പാർവതി ശിവദേവം: ഭാഗം 3

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" ശിവ നീ റെഡിയായില്ലേ" ദേവ മുണ്ട് മടക്കി കുത്തി ശിവയുടെ മുറിയിലേക്ക് വന്നു. അവൻ അപ്പോൾ ലാപ്പ് ടോപ്പിൽ നോക്കി എന്തോ വർക്ക് ചെയ്യുകയായിരുന്നു. "No Deva .I am not interested to this type of ..." "ശിവ നിനക്ക് അമ്മ പറഞ്ഞത് ഓർമ്മ ഇല്ലേ. നീ ഇന്നലെ വരാം എന്ന് OK പറഞ്ഞതും ആണ് " "അമ്മ ചോദിച്ചാൽ ഞാൻ വന്നു നിൻ്റെ കൂടെ എന്ന് പറഞ്ഞാൽ മതി. എനിക്ക് ഒരു ദൈവത്തേയും വിശ്വാസം ഇല്ല" "അമ്മ പ്രത്യേകം പറഞ്ഞതാ നിന്നെ കൂട്ടി തന്നെ അമ്പലത്തിൽ പോവണം എന്ന്. രാമച്ഛൻ്റെ പേരിൽ എന്തൊക്കെയോ വഴിപ്പാട് ഉണ്ട് ". "അതൊക്കെ നീ തന്നെ പോയി ചെയ്യ്താൽ മതി.i can't.. " "ശിവ ഞാൻ അമ്മയെ കോൾ ചെയ്യണോ .അതോ നീ പോയി റെഡിയായി വരുന്നോ " ദേവ ഭീഷണി പെടുത്തി. "What the #@*@ " ശിവ ദേഷ്യത്തോടെ എഴുന്നേറ്റ് ടവലും എടുത്ത് ബാത്ത് റൂമിലേക്ക് കയറി. ദേവ അത് നോക്കി ചിരിയോടെ നിന്നു. * " തുമ്പി നിൻ്റെ ഒരുക്കം കഴിഞ്ഞില്ലേ. ഇനിയും ഇറങ്ങിയില്ലെങ്കിൽ അമ്പലത്തിൽ പോയി ഓഫീസിൽ എത്താൻ നേരം വൈകും." രേവതി വിളിച്ച് പറഞ്ഞതും പാർവ്വണ സാരി ഒന്നു കൂടെ കണ്ണാടിയിൽ നോക്കി ശരിയാക്കി റൂമിനു പുറത്തേക്ക് നടന്നു. ഓഫീസിലെ ആദ്യ ദിവസം ആയതിനാൽ അമ്പലത്തിൽ പോവാൻ നിൽക്കുകയാണ് രണ്ടാളും. രണ്ട് മൂന്ന് മണിക്കൂറിൻ്റെ അധ്വാനത്തിനു ശേഷം ഇരുവരും നല്ല ഭംഗിയിൽ സാരി ഉടുത്തു.

ഒരേ മോഡലിൽ ഉള്ള സെറ്റ് സാരി ആയിരുന്നു ഇരുവരുടേയും. രേവതിയുടെ റോസ് കളർ ബ്ലവുസ്സും പാർവ്വണയുടേത് റെഡും ആയിരുന്നു.. ഇരുവരും വീട് പൂട്ടി ഇറങ്ങിയപ്പോൾ ആണ് താഴെ ഹൗസ് ഓണറുടെ മകൾ വരദ മുറ്റത്ത് നിൽക്കുന്നത് കണ്ടത്. ''എങ്ങോട്ടാ ചേച്ചീസ്'' അവൾ ചെടി നനച്ച് കൊണ്ട് ചോദിച്ചു. "ഒന്ന് അമ്പലം വരെ പോവാൻ " " വടക്കും നാഥൻ ആണോ" "അതെ വരദാ " രേവതി പറഞ്ഞു. " എന്നാ ഒരു 5 മിനിറ്റ് ചേച്ചി ഞാനും ഉണ്ട്" അത് പറഞ്ഞ് അവൾ അകത്തേക്ക് ഓടി. " അല്ലെങ്കിൽ തന്നെ ലേറ്റ് ആണ് ഇന്ന് ഓഫീസിൽ എത്തുമ്പോഴേക്കും ഉച്ചയാകുമോ എന്തോ " പാർവ്വണ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു. " ചേച്ചീസ് പോവാം " അകത്ത് നിന്ന് വരുന്ന വരദയെ കണ്ട് പാർവ്വണയും രേവതിയും വാ പൊളിച്ച് നിന്നു. വേറൊന്നും അല്ല. ഇവർ രണ്ടു പേരും 2 '3 മണിക്കൂർ എടുത്ത് ഉടുത്ത സെറ്റ് സാരി അവൾ 5 മിനിറ്റ് കൊണ്ട് ഉടുത്തു വന്നിരിക്കുന്നു. വരദ കൂടി വന്നതും അവൾ നേരെ അമ്പലത്തിലേക്ക് ഇറങ്ങി. ഓഫീസിൽ പോവാൻ ലേറ്റ് ആവും എന്നുള്ളത് കൊണ്ട് അവർ ഓട്ടോയിൽ ആണ് പോയത്.

കുറച്ച് നേരത്തെ യാത്രക്ക് ശേഷം അവർ ക്ഷേത്രത്തിലേക്ക് എത്തി. അവർ ഇരുവരുടേയും എറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന് വടക്കും നാഥൻ ക്ഷേത്രം. കോളേജിൽ പഠിക്കുന്ന കാലം തൊട്ട് മനസിൽ നിറഞ്ഞു നിന്ന ഒരു പേരാണ് അത്. * വടക്കുംനാഥൻ- തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ , ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് ഈ ക്ഷേത്രത്തിലെ പ്രധാനദേവതകൾ. ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. * "നിങ്ങൾ എന്താ ഇവിടെ നോക്കി നിൽക്കുന്നേ അകത്തേക്ക് കയറുന്നില്ലേ " വരദ അവരോടായി ചോദിച്ചു. "ഇല്ല. ഞങ്ങൾ ഇവിടെ നിൽക്കാം. നീ പോയിട്ട് വാ " അത് കേട്ട് വരദ അന്തം വിട്ട് ഇരിക്കുകയാണ്. "പിന്നെ നിങ്ങൾ എന്തിനാ വന്നത് " അവൾ സംശയത്തോടെ ചോദിച്ചു ' " അത് ഞങ്ങൾ ഇപ്പോ അമ്പലത്തിൽ കയറില്ല പിന്നെ ഒരു ദിവസമേ കയറുള്ളൂ." "നിങ്ങൾ ഇത് എന്തൊക്കെയാ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല." " അതൊക്കെ പിന്നെ പറയാം.നീ പോയി തൊഴുതിട്ട് വാ " ഇവർക്ക് അര പിരി ലൂസ് ആണെന്ന് കരുതി അവൾ നേരെ അമ്പലത്തിൽ കയറി.

" വരദ നമ്മുക്ക് പ്രാന്ത് ആണ് എന്ന് വിചാരിച്ച് കാണും ലേ" രേവതി ആൽത്തറയിൽ ഇരുന്ന് കൊണ്ട് പറഞ്ഞു. "പിന്നെ അല്ലാതെ. തീർച്ചയായും വിചാരിച്ചു കാണും" (എന്താ സംഭവം എന്ന് നിനക്ക് മനസിലായി കാണില്ല അല്ലേ.ഞാൻ പറഞ്ഞ് തരാം. ഇവർ രണ്ടു പേരും പ്രേമിച്ചു കെട്ടി അവരുടെ കൈ പിടിച്ചേ ഈ നട കയറുള്ളു എന്ന് ശപഥം ചെയ്യ്തിരുന്നു. എന്താലേ ഓരോ ആഗ്രഹങ്ങൾ ) കുറച്ച് കഴിഞ്ഞതും പാർവ്വണയുടെ ഫോണിലേക്ക് വരദ വിളിച്ചു " ചേച്ചി ഇവിടെ നല്ല തിരക്കാണ് .നിങ്ങൾ പൊയ്ക്കോ. ഇനി സമയം വൈകണ്ട." " ഉം ശരി" "ദേവു നമ്മുക്ക് പോവാം. അവിടെ നല്ല തിരക്കാണത്രേ." അത് പറഞ്ഞ് പാർവ്വണ ഫോൺ കട്ട് ചെയ്യ്തു അത് കേട്ടതും രേവതി തിരിഞ്ഞു നടക്കാൻ ഒരുങ്ങി. "എൻ്റെ വടക്കം നാഥാ എല്ലാവർക്കും നല്ലത് മാത്രം വരണേ.നിനക്ക് അറിയാലോ ഇന്ന് ഞങ്ങളുടെ ഓഫീസിലെ ആദ്യ ദിവസം ആണ് എന്ന്. പൊട്ടത്തരങ്ങൾ ഒന്നും ഞങ്ങൾ കാണിക്കല്ലേ . പിന്നെ ഇത് വരെ വന്ന് അകത്ത് കയറാത്തതിന് സോറി ട്ടോ.നിനക്ക് അറിയിലോ ഞാൻ എൻ്റെ മഹാദേവനെ കണ്ടെത്തിയിട്ട് ഞങ്ങൾ ഒരുമിച്ചേ ഈ നട കയറൂ"

" പാർവ്വണയുടെ പ്രാർത്ഥന കേട്ട് ചിരിച്ച് രേവതി പതിയെ മുന്നോട്ട് നടന്നു.പാർവ്വണയെ തിരിഞ്ഞ് നോക്കി നടന്നതും പെട്ടെന്ന് ആരുടെയോ ദേഹത്ത് തട്ടിയതും ഒരുമിച്ചായിരുന്നു. വിചാരിക്കാതെ കിട്ടിയ തട്ടിൽ അതാ കിടക്കുന്നു രണ്ടും കൂടി തറയിൽ .പെട്ടെന്നുള്ള വീഴ്ച്ചയിൽ രേവതി ഇരു കണ്ണുകളും ഇറുക്കി അടച്ചു നിലത്ത് വീണതും ദേവ തൻ്റെ ഇരു കൈകൾ കൊണ്ടും ആ പെൺകുട്ടിയെ മുറുക്കെ പിടിച്ചു. അവൻ നോക്കുമ്പോൾ ഇരു കണ്ണുകളും അടച്ച് തൻ്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന പെൺകുട്ടിയെ ആണ് കണ്ടത്. അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു. അപ്പോഴേക്കും അവളും കണ്ണ് തുറന്നു. അവർ ഇരുവരുടേയും കണ്ണുകൾ ഒരു നിമിഷം തമ്മിൽ കോർത്തു.. പരസ്പരം കണ്ടതും ഇരുവരുടേയും ഹൃദയമിടിപ്പ് വർദ്ധിച്ചു. കാത്തിരുന്ന ആരേയോ നേരിൽ കണ്ടു കിട്ടിയ പോലെ. "ദേവൂ" പാർവ്വണ അവളുടെ അരികിലേക്ക് ഓടി വന്നു രേവതിയെ പിടിച്ചെഴുന്നേൽപ്പിച്ചു. "ദേവ " ശിവയും അവരുടെ അരികിലേക്ക് ഓടി വന്നു ദേവയെ പിടിച്ച് എഴുന്നേൽപ്പിച്ചു.

"നിനക്ക് എന്താ കണ്ണിലെ മനുഷ്യൻ മാരെ തട്ടയിടാൻ വേണ്ടി രാവിലെ തന്നെ എഴുന്നള്ളിക്കോള്ളും" ശിവ ദേഷ്യത്തോടെ രേവതിയെ നോക്കി പറഞ്ഞു അത് കേട്ട് രേവതി തല താഴ്ത്തി നിന്നു. അത് കണ്ടപ്പോൾ എന്തോ ദേവയുടെ മനസ്സും ഒന്ന് നീറി. "സോറി. " രേവതി തല താഴ്ത്തി കൊണ്ട് പറഞ്ഞു "ശിവ വേണ്ട ആ കുട്ടി അറിയാതെ തട്ടിയതായിരിക്കും " ദേവ അവൻ്റെ തോളിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "അല്ല ദേവ ഇവൾ വേണം വച്ച് ഇടിച്ചതായിരിക്കും. കണ്ണും മൂക്കും ഇല്ലാതെ നടന്നോള്ളും" ശിവ വീണ്ടും തട്ടികയറാൻ തുടങ്ങി. "ഡോ... താൻ എങ്ങോട്ടാ ഇങ്ങനെ കയറി പോകുന്നേ. ഇവൾ അറിയാതെ തട്ടിയതാണ് അതിന് സോറി പറയുകയും ചെയ്യ്തു. പിന്നെ എന്തിനാ താൻ ചൂടാവുന്നേ " പാർവ്വണ ദേഷ്യത്തോടെ പറഞ്ഞു. " അത് ചോദിക്കാൻ നീ ആരാ. ഞാൻ ഇയാളോട് അല്ലെ സംസാരിക്കുന്നത്. അതിൽ കയറി ഇടപെടാൻ നീ ആരാ "ശിവയും വിട്ടു കൊടുത്തില്ല. " ഞാൻ ആരാ എന്നോ . ഞാൻ ഇവളുടെ കൂട്ടുക്കാരി. അപ്പോ ഇവൾക്ക് വേണ്ടി സംസാരിക്കാൻ എനിക്ക് അവകാശം ഉണ്ട്" അവൾ കെ ചൂണ്ടി കൊണ്ട് പറഞ്ഞു.

"ഡീ ...എൻ്റെ നേർക്ക് നീ കൈ ചൂണ്ടി സംസാരിക്കുന്നോ " അവളുടെ കൈ പിടിച്ച് തിരിച്ച് കൊണ്ട് ശിവ പറഞ്ഞു. ''എടീ... പോടീ... എന്നൊക്കെ താൻ പോയി തൻ്റെ കെട്ടിയവളെ വിളിക്കടോ " പാർവ്വണയും അലറി കൊണ്ട് പറഞ്ഞു. " തുമ്പി വാ ..." രേവതി പേടിച്ച് കൊണ്ട് പാർവ്വണയെ പിടിച്ച് വലിച്ച് തിരിച്ച് നടന്നു. "ശിവ മതി" ദേവ അവൻ്റെ തോളിൽ പിടിച്ച് കൊണ്ട് പറഞ്ഞു. "നിന്നെ ഞാൻ കാണിച്ച് തരാമെടി "ശിവ അലറി. " നീ പോടാ മരമാക്രി " അത് പറഞ്ഞ് പാർവ്വണയും രേവതിക്കൊപ്പം നടന്നു. തിരിഞ്ഞ് നടന്ന് പോകുന്ന രേവതി പതിയെ ഒന്ന് തിരിഞ്ഞ് നോക്കി. അതേ സമയം തന്നെ ദേവയും അവളെ നോക്കിയതും രേവതി കണ്ണുകൾ പിൻവലിച്ചു. എന്തുകൊണ്ടോ അവരുടെ ഇരുവരുടേയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നിരുന്നു............. തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story