പാർവതി ശിവദേവം: ഭാഗം 19

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"മേനേ ശിവ " അമ്മ നെറുകിൽ തലോടി വിളിച്ചതും ശിവ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. "നേരം വെളുത്തു. മോന് ഇന്ന് ഓഫീസിൽ പോവണ്ടേ.അതാ അമ്മ വിളിച്ചുണർത്തിയത്. രാമച്ഛൻ നല്ല ഉറക്കത്തിൽ ആണ്. ശിവ പതിയെ ശബ്ദം ഉണ്ടാക്കാതെ തൻ്റെ കൈ രാമച്ഛൻ്റെ കൈ കൾക്കിടയിൽ നിന്നും വേർപ്പെടുത്തി. " നീ ഇന്നലെ മുഴുവൻ ഈ കസേരയിൽ ഇരുന്നാണോ ഉറങ്ങിയത് ശിവാ " അമ്മ പതിയെ ശബ്ദം ഉണ്ടാക്കാതെ ചോദിച്ചു. " ഉറങ്ങിയതൊന്നും ഇല്ല അമ്മ .കുറച്ച് മുൻപ് ഒന്നു കണ്ണടച്ചതേ ഉള്ളു" " എന്നാ നീ കുറച്ച് നേരം കൂടി കിടന്നോ. " " വേണ്ട അമ്മ ഇനി ഉറക്കം വരില്ല.ഞാൻ വേഗം കുളിച്ച് റെഡിയായി ദേവയുടെ അടുത്തേക്ക് പോവാൻ നോക്കട്ടെ. ഞാൻ ഇവിടേക്ക് വന്ന തൊന്നും അവൻ അറിഞ്ഞിട്ടില്ല." ശിവ അത് പറഞ്ഞ് തിരക്കിട്ട് മുറിയിലേക്ക് പോയി.  മുഖത്ത് വെളിച്ചം അടിച്ചപ്പോൾ ആണ് രേവതി കണ്ണു തുറന്നത്. തെട്ടടുത്ത് തന്നെ കെട്ടി പിടിച്ച് പാർവണ നല്ല ഉറക്കത്തിൽ ആണ്. പാർവണ അവളെ എഴുന്നേൽപ്പിക്കാതെ പതിയെ കൈകൾ അടർത്തി മാറ്റി എഴുന്നേറ്റു. സമയം നോക്കിയപ്പോൾ രേവതി ആകെ ഞെട്ടി. സമയം 8 മണി ആവാറായി. അലറാം വക്കാൻ മറന്ന കാര്യം അവൾ അപ്പോഴാണ് ഓർത്തത്. "ഡീ തുമ്പി എണീറ്റേ സമയം എത്ര ആയി എന്നാ വിചാരം

"തുമ്പിയെ ഉറക്കത്തിൽ നിന്നും തട്ടി എണീപ്പിച്ച് രേവതി വേഗം കുളിക്കാനായി ബാത്ത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് ഇറങ്ങിയിട്ടും പാർവണ ഉറക്കം കഴിഞ്ഞ് എണീറ്റില്ല. " ഡീ നീ ഇവിടെ കിടന്നോ. ഞാൻ ഓഫീസിൽ പോവാ സമയം എട്ടു മണി കഴിഞ്ഞു. " രേവതി തിരക്കിട്ട് പറഞ്ഞതും പാർവണ ഉറക്കത്തിൽ നിന്നും ചാടി എണീറ്റു. "8:00 മണിയോ. എന്നിട്ട് നീ എന്താ ഇത്ര നേരമായിട്ടും എന്നെ വിളിക്കാതിരുന്നത്" പാർവണ ബെഡിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു. " ഇതാ ഇപ്പോ നന്നായേ. ഞാൻ തന്നെ നേരം വൈകിയാണ് എഴുന്നേറ്റത് .അപ്പോൾ തന്നെ നിന്നെയും വിളിച്ചതാ .നീ എഴുന്നേൽക്കാഞ്ഞത് അല്ലേ .വേഗം ചെന്ന് കുളിക്കാൻ നോക്ക് ,അപ്പോഴേക്കും ഞാൻ ചായ ഇടാം " അതുകേട്ടതും പാർവണ വേഗം ഡ്രസ്സും എടുത്ത് കുളിക്കാൻ കയറി. കുളികഴിഞ്ഞ് വന്ന ശിവ വേഗം ഓഫീസിലേക്ക് പോകാൻ റെഡിയായി . ശേഷം അവൻ താഴേക്ക് വന്നതും അമ്മ കഴിക്കാനായി ഫുഡ് എടുത്തു വച്ചിരുന്നു. " അമ്മ ഞാൻ ഇറങ്ങാ.ഇപ്പൊ തന്നെ ലേറ്റായി" തിരക്കിട്ടു പറഞ്ഞു ശിവ പുറത്തേക്ക് ഇറങ്ങി. " എന്തെങ്കിലും കഴിച്ചിട്ട് പോകു മോനെ. അമ്മ ഇതെല്ലാം നിനക്ക് വേണ്ടി ഉണ്ടാക്കിയതാ ." അമ്മ അവന് പിന്നാലെ മുറ്റത്തേക്ക് ഇറങ്ങി വന്നു കൊണ്ട് പറഞ്ഞു.

"അവിടെ ദേവ എനിക്കുവേണ്ടി കാത്തിരിക്കുന്നുണ്ടാകും അമ്മ .അപ്പോ ഞാൻ എങ്ങനെയാ ഇവിടുന്ന് ഫുഡ് കഴിച്ചിട്ട് പോവാ. അമ്മ ഇത് ഡ്രൈവറുടെ കയ്യിൽ ഉച്ചയ്ക്ക് ഓഫീസിലേക്ക് കൊടുത്തു വിട്ടാൽ മതി. ഞങ്ങൾ അവിടെ നിന്ന് കഴിച്ചോളാം". ശിവ അതു പറഞ്ഞു കാർ മുന്നോട്ട് എടുത്തതും മറ്റൊരു കാർ അവന്റെ കാറിന്റെ മുന്നിൽ വന്ന് നിന്നു. ആ കാറിനുള്ളിൽ നിന്നും ഒരു പെൺകുട്ടി പുറത്തേക്ക് ഇറങ്ങി വന്നു. അവളെ കണ്ടതും ശിവ മുഖത്ത് ഒരു പുഞ്ചിരി വരുത്തി കൊണ്ട് കാറിൽ നിന്നും ഇറങ്ങി വന്നു. "Hii Siva ... how are you" ആ പെൺകുട്ടി അവനെ ഹഗ് ചെയ്യ്തു കൊണ്ട് ചോദിച്ചു. " Fine മേഘനാ. എന്താ ഒരു മുന്നറിയിപ്പില്ലാതെ " ശിവ അവളെ തന്നിൽ നിന്നും വേർപ്പെടുത്തി കൊണ്ട് ചോദിച്ചു. " ഇത് എന്ത് ചോദ്യമാ ശിവാ .ഞാൻ എൻ്റെ ദേവേട്ടനെ കാണാൻ വന്നതാ.അവാർഡ് കിട്ടിയ കാര്യം ഞാൻ അറിഞ്ഞു. അത് കേട്ടതും അടുത്ത ഫ്ളയിറ്റിന് ഇവിടെ എത്തി.ദേവേട്ടൻ എവിടെ " "ദേവ ഇവിടെ ഇല്ല. അവൻ ഗസ്റ്റ് ഹൗസിൽ ആണ്. ഞാൻ രാമച്ഛനെ കാണാൻ വന്നതാ " "Ohh god.ആ old man ഇപ്പോഴും ജീവനോടെ ഉണ്ടോ " അവൾ അത് പറഞ്ഞതും ശിവക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു' പക്ഷേ അവൻ ആ ദേഷ്യം സ്വയം നിയന്ത്രിച്ചു. " ഞാൻ ഇറങ്ങാ അമ്മാ.bye മേഘനാ " "ok ശിവ .ദേവേട്ടനോട് ഞാൻ വന്ന കാര്യം പറയണേ.ഞാൻ എട്ടനെ ഒഫീസിൽ വന്ന് കണ്ടോള്ളാം" ശിവ അതിന് മറുപടി ഒന്നും പറയാതെ വേഗം കാർ എടുത്ത് വേഗത്തിൽ പുറത്തേക്ക് പോയി.

അവൻ പോകുന്ന നോക്കി അമ്മ മുറ്റത്തു തന്നെ നിന്നു .  ജോഗിങ് കഴിഞ്ഞ് ഹാളിൽ ഇരുന്ന് പേപ്പർ വായിക്കുകയായിരുന്നു ദേവ അപ്പോഴാണ് ഓഫീസ് വേഷത്തിൽ അകത്തേക്ക് കയറി വരുന്ന ശിവയെ അവൻ കണ്ടത്. " നീ എങ്ങോട്ടാ പോയത് ശിവ. നിന്നെ ഞാൻ എത്ര തവണ ഫോണിൽ വിളിച്ചു .നീ എന്താ എടുക്കാഞ്ഞത്." ദേവ പരിഭവത്തോടെ പറഞ്ഞു . "ഇന്നലെ രാത്രി രാമച്ചന് വയ്യാതായി എന്ന് പറഞ്ഞു അമ്മ വിളിച്ചിരുന്നു. അത് കേട്ടപ്പോൾ തന്നെ ഞാൻ വീട്ടിലേക്ക് പോയി. നീ നല്ല ഉറക്കമായിരുന്നു അതാ പിന്നെ ഞാൻ നിന്നെ വിളിക്കാതിരുന്നത് .രാവിലെ ഫോൺ സൈലന്റ് ആയിരുന്നു അതുകൊണ്ട് നിന്റെ കോൾ കണ്ടില്ല." ശിവ അതുപറഞ്ഞ് ദേവയുടെ അരികിൽ ഇരുന്നു. " എന്നിട്ട് രാമച്ചന് ഇപ്പോ എങ്ങനെ ഉണ്ട്" " കുഴപ്പം ഇല്ല .ഇന്നലെ ബി പി ലോ ആയതാ. ആ ഹോം നേഴ്സ് അവിടെ ഇല്ലായിരുന്നു. ആ സ്ത്രീക്ക് ഒരു ഉത്തരവാദിത്തം ഇല്ല .അതു കൊണ്ട് ഇനി അവരോട് ജോലിക്ക് വരണ്ട എന്ന് പറഞ്ഞിട്ടുണ്ട്. പുതിയ നേഴ്സ് ഇന്ന് രാവിലെ വന്നിട്ടുണ്ട്. " "Mm ok.നീ ഇവിടെ ഇരിക്ക്. ഞാൻ വേഗം പോയി റെഡിയായി വരാം." അത് പറഞ്ഞു കയ്യിലുള്ള ന്യൂസ് പേപ്പർ ശിവയുടെ കയ്യിലേക്ക് വച്ചുകൊണ്ട് ദേവ എഴുന്നേറ്റു . "ദേവ ഒരു മിനിറ്റ് നീ ഇവിടെ ഇരുന്നേ." "എന്താടാ എന്താ കാര്യം .ഇന്ന് വൈകുന്നേരം എന്താ പരിപാടി നമുക്ക് സെലിബ്രേറ്റ് ചെയ്യേണ്ടേ " "അതൊക്കെ വേണോ ശിവ. അതിന്റെ ഒന്നും ആവശ്യമില്ല."

"അതൊന്നും പറഞ്ഞാൽ പറ്റില്ല .നിനക്ക് ഒരു അവാർഡ് കിട്ടിയിട്ട് അത് സെലിബ്രേറ്റ് ചെയ്തില്ലെങ്കിൽ പിന്നെ വേറെ എന്ത് സെലിബ്രേറ്റ് ചെയ്തിട്ടും എന്താ കാര്യം." " എന്താ വെച്ചാൽ നിന്റെ ഇഷ്ടം പോലെ നീ ചെയ്യ്." ദേവ താൽപര്യമില്ലാതെ പറഞ്ഞു. അല്ലെങ്കിലും ദേവക്ക് ഇത്തരത്തിലുള്ള ആഘോഷങ്ങൾ ഒന്നും പണ്ടുമുതലേ താൽപര്യമുണ്ടായിരുന്നില്ല . "പിന്നെ ഞാൻ ഒരു കാര്യം പറയാൻ മറന്നു. നിന്നെ കാണാൻ ഒരാൾ ഓസ്ട്രേലിയയിൽനിന്നും ഇന്ന് രാവിലെ വീട്ടിൽ ലാൻഡ് ചെയ്തിട്ടുണ്ട് "ശിവ കളിയാക്കിക്കൊണ്ട് പറഞ്ഞു . "എന്നെയോ.... ആര് "ദേവ മനസ്സിലാവാതെ ചോദിച്ചു. " മറ്റാര് മേഘന തന്നെ. ഞാൻ രാവിലെ വീട്ടിൽ വച്ച് കണ്ടപ്പോൾ നിന്നെ അന്വേഷിച്ചിരുന്നു . ഞാൻ നീ ഇവിടെയാണെന്ന് പറഞ്ഞപ്പോ നിന്നെ കാണാൻ ഓഫീസിലേക്ക് വരാം എന്ന് അവൾ പറഞ്ഞിട്ടുണ്ട്." "ആ മാരണത്തെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്. മനുഷ്യന്റെ സമാധാനം കളയാൻ ഓരോന്ന് ഇറങ്ങിക്കോളും" അത് പറഞ്ഞ് ദേവ നേരെ മുകളിലെ മുറിയിലേക്ക് കയറിപ്പോയി . പണ്ടുമുതലേ ദേവക്ക് മേഘ്നയെ ഇഷ്ടമായിരുന്നില്ല .

ദേവയുടെ അമ്മായിയുടെ മകളാണ് മേഘ്ന . ദേവയ്ക്ക് അത്യാവശ്യം പണവും പ്രശസ്തിയും ഒക്കെ ആയപ്പോൾ അവൾ ദേവയുടെ പിന്നാലെ കൂടി . അവൾ ദേവയെ മാത്രമേ കല്യാണം കഴിക്കൂ എന്ന് പറഞ്ഞു നടക്കുകയാണ് .അവൾ ഇപ്പോൾ ഹയർ സ്റ്റഡീസുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ആയിരുന്നു. പക്ഷേ ദേവക്ക് അവാർഡ് കിട്ടിയത് അറിഞ്ഞു അവൾ നാട്ടിലേക്ക് വന്നതാണ് . ദേവക്ക് ആണെങ്കിൽ മേഘനയെ കണ്ണെടുത്താൽ കണ്ടൂടാ .അവളുടെ സാന്നിധ്യം അവന് എപ്പോഴും ഒരു ശല്യമാണ് . ദേവ വരുന്നതുവരെ ശിവ ഹാളിൽ ന്യൂസ് പേപ്പർ വായിച്ചു ഇരുന്നു . അവൻ വന്നതും അവർ ഇരുവരും വേഗം ഭക്ഷണം കഴിച്ച് ഓഫീസിലേക്ക് പോയി .  "ഒന്ന് വേഗം നടക്ക് പെണ്ണേ.ഓഫീസ് ടൈം ഒക്കെ കഴിഞ്ഞു' ഇനി ആ കാലൻ്റെ വായിൽ ഇരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കേണ്ടി വരും." " ഞാൻ നടക്കുകയല്ലേ. ഇതിലും സ്പീഡിൽ എനിക്ക് നടക്കാൻ പറ്റില്ല തുമ്പി" അവർ ഇരുവരും ഓഫീസിനുള്ളിലേക്ക് കയറിയതും അവിടം ആകെ കണ്ട് അന്തം വിട്ട് നിന്നു...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story