പാർവതി ശിവദേവം: ഭാഗം 4

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ഓഫീസിലെ ആദ്യ ദിവസം ആയതിനാൽ തന്നെ രേവതിക്കും, പാർവ്വണക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു. അഡ്വാട്ടെസിങ്ങ് കമ്പനി ആണെങ്കിലും രണ്ട് സെക്ഷൻ ആയിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. ദേവ പല കമ്പനികളുടെയും പരസ്യ ഓഡറുകൾ സ്വീകരിക്കുന്ന സെക്ഷനിലും ശിവ കമ്പനികൾക്ക് ആവശ്യമായ രീതിയിലുള്ള പരസ്യങ്ങൾ ചെയ്യ്ത് കൊടുക്കുന്ന സെക്ഷനിലും ആയിരുന്നു. ഓഫീസിൽ എത്തിയ പാർവ്വണയും, രേവതിയും റിസപ്ഷനിസ്റ്റിൻ്റെ അടുത്തേക്കാണ് പോയത്. അപ്പോയ്മെൻ്റ് ലെറ്റർ കാണിച്ചതും ആ പെൺകുട്ടി കുറച്ച് നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞു. * ദേവയും ശിവയും ദേവയുടെ ക്യബിനിൽ ഇരുന്ന് പുതിയ പ്രൊജക്റ്റിനെ കുറിച്ച് ഡിസ്കസ് ചെയ്യുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്യ്തത്. ദേവ കേൾ അറ്റൻ്റ് ചെയ്യ്ത് എന്തൊക്കെയോ സംസാരിച്ച ശേഷം കോൾ കട്ട് ചെയ്യ്തു. "ശിവ ന്യൂ അപ്പോയ്മെൻ്റിൽ 2 പേർ ഇന്നു വന്നിട്ടുണ്ട്. അവർ രണ്ടു പേരും എൻ്റെ സെക്ഷനിൽ ആണ് ജോയിൻ ചെയ്യ്തിട്ടുള്ളത്. " " ഈ സെക്ഷനിൽ ഇപ്പോ 2 അപ്പോയ്മെൻ്റ്സ് വേണോ ദേവാ '' "എന്താ അങ്ങനെ ചോദിക്കാൻ "

"അല്ല ഞാൻ മാനേജ് ചെയ്യുന്ന സെക്ഷനിൽ ഗ്രഫിക് ഡിസൈനിങ്ങിൽ ടീമിൽ ഒരാളെ കൂടി വേണമായിരുന്നു അതാ " "അതിനെന്താ ഒരു സ്റ്റാഫിനെ ഞാൻ ആ സെക്ഷനിലേക്ക് ഷിഫ്റ്റ് ചെയ്യാം " "ok. എനിക്ക് മീറ്റിങ്ങിനുള്ള സമയം ആയി. " വാച്ച് നോക്കി പറഞ്ഞു കൊണ്ട് ശിവ ക്യാബിനിൽ നിന്നും പുറത്തേക്ക് പോയി. ദേവ തൻ്റെ മുൻപിൽ ഉള്ള ഫയൽ തുറന്ന് പുതിയ അപ്പോയ്മെൻ്റ്സ് നോക്കി. പാർവ്വണ and രേവതി. അവൻ ആ ബയോഡാറ്റ എടുത്തു. ഇതിൽ ആരെ ശിവയുടെ സെക്ഷനിലേക്ക് അയക്കും" അവൻ രണ്ട് ബയോഡാറ്റയും മാറി മാറി നോക്കി. " രേവതി" ഈ കുട്ടിയെ ഷിഫ്റ്റ് ചെയ്യാം. അവൻ നേരെ ഫോൺ എടുത്ത് റിസപ്ഷനിസ്റ്റിനെ വിളിച്ചു. " ഹലോ... അഞ്ജന ആ പുതിയ എംബ്ലോയിസിൽ രേവതിയെ എൻ്റെ സെക്ഷനിലേക്കും പാർവണയേ ശിവയുടെ സെക്ഷനിലേക്കും അയക്കൂ '' "ok Sir, ''അഞ്ജന കോൾ കട്ട് ചെയ്യ്തു. " oh ഷിറ്റ്. നെയിം മാറി പോയി " ദേവ നീ എത് ലോകത്താ ." അവൻ ദേഷ്യത്തോടെ അഞ്ജനയെ വിളിക്കാൻ ഫോൺ എടുത്തതും പുതിയ ക്ലയിൻ്റ് അവനെ വിളിച്ചതും ഒരുമിച്ചായിരുന്നു. * "പാർവ്വണ ആൻ്റ് രേവതി. നിങ്ങളുടെ ജോബിൽ ചെറിയ ഒരു ഷിഫ്റ്റ് ഉണ്ട്. രേവതി ദേവ സാറിൻ്റെ സെക്ഷനിലും ,പാർവണ ശിവസാറിൻ്റെ സെക്ഷനിലും ആണ്.

ഫോർത്ത് ഫ്ളോറിലാണ് നിങ്ങളുടെ ഓഫീസ് .രേവതി അവിടത്തെ ആര്യ മാഡത്തിനേയും, പാർവണ ജേക്കപ്പ് സാറിനേയും കണ്ടാൽ മതി" അത് പറഞ്ഞ് അഞ്ജന അവളുടേതായ ജോലി തിരക്കിൽ മുഴുകി. " തുമ്പി എനിക്ക് പേടിയാവുന്നു ഡീ. ഇവർ എന്താ ഇങ്ങനെ പെട്ടെന്ന് ഷിഫ്റ്റ് ചെയ്യ്തേ. എൻ്റെ ധൈര്യം നീ ആണ് " രേവതി ആവലാതിയോടെ പറഞ്ഞു. " എനിക്കും നല്ല പേടി ഉണ്ടെടി " രണ്ട് പേടി തൊണ്ടികളും കൂടി ഫോർത്ത് ഫ്ളോറിലേക്ക് സ്റ്റയർ കയറി. ലിഫ്റ്റിൽ കയറാൻ പേടി ആയതു കൊണ്ട് അവർ സ്റ്റയർ വഴി കയറിയത്. ഫോർത്ത് ഫ്ളോറിൽ എത്തുമ്പോഴേക്കും രണ്ടു പേരും വിയർത്ത് കുളിച്ചു. "ഹലോ " അകത്തേക്ക് കയറിയതും ഒരു പെൺകുട്ടി അവരെ നോക്കി പുഞ്ചിരിച്ചു. മറുപടിയായി അവരും പുഞ്ചിരിക്കു. " പാർവണയും രേവതിയും അല്ലേ " "അതെ മാഡം" അവർ ഇരുവരും ഒരേ സ്വരത്തിൽ പറഞ്ഞു. "അയ്യോ മാഡം എന്ന് ഒന്നും വിളിക്കണ്ട. ഞാൻ ശ്രുതി. നിങ്ങളുടെ ഒപ്പം ജോലി ചെയ്യുന്നതാണ്." അത് പറഞ്ഞ് അവരെയും കൂട്ടി ശ്രുതി അകത്തേക്ക് നടന്നു. ആ ഫ്ളോറിനെ രണ്ടായി ആണ് വിഭജിച്ചിരിക്കുന്നു.

"പാർവ്വണ ശിവരാഗ് സാറിൻ്റെ സെക്ഷനിൽ ആണ് " അത് പറഞ്ഞ് ശ്രുതി ആ സെക്ഷനിലെ മെയിൻ ഹെഡിനെ പരിചയപ്പെടുത്തി കൊടുത്തു. ** ബ്രൈക്ക് ടൈമ്മിൽ മാത്രമേ പാർവ്വണക്കും, രേവതിക്കും തമ്മിൽ കാണാൻ പറ്റിയിരുന്നുള്ളു. കുറഞ്ഞ സമയത്തിനുള്ളിൽ ശ്രുതിയും അവരുമായി നന്നായി അടുത്തിരുന്നു. "ഇതെന്താ സാധനം. ഇവിടെ ഇതൊക്കെയേ ഉള്ളൂ വെറെ ഒന്നു ഇല്ലേ " രേവതി പ്ലേറ്റിലെ ബർഗറിലേക്ക് നോക്കി ചോദിച്ചു. "ഇവിടെ ഇതൊക്കെയേ ഉള്ളൂ." ബർഗർ കഴിച്ചു കൊണ്ട് ശ്രുതി പറഞ്ഞു. " പാവം അമ്മ ഉണ്ടാക്കി തരുന്ന ദോശക്കും, പുട്ടിനും ഒക്കെ വെറുതെ ഞാൻ കുറ്റം പറഞ്ഞതിന് ദൈവം തന്ന ശിക്ഷയാ ഇത് " പാർവ്വണ ബർഗർ വായിലേക്ക് വച്ചു കൊണ്ട് പറഞ്ഞു. " തുമ്പിയുടെ വീട്ടിൽ ആരോക്കെ ഉണ്ട്" ശ്രുതി അത് ചോദിച്ചതും പാർവ്വണ അവളുടെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കി. "ഇവൾ തുമ്പി എന്ന് വിളിക്കുന്നത് കേട്ടു. അതു കൊണ്ടാ ഞാനും അങ്ങനെ വിളിച്ചത്. Any problem" പാർവ്വണയുടെ മുഖഭാവം കണ്ട് ശ്രുതി സംശയത്തോടെ ചോദിച്ചു. " എയ് പ്രോബ്ലം ഒന്നും ഇല്ല. എൻ്റെ വീട്ടിൽ അച്ഛൻ, അമ്മ പിന്നെ ഒരു ബ്രദറും, സിസ്റ്ററും "അത് കേട്ട് രേവതി അവളെ തുറിച്ചു നോക്കി. " വൺ മിനിറ്റ് "

അത് പറഞ്ഞ് ശ്രുതി അവളുടെ റിങ്ങ് ചെയ്യുന്ന ഫോൺ അറ്റൻ്റ് ചെയ്യ്ത് സംസാരിക്കാൻ തുടങ്ങി. "ഡീ നിനക്ക് അച്ഛനും അമ്മയും ഒരു അനിയനും അല്ലേ ഉള്ളത് .പിന്നെ നീ എന്തിനാ സിസ്റ്റർ ഉണ്ട് എന്ന് പറഞ്ഞത് " രേവതി സംശയത്തോടെ ചോദിച്ചു. അപ്പോഴേക്കും പാർവണ എന്തോ പറയാൻ നിന്നതും ശ്രുതി ഫോൺ കട്ട് ചെയ്ത് അവരുടെ നേർക്ക് ഇരുന്നു. " എന്താ രണ്ടു പേരും കൂടി ഒരു സ്വകാര്യം " അവൾ ചിരിയോടെ ചോദിച്ചു. " ഒന്നുല്ല ചേച്ചി " " ഉം...ഓക്കേ ."അവൾ മറുപടി പറഞ്ഞു "ചേച്ചിയുടെ വീട്ടിൽ ആരൊക്കെയുണ്ട് " രേവതി ശ്രുതിയോട് ചോദിച്ചു. " എൻറെ വീട്ടിൽ അച്ഛനും അമ്മയും ഉണ്ട്. ഞാൻ ഒറ്റമകൾ ആണ് . ദേവുൻ്റെ വീട്ടിൽ ആരൊക്കെയുണ്ട് . "എൻ്റെ വീട്ടൽ അച്ഛൻ അമ്മ പിന്നെ ഒരു സിസ്റ്റർ " " ഓ... അപ്പൊ രണ്ടുപേർക്കും സിസ്റ്റർ ഉണ്ടല്ലോ "അവൾ അത് പറഞ്ഞ പ്ളേറ്റിൽ ഇരുന്ന ബാക്കി ബർഗ്ഗർ കൂടി വായിലേക്ക് വച്ചു. "പാറു "....ആരോ പിന്നിൽ നിന്നും വിളിച്ചതും അവർ മൂന്ന് പേരും ഒരുമിച്ച് തിരിഞ്ഞു നോക്കി.പിന്നിൽ നിൽക്കുന്ന ആളെ കണ്ടു പാർവണ തലയിൽ കൈവെച്ച് ടേബിളിലേക്ക് ചാരിയിരുന്നു .

"തൻ്റെ കഴിക്കൽ ഇതുവരെ കഴിഞ്ഞില്ലേ. ഞാൻ എത്ര നേരമായി തന്നെ വെയിറ്റ് ചെയ്യുന്നു .വേഗം വാ പാറു." അയാൾ പാർവ്വണയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു. അത് കണ്ടു പാർവ്വണ രേവതിയുടെയും രേവതിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി. ശേഷം അയാളുടെ കൈ വീടുവയ്ക്കാൻ ശ്രമിച്ചു . "ഞാനിപ്പോ വരാം സാർ നടന്നോളൂ അഞ്ചുമിനിറ്റ് "അവൾ ദയനീയമായി പറഞ്ഞു. അത് കേട്ടതും അയാൾ തിരിഞ്ഞുനടന്നു. അപ്പോഴാണ് അവരുടെ അരികിലിരിക്കുന്ന രേവതിയെ അയാൾ കണ്ടത്. " ഹായ് ഇതാരാ ശ്രുതി ന്യൂ അപ്പോയ്മെൻ്റ് ആണോ" രേവതിയെ നോക്കി അയാൾ ചോദിച്ചു . "അതെ സാർ.എൻ്റെ സെക്ഷനിൽ തന്നെ ആണ് വർക്ക് ചെയ്യുന്നേ '' "ആണോ .ഒക്കെ. പേരെന്താ " "രേവതി "അവൾ പറഞ്ഞു . ''ok revathy .I catch you later" അത് പറഞ്ഞ് അയാൾ തിരിഞ്ഞ് നടന്നു " Oh my god " പാർവ്വണ തലയ്ക്ക് കൈ കൊടുത്തു സീറ്റിലേക്ക് ചാരിയിരുന്നു. "എന്താ തുമ്പി എന്താ പറ്റിയേ " രേവതി സംശയത്തോടെ ചോദിച്ചു. "ലോകത്തിൽ ഞാൻ കണ്ടതിൽ വെച്ച് ഭൂലോക കോഴി ആണായാൽ "അവൾ ദേഷ്യത്തോടെ പറഞ്ഞു . "അത് ശരിയാ ദേവു സാർക്ക് ശരിക്കും ഒരു കോഴി സ്വഭാവം ആണ്. " ശ്രുതിയും ദേഷ്യത്തോടെ തന്നെ പറഞ്ഞു. " ആണോ" രേവതിയും അതിശയത്തോടെ ചോദിച്ചു .

" എന്നാ ഞാൻ പോട്ടെ അല്ലെങ്കിൽ ആ കാലൻ വീണ്ടും വരും. അയാളുടെ പാറു എന്ന വിളി കേട്ടാൽ തന്നെ കാലുവാരി തറയിൽ അടിക്കാൻ തോന്നും. കാലൻ " പാർവ്വണ അത് പറഞ്ഞ് അവിടെ നിന്നും എഴുന്നേറ്റു പോയി .അവൾ ഓടി പിടഞ്ഞ് പോകുന്നത് നോക്കി ശ്രുതിയും രേവതിയും ഇരുന്ന് ചിരിക്കാൻ തുടങ്ങി . പിന്നീട് ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് അവർ തമ്മിൽ കണ്ടു . വൈകുന്നേരം ഓഫീസ് കഴിഞ്ഞ് രേവതിയും പാർവ്വണയും വീട്ടിലേക്ക് ഇറങ്ങി. ഓഫീസിൽ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു അവർ മുന്നോട്ട് നടക്കുകയാണ്. മഴചെറുതായിചാറുന്നുണ്ട് .അതുകൊണ്ട് തന്നെ ഇരുവരും ഒരു കുടയിൽ ആണ് പോകുന്നത്. വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് ഇറങ്ങിയതും ഒരു കാർ വന്നു ചളി തെറിപ്പിച്ചു മുന്നോട്ടു പോയതും ഒപ്പമായിരുന്നു.പാർവ്വണയുടെ ഡ്രസ്സിൽ മുഴുവൻ ചളിയായി.അവൾ ദേഷ്യത്തോടെ കാറിന് പിന്നാടെ ഓടി . അത്യാവശ്യമായി ഒരു ഫയൽ എടുക്കാനായി വീട്ടിലേക്ക് ശിവ വരുകയായിരുന്നു. അപ്പോഴാണ് കാറിനു പിന്നിൽ ഒരു പെൺകുട്ടി ഉറക്കെ വിളിച്ചു കൂകി കൊണ്ട് ഓടുന്നത് കണ്ടത്. അവൻ പെട്ടെന്ന് കാർ നിർത്തി .പാർവണ കാറിൻ്റെ ഗ്ലസ്സിൽ തട്ടിയതും അവൻ ഗ്ലാസ്സ് താഴ്ത്തി. പെട്ടെന്ന് കാറിനുള്ളിലിരിക്കുന്ന ശിവയെ കണ്ടതും അവളുടെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി .

"എന്താ " ശിവ ഗൗരവത്തോടെ ചോദിച്ചു. " എന്താടോ തനിക്ക് കണ്ണ് കണ്ടൂടെ " അവൾ ദേഷ്യതോടുകൂടി ചോദിച്ചു. "എനിക്ക് നല്ല വ്യക്തമായി കണ്ണു കാണും.ഇത് ചോദിക്കാനാണോ നീ എൻ്റെ കാറിന് പിന്നാലെ ഓടിയത് " അവനും അതേ രീതിയിൽ മറുപടി പറഞ്ഞു. " എന്നാ തൻ്റെ ആ മത്തങ്ങ കണ്ണ് വച്ച് നോക്ക്. തൻ്റെ കാർ പോയപ്പോൾ എൻ്റെ ഡ്രസ്സിലേക്കാ മുഴുവൻ ചളി തെറിച്ചത്." അവൾ ഡ്രസ്സിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. " "ഓഹോ ...റോഡായാൽ കുഴി ഉണ്ടാവും മഴപെയ്ത് വെള്ളം നിറഞ്ഞു എന്നും വരും ചിലപ്പോൾ വണ്ടി പോയാൽ നടക്കുന്നവരുടെ മേൽ ചളി തെറിച്ചു എന്നും ഇരിക്കും" " ഡോ തെറ്റ് ചെയ്തിട്ട് താൻ അധികപ്രസംഗം പറയുന്നോ. അവൾ കൈ ചൂണ്ടി കൊണ്ടു പറഞ്ഞു "ഡീ നിന്നോട് ഞാൻ രാവിലെ പറഞ്ഞതാണ് കൈ ചൂണ്ടി കൊണ്ട് സംസാരിക്കരുതെന്ന് " അവളുടെ കൈ തിരിച്ചു കൊണ്ട് അവനും പറഞ്ഞു. അവൾ വേദന കൊണ്ട് കൈ പിന്നിലേക്ക് വലിച്ചു. "പിന്നെ താൻ പറഞ്ഞത് അനുസരിക്കാൻ ഞാൻ തന്നെ ഭാര്യ ഒന്നും അല്ല. ഞാൻ ഇനിയും കൈ ചൂണ്ടി സംസാരിക്കും" അവൾ കൈ കുടഞ്ഞു കൊണ്ട് പറഞ്ഞു. " അത് ശരിയാ. എൻ്റെ ഭാര്യ ആയിരുന്നെങ്കിൽ ഇങ്ങനെ സംസാരിക്കാൻ നിൻ്റെ നാവ് പൊങ്ങില്ലാ. നിൻ്റെ കരണം നോക്കി ഒന്ന് പൊട്ടിക്കുമായിരുന്നു''

"പിന്നെ ' ..താൻ എന്നേ തല്ലുമ്പോൾ എൻ്റെ കൈ മാങ്ങ പറിക്കാൻ പോവാണല്ലോ. എന്നെ തല്ലിയാൽ ഞാനും തിരിച്ച് തല്ലും. ഭർത്താവാണെന്നൊന്നും നോക്കില്ല" "പിന്നെ നീ കുറേ എന്നെ തല്ലും .ഭാര്യ ആയാൽ ഭാര്യയുടെ സ്ഥാനത്ത് നിൽക്കണം അല്ലെങ്കിൽ ഏതു സമയവും അടി വാങ്ങാനേ സമയം കാണു'' അവരുടെ സംസാരം കേട്ട് രേവതി അന്തം വിട്ട് നിൽക്കുകയാണ്. അവരുടെ വർത്തമാനം കേട്ടാൽ ശരിക്കും ഭാര്യ ഭർത്താവാണെന്ന് തോന്നു. " തുമ്പി.. മതി വാ പോകാം: " രേവതി അവളെ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞു. "നിക്കടി ഒരു മിനിറ്റ് .ഇയാളെ കൊണ്ട് സോറി പറയിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ" "എൻ്റെ പട്ടി പറയും നിന്നോട് സോറി " " തന്നെ കൊണ്ട് സോറി പറയിക്കാൻ എനിക്ക് അറിയാം" " തുമ്പി നിന്നോടല്ലേ പറഞ്ഞേ വരാൻ " രേവതി അവളുടെ കൈ പിടിച്ച് വലിച്ച് മുന്നോട്ട് നടന്നു. " തന്നെ കൊണ്ട് സോറി പറയിപ്പിച്ചില്ലെങ്കിൽ എൻ്റെ പേര് പാർവ്വണ എന്ന് അല്ല " അവൾ തിരിഞ്ഞ് നോക്കി കൊണ്ട് പറഞ്ഞു. " നീ പോടി " അവൻ കാർ മുന്നോട്ട് എടുത്തു കൊണ്ട് പറഞ്ഞു. " നീ പോടാ പട്ടി" പാർവ്വണ കാറിൽ പോകുന്ന ശിവയെ വിളിച്ച് പറഞ്ഞു. ** "എന്താ ശിവ .ഒരു ഫയൽ എടുത്ത് വരാൻ ആണോ ഇത്ര ടൈം" ശിവയുടെ കൈയ്യിലുള്ള ഫയൽ വാങ്ങി കൊണ്ട് ദേവ ചോദിച്ചു.

"ഒരു വായാടി മനുഷ്യൻ്റെ സമയം എല്ലാം കളഞ്ഞു. നാശം" അത് പറഞ്ഞ് ശിവ തിരക്കിട്ട് കൊണ്ട് കോൺഫറൻസ് ഹാളിലേക്ക് നടന്നു. ശിവയ്ക്ക് പിന്നാലെ ദേവയും ഫയലുമായി കോൺഫ്രൻസ് ഹോളിലേക്ക് നടന്നു . രണ്ട് ദിവസമായി ദേവയും, ശിവയും നല്ല തിരക്കിൽ ആണ്. അവർ ഇരുവരുടേയും ഡ്രീം പ്രൊജക്ടുകളിൽ ഒന്നായ മൺസൂൺ കമ്പനിയുമായുള്ള പാർട്ട്ണർ ഷിപ്പ് പൊജക്ടിൽ ആയിരുന്നു അവരുടെ ശ്രദ്ധ മുഴുവനും. ** വീട്ടിലെത്തിയ പാർവണ കുളി കഴിഞ്ഞ് ഹാളിൽ വന്ന് ഇരിക്കുകയാണ്.അപ്പോഴും അവൾ മുഖം വീർപ്പിച്ച് ഇരിക്കുക തന്നെയാണ് .' "എന്താ തുമ്പി ... എന്തിനാ നീ ഇങ്ങനെ മുഖം വീർപ്പിച്ച് ഇരിക്കുന്നെ .നമുക്ക് അറിയാത്ത ഏതോ ഒരാൾ എന്തോ പറഞ്ഞു എന്ന് വെച്ച് നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെട്ട് ഇരിക്കുന്നെ. അതൊക്കെ വിട്ടേക്ക് "അവളെ സമാധാനിപ്പിക്കാൻ ആയി രേവതി പറഞ്ഞു. " ഇത് അങ്ങനെ വിടാൻ പറ്റില്ല ദേവു ' അയാൾക്ക് പണമുള്ളതിൻ്റെ അഹങ്കാരം ആണ്. അത് തീർത്തു കൊടുക്കാൻ എനിക്ക് അറിയാം .ഒരു അവസരം കിട്ടട്ടെ " അവൾ അവിടെ നിന്നും എഴുന്നേറ്റു അടുക്കളയിലേക്ക് പോയി. അല്ലെങ്കിലും അവളുടെ ദേഷ്യത്തെക്കുറിച്ച് രേവതിക്ക് നന്നായി അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ അവൾ പിന്നീട് ഒന്നും പറയാൻ പോയില്ല. രാത്രി ആയപ്പോഴേക്കും പാർവണ ഏറെക്കുറെ ഓക്കെയായിരുന്നു. അവർ ഇരുവരും ഭക്ഷണമെല്ലാം കഴിച്ചു റൂമിലേക്ക് കിടക്കാനായി വന്നു.

സാധാരണ എന്തെങ്കിലുമൊക്കെ സംസാരിക്കുന്ന രേവതി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കേട്ട് അവൾക്ക് എന്തോ സംശയം തോന്നി. " എന്താ ദേവു എന്താ പറ്റിയെ " പാർവണ ചോദിച്ചു. " ഒന്നുമില്ല" അവൾ മുഖത്ത് ഒരു ചിരി വരുത്തിക്കൊണ്ട് പറഞ്ഞു. "നീ ആരോടാ ഈ കള്ളം പറയുന്നേ. എന്റെ ദേവു സത്യം പറ എന്താ കാര്യം" അവൾ രേവതിയോട് വീണ്ടും വീണ്ടും ചോദിച്ചു. അതുകേട്ട് അവൾ പതിയെ ബെഡിൽ നിന്നും എഴുന്നേറ്റ് ജനലിനരികിർ വന്ന് നിന്ന് അകലേക്ക് നോക്കി . "എന്താ കാര്യം" അവളുടെ തോളിൽ തട്ടിക്കൊണ്ട് പാർവണ ചോദിച്ചു "അമ്മ വിളിച്ചിട്ടുണ്ടായിരുന്നു " അവൾ പറഞ്ഞു "അതിനെന്താ " "അത് പിന്നെ " " എന്താ കാര്യം എന്ന് വെച്ചാൽ പറയ് പെണ്ണേ " "അത് പിന്നെ ഒരു നല്ല കല്യാണാലോചന വന്നിട്ടുണ്ട് .അവർക്ക് എല്ലാവർക്കും ഇഷ്ടമായി എന്ന് പറഞ്ഞു. എന്നോട് ഞായറാഴ്ച അവിടേക്ക് വരാൻ പറഞ്ഞു " "ഓ ...'അതാണോ കാര്യം. ഞാൻ എന്താണാവോ എന്ന് വിചാരിച്ചു. ഇതിനാണോ നീ ഇങ്ങനെ സങ്കടപ്പെട്ട് ഇരിക്കുന്നേ. നിനക്ക് സമ്മതം അല്ലെങ്കിൽ ഒരു കല്യാണവും നടത്തില്ല. പിന്നെ നമ്മൾ ഇപ്പോ ഇവിടെ ജോലിക്ക് കയറിയിട്ട് അല്ലേ ഉള്ളൂ . അതുകൊണ്ട് ഞാൻ അമ്മയോട് പറയാം. നീ പേടിക്കാതിരിക്ക്. വന്ന് കിടന്നുറങ്ങാൻ നോക്ക് നാളെ ഓഫീസിൽ പോകേണ്ടതല്ലേ"

അത് പറഞ്ഞു പാർവണ ബെഡിൽ വന്നു കിടന്നു കുറച്ചു കഴിഞ്ഞതും രേവതിയും അവളുടെ അരികിൽ വന്നു കിടന്നു ** രാവിലെ ശിവ പതിവിലും വൈകിയാണ് എഴുന്നേറ്റത്. ഓഫീസിലെ രണ്ട് ദിവസത്തെ തിരക്കുകൾ ദേവയേയും ശിവയേയും ഒരുപോലെ തളർത്തിയിരുന്നു രാവിലെതന്നെ ശിവയുടെ പി.എ ആയ മായയുടെ കോൾ കേട്ടാണ് അവൻ ഉറക്കം ഉണർന്നത്. അവൻ വേഗം തന്നെ കോൾ അറ്റൻഡ് ചെയ്തു. " ഹലോ സാർ ഇന്നലെ സാറിന്റെ സെക്ഷനിലെ ന്യൂ അപ്പോയമെൻ്റ് വന്നിട്ടുണ്ടായിരുന്നു .പക്ഷേ സാർ തിരക്കിലായത് കാരണം ആണ് അത് അറിയിക്കാതിരുന്നത്. ഇന്ന് ആ കുട്ടിയുമായി ഒരു നേരിട്ടുള്ള മീറ്റിംഗ് ഫിക്സ് ചെയ്യട്ടെ .കമ്പനിയിലെ ബോണ്ടിനെ കുറിച്ചും മറ്റ് റൂൾസ് ആൻഡ് റെഗുലേഷനെ കുറിച്ചും സാർ അല്ലേ പറയേണ്ടത് " "ഒക്കെ. ഒരു 10 മണിയാവുമ്പോൾ ക്യാബിനിലേക്ക് വരാൻ പറഞ്ഞാൽ മതി. അവരുടെ പേരെന്താ " "പാർവണ എന്നാണ് " " പാർവണ .. ഓക്കെ.... വേറെ എന്തെങ്കിലും '' " വേറെ നമ്മൾ കഴിഞ്ഞ ആഴ്ച ചെയ്തുകൊടുത്ത ആദം ബിൾഡേഴ്സ് അവരുടെ മറ്റൊരു പാർട്ണർ ഗ്രൂപ്പിന്റെ ആഡ് കൂടി വേണം എന്ന് പറഞ്ഞിട്ടുണ്ട്.

അതിനെക്കുറിച്ച് കൂടുതൽ ഡീറ്റെയിൽസ് അറിയുന്നതിന് വേണ്ടി സാറിനെ ഒന്ന് നേരിട്ട് കാണണം ഒരു മീറ്റിംഗ് അറേഞ്ച് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട് .സാർ ഫ്രീ ആവുന്ന സമയം പറഞ്ഞാൽ അവരെ അറിയിക്കാമായിരുന്നു . "ഇന്ന് വേറെ ഏതെങ്കിലും മീറ്റിംഗ് ഉണ്ടോ " " ഇല്ല സർ .രണ്ടുദിവസം തിരക്കായതിനാൽ സാറിനെ വേറെ മീറ്റിംഗ് ഒന്നുംതന്നെ ഫിക്സ് ചെയ്തിട്ടില്ല'' " ഒക്കെ .എന്നാൽ ഉച്ചയ്ക്ക് ശേഷം അവരോട് കമ്പനിയിലേക്ക് വരാൻ പറയു ." " ഒക്കെ സാർ "അതു പറഞ്ഞു ഫോൺ കട്ട് ചെയ്തു. ശിവ എഴുന്നേറ്റ് ബാത്റൂമിലേക്ക് പോയി. ശിവ ഫ്രഷായി താഴേക്ക് വന്നിരുന്ന് ന്യൂസ് പേപ്പർ വായിക്കുമ്പോൾ ആണ് ദേവ ജോഗിങ്ങ് കഴിഞ്ഞ് അകത്തേക്ക് വരുകയായിരുന്നു. " ഗുഡ്മോർണിംഗ് ദേവാ " "വെരി ഗുഡ് മോർണിംഗ് " "നീയെന്താ ഇന്ന് ലേറ്റ് ആയിട്ടാണോ എഴുന്നേറ്റത് " "അതെ കുറച്ചു ലേറ്റ് ആയി. രണ്ട് ദിവസം ഫുൾ ടെൻഷൻ ആയിരുന്നല്ലോ." " ഉം... വേഗം പോയി റെഡിയാവാൻ നോക്ക് " അത് പറഞ്ഞു ദേവ മുകളിലേക്ക് കയറി പോയി . ** "എടി വേഗം ഇറങ്ങ്.എന്തൊരു ഒരുക്കമാ ഇത്. നീ ഇത് ഓഫീസിലേക്ക് ആണോ അതോ കല്യാണത്തിന് ആണോ പോകുന്നേ" പാർവണ കണ്ണാടിയിൽ നോക്കുന്ന രേവതി കളിയാക്കികൊണ്ട് ചോദിച്ചു

"കല്യാണത്തിന് ആണെങ്കിലും ജോലിക്ക് ആണെങ്കിലും പറഞ്ഞ രീതിയിൽ തന്നെ പോണം. നീ കേട്ടിട്ടില്ലേ ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണം എന്ന് " "അതെ ...അതെ... നീ വേഗം വരാൻ നോക്ക് " അത് പറഞ്ഞ അവർ വീട് പൂട്ടി നേരെ ഓഫീസിലേക്ക് നടന്നു. ** "രേവതി" ശ്രുതി വന്ന് വിളിച്ചപ്പോൾ രേവതി ലാപ്ടോപ്പിൽ നിന്നും തല ഉയർത്തി നോക്കി. " തന്നെ സാർ വിളിക്കുന്നുണ്ട്. സാറിൻ്റെ ക്യാമ്പിലേക്ക് ചെല്ലു " "ക്യാമ്പിനിലേക്കോ "രേവതി പേടിച്ചു കൊണ്ട് ചോദിച്ചു. "പേടിക്കുക ഒന്നും വേണ്ട സാർ പാവാ. താൻ new appointment അല്ലേ. അതുകൊണ്ട് ഇവിടുത്തെ ചില കണ്ടീഷനുകളും മറ്റും പറയാൻ വേണ്ടി വിളിക്കുന്നതാ താൻ എന്തായാലും ചെല്ല് " അതുപറഞ്ഞ് ശ്രുതി അവളുടെ സീറ്റിലേക്ക് ഇരുന്നു രേവതി പേടിച്ച് പേടിച്ച് സാറിൻറെ ക്യാബിനിലേക്ക് നടന്നു ': "May I come in sir" ആരോ വിളിച്ചതും ദേവ ഫയലിൽ നിന്നും മുഖമുയർത്തി നോക്കി .മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും രേവതിയും ,ദേവയും ഒരുമിച്ച് ഞെട്ടിയിരുന്നു............ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story