പാർവതി ശിവദേവം: ഭാഗം 41

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

നിർത്താതെയുള്ള കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് രേവതി അടുക്കളയിൽനിന്നും വാതിലിനരികിലേക്ക് വന്നത് . വാതിലിലെ ലോക്ക് തുറന്നു പതിയെ പുറത്തേക്ക് നോക്കിയതും പുറത്തു നിൽക്കുന്ന ആളെ കണ്ടു അവൾ ശരിക്കും ഞെട്ടിയിരുന്നു. "ദേവ സാർ എന്താ ഇവിടെ "അവൾ അതിശയത്തോടെ വാതിൽ തുറന്നു കൊണ്ട് ചോദിച്ചു . "കിന്നാരം ചോദിക്കാതെ വാതിൽ തുറക്ക് പെണ്ണേ "ദേവ അതുപറഞ്ഞ് വാതിൽ മുഴുവനായി തുറന്നു അകത്തേക്ക് കയറി. " നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെ സാറേന്ന് വിളിക്കരുതെന്ന് .നിനക്കെന്താ എന്നെ ദേവേട്ടാ എന്നുവിളിച്ചാ" ദേവ ഇരുകൈകളും കെട്ടിനിന്ന് അവളോട് ചോദിച്ചു . "അത്.. അത് ഞാൻ പെട്ടെന്ന് അറിയാതെ വിളിച്ചതാ .ദേവേട്ടൻ പോയിക്കോ. ആരെങ്കിലും കാണും" അവൾ ടെൻഷനോടെ പറഞ്ഞു .

" നിന്നെ കാണാൻ ഞാൻ ഗേറ്റിനരികിൽ വന്നു നോക്കുമ്പോൾ താഴെ ഹൗസ് ഓണറുടെ വീട്ടിൽ ആരെയും കാണാനില്ല .അപ്പോംഞാൻ പതിയെ കേറിവന്നതാ ഇവിടേക്ക്" അതുപറഞ്ഞ് ദേവ ഹാളിലെ സെറ്റിയിൽ വന്നിരുന്നു . "ഇതെന്താ അവിടെ ഇരിക്കുന്നേ. ദേവേട്ടൻ പോവാൻ നോക്ക് .എനിക്ക് പേടിയാവുന്നുണ്ട് "രേവതി അവനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു . " ഞാൻ പോവാനല്ല വന്നത് .നീ ഇവിടെ ഒറ്റയ്ക്ക് അല്ലേ. പാർവണ ഇല്ലാതെ നീയെങ്ങനെ ഒറ്റയ്ക്ക് ഇവിടെ ഇരിക്കും. അതുകൊണ്ട് ഞാൻ നിനക്ക് ഒരു കൂട്ടു വന്നതാ ." "അങ്ങനെ ദേവേട്ടന്റെ കൂട്ട് എനിക്ക് വേണ്ട. താഴെ ഹൗസ് ഓണറുടെ മകൾ വരദ കുറച്ചുകഴിഞ്ഞ് ഇങ്ങോട്ട് വരും ." അവൾ ദേഷ്യത്തോടെയാണ് അത് പറഞ്ഞത് . "അതിനെന്താ വന്നോട്ടെ. നീ എന്തെങ്കിലും പറഞ്ഞു തിരികെ വിട്ടാൽ മതി .ഞാൻ ഇവിടെ നിനക്കൊരു കൂട്ടായിട്ട് ഇങ്ങനെ ഇരിക്കാം "

"അങ്ങനെ ഇവിടെ ഇരിക്കണ്ട. മോൻ പോകാൻ നോക്കിക്കേ" അത് പറഞ്ഞതും അടുക്കളയിൽ നിന്നും കരിഞ്ഞ മണം വന്നതും ഒപ്പമായിരുന്നു . "അയ്യോ എന്റെ കറി" അതു പറഞ്ഞ് അവൾ നേരെ അടുക്കളയിലേക്ക് ഓടി. അവൾക്കു പിന്നാലെ ഒരു ചെറിയ ചിരിയോടെ ദേവയും . "ഈ ദേവേട്ടൻ കാരണം എന്റെ കറിയെല്ലാം മൊത്തം നാശായി" അവൾ ഗ്യാസ് ഓഫ് ചെയ്തു കരിഞ്ഞ പാത്രം സിങ്കിലേക്ക് ഇട്ടുകൊണ്ട് പറഞ്ഞു . "അതിനെന്താ ദേവൂട്ടിക്ക് കറി വേണോ. നീ പറഞ്ഞാ ഞാൻ എത്ര വേണമെങ്കിലും ഉണ്ടാക്കി താരാലോ" ദേവ അവളെ പിന്നിൽ നിന്നും കെട്ടി പിടിച്ചു കൊണ്ട് പറഞ്ഞു . "അയ്യടാ എനിക്ക് ഒരു കറിയും വേണ്ട .ഇയാൾ ഒന്ന് വേഗം പോവാൻ നോക്കിയേ "അവൾ അവന്റെ കൈ തന്റെ മേൽ നിന്നും മാറ്റിക്കൊണ്ട് പറഞ്ഞു . "നീ ഇനി എന്തൊക്കെ പറഞ്ഞാലും ശരി ഞാൻ ഇന്ന് ഇവിടെ നിൽക്കും അത് ഉറപ്പാണ്." ദേവയും കൊടുക്കാതെ തന്നെ പറഞ്ഞു . " ദേവേട്ടാ പ്ലീസ് .നമ്മുടെ കാര്യം ആർക്കും അറിയില്ല. ഇവിടെ അതിനിടയിൽ ഇങ്ങനെയൊക്കെ ശരിയാവില്ല .ദേവേട്ടൻ പോ' അവൾ അപേക്ഷയോടെ പറഞ്ഞു

. "നീ ഇങ്ങനെ പേടിക്കാതിരിക്ക് പെണ്ണെ. ഞാൻ ഇവിടേയ്ക്ക് വന്നത് ആരും കണ്ടിട്ടില്ല. അതുപോലെ നാളെ രാവിലെ നേരം വെളുക്കും മുൻപ് ഞാൻ ഇവിടെ നിന്നും പൊയ്ക്കോളാം. ഒരു മനസ്സമാധാനം കിട്ടുന്നില്ലടി ഇവിടെ നീ ഇങ്ങനെ ഒറ്റയ്ക്ക്. എന്തോ പറ്റുന്നില്ല അതാ ഞാൻ ഇവിടേക്ക് വന്നത്" ദേവ സങ്കടത്തോടെ പറഞ്ഞു. ആ ഡയലോഗിൽ രേവതിയും ഫ്ലാറ്റായി. "നീ ഇങ്ങനെ നോക്കി നിൽക്കാതെ എനിക്ക് എന്തെങ്കിലും കഴിക്കാൻ താ. വിശന്നിട്ടു വയ്യ" ദേവാ അതു പറഞ്ഞ് കൈ കഴുകി നേരെ ഡൈയ്നിങ്ങ് ടേബിളിൽ ചെന്നിരുന്നു. രേവതി ഒരു ചിരിയോടെ ചോറും കറിയും എല്ലാം എടുത്ത് മേശപ്പുറത്തു കൊണ്ടുവന്നു വെച്ചു ..ദേവ അപ്പോഴേക്കും പ്ലേറ്റ് എല്ലാം എടുത്തുവെച്ച് റെഡിയായിരുന്നു . രേവതി വന്നതും പ്ലേറ്റിലേക്ക് ചോറ് വിളമ്പി അതിലേക്ക് കറിയും ഒഴിച്ചു അച്ചാറും പപ്പടവും ഉണ്ടായിരുന്നു . "എന്താ നോക്കിയിരിക്കുന്നേ. കഴിക്ക് ദേവേട്ടാ" പ്ലേറ്റിലേക്ക് തന്നെ നോക്കിയിരിക്കുന്ന ദേവയെ നോക്കി രേവതി പറഞ്ഞു .

"നീ കഴിക്കുന്നില്ലേ " 'ദേവേട്ടൻ കഴിക്ക് .അത് കഴിഞ്ഞ് ഞാൻ കഴിക്കാം " "അങ്ങനെ ഇപ്പോ എന്നെ ഒറ്റയ്ക്ക് കഴിപ്പിക്കേണ്ട .നീയും കൂടി ഇരിക്ക്." അതുപറഞ്ഞ് ദേവാ അടുത്തുള്ള ചെയർ വലിച്ചിട്ട് അതിലേക്ക് രേവതിയെ കൂടി ഇരുത്തി. ശേഷം തന്റെ മുൻപിലുള്ള പ്ലേറ്റ് രേവതിയുടെ നേർക്ക് വച്ചുകൊടുത്തു.രേവതിയാണെങ്കിൽ എന്താ എന്ന ഭാവത്തിൽ ദേവയേയും തന്റെ മുന്നിലിരിക്കുന്ന പ്ലേറ്റിലേക്കും മാറി മാറി നോക്കി. "മിഴിച്ചിരിക്കാതെ ചോറ് ഇങ്ങോട്ട് വാരി താ പെണ്ണേ " ദേവ അവളെ നോക്കി പറഞ്ഞു . രേവതി ഒന്ന് ആലോചിച്ചിരുന്ന ശേഷം പ്ലേറ്റിൽ നിന്നും ചോറ് എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു . ആദ്യം ചെറിയ ഒരു മടി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറി. അവന് വാരി കൊടുക്കുന്നതിനൊപ്പം തന്നെ അവളും കഴിച്ചിരുന്നു. ഭക്ഷണം കഴിച്ച് പ്ലേറ്റ് എല്ലാം അടുക്കളയിലേക്ക് കൊണ്ടുപോയി വെക്കുമ്പോഴാണ് വീണ്ടും കോണിങ് ബെൽ അടിക്കുന്ന ശബ്ദം അവർ കേട്ടത്. അതുകേട്ടതും രേവതിക്ക് ആകെ പേടിയാവാൻ തുടങ്ങി .

"ദേവേട്ടാ വരദയായിരിക്കും എനിക്ക് പേടിയാവുന്നു "അവൾ ആകെ ഭയത്തോടെ പറഞ്ഞു. " നീ ഇങ്ങനെ പേടിക്കാതെ.നീ ഒരു കാര്യം ചെയ്യ്. ചെന്ന് വാതിൽ തുറക്ക്. എന്നിട്ട് എന്തെങ്കിലും പറഞ്ഞ് അവളെ പറഞ്ഞയക്ക് . ഞാൻ റൂമിൽ ഇരിക്കാം "അതുപറഞ്ഞ് ദേവ മുറിയിലേക്ക് കയറിപ്പോയി . രേവതി ചെറിയ ഒരു പേടിയോടെ ചെന്ന് വാതിൽ തുറന്നു. പ്രതീക്ഷിച്ചപോലെ അത് വരദ തന്നെയായിരുന്നു . "ഞാൻ എത്ര നേരമായി ചേച്ചി ബെല്ലടിക്കുന്നു. ചേച്ചി ഇത് എവിടെ പോയി കിടക്കുകയായിരുന്നു" "ഞാൻ.. ഞാൻ.. ബാത്റൂമിൽ ആയിരുന്നു. അതാ കേൾക്കാഞ്ഞത്. വരദ എന്താ ഈ സമയത്ത്" " ഇതാപ്പോ നന്നായേ. ചേച്ചി ഇവിടെ ഒറ്റയ്ക്ക് അല്ലേ. അപ്പൊ ചേച്ചിക്ക് കൂട്ടുകിടക്കാൻ വേണ്ടി വന്നതാ .പാർവണ ചേച്ചി ആണെങ്കിൽ ഒരു നൂറ് തവണയെങ്കിലും വിളിച്ചിട്ട് ഉണ്ടാവും ചേചിടെ അടുത്ത് എത്തിയോ എത്തിയോ എന്ന് ചോദിച്ച്" അവൾ അത് പറഞ്ഞ് അകത്തേക്ക് കയറാൻ നിന്നതും രേവതി അവളെ തടഞ്ഞു . "അയ്യോ അതിന്റെ ആവശ്യം ഒന്നും ഇല്ല. മോള് പോയി കിടന്നോ.

ഞാൻ ഇവിടെ ഒറ്റയ്ക്ക് കിടന്നു കൊണ്ട്. കുഴപ്പമില്ല .." "വേണ്ട ചേച്ചി ഒറ്റയ്ക്ക് കിടകണ്ട.എനിക്ക് കുഴപ്പമൊന്നുമില്ല. ഞാനിവിടെ ചേച്ചിയുടെ കൂടെ കിടന്നോളാം" അവൾ വീണ്ടും പറഞ്ഞു. " അത് എനിക്ക് കുറേ ഓഫീസ് വർക്കുകൾ ഉണ്ട് .അതുകൊണ്ട് ലൈറ്റ് ഓഫ് ചെയ്യില്ല. അതുകൊണ്ട് മോള് പൊയ്ക്കോ ." എന്തൊക്കെ പറഞ്ഞിട്ടും വരദ തിരിച്ച് പോകാൻ കൂട്ടാക്കുന്നില്ല . "കുട്ടി ഞാൻ പറയുന്നത് ഒന്ന് കേൾക്കു. കുട്ടി കൂടി ഇവിടെ ഉണ്ടെങ്കിൽ അത് എനിക്ക് കൂടുതൽ ബുദ്ധിമുട്ടാണ് ഉണ്ടാവുക അതുകൊണ്ട് കുട്ടി പൊയ്ക്കോളൂ ".രേവതി സ്വരം കടുപ്പിച്ച് പറഞ്ഞതും വരദ ഒന്നും മിണ്ടാതെ തിരിച്ച് പോയി. അവളോട് അങ്ങനെ പെരുമാറിയതിൽ രേവതിയ്ക്കും ചെറിയ ഒരു വിഷമം ഉണ്ടായിരുന്നു. അവൾ വാതിൽ ലോക്ക് ചെയ്തു അടുക്കളയിലേക്ക് തിരിച്ചുപോയി. അവിടത്തെ പണികളെല്ലാം ഒരുവിധം ഒരുക്കിയ ശേഷം റൂമിലേക്ക് വന്നു .ദേവ ബെഡ് റെസ്റ്റിൽ ചാരിയിരുന്ന് ഫോണിൽ നോക്കുകയായിരുന്നു. "ദേവേട്ടൻ എണീറ്റേ. ഞാൻ ബെഡ് ഷീറ്റ് വിരിച്ചു തരാം "അതു പറഞ്ഞതും ദേവ ബെഡിൽ നിന്നും എണീറ്റു . "താൻ ഇവിടെ കിടന്നോ. ഞാൻ ഹാളിലെ സോഫയിൽ കിടക്കാം ."അത് പറഞ്ഞ് ദേവ പുറത്തേക്ക് ഇറങ്ങി .

"വേണ്ട ദേവേട്ടാ ...ദേവേട്ടൻ ഇവിടെ കിടന്നോ. ഞാൻ അവിടെ കിടക്കാം " "വേഗം വിരിച്ച് കിടന്നുറങ്ങാൻ നോക്ക് പെണ്ണേ." അത് പറഞ്ഞു ദേവ ഹാളിലേക്ക് പോയി . രേവതി കിടക്ക കുടഞ്ഞു വിരിച്ച് ബെഡിൽ കിടന്നു. കുറച്ചു കഴിഞ്ഞതും തന്റെ അരികിൽ ആരോ കിടക്കുന്നുണ്ട് എന്ന് മനസ്സിലായതും രേവതി ഞെട്ടി പിടഞ്ഞെഴുന്നേറ്റു ലൈറ്റിട്ടു . "എന്താടി..." ദേവ മുഖത്തേക്ക് ലേറ്റ് അടിച്ചതും അനിഷ്ടത്തോടെ ചോദിച്ചു. " ദേവേട്ടൻ ഹാളിൽ കിടക്കാം എന്നല്ലേ പറഞ്ഞേ. പിന്നെ എന്തിനാ ഇവിടെ വന്നു കിടക്കുന്നേ." "പിന്നെ... ഞാനും ഇവിടെ നിന്നോടൊപ്പം കിടക്കാം എന്ന് പറഞ്ഞാൽ നീ സമ്മതിക്കുമോ. ഇല്ലല്ലോ അതുകൊണ്ട് ഞാൻ അങ്ങനെ പറഞ്ഞത്. നീ ലൈറ്റ് ഓഫ് ചെയ്തു വന്ന് കിടക്ക്." "പറ്റില്ല ...ദേവേട്ടൻ ഇവിടെ കിടന്നോ. ഞാൻ അവിടെ കിടന്നോണ്ട്" അത് പറഞ്ഞു രേവതി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ദേവ അവളുടെ കയ്യിൽ പിടിച്ചു . "നീ ഇവിടെ എന്നോടൊപ്പം കിടന്നു എന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ല. അതുകൊണ്ട് പൊന്നുമോള് ലൈറ്റ് ഓഫ് ചെയ്ത് ഇവിടെ വന്ന് കിടന്നേ .

അല്ലെങ്കിൽ എന്റെ തനി സ്വഭാവം നീ കാണും." ദേവ അത് നല്ല ദേഷ്യത്തിൽ ആയിരുന്നു പറഞ്ഞിരുന്നത്. എങ്കിലും രേവതി അവന്റെ കൈ വിടുവിച്ച് ഹാളിലേക്ക് പോകാൻ നിന്നെങ്കിലും ദേവ അത് സമ്മതിച്ചില്ല . അതുകൊണ്ടുതന്നെ അവൾ ബെഡിൽ കുറച്ചു ഗ്യപ്പിട്ടു കിടന്നു . "ദേവു.... ദേവ അവളെ പതിയെ വിളിച്ചു. " എന്താ ദേവേട്ടാ "അവൾ അവന് നേരെ തിരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു. "ഞാൻ നിന്റെ വീട്ടിൽ വന്നു സംസാരിക്കട്ടെ ടീ. എനിക്ക് നീയില്ലാതെ പറ്റുന്നില്ല .ഈ ഒരാഴ്ച തന്നെ നിന്നെ കാണാതെ എനിക്ക് എത്ര സങ്കടം ആയി എന്ന് അറിയോ. അതാ ഞാൻ ഇവിടേയ്ക്ക് ഓടിവന്നത് ." ദേവ അവളുടെ മുഖം തന്റെ കൈകളിൽ എടുത്തു കൊണ്ട് പറഞ്ഞു . "എനിക്കും ആഗ്രഹമുണ്ട്. പക്ഷേ തുമ്പി അവൾക്കു ഒരു ജീവിതമില്ലാതെ എനിക്ക് നല്ലൊരു ജീവിതം വേണ്ട ദേവേട്ടാ .കുറച്ചുകാലം കൂടി കാത്തിരിക്ക്" അവൾ പതിയെ പറഞ്ഞു . " Mmm" മറുപടിയായി ദേവ ഒന്ന് മൂളുക മാത്രം ചെയ്തു. രേവതിയുടെ ഫോൺ റിങ് ചെയ്തതും അവൾ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു .

"ദേവേട്ടാ ശബ്ദം ഉണ്ടാക്കല്ലേ... തുമ്പിയാ വിളിക്കുന്നേ" അവൾ അത് പറഞ്ഞ് കോൾ അറ്റന്റ് ചെയ്തു. " ഹലോ തുമ്പി കിടന്നോ നീ "രേവതി ചോദിച്ചു. " ഞാൻ കിടക്കാൻ ഇരിക്കുകയായിരുന്നു അപ്പൊ നിന്നെ ഒന്ന് വിളിക്കാം എന്ന് വിചാരിച്ചു .ഭക്ഷണം കഴിച്ചോ നീ " "കഴിച്ചു...നീയോ " "കഴിച്ചു .ഞാൻ നാളെ വരും ട്ടോ " " എന്താ ഇപ്പൊ പെട്ടെന്ന് അങ്ങനെ തോന്നാൻ " "അങ്ങനെ ചോദിച്ചാൽ വൈകുന്നേരം നീ പോയതിനു ശേഷം ശിവ സാർ എന്നെ വിളിച്ചിരുന്നു .എന്നിട്ട് നാളെ തന്നെ ഓഫീസിലേക്ക് വരാൻ പറഞ്ഞു. അതും നല്ല സ്നേഹത്തിലാണ് സംസാരിച്ചത് . പഴയ കലിപ്പ് മോഡ് ഒന്നുമായിരുന്നില്ല. പിന്നെ അച്ഛനോടും ഒരുപാട് സംസാരിച്ചുത്രേ" പാർവണ പറയുന്നത് കേട്ട് അന്തം വിട്ട് ഇരിക്കുകയായിരുന്നു ദേവാ .ശിവ അവളെ വിളിച്ചു എന്നും സംസാരിച്ചുവെന്നും ദേവക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല .

"നീ നാളെ എപ്പോഴാ വരുക " "നാളെ ഉച്ചയ്ക്ക് മുൻപ് എത്താനാണ് സർ പറഞ്ഞത് .ആരുവിന്റെ ഒഴിവു നോക്കിയിട്ട് വേണം വരാൻ ." "എന്തായാലും നീ നിന്റെ തീരുമാനം മാറ്റിയത് നന്നായി." രേവതി ചിരിയോടെ പറഞ്ഞു. "ഒരു കാര്യം ചോദിക്കാൻ മറന്നു .വരദ എന്നെ വിളിച്ചിരുന്നു നീയെന്താ അവളെ തിരിച്ചു പറഞ്ഞുവിട്ടത് " "അത് എനിക്ക് ഓഫീസിൽ കുറേ വർക്ക് ചെയ്യാനുണ്ട്. അതിനിടയിൽ ആ കുട്ടിയെ കൂടി ഇവിടെ വിളിച്ചുവരുത്തി എന്തിനു വെറുതെ ബുദ്ധിമുട്ടിക്കുന്നു എന്ന് തോന്നി. അതാ ഞാൻ പൊയ്ക്കോളാൻ പറഞ്ഞത് ." "എന്നാലും അത് വേണ്ടായിരുന്നു. നീ അവിടെ ഒറ്റയ്ക്ക് അല്ലേ " "ഇല്ലെടീ ...അതൊന്നും കുഴപ്പമില്ല " അതേസമയം തന്നെ ശിവ ദേവയുടെ ഫോണിലേക്കും വിളിച്ചിരുന്നു . "അതെന്താ ഒരു ശബ്ദം ദേവു "...പാർവണ സംശയത്തോടെ ചോദിച്ചു. "അതോ.. അത് ടിവിയിൽ ആണ്" രേവതി പതർച്ചയോടെ പറഞ്ഞു . "ഇനി ടിവി ഒന്നും കണ്ടുകൊണ്ട് ഇരിക്കേണ്ട. വേഗം പോയി കിടക്കാൻ നോക്ക് " വീണ്ടും ദേവയുടെ ഫോൺ ചെയ്യാൻ തുടങ്ങി .

അവൻ വേഗം കോൾ കട്ട് ചെയ്തു ബെഡിൽ നിന്നും എഴുന്നേറ്റതും ബെഡിന്റെ സൈഡിലുള്ള ടേബിളിൽ കാൽ ഇടിച്ചതും ഒരുമിച്ചായിരുന്നു ." "ആഹ്..." അവൻ വേദന കൊണ്ട് ശബ്ദമുണ്ടാക്കി. "ദേവു അതാരുടെ സൗണ്ടാ" പാർവണ കൂടുതൽ സംശയത്തോടെ ചോദിച്ചു. " ശബ്ദമോ... ശബ്ദം ഞാനൊന്നും കേട്ടില്ലല്ലോ . നിനക്ക് തോന്നിയത് ആയിരിക്കും രേവതി പറഞ്ഞു. "അല്ല. ഞാൻ കേട്ടു " "ഇല്ലെടീ നിനക്ക് തോ...."മൊത്തം പറഞ്ഞ അവസാനിപ്പിക്കുന്നതിനു മുൻപേ പാർവണ കോൾ കട്ട് ചെയ്തു . "ദേവേട്ടാ തുമ്പിക്ക് എന്തോ സംശയം തോന്നിയിട്ടുണ്ട്. അവൾ പെട്ടെന്ന് കോൾ കട്ട് ചെയ്തു "രേവതി നിറമിഴികളോടെ ആണ് അത് പറഞ്ഞത് . "അതൊന്നും ആയിരിക്കില്ല. സംശയം തോന്നാൻ ഇപ്പോ എന്താ ഉണ്ടായത് ഒന്നും ഉണ്ടായിട്ടില്ല. പിന്നെ നിങ്ങളുടെ നാട് ഒരു കാട്ടുമുക്ക് അല്ലേ. അപ്പൊ റേഞ്ച് ഒന്നും കാണില്ല. അതായിരിക്കും കോൾ കട്ടായത്"ദേവ നിസാരമായി പറഞ്ഞു വീണ്ടും ബെഡിലേക്ക് ഇരുന്നു . "ഇവൻകാരനാ ഇത് ഉണ്ടായത് "അത് പറഞ്ഞു ദേവ ശിവയെ തിരിച്ചുവിളിച്ചു.

" നീ എവിടെയാ "കോൾ എടുത്തതും ശിവ ചോദിച്ചു . "ഞാൻ ...അത്.. എന്തിനാ നീ വിളിച്ചേ" ദേവ പെട്ടെന്ന് തിരികെ ചോദിച്ചു . "ഞാൻ ചോദിച്ചതിനുള്ള ഉത്തരം അതല്ലല്ലോ ദേവാ.. നീ ഇപ്പോ എവിടെയാ എന്ന് പറ " "ഞാൻ... ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കാണാൻ വന്നതാ" "ഏതു ഫ്രണ്ട് "... "അത് നിനക്ക് അറിയാത്ത ഒരു ഫ്രണ്ടാ." " എനിക്ക് അറിയാത്ത ഏതു ഫ്രണ്ടാണ് അതും നമ്മുടെ വീടിന്റെ ഓപ്പോസിറ്റ് ഉള്ള വീട്ടിൽ നിനക്കുള്ളത് "ശിവ എല്ലാം അറിഞ്ഞു എന്ന് അതിൽനിന്നും ദേവക്ക് മനസ്സിലായി . "നിന്റെ വിചാരം എന്താ കണ്ണടച്ച് പാലു കുടിച്ചാ ഒന്നുമറിയില്ല എന്നോ. ഞാൻ ഇവിടെ ബാൽക്കണിയിൽ നിൽക്കുമ്പോൾ അതാ ആരോ ഫ്രണ്ടിൽ ഉള്ള വീടിന്റെ മതിൽ ചാടുന്നത് കണ്ടു .ഇതാരാ പോയത് എന്ന് വിചാരിച്ച് ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ അല്ലേ ആളെ മനസ്സിലായത് ഒരു കള്ള കുറുക്കൻ ആണെന്ന് ."ശിവ അവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു "കണ്ടു അല്ലേ "ദേവ ചിരിയോടെ ചോദിച്ചു . " ഇന്ന് ഇനി വരില്ലല്ലോ "ശിവ തിരിച്ചുചോദിച്ചു.

" ഞാൻ നാളെ രാവിലെ വരാം .ഇവിടെ ഇവൾ ഒറ്റയ്ക്ക് അലേ.അപ്പോം ഒരു കൂട്ടിന്" "ശരി ..ശരി.പക്ഷേ ഇത് എന്നും അത്ര നല്ലതല്ല കേട്ടോ . എനിക്ക് ചിലതൊക്കെ മനസിലാവുന്നുണ്ട്."ശിവ ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. "അതു തന്നെയാ എനിക്കും പറയാനുള്ളത്. എനിക്കും ചിലത് മനസ്സിലാകുന്നുണ്ട് " ദേവയും തിരിച്ച് ശിവക്കിട്ട് ഒന്ന് താങ്ങി. "എന്ത് മനസിലായി എന്ന് " ശിവ മനസ്സിലാവാതെ ചോദിച്ചു . "ഇപ്പൊ പഴയ പോലെ ഒന്നും അല്ല നീ. രാവിലെ ആരെയൊക്കെയോ വിളിക്കില്ല എന്നോ, വേണെങ്കിൽ ഓഫീസിൽ വന്നാൽ മതി എന്നൊക്കെ പറഞ്ഞു പോയിട്ട് അവസാനം ചിലരൊയൊക്കെ വിളിച്ച് നാളെ രാവിലെ ഉച്ചയ്ക്ക് മുൻപ് ഓഫീസിൽ എത്തണം എന്ന് പറഞ്ഞത് ഞാൻ അറിഞ്ഞു " ദേവ തിരിച്ചു പറഞ്ഞു "അതിനെന്താ ഓഫീസിൽ ഞാൻ ശമ്പളം കൊടുക്കുന്ന സ്റ്റാഫ് ഓഫീസിൽ വന്നില്ലെങ്കിൽ അത് അന്വേഷിക്കേണ്ട ഉത്തരവാദിത്തം എനിക്ക് ഉണ്ടല്ലോ. അതുകൊണ്ട് വിളിച്ചു എന്നേയുള്ളൂ .എന്നാ ശരി .ഗുഡ് നൈറ്റ്" അതുപറഞ്ഞ് ശിവ വേഗം കോൾ കട്ട് ചെയ്തു .

രേവതി അപ്പോഴും ടെൻഷനോടെ നഖം കടിച്ച് കിടക്കുകയായിരുന്നു. " എന്റെ പൊന്ന് ദേവൂട്ടി .നീ ഇങ്ങനെ ടെൻഷനടിച്ച് ആ നഖം മൊത്തം അടിച്ചു കളയല്ലേ " "എനിക്ക് പേടിയുണ്ട് ദേവേട്ടാ ." "ആണോ എന്നാ പേടി മാറാൻ ഒരു സൂത്രമുണ്ട് "അത് പറഞ്ഞു അവൻ തന്നെ കൈ അവളുടെ മേൽ വെച്ചു . "അയ്യടാ സൂത്രമൊക്കെ സ്വന്തം കയ്യിൽ വച്ചാൽ മതി. അത് പറഞ്ഞു അവൾ അവനെ തട്ടിമാറ്റി. കുറെ സംസാരിച്ച് അവർ അങ്ങനെ കിടന്നുറങ്ങി. ഒന്ന് ഉറങ്ങി എഴുന്നേറ്റ് ദേവ ടേബിളിൽ നിന്നും കൈയ്യെത്തിച്ച് വെള്ളം എടുത്തു കുടിച്ചു ശേഷം രേവതിയെ ഒന്ന് നോക്കി . അവൾ നല്ല ഉറക്കത്തിലാണ് .ദേവ പതിയെ അവളുടെ മുഖത്തേക്ക് വീണ മുടിയിഴകൾ ഒതുക്കി വെച്ചതും അവളൊന്ന് ചിണുങ്ങി കൊണ്ട് അവനെ കെട്ടിപ്പിടിച്ചു . അതു കണ്ട ദേവയുടെ മുഖത്തും ഒരു ചെറിയ പുഞ്ചിരി വിടർന്നു .അവനും അവളെ നെഞ്ചോട് ചേർത്ത് കിടന്നു.

രാവിലെ ഫോണിലെ അലാറം കേട്ടാണ് രേവതി എഴുന്നേറ്റത് .എഴുന്നേറ്റു നോക്കുമ്പോൾ തന്നെ ചേർത്തു പിടിച്ചിരിക്കുന്ന ദേവയെയാണ് അവൾ കണ്ടത്. തന്റെ കയ്യും അവനെ ചേർത്തു പിടിച്ചിട്ടുണ്ട് എന്ന് മനസിലായപ്പോൾ അവൾ ചെറിയൊരു ചമ്മലോടെ അവനെ തന്നിൽ നിന്നും അടർത്തിമാറ്റി . "കുറച്ചു നേരം കൂടി "അത് പറഞ്ഞ് ദേവ അവളെ വീണ്ടും കെട്ടിപ്പിടിച്ചു . "അങ്ങനെ കുറച്ചുനേരം കൂടി വേണ്ട. നേരം വെളുക്കും മുമ്പേ പൊയ്ക്കോ ആരെങ്കിലും കാണും ." അതു പറഞ്ഞ് അവൾ ബെഡിൽ നിന്നും ഇറങ്ങി മുടി ഒന്നായി നെറുകയിൽ കെട്ടിവെച്ചു. " ഞാൻ പോവണോ "അവൻ ചോദിച്ചു . "പിന്നെ പോകാതെ "രേവതി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. " എന്നാൽ ഞാൻ പോവാ .പക്ഷേ എനിക്ക് ഒരു സമ്മാനം വേണം "ദേവ അവൾക്ക് നേരെ നടന്നു വന്നു കൊണ്ട് പറഞ്ഞു. " സമ്മാനമോ എന്ത് സമ്മാനം "മനസ്സിലാവാതെ ചോദിച്ചു . അവൻ മറുപടി നൽകാതെ കവിൾ കാണിച്ചു കൊടുത്തു . "അയ്യടാ.. ഒരു സമ്മാനം വാങ്ങിക്കാൻ വന്നിരിക്കുന്നു." അത് പറഞ്ഞ് രേവതി അവനെ ബെഡിലേക്ക് തള്ളി ഇട്ടുകൊണ്ട് ഹാളിലേക്ക് ഓടി .ഒരു കള്ളച്ചിരിയോടെ അവൾക്ക് പിന്നാലെ ദേവയും . ഹാളിലേക്ക് ഓടിയെത്തിയ രേവതി പെട്ടെന്ന് സ്റ്റക്കായി നിന്നു. പിന്നാലെ ഓടി വന്ന ദേവയുടെ അവസ്ഥയും അതു തന്നെയായിരുന്നു. ഹാളിലെ ചെയറിൽ ഇരുന്നു തങ്ങളെ തന്നെ നോക്കി നിൽക്കുന്ന തുമ്പിയെ കണ്ടതും രേവതി എന്തുചെയ്യണമെന്നറിയാതെ അങ്ങനെ തന്നെ നിന്നു ........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story