പാർവതി ശിവദേവം: ഭാഗം 45

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" .നിങ്ങളെ ഇങ്ങനെ വെറുതെ കയറൂരി വിടാൻ ഞാൻ സമ്മതിക്കില്ല. ഉടൻതന്നെ നിങ്ങളുടെ കാര്യം വീട്ടിൽ പറയണം" അത്രയും നേരം ചിരിച്ചു കൊണ്ടിരുന്ന പാർവണ ഗൗരവത്തോടെ പറഞ്ഞു. " അതൊന്നും ഇപ്പോൾ വേണ്ട" അത് കേട്ടതും രേവതി പറഞ്ഞു . "അത് നീയല്ല തീരുമാനിക്കുന്നത്. ഞാൻ ഇന്നു തന്നെ വീട്ടിൽ പറയും .പിന്നെ ദേവ സാറിന്റെ വീട്ടിൽ ശിവ സാർ പറയണം "പാർവണ ഒന്ന് ആലോചിച്ചു കൊണ്ട് പറഞ്ഞു . അവൾ പറയുന്നത് കേട്ട ശിവ ഒന്ന് തലയാട്ടി . "ഇങ്ങിനെ അധികനേരം ഇവിടെ ഇരിക്കേണ്ട. നമുക്ക് പോകാം "അതുപറഞ്ഞ് ശിവ കുളക്കടവിൽ നിന്നും എഴുന്നേറ്റു . " ഇന്ന് ഇനി സമയം ഇത്രയും ആയില്ലേ. അതോണ്ട് ഇനി ഓഫീസിലേക്ക് വരണം എന്നില്ല .നിങ്ങളെ എന്തായാലും വീട്ടിൽ ഡ്രോപ്പ് ചെയ്യാം." ഡ്രെയ്‌വ് ചെയ്യുന്നതിനിടയിൽ ശിവ പറഞ്ഞു. " ഞാൻ ഇത് നിന്നോട് പറയാൻ നിൽക്കുകയായിരുന്നു ശിവാ " ദേവ അത് പറഞ്ഞ് ഒന്ന് പുഞ്ചിരിച്ചു. രേവതിയും ദേവയും എന്തോക്കെയോ പരസ്പരം സംസാരിക്കുന്നുണ്ട്.ശിവ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിക്കുകയാണ്. പാർവണ സീറ്റിൽ തല ചാരി വച്ച് പുറത്തേ കാഴ്ച്ചകൾ കാണുകയാണ്. ഒപ്പം കാര്യമായ എന്തോ ആലോചനയിലും. "രാമച്ഛനെ ഒന്ന് ചെന്ന് കാണണം എന്ന് ഉണ്ടായിരുന്നു.

ഒരു കണക്കിനു നോക്കിയാൽ ശിവ സാർ ഇപ്പോൾ എന്നോട് കുറച്ച് സോഫ്റ്റ് ആയി പെരുമാറാൻ കാരണക്കാരൻ രാമച്ചൻ ആണല്ലോ. പക്ഷേ ഞാൻ ഈ ആവശ്യം പറഞ്ഞാൽ ശിവസാറിന് ഇപ്പോ ഉള്ള ഒരു സോഫ്കോണർ ഇല്ലാതാവുമോ " അവൾ സ്വയം ഒന്ന് ചോദിച്ചു. "ഇതെന്താ ശിവ വീട്ടിലേക്ക് " തങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരഞ്ഞതോടെ ദേവ സംശയത്തോടെ ചോദിച്ചു. "എനിക്ക് വീട്ടിൽ നിന്നും ഒന്നു രണ്ടു ഫയൽ എടുക്കാൻ ഉണ്ട് .അത് എടുത്തിട്ട് തിരിച്ച് പോവുന്ന വഴി ഇവരെ വീട്ടിലാക്കാം" അത് പറഞ്ഞ് ശിവ കാർ തങ്ങളുടെ വീടിനു മുൻപിൽ നിർത്തി. "എന്തായാലും ഇവിടെ വരെ വന്നതല്ലേ. ഇനി എതായാലും വീട്ടിൽ കയറിയിട്ട് പോവാം. രണ്ടു പേരും ഇറങ്ങിക്കോ" സീറ്റ് ബെൽറ്റ് അഴിച്ച് കോ ഡെയവർ സീറ്റിൽ നിന്നും ഇറങ്ങി കൊണ്ട് ദേവ പറഞ്ഞു. അവർ നാലു പേരും വീട്ടിനകത്തേക്ക് നടന്നു. അവർ ചെല്ലുമ്പോൾ ഹാളിൽ തന്നെ അമ്മ ഇരിക്കുന്നുണ്ടായിരുന്നു. എന്തോ കാര്യമായ ആലോചനയിൽ ആണ്. ഒപ്പം മുഖത്ത് എന്തോ ഒരു സങ്കടം നിറഞ്ഞു നിൽക്കുന്നുണ്ട്.

" അമ്മാ...."ദേവയുടെ ശബ്ദം ആണ് അമ്മയെ ആലോചനയിൽ നിന്നും പുറത്തെത്തിച്ചത്. അമ്മയുടെ മുഖത്ത് പ്രതീക്ഷിക്കാതെ അവിടെ ദേവുനെയും പാർവണയേയും കണ്ടതിന്റെ ആശ്ചര്യവും ഉണ്ടായിരുന്നു. " അമ്മ എന്താ ഇങ്ങനെ നോക്കി നിൽക്കുന്നേ.വീട്ടിൽ രണ്ട് ഗസ്റ്റുകൾ വന്നിരിക്കുന്നത് കണ്ടില്ലേ. അവരോട് ഇരിക്കാൻ പോലും പറയുന്നില്ലല്ലോ ."അമ്മയുടെ മുഖത്തെ അമ്പരപ്പ് കണ്ടു ദേവ ചോദിച്ചു . " അയ്യോ .. പെട്ടെന്ന് കണ്ടപ്പോ... മറന്നു പോയി .ഇരിക്ക് മക്കളെ ...ഇന്നെന്താ ഓഫീസ് ഇല്ലേ." അമ്മ സംശയത്തോടെ ചോദിച്ചു. " ഉണ്ട് അമ്മ." രേവതി അമ്മയുടെ അരികിലേക്ക് വന്നു കൊണ്ട് പറഞ്ഞു. പാർവ്വണ അപ്പോഴും അവിടെ തന്നെ നിൽക്കുകയായിരുന്നു. " മോൾ എന്താ അവിടെ തന്നെ നിൽക്കുന്നേ ഇങ്ങോട്ട് വാ..." അമ്മ അടുത്തേക്ക് വിളിച്ചു കൊണ്ട് പറഞ്ഞു .പാർവണ ഒരു പുഞ്ചിരിയോടെ അമ്മയുടെ അരികിൽ വന്നിരുന്നു . "നിങ്ങൾ ഇരിക്ക്. ഞാൻ കുടിക്കാൻ വല്ലതും എടുത്തിട്ട് വരാം." അത് പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി. ' പിന്നാലെ പാർവണയും രേവതിയും പോയിരുന്നു .

അമ്മ ഫ്രിഡ്ജിൽ നിന്നും ഓറഞ്ച് എടുത്ത് ജ്യൂസ് ഉണ്ടാക്കി .പാർവണ തന്റെ രണ്ടു കയ്യിലും ജ്യൂസ് എടുത്തു ,രേവതിയും രണ്ടു കൈയിലും ഒരോ ഗ്ലാസ്സ് ജ്യൂസ് എടുത്തു അമ്മയുടെ ഒപ്പം ഹാളിലേക്ക് നടന്നു. രേവതി തന്റെ കയ്യിലെ ജ്യൂസ് sivakkum ദേവക്കും നൽകി സോഫയിൽ വന്നിരുന്നു. പാർവണയും അവളുടെ അരികിൽ തന്നെ വന്നിരുന്നു . "വീട്ടിൽ എല്ലാവർക്കും സുഖം അല്ലേ മോളേ "അമ്മ രേവതിയോട് ചോദിച്ചു. "അതെ അമ്മാ... എല്ലാവർക്കും സുഖം ആണ് " ''മോൾക്ക് ഒരു അനിയത്തി അല്ലേ ഉള്ളത്.എന്താ പേര് " " രശ്മി എന്നാ പേര്.ഇപ്പോ നേഴ്സിങ്ങിനു പഠിക്കുന്നു. ലാസ്റ്റ് ഇയർ ആണ്". രേവതി പറഞ്ഞു. " പാർവണയുടെ വീട്ടിൽ ആരോക്കെ ഉണ്ട്, "അമ്മ അവളെ നോക്കി ചോദിക്കുന്നുണ്ട്. പക്ഷേ അവൾ എതോ ലോകത്ത് ആയതിനാൽ ഒന്നും കേട്ടിരുന്നില്ല. ''തുമ്പി '' അടുത്തിരിക്കുന്ന രേവതി അവളെ തട്ടി വിളിച്ചു. " പാർവണ എന്തോ കാര്യമായ ആലോചനയിൽ ആണല്ലോ. ഇത്രയൊക്കെ ചിന്തിക്കാൻ ഈ കുഞ്ഞു തലയിൽ എന്താ ഇത്ര മാത്രം ഉള്ളത് " അമ്മചിരിയോടെ ചോദിച്ചു.

" ഞാൻ... എനിക്ക്... എനിക്ക് ഒന്ന് രാമച്ഛനെ കാണാൻ പറ്റുമോ " അവൾ അമ്മയെ നോക്കിയാണ് ചോദിച്ചതെങ്കിലും അവസാനം കണ്ണുകൾ ചെന്നു നിന്നത് ശിവയിൽ ആണ്. അമ്മ ശിവയെ നോക്കിയപ്പോൾ അവൻ്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ''അതിനെന്താ മോളേ.. മോൾ പോയി കണ്ടിട്ട് വാ " അമ്മ പുഞ്ചിരിയോടെ പറഞ്ഞതും പാർവണ ശിവയെ ഒന്ന് നോക്കി കൊണ്ട് സ്റ്റയർ കയറി മുകളിലേക്ക് പോയി. "എന്താണാവോ രാമച്ഛന് പാർവണയെ ഒത്തിരി ഇഷ്ടം ആയിരിക്കുന്നു. ഒന്ന് രണ്ട് തവണ അവളെ അന്വേഷിക്കുകയും ചെയ്തു. ചിലപ്പോ അവളെ കാണുമ്പോൾ സത്യ മോളേ ഓർമ വരുന്നുണ്ടാകും" അമ്മ ഒരു നെടുവീർപ്പോടേ പറഞ്ഞു. അപ്പോഴാണ് അവിടെ ശിവയും ഇരിക്കുന്ന കാര്യം അമ്മ ഓർത്തത്. സത്യയുടെ പേര് കേട്ടതും ശിവയുടെ മുഖത്ത് ഒരു വിഷാദ ഭാവം നിറഞ്ഞു. "നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പോ വരാം" ശിവ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. ശേഷം സ്റ്റയർ കയറി മുകളിലേക്ക് പോയി. "അമ്മ ഇത് എന്തൊക്കെയാ പറഞ്ഞത്.

അവന് സങ്കടം ആയി കാണും: ശിവ പോയതും ദേവ അമ്മയെ നോക്കി ചോദിച്ചു. " ഞാൻ അറിയാതെ പറഞ്ഞതാ ടാ അമ്മ സങ്കടത്തോടെ പറഞ്ഞു. "അത് സാരില്ല്യ അമ്മാ. അറിയാതെ പറഞ്ഞതല്ലേ "രേവതി അമ്മയെ സമാധാനിപ്പിച്ചു.  സ്റ്റയർ കയറി മുകളിൽ എത്തിയപ്പോഴും അവൻ്റെ മനസിൽ അമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. ശരിക്കും തനിക്കും എപ്പോഴോ പാർവണയിൽ സത്യയുടെ ചില സ്വഭാവങ്ങൾ കാണാൻ സാധിച്ചിട്ടുണ്ട്. അവളുടെ കളിയും, ചിരിയും, പിണക്കവും, കുശുബും ഒക്കെ കാണുമ്പോൾ ചിലപ്പോൾ സത്യയെ ഓർമ വരാറുണ്ട്. ചിലപ്പോ രാമച്ഛനും അങ്ങനെ തോന്നിയിരിക്കും അതാണല്ലേ ഇത്രയും കാലം ഇല്ലാത്ത ഒരു മാറ്റം പാർവണയെ കണ്ടപ്പോൾ മാത്രം ഉണ്ടായത് . ശിവ ഓരോന്ന് ഓർത്ത് രാമച്ഛൻ്റെ മുറിയിലേക്ക് നടന്നു. വാതിലിനരികിൽ എത്തിയതും പാർവണയുടെ സംസാരം കേട്ട് ശിവ വാതിലിനു പുറത്ത് നിന്ന് അവൾ പറയുന്നതിന് ചെവിയോർത്തു.. "എനിക്ക് രാമച്ഛനെ കാണാൻ വരണം എന്നൊക്കെ ഉണ്ടായിരിരുന്നു. പക്ഷേ ശിവസാറിനെ പേടിച്ചിട്ടാ വരാതിരുന്നേ.

സാറിനെ വിശ്വസിക്കാൻ പറ്റില്ലാന്നേ. നിന്ന നിൽപ്പിൽ ഓന്തിനെക്കാൾ വേഗത്തിൽ നിറം മാറും. ഇപ്പോ നമ്മളെ നോക്കി ഒന്ന് ചിരിച്ചാൽ പിന്നെ നോക്കുമ്പോൾ കട്ട കലിപ്പ് ആയിരിക്കും. പക്ഷേ ശിവ സാർ പാവം ആണ് ട്ടോ " പാർവണ രാമച്ഛൻ്റ അരികിൽ ഇരുന്നു കൊണ്ട് ഓരോന്ന് പറയുന്നുണ്ട്. മറുപടിയായി രാമച്ഛൻ ഒന്ന് പുഞ്ചിരിക്കുന്നും ഉണ്ട്. ഇതെല്ലാം കണ്ട് ശിവ വാതിലിനു പുറത്ത് തന്നെ നിൽക്കുകയാണ്. "പിന്നെ രാമച്ഛൻ ഒരു കാര്യം അറിഞ്ഞോ ഇവിടത്തെ ദേവ സാറിൻ്റെ കല്യണം ആവാറായി. വധു ആരാ എന്ന് അറിയോ. ഞാൻ അന്ന് പറഞ്ഞില്ലേ എൻ്റെ കൂട്ടുകാരി ദേവു .അവളാണ് "ദേവ എന്നോട് പറഞ്ഞിരുന്നു. അവന് ഒരു കുട്ടിയെ ഇഷ്ടം ആണെന്ന്" രാമച്ഛൻ തൻ്റെ അടുത്തിരിക്കുന്ന ഒരു പേപ്പറിൽ എഴുതി കൊടുത്തു. " അപ്പോ ആ കാര്യം രാമച്ഛനും അറിയാമായിരുന്നോ.ഇനി ഞാൻ മാത്രമേ അറിയാൻ ബാക്കി ഉണ്ടായിരുന്നുള്ളൂ അല്ലേ'' പാർവണ പരിഭവത്തോടെ പറഞ്ഞു. അതിന് മറുപടിയായി രാമച്ഛൻ ഒന്ന് പുഞ്ചിരിച്ചു. ശേഷം പേപ്പറിൽ വീണ്ടും എന്തോ എഴുതി. "ദേവ നല്ലവനാ. അവൾ മോളുടെ കൂട്ടുകാരിയെ പൊന്നുപോലെ നോക്കും. ഇനി എൻ്റെ ശിവയുടെ കല്യാണം കൂടി ഒന്ന് നടക്കണം. പക്ഷേ അവൻ സമ്മതിക്കില്ല."

അത് കേട്ടതും പാർവണ രാമച്ഛൻ്റെ ചെവിക്കരികിൽ പോയി പതിയെ സ്വകാര്യമായി പറഞ്ഞു. " എന്നാ ഞാൻ രാമച്ഛൻ്റെ ശിവയെ കെട്ടിയാലോ " അത് പറഞ്ഞ് അവൾ രാമച്ഛനരികിൽ നിന്നും എഴുന്നേറ്റു. "രാമച്ഛന് സമ്മതമാണെങ്കിൽ കൈ താ" അവൾ തൻ്റെ ഇടതു കൈ രാമച്ചന് നേരെ നീട്ടികൊണ്ട് പറഞ്ഞു. രാമച്ഛൻ നിറഞ്ഞ പുഞ്ചിരിയോടെ തൻ്റെ വലതുകൈ അവൾക്ക് നേരെ നീട്ടി. "രാമച്ഛന് സമ്മതം ആണെങ്കിൽ എനിക്ക് ഡബിൾ ഓക്കെ" അവൾ രാമച്ഛനെ കൈ കുലുക്കി കൊണ്ട് പറഞ്ഞു. " എന്നാ ശരി ട്ടോ. ഞാൻ താഴേക്ക് പോവാ.എല്ലാവരും എന്നേ അന്വേഷിക്കുന്നുണ്ടാകും. ഇനി എന്നാ നമ്മൾ കാണുക എന്ന് അറിയില്ലാ. പക്ഷേ ദേവുൻ്റെ കല്യാണം കഴിഞ്ഞാൽ പിന്നെ എനിക്ക് ഇടക്കെങ്കിലും ഇവിടേക്ക് വരാം. ഇനി ചിലപ്പോ നമ്മൾ പറഞ്ഞ കാര്യം നടന്നാൽ പിന്നെ എപ്പോഴും രാമച്ഛനെ കാണാം." അവൾ കണ്ണടച്ച് സൈറ്റടിച്ചു കൊണ്ട് പറഞ്ഞു. "അപ്പോ bye ramachaa..." അവൾ പുറത്തേക്ക് ഇറങ്ങിയതും ശിവ പെട്ടെന്ന് അവൾ കാണാത്ത വിധം മറഞ്ഞു നിന്നു. " അവൾ രാമച്ഛൻ്റെ ചെവിയിൽ എന്ത് സീക്രട്ട് ആണ് പറഞ്ഞത്. അത് കേട്ട് രാമച്ഛൻ പുഞ്ചിരിക്കുകയും ചെയ്യ്തു." അവൻ അവൾ പോകുന്നത് നോക്കി മനസിൽ കരുതി. "എന്തായാലും രാമച്ഛനോട് തന്നെ ചോദിക്കാം "

അവൻ മനസിൽ കരുതി അച്ഛൻ്റെ മുറിക്കകത്തേക്ക് നടന്നു. ശിവ വരുന്നത് കണ്ട് രാമച്ചൻ ഒന്ന് പുഞ്ചിരിച്ചു ശേഷം എന്തോ പേപ്പറിൽ എഴുതി. " നീ എന്തിനാ ഇത്രയും നേരം വാതിലിനു മറവിൽ ഒളിച്ചു നിന്നേ " രാമച്ചൻ എഴുതിയത് വായിച്ച് ശിവയുടെ മുഖത്ത് ഒരു വളിച്ച ചിരി ചിരിച്ചു. '' ഇല്ലാലോ രാമച്ഛാ. ഞാൻ ഇപ്പോ വന്നേ ഉള്ളൂ" അവൾ ചളിപ്പ് മറച്ച് വച്ച് പറഞ്ഞു. " നീ കള്ളം പറയണ്ട ശിവാ .ഞാൻ കണ്ടതാ നീ അവിടെ നിൽക്കുന്നത്. " " ആണോ '' എന്നാ നന്നായി പോയി. ഞാൻ നിങ്ങൾ എന്നേ കുറിച്ച് കുറ്റം പറയുന്നുണ്ടോ എന്ന് നോക്കിയതാ " അവൻ പിണക്കത്തോടെ പറഞ്ഞു. "Mm Mmm Mmm.ശരി ഞാൻ വിശ്വസിച്ചു " രാമച്ഛൻ എഴുതി. ''അല്ലാ.... അവൾ എന്താ രാമച്ഛൻ്റ ചെവിയിൽ സ്വകാര്യം പറഞ്ഞത് " അവൻ സംശയത്തോടെ ചോദിച്ചു. "ആര് പാർവണയോ, എന്നോ ടോ.ഇല്ലാലോ അവൾ ഒന്നും പറഞ്ഞില്ല." "രാമച്ഛൻ വെറുതെ പറയാ. ഞാൻ കണ്ടതാ അവൾ എന്തോ ചെവിയിൽ പറഞ്ഞത് " ശിവ ചെറിയ കുട്ടികളെ പോലെ പറഞ്ഞു. " അല്ലെങ്കിലും ഇപ്പോ രാമച്ചന്ന് എന്നേ വേണ്ടാലോ.ആ പാർവണയെ മതീലോ " ശിവയുടെ ഭാവം കണ്ട് രാമച്ഛൻ ഒരു നിറഞ്ഞ പുഞ്ചിരി നിൽകി കൊണ്ട് പേപ്പറിൽ എന്തോ എഴുതി.

"കുറേ കാലത്തിനു ശേഷം ആണ് ഞാൻ എൻ്റെ ആ പഴയ ശിവയായി നിന്നേ കാണുന്നത്. അതും പാർവണ കാരണം " അത് കണ്ടതും ശിവ ഒരു വേദന നിറഞ്ഞ പുഞ്ചിയോടെ മുറിയിൽ നിന്നും പുറത്തേക്ക് പോയി. "നമ്മുക്ക് ഇറങ്ങാം തുമ്പീ..'' രേവതി ചോദിച്ചു. " ഉം... ഇറങ്ങാം അവൾ ശിവയെ തിരഞ്ഞു കൊണ്ട് പറഞ്ഞു. അവർ പുറത്തേക്ക് ഇറങ്ങുമ്പോഴും പാർവണയുടെ കണ്ണുകൾ ശിവ വരുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു. " ശിവ സാർ എവിടെ " മുറ്റത്തേക്ക് ഇറങ്ങിയിട്ടും ശിവയെ കാണാത്തത് കൊണ്ട് പാർവണ ദേവയോടായി ചോദിച്ചു. " അവൻ റൂമിൽ ഉണ്ടാകും. ഇനി ഇന്ന് താഴേക്ക് പ്രതീക്ഷിക്കണ്ട. ചില സമയങ്ങളിൽ അവൻ അങ്ങനെയാണ് " " എന്നാൽ ഞങ്ങൾ ഇറങ്ങാ ''രേവതിയും പാർവണയും കാറിൽ കയറി അമ്മയോട് യാത്ര പറഞ്ഞു. ദേവയാണ് അവരെ വീട്ടിലേക്ക് ആക്കാനായി പോകുന്നത്.കാർ മുന്നോട്ട് പോകുന്തോറും പാർവണ ചുറ്റും ശിവയെ തിരഞ്ഞുകൊണ്ടിരുന്നു. ശേഷം അവൾ സങ്കടത്തോടെ ഗേറ്റ് കടന്ന് പോയി.

എന്നാൽ ഇതേ സമയം അവളുടെ മുഖത്തെ ഭാവമാറ്റങ്ങളുടെ അർത്ഥം മനസിലാവാതെ ബാൽക്കണിയിൽ ദേവയുടെ കാർ പോകുന്നത് നോക്കി നിൽക്കുകയായിരുന്നു ശിവ. അവൾ ആരെയാ ഇങ്ങനെ തിരഞ്ഞിരുന്നത്. ഇനി ഒരു പക്ഷേ എന്നെ ആയിരിക്കുമോ.എയ് അതിന് ഒരുക്കലും സധ്യതയില്ല. എന്നെ അന്വോഷിക്കാൻ ഞാൻ അവളുടെ ആരും അല്ലാലോ "  പാർവണ സീറ്റിൽ തല ചായ്ച്ച് കണ്ണടച്ച് ഇരിക്കുകയാണ്‌. ഇടക്ക് കൺ കോണിലൂടെ കണ്ണിർ ഒഴുകുന്നുണ്ട്. അവൾ അത് ആരും കാണാതെ തുടച്ചു മാറ്റി. ഞാൻ അയാളോട് കാണിക്കുന്ന സ്നേഹം എല്ലാം വെസ്റ്റ് ആണ്. അയാൾക്ക് എന്നേ ഒട്ടും ഇഷ്ടമല്ല. അല്ലെങ്കിൽ ഞങ്ങൾ ഇറങ്ങാൻ നേരം താഴേക്ക് വരുമായിരുന്നില്ലേ. ഇത്രയും മാത്രം എന്താ മുറിയിൽ അയാൾക്ക് ജോലി. അല്ലെങ്കിലും ഞാൻ അയാളുടെ ആരും അല്ലാലോ " അവൾ പരിഭവത്തേടെ കണ്ണടച്ച് ഇരുന്നു. "ദേവേട്ടാ ഇവിടെ കാർ നിർത്തിക്കൊ" ബീച്ചിൽ എത്തിയതും രേവതി പറഞ്ഞു. " ഇതെന്താ ഇവിടെ " ദേവ സംശയത്തോടെ ചോദിച്ചു. " ഇവിടെ അത്യാവശ്യം ആയി ഒരാളെ കാണാൻ ഉണ്ട്. ദേവെട്ടൻ പോയിക്കോ" അത് പറഞ്ഞ് രേവതി കാറിൽ നിന്നും ഇറങ്ങി.ഒപ്പം പാർവണയും. " Ok bye നിങ്ങള് വീട്ടിൽ എത്തിയിട്ട് വിളിക്ക്" രേവതിയോട് പറഞ്ഞ് ദേവ കാറുമായി പോയി.

" നമ്മൾ എന്തിനാ ദേവു ഇവിടെ വന്നിരിക്കുന്നേ.ആരെ കാണാനാ" അവള് സംശയത്തോടെ ചോദിച്ചു. " അതൊക്കെ ഞാൻ പറയാം .ഇപ്പൊ നീ എന്റെ കൂടെ വാ " അത് പറഞ്ഞ് പർവണയുടെ കൈ പിടിച്ച് രേവതി ബീച്ചിലേക്ക് നടന്നു. അവിടെ അവരെ കാത്ത് കണ്ണൻ നിൽക്കുന്നുണ്ടായിരുന്നു.അവനെ കണ്ട് പാർവണ ദേഷ്യത്തിൽ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയത്തും രേവതി അവളെ തടഞ്ഞു. " തുമ്പി ഇത് ഇങ്ങനെ നീട്ടി കൊണ്ട് പോവാൻ പറ്റില്ല.ഒരു തീരുമാനം എടുക്കണം.നിങ്ങളുടെ പിണക്കം എല്ലാം മാറ്റി വേഗം പഴയ പോലെ ആവണം."അത് പറഞ്ഞ് രേവതി പാർവണയെ കണ്ണന്റെ അരികിൽ ഇരുത്തി.ശേഷം അവരുടെ അരികിൽ നിന്നും കുറച്ച് മാറി ചെന്ന് ഇരുന്നു. കുറച്ച് നേരം പാർവണക്കും കണ്ണനും ഇടയിൽ മൗനം നില നിന്നു. ആ മൗനത്തെ ഭേദിച്ച് കൊണ്ട് കണ്ണൻ സംസാരിക്കാൻ തുടങ്ങി. " നിനക്ക് എന്നോട് വെറുപ്പ് ആണോ തുമ്പി" അവൻ ഇടറിയ ശബ്ദത്തോടെ ചോദിച്ചു.എന്നാൽ പാർവണ ഒന്നും മിണ്ടാതെ ഇരുന്നു. " നിനക്ക് എന്നോട് അത്രേം ദേഷ്യം ആണെങ്കിൽ എന്നെ ഒന്നു തല്ലിക്കോ തുമ്പി .

പക്ഷേ ഇങ്ങനെ മിണ്ടാതെ ഇരിക്കല്ലെ." കണ്ണൻ അപേക്ഷപൂർവ്വം പറഞ്ഞു " എനിക്ക് നിന്നോട് ദേഷ്യം ഒന്നും ഇല്ല കണ്ണാ.പക്ഷേ നിന്റെ ഭാഗത്ത് നിന്നും ഞാൻ ഇങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല.നീ എന്റെ ഒരു നല്ല ഫ്രണ്ട് ആണ് .അല്ലാതെ എനിക്ക് നിന്നോട് വേറെ ഒന്നും തോന്നിയിട്ടില്ല ." " എന്നാ എനിക്ക് അങ്ങനെ അല്ല തുമ്പി എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്.എനിക്ക് എപ്പോഴാ നിന്നോട് ഈ ഇഷ്ട്ടം തോന്നിയത് എന്ന് എനിക്ക് പോലും അറിയില്ല." കണ്ണൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. " കണ്ണാ എനിക്ക് ദേഷ്യം വരുന്നുണ്ട് .എന്റെ കയ്യിൽ നിന്നും വിട് നീ." പാർവണയത് ദേഷ്യത്തോടെ ആണ് പറഞ്ഞത്. " തുമ്പി പ്ലീസ് നീ എന്നെ ഒന്നു മനസ്സിലാക്ക്.എനിക്ക് നീ ഇല്ലാതെ പറ്റില്ല തുമ്പി." അവളുടെ കയ്യിലെ പിടി ഒന്നു കൂടി മുറുക്കി കൊണ്ട് കണ്ണൻ പറഞ്ഞു. " കണ്ണാ ആളുകൾ ശ്രദ്ധിക്കും.കയ്യിൽ നിന്നും വിട്" അവള് കൈ പിൻവലിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു. " ഇല്ല .നീ എന്നോട് ഇഷ്ടാ എന്ന് പറയാതെ ഞാൻ നിന്റെ കൈ വിടില്ല.എനിക്ക് നീ ഇല്ലാതെ പറ്റില്ല." "ഇല്ല കണ്ണാ ...എനിക്ക് ശിവയെ അല്ലാതെ വേറെ ആരെയും സ്നേഹിക്കാൻ കഴിയില്ല. ശിവ ഇല്ലാതെ എനിക്കും പറ്റില്ല ." പാർവണ അത് പറഞ്ഞതും അവളുടെ കയ്യിലെ കണ്ണന്റെ പിടി പതിയെ അയഞ്ഞു.

" നീ ... നീ എന്താ.. എന്താ പറഞ്ഞേ " കണ്ണൻ കേട്ടത് വിശ്വസിക്കാനാവാതെ ചോദിച്ചു. " എനിക്ക് ശിവ സാറിനെ ഇഷ്ട്ടം ആണ്."തുമ്പി അത് പറഞ്ഞതും കണ്ണൻ അവളുടെ അരികിൽ നിന്നും എന്നേറ്റ് മുന്നോട്ട് നടന്നു.അവൻ കുറച്ച് നേരം ഒന്നും മിണ്ടാതെ കടലിലേക്ക് തന്നെ നോക്കി നിന്നു. കുറെ നേരം കണ്ണൻ ആ നിൽപ്പ് തുടരുന്നതും അവൾ പതിയെ അവന്റെ അരികിലേക്ക് നടന്നു. " കണ്ണാ" അവൾ അവന്റെ തോളിൽ കൈ വച്ചു കൊണ്ട് വിളിച്ചു . " നീ സ്നേഹിക്കുന്ന കാര്യം ശിവരാഗിന് അറിയുമോ" കണ്ണൻ കടലിലേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു " ഇല്ല.ഞാൻ സാറിനോട് പറഞ്ഞിട്ടില്ല'' " എന്നാ പറയുന്നത്." '' അറിയില്ല. എനിക്ക് പേടിയാണ് അത് പറയാൻ " "ഒരാളോട് ഇഷ്ടം തോന്നിയാൽ അത് വേഗം തന്നെ തുറന്നു പറയണം അല്ലെങ്കിൽ എന്റെ അവസ്ഥയാകും. ഞാൻ പണ്ടേ നിന്നോട് എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇപ്പോൾ ഈ അവസ്ഥ വരുമായിരുന്നില്ല." "കണ്ണാ.. ഞാൻ .. അത് " പാർവണക്ക് എന്ത് ഉത്തരം നൽകണം എന്ന് അറിഞ്ഞിരുന്നില്ല. " തുമ്പി ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ " " അതിന് ഞാൻ നിന്നോട് എന്നാ കണ്ണാ കള്ളം പറഞ്ഞിട്ടുള്ളത്. നീ കാര്യം പറയ്"

"ഒരു പക്ഷേ നീ ഇവിടേക്ക് ജോലിക്ക് വന്നില്ലായിരുന്നു എങ്കിൽ, ശിവരാഗിനേ കണ്ടില്ലായിരുന്നു എങ്കിൽ നീ എന്നേ സ്നേഹിക്കുമായിരുന്നോ " ''ഒരു പക്ഷേ ഞാൻ സ്നേഹിക്കുമായിരിക്കും. എനിക്ക് അറിയില്ലാ '' "എന്തായാലും നീ ശിവയോട് എല്ലാം പറയ്. അവന് വേറെ ഏതോ ഒരു കുട്ടിയുമായി റിലേഷൻ ഉണ്ടായിരുന്നു എന്നും പിന്നീട് പിരിഞ്ഞു എന്നല്ലേ നീ പറഞ്ഞിരുന്നത്.ആ സ്ഥിതിക്ക് ..'' അവൻ പാതി പറഞ്ഞു നിർത്തി. " അറിയില്ലാ എന്തായിരിക്കും ഞാൻ ഇത് പറയുമ്പോൾ ഉള്ള പ്രതികരണം എന്ന്. പക്ഷേ ഞാൻ കാത്തിരിക്കും'' "എന്തെങ്കിലും സഹായം വേണമെങ്കിൽ എന്നോട് പറയാൻ മറക്കണ്ട. നിങ്ങൾ പൊക്കോള്ളൂ." "Mmm" പാർവണ അവൻ്റെ അരികിൽ നിന്നും പോയി. കുറച്ച് കഴിഞ്ഞ് രേവതിയും പാർവണയും പോയി എന്ന് മനസിലായതും കണ്ണൻ ഫോൺ എടുത്ത് പാർവണയുടെ അച്ഛനെ വിളിച്ചു. "എന്താ മേനേ ഈ സമയത്ത് " ഫോൺ എടുത്തതും അച്ഛൻ ചോദിച്ചു. " ഞാനും, തുമ്പിയും തമ്മിലുള്ള കല്യാണം ഉടൻ തിരുമാനിക്കണം. ഈ മാസം തന്നെ എൻഗേജ്മെൻ്റും നടത്തണം." "എന്താ മോനേ ഇത്ര പെട്ടെന്ന് '' " അത് അച്ഛാ... അതൊന്നും അച്ഛൻ എന്നോടിപ്പോൾ ചോദിക്കരുത്.ഉടൻ കല്യാണം ഉറപ്പിക്കണം. തുമ്പി ഒന്നും ഇപ്പോ അറിയണ്ട "

"ശരി മോനേ. ഞാൻ വീട്ടിൽ ഒന്ന് സംസാരിച്ചിട്ട് വൈകുന്നേരം വിളിക്കാം" അത് പറഞ്ഞ് അച്ഛൻ ഫോൺ കട്ട് ചെയ്തു. മനസിൽ എന്തൊക്കെയോ ഉറപ്പിച്ചു കൊണ്ട് അവൻ ബൈക്കെടുത്ത് വീട്ടിലേക്ക് പോയി. "നേരം ഇത്രയായിട്ടും ശിവയെ താഴേക്ക് കണ്ടില്ലലോ " ഭക്ഷണം വിളമ്പുന്നതിനിടയിൽ അമ്മ പറഞ്ഞു. " ഞാൻ വിളിച്ചിട്ടുണ്ട്. അവൻ ഇപ്പോ വരും." ഭക്ഷണം കഴിക്കാൻ ചെയർ വലിച്ചിട്ട് ഇരുന്നു കൊണ്ട് ദേവ പറഞ്ഞു. അപ്പോഴേക്കും ശിവ കഴിക്കാനായി താഴേക്ക് ഇറങ്ങി വന്നിരുന്നു. "രാമച്ഛൻ കഴിച്ചോ " അവൻ കൈ കഴുകുന്നതിനിടയിൽ ചോദിച്ചു ' "നേരത്തെ തന്നെ കഴിച്ചു. പിന്നെ ഇന്ന് പാർവണ വന്നതിൻ്റെ സന്തോഷത്തിലാണ് രാമച്ചൻ " "Mmm" ശിവ ഒന്ന് മൂളുക മാത്രം ചെയ്യ്തു. '' രേവതിയുടെ വീട്ടിലേക്ക് വിളിച്ച് സംസാരിച്ചോ " ശിവ അമ്മയോട് ചോദിച്ചു. " വിളിച്ചിരുന്നു. ഒരു കല്യാണാലോചന എന്ന രീതിയിൽ ആണ് വിളിച്ചത്.ഈ ഞായറാഴ്ച്ച പെണ്ണുകാണാൻ വരാം എന്ന് പറഞ്ഞിട്ടുണ്ട് "അമ്മ പറഞ്ഞു. " അത് എതായാലും നന്നായി. കാര്യങ്ങൾ വേഗത്തിൽ നടക്കട്ടെ " ശിവ അത് പറഞ്ഞ് കഴിച്ച് എഴുന്നേറ്റു. "അമ്മയെ മമ്മി വിളിച്ചിരുന്നേ" മുകളിലേക്ക് പോവാൻ നിന്ന ശിവ തിരികെ വന്ന് കൊണ്ട് ചോദിച്ചു. "വിളിച്ചിരുന്നു "

" എന്നിട്ട് മമ്മി ആവശ്യപ്പെട്ട കാര്യത്തിന് അമ്മ എന്ത് ഉത്തരം നൽകി " അവൻ ഗൗരവത്തോടെ ചോദിച്ചു. " ഞാൻ ആലോചിച്ച് പറയാം എന്ന് പറഞ്ഞു. " "Mmm" അവൾ ഒന്ന് മൂളികൊണ്ട് സ്റ്റയർ കയറി മുകളിലേക്ക് പോയി. "ശിവയുടെ മമ്മി എന്തിനാ അമ്മയേ വിളിച്ചത് " ശിവ പോയതിനു ശേഷം ദേവ ചോദിച്ചു. " രാവിലെ നിങ്ങൾ വരുന്നതിന് തൊട്ട് മുൻപ് എന്നെ വിളിച്ചിരുന്നു.അവൻ്റെ കല്യാണം തന്നെ വിഷയം.ശിവയുടെ ഏതോ ഒരു മുറപ്പെണ്ണുണ്ട്. അമേരിക്കയിൽ തന്നെയാണ് അവളെ കൊണ്ട് കെട്ടിക്കാൻ ആണ് ലക്ഷ്മിക്ക് ( ശിവയുടെ മമ്മി) താൽപര്യം. അതിന് ശിവയെ പറഞ്ഞ് മനസിലാക്കാൻ പറയാൻ എന്നേയാണ് എൽപ്പിച്ചിരിക്കുന്നത്. ഞാൻ ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞു. " എന്നിട്ട് അമ്മയുടെ തിരുമാനം എന്താണ് " "ശിവയുടെ കല്യാണം നടത്തണം. പക്ഷേ അത് അമേരിക്കയിലെ ആ കുട്ടിയുമായി നടത്തുന്നതിൽ താൽപര്യം ഇല്ല .എന്നാലും ശിവയോട് ഒന്ന് പറഞ്ഞ് നോക്കണം" അത് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി. " പാർവണയെ കുറിച്ച് എന്താ നിൻ്റെ അഭിപ്രായം " തിരിച്ച് നടന്നു വന്ന് അമ്മ ദേവയോട് ചോദിച്ചു. "നല്ല കുട്ടിയാണമ്മേ ." "ശിവക്ക് നന്നായി ചേരും അല്ലേ.പിന്നെ രാമച്ഛനും അവളെ നല്ല ഇഷ്ടമാണ്. നമ്മുക്ക് ശിവക്ക് വേണ്ടി ഒന്ന് ആലോചിച്ചാലോ അവളെ "

"സത്യയെ മറന്ന് ശിവ മറ്റൊരാളെ കല്യാണം കഴിക്കും എന്ന് തോന്നുന്നുണ്ടോ അമ്മക്ക് " " ഞാൻ നിർബന്ധിച്ചാൽ എൻ്റെ മോൻ കേൾക്കും. അത് എനിക്ക് ഉറപ്പുണ്ട്. അത് അറിയാവുന്നത് കൊണ്ടാണ് ശിവയുടെ മമ്മി അവനോട് സംസാരിക്കാൻ എന്നേ എൽപ്പിച്ചത് " " അതിന് പാർവണയുടെ വീട്ടുക്കാരുടെ സമ്മതം അറിയണ്ടേ." " അത് നമ്മുക്ക് ചോദിച്ച് നോക്കാം. പറ്റിയാൽ നിങ്ങൾ രണ്ടു പേരുടേയും കല്യാണം ഒരുമിച്ച് നടത്തണം എന്നാണ് എൻ്റെ ആഗ്രഹം." അത് പറഞ്ഞ് അമ്മ അടുക്കളയിലേക്ക് തന്നെ തിരിച്ച് പോയി. ദേവ റൂമിലേക്ക് വരുമ്പോൾ ശിവ വർക്കിങ്ങ് ടേബിളിൽ ഇരുന്ന് ലാപ്പിൽ എന്തൊക്കെയോ നോക്കുകയായിരുന്നു. ദേവയെ കണ്ടതും അവൻ വേഗം ലാപ്പ് അടച്ചു വച്ചു. "എന്താ ശിവാ നീ ചെയ്യ്തു കൊണ്ടിരുന്നേ" അവൻ്റെ മുഖഭാവം കണ്ട് ദേവ ചോദിച്ചു. " ഞാൻ ഓഫീസിലെ ചില കാര്യങ്ങൾ നോക്കുകയായിരുന്നു." " നീ എന്തിനാ ശിവ നുണ പറയുന്നേ. ഒന്ന് ഒരാഴ്ച്ച ഇവിടെ നിന്നും മാറി നിന്ന ശേഷം കമ്പനിയുടെ കാര്യത്തിൽ നിനക്ക് ഒരു ശ്രദ്ധയും ഇല്ല. നീ മറ്റെന്തോ കാര്യത്തിനു പിന്നാലെയാണ്.അത് മാത്രമല്ല കഴിഞ്ഞ ഒരാഴ്ച്ച നീ എവിടേക്കാ പോയത് എന്ന് നീ എത്ര ചോദിച്ചിട്ടും പറയുന്നില്ല." " അത് ഒന്നുമില്ല ദേവ. നിനക്ക് ചെറിയ ഒരു സർപ്രെയ്സ് ഉണ്ട്"

"സർപ്രെയ്സോ.. എനിക്കോ.... എന്ത് സർപ്രെയ്സ്"ദേവ മനസി ലാവതെ ചോദിച്ചു. "അതൊക്കെ ഉണ്ട് .നിൻ്റെ മാരേജ് കഴിഞ്ഞിട്ട് ആ സർപ്രെയ്സ് കാണിക്കാം'' ശിവ ചിരിയോടെ പറഞ്ഞു.  " തുമ്പി ... ദേവേട്ടൻ്റ അമ്മ വീട്ടിൽ അച്ഛനെ വിളിച്ചു എന്ന് തോന്നുന്നു.അമ്മ ഇപ്പോ എന്നെ വിളിച്ചിരുന്നു.ഞായറാഴ്ച്ച ഒരു പെണ്ണുകാണൽ ഉണ്ട് എന്നും എന്നോട് അവിടേക്ക് വരാനും പറഞ്ഞു. " " അതേതായാലും നന്നായി.അങ്ങനെ എൻ്റെ ദേവൂസ് ഒരു കല്യാണ പെണ്ണാവാൻ പോകുവാ " അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പാർവണ പറഞ്ഞു. " നീ മനസു വച്ചാൽ എൻ്റെ തുമ്പി പെണ്ണിനും ഒരു കല്യാണ പെണ്ണാവാം " "അതെങ്ങനെ... കല്യണ പെണ്ണ് മാത്രം പോരാ ലോ .ഒരു കല്യാണ ചെക്കൻ കൂടി വേണ്ടേ " " അതിനു ഒരാൾ റെഡിയായി നിൽക്കുന്നുണ്ടല്ലോ " രേവതി അവളുടെ തോളിലൂടെ കൈ ഇട്ടു കൊണ്ട് പറഞ്ഞു. "ആര് " അവൾ മനസിലാവാതെ ചോദിച്ചു. "കണ്ണൻ എന്ന ആർദവ്'' അത് പറഞ്ഞതും പാർവണ തൻ്റെ തോളിലെ രേവതിയുടെ കൈ തട്ടി മാറ്റി. " നിനക്ക് എന്താടി അവനെ ഇഷ്ടപ്പെട്ടാൽ.കണ്ണൻ സൂപ്പർ അല്ലേ. പോരാത്തതിന് നല്ല സ്വഭാവവും " "ദേവു വേണ്ടാ ട്ടോ എനിക്ക് ദേഷ്യം വരുന്നുണ്ട് '. "അയ്യോ വേണ്ടാ.. സോറി സോറി സോറി ഞാൻ വെറുതെ പറഞ്ഞതാ നിന്നെ ദേഷ്യം പിടിപ്പിക്കാൻ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story