പാർവതി ശിവദേവം: ഭാഗം 20

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ഒന്ന് വേഗം നടക്ക് പെണ്ണേ.ഓഫീസ് ടൈം ഒക്കെ കഴിഞ്ഞു' ഇനി ആ കാലൻ്റെ വായിൽ ഇരിക്കുന്നത് മുഴുവൻ ഞാൻ കേൾക്കേണ്ടി വരും." " ഞാൻ നടക്കുകയല്ലേ. ഇതിലും സ്പീഡിൽ എനിക്ക് നടക്കാൻ പറ്റില്ല തുമ്പി" അവർ ഇരുവരും ഓഫീസിനുള്ളിലേക്ക് കയറിയതും അവിടം ആകെ കണ്ട് അന്തം വിട്ട് നിന്നു. അകത്ത് ചിരിച്ചു കൊണ്ട് നിൽക്കുന്ന ശിവ .അവൻ എന്തോക്കെയോ പറയുന്നുണ്ട്. അത് കേട്ട് അവന് ചുറ്റും നിൽക്കുന്ന സ്റ്റാഫ് കൈയ്യടിക്കുന്നുണ്ട്. " ഇത് എന്താ സംഭവം "തനിക്ക് നേരെ വരുന്ന ഒരു സ്റ്റാഫിനെ പിടിച്ച് നിർത്തി കൊണ്ട് രേവതി ചോദിച്ചു. " ഈ വർഷത്തെ യങ്ങ് entrepreneur award നമ്മുടെ ദേവ സാറിന് കിട്ടി. അതുപോലെ ഇന്നലത്തെ മീറ്റിങ്ങിൽ പ്രൊജക്ട് നമ്മുടെ കമ്പനിക്കും, ആര്യ ഗ്രൂപ്പ് ഓഫ് കമ്പനിക്കും കൂടി കിട്ടി. അതു കൊണ്ട് രണ്ട് കമ്പനിയും പാർട്ട്ണർ ഷിപ്പിലൂടെ ആ പ്രൊജക്ട് ഒപ്പം നടത്താൻ ഉള്ള ഒരു കരാറും നടത്തി. ഇതിൻ്റെ ഒക്കെ സന്തോഷത്തിൽ സാർ ഇന്ന് ഈവനിങ് ഒരു അടിപൊളി പാർട്ടി നടന്നുന്നുണ്ട് ."

സന്തോഷം കൊണ്ട് ആ പെൺകുട്ടി ഒറ്റ ശ്വാസത്തിൽ പറഞ്ഞത് നിർത്തി. അപ്പോഴേക്കും ശിവ അവരുടെ അടുത്തേക്ക് വന്നിരുന്നു. അത്ര നേരം ചുണ്ടിൽ ഒരു ചിരി തങ്ങി നിന്നിരുന്ന ശിവയുടെ മുഖം പാർവണയെ കണ്ടതും ഗൗരവമായി മാറിയിരുന്നു. ''ഗുഡ് മോണിങ്ങ് സാർ" ശിവയെ കണ്ടതും രേവതി പറഞ്ഞു. "ഗുഡ് മോണിങ്ങ്. തന്നെ അവിടെ ദേവ അന്വേഷിക്കുന്നുണ്ട്. അവൻ്റെ ക്യാബിനിലേക്ക് പൊയ്ക്കോള്ളൂ" " ഒക്കെ. സാർ" അത് പറഞ്ഞ് പാർവണയെ ഒന്ന് നോക്കിയ ശേഷം രേവതി നേരെ ദേവയുടെ ഓഫീസിലേക്ക് നടന്നു. " തോന്നുന്ന സമയത്ത് കയറി വരാൻ ഇത് നിൻ്റെ വീടൊന്നും അല്ല .ഒരു ഓഫീസ് ആണ്" ശിവ ദേഷ്യത്തോടെ പറഞ്ഞു. "സോറി സാർ.ഇന്ന് കുറച്ച് ലേറ്റ് ആയി പോയി. " " ഇവിടുത്തെ കാര്യങ്ങൾ എല്ലാം അറിഞ്ഞല്ലോ.including ഈവനിങ്ങ് ഉള്ള ഫങ്ങ്ഷൻ also." "അറിഞ്ഞു സാർ" "Ok good.എന്നാൽ വേഗം പോയി നിൻ്റെ വർക്ക് നോക്ക്. ഇന്ന് രാവിലെത്തെ ബ്രേക്കിനു മുൻപ് ആദി കൺസ്ട്രക്ഷൻ്റെ ഫയൽ ഒന്ന് ക്രോസ് ചെക്ക് ചെയ്യ്ത് എൻ്റെ ടേബിളിൽ എത്തിയിരിക്കണം" പാർവണ അതിനുള്ള മറുപടി പറയുന്നതിനു മുൻപേ ശിവ പുറത്തേക്ക് ഇറങ്ങി പോയിരുന്നു. 

''സാർ" രേവതി ദേവയുടെ കാബിൻ്റെ വാതിൽ തുറന്ന് കൊണ്ട് വിളിച്ചു. " വരു രേവതി. ഇന്ന് എന്താ ലേറ്റ് ആയോ " ദേവ സമയം നോക്കി കൊണ്ട് ചോദിച്ചു. "സോറി സാർ.ഇന്ന് കുറച്ച് ലേറ്റ് ആയി പോയി. " " It's ok. ഇന്നലെ ഞാൻ തന്ന എൻവലപ്പ് തുറന്നു നോക്കിയല്ലോ. ഇന്ന് മുതൽ താൻ ആണ് എൻ്റെ PA." ദേവ ചിരിയോടെ പറഞ്ഞു. " പക്ഷേ സാർ എനിക്ക് അതൊന്നും അറിയില്ല." " ഇങ്ങനെയൊക്കെ അല്ലേടോ പഠിക്കുക. താൻ ടെൻഷൻ ആവുകയൊന്നും വേണ്ട. എൻ്റെ ,മിറ്റിങ്ങ് ,Calls അതൊക്കെ ഒന്ന് മാനേജ് ചെയ്യുക. പിന്നെ ഡെയ്ലി ഉള്ള ഓരോ പോംഗ്രസ് ചാർട്ട് ചെയ്യുക " " ഞാൻ എൻ്റെ പരമാവധി ശ്രമിക്കാം സാർ" "ok അത് മതി . ദാ അതാണ് തൻ്റെ സീറ്റ് ''ദേവ തൻ്റെ ടേബിളിൻ്റെ ലെഫ്റ്റ് സൈഡിലായി സെറ്റ് ചെയ്യതിരിക്കുന്ന ടേബിളിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. സാറിൻ്റെ മുന്നിൽ കുറച്ച് നേരം നിൽക്കുമ്പോൾ തന്നെ എനിക്ക് ആകെ കൈയ്യും കാലും ഒക്കെ വിറച്ച് ആകെ ഒരു വല്ലാത്ത ഫീൽ ആണ്. ഇതിപ്പോ ഫുൾ ടൈം ഞാൻ സാറിൻ്റെ കൂടെ എങ്ങനെ ഇരിക്കും. എൻ്റെ കൃഷ്ണാ ഞാൻ എന്താ ചെയ്യാ( രേവതി ആത്മ) "എടോ താൻ ഇത് എന്ത് ആലോചിച്ച് നിൽക്കാ. അവിടെ പോയി ഇരുന്നോള്ളൂ" ദേവ അത് പറഞ്ഞതും രേവതി വേഗം ആ ചെയറിൽ ചെന്ന് ഇരുന്നു.

തൻ്റെ ടേബിളിനു മുകളിൽ ഉള്ള ഫയലുകളിലേക്കും, ലാപ് ടോപ്പിലേക്കും അവൾ മാറി മാറി നോക്കി. "എൻ്റെ ഭഗവാനെ ഞാൻ ഇവിടെ ഇരുന്ന് എന്ത് ചെയ്യാനാ. ഈ സാർ ആണെങ്കിൽ എന്നോട് ഒന്നും പറയുന്നും ഇല്ലാ ലോ" കൈ വിരലുകൾ പൊട്ടിച്ചു കൊണ്ട് രേവതി ആലോചിച്ചു. "ദാ ഇത് നോക്കിയിട്ട് ഇന്നത്തെ എൻ്റെ പ്രോഗ്രാംസ് ഒന്ന് ചാർട്ട് ചെയ്യു" ദേവ ലാപ് ടോപ്പിൽ നിന്നും കണ്ണെടുക്കാതെ രേവതിക്ക് നേരെ ഒരു പേപ്പർ നീട്ടി കൊണ്ട് പറഞ്ഞു. "ഓക്കെ സാർ" അവൾ അത് വാങ്ങി തൻ്റെ ടേബിളിൻ്റെ വലിപ്പിൽ നിന്നും ഒരു വൈറ്റ് പേപ്റും ,പേനയും എടുത്ത് എഴുതാൻ തുടങ്ങി. ദേവ അവളെ ഒന്ന് നോക്കിയ ശേഷം വീണ്ടും ലാപ്പിലേക്ക് ശ്രദ്ധ തിരിച്ചു. "സാർ ഇത് എന്താ എന്ന് മനസിലായില്ല " രേവതി കുറച്ച് കഴിഞ്ഞ് പേപ്പറിലെ എന്തിലേക്കോ ചൂണ്ടി കൊണ്ട് പറഞ്ഞു. "One minute revathy" ദേവ അത് പറഞ്ഞ് ലാപ്പിൽ തന്നെ നോക്കി ഇരുന്നു. കുറച്ച് കഴിഞ്ഞ് ദേവ തൻ്റെ ചെയറിൽ നിന്നും എഴുന്നേറ്റ് രേവതിയുടെ അരികിലേക്ക് വന്നു. ഒരു കൈ മേശയിൽ കുത്തി മറു കൈ രേവതി ഇരിക്കുന്ന ചെയറിലും പിടിച്ച് ദേവ കുനിഞ്ഞ് നിന്ന് രേവതിയുടെ മുന്നിലുള്ള പേപ്പറിലേക്ക് നോക്കി. ഇതേ സമയം രേവതി വെട്ടി വിയർക്കുകയായിരുന്നു.

എന്തോ വല്ലാത്ത ഒരു പരവേശം.തൊണ്ടയൊക്കെ വരളുന്ന പോലെ . "എടോ ഇത് നമ്മൾ ഇവിടെ പോലീസ് സ്റ്റേഷനടുത്ത് പുതുതായി ഒരു കൺസ്ട്രേക്ഷൻ വർക്ക് നടക്കുന്നുണ്ട് അവിടെ പോയി ഒന്ന് കാര്യങ്ങൾ നോക്കണം അതിൻ്റെ ചാർട്ട് ആണു ഇത് " "ഒ..'ക്കെ. സാ...ർ " രേവതി പതർച്ചയോടെ പറഞ്ഞു. "തൻ്റെ നല്ല ഹാൻ റ്റൈറ്റിങ്ങ് ആണല്ലോ. പക്ഷേ ഇത് ഇങ്ങനെ പേപ്പറിൽ എഴുതണം എന്നോന്നും ഇല്ല ലാപ് ടോപ്പിൽ നോട്ട് ചെയ്യ്ത് വച്ചാൽ മതി" "Ok sir" ദേവയുടെ ,നിശ്വാസം തൻ്റെ മുഖത്ത് തട്ടിയതും അവൾ പെട്ടെന്ന് കണ്ണുകൾ അടച്ചു കൊണ്ട് പറഞ്ഞു. "പിന്നെ കൺസ്ട്രക്ഷൻ സൈറ്റിലേക്ക് പോകുമ്പോൾ അതിൻ്റെ ഫയൽ ശിവയുടെ കൈയ്യിൽ നിന്നും വാങ്ങാൻ ഒന്ന് എന്നേ ഓർമിപ്പിക്കണം" ദേവ അതു പറഞ്ഞ് അവളുടെ അടുത്ത് നിന്നും മാറി അവൻ്റെ ചെയറിൽ തന്നെ വന്നിരുന്നപ്പോൾ ആണ് രേവതി ഒരു ആശ്വാസത്തോടെ കണ്ണു തുറന്നത്.  "സാർ ഇത് ആദി കൺസ്ട്രക്ഷൻ്റെ ഫയൽ ക്രോസ് ചെക്ക് ചെയ്യ്തതാണ് " പാർവണ ഫയൽ ശിവയുടെ ടേബിളിനു മുകളിൽ വച്ചു കൊണ്ട് പറഞ്ഞു. " നീ അവിടെ ഒന്ന് നിന്നേ. എനിക്ക് ഒരു കാര്യം സംസാരിക്കാനുണ്ട് " തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയ പാർവണയെ ശിവ പിന്നിൽ നിന്നും വിളിച്ചു

''എന്താ സാർ" ' "ഇരിക്ക് " ശിവ അത് പറഞ്ഞതും പാർവണ ചെയറിൽ ഇരുന്നു. "നാളെ മുതൽ രണ്ട് ദിവസം നിനക്ക് ഓഫീസിന് പുറത്തായിരിക്കും വർക്ക് " "എൻ്റെ മഹാദേവാ thank you so much. ഇനി രണ്ട് ദിവസം ഈ കാലനെ കാണണ്ടല്ലോ. സമാധാനം" ( പാർവണ ആത്മ) " ഞാൻ രണ്ട് ദിവസം മുൻപ് പറഞ്ഞല്ലോ .എജിനിയറിങ്ങ് കോളേജിൽ നിന്നും സ്റ്റുഡൻസിനെ സെലക്ട് ചെയ്യുന്ന കാര്യം. അതിന് നാളെയാണ് പോകേണ്ടത്. പിന്നെ നീയും അറിഞ്ഞിരിക്കും അല്ലോ ആര്യ ഗ്രൂപ്പ് ഓഫ് കമ്പനിയും ആയി ഉള്ള പാർട്ട്ണർ ഷിപ്പ്.So നമ്മുടെ കമ്പനിയിൽ നിന്ന് രണ്ട് പേരും അവരുടെ കമ്പനിയിൽ നിന്ന് രണ്ടുപേരും ആണ് കോളേജിലേക്ക് പോകുന്നത്. അപ്പോൾ നാളെ രാവിലെ 10 മണിക്ക് ഓഫീസിലേക്ക് വന്നാൽമതി .ഇവിടെ നിന്നും കോളേജിലേക്ക് പോകാം. "Ok sir,പക്ഷേ അതിന് വിജയ് സാറിനെ അസിസ്റ്റ് ചെയ്യാൻ അല്ലേ എന്നോട് പറഞ്ഞിരുന്നത് .പക്ഷേ സാർ ഇപ്പോ ഇവിടെ ഇല്ലാലോ " "വിജയനെ മാത്രമേ നീ അസിസ്റ്റ് ചെയ്യുകയുള്ളൂ "ശിവ സംശയത്തോടെ ചോദിച്ചു .

"അങ്ങനെ ഒന്നും ഇല്ല സാർ. ഞാൻ ചോദിച്ചു എന്നെ ഉള്ളൂ .നാളെ 10 മണിക്ക് ഞാൻ ഓഫീസിലേക്ക് എത്തി കൊള്ളാം " "കറക്റ്റ് സമയത്ത് എത്തിയാൽ നിനക്ക് കൊള്ളാം." ശിവ വാണിങ്ങോടെ പറഞ്ഞു . അതു കേട്ടതും പാർവണ എഴുന്നേറ്റ് പുറത്തേക്ക് പോയി .ഇയാളുടെ വിചാരം ഇയാൾ ആരാണെന്നാ. വല്ലാതെ പട്ടി ഷോ ഇറക്കുന്നുണ്ട് ഇപ്പോ. ഞാൻ എന്ത് ചെയ്തിട്ടാ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്. എന്റെ തനിസ്വഭാവം അയാൾക്ക് അറിയില്ല.പാർവണ പിറുപിറുത്തുകൊണ്ട് പുറത്തേക്ക് ഇറങ്ങി . അതേസമയം തന്നെയാണ് ദേവ അകത്തേക്ക് വന്ന് . "എന്താ പാർവണ ഒറ്റയ്ക്ക് സംസാരിച്ചു നടക്കുന്നേ." അവളെ കണ്ട ദേവ ചിരിയോടെ ചോദിച്ചു . "ഒന്നുമില്ല .ഞാനൊരു ആത്മഗതം പറഞ്ഞതാ സാർ" "ആണോ ..എന്ന് ok . continue."ദേവ ചിരിയോടെ പറഞ്ഞ് ശിവയുടെ ക്യാബിനുള്ളിലേക്ക് കയറി . "ശിവ ആദി കൺസ്ട്രക്ഷന്റെ ഫയൽ ഒന്ന് തന്നെ .ഞാൻ ആ സൈറ്റിൽ ഒന്ന് പോയി നോക്കിയിട്ട് വരാം ." "വൺ മിനിറ്റ് ഇപ്പൊ തരാം." അത് പറഞ്ഞ് ശിവ ടേബിനു മുകളിൽ വച്ചിരിക്കുന്ന ഫയലിൽ നിന്നും ആ ഫയൽ എടുത്ത് ദേവക്ക് കൊടുത്തു. " നീ പാർവണയെ വഴക്ക് വല്ലതും പറഞ്ഞോ." ദേവ സംശയത്തോടെ ചോദിച്ചു .

"ഞാനോ ഇല്ലല്ലോ .എന്തേ...." " അല്ലാ അവൾ നിന്റെ ക്യാബിനിൽ നിന്ന് എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഇറങ്ങി പോകുന്നത് കണ്ടു ചോദിച്ചതാ." " അങ്ങനെയൊന്നും ഇല്ല ദേവ.നാളെ എൻജിനീയറിങ് കോളേജിലേക്ക് പോകേണ്ട കാര്യം അവളോട് പറഞ്ഞതാണ്.അതിന് അവൾക്ക് ഒരായിരം സംശയം.ആ സംശയം ഒന്നു തീർത്തു കൊടുത്തതാണ്"ശിവ ഫയൽ നോക്കിക്കൊണ്ട് പറഞ്ഞു. "ശിവ നീ എന്തിനാണ് അങ്ങോട്ട് പോകാൻ അവളെ സെലക്ട് ചെയ്തത് എന്നൊന്നും എനിക്കറിയില്ല. പക്ഷേ അവളോടുള്ള സ്നേഹം കൊണ്ട് ഒന്നും എല്ലാം നീ അങ്ങനെ ചെയ്തത് എന്ന് മാത്രം എനിക്കറിയാം . നിനക്ക് അവളോട് ദേഷ്യം ഒക്കെ ആയിരിക്കാം. പക്ഷേ അവൾ ഒരു പെൺകുട്ടി അല്ലേ. ആ കോളേജിലേക്ക് അവളെ പറഞ്ഞു വിടണോ. ഇവിടത്തെ കോളേജ് പിള്ളേരുടെ കാര്യം നിനക്ക് അറിയാഞ്ഞിട്ട് ആണ്."എന്റെ അഭിപ്രായത്തിൽ ഏതെങ്കിലുമൊരു Male സ്റ്റാഫിനെ അസിസ്റ്റന്റ് ആയി നീ കൂടെ കൂട്ടിയാൽ പോരെ" "ദേവ നീ പറഞ്ഞത് ശരിയാണ്. അവളോടുള്ള ദേഷ്യം കൊണ്ടാണ് ഞാൻ അവളെ എന്റെ അസിസ്റ്റന്റ് ആയി കൂടെക്കൂട്ടിയത്. എന്നുവച്ച് ഞാൻ അത്ര കണ്ണിചോര ഇല്ലാത്ത ആളൊന്നുമല്ല ഞാൻ. പിന്നെ അത് മാത്രമല്ല എന്റെ ഓഫീസിലെ സ്റ്റാഫിനെ എങ്ങനെ പ്രൊട്ടക്ട് ചെയ്യണമെന്ന് എനിക്കറിയാം. അത് പോലെ അവൾ എന്റെ ഒപ്പം ആണ് വരുന്നത് .

അതു കൊണ്ട് തന്നെ അവളുടെ ഫുൾ റെസ്പോണ്സിബിലിറ്റി എനിക്കാണ്. അതോർത്ത് നീ പേടിക്കേണ്ട ."ശിവ ഗൗരവത്തോടെ പറഞ്ഞു . "എനിക്കതൊന്നും അറിയില്ല ശിവ .പക്ഷേ ഈയൊരു കാരണം കൊണ്ട് നാളെ അവൾ കരയാൻ ഇടവരരുത്. അതു മാത്രമേ എനിക്ക് പറയാനുള്ളൂ . ഞാൻ എന്തായാലും കൺസ്ട്രക്ഷൻ സൈറ്റിലേക്ക് പോവുകയാണ്. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി." "ഒക്കെ ദേവാ ."ശിവാ അത് പറഞ്ഞതും ദേവ ഫയലുമായി പുറത്തേക്കിറങ്ങി . അവൻ നേരെ തന്റെ ക്യാബിലേക്ക് ആണ് വന്നത്. "എടോ വാ നമുക്ക് ഒന്ന് കൺസ്ട്രക്ഷൻ സൈറ്റ് വരെ പോകണം .പിന്നെ ആ ടേബിളിന്റെ മുകളിൽ ഇരിക്കുന്ന എന്റെ ഫോണും രണ്ടുമൂന്ന് ഫയൽസും എടുത്തേക്ക്" അതു പറഞ്ഞു ദേവ തന്റെ മറ്റൊരു ഫോണിൽ സംസാരിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി. രേവതി ടേബിൾ മുകളിലുള്ള ഫയലുകൾ എടുത്തതും ടേബിൾ മുകളിലെ പേനകൾ അടുക്കിവെച്ചിരിക്കുന്ന ബോക്സ് താഴേക്ക് വീണു.അവൾ താഴെ നിലത്തിരുന്ന് വീണു കിടക്കുന്ന പേനകൾ എല്ലാം തന്നെ അതുപോലെ ഒതുക്കി വെക്കാൻ തുടങ്ങി. കുറച്ചു നേരം പുറത്ത് വെയിറ്റ് ചെയ്തിട്ടും രേവതിയെ കാണാതിരുന്നതിനാൽ ദേവ തിരിച്ച് തന്റെ ക്യാബിനിലേക്ക് വരാൻ തിരിഞ്ഞതും പിന്നിൽ വന്ന് നിന്ന രേവതിയുടെ മേൽ തട്ടിയതും ഒപ്പമായിരുന്നു.

പെട്ടെന്നുള്ള വെപ്രാളത്തിൽ രേവതിയുടെ കയ്യിലുള്ള ഫയൽ എല്ലാം താഴെവീണു. " സോറി സാർ" അതും പറഞ്ഞ് അവൾ താഴെവീണ ഫയലുകൾ എടുക്കാൻ തുടങ്ങി. അവൾക്കൊപ്പം ദേവയും ഫയലുകൾ എടുത്തു.ദേവ കയ്യിലുള്ള ഫയലുകൾ രേവതിയുടെ കയ്യിലേക്ക് കൊടുത്തു. "Sorry sir . I'm really sorry sir" അവൾ ടെൻഷനോടെ പറഞ്ഞു. മറുപടിയായി ദേവാ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ പുഞ്ചിരി അവളുടെ ഹൃദയത്തിലേക്ക് ഇറങ്ങിയ പോലെ അവൾക്ക് തോന്നി .ഒരു നിമിഷം അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു . പരസ്പരം കണ്ണുകൾ തമ്മിൽ കോർത്തൊരു നിമിഷം പരിസരം മറന്ന് അവരിരുവരും തമ്മിൽ നോക്കി നീന്നു. " ദേവേട്ടാ....."പിന്നിൽ നിന്നും പെട്ടെന്നുള്ള വിളിയാണ് അവർ രണ്ടുപേരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത് . ഒരു പെൺകുട്ടി ദേവയെ ഹഗ്ഗ് ചെയ്തുകൊണ്ട് പറഞ്ഞു. ദേവ ആണെങ്കിൽ ദേഷ്യത്തോടെ അവളെ തന്നിൽ നിന്നും അടർത്തിമാറ്റി. " നീയെന്താ ഇവിടെ" ദേവ ദേഷ്യത്തോടെ തന്നെ ചോദിച്ചു . "അതെന്താ ദേവേട്ടാ ഇങ്ങനെ പറയുന്നേ . ഞാൻ ദേവേട്ടനെ കാണാൻ വന്നതല്ലേ ." "ഇതൊരു ഓഫീസാണ് മേഘ്ന. ഇവിടെ ചില റൂൾസ് ഉണ്ട്. ഇങ്ങനെ വരുന്നവർക്കും പോകുന്നവർക്കും കയറി ഇറങ്ങാനുള്ള സ്ഥലം അല്ല ഇത്." "സോറി ദേവേട്ടാ .ഈ ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്ക്." അവൾ ദേവയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞതും ദേവ തന്റെ കയ്യിൽ നിന്നും അവളുടെ പിടി വിട്ടു.

" ഇതാരാ...." അടുത്ത് നിൽക്കുന്ന രേവതിയെ നോക്കിക്കൊണ്ട് അവൾ സംശയത്തോടെ ചോദിച്ചു. " ഇതെന്റെ PAയാണ് ." "ഇവളോ ...."മേഘ്ന പുച്ഛത്തോടെ ചോദിച്ചു. "മേഘ്ന stop it.രേവതി എൻ്റെ സ്റ്റാഫ് ആണ്. അതുകൊണ്ട് ഇത്തരത്തിലുള്ള വർത്തമാനം ഇനി ഉണ്ടായാൽ എന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കുകയില്ല." ദേവാ ഉയർന്നുവന്ന ദേഷ്യം കടിച്ചുപിടിച്ചുകൊണ്ട് പറഞ്ഞു . അപ്പോഴേക്കും ശിവ അങ്ങോട്ടേക്ക് വന്നിരുന്നു. "ദേവാ ഞാൻ നിനക്ക് തന്നിരുന്ന ഫയൽ മാറിപ്പോയി. " ശിവ കയ്യിൽ മറ്റൊരു ഫയൽ പിടിച്ചുകൊണ്ടുവന്നു . "ആണൊ... ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല." അതു പറഞ്ഞു ദേവാ തന്റെ കൈയിലുള്ള ഫയൽ ശിവയുടെ കയ്യിൽ കൊടുത്ത് ശിവയുടെ കയ്യിലുള്ള ഫയൽ വാങ്ങിച്ചു . "ഹായ് മേഘ്ന "ശിവ മേഘ്നയെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു. "ദേവാ വൺ മിനിറ്റ്. ഇങ്ങോട്ട് ഒന്ന് വന്നേ." അതു പറഞ്ഞു ശിവ ദേവയെ വിളിച്ചുകൊണ്ട് കുറച്ചു മാറി നിന്നു . "നിന്റെ പേര് എന്താണെന്നാ പറഞ്ഞേ "മേഘ്ന പുച്ഛത്തോടെ ചോദിച്ചു . "രേവതി " "പഴഞ്ചൻ പേരാണല്ലോ നിന്റെ. എനിക്ക് ഇങ്ങനത്തെ പേരൊന്നും ഇഷ്ടം ഇല്ല . തന്റെ വീട് എവിടെയാ .ഇവിടെ തന്നെയാണോ .വല്ല പട്ടി കാട്ടിലും ആയിരിക്കും അല്ലേ.

നിന്റെ ലുക്ക് കണ്ടാലും തോന്നും. നിന്നെയൊക്കെ ദേവ എന്തിനാ PA ആക്കി വച്ചിരിക്കുന്നേ. Male സ്റ്റാഫിനെ ഒന്നും കിട്ടിയില്ലേ " അവൻ പുച്ഛത്തോടെ പറഞ്ഞതും ഇതെല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുകയാണ് രേവതി . "നിന്റെയും ദേവേട്ടന്റെയും ക്യാബിൻ ഒന്നാണോ ."അവൾ രേവതിയെ നോക്കിക്കൊണ്ട് ചോദിച്ചു. " അതെ "രേവതി തലയാട്ടിക്കൊണ്ട് പറഞ്ഞു . "നീ ദേവേട്ടനോട് അധികം ക്ലോസ് ആവാൻ ഒന്നും നിൽക്കണ്ട .എനിക്കത് ഇഷ്ടമല്ല . പിന്നെ മറ്റൊരു കാര്യം കൂടി നിന്നെപ്പോലുള്ള ലോ ക്ലാസ് ഗേൾസ് ദേവേട്ടൻ പോലെയുള്ള ബോയ്സിനെ കറക്കി എടുക്കാൻ നോക്കും എന്നൊക്കെ എനിക്കറിയാം. നിന്നെ കാണാൻ തരക്കേടില്ലാത്ത കൊണ്ട് അതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ദേവ ഏട്ടനോട് നീ അധികം സംസാരിക്കാനോ ഇടപെടാനോ നിൽക്കരുത്. അങ്ങനെയെങ്കിലും കണ്ടാൽ എന്റെ കൈ ആയിരിക്കും അതിനുള്ള മറുപടി തരുന്നത്. " ഡീ ....നീയാരാടീ ഇതൊക്കെ പറയാൻ ." അതൊരു അലർച്ചയായിരുന്നു .ആ ശബ്ദം കേട്ട് അപ്പുറത്ത് സംസാരിച്ചു നിന്ന് ശിവയും ദേവിയും വരെ ഞെട്ടി . ബ്രെക്ക് ആയിട്ടും രേവതിയെ കാണാത്തതു കൊണ്ട് അവളെ അന്വോഷിച്ച് വന്നതായിരുന്നു പാർവണ .

അപ്പോഴാണ് മേഘനയേയും, അവൾ പറയുന്നത് കേട്ട് കണ്ണ് നിറച്ചു നിൽക്കുന്ന രേവതിയേയും പാർവണ കണ്ടത്. ''ഞങ്ങൾ ലോ ക്ലാസ് ആയിരിക്കാം .എന്ന് വെച്ച് മറ്റുള്ള ആൾക്കാരെ കറക്കി എടുക്കേണ്ട കാര്യം ഒന്നും ഞങ്ങൾക്കില്ല. പിന്നെ നീ കുറച്ച് മുമ്പ് പറഞ്ഞില്ലേ നിന്റെ കൈ എന്തോ മറുപടി പറയും എന്ന്. ഈ വക വർത്താനം ഇനി നീ ഇവളോട് പറയാൻ നിന്നാൽ നിന്റെ പല്ല് അടിച്ചു കൊഴിക്കും ഞാൻ. മുഖത്ത് കുറെ പുട്ടിയും അടിച്ചു ലിപ്സ്റ്റിക്കും ഇട്ടു നടന്നാൽ എല്ലാം തികയില്ല .അല്ലെങ്കിലും നിന്നെപ്പോലുള്ള പണചാക്കുകളുടെ വിചാരം കുറച്ചു പൈസ കയ്യിൽ ഉണ്ടെങ്കിൽ എല്ലാം തികഞ്ഞു എന്നാ." അപ്പോഴേക്കും ദേവയും ശിവയും അവരുടെ അടുത്തേക്ക് നടന്നു വന്നിരുന്നു . മേഘ്നയ്ക്ക് നേരെ ചാടിക്കളിക്കുന്ന പാർവണയെ കണ്ടു അവർ രണ്ടുപേരും ശരിക്കും ഞെട്ടിരുന്നു . മേഘനയ്ക്കുള്ള വാണിംഗ് കൊടുത്തുകൊണ്ട് പാർവണ ദേവക്ക് നേരെ തിരിഞ്ഞു . "സാറിന്റെ കീഴിൽ ജോലി ചെയ്യുന്ന ഒരാളെ മറ്റൊരാൾ ഇത്തരത്തിലുള്ള വാക്കുകൾ പറഞ്ഞാൽ അത് ഇല്ലാതാക്കേണ്ടത് സാറാണ് അതുകൊണ്ട് ഇനി ഇങ്ങനെ ഒരു സാഹജര്യം ഇവൾക്ക് ഉണ്ടാകരുത് ". അവൾ ദേവ നോക്കി പറഞ്ഞുകൊണ്ട് രേവതിയേയും വിളിച്ച് നേരെ പുറത്തേക്കു നടന്നു.

അപ്പോഴേക്കും രേവതിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. അവളുടെ മുഖം കണ്ട് ദേവക്ക് എന്തോ വല്ലാത്ത സങ്കടം തോന്നി . "നീയെന്താ മേഘനാ രേവതിയെപറഞ്ഞത് " ദേവ ദേഷ്യത്തോടെ ചോദിച്ചു. " ഞാനൊന്നും പറഞ്ഞില്ല ദേവേട്ടാ " "ഒന്നും പറയാതെ ആണോ പാർവണ ഇങ്ങനെ നിന്നോട് ദേഷ്യപ്പെടുന്നത് ." "എനിക്കറിയില്ല ദേവേട്ടാ. ഞാൻ വെറുതെ ആ കുട്ടിയോട് ഓരോന്ന് സംസാരിച്ചു നിൽക്കുകയായിരുന്നു. അപ്പോഴാണ് ആ പെണ്ണ് വന്ന് എന്നോട് വെറുതെ ചൂടായത് ". "ഒരു കാര്യവുമില്ലാതെ പാർവണ നിന്നോട് ദേഷ്യപ്പെടില്ല എന്ന് എനിക്കറിയാം . ഇനി നിന്നെ ഈ ഓഫീസിൽ കണ്ടു പോകരുത്. നീയായി പുറത്തുപോകുന്നോ അതോ ഞാൻ ആയി നിന്നെ ഇറക്കി വിടണോ "ശിവ അവളെ നോക്കി പറഞ്ഞതും മേഘ്ന ആകെ നാണം കെട്ട പോലെയായി . അവൾ ദേഷ്യത്തോടെ ചവിട്ടി തുള്ളി നേരെ ഓഫീസിനു പുറത്തേക്ക് നടന്നു . "നീ എന്തിനാണ് തുബി ഇത്രയ്ക്ക് ദേഷ്യപ്പെട്ടത് .അവരൊക്കെ എന്ത് വിചാരിച്ചുകാണും." കാന്റീനിൽ ഇരിക്കുന്ന രേവതി പാർവണയോടായി ചോദിച്ചു. " പിന്നെ ഞാൻ എന്ത് ചെയ്യണം .അവൾ എന്തെങ്കിലും പറയുന്നത് കേട്ട് മിണ്ടാതെ നിൽക്കണോ.അല്ലെങ്കിലും ആ പെണ്ണിനെ പറഞ്ഞിട്ട് കാര്യമില്ല. നിനക്ക് ആണ് ഒന്ന് തരേണ്ടത് .അത്രയൊക്കെ പറഞ്ഞിട്ടും നീ തലകുനിച്ചു നിന്ന കേൾക്കുകല്ലേ ചെയ്തത്."

"പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത് .അത് ദേവ സാറിന്റെ ആരോ ആണ് .അപ്പോൾ ഞാൻ എങ്ങനെയാ ദേഷ്യപ്പെടുക." " എന്ന് വച്ച് അവൾ പറയുന്നതെല്ലാം കേട്ട് കയ്യും കെട്ടി നോക്കി നിൽക്കണം എന്നാണോ " ആ ശബ്ദം കേട്ട സ്ഥലത്തേക്ക് പാർവണയും രേവതിയും ഒരുമിച്ച് നോക്കി .ദേവ ആയിരുന്നു അത് . ദേവ രേവതിയുടെ അടുത്തുള്ള ചെയർ വലിച്ചു കൊണ്ട് അവിടെ ഇരുന്നു. അവനൊപ്പം ശിവയും ഉണ്ടായിരുന്നു ഉണ്ടായിരുന്നു . ദേവയെ കൂടി കണ്ടപ്പോൾ രേവതിക്ക് തന്റെ സങ്കടം ഒന്നുകൂടി കൂടി .അവൾ എത്ര ഒതുക്കി പിടിക്കാൻ നിർത്തിയിട്ടും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. "സോറി ദേവു ...."ദേവ രേവതിയുടെ അടുത്ത് ഇരുന്നുകൊണ്ട് പറഞ്ഞു .ദേവയുടെ വിളി കേട്ട് അന്തം വിട്ട് ഇരിക്കുകയാണ് പാർവണ. "പാർവണ ഒന്ന് വന്നേ .എനിക്കൊരു കാര്യം പറയാനുണ്ട്." അത് പറഞ്ഞു ശിവ പാർവണയെ അവിടെനിന്നും വിളിച്ചുകൊണ്ടുപോയി . ശിവയ്ക്ക് പിന്നാലെ രേവതിയെ തിരിഞ്ഞു നോക്കിക്കൊണ്ട് പാർവണയും പുറത്തേക്ക് പോയി . "എടോ താൻ ഇങ്ങനെ കരയാതെ .മേഘ്ന അവൾ എന്റെ ഒരു റിലേറ്റീവ് മാത്രമാണ്.ആ അധികാരം വച്ചാണ് അവൾ ഇവിടെ കയറിവന്നത് .

എന്നുവെച്ച് ഈ കമ്പനിയിലെ ആരെയും ഭരിക്കാനുള്ള അവകാശം ഞാനവൾക്ക് നൽകിയിട്ടില്ല . അവൾ അങ്ങനെ പറഞ്ഞതിന് ഞാൻ തന്നോട് സോറി ചോദിക്കുന്നു ." ദേവ തന്റെ വലതുകൈ അവളുടെ ഇടതുകൈയ്യിൽ കോർത്തുകൊണ്ട് പറഞ്ഞു. ദേവയുടെ ആ പ്രവർത്തിയിൽ രേവതി ഒന്ന് ഞെട്ടിയെങ്കിലും അടുത്ത നിമിഷം അവൾ പൊട്ടിക്കരഞ്ഞു പോയി. അത്ര നേരം സഹിച്ച് നിന്നിരുന്ന സങ്കടം മുഴുവൻ അവൻ കരഞ്ഞു തീർത്തു . "ഞാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് ആ കുട്ടി എന്നോട് പറഞ്ഞത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല" അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു . "എനിക്കറിയാം ദേവു.നീ ഇങ്ങനെ പാവമായി പോവല്ലേ .പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം .അല്ലാതെ ഇങ്ങനെ തലതാഴ്ത്തി ഇരിക്കുകയല്ല ചെയ്യേണ്ടത് " ദേവ അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു . കുറച്ചുനേരം അവർ അങ്ങനെ തന്നെ ഇരുന്നു. "നമ്മുക്ക് എന്തായാലും കൺസ്ട്രക്ഷൻ നടക്കുന്ന സൈറ്റ് വരെ ഒന്ന് പോയി വരാം. താനും പുറത്തൊക്കെ ഒന്ന് പോകുമ്പോൾ ഒന്ന് ഓക്കേ ആവും."

അതു പറഞ്ഞു ദേവ രേവതിയുടെ കയ്യിൽ നിന്നും തന്റെ കൈ എടുത്തുമാറ്റി .ശേഷം അവളെയും വിളിച്ച് അവൻ നേരെ പുറത്തേക്ക് പോയി . "എന്തിനാ സർ എന്നെ ഇവിടേക്ക് വിളിച്ചു കൊണ്ടുവന്നത്" പാർവണ ഒന്നും മനസ്സിലാകാതെ ശിവയെ നോക്കിക്കൊണ്ട് ചോദിച്ചു. "ദാ... ഈ ഫയൽ ഒക്കെ വേഗം ഒന്ന് നോക്കിക്കേ." ശിവ ഒരു ലോഡ് ഫയൽ തന്റെ ഷെൽഫിൽ നിന്നും മേശപ്പുറത്തേക്ക് വെച്ചുകൊണ്ട് പറഞ്ഞു. " ഇത്രയും ഫയലോ ....."പാർവണ കണ്ണു തള്ളി കൊണ്ട് ചോദിച്ചു . "എന്തേ നിന്നെക്കൊണ്ടു പറ്റില്ല " ശിവ ദേഷ്യത്തോടെ തന്നെ ചോദിച്ചു. "ഞാൻ നോക്കാം സാർ ." പാർവണ അതു പറഞ്ഞു ഫയൽസ് എടുത്തു കൊണ്ട് തന്റെ സീറ്റിലേക്ക് പോവാനായി തിരിഞ്ഞു. " നീ എവിടേക്കാ ഇതെല്ലാം എടുത്തിട്ട്" ശിവ പിന്നിൽ നിന്നും ചോദിച്ചു. " ഞാൻ എന്റെ ടേബിളിൽ പോയി ഇരുന്നു നോക്കാം സാർ" " വേണ്ട നീ അതാ ആ ചെയറിൽ ഇരുന്നോ. എന്നിട്ട് എല്ലാം വേഗം ക്രോസ് ചെക്ക് ചെയ്യ്." അതുപറഞ്ഞ് ശിവ തന്റെ laptopലേക്ക് നോക്കിയിരുന്നു ....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story