പാർവതി ശിവദേവം: ഭാഗം 39

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ദേവക്കോപ്പം റിസപ്ഷനിലേക്ക് വന്ന ശിവ കാണുന്നത് ഒരു പയ്യനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന പാർവണയെയാണ് .അതുകൂടി കണ്ടതും അവന്റെ സർവ്വ നിയന്ത്രണവും വിട്ടിരുന്നു. അവൻ ദേഷ്യത്തോടെ അവളുടെ അരികിലേക്ക് നടന്നടുത്തു . "ഡീ...."ശിവ അലറി കൊണ്ട് അവളുടെ അരികിൽ എത്തി. "ആരു"പിന്നിൽ നിന്നും രേവതിയുടെ വിളി കേട്ടതും ശിവ പെട്ടെന്ന് നിന്നു. രേവതി ചിരിച്ചു കൊണ്ട് അവർ ഇരുവരുടെയും അടുത്തേക്ക് ഓടി ചെന്ന് അവളും ആരുവിനെ കെട്ടി പിടിച്ചു. ശിവ ഒന്നു മനസ്സിലാവാതെ കുറച്ച് നേരം അങ്ങനെ തന്നെ നിന്നു. " ആരു നീ എന്താ ഇവിടെ"... രേവതി അവനെ നോക്കി ചോദിച്ചു. " ഞാൻ ഇവിടെ അടുത്ത് വരെ വരേണ്ട ആവശ്യമുണ്ടായിരുന്നു ചേച്ചി.അപ്പോ ഇവളെ കൂടി ഒന്ന് കണ്ടിട്ട് പോകാം എന്ന് കരുതി .പക്ഷേ ഇവിടെ വന്നപ്പോ ഇവൾ ഇതാ എന്നെ കണ്ടതും കരയാൻതുടങ്ങി ." പപ്പ ആരു ഒന്നും മനസ്സിലാവാതെ തന്നിൽ നിന്നും അവളെ അടർത്തിമാറ്റി കൊണ്ട് പറഞ്ഞു . "എന്താ തുമ്പി പറ്റിയെ ."രേവതി ടെൻഷനോടെ ചോദിച്ചു .

"ഒന്നുല്ല ....പെട്ടെന്ന് ഇവനെ കണ്ടപ്പോൾ സങ്കടം തോന്നി. അതോണ്ടാ" അവൾ കണ്ണു തുടച്ചു കൊണ്ട് പറഞ്ഞു. അതേസമയം ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു ദേവയും ശിവയും . അതു മനസ്സിലാക്കിയ രേവതി ആരുവിനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. ' ഇതാണ് അർണവ് .പാർവണയുടെ ഒരേയൊരു ബ്രദർ.എന്റെയും..." അതു പറഞ്ഞതും ശിവയും ദേവയും അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവനും തിരികെ ഒന്നു പുഞ്ചിരിച്ചു . ശിവയുടെ കണ്ണുകൾ പാർവണയെ തേടി പോയെങ്കിലും അബദ്ധവശാൽ പോലും അവൾ അവനെ നോക്കിയിരുന്നില്ല . അത് കണ്ട് അവന്റെ മനസ്സിലും എന്തോ ഒരു സങ്കടം നിറഞ്ഞു നിന്നു. "എന്നാ ഞാൻ ഇറങ്ങട്ടെ ടീ. എനിക്ക് ഇത് ഇവിടുന്ന് പോയിട്ട് വേണം ഓഫീസിലേക്ക് പോകാൻ .ചേച്ചി ഞാൻ ഇറങ്ങട്ടെ " ആരു അവരിരുവരെയും നോക്കി ചോദിച്ചു . "എന്നാൽ പോയിട്ട് വാ "..രേവതി ഒരു പുഞ്ചിരിയോടെ പറഞ്ഞു. എന്നാൽ പാർവണ അവന്റെ കയ്യിലെ പിടിവിടാതെ അങ്ങനെ തന്നെ നിൽക്കുകയാണ് .

" തുമ്പി ഡീ..."അവൻ അവളുടെ കൈ തന്റെ കയ്യിൽ നിന്നും പിടിച്ചു മാറ്റാൻ ശ്രമിച്ചു കൊണ്ട് വിളിച്ചു. എന്നാൽ കൂടുതൽ ശക്തിയോടെ ബലമായി അവന്റെ കയ്യിൽ പിടിച്ചിരിക്കുകയാണ് . "നീയെന്താ തുമ്പി കാണിക്കണേ.അവന് പോവാൻ സമയം ആയി.അവന്റെ കയ്യിൽ നിന്ന് വിട് ." രേവതി പറഞ്ഞു. "പോവണ്ട ആരു . പ്ലീസ്." Parvana അപേക്ഷയോടെ പറഞ്ഞു. "എന്താ തുമ്പി നിനക്ക് പറ്റിയേ.. എന്താ വച്ചാ പറയ്." ആരു അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു. ആ സമയം പാർവണ ശിവയുടെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നതായി അവൾക്ക് തോന്നി . "എനിക്ക്... എനിക്ക് അമ്മയെ കാണാൻ തോന്നാ.. ഞാനും നിന്റെ ഒപ്പം വരും" അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു . "അയ്യേ ഇതിനാണോ നീ ഇങ്ങനെ കരയുന്നേ. അതങ്ങ് പറഞ്ഞാ പോരെ. വൈകുന്നേരം ഓഫീസ് കഴിഞ്ഞു വീട്ടിലേക്ക് വന്നേക്ക്.എന്നിട്ട് നാളെ രാവിലെ ഇങ്ങൊട്ട് തന്നെ വരാം "ആരു അത് പറഞ്ഞതും അവളുടെ മുഖം വാടി.

" ഞാനും ഇപ്പോ നിന്റെ ഒപ്പം വരും" അവൾ ചെറിയ കുട്ടികളെ പോലെ വാശി പിടിച്ചു. " തുമ്പി വെറുതെ കളിക്കല്ലെ." ആരു ഗൗരവത്തോടെ പറഞ്ഞു. " പാർവണ പോയ്ക്കോള്ളൂ." അത് പറഞ്ഞ് ശിവ പുറത്തേക്ക് പോയി.ഉച്ചയോടെ പാർവണ വീട്ടിൽ എത്തി . രേവതിയെ അവളുടെ വീട്ടിൽ ആക്കിയതിനു ശേഷം ആണ് അവർ വീട്ടിലേക്ക് വന്നത്. വീട്ടിൽ വന്ന് ആരു വേഗം തന്നെ ഡ്രസ്സ് ചേഞ്ച് ചെയ്തു തന്റെ ഓഫീസിലേക്ക് പോയി. പെട്ടെന്നുള്ള പാർവണയുടെ വരവ് അമ്മയും ഒന്ന് പേടിച്ചിരുന്നു .പിന്നീട് ആരു ഓഫീസിൽ വച്ച് ഉണ്ടായ കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മയ്ക്കും സമാധാനമായി . അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി  രാത്രി ബാൽക്കണിയിൽ ഇരിക്കുകയാണ് ശിവ കയ്യിൽ ഒരു സിഗരറ്റും എരിയുന്നുണ്ട്. അവൻ ഒരു പഫ് എടുത്തു പുക മുകളിലേക്ക് ഊതി. താൻ എന്തിനാണ് പാർവണയോട് അങ്ങനെ പെരുമാറിയത് എന്ന ചോദ്യത്തിനുള്ള ഉത്തരം എത്ര ആലോചിച്ചിട്ടും അവനും മനസ്സിലായില്ല. ഇന്നലെ അങ്ങനെ ഒരു രീതിയിൽ കണ്ണന്റെ ഒപ്പം അവളെ കണ്ടപ്പോൾ തനിക്കും എന്തോ വല്ലാതെ ദേഷ്യം വന്നിരുന്നു.

ആ ദേഷ്യം തന്നെയാണ് ഇന്ന് ഓഫീസിൽ വച്ച് തീർത്തതും .പക്ഷേ എന്തിനാണ് ഞാൻ ഇങ്ങനെ പെരുമാറുന്നത് ."അവൻ സ്വയം ആലോചിച്ചു അവളുടെ കളിയിലും ചിരിയിലും എവിടെയൊക്കെയോ താൻ തന്റെ സത്യയെ കണ്ടിരുന്നോ. അതാണോ എനിക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്. പക്ഷേ സത്യ അല്ലാതെ മറ്റൊരു പെൺകുട്ടിയും എന്റെ ജീവിതത്തിൽ ഉണ്ടാകില്ല. അവൻ മനസ്സിൽ സ്വയം ഉറപ്പിച്ചുകൊണ്ട് ബാൽക്കണിയിൽ നിന്നും എഴുന്നേറ്റ് റൂമിലേക്ക് പോയി . പോകുന്ന വഴി പാർവണയെ കോൾ ചെയ്തു നോക്കി എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണ്. വീട്ടിൽ വന്നതുമുതൽ എപ്പോഴും കളിച്ചു ചിരിച്ചു നടക്കുന്ന പാർവണ അന്ന് പതിവിന് വിപരീതമായി മുറിയിൽതന്നെ ഇരിക്കുകയായിരുന്നു . അവളുടെ ഭാവമാറ്റം വീട്ടുകാരിലും എന്തൊക്കെയോ സംശയങ്ങൾ ഉണ്ടാക്കി. രേവതിയെ വിളിച്ച് എന്താണ് കാര്യം എന്ന് തിരക്കി എങ്കിലും അതേ പറ്റി രേവതിയും ഒന്നും അറിയില്ല എന്നാണ് പറഞ്ഞത് . എന്നാലും കണ്ണൻ ഇന്നലെ അങ്ങനെ പറഞ്ഞതിന്റെ ദേഷ്യമാണ് പാർവണക്ക് എന്ന് രേവതിയ്ക്കും തോന്നിയിരുന്നു.

അതുകൊണ്ടുതന്നെ അവളാ കാര്യം കണ്ണനെ വിളിച്ച് പറഞ്ഞിരുന്നു. കണ്ണൻ അതേക്കുറിച്ച് സംസാരിക്കാൻ പലതവണ പാർവണയെ വിളിച്ചു എങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണ്. അതുകൊണ്ടുതന്നെ കണ്ണനും മനസ്സിൽ എന്തൊക്കെയോ ഭയം നിറഞ്ഞുനിന്നിരുന്നു. എന്നാലും ഞാൻ അവളെ മറ്റാർക്കും വിട്ടു കൊടുക്കില്ല. അവൻ എന്റെ ആണ് .ഈ ആർദവിന്റെ മാത്രം. കണ്ണൻ തന്റെ ഫോണിലെ പാർവണയുടെ ഫോട്ടോയിലേക്ക് നോക്കി സ്വയം ഉരുവിട്ടു . ഫോണിലേക്ക് ഒരു മെസ്സേജ് നോട്ടിഫിക്കേഷൻ വന്നതും അവന്റെ മുഖം ദേഷ്യത്താൽ നിറഞ്ഞു. ഈ മഴയിൽ മനസ് പറയുന്നു, പ്രിയനെ നമ്മുക്കൊരുമിച്ചൊരു യാത്ര പോകാം....💜 ഇനിയും പെയ്തു തീരാത്ത മഴക്കാടിലൂടെ അകലെ നമ്മുക്കായ് വിരിഞ്ഞ മഴവില്ലിൻ്റെ എഴഴകു തേടിയുള്ള യാത്ര....💜 ആ നേരം നിന്നോട് ചേർന്നിരിക്കുന്ന ആ നേരങ്ങളാണ് എൻ ജീവിതത്തിലെ എറ്റവും സുന്ദരമായ നിമിഷങ്ങൾ....💜 ഞാനും നീയും ചേർന്ന നമ്മൾ എന്ന പ്രണയം ... 💖 എന്ന് നിൻ്റെ ആത്മസഖി. "നിനക്ക് എന്താണ് വേണ്ടത് ഞാൻ പറഞ്ഞില്ലേ

എനിക്ക് നിന്നെ ഇഷ്ടമല്ല എന്ന് .മാത്രമല്ല ഞാൻ മറ്റൊരു കുട്ടിയെ സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് ദയവു ചെയ്തു എന്നെ ഇനി ശല്യം ചെയ്യാൻ വരരുത് "കണ്ണൻ അപേക്ഷ പൂർവ്വം പറഞ്ഞു. "അതിന് എന്താ baby. ബേബി ആരെയാ വെച്ചാ സ്നേഹിച്ചോ .എന്നുവച്ച് എന്നോട് സ്നേഹിക്കരുത് എന്ന് പറയരുത് .അത് എന്റെ ഇഷ്ടമാണ് ആരെ സ്നേഹിക്കണം ആരെ സ്നേഹിക്കരുത് എന്ന് " . അത് കണ്ടതും കണ്ണന് ആകെ ദേഷ്യം കയറി. അവൻ കൈയിലുള്ള ഫോൺ ദേഷ്യത്തോടെ താഴേക്കെറിഞ്ഞു. ഫോൺ കഷണങ്ങളായി തെറിച്ച് മുറിയുടെ പല ഭാഗങ്ങളിലേക്കായി വീണു. അവൻ മുടിയിൽ കൈകോർത്ത് വലിച്ച് ബെഡിലേക്ക് ഇരുന്നു. " തുമ്പി നീയെന്താ എന്നെ മനസ്സിലാക്കാത്തെ ....."അവൻ ഉറക്കെ അലറി . പിറ്റേ ദിവസം അമ്മ ഓഫീസിലേക്ക് തിരിച്ചു പോകുന്നതിനെക്കുറിച്ച് പലവട്ടം ചോദിച്ചു എങ്കിലും പാർവണ ഓരോന്ന് പറഞ്ഞു പതിയെ ഒഴിഞ്ഞുമാറി . അങ്ങനെ ഒരാഴ്ച കടന്നുപോയി . പാർവണ ഇപ്പോഴും റൂമിൽ തന്നെ ഒതുങ്ങിക്കൂടി ഇരിക്കുകയാണ് .

പാർവണ ഓഫീസിലേക്ക് വരാത്തതിനാൽ രേവതിയും ലീവ് തന്നെയായിരുന്നു. ഇടയ്ക്ക് ഒരു ദിവസം രേവതി പാർവണയുടെ വീട്ടിലേക്ക് വരുകയും എന്താണ് പ്രശ്നം എന്ന് ചോദിക്കുകയും ചെയ്തിരുന്നു. പക്ഷേ അവൾ വ്യക്തമായി ഒന്നും പറഞ്ഞില്ല . "നീ ഇങ്ങനെ മൂഡ് ഓഫ് ആയി ഇരുന്നാൽ ശരിയാവില്ല തുമ്പി. നീയെന്താ റൂമിനു പുറത്തേക്ക് പോലും ഇറങ്ങാത്തേ ഫോൺ വിളിച്ചിട്ട് ആണെങ്കിൽ സ്വിച്ച് ഓഫ് ."രേവതി ദേഷ്യത്തോടെ പറഞ്ഞു . ശേഷം അവളുടെ ഫോൺ എടുത്തു സ്വിച്ച് ഓൺ ചെയ്തു. "നീ ഇങ്ങനെ മുറിക്കകത്ത് തന്നെ ഇരിക്കുന്ന കാരണമാണ് മൂഡ് ഓഫ്.നമുക്ക് പുറത്തൊക്കെ ഒന്ന് പോയിട്ട് വരാം" "എനിക്ക് വയ്യടി ഞാനിവിടെ കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കട്ടെ." പാർവണ ബെഡ് റെസ്റ്റിലേക്ക് ചാരി ഇരുന്ന് രേവതിയോട് പറഞ്ഞു. "ഈ ഒരാഴ്ച ഇങ്ങനെ ഒറ്റയ്ക്ക് തന്നെയല്ലേ നീ ഇരുന്നേ.വാ നമ്മുക്ക് പാടത്ത് ഒക്കെ ഒന്ന് പോയിട്ട് വരാം" അത് പറഞ്ഞ് രേവതി paravanayea കൂട്ടി പാടത്തേക്ക് ഇറങ്ങി......... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story