേക്ക് പോയി. ശിവ വീട്ടിലെത്തിയതും അവനെ കാത്തു നിൽക്കുന്നത് പോലെ അമ്മ മുറ്റത്തു തന്നെ നില്ക്കുന്നുണ്ടായിരുന്നു .ശിവയെ കണ്ടതും അമ്മയ്ക്ക് പാതി ആശ്വാസമായി .ശിവ വേഗം അകത്തേക്ക് കയറി രാമച്ചന്റെ മുറിയിലേക്ക് നടന്നു.

ശിവ ഡോർ തുറന്ന് അകത്തേക്ക് വന്നതും കട്ടിലിൽ കിടക്കുന്ന ആ മനുഷ്യന്റെ കണ്ണുകൾ ഒന്ന് വിടർന്നു . ശിവ വേഗം തന്നെ കബോർഡിൽ നിന്നും stethoscope എടുത്ത് രാമച്ചന്റെ അരികിൽ ഇരുന്നു. ശിവ ഒന്ന് പരിശോധിച്ചതിനുശേഷം രാമചന്റെ മരുന്നുകൾ സൂക്ഷിക്കുന്ന ബോക്സ് എടുത്തു അതിൽനിന്നും ഒരു ടാബ്‌ലറ്റ് എടുത്തു രാമച്ചനെ കഴിപ്പിച്ചു . "ബിപി ലോ ആയതാ .ഇപ്പോ പേടിക്കാൻ ഒന്നും ഇല്ല ഞാൻ ടാബ്ലറ്റ് കൊടുത്തിട്ടുണ്ട് ." പരിഭ്രമിച്ചു നിൽക്കുന്ന അമ്മയോട് ആയി ശിവ പറഞ്ഞു . അത് കേട്ടതും അമ്മയ്ക്ക് സമാധാനമായി "രാമച്ചനെ നോക്കാൻ നിൽക്കുന്ന ആ ഹോംനഴ്സ് എവിടെ" ശിവ ദേഷ്യത്തോടെ ചോദിച്ചു. " ആ കുട്ടി നാട്ടിൽ പോയിരിക്കുകയാണ് . അതുകൊണ്ട് ഞാൻ ഇടക്കിടക്ക് രാമുവേട്ടന്റെ മുറിയിൽ വന്ന് നോക്കും. കുറച്ചു മുൻപ് വന്നു നോക്കിയപ്പോഴാണ് ഏട്ടന് ആകെ അവശനായി കിടക്കുന്നത് കണ്ടത് .അപ്പോൾ തന്നെ ഞാൻ നിന്നെ വിളിച്ചു." അമ്മ ചെറിയൊരു പേടിയോടെയാണ് അത് പറഞ്ഞത് .

"ഇനിമുതൽ ആ നേഴ്സിനോട് ഇങ്ങോട്ട് വരണ്ട എന്ന് പറഞ്ഞേക്ക് .ഞാൻ പുതിയൊരാളെ ഏർപ്പാടാക്കിക്കൊണ്ട്" ശിവ ഉയർന്നുവന്ന ദേഷ്യം അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു . "അമ്മ പോയി കിടന്നോളൂ. ഞാൻ ഇവിടെ ഇരുന്നോളാം "ശിവ രാമച്ചന്റെ അടുത്തുള്ള ചെയർ വലിച്ചിട്ട് ഇരുന്നുകൊണ്ട് പറഞ്ഞു. " മോന് നാളെ ഓഫീസിൽ പോകേണ്ടതല്ലേ . അമ്മ ഇവിടെ ഇരുന്നോളാം ." "വേണ്ട അമ്മ എനിക്കിനി ഉറക്കം ഒന്നും വരില്ല. അമ്മ പോയി കിടന്നോ "അത് പറഞ്ഞു രാമച്ചൻ കിടക്കുന്ന റൂമിന്റെ വാതിൽ അവൻ ചാരി തിരിച്ച് രാമച്ചന്റെ അരികിൽ വന്നിരുന്നു ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story