പാർവതി ശിവദേവം: ഭാഗം 51

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ദേവ നേരെ പോയത് ഹൗസ് ഓണറുടെ വീട്ടിലേക്കാണ്. ഓണറുടെ വീട് പൂട്ടി ഇട്ടിരിക്കുന്നത് കണ്ടതും അവൻ പുറത്തെ സ്റ്റയർ വഴി പാർവണയുടെ വീട്ടിലേക്ക് കയറി. കുറേ നേരം കോണിങ്ങ് ബെൽ അടിച്ചിട്ടും ഒരനക്കവും കാണാതെ ആയപ്പോൾ ദേവ തിരികെ പോയി. കുളിച്ചു കൊണ്ടിരിക്കുന്ന പാർവണക്ക് ആരോ കോണിങ്ങ് ബെൽ അടിച്ച പോലെ തോന്നിയിരുന്നു. വേഗം കുളി കഴിഞ്ഞ് വന്ന് വാതിൽ തുറന്നു എങ്കിലും ആരെയും കണ്ടിരുന്നില്ല. അവൾക്ക് ആകെ ക്ഷീണം തോന്നിയിരുന്നു.അതു കൊണ്ട് ടിവി വച്ച് നേരെ സോഫയിൽ വന്നു കിടന്നു. എപ്പോഴോ അങ്ങനെ അവൾ കിടന്നുറങ്ങി പോയി.

"ശിവ നി പാർവണയെ കണ്ടോ" ഡ്രെവ് ചെയ്യുന്നതിനിടയിൽ ദേവ ശിവയെ ഫോൺ ചെയ്യ്തു കൊണ്ട് ചോദിച്ചു. "ഇല്ല. ഞാൻ അന്വേഷിക്കുകയാണ്. നീ അവളുടെ ആ വീട്ടിൽ നോക്കിയോ " ''ഞാൻ പോയിരുന്നു. അവിടെയൊന്നും ആരും ഇല്ല. നമ്മുക്ക് സ്റ്റേഷനിൽ അറിയിച്ചാലോ "ദേവ ടെൻഷനോടെ ചോദിച്ചു. " എയ് അതൊന്നും വേണ്ട. അവൾ ഇവിടെ എവിടെയെങ്കിലും തന്നെ കാണും നമ്മുക്ക് കണ്ടു പിടിക്കാം"അത് പറഞ്ഞ് ശിവ കോൾ കട്ട് ചെയ്ത് കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി. " എന്നാലും ഈ പെണ്ണ് ഇതെവിടെ പോയതാണോ ആവോ." ദേവാ അങ്ങനെയൊക്കെ പറഞ്ഞപ്പോൾ അവൾ ആരോടും പറയാതെ പോയതിനു കാരണം താൻ ആണോ എന്നൊരു സംശയം അവന് സ്വയം തോന്നി. പാർവണയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും അത് സ്വിച്ച് ഓഫ് ആണ്. അവൻ എന്ത് ചെയ്യണം എന്നറിയാതെ സ്റ്റിയറിങ്ങിൽ തലവെച്ച് കിടന്നു. ഒന്നുകൂടി അവളുടെ വീട്ടിലേക്ക് പോയി നോക്കാം. ദേവ ഒരുവട്ടം പോയി നോക്കിയതാണ്.

പക്ഷേ എന്തോ മനസ്സ് പറയുന്നു അവൾ അവിടെ തന്നെ കാണും എന്ന്.ശിവ വേഗം കാർ സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തു . പാർവണ കോണിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. സമയം നോക്കിയപ്പോൾ 12 മണി കഴിഞ്ഞിരിക്കുന്നു. " ഇതാരാ ഈ സമയത്ത്" അവൾ സംശയത്തോടെ എഴുന്നേറ്റു ഡോറിന് അരികിൽ ചെന്നു. ഡോർ ലോക്ക് അഴിക്കാൻ നോക്കിയെങ്കിലും അവൾ അത് വേണ്ട എന്ന് വച്ച് ജനലിന് അരികിലേക്ക് നടന്നു. ഇരുട്ടു കാരണം പുറത്ത് ആരാണെന്ന് മനസ്സിലാകുന്നില്ല .അവൾ ജനലിലൂടെ തന്നെ പതിയെ ചരിഞ്ഞു നോക്കിക്കൊണ്ടിരുന്നു. "അവിടെ നിന്ന് ഡാൻസ് കളിക്കാതെ വന്ന് വാതിൽ തുറക്കടീ"അതൊരു അലർച്ചയായിരുന്നു. ശിവയുടെ ശബ്ദം കേട്ടതും അവൾ വേഗം ചെന്ന് വാതിൽ തുറന്നു. "ദേവ വന്ന് വിളിച്ചപ്പോൾ നീ എവിടെയായിരുന്നു. ഈ പാതിരാത്രിക്ക് ആരെ കെട്ടിക്കാനാ നീ ആരോടും പറയാതെ വീട്ടിൽ നിന്നും ഇറങ്ങി പോയത് ."ശിവ ദേഷ്യത്തോടെ ചോദിച്ചു. " ദേവേട്ടൻ വന്നിരുന്നോ. ഞാനറിഞ്ഞില്ല.

പിന്നെ ഞാൻ വീട്ടിൽ നിന്നും വരുമ്പോ ദേവുനോട് പറഞ്ഞിട്ടാണ് വന്നത്." അവൾ നിഷ്കളങ്കമായി പറഞ്ഞത് കേട്ട് ശിവയ്ക്ക് പിന്നീട് അവളെ ഒന്നും പറയാൻ തോന്നിയില്ല. " മാറി നിൽക്ക് വഴിയിൽ നിന്ന് "ശിവ വാതിലിനരികിൽ നിൽക്കുന്ന അവളെ തട്ടിമാറ്റിക്കൊണ്ട് അകത്തേക്ക് കയറി. ഫോണെടുത്തു ദേവയെ വിളിച്ചു . "ദേവ അവൾ എന്റെ കൂടെ ഉണ്ട്. നീ ടെൻഷൻ ആവണ്ട ." "ആണോ... എന്നാ ഞാൻ ഇപ്പോൾ തന്നെ വരാം അങ്ങോട്ട് " "എയ്.. അതിന്റെ ഒന്നും ആവശ്യമില്ല. നീ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോ. ഇവിടെ ഞാൻ ഉണ്ട് .അവിടെ ദേവു ഒറ്റയ്ക്കല്ലേ." ശിവ അത് പറഞ്ഞ് കോൾ കട്ട് ചെയ്തു . ശേഷം ചെയറിലേക്ക് ഇരുന്നു. പാർവണ എന്ത് ചെയ്യണമെന്നറിയാതെ വാതിലിനു അരികിൽ തന്നെ നിൽക്കുകയാണ് . "അവിടെ കോലം പോലെ നിൽക്കാതെ വാതിൽ അടച്ച് ചെന്ന് ഉറങ്ങാൻ നോക്ക്" ശിവ ഗൗരവത്തോടെ പറഞ്ഞു. അത് കേട്ടതും അവൾ വേഗം വാതിലടച്ചു. "നിങ്ങൾ പോകുന്നില്ലേ "അവൾ സംശയത്തോടെ ചോദിച്ചു .

"അതെന്താ ഞാൻ ഇവിടുന്നു പോയിട്ട് ഇനി വേറെ ആരെങ്കിലും വിളിച്ചു വരുത്താൻ ഉണ്ടോ." അത് കേട്ടതും പാർവണക്ക് ആകെ ദേഷ്യം വരാൻ തുടങ്ങിയിരുന്നു . "മര്യാദയ്ക്ക് സംസാരിക്കണം "അവൾ ദേഷ്യത്തോടെ പറഞ്ഞു . "നിന്നോട് ഇത്രയൊക്കെ മാര്യദ കാണിക്കേണ്ട ആവശ്യമേ ഉള്ളൂ" അവനും ഒട്ടും വിട്ടുകൊടുത്തില്ല . "എന്റെ വീട്ടിൽ കയറിവന്നു എന്നെ കുറ്റം പറയുന്നോ. നിങ്ങൾ ഇപ്പൊ ഇവിടുന്ന് ഇറങ്ങണം" "ഈ വീട്ടിൽ നിന്നും എപ്പൊ ഇറങ്ങണം എന്ന് എനിക്കറിയാം. അതിന് നിന്റെ സമ്മതത്തിന്റെ ആവശ്യമില്ല ". "ഇത് ഞാൻ വാടക കൊടുക്കുന്ന വീടാ. അപ്പൊ എപ്പോ ഇറങ്ങണം എന്ന് തീരുമാനിക്കുന്നത് ഞാനാണ് ." "ആണോ... എന്നാ എന്നെ ഒന്ന് ഇറക്കി വിടാൻ ശ്രമിച്ചു നോക്ക്" ശിവ എഴുന്നേറ്റ് ഇരുകൈകളും കൈ കെട്ടി നിന്നുകൊണ്ട് പറഞ്ഞു . "ഓഹോ... അത്രയ്ക്കായോ... കാണിച്ചുതരാം..." അത് പറഞ്ഞ് അവൾ ദേഷ്യത്തോടെ വന്നു ശിവയുടെ കൈ പിടിച്ചു വലിച്ചു . പക്ഷേ ശിവ നിന്നിടത്തു നിന്ന് ഒന്ന് അനങ്ങിയത് പോലുമില്ല.

അവൾ വീണ്ടും സർവ്വശക്തിയുമെടുത്ത് അവനെ പിടിച്ചു വലിച്ചു എങ്കിലും അവൻ ഒരടിപോലും നീങ്ങിയില്ല. "അയ്യോ... എന്റെ അമ്മേ ....വയ്യെ ..."അവൾ ക്ഷീണത്തോടെ സോഫയിലേക്ക് ഇരുന്നു . "കഴിഞ്ഞോ നിന്റെ പുറത്താക്കലും, അകത്താക്കലും ഒക്കെ" ശിവ പുച്ഛത്തോടെ ചോദിച്ചു. "നീ പോടാ പട്ടി, തെണ്ടീ ,നാറീ," അവൾ ദേഷ്യം സഹിക്കാൻ വയ്യാതെ വിളിച്ചു . "ഡീ നീ എന്താ വിളിച്ചേ " "നിങ്ങൾക്ക് എന്താ ചെവി കേട്ടൂടെ . ഇല്ലെങ്കിൽ ഒന്നുകൂടി കേട്ടോ പട്ടി...തെണ്ടീ.... നാറി...ചെറ്റേ..." അവൾ വീണ്ടും ഉറക്കെ വിളിച്ചു ""S*&@* f*#@**"" "എന്താ...." ശിവ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ പാർവണ ചോദിച്ചു . "അത് കുറച്ച് വിവരവും വിദ്യാഭ്യാസവും ഉള്ളവർക്കെ മനസ്സിലാവൂ" അതുപറഞ്ഞ് ശിവ വീണ്ടും ചെയറിലേക്ക് ഇരുന്നു. അർത്ഥം എന്താണ് എന്ന് മനസിലായില്ല എങ്കിലും നല്ല മുട്ടൻ തെറിയാണ് അവൻ പറഞ്ഞത് എന്ന് പാർവണക്ക് മനസിലായിരുന്നു "നിന്നോട് തല്ലു കൂടി എന്റെ നാവിലെ വെള്ളം എല്ലാം വറ്റി .പോയി കുറച്ച് വെള്ളം കൊണ്ടുവാ" ശിവ പറഞ്ഞു .

"അതിന് ഞാൻ തന്റെ വേലക്കാരി അല്ല" അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് എഴുന്നേറ്റ് വെള്ളം എടുക്കാനായി പോയി. "എന്റെ മഹാദേവ... എന്റെ മനസ്സ് എന്താ ഇങ്ങനെ .ശരിക്കും എനിക്ക് അയാളോട് ദേഷ്യം അല്ലേ തോന്നേണ്ടത്. പക്ഷേ അയാൾ അടുത്തുള്ളപ്പോൾ എനിക്ക് വല്ലാത്ത സന്തോഷമാണ് തോന്നുന്നത് . പാർവണ തനിക്ക് ഉണ്ടായ മാറ്റങ്ങളെ കുറിച്ച് ആലോചിച്ചു കൊണ്ട് വെള്ളവുമായി ശിവയുടെ അരികിലേക്ക് വന്നു. കയ്യിലുള്ള ഗ്ലാസ്സ് അവൾ ശിവക്ക് നേരെ നീട്ടി. എന്നാൽ ശിവ അത് വാങ്ങാതെ പാർവണയുടെ മുഖത്തേക്കും ടിവിയിലേക്കും മാറി മാറി നോക്കി. അവന്റെ നോട്ടം കണ്ടാണ് പാർവണയും ടിവിയിലേക്ക് നോക്കിയത്. 🎶Madhurame veekshaname oo cheli.... Madhurame veekshaname.... Madhurame laalasaye.... Madhuram laalanaye....🎶 " ഇത് അർജുൻ റെഡിയിലെ സോങ്ങ് അല്ലേ. നമ്മുടെ അർജുൻ പ്രീതിക്ക് എന്തോ പഠിപ്പിച്ചു കൊടുക്കുന്നു.ഇതിൽ എന്താ ഇപ്പോ ഇത്ര നോക്കി പേടിപ്പിക്കാൻ ഉള്ളത്. " അവൾ മനസിൻ പറഞ്ഞ് ടി വിയിലേക്ക് നോക്കി.

പക്ഷേ അടുത്ത സീനുകൾ കണ്ട് അവൾ ശരിക്കും ഞെട്ടി .പാർവണ വെപ്രാളത്തോടെ വേഗം റിമോട്ട് എടുത്ത് ചാനൽ മാറ്റി . 🎶Vaseegaraa en nenjinikka Un pon madiyil thoonginaal podhum Adhae kanam en kannuranga Mun jenmangalin yeakkangal theerum🎶 "ബെസ്റ്റ് സിറ്റുവേഷനു പറ്റിയ നല്ല അടിപൊളി സോങ്." അവൾ ശിവയെ നോക്കി ഒന്ന് ഇളിച്ചു കൊണ്ട് വീണ്ടും ചാനൽ മാറ്റാൻ നിന്നതും കയ്യിൽ നിന്നും റിമോട്ട് താഴെ വീണു . അവൾ വേഗം താഴെവീണ റിമോട്ട് എടുത്ത് ചാനൽ മാറുന്നുണ്ടെങ്കിലും താഴെവീണത് കാരണം ആണെന്ന് തോന്നുന്നു ചാനൽ മാറുന്നില്ല. എങ്ങനെയോ റിമോട്ട് തട്ടിയിട്ടും കുത്തിയിട്ടും ചാനൽ മാറികിട്ടി .എന്നാൽ ഇതുവരെ കണ്ടതിലും അപ്പുറം ആയിരുന്നു അടുത്ത സോങ്ങ്. 🎶Aashiq banaya... Aashiq banaya... Aashiq banaya aapne ...... Seene mein ghul ke Ishq dhadke toh mazaa hai Hothon se padh le Woh jo hothon pe likha hai🎶 പാർവണ എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളപ്പെട്ട് ചാനൽ മാറ്റുന്നുണ്ടെങ്കിലും റിമോട്ട് വർക്ക് ആവുന്നില്ല .അത് കണ്ടു ശിവ എഴുന്നേറ്റ് ചെന്ന് ടിവി ഓഫ് ചെയ്തു .

"ഇതിനാണ് ഇങ്ങനെയൊക്കെ കാട്ടിക്കൂട്ടുന്നത്. ബുദ്ധിയുമില്ല. വിവരവുമില്ല." അത് പറഞ്ഞ് ശിവ അവളുടെ കയ്യിലെ വെള്ളം വാങ്ങി കുടിച്ചു . "ഇവിടെ എവിടെയാ വാഷ് റൂം " അവൻ ഗൗരവത്തോടെ ചോദിച്ചു .അവൾ തന്റെ റൂമിലേക്ക് ചൂണ്ടിക്കാണിച്ചതും ശിവ അവിടേക്ക് നടന്നു . " എന്റെ മഹാദേവ ഞാൻ ആകെ നാണം കെട്ടു .ശിവ ശരിക്കും എന്നെ തെറ്റിദ്ധരിച്ചു കാണും. സൗണ്ട് കട്ട് ചെയ്തു വെച്ച് സോങ് കണ്ടതാണ് എന്നല്ലേ അവൻ കരുതൂ .സത്യം പറഞ്ഞാ ശിവ വന്ന് കോണിങ്ങ് ബെല്ലടിച്ചപ്പോൾ ടിവിയുടെ സൗണ്ട് കട്ട് ചെയ്തതാ. പിന്നെ ഓൺ ചെയ്യാൻ മറന്നു. ശിവ ഇനിപ്പോ എന്നെ തെറ്റിദ്ധരിച്ചാലും അതിനു കുറ്റം പറയാൻ പറ്റില്ലല്ലോ.," ശിവ പോവുന്നത് നോക്കി അവൾ മനസ്സിൽ വിചാരിച്ചു. ശിവ പോയതും പാർവണ വീണ്ടും ടിവി കാണാൻ തുടങ്ങി .സോങ്ങ് കാണുന്നത് റിസ്ക്ക് ആയതിനാൽ അവൾ പിന്നീട് സീരിയലാണ് വെച്ചത് .

രാത്രി ഉള്ള സീരിലിന്റെ റിപ്പീറ്റ് എപ്പിസോഡാണ് അവൾ കണ്ടു കൊണ്ടിരുന്നത് .അപ്പോഴേക്കും ശിവ ഫ്രഷായി ഹാളിലേക്ക് തന്നെ വന്നിരുന്നു "നീ ഫുഡ് കഴിച്ചിരുന്നോ " ശിവ ചോദിച്ചു . "കഴിച്ചു "..അവൻ ടിവി നോക്കിക്കൊണ്ട് തന്നെ പറഞ്ഞു. " എന്നാ പിന്നെ ടിവി കണ്ടിരിക്കാതെ അത് ഓഫ് ചെയ്തു പോയി കിടക്കാൻ നോക്കടീ " ശിവ സീരിയൽ കാണുന്ന അവളെ നോക്കി പറഞ്ഞതും പാർവണ മുഖം കൊട്ടിക്കൊണ്ട് ടിവി ഓഫ് ചെയ്തു . "അതേയ്.... നീ എന്തിനാ ആ റിങ്ങ് ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഇട്ടത്." തിരിഞ്ഞു പോവുന്ന പാർവണയെ നോക്കി ശിവ ചോദിച്ചു. അത് കേട്ടതും അവൾ ഒന്നു ഞെട്ടിയിരുന്നു. " റിങ്ങോ...ഞാൻ ഒന്നും ഇട്ടിട്ടില്ല . അതെന്റെ വീട്ടിലുണ്ട് ."പാർവണ മുഖത്തെ ഞെട്ടൽ മറച്ചുവച്ചുകൊണ്ട് പറഞ്ഞു . "ഞാൻ കണ്ടതാണലോ നീ എൻഗേജ്മെന്റ് റിങ് ഊരി അതിൽ ഇടുന്നത്" "അത് നിങ്ങൾക്ക് തോന്നിയതായിരിക്കും.

രാവിലെ കുളിക്കുമ്പോൾ ഞാൻ വീട്ടില് അഴിച്ചു വച്ചിട്ടുണ്ടായിരുന്നു " അതു പറഞ്ഞ് അവൾ റൂമിലേക്ക് നടന്നുവെങ്കിലും റൂമിന്റെ മുൻപിൽ എത്തിയപ്പോൾ അവൾ തിരിഞ്ഞ് ശിവയുടെ അടുത്തേക്ക് വന്നു . " എന്തിനാ നിങ്ങൾ വാങ്ങിച്ച മാല ദേവേട്ടൻ തന്നതാണ് എന്ന് പറഞ്ഞ് ദേവുന്റെ കയ്യിൽ കൊടുത്തത് "അവൾ ഇരുകൈകളും കെട്ടി അവനെ നോക്കി ചോദിച്ചു . "മാലയോ ഞാൻ കൊടുത്തു എന്നോ. എനിക്കെന്താ വട്ടുണ്ടോ നിനക്ക് മാല വാങ്ങി തരാൻ. ഞാനോന്നും കൊടുത്തിട്ടില്ല ." "ഇല്ലേ "....അവൾ വീണ്ടും മുഖം കൂർപ്പിച്ചു കൊണ്ട് ചോദിച്ചു. " ഇല്ല എന്ന് പറഞ്ഞില്ല .ഒന്ന് പോയി തരുമോ.എനിക്കൊന്ന് ഉറങ്ങണം " അവൻ അവളെ നോക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു. "നീ പോടാ ...." അത് പറഞ്ഞു അവൾ റൂമിലേക്ക് പോയി . കുറെ നേരം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പാർവണക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല.അവൾ പതിയെ വാതിൽ തുറന്ന് പുറത്തേക്ക് വന്നു . ശിവ സോഫയിൽ തന്നെ കിടന്ന് നല്ല ഉറക്കത്തിലാണ്. മുഖത്തിന് കുറുകെയായി കൈ വച്ചു കൊണ്ടാണ് അവൻ ഉറങ്ങുന്നത് .

പാർവണ ശബ്ദമുണ്ടാക്കാതെ ചെന്ന് ഫാൻ ഓൺ ചെയ്തു .ശേഷം റൂമിൽ നിന്നും ഒരു പുതപ്പെടുത്തു കൊണ്ടുവന്ന് അവനു പുതച്ചു കൊടുത്തു. " എന്റെ ശത്രുവിനാണല്ലോ ഞാൻ ഇങ്ങനെ ഒരോ സഹായങ്ങൾ ചെയ്തു കൊടുക്കുന്നത്." അവൾ സ്വയം ഓർത്തുകൊണ്ട് റൂമിലേക്ക് പോയി.  "നീയെന്തിനാ ദേവു ഇങ്ങനെ കരയുന്നേ.ഞാൻ പറഞ്ഞില്ലേ പാർവണയെ കണ്ടു എന്ന്.അവിടെ അവൾക്ക് കൂട്ടായിട്ട് ശിവയും ഉണ്ട് .ഇനി എന്തിനാ വെറുതെ ഇങ്ങനെ കരയുന്നേ" കരച്ചിൽ നിർത്താതെയുള്ള രേവതിയെ തന്നോട് ചേർത്തു പിടിച്ച് ദേവ പറഞ്ഞു. " എനിക്ക് അവളുടെ അടുത്ത് പോവണം ദേവേട്ടാ. അല്ലെങ്കിൽ അവൾ എന്തെങ്കിലും കടുംകൈ ചെയ്യും. എനിക്ക് അവളുടെ കാര്യം ആലോചിച്ചു നല്ല പേടിയുണ്ട് ." "ഇതിനു മാത്രം പേടിക്കാൻ എന്താ ഉള്ളത് ദേവൂട്ടി. അവിടെ ശിവയുണ്ട്. പിന്നെ അവൾ അവിടെ എന്ത് ചെയ്യുമെന്നാ നീ പറയുന്നേ " " അവൾ എന്തേങ്കിലും ചെയ്യും ദേവേട്ട കുറച്ചുദിവസങ്ങളായി അവളുടെ അവസ്ഥ അങ്ങനെയാണ്.

എത്ര സങ്കടം ഉണ്ടെന്നറിയോ അവളുടെ മനസ്സിൽ, അതൊക്കെ മറിച്ച് വെച്ചിട്ട് കല്യാണത്തിന് എല്ലാവരുടെയും മുന്നിൽ ചിരിച്ചുകൊണ്ട് അവൾ നിന്നതാ. എനിക്ക് മാത്രമേ അവളുടെ മനസ്സ് മനസ്സിലാവുള്ളൂ ."ദേവു കരച്ചിൽ അടക്കി പിടിച്ചു കൊണ്ട് തന്നെ പറഞ്ഞു . "സങ്കടമോ എന്ത് സങ്കടം . പാർവണക്ക് എന്താ പറ്റിയത് "ദേവ ഒന്നും മനസ്സിലാവാതെ ചോദിച്ചു . "അത്.. അത്... പിന്നെ അത് ഞാൻ എങ്ങനെ ദേവേട്ടനോട് പറയും. അവൾ ആരോടും പറയരുതെന്ന് പറഞ്ഞ കാര്യമാ അത്." " നീ പറയ് ദേവു. എന്ത് കാര്യമാണെങ്കിലും നമുക്ക് പരിഹരിക്കാൻ പറ്റുന്ന പ്രശ്നമാണെങ്കിൽ ഞാൻ പരിഹരിച്ച് തരും" "ദേവേട്ടനെന്നല്ല ഈ ലോകത്ത് ആർക്കും ഇനി അത് പരിഹരിക്കാൻ പറ്റില്ല. അതിനുള്ള സമയം ഒക്കെ കഴിഞ്ഞു പോയി " "നീ ഇങ്ങനെ വലിച്ചു നീട്ടാതെ എന്താ കാര്യം എന്ന് വെച്ചാൽ അത് പറയ്" "ഞാൻ പറയുന്നത് ദേവേട്ടൻ സമാധാനത്തോടെ കേൾക്കണം .കണ്ണനെ... അവനെ കല്യാണം കഴിക്കാൻ തുമ്പിക്ക് ഒട്ടും താല്പര്യമില്ല .വീട്ടുകാരുടെ നിർബന്ധത്തിന് വേണ്ടിയാണ് അവൾ ഈ കല്യാണത്തിന് സമ്മതിച്ചത്."

"വീട്ടുകാരുടെ നിർബന്ധത്തിനോ . അതിന് അവളും ആർദവും തമ്മിൽ സ്നേഹത്തിൽ ആയിരുന്നില്ലേ പിന്നെന്താ " "അവൾക്ക് ഒരാളെ ഇഷ്ടമായിരുന്നു. പക്ഷെ അത്... അത് കണ്ണനല്ല ദേവേട്ടാ " "അല്ലേ... പിന്നെ ആരാ " "ശിവ... ശിവ എട്ടനെ ആയിരുന്നു അവൾക്ക് ഇഷ്ടം. അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു . അത് തുറന്നു പറഞ്ഞതാണ് .പക്ഷേ ....." "ശിവയെ പാർവണക്ക് ഇഷ്ടമായിരുന്നു എന്നോ. നീ എന്തൊക്കെയാ ഈ പറയുന്നേ അങ്ങനെയാണെങ്കിൽ അന്ന് അന്നവൾ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല." രേവതി പാർവണ പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ ദേവയോട് തുറന്നു പറഞ്ഞു. അവൾ പറയുന്നത് എല്ലാം കേട്ട് തറഞ്ഞിരിക്കാൻ മാത്രമേ ദേവയ്ക്ക് കഴിഞ്ഞിരുന്നുള്ളൂ. കാരണം ശിവ വന്ന് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ പാർവണയെ കുറിച്ച് ദേവു പറഞ്ഞ കാര്യങ്ങളും രണ്ടും രണ്ടായിരുന്നു. ഇതിനുള്ളിൽ താൻ അറിയാത്ത തങ്ങൾ അറിയാത്ത മറ്റെന്തോ കാര്യങ്ങൾ നടന്നിട്ടുണ്ട് എന്ന് അവനും മനസ്സിലായി .

"നീ വിഷമിക്കേണ്ട നമുക്ക് എല്ലാം പരിഹരിക്കാം. നീ ഇപ്പാ ഉറങ്ങാൻ നോക്ക്. രാവിലെ മുതലുള്ള തിരക്കുകൾ അല്ലേ. നല്ല ക്ഷീണം കാണും "രേവതിയെ ബെഡിലേക് കിടത്തി ദേവ പറഞ്ഞു. ശേഷം അവൻ വാതിലടച്ച് ബാൽക്കണിയിലേക്ക് നടന്നു. കഴിഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ അവൻ ഒന്നു കൂടി ചിന്തിച്ചുനോക്കൂകയായിരുന്നു. ശിവ പറഞ്ഞ കാര്യങ്ങളും, ഇപ്പോൾ പാർവണയെ കുറിച്ച് രേവതി പറഞ്ഞ കാര്യങ്ങളും, ഇതുവരെ നടന്ന കാര്യങ്ങളും എല്ലാം തന്നെ ഒരുമിച്ച് ഓർത്തുനോക്കുമ്പോൾ അവസാനം ആദർദവിന്റെ മുഖമാണ് അവന്റെ മനസ്സിൽ തെളിഞ്ഞു വന്നത് . പാർവണയേയും ശിവയും തമ്മിൽ അകറ്റുന്നതിനുവേണ്ടി ,ഇടയിൽ കണ്ണൻ എന്തൊക്കെയോ കള്ളങ്ങൾ കാണിച്ചിട്ടുണ്ട് എന്ന് അവന് മനസ്സിലായി . അവൻ എന്തൊക്കെയോ മനസ്സിൽ ചിന്തിച്ചു ഉറപ്പിച്ചു കൊണ്ട് തിരികെ റൂമിലേക്ക് തന്നെ വന്നു . 

രാവിലെ ഉറക്കം ഉണർന്നതും പാർവണ വേഗം എഴുന്നേറ്റു ഹാളിലേക്ക് വന്നു . ശിവ കിടന്നിടത്ത് പുതപ്പും മടക്കിയിട്ടിട്ടുണ്ട് എന്നല്ലാതെ അവന്റെ പൊടിപോലും ആ വീട്ടിൽ കാണാനില്ല . വീടിന്റെ വാതിൽ ആണെങ്കിൽ ചാരി ഇട്ടിട്ടുണ്ട്. അതിൽനിന്നും അവൻ രാവിലെ തന്നെ പോയി എന്ന് അവൾക്ക് മനസ്സിലായി . "ഇനിയെന്താണ് മുന്നോട്ടുള്ള ജീവിതം എന്നോർത്ത് അവൻ ആകെ ആശയക്കുഴപ്പത്തിലായിരുന്നു. " ഞാൻ കണ്ണനോട് എന്തുപറയും ,വീട്ടിൽ എന്ത് പറയും. ഇത് പറയുമ്പോ അവരുടെയൊക്കെ പ്രതികരണം എന്തായിരിക്കും. എനിക്കൊന്നും അറിയുന്നില്ലലോ മഹാദേവ... എന്തായാലും വീട്ടിലേക്ക് പോവണം. എല്ലാവരോടും എല്ലാം പറയണം .ഇനി ഒരാഴ്ചയെ ഉള്ളു കല്യാണത്തിന്. അറിഞ്ഞുകൊണ്ട് കണ്ണനെ ചതിക്കാൻ എന്നെക്കൊണ്ട് കഴിയില്ല." അവൾ വേഗം തന്നെ വീട്ടിലേക്ക് പോകാൻ കുളിച്ച് റെഡിയായി. വീട് പൂട്ടി വീട്ടിലേക്ക് ഇറങ്ങി. ബസ്സിലാണ് തിരികെ പോയത് . "ശിവ എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട് ".ദേവ ഗൗരവത്തോടെ പറഞ്ഞു.

" പാർവണയുടെ കാര്യമാണെങ്കിൽ എനിക്ക് കേൾക്കാൻ താൽപര്യമില്ലാതെ ദേവാ "ശിവ റൂമിലേക്ക് കയറി കൊണ്ട് പറഞ്ഞു. " എനിക്ക് പറയാനുള്ളത് പാർവണയുടെ കാര്യം തന്നെയാണ് .അത് നിനക്ക് കേൾക്കാൻ താല്പര്യമില്ല എങ്കിലും പറയാൻ എനിക്ക് നല്ല താല്പര്യമുണ്ട് ." "നീ വിചാരിക്കുന്ന പോലെ അല്ല ശിവ കാര്യങ്ങൾ. നീ അറിയാത്ത പല കാര്യങ്ങളും നിന്റെയും പാർവണയുടെയും ഇടയിൽ ഉണ്ടായിട്ടുണ്ട്." " എന്തുകാര്യം" ശിവ സംശയത്തോടെ ചോദിച്ചു . "ആർദവ് അവൻ നീങ്ങളറിയാതെ നിനക്കും പാർവണക്കും ഇടയിൽ ചില ചതികൾ ഒരുക്കിയിരുന്നു. അത് പരസ്പരം അറിയാതെയാണ് നിങ്ങൾ രണ്ടുപേരും ഇത്രത്തോളം എത്തിയതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായതും." "നീയെന്താ ദേവാ പറയുന്നേ .ഒന്നു വ്യക്തമായി പറ" ദേവ ഇന്നലെ രേവതി പറഞ്ഞ എല്ലാ കാര്യങ്ങളും ശിവയോട് തുറന്നു പറഞ്ഞു. "what ...പാർവണക്ക് എന്നെ ഇഷ്ടമായിരുന്നു എന്നോ. നീ എന്തൊക്കെയാ ഈ പറയുന്നേ . ഞാൻ അവളുടെ ശത്രുവാണ്. അവൾക്ക് ഇഷ്ടം ആർദവിനെയാണ്.

അവർക്ക് കല്യാണം കഴിക്കാൻ താൽപര്യവും അവനെയാണ്" "അല്ല ശിവ .അത് നിന്നോട് ആർദവ് പറഞ്ഞ കാര്യം. പക്ഷേ സത്യം അതല്ല. പാർവണ സ്നേഹിച്ചതും കല്യാണം കഴിക്കാൻ ആഗ്രഹിച്ചതും നിന്നെയാണ്. അത് അറിയുന്ന ആർദവ് നിങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ മറ്റൊരു കളി കളിച്ചത് കൊണ്ടാണ് സംഭവങ്ങൾ ഇങ്ങനെ വന്നെത്തിയത് . എന്തായാലും പാർവണയുടെ വീട്ടിലേക്ക് പോകണം. നടന്ന കാര്യങ്ങൾ എല്ലാം തന്നെ പാർവണയെ അറിയിക്കുകയും വേണം ." "അതിന്റെയൊന്നും ആവശ്യമില്ല ദേവാ. കഴിഞ്ഞ കാര്യങ്ങൾ എല്ലാം കഴിഞ്ഞു .ഇനി ഒരു മിസ്റ്റേക്ക് തിരുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല .എന്തായാലും അടുത്ത ആഴ്ച അവളുടെയും ആർദവിന്റെയും കല്യാണമല്ലേ .എന്തായാലും പാർവണയെ അവന് ഇഷ്ടമാവുമാണ്. അവർ തമ്മിൽ കല്യാണം കഴിക്കട്ടെ സന്തോഷത്തോടെ ഇരിക്കട്ടെ. അതിനിടയിൽ പോയി ഇനി നമ്മൾ മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കണ്ട." " അത് നിന്റെ ഭാഗം മാത്രമാണ് ശിവ. നീ പാർവണയുടെ ഭാഗത്തുനിന്ന് ആലോചിച്ചിട്ടുണ്ടോ

. അവളുടെ മാനസികാവസ്ഥയെ കുറിച്ച് ഓർത്തിട്ടുണ്ടോ." " എന്ത് മാനസികാവസ്ഥ ദേവ, അവൾക്ക് ഒരു കുഴപ്പവുമില്ല." " നീ എന്റെ ഒപ്പം വരണം ശിവ . നീ കൂടെ വന്നില്ലെങ്കിൽ പിന്നെ നമ്മൾ രണ്ടു പേരും തമ്മിൽ ഇനി ഒരു തരത്തിലുള്ള ബന്ധവുമുണ്ടാവില്ല.ഇത് ഈ ദേവ പറയുന്ന വാക്കാണ് " അത് പറഞ്ഞ് ദേവ റൂമിൽ നിന്നും പുറത്തേക്കിറങ്ങി പോയി . ശിവ ദേഷ്യത്തോടെ തന്റെ മുഷ്ടി കൊണ്ട് ഭിത്തിയിൽ ശക്തമായി ഇടിച്ചു ദേഷ്യം അടക്കി നിർത്തി. "ദേവാ ഞാൻ പറഞ്ഞത് ഓർമയുണ്ടല്ലോ. നമ്മൾ പാർവണയുടെ വീട്ടിൽ പോകുന്നു, സത്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു, അവളോട് സോറി ചോദിക്കുന്നു, അടുത്ത ആഴ്ച അവളുടെ കല്യാണത്തിന് ഒരു ബെസ്റ്റ് വിഷസ് കൊടുക്കുന്നു, തിരികെ പോരുന്നു .അതിൽ കൂടുതലായി ഒന്നും ഇല്ല ." ശിവ പാർവണയുടെ വീട്ടിലേക്ക് പോകുന്ന വഴി ദേവയോടു താക്കീതോടെ പറഞ്ഞു. " സോറി ശിവ നീ വിചാരിക്കുന്ന പോലെ ആയിരിക്കില്ല അവിടെ നടക്കാൻ പോകുന്നത്.

നീ പാർവണയുടെ കഴുത്തിൽ താലി കെട്ടിയിട്ടുണ്ടെങ്കിൽ അവൾ നിന്റെ ഭാര്യയായി നമ്മുടെ വീട്ടിൽ നിന്നോടൊപ്പം ഉണ്ടായിരിക്കും.ഇത് ദേവയുടെ തീരുമാനമാണ്." ദേവ മനസ്സിൽ പറഞ്ഞു കൊണ്ട് ശിവയെ നോക്കി ഒന്ന് പുഞ്ചിരിച്ചു . വീടിനു മുന്നിൽ ഏതോ കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് പാർവണയുടെ വീട്ടിലുള്ളവർ മുറ്റത്തേക്ക് വന്നത്. കല്യാണം ആയതുകൊണ്ട് തന്നെ അവരുടെ വീട്ടിൽ കുറച്ച് ബന്ധുക്കളെല്ലാം ഉണ്ട്. അമ്മായിയും അമ്മാവനും അച്ഛമ്മയും ആരുവിന്റെ ഒന്നുരണ്ട് കസിൻസും അങ്ങനെ കുറച്ചു പേർ വീട്ടിൽ ഉണ്ടായിരുന്നു. പതിവില്ലാതെ കാർ കണ്ടതുകൊണ്ടാണ് എല്ലാവരും കൂടി പുറത്തേക്ക് വന്നത്. പാർവണയാണെങ്കിൽ വന്നപാടെ റൂമിൽ കയറി വാതിൽ അടക്കുകയും ചെയ്തു. കല്യാണത്തിന്റെ ടെൻഷൻ ആയിരിക്കും എന്നാണ് എല്ലാവരും കരുതിയത് .

കാറിൽ നിന്നും ഇറങ്ങി വരുന്ന ശിവയേയും ദേവയേയും കണ്ടു പാർവണയുടെ അച്ഛൻ സംശയത്തോടെ നിന്നു ശേഷം അവരെ വീട്ടിലേക്കു ക്ഷണിച്ചു. " ഇന്നലെ കല്യാണം കഴിഞ്ഞതേയുള്ളൂ മോനേ ദേവുവിന്റെ വീട്ടിലേക്ക് വരുന്ന വഴി ഇവിടെ കയറിയതാണോ." അച്ഛൻ സംശയത്തോടെ ചോദിച്ചു. " അല്ലാ അച്ചാ നിങ്ങൾ ഇവിടെക്കായി തന്നെ വന്നതാണ്" ദേവ പറഞ്ഞു . " ഇവിടേയ്ക്കോ... എന്നായാലും അകത്തേക്ക് കയറി വരൂ. ഇരുന്നു സംസാരിക്കാം" അത് പറഞ്ഞ് അച്ഛൻ അവരെ അകത്തേക്ക് ക്ഷണിച്ചു . ഹാളിൽ നിന്നുള്ള ദേവയുടെ ശബ്ദം കേട്ടാണ് റൂമിൽ ഇരുന്ന പാർവണ വാതിൽ തുറന്ന് പുറത്തേക്ക് വന്നത്. ശിവയേയും ദേവയേയും ഒരുമിച്ച് കണ്ടതും അവളുടെ മനസ്സിലും വല്ലാത്ത ഒരു പേടി നിറഞ്ഞു നിന്നിരുന്നു ...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story