പാർവതി ശിവദേവം: ഭാഗം 21

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ഫയലുകൾ നോക്കുന്നതിനിടയിൽ പാർവണ ഇടക്കിടക്ക് ശിവയെ നോക്കുന്നുണ്ട് എങ്കിലും അവൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയായിട്ടും ആ ഫയലുകളുടെ പകുതിപോലും പാർവണ നോക്കി കഴിഞ്ഞിരുന്നില്ല . ലഞ്ച് ബ്രേക്ക് ആയതും അവൾ ശിവയെ തന്നെ നോക്കിയിരുന്നു .പക്ഷേ അവൻ അതൊന്നും ശ്രദ്ധിക്കാതെ ലാപ്പിൽ തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഫുഡ് കഴിക്കാൻ പോകട്ടെ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നുവെങ്കിലും അവൾ പേടികൊണ്ട് ചോദിച്ചില്ല.സത്യത്തിൽ പാർവണയുടെ കാര്യം ശിവയും മറന്നിരുന്നു. ശിവക്കുള്ള ഫുഡുമായി ഡ്രൈവർ വന്നപ്പോഴാണ് പാർവണ ഫുഡ് കഴിക്കാതെ ഇരിക്കുന്ന കാര്യം ശിവയും ഓർത്തത് . " ലഞ്ച് ബ്രേക്ക് ഒക്കെ കഴിഞ്ഞല്ലോ. നീ കഴിക്കാൻ പോകുന്നില്ലേ ."ശിവ പാർവണയെ നോക്കി ചോദിച്ചു. " സാർ എന്നോട് പൊയ്ക്കോളാൻ പറഞ്ഞില്ലല്ലോ . അതാ ഞാൻ പോകാഞ്ഞത് ." പാർവണ നിഷ്കു ആയി പറഞ്ഞു. "ടൈം ആയപ്പോൾ നിനക്ക് ചോദിക്കാമായിരുന്നില്ലേ.

ഞാൻ ആ കാര്യം മറന്നു. ഇനി എന്തായാലും ആ ഫയലുകൾ ഒക്കെ ഷെൽഫിലേക്ക് വെച്ച് നീ ഫുഡ് കഴിക്കാൻ പോക്കോ "അത് പറഞ്ഞ് ശിവ അവൻ്റെ ക്യാബിൻ വിട്ട് പുറത്തേക്ക് ഇറങ്ങി. " ഈ മാങ്ങാ തലയൻ്റ അന്ത്യം മിക്കവാറും എൻ്റെ കൈ കൊണ്ട് തന്നെ ആയിരിക്കും. മനുഷ്യൻ ഇത്ര നേരം ഇവിടെ വടി പോലെ ഇരുന്നിട്ട് മറന്നു പോലും " പാർവണ പിറുപിറുത്തു കൊണ്ട് ഫയലുകൾ എല്ലാം കബോഡിലേക്ക് തിരികെ വച്ച് കാൻ്റീനിലേക്ക് നടന്നു.  വൈകുന്നേരം ആയപ്പോഴേക്കും രേവതിയുടെ സങ്കടം എല്ലാം മാറിയിരുന്നു.പാർവണയും രേവതിയും ഓഫീസ് വിട്ട് ഇറങ്ങുമ്പോൾ ചെറിയ ഒരു മഴ ഉണ്ടായിരുന്നു. ഓഫീസ് ഗേറ്റ് കടന്നതും പാർവണ ഒരു ഓട്ടോക്ക് കൈ കാട്ടി. അവർ ഇരുവരും ഓട്ടോയിൽ കയറി. "ചേട്ടാ ദാ ഇവിടെ നിർത്തിക്കോ" പാർവണ അത് പറഞ്ഞ് ഓട്ടോയിൽ നിന്നും ഇറങ്ങി. ഒപ്പം രേവതിയും. "ഇതെന്താ തുമ്പി ഇവിടെ നിർത്തിയത് " രേവതി സംശയത്തോടെ ചോദിച്ചു. ''നീ വാ ഞാൻ പറയാം" പാർവണ ഓട്ടോക്കാരന് പൈസ കൊടുത്ത് കൊണ്ട് പറഞ്ഞു. പാർവണ അവളേയും കൊണ്ട് നേരെ പോയത് ഒരു ബ്യൂട്ടീ പാർലറിലേക്ക് ആയിരുന്നു. അവൾ ബ്യൂട്ടീഷൻ്റെ അടുത്ത് എന്തൊക്കെയോ പറഞ്ഞ് രേവതിയെ അവിടെ ഉള്ള ചെയറിൽ ഇരുത്തി.

" നീ ഇവിടെ ഇരിക്ക്.ഒരു മണിക്കൂറിനുള്ളിൽ ഞാൻ തിരിച്ച് വരാം .ചേച്ചി അപ്പോ എല്ലാം പറഞ്ഞപോലെ " ബ്യൂട്ടീഷനോടും പറഞ്ഞ് അവൾ പുറത്തേക്ക് പോയി.  പാർവണ നേരെ പോയത് വീട്ടിലേക്ക് ആയിരുന്നു. വീട്ടിൽ വന്ന് കുളിച്ച് ഡ്രസ്സ് മാറ്റി. പോവാൻ നേരം തൻ്റെ ഒരു നേവി ബ്ലൂ കളർ ഫ്രോക്കും അതിനു മാച്ച് ആയ ഓർണമെൻസും ഒരു കവറിൽ എടുത്തു. വീട്ടിൽ നിന്ന് ഇറങ്ങിയ പാർവണ പിന്നീട് പോയത് ഒരു ടെക്സ്റ്റയിലിലേക്ക് ആണ് . അവിടെ നിന്നും ഒരു ബ്ലാക്ക് കളർ നെറ്റ് പാർട്ടി വെയർ സാരിയും, റെഡിമേഡ് ബ്ലവുസും വാങ്ങി. മറ്റൊരു ഫാൻസി ഷോപ്പിൽ നിന്നും അതിനു മാച്ച് ആയ ഓർണമെൻസും വാങ്ങി നേരെ പാർലറിലേക്ക് നടന്നു. പാർവണ പാർലറിൽ എത്തുമ്പോൾ ബ്ലൂട്ടീഷൻ രേവതിയെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. Side braid ponytail മോഡലിൽ ഹെയർ സെറ്റ് ചെയ്യ്തിട്ടുണ്ട്. മുഖത്ത് സിംപിൾ മേക്കപ്പ് ആണെങ്കിലും eyes ഹൈ ലേറ്റ് ചെയ്യ്തിട്ടുണ്ട്. "Wow" രേവതിയുടെ ലുക്ക് കണ്ട് പാർവണ പറഞ്ഞു. "ഇപ്പോ നിന്നെ കാണാൻ സൂപ്പറായിട്ടുണ്ട് .ഈ ലുക്കിൽ നിന്നെ കണ്ടാൽ എല്ലാവരും ഞെട്ടും. ചിലപ്പോ ആരെങ്കിലും കെട്ടി കൊണ്ടു പോകും" . പാർവണ രേവതിയുടെ മുഖം കൈകളിൽ എടുത്തു കൊണ്ട് പറഞ്ഞു

. "വെറുതെ കളിയാക്കാതെ ഡീ "രേവതി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "ഡ്രസ്സ് റെഡിയായോ" ബ്യൂട്ടീഷൻ പാർവണയോടായി ചോദിച്ചു . "ആ റെഡിയായി.ദാ... ഡ്രസ്സ്" അത് പറഞ്ഞു ഷോപ്പിൽ നിന്ന് വാങ്ങിച്ച കവർ പാർവണ ബ്യൂട്ടിഷനു കൊടുത്തു. അവർ രേവതിയേയും വിളിച്ച് ഒരു റൂമിലേക്ക് പോയി. "കുട്ടിയും പോയി ഡ്രസ്സ് ചേഞ്ച് ചെയ്തോളൂ. അതാ റൂം"ഒരു റൂമിലേക്ക് ചൂണ്ടിക്കാണിച്ചുകൊണ്ട് ബ്യൂട്ടീഷൻ പറഞ്ഞതും വീട്ടിൽ നിന്നും കൊണ്ടുവന്ന കവറുമെടുത്ത് പാർവ്വണ നേരെ റൂമിലേക്ക് പോയി. പാർവണ ഡ്രസ്സ് മാറി വന്നപ്പോഴേക്കും രേവതി റെഡിയായിരുന്നു. ബ്ലാക്ക് കളർ സാരിയിൽ അവർ വളരെ സുന്ദരിയായിരുന്നു .സാരിക്ക് മാച്ച് ആയ വൈറ്റ് കളർ സ്റ്റോൺ വെച്ച മാലയും കമ്മലും വളയും ആയിരുന്നു അവൾ ധരിച്ചിരുന്നത്. മൊത്തത്തിൽ രേവതിയെ കാണാൻ അടാർ ലുക്ക് ആയിരുന്നു . "എന്റെ പൊന്നിനെ ആരും കണ്ണ് വയ്ക്കേണ്ട " രേവതിയുടെ കവിളിൽ പിടിച്ചുകൊണ്ട് പാർവണ പറഞ്ഞു. " എനിക്ക് പുതിയ ഡ്രസ്സ് വാങ്ങിച്ച് നീയെന്താ പഴയത് ഇട്ടിരിക്കുന്നേ " "ഈ ഡ്രസ്സ് നല്ലതാണല്ലേ" അവൾ തന്റെ ഫ്രോക്കിൽ പിടിച്ച് വട്ടം കറങ്ങി കൊണ്ട് പറഞ്ഞു. "നല്ലത് ഒക്കെയാണ് . പക്ഷേ ഞാൻ പുതിയതും നീ പഴയതും ഇടുമ്പോൾ ...."

രേവതി മുഴുവൻ പറയുന്നതിനു മുൻപേ പാർവണ അത് തടഞ്ഞു . "നീ അതൊന്നും ആലോചിക്കേണ്ട . അങ്ങോട്ട് മാറി നിന്ന് ഞാൻ എന്റെ മുടി ഒന്ന് ശരിക്ക് സെറ്റ് ആകട്ടെ "അത് പറഞ്ഞു അവൾ നേരെ ചെയറിലേക്ക് ഇരുന്നു . അപ്പോഴേക്കും ബ്യൂട്ടീഷ്യൻ ചേച്ചി വന്നു പാർവണക്ക് Chignon മോഡലിൽ മുടി കെട്ടി കൊടുത്തു. നേവി ബ്ലൂ കളർ ഫ്രോക്കും അതിന് മാച്ചായ ബ്ലൂ കളർ കമ്മലും മാലയും ആയിരുന്നു അവൾ ധരിച്ചിരുന്നത്.മേക്കപ്പ് ഒന്നും ഇല്ലായിരുന്നെങ്കിലും ആ വേഷത്തിൽ അവളെ കാണാനും ഭംഗിയുണ്ടായിരുന്നു. "എന്നാൽ നമുക്ക് പോകാം. ടൈം ആവാറായി" വാച്ചിലേക്ക് നോക്കിക്കൊണ്ട് പാർവണ പറഞ്ഞു . "എന്നാ ശരി പോകാം. പോട്ടെ ചേച്ചി " രേവതി ബ്യൂട്ടീഷനോടും യാത്ര പറഞ്ഞു. പോകുന്നതിനു മുൻപ് പാർവണ ബാഗിൽ നിന്നും പൈസ എടുത്ത് ബ്യൂട്ടീഷന് നൽകിയിരുന്നു. ഓട്ടോ പിടിച്ച് ആയിരുന്നു അവർ പാർട്ടി ഹാളിലേക്ക് പോയിരുന്നത് . "എന്തിനാ തുമ്പി , ഈ ഒരു പാർട്ടിക്ക് വരാൻ ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ." രേവതി സംശയത്തോടെ ചോദിച്ചു. " അതിന്റെ ആവശ്യം ഉണ്ട്. മിക്കവാറും അവളും ഈ പാർട്ടിക്ക് വരും. അവളുടെ മുൻപിൽ നീ ഇങ്ങനെ ചെന്നാൽ അവൾ ശരിക്കും ഞെട്ടും.

അവൾ ഞെട്ടണം. അതിനു വേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്തത്." "ആരു വരും എന്നാ നീ പറയുന്നേ " "ആ പെണ്ണ് തന്നെ മേഘ്ന .രാവിലെ അവൾ നിന്നെ പറഞ്ഞ ഓരോ കാര്യവും ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്."പാർവണ ദേഷ്യത്തോടെയായിരുന്നു അതു പറഞ്ഞിരുന്നത് . അപ്പോഴേക്കും അവർ പാർട്ടി നടക്കുന്ന ഹാളിൽ എത്തിയിരുന്നു .ഹാളിനു മുന്നിൽ തന്നെ ദേവയും ശിവയും നിൽക്കുന്നുണ്ടായിരുന്നു. ഓട്ടോയിൽ നിന്നും ഇറങ്ങിവരുന്ന രേവതിയെ കണ്ട ദേവയും ശിവയും ഒരുപോലെ ഞെട്ടി . പാർവണയും രേവതിയും ഒരു പുഞ്ചിരിയോടെ അവരുടെ അരികിലേക്ക് നടന്നു വന്നു . "awesome "രേവതിയെ നോക്കി ദേവ പറഞ്ഞതും രേവതിയുടെ മുഖത്ത് മറ്റെന്തോ ഭാവങ്ങൾ നിറഞ്ഞുനിന്നിരുന്നു . "നന്നായിട്ടുണ്ട് രേവതി" ശിവ അവളെ നോക്കി പറഞ്ഞു. " പിന്നെ നന്നാവാതെ .ഞാനാണ് ഈ ഡ്രസ്സ് ഓർണമെൻസ് ഒക്കെ സെലക്ട് ചെയ്തത്. അപ്പൊ പിന്നെ എങ്ങനെ ശരിയാവാതിരിക്കും " പാർവണ ഡ്രസ്സിൻ്റ കഴുത്തു പിടിച്ചു പൊക്കി കൊണ്ട് അഭിമാനത്തോടെ പറഞ്ഞു . "തന്റെ ദേവുനെ കുറച്ചുനേരം ഞാൻ എന്റെ ഒപ്പം കൂട്ടുന്നുണ്ട് കേട്ടോ. കുറച്ചു ഗസ്റ്റ് വരും അപ്പോ PA എൻ്റെ കൂടെ വേണമല്ലോ." ദേവ പാർവണയെ നോക്കി പറഞ്ഞു.

" അതിനെന്താ സാർ. കൊണ്ടു പൊയ്ക്കോ" അതു പറഞ്ഞ് പാർവണ രേവതിയെ ദേവയുടെ അടുത്തേക്ക് നീക്കി നിർത്തി. ഒപ്പം ഒരു കള്ളച്ചിരി ചിരിക്കുകയും ചെയ്തു. അതുകണ്ട് രേവതി അവളെ കണ്ണുരുട്ടി പേടിപ്പിച്ചു .ദേവ അകത്തേക്ക് നടന്നതും അവനൊപ്പം രേവതിയും ഹാളിലേക്ക് നടന്നു. "നീയെന്താ രേവതിക്ക് കണ്ണ് തട്ടാതിരിക്കാൻ കൂടെ വന്നതാണോ" ശിവ പാർവണയെ നോക്കി കളിയാക്കി ചോദിച്ചു. "അതെന്താ അങ്ങനെ പറഞ്ഞത്. എന്നെക്കാണാൻ ക്യൂട്ട് ആയിട്ടില്ലേ. അവൾ തന്റെ ഫ്രോക്കിൽ പിടിച്ച് ആട്ടിക്കൊണ്ട് ചോദിച്ചു . "ഈ പച്ച കള്ളം ഒക്കെ നിന്നോട് ആരാ പറഞ്ഞത് .കണ്ടാലും മതി. പാടത്ത് കോലമായി കൊണ്ടു വെക്കാം" ശിവ അത് കൊണ്ട് പറഞ്ഞ് ഹാളിലേക്ക് നടന്നു . "ഈ കാലന്റെ അന്ത്യം എന്റെ കൊണ്ടായിരിക്കും" ശിവ പോകുന്നത് നോക്കി പാർവണ പറഞ്ഞു.ശേഷം അവളും പാർട്ടി ഹാളിലേക്ക് നടന്നു. ദേവയുടെ ഒപ്പം രേവതിയെ പറഞ്ഞയച്ചു എങ്കിലും പാർവണക്ക് എന്തോ അവിടെ ഒറ്റക്കായ പോലെ തോന്നി .അവൾ ആരോടും മിണ്ടാതെ പാർട്ടി നടക്കുന്ന ഹാളിന്റെ ഒരു മൂലയിൽ ഒതുങ്ങി കൂടി . കുറെ നേരം ഫോണിൽ എല്ലാം നോക്കിയിരുന്നു. സമയം എന്തോ പതിയെ പോകുന്ന പോലെ തോന്നി . സ്റ്റേജിനടുത്തായി ദേവയും അവന് അടുത്തായി രേവതിയും നിൽക്കുന്നുണ്ട്. ദേവ ആരോടൊക്കെയോ സംസാരിക്കുന്നുണ്ട്. ഒപ്പം രേവതിയും അവരെ നോക്കി പുഞ്ചിരിക്കുന്നുണ്ട് .

എങ്കിലും അവളുടെ കണ്ണ് ഇടയ്ക്കിടയ്ക്ക് പാർവണയെ നോക്കുന്നുണ്ടായിരുന്നു . "എന്താ ഈ സമയം പോകാത്തെ .മനുഷ്യന് ബോർ അടിക്കാൻ തുടങ്ങി "പാർവണ താടിക്ക് കയ്യും കൊടുത്തു മനസ്സിൽ പിറുപിറുത്തതും തൻ്റെ തോളിൽ ആരോ തട്ടിയതും ഒപ്പമായിരുന്നു . അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി. പക്ഷേ പിന്നിൽ ആരെയും കാണാനില്ല . "ഇതാരാ എന്നെ തട്ടിയത് എന്ന് മനസ്സിൽ കരുതി കൊണ്ട് അവൾ തിരിഞ്ഞതും തന്റെ തൊട്ടടുത്ത് ഇരിക്കുന്ന കണ്ണനെ കണ്ട് അവൾ ഞെട്ടി. "കണ്ണാ നീ എന്താ ഇവിടെ" അവൾ വിശ്വാസം വരാതെ ചോദിച്ചു. " അതെന്താ എനിക്കിവിടെ ഒന്നൂടെ" കണ്ണൻ ഒറ്റ പിരികം ഉയർത്തി കൊണ്ട് ചോദിച്ചു . "ഇത് ഞങ്ങളുടെ കമ്പനിയുടെ പാർട്ടി അല്ലേ. അപ്പൊ നീ ഇനി വിളിക്കാത്ത പാർട്ടിക്ക് വന്നതാണോ ഡാ ."പാർവണ കള്ളച്ചിരിയോടെ ചോദിച്ചു . "വിളിക്കാത്ത പാർട്ടിക്ക് എന്റെ പട്ടി വരും. എന്നെ വിളിച്ചിട്ട് തന്നെയാ ഞാൻ ഇവിടേയ്ക്ക് വന്നത് ." " ആരാ വിളിച്ചത് "പാർവണ സംശയത്തോടെ ചോദിച്ചു. " മറ്റാര് നിന്റെ സാർ തന്നെ.പിന്നെ ഹെൽപ്പ് ചെയ്തതിനു താങ്ക്സും പറഞ്ഞു. " "എന്റെ സാറോ. ശിവ സാർ ആണോ "അവൾ വീണ്ടും ചോദിച്ചു. " No no ശിവ സാറല്ല .മറ്റൊരു സാർ ഇല്ലേ. ദാ...ആ സാർ "

കണ്ണൻ സ്റ്റേജിലേക്ക് കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു . " ദേവ സാർ ആയിരുന്നോ"അവൾ. സ്റ്റേജിലേക്ക് നോക്കിക്കൊണ്ട് സ്വയം പറഞ്ഞു. അതേസമയം സ്റ്റേജിൽ നിൽക്കുന്ന രേവതിക്ക് എന്തോ വല്ലാത്ത അസ്വസ്ഥത തോന്നി. ഇതുവരെ പരിചയമില്ലാത്ത ആളുകളും സ്ഥലം ഒക്കെ ആയപ്പോൾ അവൾക്കും എന്തോ വല്ലാത്ത ഒരു പരിഭ്രാന്തി തോന്നിയിരുന്നു. " എന്താ revathy. anything problem " അവളുടെ മുഖഭാവം കണ്ടുകൊണ്ട് ദേവ ചോദിച്ചു . "അത്.... അത് പിന്നെ തുമ്പി അവിടെ ഒറ്റയ്ക്ക് ആയിരിക്കും .ഞാൻ കൂടി ഇല്ലെങ്കിൽ ...." .അവൾ മുഴുവൻ പറയാതെ നിർത്തി. "ഇതാണോ കാര്യം" ശിവ .....നീ പാർവണയെ ഒന്ന് വിളിച്ചിട്ട് വരുമോ "ദേവ ശിവയെ നോക്കി ചോദിച്ചു . "ശിവക്ക് അത് തീരെ ഇഷ്ടമായില്ല എങ്കിലും ദേവ പറഞ്ഞതുകൊണ്ട് അവൻ പാർവണയെ വിളിക്കാനായി അവൾ ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നു. പാർവണയുടെ അടുത്തെത്തിയ ശിവ കാണുന്നത്, പാർവണയേയും അവളുടെ അടുത്തിരുന്ന് എന്തൊക്കെയോ ചിരിച്ചു സംസാരിക്കുന്ന കണ്ണനെയും ആണ്. പാർവണ തന്റെ വലതുകൈ കണ്ണന്റെ ഇടതുകൈയിൽ പിടിച്ചിട്ടുണ്ട്. അതുകൂടി കണ്ടപ്പോൾ ശിവയ്ക്ക് എന്തോ വല്ലാത്ത ദേഷ്യം അവൻ പോലുമറിയാതെ അവന്റെ മനസ്സിൽ നിറഞ്ഞുനിന്നിരുന്നു . അവൻ അതേ ദേഷ്യത്തിൽ തിരിച്ച് ദേവയുടെ അരികിലേക്ക് തന്നെ നടന്നു.

" എന്താ ശിവ നീ ഒറ്റയ്ക്ക് .പാർവണ എവിടെ" ദേവാ ശിവയെ നോക്കി ചോദിച്ചു. "ആ ചെക്കനെ ആരാ പാർട്ടിക്ക് വിളിച്ചത് " ദേവയുടെ ചോദ്യത്തിന് ഉത്തരം നൽകാതെ ശിവ ചോദിച്ചു. " ഏത് ചെക്കൻ ." "ആ കണ്ണൻ... അവൻ എന്താ ഇവിടെ" "ആർദവിന്റെ കാര്യമാണോ നീ പറയുന്നേ. അവനെ വിളിച്ചത് ഞാൻ തന്നെയാണ് . അവനും കൂടി ഹെൽപ്പ് ചെയ്തു കൊണ്ടല്ലേ നമുക്ക് വിജയ്നെയും ശ്രുതിയേയും കണ്ടുപിടിക്കാൻ പറ്റിയത് .അതുകൊണ്ടാണ് ഞാൻ അവനെയും കൂടി വിളിച്ചത്. അതുകൊണ്ട് നിനക്ക് എന്തെങ്കിലും പോബ്ലം ഉണ്ടോ ശിവാ "ദേവ സംശയത്തോടെ ചോദിച്ചു . "പ്രോബ്ലമോ...എനിക്കെന്തു പ്രോബ്ലം. അവൾ ആരോട് ചിരിച്ചാലും സംസാരിച്ചാലും എനിക്കെന്താ "അതു പറഞ്ഞ് ശിവ അവിടെനിന്നും പോയി. അവൻ പറഞ്ഞത് എന്താണെന്ന് മനസ്സിലാവാതെ ദേവ നിന്നു. കുറച്ചു കഴിഞ്ഞതും പാർട്ടി തുടങ്ങി. ദേവയുടെയും ശിവയുടെയും സ്പീച്ച് കഴിഞ്ഞതും ഹാളിൽ DJ യും ഒപ്പം നീലവെളിച്ചവും പരന്നിരുന്നു . "സാർ ഞാൻ തുമ്പിയുടെ അടുത്തേക്ക് പൊയ്ക്കോട്ടെ" രേവതി ദേവയോട് ചോദിച്ചു . " പൊയ്ക്കോളൂ " അത് കേട്ടതും അവൾ പാർവണയുടെ അരികിലേക്ക് നടന്നു . "ദേ രേവതി വന്നല്ലോ'കണ്ണൻ രേവതി വരുന്നത് കണ്ടു പറഞ്ഞു . "എന്റെ രേവു നീ ഇത് എവിടെയായിരുന്നു. ഇവിടെ മനുഷ്യൻ വിശന്നിട്ട് വയർ കരയാൻ തുടങ്ങി." പാർവണ വയറിൽ കൈവെച്ചു കൊണ്ട് പറഞ്ഞു .

"എന്നാ നമുക്ക് കഴിക്കാൻ പോയാലോ " കണ്ണൻ അവർ ഇരുവരേയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു . "എന്നാ വാ പോവാം ."രേവതിയും അതു പറഞ്ഞതും അവർ മൂന്നുപേരും കൂടി കഴിക്കാനായി നടന്നു . അവർ മൂന്നുപേരും പ്ലേറ്റുകളിൽ ഭക്ഷണം വാങ്ങിച്ചു ടേബിളിൽ വന്നു ഇരുന്നു . "ഫുഡ് കഴിക്കേണ്ട തിരക്കിൽ ഒരു കാര്യം പറയാൻ മറന്നു.ഇയാളെ കാണാൻ സൂപ്പറായിട്ടുണ്ട് "കണ്ണൻ രേവതിയെ നോക്കി പറഞ്ഞു. " താങ്ക്സ് "രേവതിയും ഒരു പുഞ്ചിരിയോടെ പറഞ്ഞു . "ഇവിടെ പോസ്റ്റ് പോലെ ഇത്രയും നേരം നിന്നോടൊപ്പം ഞാൻ ഇരുന്നിട്ട് നീ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ ഇങ്ങനെ "പാർവണ കണ്ണുരുട്ടി കണ്ണനോട് പറഞ്ഞു. "നീ എന്റെ മുത്തല്ലേ .പിന്നെ നിന്നോട് അത് പ്രത്യേകിച്ച് പറയേണ്ട കാര്യം ഒന്നും ഇല്ലല്ലോ" കണ്ണൻ പാർവണയുടെ കവിൾ പിടിച്ചു കൊണ്ട് പറഞ്ഞു. ഇതു കേട്ട രേവതി സംശയത്തോടെ പാർവണയെ നോക്കി. പക്ഷേ ഭക്ഷണം കഴിക്കുന്ന തിരക്കിൽ പാർവണ അതൊന്നും ശ്രദ്ധിച്ചിരുന്നില്ല . ഭക്ഷണം കഴിച്ചു കഴിഞ്ഞതും കമ്പനിയിലെ ഒരു സ്റ്റാഫ് വന്നു രേവതിയെ ദേവ വിളിക്കുന്നുണ്ട് എന്നുപറഞ്ഞ് അവളെ വിളിച്ചുകൊണ്ടുപോയി . "ഡി എന്നാ ഞാൻ പൊയ്ക്കോട്ടെ. ഇപ്പോൾതന്നെ ലേറ്റ് ആയി.

എട്ടുമണി കഴിഞ്ഞാ പിന്നെ അമ്മ വീട്ടിൽ കയറ്റില്ല. അതുകൊണ്ട് വേഗം പോകണം." കണ്ണൻ പറഞ്ഞു "എന്നാ ശരിയെടാ .ഇവിടുത്തെ ഇതൊക്കെ കഴിഞ്ഞിട്ട് ഞാൻ എപ്പോ വീടെത്തനാണാവോ .നീ എന്തായാലും പൊയ്ക്കോ." അത് പറഞ്ഞ് പാർവണ ഹാളിന്റെ മുൻവശം വരെ പാർവണ കണ്ണന്റെ ഒപ്പം ചെന്നു . കണ്ണൻ അവളോട് യാത്ര പറഞ്ഞ ശേഷം ബൈക്ക് എടുത്ത് പോയി .അവൻ ഗേറ്റ് കടന്നു പോകുന്ന വരെ അവനെ നോക്കി തന്നെ നിന്നു. തിരിഞ്ഞു നടക്കാൻ ഒരുക്കിയതും പാർവണയുടെ ഫോൺ റിങ്ങ് ചെയ്തു. അകത്തു ഡിജെ യുടെ ശബ്ദം ആയതിനാൽ അവൾ നേരെ ഫോണുമായി പുറത്തേക്ക് ഇറങ്ങി. അമ്മയാണ് വിളിക്കുന്നത് .അവൾ കോൾ അറ്റൻഡ് ചെയ്തു അടുത്തുള്ള സ്വിമ്മിങ്ങ് പൂളിനടുത്തുള്ള ചെയറിൽ ഇരുന്നു . സന്തോഷത്തോടെയാണ് കോൾ എടുത്ത് എങ്കിലും പതുക്കെ മുഖത്തെ ചിരി കരച്ചിൽ ലേക്ക് കൈമാറിയിരുന്നു. "സോറി അമ്മ. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല. ഞാൻ പേടികൊണ്ടാ അമ്മയോട് പറയാതിരുന്നത്. പ്ലീസ് ..."അവൾ കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. "അമ്മാ....പ്ലീസ് അങ്ങനെ പറയല്ലേ .പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് അമ്മ" അവൾ അപേക്ഷിച്ചു.

എന്നാൽ അമ്മ അതൊന്നും കേൾക്കാതെ ഫോൺ കട്ട് ചെയ്തു . അതുകൂടി ആയതും സങ്കടം സഹിക്കാനാവാതെ അവൾ മുഖം പൊത്തി കരയാൻ തുടങ്ങി. പെട്ടെന്നാണ് തോളിൽ ഒരു തണുത്ത കര സ്പർശമേറ്റതും അവൾ പേടിയോടെ തിരിഞ്ഞു നോക്കി. ഇതുവരെ കണ്ടു പരിചയം പോലും ഇല്ലാത്ത നാലഞ്ച് പേരായിരുന്നു അത്. " മോളെ എന്താ ഇവിടെ ഒറ്റക്കിരിക്കുന്നേ. ഏട്ടന്മാർ കമ്പനി തരണോ "ഒരു വഷളൻ ചിരിയോടെ കൂട്ടത്തിൽ ഒരുത്തൻ അവളെ നോക്കി പറഞ്ഞു . "എനിക്ക് പോവണം" അതു പറഞ്ഞു അവൾ സൈഡിലൂടെ പോകാൻ തുടങ്ങിയതും കൂട്ടത്തിൽ മറ്റൊരുത്തൻ അവളുടെ കയ്യിൽ പിടിച്ചു. " അങ്ങനെ അങ്ങ് പോയാലോ മോളേ."സിഗരറ്റിന്റെ പുക അവളുടെ മുഖത്തേക്ക് ഊതിക്കൊണ്ട് അയാൾ ചോദിച്ചു . സിഗരറ്റിന്റെ പുക മുഖത്തടിച്ചതും അവൾ പെട്ടെന്ന് ചുമക്കാൻ തുടങ്ങി . " എന്റെ കയ്യിന്ന് വിടടാ"അവൾ അലറിക്കൊണ്ട് അവളുടെ കൈ വിടുവിക്കാൻ നോക്കി . "ഇങ്ങനെ കിടന്ന് കാറാതെ പെണ്ണേ" അവൻ ഒന്നു കൂടി കൈയ്യിലെ പിടി മുറുക്കി കൊണ്ട് പറഞ്ഞു. " നീ എൻ്റെ കയ്യിൽ നിന്ന് വടുന്നോ അല്ലെങ്കിൽ എൻ്റെ കയ്യിൻ്റെ ചൂട് നീ അറിയും " " നിനക്ക് അത്ര ധൈര്യമോ. എന്നാ നീ ഒന്ന് കാണിച്ച് താ"അയാൾ ദേഷ്യത്തോടെ അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് പറഞ്ഞു. "ഡാ ''....

അതൊരു അലർച്ചയായിരുന്നു.അത് കേട്ടതും അവർ നാലുപേരും ഞെട്ടി തിരിഞ്ഞു നോക്കിയതും തങ്ങളെ ദേഷ്യത്തോടെ നോക്കുന്ന ശിവയെയാണ് കണ്ടത് . ഒരു കോൾ വന്നപ്പോൾ സംസാരിക്കാനായി അവൻ പുറത്തേക്ക് ഇറങ്ങിയതാണ്. അപ്പോഴാണ് പുളിനടുത്ത് നാലുപേർ നിൽക്കുന്നത് കണ്ടത്. തിരിച്ചു പോകാനൊരുങ്ങിയ ശിവ എന്തുകൊണ്ടോ അവൻ്റ കാലുകൾ അവിടേക്ക് ചലിച്ചു. അപ്പോഴാണ് അവരുടെ ഇടയിൽ നിൽക്കുന്ന പാർവണയെ അവൻ കണ്ടത്. കൂട്ടത്തിൽ ഒരാൾ അവൻ്റെ കൈയ്യിൽ കയറി പിടിച്ചിട്ടുണ്ട്. "ഡാ " ശിവ അവരുടെ അടുത്തേക്ക് വന്നതും ആ നാലു പേരും അവിടെ നിന്നും ഓടിയിരുന്നു. "എന്താ ... എന്താ പറ്റിയത് " ശിവ ടെൻഷനോടെ ചോദിച്ചു എങ്കിലും അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. ഇടക്ക് അവളിൽ നിന്നും തേങ്ങലുകൾ ഉയരുന്നുണ്ട്. "ഡീ നിന്നോടാ ചോദിച്ചത്. എന്താ പറ്റിയത്. എന്തിനാ നീ കരയുന്നേ. അവൾ നിന്നെ ഉപദ്രവിച്ചോ " ശിവ വീണ്ടും ചോദിച്ചു. അടുത്ത നിമിഷം പാർവണ കരഞ്ഞുകൊണ്ട് ശിവയെ കെട്ടിപിടിച്ചു. ഒരു നിമിഷം അവളുടെ പ്രവൃത്തിയിൽ ശിവ ഞെട്ടി തരിച്ചു നിന്നു........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story