പാർവതി ശിവദേവം: ഭാഗം 23

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ശിവ കോളേജിനു മുൻപിൽ കാർ നിർത്തിയപ്പോഴാണ് പാർവണ കണ്ണുതുറന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു കോളേജ് ആയിരുന്നു. കോളേജിന്റെ ഗേറ്റിനു മുൻപിൽ എം .എസ്. എഞ്ചിനീയറിങ് കോളേജ് എന്ന് വലുതാക്കി എഴുതിവെച്ചിട്ടുണ്ട് . ശിവ കാർ നിർത്തി പുറത്തേക്ക് ഇറങ്ങിയതിനു പിന്നാലെ പാർവണയും കാറിൽ നിന്ന് ഇറങ്ങി. അവരെ കാത്തു മറ്റൊരു കാറിൽ ഗേറ്റിന് മുൻവശത്ത് രണ്ടു പേർ കൂടി നിൽക്കുന്നുണ്ടായിരുന്നു . ശിവ അവരുടെ അരികിലേക്ക് നടന്നു ചെന്ന് അവർ ഇരുവർക്കും കൈ കൊടുത്തു. ശേഷം പാർവണക്ക് നേരെ തിരിഞ്ഞു . ഇത് ആര്യ ഗ്രൂപ്പ് ഓഫ് കമ്പനിയിൽ നിന്നും വന്നവരാണ്. ഇവരും നമ്മളോടൊപ്പം ഉണ്ടാകും. ഇത് രാജീവ് "40 ,45 വയസ്സ് തോന്നിക്കുന്ന ഒരാളെ കാണിച്ച് ശിവ പറഞ്ഞു. പാർവണ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു ""ഇത് നവീൻ "അടുത്തുള്ള മറ്റൊരാളെ കൂടി ചൂണ്ടി കാണിച്ചുകൊണ്ട് ശിവ പറഞ്ഞു. അയാളെ കാണാൻ 26, 27 വയസ്സ് പ്രായമേ തോന്നിക്കുന്നുള്ളൂ

.അയാൾ പാർവണയെ നോക്കി പുഞ്ചിരിച്ചതും അവളുടെ ഉള്ളിലെ കുഞ്ഞിക്കോഴി പതിയെ തല പൊക്കിയിരുന്നു ഇങ്ങനെ ഒരു ചുള്ളൻ ഇവിടെയുണ്ടാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും താങ്ക്സ് മഹാദേവ .പാർവണ മനസ്സിൽ പറഞ്ഞു . "എന്നാൽ നമുക്ക് അകത്തേക്ക് പോകാം. പാർവണ നടന്നോളൂ ഞാൻ കാർ പാർക്ക് ചെയ്തിട്ട് വരാം." അത് പറഞ്ഞ് ശിവ കാറുമായി കോളേജിന്റെ ഉള്ളിലേക്ക് കയറി . പിന്നാലെ രാജീവ് ചേട്ടനും കാറുമായി അകത്തേക്ക് പോയി. ഇപ്പൊ തുമ്പിയും നവീനും മാത്രമേ അവിടെ ഉള്ളൂ . "അകത്തേക്ക് പോകാം" അവൻ ഒരു പുഞ്ചിരിയോടെ ചോദിച്ചതും അവൾ തലയാട്ടി കൊണ്ട് അവന്റെ ഒപ്പം അകത്തേക്ക് നടന്നു . "ആർദവിന്റെ ഫ്രണ്ട് അല്ലേ "അയാൾ പാർവണയോടായി ചോദിച്ചു . "അതെ എങ്ങനെ മനസ്സിലായി." അവൾ അത്ഭുതത്തോടെ ചോദിച്ചു . "ആർദവ് എന്നോട് പറഞ്ഞിരുന്നു .ഇങ്ങനൊരു തുമ്പി അല്ലാ പാർവണ ഇവിടെയുണ്ടാകും എന്നും ,ഒന്ന് ശ്രദ്ധിക്കണേ എന്ന് അവൻ പറഞ്ഞിരുന്നു." ഒരു ചിരിയോടെ കണ്ണിറുക്കി കൊണ്ട് നവീൻ പറഞ്ഞു . അപ്പോഴേക്കും രാജീവേട്ടനും ശിവയും അവരുടെ അരികിലേക്ക് എത്തിയിരുന്നു .

അവർ നാലുപേരും കൂടി നേരെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് ആണ് പോയത്. പാർവണയും നവീനും ഓഫീസിന് പുറത്തുനിന്നു . ശിവയും രാജീവും ആണ് പ്രിൻസിപ്പാളിനെ കാണാൻ അകത്തേക്ക് പോയത് . ഉടൻ തന്നെ അവർ ഇരുവരും തിരിച്ചുവന്നു. അവരോടൊപ്പം കോളേജിലെ പ്യൂൺ കൂടി ഉണ്ടായിരുന്നു .അയാൾ ഒരു താക്കോൽ കൂട്ടവുമായി മുന്നോട്ടു നടന്നു .അവർക്ക് പിറകേ പാർവണയും ശിവയും നവീനും രാജീവും നടന്നു. കോളേജിന്റെ ആ വരാന്തയിലൂടെ മുന്നോട്ട് നടക്കുമ്പോൾ രണ്ടു സൈഡിലും ഉള്ള പെൺകുട്ടികൾ തങ്ങളെ തന്നെ നോക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. ഇവളുമാരൊക്കെ ആരെയാ ഇങ്ങനെ നോക്കുന്നേ.പാർവണ സസൂക്ഷ്മം നിരീക്ഷിച്ചു ചിലപ്പോൾ നവീനെ ആയിരിക്കും. ഞാനും ഫസ്റ്റ് ടൈം കണ്ടപ്പോ വായ നോക്കിയതല്ലേ. അതു പറഞ്ഞ് അവൾ മുന്നോട്ടു നടന്നു. "തുമ്പി വെയിറ്റ്.. വെയിറ്റ് ....നീ ഒന്നു കൂടി സൂം ചെയ്തു നോക്കിക്കേ. എല്ലാവരുടെയും നോട്ടം എങ്ങോട്ടാണെന്ന് "അവളുടെ മനസ് അവളോടായി പറഞ്ഞു .

ശരിക്കും നോക്കിയപ്പോഴാണ് അവൾ ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. നവീനെ അല്ല .ശിവയെയാണ് എല്ലാവരും നോക്കുന്നത്. എന്നാൽ ഇതൊന്നും അറിയാതെ ശിവ മുന്നോട്ട് നടക്കുകയാണ്. ഇതിനും മാത്രം നോക്കാൻ ഇയാൾക്ക് ഇത്രയൊക്കെ ലുക്ക് ഉണ്ടോ. പാർവണ സ്വയം ചോദിച്ചു ഏയ് എനിക്ക് ഇത്ര നാളായിട്ടും തോന്നിയില്ലല്ലോ .എനിക്കിഷ്ടമായത് നവീനെ ആണ്. എന്ത് രസമാണ് കാണാൻ . "തുമ്പി ....." അവളുടെ മനസ് അവളെ വിളിച്ചു. അതോടെ അവളുടെ ഉള്ളിലെ കുഞ്ഞിക്കോഴി വേഗം കൂട്ടിൽ പോയൊളിച്ചു . പ്യൂൺ അവരെ നേരെ കൊണ്ടുപോയത് ഒരു റൂമിലേക്ക് ആണ്. അയാൾ കൈയിലെ കീ ഉപയോഗിച്ച് വാതിൽ തുറന്നു. അകത്തുകയറി ലൈറ്റിട്ടു. " ഇതാണ് സാർ നിങ്ങൾക്കുള്ള റൂം" അകത്തേക്ക് ചൂണ്ടി അയാൾ പറഞ്ഞ് പുറത്തേക്ക് പോയി. അത്യാവശ്യം വലിപ്പമുള്ള ഒരു റൂം ആണത് . റൂമിന്റെ നടുവിലായി രണ്ടുമൂന്ന് ഡെസ്ക്കുകൾ തമ്മിൽ കൂട്ടിയിട്ടുണ്ട്. അതിന്റെ തൊട്ട് രണ്ടു ബെഞ്ചുകളും ഇരീക്കാനായി അറെയ്ജ് ചെയ്തിരുന്നു.

ശിവ ബെഞ്ചിലിരുന്ന് കയ്യിലുള്ള ലാപ്ടോപ്പ് ഓപ്പൺ ചെയ്ത് എന്തൊക്കെയോ നോക്കാൻ തുടങ്ങി . നവീനും കയ്യിലുള്ള ലാപ്ടോപ്പ് എടുത്തു ശിവക്ക് ഓപ്പോസിറ്റ് ആയി ഇരുന്നു കൊണ്ട് എന്തൊക്കെയോ ലാപ്ടോപ്പിൽ ചെയ്യുന്നുണ്ട്. രാജീവേട്ടൻ ആണെങ്കിൽ കയ്യിലുള്ള ഫയൽ എന്തൊക്കെയോ നോക്കുന്നുണ്ട്. ഇവിടെ ഇപ്പോ പണിയില്ലാതെ വെറുതെ നിൽക്കുന്നത് ഞാൻ മാത്രമാണല്ലേ. " എന്നാ നമുക്ക് പോയാലോ "ശിവ ബെഞ്ചിൽ നിന്നും എഴുന്നേറ്റ് ലാപ്ടോപ് കൈയ്യിലെടുത്തു കൊണ്ട് പറഞ്ഞു .ഒപ്പം തലയാട്ടിക്കൊണ്ട് നവീൻ എഴുന്നേറ്റു. അവർ മൂന്നുപേരും മുറി വിട്ട് പുറത്തേക്ക് ഇറങ്ങിയപ്പോൾ പാർവണയും ടേബിൾ മുകളിലുള്ള ഒരു ഫയൽ എടുത്ത് അവർക്ക് പിന്നാലെ നടന്നു . "ഞാൻ വെറുതെ കൈ വീശി പോകുന്നത് ശരിയല്ലല്ലോ." അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവർക്ക് പിന്നാലെ നടന്നു. അവർ നേരെ പോയത് ഒരു സെമിനാർ ഹാളിലേക്കാണ് .അവിടെ കുറെ കുട്ടികൾ നിരന്നിരിക്കുന്നിരിക്കുണ്ട് . ശിവയെ കണ്ടതും അവിടെയുള്ള പെൺപടകളുടെ മുഖം വിടർന്നു. ചില പെൺകുട്ടികൾ നവീനേയും നോക്കുന്നുണ്ട് . ഒറ്റ മിനിറ്റിനുള്ളിൽ തന്നെ പാർവണ അത് കണ്ടുപിടിച്ചു. ശിവ നേരെ ക്ലാസിന് നടുവിലായി ചെന്നുനിന്നു.

ക്ലാസ്സിൽ ഒരു പ്രോജക്റ്റ് സെറ്റ് ചെയ്തിട്ടുണ്ട് . ശിവ ലാപ്പിൽ എന്തൊക്കെയോ ചെയ്തതും സ്ക്രീനിൽ വലുതായി എല്ലാവർക്കും കാണാവുന്ന തരത്തിൽ എന്തൊക്കെയോ പിക്ചർ തെളിയാൻ തുടങ്ങി . ആൺകുട്ടികൾ ഒക്കെ സ്ക്രീനിലേക്ക് നോക്കിയിരുന്നപ്പോൾ പെൺകുട്ടികളുടെ കണ്ണു മൊത്താം ശിവയിലും നവീനിലും ആയിരുന്നു . "എന്നാലും ഇയാൾക്ക് ഇത്രയൊക്കെ ലുക്ക് ഉണ്ടോ" പാർവണ ശിവയെ മൊത്തത്തിൽ ഒന്നു നോക്കി കൊണ്ട് മനസ്സിൽ കരുതി . തുടർന്ന് ശിവ തന്റെ കമ്പനിയുടെ പ്രോജക്റ്റിനെ കുറിച്ചും അതിലെ ഡീറ്റെയിൽസിനെക്കുറിച്ചും എല്ലാവർക്കും എക്സ്പ്ലൈൻ ചെയ്തു കൊടുക്കാൻ തുടങ്ങി. ഒപ്പം തന്നെ നവീൻ സ്ക്രീനിൽ എന്തൊക്കെയോ ചിത്രങ്ങൾ കാണിച്ചു കൊടുക്കുന്നുണ്ട് . പാർവണ കുറച്ചുനേരം ഒക്കെ അത് ശ്രദ്ധിച്ചു നിന്നെങ്കിലും അവൾക്കു ബോർ അടിക്കാൻ തുടങ്ങി .അവൾ ഒന്നും മിണ്ടാതെ ക്ലാസിലെ ഒരു സൈഡിൽ ആയി നിന്നു . നിന്ന് നിന്ന് കാലൊക്കെ വേദനിക്കാൻ തുടങ്ങി. അപ്പോഴാണ് ദൈവദൂതനെപ്പോലെ രാജീവേട്ടൻ അവളെ തന്റെ അടുത്തേക്ക് വിളിച്ചത്. പാർവണ കയ്യിലുള്ള ഫയലുമായി രാജീവേട്ടന്റെ അടുത്തേക്ക് നടന്നു. രാജീവേട്ടൻ അവളുടെ കയ്യിലെ ഫയൽ വാങ്ങിക്കൊണ്ട് എന്തൊക്കെയോ നോക്കുന്നുണ്ട് .

"അയ്യോ കുട്ടി ഈ ഫയൽ അല്ല വേണ്ടത് .ഒരു റെഡ് കളറുള്ള ഒരു ഫയൽ അവിടെ കാണും അതൊന്ന് എടുത്തിട്ട് വരുമോ ".അയാൾ അവളോട് ചോദിച്ചു . "ആ സാർ വേഗം പോയിട്ട് വരാം ".അവൾ പെട്ടെന്ന് പറഞ്ഞു. " ധൃതി ഒന്നുല്ല്യ. പതുക്കെ നടന്നു പോയി എടുത്തിട്ട് വന്നാൽമതി ."രാജീവേട്ടൻ ഒരു ചിരിയോടെ പറഞ്ഞു. അവൾ രാജീവേട്ടന്റെ കയ്യിൽ നിന്നും ആ ഫയൽ തിരിച്ചു വാങ്ങി മറ്റെ ഫയൽ എടുക്കാനായി തങ്ങളുടെ സാധനങ്ങൾ വച്ച ആ മുറിയിലേക്ക് പോയി . അവിടെ ലൈറ്റ് ഓഫ് ആയിരുന്നു. അവൾ എങ്ങനെയൊക്കെയോ സ്വിച്ച് ബോർഡ് കണ്ടുപിടിച്ച് ലൈറ്റിട്ടു .ശേഷം ടേബിളിൽ ഉള്ള ഫയൽ എടുത്ത് തിരികെ നടന്നു. " ധൃതി വേണ്ട പതുക്കെ വന്നാ മതി എന്നല്ലേ രാജീവേട്ടൻ പറഞ്ഞേ .അപ്പോ പതുക്കെ പോയാ മതി." അതു പറഞ്ഞ് പാർവണ തിരിച്ചു നടന്ന ശേഷം തന്റെ ബാഗിൽ നിന്നും വെള്ളം എടുത്തു കുടിച്ചു. വാട്സാപ്പിലെ മെസ്സേജുകൾക്ക് എല്ലാം റിപ്ലൈ കൊടുക്കണം, നെറ്റ് ഓൺ ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നെങ്കിലും അമ്മ വിളിക്കും എന്ന് പേടിയുള്ളതു കൊണ്ട് അവൾ ഫോൺ സ്വിച്ച് ഓൺ ചെയ്യാൻ പോയില്ല . അവൾ ഓരോന്നാലോചിച്ച് ഫയലുമായി തിരിച്ച് സെമിനാർ ഹാളിലേക്ക് തന്നെ നടന്നു .

കുട്ടികളുടെ എല്ലാം കൈയ്യടി കേട്ടു കൊണ്ടാണ് അവൾ സെമിനാർ ഹാളിലേക്ക് കയറിയത് . എല്ലാവരും നന്നായി കയ്യടിക്കുന്നുണ്ട്. ഗേൾസ് ആണ് കൂടുതൽ ഉച്ചത്തിൽ കയ്യടിക്കുന്നത് എന്ന് പറയുന്നതായിരിക്കും ശരി. ശിവയാണെങ്കിൽ എല്ലാവരെയും നോക്കി നല്ലൊരു ചിരി ചിരിക്കുന്നുണ്ട് . ഞാൻ ജീവിതത്തിൽ രണ്ടാമത്തെ തവണയാണ് ശിവ ഇത്ര നന്നായി ചിരിക്കുന്നത് കാണുന്നത്. ഒരു ദിവസം ഗേറ്റ് തുറക്കാൻ പറ്റാത്ത എന്നെ കളിയാക്കി ചിരിച്ചപ്പോൾ. പിന്നെ ഇപ്പോഴും. " ഇയാൾക്കെന്താ എപ്പോഴും ഒരു ഗൗരവ ഭാവം" ശിവേ നോക്കിക്കൊണ്ട് തന്നെ പാർവണ ആലോചിച്ചു . "കാണാൻ ഇത്തിരി ഭംഗിയൊക്കെ ഉണ്ടല്ലേ . ചിരിക്കുമ്പോൾ കവിളിണയിൽ തെളിയുന്ന നുണക്കുഴിയും ,ഇടയ്ക്കിടയ്ക്ക് മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളും, ഡ്രീം ചെയ്ത താടിയും .പിന്നെ.... പിന്നെ കഴുത്തിലെ ആ മറുകും.എന്റെ മഹാദേവ...." ശിവയെ മൊത്തത്തിൽ സ്കാൻ ചെയ്തുകൊണ്ട് പാർവണ മനസ്സിൽ ആലോചിച്ചു .

'ഓക്കെ സ്റ്റുഡൻസ് അപ്പോൾ ഈ പ്രൊജക്ടിൽ പങ്കു ചേരാൻ താല്പര്യമുള്ളവർ എന്റെ അസിസ്റ്റന്റിന്റെ കയ്യിൽ നിങ്ങളുടെ ബയോഡാറ്റയും പ്രാക്ടിക്കൽ എക്സാമിന്റെ മാർക്ക് ലിസ്റ്റുംകൊടുത്താ മതി." ശിവ പാർവണയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. പാർവണയാണെങ്കിൽ എന്റെ അടുത്തോ എന്ന മട്ടിൽ ആണ് നിൽക്കുന്നത് . "ദാ ഇതിൽ സ്റ്റുഡൻസിന്റെ പേരും ഫോൺ നമ്പറും എഴുതണം ."അതുപറഞ്ഞ് കയ്യിലുള്ള ഒരു ഷീറ്റ് രാജീവ് പാർവണക്ക് കൊടുത്തു. ശേഷം അവളെ ഒരു ബെഞ്ചിൽ തിരുത്തി . അപ്പോഴേക്കും ശിവ അവിടെ നിന്നും ഇറങ്ങിപ്പോയിരുന്നു. സെമിനാർ കഴിഞ്ഞു ഇറങ്ങിയതും കുറെ കുട്ടികൾ പാർവണയുടെ അടുത്തേക്ക് വന്ന് തങ്ങളുടെ മാർക്ക് ലിസ്റ്റും ഫോൺ നമ്പറും ബയോഡാറ്റയും എല്ലാം നൽകി. അതെല്ലാം കളക്ട് ചെയ്തു വന്നപ്പോഴേക്കും പാർവണ ആകെ ക്ഷീണിച്ചിരുന്നു . "ഇത് അയാള് വേണം വച്ച് എനിക്ക് ഇട്ടുവച്ച പണിയാണ്. ഇതിന് പ്രതികാരം ചെയ്തില്ലെങ്കിൽ എന്റെ പേര് പാർവണ എന്നല്ല.'' അവൾ മനസ്സിൽ ശിവയെ പ്രാകിക്കൊണ്ട് പറഞ്ഞു. ഉച്ചയോടു കൂടിയാണ് എല്ലാ സ്റ്റുഡൻസിന്റെയും ഡീറ്റെയിൽസ് കളക്ട് ചെയ്തത്. കളക്ട് ചെയ്ത പേപ്പറുകളുമായി പാർവണ നേരെ റൂമിലേക്ക് പോയി .

അവിടെ ശിവയും നവീനും രാജീവേട്ടനും ഉണ്ടായിരുന്നു. " ഡീറ്റെയിൽസ് കളക്ട് ചെയ്തോ" രാജീവേട്ടൻ പാർവണയോട് ചോദിച്ചു. " ആ ചെയ്തു ".അവൾ കയ്യിലെ പേപ്പറുകൾ മൊത്തം രാജിവേട്ടന് നൽകിക്കൊണ്ട് പറഞ്ഞു. " ഓക്കെ ഗുഡ്.. ഉച്ചയ്ക്കുശേഷം മറ്റൊരു ബാച്ച് കൂടിയുണ്ട്." രാജീവേട്ടൻ അതുപറഞ്ഞ് കയ്യിലുള്ള ഫയലുകളെല്ലാം ടേബിൾ മുകളിൽ വെച്ചു. "ഉച്ച ആയില്ലേ .നിങ്ങൾ പോയി ഫുഡ് കഴിച്ചിട്ട് വന്നോളൂ." ശിവ നവീനോടും രാജീവിനോടും ആയി പറഞ്ഞു. "ഓക്കേ സാർ ."അതു പറഞ്ഞു അവർ ഇരുവരും പുറത്തേക്ക് നടന്നു . പാർവണ എന്തുചെയ്യണമെന്നറിയാതെ ശിവയുടെ ഓപ്പോസിറ്റ് ഉള്ള ബെഞ്ചിൽ ചെന്ന് ഇരുന്നു. കുറേ നേരം ശിവയുടെ മുഖത്തേക്ക് നോക്കി. എന്നിട്ടും അവൻ ഒന്ന് മൈൻഡ് ചെയ്യുന്നതു പോലുമില്ല. അതുകൂടി ആയതും പാർവണക്ക് ദേഷ്യം ഒന്നു കൂടി കൂടി . അവൾ ക്ഷീണത്തോടെ ഡസ്കിലേക്ക് തല ചരിച്ച് വെച്ച് കണ്ണടച്ചതും ശിവയുടെ വിളി വന്നതും ഒരുമിച്ചായിരുന്നു . "ദാ... ഇതൊക്കെ ലാപ്ടോപ്പിൽ ഒന്ന് നോട്ട് ചെയ്തു വയ്ക്കണം .പേരും ഫോൺ നമ്പറും മാർക്കും മാത്രം മതി." അത് പറഞ്ഞു കുറച്ചുമുമ്പ് ചെയ്തിരുന്ന പേപ്പറുകൾ മൊത്തം ശിവ-പാർവണയ്ക്ക് മുൻപിലേക്ക് വച്ചു . "ഇതു മൊത്തമോ..."

പാർവണ കണ്ണു തള്ളി കൊണ്ട് ചോദിച്ചു . "പിന്നല്ലാതെ. ഇതിനൊന്നും പറ്റില്ലെങ്കിൽ എന്തിനാ നീ എന്റെ അസിസ്റ്റന്റ് ആയി കൂടെ വന്നത്.ഇത് ഒന്നും ചെയ്യാൻ വയ്യാത്തവർ വരാൻ നിക്കരുത് "ശിവ ഗൗരവത്തോടെ പറഞ്ഞു. " പിന്നെ... ഞാൻ കരഞ്ഞ് വാശിപിടിച്ച് ഇയാളുടെ അസിസ്റ്റന്റ് ആയി വന്നതല്ലേ .ഞാൻ പെട്ടു പോയതാ ഇതിൽ. അല്ലെങ്കിൽ ഇയാളുടെ കൂടയോക്കെ ഞാൻ വരുമോ" പാർവണ പിറുപിറുത്തു. "What.."ശിവ പാർവണയെ നോക്കി ചോദിച്ചു. " ഒന്നുമില്ല .ആ ഞാൻ ഇപ്പൊ തന്നെ ഇതൊക്കെ ചെയ്യാ എന്ന് പറഞ്ഞതാ ." പാർവണ അവനെ നോക്കി കൊണ്ട് പറഞ്ഞു. " ഇപ്പോൾ ചെയ്യണം എന്നില്ല ഫുഡ് കഴിച്ചു കഴിഞ്ഞു ചെയ്താ മതി ."അതുപറഞ്ഞ് ശിവ ഫോണെടുത്ത് പുറത്തേക്ക് നടന്നു. " ഫുഡോ.. എന്ത് ഫുഡ് . ഞാൻ ഒന്നും കൊണ്ടുവന്നിട്ടില്ല. ഇനി വായുഭക്ഷണം ആണോ ഇയാൾ ഉദ്ദേശിച്ചത് ."പാർവണ സ്വയം ആലോചിച്ച് തലക്ക് കൈ വെച്ച് ബെഞ്ചിലിരുന്നു . "വിശന്നിട്ട് ആണെങ്കിൽ വയർ കരയാൻ തുടങ്ങി. രാവിലെ സങ്കടം കൊണ്ട് ഞാൻ അധികം ഒന്നും കഴിച്ചതും ഇല്ല .

എന്റെ വിധി." ഓരോന്നാലോചിച്ച് കൊണ്ട് അവൾ അങ്ങനെ ഇരുന്നു. അപ്പോ അതാ ശിവയുടെ ഡ്രൈവർ പാത്രത്തിൽ ഫുഡുമായി വരുന്നു. അത് കണ്ടതും പാർവണയുടെ കണ്ണുകൾ വിടർന്നു. അയാൾ ഫുഡ് ടേബിളിനു മുകളിൽ കൊണ്ടുവന്ന് വെച്ചിട്ട് തിരികെപ്പോയി .അല്ല അയാൾക്ക് കോണ്ടുവന്ന ഫുഡ് കണ്ടിട്ട് ഞാൻ വെള്ളമിറക്കി ഇരുന്നിട്ട് എന്താ കാര്യം. അയാളുടെ സ്വഭാവം വച്ച് മിക്കവാറും എന്റെ മുമ്പിലിരുന്ന് ഫുഡ് കഴിച്ചു എന്നെ കൊതിപ്പിക്കാൻ ആയിരിക്കും .അവൾ വീണ്ടും ഡെസ്കിലേക്ക് തലചായ്ച്ചു. അപ്പോഴേക്കും ആരോടോ ഫോണിൽ സംസാരിച്ചുകൊണ്ട് ശിവ അകത്തേക്ക് വന്നു . "നീ കഴിക്കുന്നില്ലേ." ശിവ അവളെ നോക്കി ചോദിച്ചു. " ഞാൻ ഫുഡ് കൊണ്ടുവന്നിട്ടില്ല സാർ" നിഷ്ക്കുവായി പറഞ്ഞു . "പോയി കൈ കഴുകിയിട്ട് വാ" ശിവ അതു പറയേണ്ട താമസം പാർവണ പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നു . മിനിറ്റ് നേരം കൊണ്ട് അവൾ കൈ കഴുകി തിരിക്കേ വന്നിരുന്നു. അപ്പോഴാണ് ഡ്രൈവർ ഫുഡ് പ്ലേറ്റിൽ വിളമ്പുന്നത് അവൾ കണ്ടത് . അവൾ ഒന്നും മിണ്ടാതെ ഡോറിനരികിൽ തന്നെ നിന്നു.

" വാ കുഞ്ഞേ ..."ഡ്രൈവർ പാർവണയെ നോക്കി പറഞ്ഞതും അവൾ വേഗം വന്ന് ശിവയുടെ ഓപ്പോസിറ്റ് ഉള്ള ബെഞ്ചിൽ തന്നെ ഇരുന്നു . അപ്പോഴേക്കും ഒരു പ്ലേറ്റിൽ ചോറും സാമ്പാറും ക്യാബേജ് ഉപ്പേരിയും, അച്ചാറും, പപ്പടവും ഡ്രൈവർ ചേട്ടൻ വിളമ്പി അവൾക്ക് മുൻപിൽ വെച്ച് കൊടുത്തു. അവൾക്ക് ഫുഡ് കൊടുത്തു കഴിഞ്ഞിട്ട് ഡ്രൈവർ പുറത്തേക്ക് പോയി. പാർവണ അപ്പോഴാണ് ശിവയുടെ പ്ലേറ്റിലേക്ക് ശ്രദ്ധിച്ചത് .എന്തൊക്കെയോ ഇലയും പൂവും പോലത്തെ എന്തോ സാധനം .അവനതു കത്തീം കോലും തുടങ്ങിയ ആയുധങ്ങൾ വച്ച് മുറിച്ചു കഴിക്കുന്നു. പാർവണ എന്താ എന്ന് മനസ്സിലാവാതെ അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. "എന്താ..." അവളുടെ നോട്ടം കണ്ടു ശിവ സംശയത്തോടെ ചോദിച്ചു . "ഒന്നുമില്ല" അതു പറഞ്ഞ് അവൾ വേഗം തന്റെ പ്ലേറ്റിൽ ഉള്ള ഫുഡ് ലേക്ക് നോക്കി അത് കഴിക്കുന്നതിൽ കോൺസെൻട്രേറ്റ് ചെയ്തു. എങ്കിലും ഇടയ്ക്ക് ഒളികണ്ണിട്ടു ശിവയെ നോക്കാനും അവൾ മറന്നില്ല . എന്നാലും ഇതൊക്കെ ഇയാൾ എങ്ങനെ കഴിക്കുന്നു.

"അവൻ കഴുകുന്നത് കണ്ടു പാർവണ ആലോചിച്ചു. " ചെലപ്പോ ഇവിടെ ആയിരിക്കില്ല ജനിച്ചുവളർന്നത്. "അവൻ കഴിക്കുന്നത് കണ്ട് പാർവണ ആലോചിച്ചു. നല്ല വിശപ്പ് ഉള്ളതുകൊണ്ട് തന്നെ അവൾ വേഗം ഫുഡ് മൊത്തം കഴിച്ചുകഴിഞ്ഞിരുന്നു . അപ്പോഴേക്കും ശിവ കഴിച്ച് എഴുന്നേറ്റ് പോയി. പാർവണ നേരെ തന്റെയും ശിവയുടെയും പ്ലേറ്റ് എടുത്തുവെച്ചു .അപ്പോഴേക്കും ഡ്രൈവർ ചേട്ടൻ അങ്ങോട്ടേക്ക് വന്നിരുന്നു. "വേണ്ട കുഞ്ഞേ ..കുഞ്ഞു പോയി കൈ കഴികിക്കോ. ഞാൻ ഇതൊക്കെ എടുത്തു വെക്കാം" അത് പറഞ്ഞ് അവളുടെ കയ്യിലെ അവളുടെയും ശിവയുടെയു. പ്ലേറ്റ് അയാൾ വാങ്ങിച്ചു . പാർവണ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കൈകഴുകാൻ ആയി പോയി. ഞാൻ കഴിച്ച പ്ലേറ്റ് പോലുമെടുക്കാതെ ആളായിരുന്നു ഞാൻ. അവൾ സ്വയം മനസ്സിൽ ആലോചിച്ച് പുറത്തേക്കു നടന്നു . വേഗം തന്നെ കൈകഴുകി റൂമിലേക്ക് വന്നപ്പോഴേയ്ക്കും ഡ്രൈവർ ചേട്ടൻ എല്ലാം ക്ലീൻ ചെയ്തിരുന്നു. ശിവ വീണ്ടും ലാപ്ടോപ്പിൽ എന്തൊക്കെയോ നോക്കുന്നുണ്ട്. " ഇയാളെ എന്താ പെറ്റിട്ടത് തന്നെ ലാപ്ടോപ്പിലേക്ക് ആണോ " അവൾ പിറുപിറുത്തു "ഫുഡ് കഴിച്ചു കഴിഞ്ഞില്ലേ "ശിവ അവളെ നോക്കി ചോദിച്ചു .

അവൻ കഴിഞ്ഞു എന്ന രീതിയിൽ തലയാട്ടി . "എന്നാ വർക്ക് തുടങ്ങിക്കോ "മുന്നിലുള്ള ഫയലിലേക്ക് നോക്കി ശിവ പറഞ്ഞു. അതോടെ പാർവണ വേഗം ലാപ്ടോപ്പ് ഓപ്പൺ ചെയ്തു .സ്റ്റുഡൻസിന്റെ ഡീറ്റെയിൽസ് എല്ലാം ലാപ്ടോപ്പിൽ ഫീഡ് ചെയ്യാൻ തുടങ്ങി . പുറത്തു കൂടെ കുട്ടികൾ പോകുന്ന സൗണ്ട് കേൾക്കുന്നുണ്ട് .ജനലിലൂടെ പല പെൺകുട്ടികളും ശിവയും നോക്കി പോകുന്നത് പാർവണ കണ്ടിരുന്നു . "അങ്ങനെ ഇപ്പോ അവളുമാര് ഇയാളെ കാണേണ്ട" അത് പറഞ്ഞു ശിവയെ മറയ്ക്കുന്ന രീതിയിൽ പാർവണ ഇരുന്നു. ഇപ്പോൾ പുറത്തു നിന്ന് നോക്കുമ്പോൾ ശിവയെ കാണാൻ കഴിയില്ല . "ഹ ...ഹാ.. എന്തൊരു സന്തോഷം" അവൾ മനസ്സിൽ പറഞ്ഞു. അല്ലെങ്കിലും നമ്മുടെ നാട്ടിലും ഒരു ലൗ യൂണിവേഴ്സിറ്റി തുടങ്ങേണ്ടത് ആയിരുന്നു ചൈനയിലേക്കെ ഉണ്ട് ലൗ യൂണിവേഴ്സിറ്റി.അറ്റ്ലീസ്റ്റ് കേരളത്തിൽ ഒരു മൗത്ത് ലുക്കിങ്ങ് യൂണിവേഴ്സിറ്റിയെകിലും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ." മനസ്സിൽ ആലോചിച്ചു കൊണ്ട് അവൾലാപ്ടോപ്പിൽ ഓരോന്ന് ടൈപ്പ് ചെയ്യാൻ തുടങ്ങി. അപ്പോഴാണ് ശിവയെ ആരോ വിളിച്ചത് . പരിചയമില്ലാത്ത നമ്പർ ആയതിനാൽ ശിവ നെറ്റി ചുളിച്ചു കൊണ്ട് കോൾ അറ്റൻഡ് ചെയ്തു .എന്തൊക്കെ സംസാരിച്ച് അവൻ നേരെ ഫോൺ പാർവണക്ക് നീട്ടി. അവൾ സംശയത്തോടെ ഫോൺ വാങ്ങി ചെവിയോടു ചേർത്തു . " ഹലോ....."....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story