പാർവതി ശിവദേവം: ഭാഗം 48

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ദിവസങ്ങൾ അധിവേഗത്തിൽ കടന്നുപോയി . നാളെയാണ് കണ്ണന്റെയും പാർവണയുടെയും എൻഗേജ്മെന്റ്.എല്ലാവരും അതിനെ തിരക്കിലായിരുന്നു . എൻഗേജ്മെന്റ്നോടനുബന്ധിച്ച് തലേദിവസം തന്നെ രേവതി ഫാർവണയുടെ വീട്ടിലേക്ക് വന്നിരുന്നു . നിശ്ചയം ആയിട്ടും പാർവണയുടെ മുഖത്ത് സന്തോഷം ഒന്നും കാണാത്തത് രേവതിയിലും എന്തൊക്കെയോ സംശയങ്ങൾ ഉണ്ടാക്കിയെങ്കിലും അവൾ അതിനെ കുറിച്ച് അന്വേഷിക്കാൻ പോയില്ല . എല്ലാവരേയും വിട്ടു പേകുന്നതിനുള്ള സങ്കടം ആയിരിക്കും അവൾക്ക് എന്നാണു രേവതിയും കരുതിയത് . തലേദിവസത്തെ തിരക്കുകൾ എല്ലാം കഴിഞ്ഞ് രേവതി റൂമിലേക്ക് വന്നപ്പോഴേക്കും പാർവണ ഉറങ്ങിയിരുന്നു. പതിയെ അവളുടെ അരികിൽ വന്നു കിടന്നു .മുഖം എല്ലാം എന്തോ വല്ലാതെ ആയിട്ടുണ്ട് .കരഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. കണ്ണൊക്കെ വന്നു വീർത്തിരിക്കുന്നു. " എന്തുപറ്റി ഈ പെണ്ണിന്. ചോദിച്ചിട്ടാണെങ്കിൽ ഒന്നും പറയുന്നുമില്ല ." രേവതി ഓരോന്ന് ആലോചിച്ചുകൊണ്ട് ബെഡിൽ ഇരുന്നു .

അപ്പോഴാണ് ദേവ അവളെ വിളിച്ചത്. കുറെ നേരമായി വിളിക്കാൻ തുടങ്ങിയിട്ട് ഒരോ തിരക്കുകാരണം കോൾ അറ്റൻഡ് ചെയ്യാൻ പറ്റിയിരുന്നില്ല .രേവതി വേഗം കോൾ അറ്റൻഡ് ചെയ്തു. " ദേവേട്ടാ ...."അവൾ ഫോൺ എടുത്തു കൊണ്ട് വിളിച്ചു. " തിരക്കുകൾ എല്ലാം കഴിഞ്ഞോ ദേവൂട്ടി. " " വലിയ തിരക്കൊന്നും ഒന്നും ഇല്ല .നാളെ അല്ലേ എല്ലാതിരക്കുകളും" "എന്നിട്ട് പാർവണ എവിടെ ." "അവൾ ഉറങ്ങി. എന്താ പറ്റിയെ ആവോ. മുഖത്ത് ഒന്നും വലിയ സന്തോഷം ഇല്ല .ആകെ ഒരു സങ്കട ഭാവം ആണ് .ചിലപ്പോ എല്ലാവരെയും വിട്ടുപിരിയുന്നതിന്റെ സങ്കടം ആയിരിക്കും .പക്ഷേ അതിന് കല്യാണം ഒന്നും അല്ലാലോ എൻഗേജ്മെന്റ് അല്ലേ . ഞാൻ കുറെ ചോദിച്ചു അപ്പോൾ ഒന്നും പറയുന്നില്ല " രേവതി പരിഭവത്തോടെ പറഞ്ഞു . ഞാനൊരു കാര്യം ചോദിച്ചാ സത്യം പറയോ ദേവു." ദേവ ചെറിയ മടിയോടെ ചോദിച്ചു "

പറ ദേവേട്ടാ. എന്താ കാര്യം." " അത് നിനക്ക് കണ്ണനെ എത്ര നാളത്തെ പരിചയം ആണ് ഉള്ളത് ." ,"അങ്ങനെയൊക്കെ ചോദിച്ചാൽ തുമ്പി പറഞ്ഞുകേട്ട് വെച്ചുള്ള അറിവ് പണ്ടുമുതലേ ഉണ്ട്. പക്ഷേ നേരിട്ടുള്ള പരിചയം അവിടെ തൃശ്ശൂർ വന്നിട്ടാ. എന്താ അങ്ങനെ ചോദിക്കാൻ ദേവേട്ടാ." അവൾ സംശയത്തോടെ ചോദിച്ചു. " ഒന്നുല്ല..... നീ പറഞ്ഞത് കണ്ണന് പണ്ടുമുതലേ പാർവണയെ ഇഷ്ടമാണ് എന്നല്ലേ ." "അതെ കുറേക്കാലമായി അവന് അവളെ ഇഷ്ടമായിരുന്നു .പക്ഷേ ഈയടുത്താണ് അവൻ അത് തുറന്നു പറഞ്ഞത് ." "എന്നിട്ട് പാർവണ എന്താണ് പറഞ്ഞത് " "ആദ്യം അവൾ കുറെ എതിർത്തു .അവൾ കണ്ണനെ അങ്ങനെ ഒന്നും കണ്ടിട്ടില്ല എന്നാണ് പറഞ്ഞത് .പക്ഷേ പെട്ടെന്നൊരു ദിവസം അവൾ കല്യാണത്തിന് സമ്മതിക്കുകയും ചെയ്തു. എന്താ കാരണം എന്ന് എനിക്ക് അറിയില്ല .

ചിലപ്പോൾ ഫസ്റ്റ് തന്നെ അവനോട് y പറയാനുള്ള ഒരു ചമ്മൽ ഉണ്ടായിരിക്കും എന്നാ ശരി എനിക്ക് കുറച്ചു വർക്കുണ്ട് നീ എന്തായാലും കിടന്നോ ദേവാ കോൾ കട്ട് ചെയ്യാൻ നിന്നുകൊണ്ട് പറഞ്ഞു ദേവേട്ടൻ രേവതി സംശയത്തോടെ ചോദിച്ചു അപ്പോ ശിവേട്ടൻ ഓ ശിവ യോ ശിവ വരും എന്ന് എനിക്ക് തോന്നുന്നില്ല അവനെ ഓഫീസിൽ വർക്കുണ്ട് എന്നാണ് പറഞ്ഞത് അതുകൊണ്ട് അവൻ വരാൻ സാധ്യത കുറവാണ് ഇന്ന് ശരി ദേവേട്ടാ വർക്ക് നടക്കട്ടെ അത് പറഞ്ഞു രേവതി കോൾ കട്ട് ചെയ്തു. " എന്നാലും ഇവൾക്ക് ഇത് എന്ത് പറ്റി " രേവതി ഓരോന്ന് ആലോചിച്ചു കൊണ്ട് പതിയെ ഉറങ്ങി.  ആദ്യമായി ഒരു പ്രണയകഥ കേട്ട നിമിഷം മുതൽ ഞാൻ നിന്നക്കായുള്ള തിരച്ചിൽ തുടങ്ങി. ഒടുവിൽ ഞാൻ, നീ എന്ന ആ പ്രണയത്തിൽ എത്തിച്ചേർന്നപ്പോഴാണ് പ്രണയം എത്ര അന്ധമാണെന്ന് ഞാൻ മനസലാക്കിയത്. അതു കൊണ്ടായിരിക്കാം എനിക്ക് ചുറ്റുമുള്ള തൊന്നും മനസിലാക്കാൻ കഴിയാതിരുന്നത്. എന്നാൽ ഞാൻ ഇന്ന് മനസിലാക്കിയിരിക്കുന്നു ' നീ എനിക്കായ് പിറന്നവൻ അല്ലെന്ന്.

എങ്കിലും അടുത്ത ജന്മത്തിലെങ്കിലും എൻ്റെ പാതി നീയായീടാൻ ഞാൻ കൊതിക്കുന്നുണ്ട്. ഇത് വരെ പറഞ്ഞതിനും ശല്യപ്പെടുത്തിയതിനും മാപ്പ്. ഇനി നിനക്കായ് ഈ ആത്മസഖി ഒരിക്കലും വരുകയില്ല. എന്ന് നിൻ്റെ ആത്മസഖി. തൻ്റെ പ്രിയപ്പെട്ടവനായുള്ള അവസാന പ്രണയ വരികൾ എഴുതുമ്പോൾ അവളുടെ ഉള്ളും നീറിയിരുന്നു. കൈകൾ വിറച്ചിരുന്നു. കണ്ണീർ കാഴ്ച്ചയെ മറച്ചിരുന്നു. അവസാനം ഒരു പൊട്ടിക്കരച്ചിലോടെ അവൾ ബെഡിലേക്ക് വീണു. 💟💟💟💟💟💟💟💟💟💟💟💟💟💟💟💟 പിറ്റേ ദിവസം എല്ലാവരും വിവാഹ നിശ്ചയത്തിനുള്ള തിരക്കിലായിരുന്നു. രണ്ടാൾ ഒഴിച്ച് ആ വീട്ടിലെ എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. ഒരാൾക്ക് താൻ സ്നേഹിച്ച വ്യക്തിയെ മറന്ന് മറ്റൊരാളെ വിവാഹം ചെയ്യുന്നതിനുള്ള വേദനയായിരുന്നെങ്കിൽ മറ്റൊരാൾക്ക് താൻ ജീവനു തുല്യം സ്നേഹിച്ചവൻ മറ്റൊരാളുടെയാവാൻ പോവുന്നതിൻ്റെ വേദനയായിരുന്നു. പത്തു മണിയോടെ കണ്ണനും വീട്ടുകാരും എത്തിയിരുന്നു.പതിനൊന്നു മണിക്കാണ് മോതിരമാറ്റം. അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടു പേരുടേയും വീട്ടുക്കാരും ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മോതിര മാറ്റം നടക്കുന്ന സമയത്താണ് ദേവ അവിടേക്ക് എത്തിയത്.

ദേവയെ കണ്ടതും പാർവണയുടെ കണ്ണുകൾ അവൾ പോലുമറിയാതെ ശിവയെ തിരഞ്ഞു. "ശിവ വന്നിട്ടില്ല .ഒന്ന് രണ്ട് അർജൻ്റ മീറ്റിങ്ങുണ്ട് " അവളുടെ നോട്ടം കണ്ട് ദേവ പറഞ്ഞു. ഒരു കണക്കിന് ചടങ്ങിന് ശിവ വരാതിരുന്നത് നന്നായി എന്ന് പാർവണക്കും തോന്നിയിരുന്നു. പതിനൊന്നരയോടെ വിവാഹമോതിരമാറ്റം നടന്നു. പാർവണ എന്നെഴുതിയ മോതിരം അവൾ കണ്ണൻ്റെ കൈകളിൽ അണിയിച്ചു. ആർദവ് എന്നെഴുതിയ മോതിരം കണ്ണൻ പാർവണയുടെ കൈയ്യിലും അണിയിച്ചു. കണ്ണൻ്റെ സാമിപ്യം പോലും പാർവണയെ നന്നായി അലോസരപ്പെടുത്തിയിരുന്നു. രേവതിയുടെ കല്യാണം കഴിഞ്ഞ് അടുത്ത ആഴ്ച്ച പാർവണയുടേയും കണ്ണൻ്റെയും വിവാഹം നടത്താൻ എല്ലാവരും ചേർന്ന് നിശ്ചയിച്ചു. ഉച്ചയോടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും തിരിച്ച് പോയി വീട്ടിൽ പാർവണയും അച്ഛനും അമ്മയും ആരുവും മാത്രമായി. 💟💟💟💟💟💟💟💟💟💟💟💟💟💟💟

ദിവസങ്ങൾ വേഗത്തിൽ തന്നെ കടന്നു പോയി രേവതിയുടെ വിവാഹ ദിവസം അടുക്കാറായി. പാർവണ വിവാഹ നിശ്ചയം കഴിഞ്ഞതിൽ പിന്നെ ആരോടും അധികം സംസാരിക്കാറില്ല എതു സമയവും എന്തൊക്കെയോ ആലോചിച്ച് മുറിയിൽ തന്നെ ഇരിക്കുന്നത് കാണാം. കുറഞ്ഞ ദിവസത്തിനുള്ള രേവതിയിൽ നിന്നും അവൾ ഒരു പാട് അകന്നിരുന്നു.അധികം സംസാരിക്കില്ല. എന്താ കാര്യം എന്ന് ചോദിച്ചാൽ ഓരോന്ന് പറഞ്ഞ് ഒഴിഞ്ഞു മാറും. വിവാഹത്തിന് ഡ്രസ്സ് എടുക്കാൻ വരാൻ രേവതി ഒരുപാട് നിർബന്ധിച്ചു എങ്കിലും അവൾ വന്നില്ല.  നാളെയാണ് രേവതിയുടെ കല്യാണം. കല്യാണ തലേന്ന് പാർവണ വരില്ലാ എന്ന് വാശി പിടിച്ചു എങ്കിലും ആരു അവളെ പിടിച്ച പിടിയാലെ വിളിച്ചു കൊണ്ടുപോയി. വൈകുന്നേരം ഹൽദി ഫങ്ങ്ഷൻ എല്ലാം ഉണ്ടായിരുന്നു. എന്നാൽ ആ ആളും ബഹളവും പാർവണയെ വല്ലാതെ അസ്വസ്ഥമാക്കിയിരിന്നു. പാർവണ അവിടെനിന്നും പോകാനായി പലതവണ ശ്രമിച്ചു എങ്കിലും രേവതി അവളെ തന്റെ കൂടെ തന്നെ നിർത്തി.

രാത്രി ആയതും തിരക്കെല്ലാം ഒരു വിധം ഒഴിഞ്ഞു രേവതി വേഗം ഫംഗ്ഷൻ ഡ്രസ്സ് എല്ലാം മാറ്റി ഫ്രഷായി പാർവണയുടെ അരികിലേക്ക് വന്നു. " എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. എന്റെ ഒപ്പം നീ ഒന്ന് വന്നേ " അത് പറഞ്ഞ് രേവതി അവളെയും കൂട്ടി നേരെ ടെറസിന് മുകളിലേക്ക് നടന്നു . ആകാശത്ത് പൂർണചന്ദ്രൻ ഉദിച്ചു നിൽക്കുന്നുണ്ട്. ഒരു ഇളം കാറ്റ് അവർ ഇരുവരെയും തഴുകി കടന്നുപോയി . "തുമ്പി..." കുറച്ചു നേരത്തെ മൗനത്തിനു ശേഷം രേവതി വിളിച്ചു . "എന്താ ദേവു" പാർവണ അകലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു . "എന്താ നിന്റെ പ്രശ്നം .നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. എൻഗേജ്മെൻറ് കഴിഞ്ഞതിന് ശേഷമാണ് നിന്റെ സ്വഭാവത്തിൽ ഇത്തരത്തിലുള്ള മാറ്റങ്ങൾ കാണാൻ തുടങ്ങിയത് .ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ "രേവതി അവളെ നോക്കി ചോദിച്ചു . "ഞാൻ നിന്നോട് കള്ളം പറയാറില്ലല്ലോ ദേവു." " നിനക്ക് ...നിനക്ക് ശരിക്കും കണ്ണനെ ഇഷ്ടമല്ലേ. നിന്റെ സമ്മതത്തോടെ അല്ലേ ഈ കല്യാണം നടക്കുന്നേ "രേവതി അത് ചോദിച്ചതും പാർവണയുടെ മുഖം മാറി. " അങ്ങനെ ഒന്നും ഇല്ല ദേവു" അവൾ ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു .

"അങ്ങനെ ഒന്നും ഇല്ല എന്ന് പറഞ്ഞാ അതിന്റെ അർത്ഥം നിനക്ക് കണ്ണനോട് ഇഷ്ടമില്ല എന്നാണോ .അതോ...."അവൾ പാതി പറഞ്ഞു നിർത്തി . "നീ പോയി കിടന്ന് ഉറങ്ങാൻ നോക്ക് ദേവു. നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതല്ലേ " പാർവണ വിഷയം മാറ്റാനായി പറഞ്ഞു. " അങ്ങനെ കാര്യം മാറ്റാൻ നോക്കണ്ട തുമ്പി. ഞാൻ ചോദിച്ചതിനുള്ള ഉത്തരം എനിക്ക് കിട്ടണം .നിനക്ക് കണ്ണനെ ഇഷ്ടമാണോ, നിന്റെ സമ്മതത്തോടെ ആണോ ഈ വിവാഹം " രേവതി ചോദിക്കുമ്പോൾ പാർവണയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. പക്ഷേ അവൾ അത് രേവതി അറിയാതിരിക്കാൻ തിരിഞ്ഞുനിന്നു . "തുമ്പി നിനക്ക് എന്താ പറ്റിയേ "രേവതി അവളുടെ അവളുടെ തോളിൽ കൈ വെച്ച് തനിക്ക് നേരെ തിരിച്ച് നിർത്തിയതും പാർവണ ഒരു കരച്ചിലോടെ രേവതിയെ കെട്ടിപിടിച്ചു . രേവതി പെട്ടെന്ന് ഒന്ന് ഭയന്നെങ്കിലും അവളെ ചേർത്തുപിടിച്ച നെറുകയിൽ തലോടി. എന്താ കാര്യം എന്നൊന്നും അറിയില്ല എങ്കിലും രേവതി അവളുടെ പുറത്തു തട്ടി അവളെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു .

കുറച്ചുനേരം കഴിഞ്ഞതും അവളുടെ കരച്ചിൽ കുറഞ്ഞുവന്നു. അത് മനസ്സിലായ രേവതി അവളെ തന്നിൽ നിന്നും അടർത്തിമാറ്റി. അവളുടെ കണ്ണുകൾ തുടച്ചു . "എന്താ എൻ്റെ തുമ്പി കുട്ടിക്ക് പറ്റിയത് ".അവളുടെ മുഖം തന്റെ കൈകളിൽ എടുത്തു കൊണ്ട് ചോദിച്ചു. "എന്നെക്കൊണ്ട് പറ്റില്ല ദേവു. എനിക്ക് കണ്ണനെ ഒരിക്കലും വിവാഹം ചെയ്യാൻ കഴിയില്ല .പക്ഷെ എല്ലാവരും കൂടി എന്നെ നിർബന്ധിക്കുകയാ ഈ കല്യാണത്തിന് " പാർവണ അതു പറഞ്ഞു വീണ്ടും കരയാൻ തുടങ്ങി. " നീ ഇത് എന്താ പറയുന്നേ തുമ്പി .നിനക്ക് കണ്ണനെ ഇഷ്ടമായതുകൊണ്ടല്ലേ ഈ കല്യാണത്തിന് നീ സമ്മതിച്ചതും ,നിശ്ചയം കഴിച്ചതും ." "അല്ല എന്നെ ഭീഷണിപ്പെടുത്തി നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്. അല്ലെങ്കിൽ അച്ഛൻ... അവൾ പാതി പറഞ്ഞുകൊണ്ട് കരയാൻ തുടങ്ങിയതും രേവതി അവളെ ആശ്വസിപ്പിച്ചു. "നീയിങ്ങനെ കരയാതെ നമുക്ക് ഒരു പരിഹാരം ഉണ്ടാക്കാം . കണ്ണനെ നിനക്ക് ഒന്ന് ഇഷ്ടപ്പെടാൻ ശ്രമിച്ചു കൂടെ. കണ്ണൻ നല്ലവനാണ് അവന് നിന്നെ ജീവനാണ് അതെനിക്ക് അറിയുന്നതാ.. ഞാൻ കണ്ടിട്ടുള്ളതാ..."

"എനിക്ക് ...എനിക്ക് അതൊന്നും അറിയില്ല പക്ഷേ അവന്റെ ഇഷ്ടത്തിനുവേണ്ടി എന്റെ ഇഷ്ടം ....'അവൾ പറയാൻ വന്നത് പെട്ടെന്ന് നിർത്തി. " നീ എന്താ പറഞ്ഞേ തുമ്പി ".രേവതി അമ്പരപ്പോടെ ചോദിച്ചു . "എനിക്ക് ...ഞാൻ ..എനിക്ക് ശിവയെ ഇഷ്ടമായിരുന്നു ദേവു .പക്ഷേ അവൻ..." പാർവണ കരഞ്ഞു കൊണ്ട് കണ്ണൻ ശിവയെ കാണാൻ പോയതും അവിടെ നടന്ന കാര്യങ്ങളും പാർവണ പറഞ്ഞു. " കണ്ണന് എൻ്റെ കഴുത്തിൽ താലി കെട്ടേണ്ട ഒരു അവസരം വന്നാൽ പിന്നെ ഈ പാർവണ ജീവിച്ചിരിക്കില്ല" അത് പറഞ്ഞത് അവൻ താഴേക്ക് ഓടി. രേവതി അവൾ പറയുന്നത് കേട്ട് കുറച്ചുനേരം അവിടെ തന്നെ നിന്നു .നിഴലുപോലെ കൂടെ ഉണ്ടായിട്ടും അവളുടെ മനസ്സിലുള്ളത് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് രേവതിയ്ക്കും വല്ലാത്ത സങ്കടം ഉണ്ടായിരുന്നു. " ഉടൻതന്നെ ഈ കാര്യങ്ങൾ ദേവേട്ടനെ അറിയിക്കണം .ഇതൊന്നും ദേവേട്ടൻ അറിഞ്ഞു കാണാൻ വഴിയില്ല. ഒരുപക്ഷേ അറിഞ്ഞിരുന്നെങ്കിൽ എന്നോട് പറയുമായിരുന്നു." അവൾ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ദേവയെ ഫോണിൽ വിളിച്ചു.

ആദ്യത്തെ റിങ്ങിൽ തന്നെ അവൻ കോൾ അറ്റൻഡ് ചെയ്തു . "ഹലോ ദേവൂട്ടി സോറി സോറി ചേട്ടൻ കുറച്ച് ബിസിയാണ് തിരക്കെല്ലാം കഴിഞ്ഞിട്ട് വിളിക്കാം ട്ടോ ."അത് പറഞ്ഞ് ദേവ വേഗം കോൾ കട്ട് ചെയ്തു . എന്തായാലും ഉടനെ തന്നെ ഈ കാര്യങ്ങൾക്ക് ഒരു തീരുമാനം എടുക്കണം. പാർവണ പറഞ്ഞതൊന്നും തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .ഞാൻ അറിഞ്ഞത് അനുസരിച്ച് ശിവ അത്തരത്തിൽ ഒരാൾ അല്ലാ.പക്ഷേ കണ്ണൻ ഇങ്ങനെയൊക്കെ അവളോട് പറഞ്ഞു എന്ന് പറയുമ്പോൾ എവിടെയോ എന്തൊക്കെയോ തകരാറു പോലെ" അവൾ മനസ്സിൽ ഓർത്തു ഇക്കാര്യത്തെ കുറിച്ച് പറഞ്ഞയുബോൾ ദേവേട്ടൻ തന്നെ ഉചിതമായ ഒരു പരിഹാരം കണ്ടെത്തും. അവൾ മനസ്സിൽ സ്വയം ആലോചിച്ചു കൊണ്ട് മുറിയിലേക്ക് നടന്നു രേവതി വരുമ്പോഴേക്കും രശ്മിയും പാർവണയും ഉറങ്ങിയിരുന്നു. രണ്ടുപേരുടെയും മുഖത്ത് നല്ല ക്ഷീണം ഉള്ളതുപോലെ അവൾക്ക് തോന്നി . അവൾ പുഞ്ചിരിയോടെ ഇരുവരുടെയും നിറുകയിൽ തലോടിക്കൊണ്ട് ബെഡിൽ കിടന്നു. കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നെങ്കിലും ഉറക്കം വരുന്നില്ല.

മനസ്സിൽ പാർവണ പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഉള്ളത്. ദേവയാണെങ്കിൽ തിരിച്ചു വിളിക്കുന്നില്ല . ഇതെല്ലാം അവനോട് പറയാതെ മനസ്സിനുള്ളിൽ എന്തോ വല്ലാത്ത ഭാരം പോലെ അവൾക്ക് തോന്നി .കുറേ നേരം എന്തൊക്കെയോ ആലോചിച്ച കടന്ന് അവളും പതിയെ ഉറങ്ങി രാവിലെ അമ്മ വന്നു വിളിച്ചപ്പോഴാണ് അവൾ ഉറക്കമുണർന്നത് . "വേഗം പോയി കുളിച്ച് അമ്പലത്തിലേക്ക് പോകാൻ നോക്ക് "അമ്മ അവളെ വിളിച്ചുണർത്തി കൊണ്ട് പറഞ്ഞു ശേഷം അമ്മ മുറി വിട്ട് പുറത്തേക്ക് പോയി . "തുമ്പി... തുമ്പി എണീക്ക് "രേവതി അവളെ തട്ടിവിളിച്ചു .അത് കേട്ട് പാർവണ വേഗം തന്നെ എഴുന്നേറ്റു . "അമ്പലത്തിൽ പോണം വേഗം കുളിച്ച് റെഡി ആവാൻ നോക്ക് " അത് പറഞ്ഞാൽ പാർവണ വരുന്നില്ല എന്നു പറയും എന്നാണ് രേവതി കരുതിയത് .എന്നാൽ തന്റെ പ്രതീക്ഷയെ തെറ്റിച്ചുകൊണ്ട് അവൾ വേഗം തന്നെ ഡ്രസ്സും ആയി ബാത്റൂമിനുള്ളിലേക്ക് കയറി. രശ്മിയെ അമ്പലത്തിലേക്ക് വിളിച്ചെങ്കിലും അവൾ ഉറക്കച്ചടവോടെ വീണ്ടും ബെഡിലേക്ക് കിടക്കുകയാണ് ചെയ്തത് . രേവതിയും പാർവണയും കുളിച്ചു റെഡിയായി അമ്പലത്തിലേക്ക് ഇറങ്ങി .നടന്നു പോകാനുള്ള ദൂരം മാത്രമേ ഉള്ളൂ. ചെറിയ അമ്പലം ആയതിനാൽ തിരക്ക് കുറവാണ് ശിവനാണ് പ്രധാന പ്രതിഷ്ഠ .

അവർ ഇരുവരും ക്ഷേത്ര പ്രദക്ഷിണം ചെയ്ത് പ്രസാദം വാങ്ങി . "പോവുകല്ലേ" രേവതി പാർവതിയോട് ചോദിച്ചു. " നീ നടന്നോ ഞാനിപ്പോ വരാം." അത് പറഞ്ഞു പാർവണ കണ്ണുകളടച്ച് കൈകൾ കൂപ്പി ക്ഷേത്രനടയിൽ തന്നെ നിന്നു . "എന്റെ മഹാദേവ എന്റെ ദേവുന് നല്ലൊരു ജീവിതം കിട്ടണേ. ഇനി ജീവിതത്തിൽ സങ്കടപ്പെടാൻ ഉള്ള ഒരു അവസരം അവൾക്ക് ഉണ്ടാക്കല്ലേ. ഞാൻ അവളെ വിട്ടു പോയാലും അത് സഹിക്കാനുള്ള മനശക്തി അവൾക്ക് നൽകണേ "ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ട് കണ്ണുകളടച്ച് തന്നെ അവൾ നിന്നു. ഒരു തണുത്ത കാറ്റ് ആ സമയം അവളെ തഴുകി പോയി അത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഒരു പുത്തൻ ഉണർവ്വ് നൽകുന്നതായി അവൾക്ക് തോന്നി. കഴുത്തിൽ എന്തോ ചെറുതായി ഒരു തണുപ്പ് തോന്നിയതും അവൾ ഞെട്ടി കൊണ്ട് കണ്ണുതുറന്നു. തന്റെ കഴുത്തിൽ മഞ്ഞ ചരടിൽ കോർത്ത് കുഞ്ഞു താലി കണ്ടതും അവൾ ഞെട്ടിത്തരിച്ച് തന്റെ പിന്നിൽ നിൽക്കുന്ന ആളെ നോക്കി. " ശിവ "അവളുടെ ചുണ്ടുകൾ മന്ത്രിച്ചു . "നീ എന്നാണ് കരുതിയത് അത്രയും ആളുകളുടെ മുന്നിൽ വെച്ച് എന്നെ നാണംകെടുത്തിയിട്ട് നീയും നിന്റെ ആ കണ്ണനും സന്തോഷമായി ജീവിക്കുമെന്നോ. ശിവ അങ്ങനെ ഒരു കാര്യവും വെറുതെ വിട്ടു കളയുന്ന ആളല്ല. എനിക്കെന്തെങ്കിലും തന്നിട്ടുണ്ടെങ്കിൽ അത് പലിശ സഹിതം തിരിച്ചു തന്നിരിക്കും . ശിവ പറയുന്നതെല്ലാം കേട്ടു അതേസമയം ഒന്നും മനസ്സിലാവാതെ നിൽക്കുകയായിരുന്നു പാർവണ....... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story