പാർവതി ശിവദേവം: ഭാഗം 50

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

" നീ എന്തിനാ ആരു ശിവയെ രാഗേട്ടാ എന്ന് വിളിക്കുന്നേ " പാർവണ ചോദിച്ചു "അതിനു ഇപ്പോ എന്താ നല്ല രസം ഇല്ലേ രാഗേട്ടാ എന്ന വിളി. " "അതെന്താ ശിവേട്ടാ എന്ന് വിളിച്ചാ " "അയ്യേ.. :' അതിന് ഞാൻ അഞ്ജലി അല്ല" " അഞ്ജലിയോ എത് അഞ്ജലി'' " അഞ്ജലിയെ നിനക്ക് അറിയില്ലേ തുമ്പി കഷ്ടം" '' ഇല്ലാ'' "നമ്മുടെ സാന്ത്വാനത്തിലെ അഞ്ജലി ശിവയെ ശിവേട്ടാ എന്നാ വിളിക്കാ." "എടാ തെണ്ടി നീ വീണ്ടും സീരിയിൽ കാണാൻ തുടങ്ങിയോ..." " എയ് വല്ലപ്പോഴേങ്കിലും ആഴ്ച്ചയില് എല്ലാ ദിവസവും " ആരു ഇളിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും ശിവ കൈ കഴുകി വന്നിരുന്നു. "ഇവിടെ സീറ്റുണ്ട് രാഗേട്ടാ. പിന്നെ എന്തിനാ അവിടെ പോയി ഇരിക്കുന്നേ. ദേ ഇവിടേക്ക് ഇരിക്ക് "ആരു പാർവണയുടെ അരികിലെ സീറ്റിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു. "ഇവിടെ ഒരു സീറ്റല്ലേ ഉള്ളൂ. ഞാൻ അവിടെ ഇരുന്നോളം'' "പിന്നെ ഒരാൾക്ക് ഇരിക്കാൻ ഇനി പത്ത് കസേര വേണോ. ചേട്ടൻ ഇരിക്ക് " ആരു നിർബന്ധിച്ചതും ശിവ പാർവണയുടെ അരികിലെ ചെയറിൽ ഇരുന്നു.

"ആരു നീയെൻ്റെ സീറ്റിലേക്ക് ഇരിക്കോ. ഞാൻ നിൻ്റെൽ ഇരിക്കാം" പാർവണ ചോദിച്ചു. ''i am very sorry sis. ഈ മുണ്ടെല്ലാം ഉടുത്ത് ഞാൻ ഇവിടെ അഡ്ജസ്റ്റ് ചെയ്യ്ത് ഒന്ന് ഇരുന്നേ ഉള്ളൂ. ഇനി ഇവിടെ നിന്ന് എണീക്കാൻ കുറച്ച് റിസ്ക് ആണ് " "പോടാ പട്ടി, തെണ്ടി, നാറി. നിൻ്റെ കല്യാണത്തിന് സാമ്പാറിൽ ഉപ്പിടാൻ മറക്കുമെടാ, പായസത്തിൽ മധുരം കുറയുമെടാ. ഇതെൻ്റെ ശാപം ആണ് ". " അത് സാരില്ലാ. ഞാൻ ഉപ്പും ,മധുരവും ഒക്കെ ഇട്ടോളാം ട്ടോ " കുറച്ച് കഴിഞ്ഞതും സദ്യ വിളമ്പാൻ തുടങ്ങി. ചോറും, സാമ്പാറും ,ഉപ്പേരിയും, പപ്പടവും, അച്ചാറും, പുളിയേഞ്ചിയും, പുളിശ്ശേരി, കൂട്ടുക്കറി, മസാല കറി, അവിയൽ, ഓലൻ, പുളിശ്ശേരി ,രണ്ട് തരം പായസവും ഉണ്ടായിരുന്നു. കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് കണ്ണൻ്റ അമ്മയും വേറെരു സ്ത്രീയും അവരുടെ അരികിലേക്ക് വന്നു. " നോക്ക് അമ്മേ.ഈ തുമ്പി കണ്ണേട്ടനെ കൂട്ടാതെ ഒറ്റക്ക് ഇരുന്ന് സദ്യ കഴിക്കുന്നത്. ഞാൻ ഇവളോട് പറഞ്ഞതാ കുറച്ച് നേരമെങ്കിലും കണ്ണേട്ടനെ ഒന്ന് വെയിറ്റ് ചെയ്യാൻ " ആരു കണ്ണൻ്റ അമ്മയെ കണ്ടതും പറഞ്ഞു. '' അതിനു ഇപ്പോ എന്താ . മോള് കഴിച്ചോട്ടെ. കണ്ണൻ വരാൻ ഒരു നേരം ആവും "അമ്മ പുഞ്ചിരിയോടെ പറഞ്ഞു. "ഓഹ്.. ഇപ്പോ ഞാൻ ഔട്ട് അല്ലേ "

ആരു മുഖം കൊട്ടി കൊണ്ട് പറഞ്ഞു. " ശാരദേ ഇതാണ് എൻ്റെ കണ്ണൻ്റെ പെണ്ണ് " അമ്മ കൂടെയുള്ള സ്ത്രീക്ക് പർവണയെ പരിചയപ്പെടുത്തി. " അപ്പോ ഇതാണോ കണ്ണൻകുട്ടിടെ ആള്. " "അതെ. എൻഗേജ്മെൻ്റിന് അധികം ആരെയും ക്ഷണിക്കാൻ പറ്റിയില്ലാലോ. എല്ലാം എടുപിടി എന്നായിരുന്നൂല്ലോ." അമ്മ പറഞ്ഞു. "മോളുടെ പേരെന്താ" ആ സ്ത്രീ ചോദിച്ചു. - "പാർവണ " " ദേ കണ്ണൻ വന്നല്ലോ " അമ്മ അവിടേക്ക് വരുന്ന കണ്ണനെ നോക്കി പറഞ്ഞു. " നീ എവിടെ പോയി കിടക്കായിരുന്നു ടാ ചെക്കാ " അമ്മ അവൻ്റെ കയ്യിൽ തട്ടി കൊണ്ട് ചോദിച്ചു. " ഞാൻ ദേവയുടെ വീട്ടിലേക്ക് പോയിരിക്കുകയായിരുന്നു. അവിടെ ഇവരെ സ്വീകരിക്കാൻ കുറച്ച് എർപ്പാടുകൾ ചെയ്യാൻ ഉണ്ടായിരുന്നു." കണ്ണൻ മുണ്ടിൻ്റെ അറ്റം കൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ച് പറഞ്ഞു. " കുട്ടി ഇങ്ങനെ എല്ലാത്തിനും ഓടി നടന്ന് ക്ഷീണിക്കാൻ നിൽക്കണ്ട .അടുത്ത ആഴ്ച്ച സ്വന്തം കല്യാണം ആണെന്ന് ഓർമ വേണം" കൂടെയുള്ള സ്ത്രീ അത് പറഞ്ഞതും ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പാർവണ ചുമക്കാൻ തുടങ്ങി.

അമ്മ അവൾക്ക് വേഗം വെള്ളം എടുത്തു കൊടുത്തതും അവൾ അത് വാങ്ങി കുടിച്ചു. "അല്ല മോളേ നിൻ്റെ കൈയ്യിലെ എൻഗേജ്മെൻ്റ് റിങ്ങ് എവിടെ " അമ്മ അവളുടെ വിരലിലേക്ക് നോക്കി ചോദിച്ചു. " അത്... അത് പിന്നെ... അത് ഞാൻ കുളിക്കുമ്പോൾ അഴിച്ച് വച്ചതാണ്. പിന്നെ എടുത്തിടാൻ മറന്നു." അവൾ വായിൽ വന്ന കള്ളം പറഞ്ഞു. "നിനക്ക് എന്താ തുമ്പി ഈ ഇടയായി ഒന്നില്ലും ശ്രദ്ധയില്ലാത്തത്.ഇതൊക്കെ ഇങ്ങനെ മറന്നു വക്കാൻ പാടുമോ " ആരു അവളെ ചീത്ത പറയാൻ തുടങ്ങി. "മതി ആരു നിർത്തി. അവൾ മറന്നതാണെന്ന് പറഞ്ഞില്ലേ ' പിന്നെ ഒരു മോതിരത്തിൽ ഒക്കെ എന്ത് കാര്യം" കണ്ണൻ പറഞ്ഞു. "ഓഹ് ഇപ്പോ നിങ്ങൾ ഭാര്യയും ഭർത്താവും സെറ്റ് ഞാൻ ഔട്ട് അല്ലേ " അരു പറഞ്ഞു. " ഭാര്യയും ഭർത്താവും " ആരു ആ വാക്ക് പറഞ്ഞപ്പോൾ പാർവണയും നെഞ്ചോന്ന് പിടഞ്ഞു.താൻ എല്ലാവരേയും ചതിക്കുകയല്ലേ എന്ന തോന്നൽ അവളുടെ ഉള്ളിൽ ഉടലെടുത്തിരുന്നു. ഇടം കണ്ണിട്ട് പാർവണ ശിവയെ ഒന്ന് പാളി നോക്കി എങ്കിലും അവൻ്റെ മുഖത്ത് പ്രേത്യേകിച്ച് ഒരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല

. " ഈ ഒത്തൊരുമയാണ് മക്കളെ എന്നും വേണ്ടത്. കണ്ണനേയും രുഗ്മിണിയേയും പോലെ സ്നേഹത്തോടെ ജീവിക്കാൻ കഴിയട്ടെ " ആ സ്ത്രീ അവരെ അനുഗ്രഹിച്ചു. ശേഷം അമ്മയോടൊപ്പം അവർ പോയി. (ആ അമ്മച്ചിക്ക് അറിയില്ലാലോ ഇത് കണ്ണൻ്റെ രുഗ്മിണിയല്ല. ആ ഇരിക്കുന്ന ശിവയുടെ പാർവതിയാണെന്ന്😁) കണ്ണൻ അപ്പോഴോണ് പാർവണയുടെ അടുത്തിരിക്കുന്ന ശിവയെ കണ്ടത്. അവനെ കണ്ടതും കണ്ണൻ ആകെ അസ്വസ്ഥനായി. " കണ്ണേട്ടൻ കഴിക്കുന്നില്ലേ " രശ്മി ചോദിച്ചു. "ഇല്ലാടാ നിങ്ങൾ കഴിക്ക് ഞാൻ പിന്നെ ഇരുന്നോളാം" അത് പറഞ്ഞ് അവിടെ നിന്നും കണ്ണൻ പോയി. അകലെയാണെങ്കിലും കണ്ണൻ പാർവണയേയും ശിവയേയും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.  ഭക്ഷണം എല്ലാം കഴിച്ചു കഴിഞ്ഞ് ചെറുക്കനും പെണ്ണും ഇറങ്ങാൻ സമയം ആയി. രേവതി എല്ലാവരോടും പുഞ്ചിരിയോടെ യാത്ര ചോദിക്കുകയാണ്. "ദേവേട്ടാ ഒരു കാര്യം പറയാൻ മറന്നു. താങ്ക്സ് ട്ടോ " പാർവണ ദേവയുടെ താടി പിടിച്ച് കൊണ്ട് പറഞ്ഞു. "താങ്ക്സോ എന്തിന്..." അവൻ മനസിലാവാതെ ചോദിച്ചു. " ഈ മാലക്ക് " അവൾ കഴുത്തിലെ മാല കാണിച്ച് പറഞ്ഞു. "മാലയോ ഞാനോ എന്ന ഭാവത്തിൽ ദേവ നിന്നു.

പെട്ടെന്ന് അവൻ ശിവയുടെ മുഖത്തേക്ക് ഒന്ന് നോക്കി. ശിവ ദേവയെ കണ്ണു കൊണ്ട് എന്തോ കാണിച്ചു. "ഓഹ് ഈ മാലലെ. രാവിലെ ശിവയുടെ കൈയ്യിൽ കൊടുത്തു വിട്ട ആ മാല അല്ലേ "ദേവ ചിരിയോടെ ചോദച്ചു. കുറച്ച് കഴിഞ്ഞതും അവർക്ക് പോകാൻ സമയമായി. ഇറങ്ങാൻ നേരം രേവതി രശ്മിയേയും, പാർവണയേയും കെട്ടി പിടിച്ച് കുറേ കരഞ്ഞു. രേവതിയുടെ ഒപ്പം പോവാൻ രശ്മിയേയും പാർവണയേയും വിളിച്ചു എങ്കിലും പാർവണ പോയില്ല. അതു കൊണ്ട് രശ്മിക്ക് പോകാൻ താൽപര്യം ഇല്ലെങ്കിൽ കൂടി എല്ലാവരും നിർബന്ധിച്ചപ്പോൾ അവൾ കൂടെ പോയി. വൈകുന്നേരം അഞ്ച് മണിയോടെ എല്ലാവരും റിസപ്ഷൻ ഹാളിൽ എത്തി. രേവതിക്ക് ഒരു ബ്ലൂ കളർ പട്ടുസാരിയാണ് വേഷം. ഹെവി മേക്കപ്പ് ആയിരുന്നു ഉണ്ടായിരുന്നത്. പാർവണക്കും, രശ്മിക്കും, ആരുവിനും റിസപ്ഷനുള്ള ഡ്രസ്സ് എടുത്ത് കൊടുത്തത് കണ്ണൻ ആയിരുന്നു. കണ്ണൻ തനിക്കും പാർവണക്കും ഒരേ പോലെയുള്ളതും രശ്മിക്കും ആരുവിനും ഒരേ കളറിൽ ഉള്ളതും ആയിരുന്നു എടുത്തിരുന്നത്. എന്നാൽ പാർവണ മനപൂർവ്വം തനിക്കായി വാങ്ങിയ ഡ്രസ്സ് രശ്മിക്ക് നൽക്കിയിരുന്നു. റെഡ് കളർ ലഹങ്കയായിരുന്നു രശ്മിയുടെ വേഷം.

അതേ കളറിൽ ഉള്ള ഷർട്ട് ആയിരുന്നു കണ്ണൻ്റയും. പാർവണക്കും ആരുവിനും ഒരേ പോലുള്ള കളർ ഡ്രസ്സ് ആയിരുന്നു .പീച്ച് കളർ ലഹങ്ക ആയിരുന്നു പാർവണയുടെ വേഷം . കൂടെ വർക്ക് ചെയ്യുന്നവരും, ക്ലിയിൻസും മറ്റും റിസപ്ഷന് പങ്കെടുക്കുന്നതിനാൽ വളരെ ഗ്രാൻഡ് ആയി തന്നെയാണ് റിസപ്ഷൻ നടത്തിയിരുന്നത് . ഹാളിന് അകത്തേക്ക് കയറുമ്പോൾ പാർവണ പ്രാർത്ഥിച്ചത് ശിവയെ തന്റെ മുൻപിൽ കാണരുതേ എന്നായിരുന്നു . ഹാളിനുള്ളിലേക്ക് കയറുമ്പോൾ തന്നെ ചെറിയ ശബ്ദത്തിൽ ബാഗ്രൗണ്ട് മ്യൂസിക് തുടങ്ങിയിരുന്നു . പാർവണ രശ്മിക്കൊപ്പം സ്റ്റേജിൽ ഉള്ള രേവതിയുടെയും ദേവയുടെയും അരികിലേക്ക് നടന്നു. അപ്പോളും പാർവണയുടെ കണ്ണുകൾ ശിവയെ തിരഞ്ഞുകൊണ്ടിരുന്നു. എന്നാലും അവനെ അവിടെ എവിടേയും കാണാനുണ്ടായിരുന്നില്ല . റിസപ്ഷന് രേവതിയുടെ ചില ഫ്രണ്ട്സും വന്നിട്ടുണ്ടായിരുന്നു .ദേവയുടെ നിർബന്ധപ്രകാരമാണ് അവരെ രേവതി റിസപ്ഷനു ക്ഷണിച്ചത് . സ്റ്റേജിന്റെ ഒരുഭാഗത്ത് പാർവണയും ദേവയും രേവതിയും അവരുടെ ഫ്രണ്ട്സുമായി സംസാരിച്ച് നിൽക്കുകയാണ്. അപ്പോഴായിരുന്നു ശിവയും അവരുടെ അരികിലേക്ക് നടന്നുവന്നത്

. "ദേവ നമ്മുടെ ക്ലയിൻസിനെ രേവതിക്ക് ഒന്നു പരിചയപ്പെടുത്തി കൊടുക്കണേ " ശിവ പതിയെ ദേവയുടെ അടുത്ത് പറഞ്ഞു. ദേവ ശരി എന്ന രീതിയിൽ തലയാട്ടുകയും ചെയ്തു . "അടുത്ത ആഴ്ച പാർവണയുടെ കല്യാണം അല്ലേ. അതും നമുക്ക് അടിച്ചുപൊളിക്കണം . നിങ്ങൾ രണ്ടുപേരും ഒരുമിച്ച് നിന്നേ നമുക്ക് ഒരു സെൽഫി എടുക്കാം ."കൂട്ടത്തിൽ ഒരു കൂട്ടുകാരി പാർവണയേയും ശിവയും നോക്കി പറഞ്ഞു. "അയ്യോ ...പാർവണയെ കല്യാണം കഴിക്കാൻ പോകുന്ന പയ്യൻ അതാണ് ."ദൂരെ നിൽക്കുന്ന കണ്ണനെ ചൂണ്ടിക്കൊണ്ട് രേവതി പറഞ്ഞു . "സോറി ഞാൻ ഇവരുടെ സെയിം കളർ ഡ്രസ്സ് കണ്ടപ്പോൾ വിചാരിച്ചു ഇതായിരിക്കും പാർവണയെ കല്യാണം കഴിക്കാൻ പോകുന്ന പയ്യനെന്ന്" കൂട്ടുകാരി അബദ്ധം പറ്റിയ പോലെ പറഞ്ഞു. എല്ലാവരും അപ്പോൾ ആണ് പാർവണയുടേയും ശിവയുടേയും ഡ്രസ്സ് ശ്രദ്ധിച്ചത്. ഒരേ കളർ ഡ്രസ്സ് ആയിരുന്നു രണ്ടു പേരുടേയും. "It's ok "ശിവ ഒരു പുഞ്ചിരിയോടെ പറഞ്ഞു സ്റ്റേജിൽ നിന്നും താഴേക്കിറങ്ങി . അതേസമയം കണ്ണനും രശ്മിയും താഴെ റിലെറ്റീവ്സിനെ സ്വീകരിക്കാനായി നിൽക്കുകയായിരുന്നു . "How are you man..."ഒരു ചെറുപ്പക്കാരൻ അവരുടെ അരികിലേക്ക് വന്നു കൊണ്ട് കണ്ണന് കൈ കൊടുത്തു .

"Fine man.... ഫ്രണ്ടിൻ്റെ കല്യാണത്തിന് വരുമ്പോൾ ഗിഫ്റ്റ് ഒന്നുമില്ലാതെ ആണോടാ വരുന്നേ.. "കണ്ണൻ ആ പയ്യന്റെ വയറിനിട്ട് കുത്തികൊണ്ട് ചോദിച്ചു. " ഗിഫ്റ്റ് എല്ലാം പിന്നാലെ വരും. അതൊക്കെ പോട്ടെ അടുത്താഴ്ച അല്ലേ നിന്റെ കല്യാണം . രണ്ടുപേരും കൂടി ഇപ്പത്തന്നെ ഒരുമിച്ച് ആയോ" കണ്ണനെയും രശ്മിയേയും നോക്കി ചിരിച്ചു കൊണ്ട് ആ ചെറുപ്പക്കാരൻ ചോദിച്ചു . " No man...ഇത് രേവതിയുടെ അതായത് കല്യാണപ്പെണ്ണിന്റെ സിസ്റ്റർ ആണ് . ഞാൻ കല്യാണം കഴിക്കാൻ പോകുന്ന കുട്ടി ദാ നിൽക്കുന്നു. ആ പീച്ച് കളർ ലഹങ്ക ആണ് " കണ്ണൻ സ്റ്റേജിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു . "സോറി ...നിങ്ങളിങ്ങനെ ഒരേ കളർ ഡ്രസ്സിൽ നിന്നാൽ ആരായാലും തെറ്റിദ്ധരിച്ചു പോവില്ലേ. അതാ ..."കൂട്ടുകാരൻ അത് പറഞ്ഞ് അകത്തേക്ക് നടന്നു. അതേസമയം രശ്മിയുടെ മനസ്സിൽ എന്തോ വല്ലാത്ത ഒരു സന്തോഷം ആയിരുന്നു .  ഗസ്റ്റുകൾ എല്ലാം പോവാൻ തുടങ്ങിയതും രേവതിയുടേയും പാർവണയുടേയും വീട്ടുക്കാർ പോകാൻ തയ്യാറായി . രശ്മിയോട് കൂടെ വരാൻ രേവതി കുറേ പറഞ്ഞെങ്കിലും അവൾ രാവിലെ മുതലുള്ള ക്ഷീണം കാരണം അച്ഛനും അമ്മയ്ക്കും ഒപ്പം വീട്ടിലേക്ക് പോയി.

രേവതി ഒരുപാട് നിർബന്ധിച്ചതുകൊണ്ട് അവൾക്ക് കൂട്ടായി പാർവണ അവിടെ തന്നെ നിന്നു . വന്നവരെല്ലാം പോയി ഭക്ഷണം എല്ലാം കഴിച്ച് തിരിച്ചു ഇറങ്ങുമ്പോഴേക്കും സമയവും ഒരുപാട് വൈകിയിരുന്നു. . "ദേവു എന്നാ ഞാൻ ഇറങ്ങാട്ടോ. സമയം ലെയിറ്റ് ആയി ."പാർവണ ദേവയുടെ വീട്ടിൽ എത്തിയതും രേവതിയോട് പറഞ്ഞു . "ഈ സമയത്ത് പോകാൻ നിൽക്കണ്ട മോളേ.." അമ്മ പാർവണയോട് ആയി പറഞ്ഞു . "അത് സാരമില്ല അമ്മ .കണ്ണൻ എന്നെ വിളിക്കാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട് ." പാർവണ പറഞ്ഞു. " എന്നാലും ഈ അസമയത്ത് അത്രയും ദൂരം പോകണോ"."അമ്മ വീണ്ടും സംശയത്തോടെ ചോദിച്ചു . "അത് സാരിമില്ല.. അമ്മ". അത് പറഞ്ഞ് പാർവണ അവിടെനിന്നും പുറത്തേക്കിറങ്ങി അവൾ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുന്നത് നോക്കി രേവതി അവിടെത്തന്നെ നിന്നു. കല്യാണത്തിരക്കെല്ലാം കഴിഞ്ഞു ഫ്രഷായി റൂമിൽ ഇരിക്കുകയായിരുന്നു ദേവ. അപ്പോഴാണ് ശിവ അവിടേക്ക് വന്നത് . "ദേവ നീയിപ്പോൾ ഫ്രീയാണോ " അവന്റെ അരികിൽ ഇരുന്ന് ശിവ സംശയത്തോടെ ചോദിച്ചു . "ഇല്ലടാ ചെറിയ തലവേദന .അത് സാരമില്ല എന്താ കാര്യം " "എനിക്ക് നിന്നോട് അർജന്റായിട്ട് ഒരു കാര്യം സംസാരിക്കാനുണ്ട്

."അത് കേട്ടു കഴിഞ്ഞാ നീ എന്നോട് ദേഷ്യപ്പെടരുത് ."ശിവ പറഞ്ഞു. " നീ എന്താ കാര്യം എന്ന് വെച്ചാൽ പറയ്. വെറുതെ മുഖവുര ഇടാതെ " "അത്.. അത് ...പിന്നെ ഇന്ന് രാവിലെ ഞാൻ ഒരു കുട്ടിയെ കല്യാണം കഴിച്ചു " ശിവ അത് പറഞ്ഞതും ദേവ ചാടി എണീറ്റു. " കല്യാണമോ ...."അവൻ വിശ്വാസം വരാതെ ചോദിച്ചു. " അതേടാ ...പറ്റിപ്പോയി ..." "ആരാ..." "നിനക്ക് അറിയുന്ന കുട്ടി തന്നെയാണ് "... " പാർവണ " "പാർവണയോ... നീ എന്തൊക്കെയാ ശിവ ഈ പറയുന്നേ. അവളുടെ എൻഗേജ്മെന്റ് കഴിഞ്ഞതല്ലേ. അടുത്ത ആഴ്ച കല്യാണവും. പിന്നെങ്ങനെ ...." ശിവ രാവിലെ അമ്പലത്തിൽ വച്ച് നടന്ന കാര്യങ്ങളെല്ലാം അവനോട് തുറന്നുപറഞ്ഞു. അതുകേട്ടതും ദേവയുടെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു. " ശിവാ... കല്യാണം എന്നുവെച്ചാൽ കുട്ടികളി ആണെന്നാണോ നിന്റെ വിചാരം .പക തീർക്കാൻ വേണ്ടിയിട്ട് ഇങ്ങനെയൊക്കെ പ്രവർത്തിക്കാൻ നീ അത്രയും അധപതിച്ചോ ശിവ." ദേവ ദേഷ്യം വിടാതെ ചോദിച്ചു . "എനിക്ക് അപ്പോൾ അങ്ങനെ ചെയ്യാൻ തോന്നി ഞാൻ അങ്ങനെ പ്രവർത്തിച്ചു

." ശിവ ഇരുകൈകളും കെട്ടി നിന്നുകൊണ്ട് പറഞ്ഞു. " കഴിഞ്ഞത് കഴിഞ്ഞു ഇനി എന്താ നിന്റെ തീരുമാനം." "ഇനി എന്ത് തീരുമാനം .അടുത്ത ആഴ്ച അവളുടെ കല്യാണം. അവൾ അവൾക്ക് ഇഷ്ടപ്പെട്ട ആളെ കല്യാണം കഴിക്കട്ടെ. അതിന് എനിക്കെന്താ .ഇത് നീന്നോടെങ്കിലും പറയണം എന്നു തോന്നി. നാളെ മറ്റൊരാൾ പറഞ്ഞു നീ അറിയുന്നതിനേക്കാൾ നല്ലത് ഞാൻ പറയുന്നത് തന്നെയാണ് എന്ന് തോന്നി. അതുകൊണ്ട് നിന്നോട് പറഞ്ഞത്"ശിവ വലിയ ഭാവമാറ്റം ഒന്നും ഇല്ലാതെ പറഞ്ഞു . " താലികെട്ടിയ ആളെ മറന്ന് വേറൊരാളെ കെട്ടാൻ അവൾക്ക് കഴിയുമോ. അതിന് അവൾ സമ്മതിക്കും എന്ന് തോന്നുന്നുണ്ടോ നിനക്ക് ."ദേവ ചോദിച്ചു. "എന്താ സമ്മതിക്കാതെ വെറുതെ ഒരു താലികെട്ടിയത് കൊണ്ട് മാത്രം എല്ലാം ആയില്ലല്ലോ. അവൾ ആയിത്തന്നെ ആ താലി അഴിച്ചു മാറ്റിയിട്ടുണ്ടാവും. നീ അവളുടെ കഴുത്തിൽ താലി കണ്ടോ "ശിവ പുച്ഛത്തോടെ ചോദിച്ചു. എന്നാൽ ദേവക്ക് ഉത്തരം ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. "അവളും അതിന് അത്ര വില മാത്രമേ കൊടുത്തിട്ടുള്ളൂ .

അല്ലെങ്കിൽ അവൾ അത് അഴിച്ചു മാറ്റുമായിരുന്നോ. മാത്രമല്ല ആ വിഷയം അവൾ ആരോടും പറഞ്ഞിട്ടില്ല. രേവതിയോട് പോലും .പറഞ്ഞിരുന്നെങ്കിൽ അവൾ എനോട് ചോദിക്കുമായിരുന്നില്ലേ. അതിന്റെ അർത്ഥം എന്താ... അവളും രാവിലെ നടന്നത് മറന്നു എന്നാണ് " "ദേവേട്ടാ ....ദേവേട്ടാ" കരഞ്ഞു കൊണ്ടുവരുന്ന രേവതിയെ കണ്ടതും അവരിരുവരും പറഞ്ഞു വന്നിരുന്ന കാര്യം നിർത്തി . "എന്താ ദേവു... എന്തുപറ്റി " ദേവ ടെൻഷനോടെ ചോദിച്ചു . "തുമ്പി.... അവളെ കാണാനില്ല " ദേവു കരഞ്ഞുകൊണ്ട് പറഞ്ഞു . "കാണാനില്ല എന്നോ... വീട്ടിലെവിടേയെങ്കിലും കാണും. ശരിക്കും നോക്കിയോ എല്ലായിടത്തും...." "ഇല്ല ദേവേട്ടാ അവൾ ഈ വീട്ടിൽ ഇല്ല . കുറച്ച് മുമ്പ് അവൾ യാത്ര പറഞ്ഞു ഇറങ്ങിയതാണ്. അവളെ കൂട്ടാനായി കണ്ണൻ വരും എന്നു പറഞ്ഞു. പക്ഷേ അവൾ ഫോൺ കൊണ്ടുവാൻ മറന്നിരുന്നു. ഫോണിന്റെ റിങ്ങ് കേട്ട് എടുത്തു നോക്കിയപ്പോൾ കണ്ണനാണ് വിളിച്ചിരിക്കുന്നത്. തുമ്പി ഇവിടെ ഉണ്ടോ എന്നറിയാൻ . അവൾ ഇവിടെയും ഇല്ല അവന്റെ അടുത്തും ഇല്ല .

അപ്പോൾ എവിടെപ്പോയി .ഹൗസ് ഓണറിന്റെ വീട്ടിലാണെങ്കിൽ ആരുമില്ല. അവിടെ അടുത്തുള്ള ഒരു വീട്ടിൽ ഞാൻ വിളിച്ചു ചോദിച്ചപ്പോൾ ലൈറ്റ് കാണാനില്ല എന്നാണ് പറഞ്ഞത്. അപ്പോൾ അവൾ അവിടെയും പോയിട്ടില്ല . അവൾ എവിടെയാ പോയേന്ന് എനിക്ക് അറിയില്ല . അവൾ കരഞ്ഞുകൊണ്ട് തന്നെ പറഞ്ഞു. " എന്നിട്ട് നീ ആർദവിനോട് എന്താ പറഞ്ഞത് ." ഞാൻ അവൾ ഇവിടെ ഉണ്ടെന്ന് പറഞ്ഞു. ഇല്ലെങ്കിൽ അവനും ടെൻഷൻ അടിക്കും. "അതേതായാലും നന്നായി നീ പേടിക്കേണ്ട. തുമ്പി എവിടെ ഉണ്ടെങ്കിലും അവളെ ഞാൻ കണ്ടു പിടിക്കും. മറ്റുചിലർക്ക് ഇവിടെ ഉത്തരവാദിത്തം ഇല്ലെങ്കിലും എനിക്ക് ഉണ്ട്. " എന്റെ പെങ്ങളുടെ സ്ഥാനത്ത് ഉള്ള കുട്ടിയാണ് പാർവണ. അതുകൊണ്ട് അവിടെ സുരക്ഷിതമായി കൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണ് ." അതുപറഞ്ഞ് ദേവ കാറിന്റെ കീ എടുത്ത് പുറത്തേക്കിറങ്ങി . "ദേവേട്ടൻ എന്താ അങ്ങനെ പറഞ്ഞത് ശിവ ചേട്ടാ"അവൾ സംശയത്തോടെ ചോദിച്ചു . " അതൊന്നും ഇല്ലാന്നെ.എന്തായാലും ഞാൻ കൂടി ഒന്നു പോയി നോക്കിയിട്ട് വരാം" അതു പറഞ്ഞ് ശിവയും പുറത്തേക്കിറങ്ങി ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story