പാർവതി ശിവദേവം: ഭാഗം 28

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

''mmm best. നിങ്ങൾക്ക് ഇങ്ങനെയൊക്കെ പാടാം ചേച്ചി. കാരണം നിങ്ങളുടെ മനോഗതം നിങ്ങളുടെ ഭവാൻ അറിഞ്ഞു. പക്ഷേ എൻ്റെ മനോഗതം എന്റെ ഈ ഭവാൻ എന്നാ അറിയുകാ എന്തോ " അവൾ ഒരു ദീർഘ നിശ്വാസത്തോടെ പറഞ് സീറ്റിലേക്ക് ചാരി . "What " ശിവ ദേഷ്യത്തോടെ ചോദിച്ച് കാർ സഡൻ ബ്രേക്ക് ഇട്ടു നിർത്തി. "ഒന്നുല്ല സാർ .വേറെന്തോ ആലോചിച്ച് പറഞ്ഞതാ " "എന്നോടൊപ്പം വരുമ്പോൾ എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അത് ഉറക്കെ പറയുക . അല്ലെങ്കിൽ വായടച്ച് ഒരുഭാഗത്ത് മിണ്ടാതിരിക്കണം" ശിവ താക്കീതോടെ പറഞ്ഞു വണ്ടി മുന്നോട്ടെടുത്തു . "ഓ പിന്നെ ഉറക്കെ പറയണം പോലും എന്നിട്ട് വേണം നിങ്ങളെന്നെ കാറിൽ നിന്നും ഇറക്കിവിടാൻ." അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാഞ്ഞു കിടന്നു. ഈ യാത്ര ഒരിക്കലും അവസാനിക്കാത്തരുതെന്ന് അവളുടെ മനസ്സ് വളരെയേറെ ആഗ്രഹിച്ചിരുന്നു. സീറ്റിലേക്ക് തലചായ്ച്ച് വെച്ച് ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയായിരുന്നു പാർവണ.

തന്നെ ആരോ നോക്കുന്നുണ്ട് എന്ന് മനസ്സിലായ ശിവ തല ചരിച്ച് പാർവണയെ നോക്കിയതും പാർവണ വേഗം കണ്ണടച്ച് ഉറങ്ങുന്ന പോലെ കിടന്നു . ഇവർക്കെന്താ ഉറക്കത്തിൽ ആരെങ്കിലും കൈവിഷം കൊടുത്തിട്ടുണ്ടോ. ഏത് സമയവും ഉറക്കം തന്നെ ഉറക്കം . അവൻ മനസ്സിൽ കരുതിക്കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധചെലുത്തി. പാർവണ ഒളികണ്ണിട്ട് നോക്കിയപ്പോൾ അവൻ ഡ്രൈവിംഗ് ശ്രദ്ധിക്കുകയായിരുന്നു. വീണ്ടും അവൾ അവനെ തന്നെ നോക്കി കൊണ്ട് കിടന്നു. വീട് എത്തിയതും പാർവണ അറിയാത്തപോലെ കണ്ണടച്ച് കിടന്നു. " ഡീ..."ശിവ അവളെ വിളിച്ചു .വിളിച്ചതിനു ശേഷം ആണ് ശിവയ്ക്ക് താൻ എന്താണ് അവളെ വിളിച്ചത് എന്ന ബോധം ഉണ്ടായത് . ശിവ നീ മറ്റുള്ളവരെയൊക്കെ താൻ, തന്റെ എന്നൊക്കെ പറയുമ്പോൾ പാർവണയെ മാത്രം നീ,അവൾ, നിന്റെ, എന്നൊക്കെ ആണ് പറയുന്നത്. നീ എന്തോ അവളോട് കുറച്ച് സ്പെഷ്യൽ ആയിട്ടാണ് പെരുമാറുന്നത്. ദേവ പറഞ്ഞ വാക്കുകൾ അവന്റെ മനസ്സിലേക്ക് കടന്നു വന്നു. "പാർവണ... പാർവണ "ശിവ അവളെ തട്ടിവിളിച്ചു. പാർവണ അപാര എക്സ്പ്രസിൽ ഉറക്കം എഴുന്നേൽക്കുന്ന പോലെ എഴുന്നേറ്റു . "വീടെത്തി. ഇറങ്ങ്." അതു പറഞ്ഞതും പാർവണ ശിവയെ നോക്കി ഒന്നു പുഞ്ചിരിച്ചു.

"താങ്ക്യൂ"... അതു പറഞ്ഞ് അവൾ കാറിൽ നിന്നും ഇറങ്ങി. ശിവയും തിരിച്ച് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു അതിനുശേഷം കാറുമായി അവന്റെ വീടിന്റെ ഗേറ്റ് കടന്ന് പോയി . അവൻ പോകുന്നത് നോക്കി നിന്നു പാർവണ അവളുടെ വീട്ടിലേക്കും നടന്നു. "നീ എന്താടി ഒറ്റയ്ക്ക് നിന്ന് ചിരിക്കുന്നേ " മുഖത്ത് ഒരു ചിരിയുമായി അകത്തേക്ക് കയറി വന്ന പാർവണയെ നോക്കി രേവതി ചോദിച്ചു . "ഞാനോ ...ഞാൻ ചിരിച്ചില്ല ലോ." അവൾ പെട്ടെന്ന് തന്നെ മുഖത്തെ ചിരി മാറ്റികൊണ്ട് പറഞ്ഞു. " ഞാൻ കണ്ടല്ലോ ചിരിച്ചിട്ട് വരുന്നത് .ഞാൻ കണ്ണ് പൊട്ടി ഒന്നും അല്ല .നീ ചിരിച്ചിട്ട് തന്നെയാ വന്നത്." രേവതി അവളുടെ കയ്യിലെ ബാഗ് വാങ്ങി കൊണ്ട് പറഞ്ഞു . "അതോ... അത് ഞാൻ ഇന്നലെ കണ്ട സിനിമയിലെ ഒരു കോമഡി ആലോചിച്ചിട്ട് ചിരിച്ചതാ ." "ആ അതെന്തായാലും നന്നായി ഇന്നലെ കണ്ട സിനിമയിലെ കോമഡി ഇന്ന് ആലോചിച്ച് ചിരിക്കാ.നിനക്ക് വട്ടായോ തുമ്പി "രേവതി അവളുടെ തലക്കെട്ട് ഒന്ന് കൊട്ടി കൊണ്ട് പറഞ്ഞു .

പക്ഷേ സാധാരണ ഉരുളക്കുപ്പേരി പോലെ തിരിച്ചു പറയുന്ന പാർവണ അവളുടെ കവിളിൽ ഉമ്മ വെച്ചുകൊണ്ട് ബെഡ് റൂമിലേക്ക് നടന്നു. റൂമിൽ എത്തിയ പാർവണ ഒരു ചിരിയോടെ ബെഡിലേക്ക് ചാഞ്ഞു . " ശിവാ ഞാൻ എന്തായാലും ഇന്ന് ഒരു കാര്യം ഉറപ്പിച്ചു. ഞാൻ നിങ്ങളേയും കെണ്ടേ പോവൂ. നിങ്ങൾക്ക് സത്യയെ മറക്കാൻ പറ്റില്ല എന്ന് എനിക്ക് അറിയാം. നിങ്ങൾ ഇനി എന്നേ സ്നേഹിച്ചില്ലെങ്കിലും എനിക്ക് സ്നേഹിക്കാമല്ലോ " അവൾ കണ്ണടച്ച് കിടന്നു കൊണ്ട് മനസിൽ പറഞ്ഞു. "ഡീ നീയെന്താ ഡ്രസ്സ് പോലും മാറ്റാതെ നേരെ ബെഡിൽ കയറി കിടക്കുന്നേ. പോയി കുളിക്കടി "രേവതി അവളെ പിടിച്ച് എഴുന്നേൽപ്പിച്ച് ബാത്റൂമിലേക്ക് കയറ്റിവിട്ടു . കുളിയെല്ലാം കഴിഞ്ഞുവന്ന പാർവണ ഓഫീസിൽ നടന്ന കാര്യങ്ങൾ എല്ലാം രേവതിയോട് തിരക്കി. തിരിച്ച് രേവതിയും കോളേജിലെ കാര്യങ്ങൾ എല്ലാം അവളോടും തിരക്കി . അന്നത്തെ ദിവസം സാധാരണ പോലെ തന്നെ കടന്നുപോയി .പകല് കുറെനേരം കിടന്നുറങ്ങിയതിനാൽ പാർവണക്ക് രാത്രി തീരെ ഉറക്കം വന്നില്ല.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ഒന്നും വരാത്തതിനാൽ അവൾ എഴുന്നേറ്റിരുന്നു . കണ്ണടയ്ക്കുമ്പോൾ പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ശിവയുടെ മുഖം മാത്രം . "ഡീ... ഡീ" പാർവണ രേവതിയെ തട്ടിവിളിച്ചു. " എന്താടി .നിനക്കെന്താ ഉറക്കം ഒന്നും ഇല്ലേ " ഉറക്ക പിച്ചിൽ രേവതി അവളോട് ചോദിച്ചു. " എനിക്ക് ഉറക്കം വരുന്നില്ല കുറേ നേരായി ഞാൻ ഇങ്ങനെ തിരിഞ്ഞു മറിഞ്ഞു കിടക്കുന്നു." പാർവണ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു. " അതെങ്ങനെ ഉറക്കം വരാനാ പകലുമുഴുവൻ കിടന്നുറങ്ങിയാ പിന്നെ നിനക്ക് ഉറക്കം വരുമോ. നിനക്ക് ഉറക്കം വന്നില്ലെങ്കിൽ നീ അവിടെ ഇരിന്നോ.എനിക്ക് ഉറങ്ങണം" അത് പറഞ്ഞു രേവതി തലവഴി പുതപ്പിട്ടു കൊണ്ട് തിരിഞ്ഞു കിടന്നു . പാർവതി ആണെങ്കിൽ ഉറക്കം വരാതെ ബെഡിൽ നിന്നും ഇറങ്ങി ഹാളിലെ സെറ്റിയിൽ വന്നു ഇരുന്നു .കുറച്ചു നേരം ടി വി കാണാം അതു പറഞ്ഞ് അവൾ നേരെ ടിവി ഓൺ ചെയ്തു മ്യൂസിക് ചാനൽ വെച്ചു . "ആഹാ അടിപൊളി പാട്ട് "അവൾ ഒരു കാൽ സെറ്റിയുടെ മുകളിൽ കയറ്റി വെച്ച് ഇരുന്നതും കറണ്ട് പോയതും ഒരുമിച്ചാണ് .

"ബെസ്റ്റ് ..നല്ലൊരു പാട്ടായിരുന്നു. നശിച്ച കറണ്ട് അത് കാണാനും സമ്മതിക്കില്ല. അവൾ ദേഷ്യത്തോടെ പറഞ്ഞു മെഴുകുതിരി എടുക്കാനായി ടേബിളിന്റെ അരികിലേക്ക് നടന്നു . എത്രയൊക്കെ തിരഞ്ഞിട്ടും മെഴുകുതിരി കാണാനില്ല. അപ്പൊ അതാ ബെഡ്റൂമിൽ നിന്നും കൈയ്യിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് രേവതി വരുന്നു. "ഈ നശിച്ച കറണ്ട് മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല .ചൂട് എടുത്തിട്ട് ആണെങ്കിൽ അങ്ങനെ " രേവതി പിറുപിറുത്തു കൊണ്ട് ഹാളിലേക്ക് വന്നു .ശേഷം വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ബാൽക്കണി പോലെ ഒരു ചെറിയ ഇടനാഴി ഫ്രണ്ടിൽ ആയി ഉണ്ട് .അവൾ ആ മെഴുകുതിരി തിണ്ണയിൽ കത്തിച്ചു വെച്ച് സൈഡിലായി ഇരുന്നു. അപ്പോഴേക്കും പാർവണയും അവളുടെ അടുത്ത് വന്ന് ഇരുന്നിരുന്നു . "സത്യം പറ ഞാൻ ഉറങ്ങുന്നത് കണ്ടു നീ പ്രാകിയില്ലേ. അതായിരിക്കും കറണ്ട് പോയത്." രേവതി അവളെ നോക്കി പറഞ്ഞു . "പിന്നെ എനിക്ക് അതിന്റെ ആവശ്യമൊന്നുമില്ല ."അവൾ പുച്ഛിച്ചു കൊണ്ട് പറഞ്ഞു

പിന്നെ " എയ് ഇല്ലേ ഇല്ല. കോളേജിൽ വെച്ച് നിന്നെക്കാൾ മാർക്ക് അഞ്ജന വാങ്ങിച്ചു എന്നുപറഞ്ഞ് നീ അവളെ എത്ര പ്രാകി.എന്നിട്ട് തൊട്ടടുത്ത പരീക്ഷയിൽ അവൾ എട്ടുനിലയിൽ പൊട്ടി .നിന്റെ നാക്ക് കരിനാക്ക് ആണ് അതാ അങ്ങനെ " "നീ പോടി വെള്ളപ്പാറ്റ . ഞാൻ അങ്ങനെ ഒന്നും ചെയ്തിട്ടില്ല.പാർവണ തിരിച്ച് അവളെ പറഞ്ഞു. " ഡീ ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ ആ പേര് വിളിക്കരുതെന്ന് ." "ഞാൻ ഇനിയും വിളിക്കും. വെള്ളപ്പാറ്റ വെള്ളപാറ്റ വെള്ളപാറ്റ." അവൾ വീണ്ടും വീണ്ടും വിളിച്ചു. " ഡീ... പതുക്കെ. ആരെങ്കിലും കേൾക്കും " പാർവണയുടെ വാപൊത്തി കൊണ്ട് രേവതി പറഞ്ഞു. " ഓഹോ അത്രയ്ക്ക് ആയോ . അതേയ് നാട്ടുകാരേ വീട്ടുകാരേ നിങ്ങൾക്ക് ഒരു കാര്യം അറിയോ. ദേ...ഈ ദേവു ഇല്ലേ ഇവളെ കോളേജിൽ എല്ലാവരും വെള്ളപ്പാറ്റ എന്ന് വിളിച്ചാ കളിയാക്കുക." പാർവണ ഉറക്കെ വിളിച്ചു പറഞ്ഞു. " നീ മനുഷ്യനെ നാണം കെടുത്തിയേ അടങ്ങൂ തുമ്പി." അതു പറഞ്ഞ് ദേവു ദേഷ്യപ്പെട്ടു കൊണ്ട് അകത്തേക്ക് കയറിപ്പോയി. അവൾക്ക് പിറകേ ചിരിച്ചുകൊണ്ട് പാർവണയും . 

"ഈ പെണ്ണിന്റെ നാവിന് ഒരു ലൈസൻസുമില്ല ."ബാൽക്കണിയിൽ നിന്ന് ഇതെല്ലാം കേട്ട ശിവ പിറുപിറുത്തു . "എന്താ ശിവ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നേ." ദേവ അവന്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു. "ഏയ് ഒന്നുമില്ല .ഞാൻ പാർവണയുടെ കാര്യം പറയുകയായിരുന്നു. നട്ടപ്പാതിരയ്ക്ക് അവളുടെ വിളിച്ചു കൂകിയുള്ള ഓരോ സംസാരം. ഇതൊന്നും ആരും കേൾക്കില്ല എന്നാ അവളുടെ വിചാരം ." ശിവ അവളുടെ വീടിന്റെ ബാൽക്കണിയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു . "അതൊക്കെ അവിടെ നിൽക്കട്ടെ എന്താ നിന്റെ വിചാരം ."ദേവ ബാൽക്കണിയിലെ ഊഞ്ഞാലിലേക്ക് ഇരുന്നുകൊണ്ട് ചോദിച്ചു. ശിവ ഒന്നും മനസ്സിലാകാതെ ദേവയെ തുറിച്ചുനോക്കി. " നീ എന്ന് മുതലാഓഫീസ് സ്റ്റാഫിന്ഉച്ചയ്ക്ക് ഉറങ്ങാനുള്ള ടൈം കൊടുക്കാൻ തുടങ്ങിയത്." ദേവ ഊഞ്ഞാൽ ആടി കൊണ്ട് ചോദിച്ചു "ഉറങ്ങാൻ ടൈം കൊടുക്കേ.നീ എന്തൊക്കെയാ ദേവാ ഈ പറയുന്നേ". ശിവ ഒന്നും മനസ്സിലാകാതെ ചോദിച്ചു. " നീ കൂടുതൽ അഭിനയിക്കുകയൊന്നും വേണ്ട.

ഇന്ന് നീ പാർവണയെ വർക്ക് ടൈമിൽ ഉറങ്ങാൻ സമ്മതിച്ചതെല്ലാം ഞാൻ അറിഞ്ഞു ."അതു പറയുമ്പോൾ ശിവയുടെ മുഖത്തെ ഭാവമാറ്റം ദേവയും ശ്രദ്ധിച്ചിരുന്നു "എടാ അത് ഞാൻ ടൈം കൊടുത്തത് ഒന്നും അല്ല. ഇന്ന് അവൾക്ക് പ്രത്യേകിച്ച് വർക്ക് ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവൾ മനുഷ്യന്റെ പിന്നാലെ നടന്ന് വെറുതെ ശല്യം ചെയ്യും അതുകൊണ്ട് കുറച്ചു സമയമെങ്കിലും ഒരു ഭാഗത്ത് ഒതുങ്ങി ഇരിക്കട്ടെ എന്നു വച്ചിട്ടാണ് ഞാൻ അവളെ ഉറങ്ങാൻ വിട്ടത്." "അങ്ങനെയാണെങ്കിൽ നിനക്ക് അവളെ ഓഫീസിലേക്ക് പറഞ്ഞു വിടാമായിരുന്നില്ലേ" ദേവ വീണ്ടും ചോദിച്ചു . അതിനു മറുപടി എന്തുപറയണമെന്നറിയാതെ ശിവ ഒരു നിമിഷം നിന്നു . "അവളെ ഓഫീസിലേക്ക് ഞാൻ എങ്ങനെയാ ഒറ്റയ്ക്ക് പറഞ്ഞയക്കുക അല്ലെങ്കിൽ അതൊരു കിളി പോയ പെണ്ണ് ആണ്. അതിന്റെ കൂടെ ഞാൻ ഒറ്റയ്ക്ക് വിട്ടിട്ട് അതിനെങ്കിലും പറ്റിയ ഞാൻ തന്നെ അതിന് സമാധാനം പറയേണ്ടിവരും ." ശിവ ദേവയെ നോക്കി പറഞ്ഞുകൊണ്ട് ബാൽക്കണിയിലെ തുണിലേക്ക് ചാരിനിന്നു. "ശരി ഞാൻ വിശ്വസിച്ചു"...

"എടാ സത്യാമാടാ. ഇന്ന് ഉച്ചക്ക് തന്നെ എതോ ഒരു പെണ്ണ് എന്തോ പറഞ്ഞു എന്ന് പറഞ്ഞ് ബ്രോക്കർ പണിക്ക് നടക്കുകയായിരുന്നു. എനിക്ക് ആണെങ്കിൽ എൻ്റെ പെരുവിരലിൽ നിന്ന് അങ്ങ് വിറഞ്ഞ് കയറിയതാ പക്ഷേ ഞാൻ സ്വയം നിയന്ത്രിച്ചു. "ശിവ മുഷ്ടി ബാൽക്കണിയിലെ റീലിൽ കൈ ശക്തിയായി ഇടിച്ചു കൊണ്ട് പറഞ്ഞു. "ഓഹ്... തുടങ്ങി അവൻ്റെ ഒരു കലിപ്പ്. നീ എന്തിനാ ഇങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടുന്നേ ശിവ .കുറച്ചൊക്കെ സ്വയം കൺട്രോൾ ചെയ്യ്.അതൊക്കെ വിട്ടേക്ക് .ഇന്നത്തോടെ കോളേജിലെ സെമിനാർ കഴിഞ്ഞില്ലേ." ദേവ സംശയത്തോടെ ചോദിച്ചു . "ആ വർക്ക് അങ്ങനെ കഴിഞ്ഞു "ശിവ ആശ്വാസത്തോടെ പറഞ്ഞു . "അതേതായാലും നന്നായി .നീ ഇപ്പോ രണ്ടു ദിവസം ഓഫീസിൽ ഇല്ലാത്ത കാരണം അവിടത്തെ കാര്യങ്ങൾ കുറച്ച് ബുദ്ധിമുട്ടായിരുന്നു ." "ഉം...."ശിവ ഒന്നു മൂളുക മാത്രം ചെയ്തു . 

പിറ്റേദിവസം. പാർവണ ഓഫീസിലേക്ക് പോകാൻ ഇറങ്ങിയപ്പോഴാണ് ഫോണിലേക്ക് കണ്ണൻ വിളിച്ചത് .പക്ഷേ ഓഫീസിൽ എത്താൻ ലേറ്റ് ആകും എന്നതിനാൽ അവൾ കോൾ കട്ട് ചെയ്തു .ഓഫീസിലെത്തി കഴിഞ്ഞ് വിളിക്കാം എന്ന് കരുതിയെങ്കിലും പിന്നീട് തിരക്കിനിടയിൽ മറന്നു . ബ്രേക്ക് ടൈം ആയതും പാർവണയും രേവതിയും കാന്റീനിലേക്ക് നടന്നു. അപ്പോഴാണ് തങ്ങളുടെ നേരെ നടന്നു വരുന്ന കണ്ണനെ അവർ കണ്ടത്. പാർവണ അവനെ നോക്കി പുഞ്ചിരിച്ചു എങ്കിലും കണ്ണൻ അത് മൈൻഡ് ചെയ്യാതെ കയ്യിലുള്ള കുറച്ചു ഫയസുമായി ശിവയുടെ ക്യാബിനിലേക്ക് നടന്നു പോയി. "നിന്റെ കണ്ണന് എന്താ പറ്റിയത് തുമ്പീ... " അവൻ മൈൻഡ് ഇല്ലാതെ പോകുന്നതു നോക്കി രേവതി ചോദിച്ചു. " എനിക്കറിയില്ല എന്താ പറ്റിയേ എന്തോ. എന്തായാലും അവൻ തിരിച്ചു വരുമ്പോൾ ചോദിക്കാം " അത് പറഞ്ഞ് പാർവണ ശിവയുടെ ക്യാബിന് മുന്നിൽ തന്നെ നിന്നു. കുറച്ചു കഴിഞ്ഞതും കണ്ണൻ അകത്തു നിന്നും ഇറങ്ങി വന്നു എങ്കിലും അവളെ മൈൻന്റ് ചെയ്യാതെ മുന്നോട്ടു നടക്കാൻ ഒരുക്കിയതും പാർവണ അവന്റെ കയ്യിൽ കയറി പിടിച്ചു.

" എന്താ കണ്ണാ ഇവിടെ ഞാൻ പനപോലെ നിന്നിട്ട് നീയെന്താ ഒരു മൈന്റ് ഇല്ലാതെ പോകുന്നേ" പാർവണ അവനെ നോക്കി ചോദിച്ചു . "അതിനൊക്കെ നമ്മൾ ആരാ. നിനക്ക് ഇപ്പൊ നമ്മളെ ഒന്നും മൈന്റ് ഇല്ലലോ. വിളിച്ചാൽ കോൾ എടുക്കാനും വയ്യ ."കണ്ണൻ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു . "അങ്ങനെ പറയല്ലേ കണ്ണാ ഞാൻ ഇന്ന് രാവിലെ ഓഫീസിലേക്ക് ഇറങ്ങുന്ന തിരക്കിലാണ് നീ വിളിച്ചത്. അതുകൊണ്ടാ ഞാൻ കട്ട് ചെയ്തത്. ഇവിടെ എത്തിയിട്ട് വിളിക്കാം എന്ന് വിചാരിച്ചു .പക്ഷേ തിരക്കിനിടയിൽ അത് മറന്നു ." "അതെ നീ മറക്കും. നമ്മളൊക്കെ ആരാ ഓർത്തിരിക്കേണ്ട ആവശ്യം ഒന്നും ഇല്ലല്ലോ " കണ്ണൻ വീണ്ടും അവളെ നോക്കി പറഞ്ഞു. " കണ്ണാ നീ വെറുതെ എന്നെ ദേഷ്യം പിടിച്ചാ ഉണ്ടല്ലോ .ഞാൻ പറഞ്ഞില്ലേ തിരക്കിനിടയിൽ മറന്നതാണ് . നീ വന്നേ ഞാൻ ചോദിക്കട്ടെ " അതുപറഞ്ഞ് അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പാർവണ കാന്റീനിലേക്ക് നടന്നു. ഒപ്പം ചിരിയോടെ രേവതിയും. " നീ ഇവിടെ ഇരിക്ക് നിനക്കെന്താ കഴിക്കാൻ വേണ്ടത്."പാർവണ അവനോട് ചോദിച്ചു. " എനിക്ക് ഒന്നും വേണ്ട .എനിക്ക് പോകണം " കണ്ണൻ ചെയറിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു .

"നീ അങ്ങനെ ഇപ്പൊ എങ്ങോട്ടും പോകുന്നില്ല . കാര്യം എന്താണെന്ന് വെച്ചാൽ പറയൂ .നിനക്ക് എന്താ പറ്റിയത് "പാർവണ അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു . "ഞാൻ ഇന്നലെ വൈകുന്നേരം മുതൽ നിന്നെ ഫോണിൽ വിളിക്കാൻ തുടങ്ങിയതാ. നീ എന്താ കോൾ എടുക്കാത്തത്. എന്താ നിനക്ക് അത്രയും വലിയ തിരക്ക് "കണ്ണൻ ദേഷ്യത്തോടെ ചോദിച്ചു. "ഞാൻ അറിഞ്ഞില്ല ഡാ. പിന്നെ ഞാൻ എന്തിന് കോൾ എടുക്കണം. ഇന്നലെ വൈകുന്നേരം ഒരു വാക്കു പോലും പറയാതെ നീ പോയില്ലേ ."പാർവണയും ദേഷ്യത്തോടെ ചോദിച്ചു . "ഞാനോ ഞാൻ നിന്നെ ഉണർത്താൻ വന്നതാ അപ്പോ നിന്റെ ആ ശിവ സാറാണ് പറഞ്ഞത് നിന്നെ ഉണർത്തണ്ട എന്ന് അതുകേട്ടപ്പോ പിന്നെ ഞാൻ ...."കണ്ണൻ പകുതി പറഞ്ഞ് നിർത്തി. ശിവയുടെ പേര് കേട്ടതും പാർവണയുടെ കണ്ണുകൾ വിടർന്നു .ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു . "സോറിഡാ .ഞാൻ അറിഞ്ഞില്ല നീ. അതൊക്കെ വിട്ടേക്ക്. രാവിലെ എന്തിനാ വിളിച്ചത് "പാർവണ അവനോട് ചോദിച്ചു

"നാളെ സൺഡേ അല്ലേ. അപ്പോൾ നമുക്കൊന്ന് പുറത്തു കറങ്ങാൻ പോയാലോ എന്ന് ചോദിക്കാൻ വേണ്ടി വിളിച്ചതാ " "അയ്യോ... ഞങ്ങൾ ഇന്ന് വൈകുന്നേരം നാട്ടിൽ പോകണം എന്ന് വച്ച് ഇരിക്കുകയാ. കഴിഞ്ഞ ആഴ്ച തന്നെ വീട്ടിൽ പോയിട്ടില്ലല്ലോ. പിന്നെ എന്റെ സപ്ലി എക്സാമിന് വേണ്ടി ബുക്സും മറ്റും വീട്ടിൽ നിന്ന് എടുക്കണം "പാർവണ പറഞ്ഞുനിർത്തി "അപ്പോൾ നിങ്ങൾ ഇന്ന് നാട്ടിൽ പോവാണോ. എനിക്ക് എന്തായാലും പാലക്കാട് വരെ ഒന്ന് പോകാൻ ഉണ്ടായിരുന്നു .വേണെങ്കിൽ ഞാൻ നിങ്ങളെ വീട്ടിൽ ആക്കാം " "എന്നാ നമ്മുക്ക് കണ്ണന്റെ ഒപ്പം പോയാലോ ദേവു." പാർവണ രേവതിയെ നോക്കി ചോദിച്ചു. " അതൊക്കെ കണ്ണനെ ബുദ്ധിമുട്ടാവില്ലേ " "എനിക്ക് എന്ത് ബുദ്ധിമുട്ട് എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല .ഇന്ന് ഓഫീസ് വിട്ട് നിങ്ങൾ എന്നെ ഇറങ്ങാൻ നേരം വിളിച്ചാൽ മതി. ഞാൻ കാറു കൊണ്ട് വരാം." കണ്ണൻ പറഞ്ഞു "ഞങ്ങൾക്ക് വീട്ടിൽ പോയി കുറച്ച് സാധനങ്ങൾ ഒക്കെ എടുക്കാൻ ഉണ്ട്. നീ അവിടേക്ക് വന്നാൽ മതി". പാർവണ പറഞ്ഞു. " എന്നാ ഞാൻ ഇപ്പോ പോവാ വൈകുന്നേരം കാണാം ."കണ്ണൻ വേഗം തന്നെ യാത്രപറഞ്ഞു കാന്റീനിൽ നിന്നും പുറത്തേക്ക് പോയി . "തുമ്പി ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ" "എന്താടീ "..

. "ഈ കണ്ണന് നിന്നോട് എന്തോ ഒരു ഇത് ഇല്ലേ " " എന്ത് ഇത്" I mean love, പ്രേമം, കാതൽ, ഇഷ്ക്, മൊഹമ്പത്ത്." "നീ ഒന്ന് പോടീ .അവൻ എന്റെ ഒരു നല്ല ഫ്രണ്ട് ആണ് .അതിൽ കൂടുതൽ ഒന്നും ഇല്ല " "നിനക്ക് അങ്ങനെ ആയിരിക്കാം. പക്ഷേ കണ്ണന് അങ്ങനെയാണ് എന്ന് എനിക്ക് തോന്നുന്നില്ല. ആ കണ്ണുകളിൽ എവിടെയൊക്കെയോ ഒരു പ്രണയ കടൽ അലയടിക്കുന്ന പോലെ ."രേവതി ചിരിയോടെ പറഞ്ഞു. " പിന്നെ പ്രണയിക്കടൽ പോലും . അവന് ഏതോ പെൺകുട്ടിയെ ഇഷ്ടമാണ് .അവളെ സെറ്റ് ആക്കാൻ അവൻ എന്നോട് ഹെൽപ്പ് ചോദിച്ചിട്ടുണ്ട് "പാർവണ അവളെ നോക്കി പറഞ്ഞു . "അങ്ങനെയാണോ . എന്നാ ചിലപ്പോ എനിക്ക് തോന്നിയതായിരിക്കും." അതു പറഞ്ഞ് രേവതി വേഗം അവർക്ക് കഴിക്കാനുള്ള ഫുഡ് ഓർഡർ ചെയ്തു .ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞ് അവർ തങ്ങളുടേതായ വർക്കുകൾ തിരിഞ്ഞു. വൈകുന്നേരം ഓഫീസിൽ നിന്നും അവരിരുവരും കുറച്ച് നേരത്തെ തന്നെ ഇറങ്ങി. വീട്ടിലെത്തിയതും ബാഗിൽ എല്ലാം പാക്ക് ചെയ്തു ഗേറ്റിന് അരികിലേക്ക് വന്നു കണ്ണനെ വിളിച്ചു.

ഗേറ്റിനു മുൻപിൽ കണ്ണനെ കാത്തു നിൽക്കുമ്പോഴാണ് ദേവയുടേയും ശിവയുടെയും കാർ അവരുടെ മുന്നിൽ വന്ന് നിന്നത് . "നിങ്ങൾ എങ്ങോട്ടാ ഈ പെട്ടിയും കിടക്കയും ഒക്കെ എടുത്ത് "അവർ ഇരുവരുടെയും തോളിൽ ഉള്ള വലിയ ബാഗ് കണ്ട് ദേവ ചോദിച്ചു . "ഞങ്ങൾ നാട്ടിലേക്ക് പോവുകയാ. ഇനി തിങ്കളാഴ്ച രാവിലെ വരുള്ളൂ " രേവതി ആണ് അത് പറഞ്ഞത് . "നാട്ടിലേക്ക് പോവാണോ .അതിനെന്താ ഇവിടെ നിൽക്കുന്നേ. വണ്ടി വല്ലതും വിളിച്ചിട്ടുണ്ടോ ". "ഇല്ല കണ്ണൻ വരും. അവൻ എന്തോ ആവശ്യത്തിന് നാട്ടിലേക്ക് വരുന്നുണ്ട് അപ്പോ അവൻ ഞങ്ങളെ അവിടെ ഇറക്കാം എന്നു പറഞ്ഞു " രേവതി ദേവയൊട് സംസാരിക്കുന്ന സമയം പാർവണയുടെ കണ്ണുകൾ ശിവയിൽ ആയിരുന്നു. അവൻ അവളെ മൈന്റ് ചെയ്യാതെ വേറെ എങ്ങോട്ടോ നോക്കി ഇരിക്കുകയായിരുന്നു. അപ്പോഴേക്കും കണ്ണന്റെ കാർ അവിടേയ്ക്ക് വന്നിരുന്നു. " എന്നാൽ ഞങ്ങൾ പോവാ"രേവതി ദേവയെ നോക്കി പറഞ്ഞുകൊണ്ട് പാർവണയുടെ കയ്യും പിടിച്ച് കണ്ണന്റെ കാറിന് അരികിലേക്ക് നടന്നു. പാർവണ അപ്പോഴും ശിവയെ തന്നെ നോക്കി നിൽക്കുകയായിരുന്നു . പാർവണ കാറിൽ കയറി ഡോർ അടച്ചു.

ശിവയുടെ കണ്ണുകൾ അവളെ തേടി എത്തിയിരുന്ന ഒരു നിമിഷം അവരുടെ കണ്ണുകൾ തമ്മിൽ കോർത്തു . പാർവണ ശിവേ നോക്കി ഒന്ന് പുഞ്ചിരിച്ചതും ശിവ വേഗം മുഖം തിരിച്ചു. അതെന്തോ പാർവണക്ക് വല്ലാത്ത സങ്കടമായി. " ഇയാൾ എന്താ ഇങ്ങനെ ..." അവൾ മനസ്സിൽ കരുതി "പോവുകയല്ലേ "കണ്ണൻ അവർ ഇരുവരെയും നോക്കി ചോദിച്ചു . പാർവണ ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് രേവതി പോകാമെന്ന് രീതിയിൽ തലയാട്ടി. അതേസമയം പാർവണ ശിവയെ തന്നെ നോക്കി ഇരിക്കുകയാണ്. "ശിവ എന്നെ ഒരുതവണയെങ്കിലും നോക്കിയാൽ ഉറപ്പായും ശിവ എൻ്റെയാണ്" അവൾ മനസ്സിൽ പറഞ്ഞു. " പ്ലീസ് പ്ലീസ് പ്ലീസ് മഹാദേവാ .ഒരു വട്ടം ഒരേ ഒരു വട്ടം നോക്കണേ" അവൾ പ്രാർത്ഥിച്ചു കൊണ്ട് പറഞ്ഞു. കണ്ണൻ കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തതും ശിവ അവളെ നോക്കിയതും ഒരുമിച്ചായിരുന്നു. അവൻ അവളെ നോക്കി എന്നുമാത്രമല്ല ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു . അതുകണ്ട് അവളുടെ മനസ്സും സന്തോഷം കൊണ്ട് തുള്ളിച്ചാടി. തിരിച്ച് ഒരു പുഞ്ചിരി കൊടുക്കുന്നതിനു മുൻപ് കണ്ണന്റെ കാർ മുന്നോട്ടു പോയിരുന്നു ........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story