പാർവതി ശിവദേവം: ഭാഗം 55

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ഇനി മേലാൽ എന്റെ റൂമിൽ കയറി പോവരുത്." അവൻ ദേഷ്യത്തോടെ പറഞ്ഞു കബോർഡിൽ നിന്നും ഡ്രസ്സ് എടുത്തു ബാത്ത് റൂമിലേക്ക് കയറി . "ഹോ... പിന്നെ... താൻ എന്നേ അങ്ങനെ പേടിപ്പിക്കാൻ ഒന്നും നോക്കണ്ട. ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ ഈ മുറിയിൽ കയറും.. അതിന് എനിക്ക് നിങ്ങളുടെ അനുവാദം ഒന്നും വേണ്ട " അവൾ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പുറത്തേക്കോടി. ശിവ അവൾക്കു പിന്നാലെ ഓടാൻ നിന്നെങ്കിലും പാർവണ അപ്പോഴേക്കും ഓടി താഴെ എത്തിയിരുന്നു .  രാവിലെ ദേവയും, ശിവയും ഭക്ഷണം കഴിക്കുകയാണ്. പാർവണയും രേവതിയും അവർക്ക് ഭക്ഷണം വിളമ്പി കൊടുക്കുന്നുണ്ട്. " ശിവാ നീ ഇന്ന് നേരത്തെ വരുമോ " ഭക്ഷണം കഴിക്കുന്നതിനിടയിൽ അമ്മ ചോദിച്ചു . "ഇല്ല അമ്മ ..ഇന്ന് ഞാൻ വരാൻ കുറച്ചു ലേറ്റ് ആവും. ഹോസ്പിറ്റലിൽ അർജന്റ് ആയി കുറച്ച് വർക്കുകൾ ഉണ്ട് ." ശിവ ഭക്ഷണം കഴിക്കുന്നതിനിടയിൽ പറഞ്ഞു . "എന്തെങ്കിലും അത്യാവശ്യ കാര്യം ഉണ്ടോ അമ്മ "അവൻ എന്തോ ആലോചിച്ച ശേഷം ചോദിച്ചു.

"അത്യാവശ്യം ഉണ്ടോ എന്ന് ചോദിച്ചാൽ ചെറിയ ആവശ്യമുള്ള കാര്യം തന്നെയാണ്. പാർവണ മോള് ഇവിടെ വന്നിട്ട് രണ്ട് ദിവസം ആയില്ലേ. ആ കുട്ടിക്ക് ഡ്രസ്സ് ഒന്നും വാങ്ങിച്ചിട്ടില്ല. ഇപ്പോഴാണെങ്കിൽ ദേവുവിന്റെ ഡ്രസ്സാണ് അവൾ ഇടുന്നത് .ആ കുട്ടിക്കും കുറച്ച് പുതിയ ഡ്രസ്സ് എടുക്കണ്ടേ "അമ്മ ശിവയെ നോക്കി ചോദിച്ചു. " അതിന്റെ ഒന്നും ആവശ്യമില്ല അമ്മേ. അവിടെ വീട്ടിൽ എന്റെ ഡ്രസ്സ് ഒക്കെ ഇരിക്കുന്നുണ്ടല്ലോ. അതൊക്കെ എടുത്തിട്ട് വരാം .വീടിന്റെ കീ ഹൗസ് ഓണറുടെ വീട്ടിൽ ഉണ്ടാകും. ഇവിടുന്ന് അടുത്താണല്ലോ എളുപ്പം പോയി എടുത്തിട്ട് വരാം .പക്ഷേ എന്റെ സർട്ടിഫിക്കറ്റ്സ് മറ്റും വീട്ടിലാണ് ."അവൾ ചെറിയ സങ്കടത്തോടെ പറഞ്ഞു . "സർട്ടിഫിക്കറ്റ് ഒന്നും ഇപ്പൊ അവിടെ പോയി എടുക്കാൻ പറ്റില്ലല്ലോ. അതൊക്കെ കുറച്ചു ദിവസം കൂടി കഴിഞ്ഞ് കാര്യങ്ങളെല്ലാം ഒന്ന് കലങ്ങി തെളിയട്ടെ അപ്പോൾ നമുക്ക് പോയിട്ട് എടുക്കാം.

ഇപ്പോ മോള് പോയി ഡ്രസ്സ് ഒക്കെ എടുത്തിട്ട് വാ " "ശരി അമ്മ ഞാൻ ഉച്ചയ്ക്ക് മുമ്പ് പോയിട്ട് എടുത്തിട്ട് വരാം " "ഏയ് അത് വേണ്ട. മോള് ഒറ്റയ്ക്ക് പോവണ്ട . ശിവ നീയും കൂടെ വരും.എന്തായാലും നിനക്ക് ഹോസ്പിറ്റലിലേക്ക് പോകണമല്ലോ. പോകുന്ന വഴി വീട്ടിൽ പോയി മോളുടെ ഡ്രസ്സും മറ്റും എടുത്തിട്ട് തിരിച്ചുകൊണ്ടു വന്നാക്കിയിട്ട് നീ പോയാൽ മതി" .അമ്മ ശിവയെ നോക്കി പറഞ്ഞതും ശിവ കണ്ണുരുട്ടി കൊണ്ട് പാർവണയെ നോക്കി അവളാണെങ്കിൽ തന്നെയല്ല നോക്കുന്നത് എന്ന മട്ടിൽ നിന്നു. " എന്നാ മോള് വേഗം ഭക്ഷണം കഴിച്ചോ. ശിവ ഇപ്പോ ഇറങ്ങും" അമ്മ പാർവണക്കുള്ള ഭക്ഷണം എടുത്തു വച്ചു കൊണ്ട് പറഞ്ഞു . "അല്ലെങ്കിൽ ഞാനും ദേവുവും കൂടിയിട്ട് പോയി ഡ്രസ്സ് ഒക്കെ എടുത്തിട്ട് വരാം." പാർവണ ഭക്ഷണം കഴിക്കുന്നതിനിടയിൽ പെട്ടെന്ന് പറഞ്ഞു . "അതുവേണ്ട ദേവു അങ്ങനെ നിന്നോടൊപ്പം വരുന്നില്ല. നീ നിന്റെ കെട്ടിയവന്റെ ഒപ്പം പോയിട്ട് ഡ്രസ്സ് ഒക്കെ എടുത്തിട്ട് വാ " ദേവാ അവരെ രണ്ടു പേരെയും നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്നെ കൊലയ്ക്ക് കൊടുക്കാൻ വേണ്ടിയാണോ ദേവേട്ടാ ഇങ്ങനെ ഓരോന്ന് പറയുന്നേ. അല്ലെങ്കിൽ എന്റെ ഒപ്പം ദേവുവിനെ ഒന്നു പറഞ്ഞയച്ചാ എന്താ "പാർവണ പിറുപിറുത്തു. " പ്ലേറ്റിൽ ഇരുന്ന് ചിത്രം വരക്കാതെ വേഗം കഴിച്ച് എഴുന്നേൽക്കാൻ നോക്കടി പുല്ലേ".. ശിവ അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ പറഞ്ഞ് വേഗം ഭക്ഷണം കഴിച്ച് എഴുന്നേറ്റു. അതുകണ്ട് പാർവ്വണ വേഗം ഭക്ഷണമെല്ലാം കഴിച്ച് അവനു പിന്നാലെ ഇറങ്ങി.  ശിവയുടെ കാറിൽ ആണ് അവർവീട്ടിലേക്ക് പോയത്. ഹൗസ് ഓണറുടെ വീട്ടിൽ നിന്നും കീ വാങ്ങി പാർവണ വാതിൽ തുറന്ന് അകത്തേക്ക് കയറി . വരദ ശിവയെ കുറിച്ചും കല്യാണത്തെക്കുറിച്ചും ചോദിക്കാൻ നിന്നു എങ്കിലും പാർവണ ഓരോന്ന് പറഞ്ഞ് വേഗം അവളിൽ നിന്നും ഒഴിഞ്ഞു മാറി. പാർവണക്കൊപ്പം ശിവയും അകത്തേക്ക് കയറി .അവൾ പോയ പോലെ തന്നെയാണ് ആവീടും മുറികളും ഉള്ളത് .അവൾ മുറിയിലേക്ക് പോയി തന്റെ ബാഗ് എടുത്തു അതിൽ ഡ്രസ്സുകൾ എല്ലാം എടുത്ത് വയ്ക്കാൻ തുടങ്ങി.

അത് കണ്ടാണ് ശിവ ആ മുറിയിലേക്ക് കയറിവന്നത്. " നിനക്ക് ഈ ഡ്രസ്സുകൾ എല്ലാം ഒന്ന് ഒതുക്കി മടക്കി വെച്ചോടെ"ശിവ ആ റൂം മുഴുവനായും നോക്കിയിട്ട് പറഞ്ഞു "ഞാൻ എങ്ങനെ ഡ്രസ്സ് വച്ചാലും നിങ്ങൾക്കെന്താ. ഇത് എന്റെ ബാഗ് എന്റെ ഡ്രസ്സ് .എനിക്ക് ഇഷ്ട്ടം ഉള്ള പോലെ വക്കും." അത് കേട്ടതും ശിവ പിന്നെ ഒന്നും പറയാൻ പോയില്ല.ശിവ മിണ്ടാതെ ഇരിക്കുന്നത് കണ്ട് തനിക്ക് പിന്നാലെ എന്തോ പണി വരുന്നുണ്ട് എന്ന് പർവണക്കും തോന്നിയിരുന്നു. " ഒന്നു വേഗം എടുത്ത് വക്ക്‌.എനിക്ക് പോവാൻ ടൈം ആയി" ശിവ വാചിലേക്ക്‌ നോക്കി കൊണ്ട് പറഞ്ഞു. " ഒന്നു നിൽക് മനുഷ്യ ഇപ്പൊ കഴിയും.ഇങ്ങനെ തിരക്ക് പിടിക്കാതെ." Parvana കഷ്ടപ്പെട്ട് ബാഗിന്റെ സിബ്ബ് അടച്ചു കൊണ്ട് പറഞ്ഞു. അവള് ബാഗ് വലിച്ച് ബെഡിൽ നിന്നും താഴേക്ക് ഇറക്കി . "താൻ എന്ത് മനുഷ്യനാടോ ഇത്രയും മസിലും ഒക്കെ ഉണ്ടായിട്ട് പാവം എന്നെക്കൊണ്ട് ഈ ബാഗ് ഒറ്റയ്ക്ക് എടുപ്പിക്കുകയല്ലെ നിങ്ങൾ "അവൾ ബാഗ് വലിച്ചുകൊണ്ട് പറഞ്ഞു. " നിന്റെ ബാഗ് നിന്റെ ഡ്രസ്സ് അത് എടുത്തു കൊണ്ടുവരേണ്ട ഉത്തരവാദിത്വവും നിന്റെയാണ്.

ഞാൻ നിന്റെ വേലക്കാരൻ ഒന്നും അല്ല ബാഗെടുത്തു പിന്നാലെ വരാൻ" ശിവ അത് പറഞ്ഞ് നേരെ താഴേക്ക് പോയി. കുറച്ചു മുൻപ് താൻ അങ്ങനെ പറഞ്ഞതിന്റെ പ്രതികാരമാണ് ഇത് എന്ന് പാർവണക്കു മനസ്സിലായി. അവൾ കഷ്ടപ്പെട്ട് ബാഗും വലിച്ച് സ്റ്റെപ്പുകൾ എല്ലാം ഇറങ്ങി താഴെ എത്തിയതും ശിവ ബാഗ് വാങ്ങി ഡിക്കിയിലേക്ക് വെച്ചു .ശേഷം തന്റെ പേഴ്സിൽ നിന്നും ഒരു 100 രൂപ നോട്ട് എടുത്ത് പാർവണയുടെ കയ്യിലേക്ക് വെച്ച് കൊടുത്തു. "എനിക്ക് ഹോസ്പിറ്റലിൽ പോകാൻ ടൈമായി. അതുകൊണ്ട് എന്റെ പൊന്നുമോള് ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പൊയ്ക്കോ.ഈംഡ്രസ്സുകൾ ഞാൻ ഈവനിങ്ങ് കൊണ്ടു വരാം " അത് പറഞ്ഞ് ശിവ പുച്ഛത്തോടെ കാറിൽ കയറി. മുന്നോട്ടെടുത്തു ഗേറ്റ് കടന്ന് പോകാൻ നിന്ന കാർ റിവേഴ്സ് എടുത്തു തനിക്ക് അരികിലേക്ക് വീണ്ടും വന്നപ്പോൾ പാർവണ പ്രതീക്ഷയോടെ ശിവയെ നോക്കി നിന്നു.

അപ്പോ എന്നെ പേടി ഒക്കെ ഉണ്ട്. അതാണല്ലോ പോയിട്ട് റിവേഴ്സ് എടുത്തു തിരിച്ചുവന്നത് .അവൾ അവനെ നോക്കി മനസ്സിൽ വിചാരിച്ചു. ശിവ പാർവണയുടെ അരികിൽ വന്നു കാറിന്റെ ഗ്ലാസ് താഴ്ത്തി. "ഞാനിന്നു വരാൻ നേരം വൈകും "ശിവ അവളെ നോക്കി പറഞ്ഞു. " അതിനെന്താ ഞാൻ നിങൾ വരുന്ന വരെ തലയും കുത്തി നിക്കണോ " " നീ തലേയോന്നും കുത്തി നിൽക്കണ്ട. പക്ഷേ ഞാൻ വരുന്ന വരെ ഒന്ന് ഉറങ്ങാതെ വെയിറ്റ് ചെയ്യണം .എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ." ശിവ അത് പറഞ്ഞ് വീണ്ടും കാർ മുന്നോട്ടെടുത്തു. അവളുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഗേറ്റ് കടന്ന് അവൻ പുറത്തേക്ക് പോയി . "എന്റെ പട്ടി കാത്തിരിക്കും ഇയാളെ." അവൻ പോകുന്നത് നോക്കി പാർവണ മനസ്സിൽ കരുതി. വീടിൻ്റെ കീ വരദയെ തിരിച്ച് എൽപ്പിച്ച് അവൾ റോഡിലേക്കിറങ്ങി . കുറച്ചു ദൂരം മുന്നോട്ടു നടന്നതും ഒരു ഓട്ടോ അതുവഴി വന്നു .അവൾ കൈ കാട്ടി ഓട്ടോയിൽ കയറി . "നോക്കിക്കോ ഞാൻ വീട്ടിൽ ചെന്നിട്ട് അമ്മയോട് ഇതെല്ലാം പറഞ്ഞു കൊടുക്കും.

എന്നെ വഴിയിൽ ഒറ്റയ്ക്കാക്കി പോയില്ലേ." അവൾ മനസ്സിൽ പരാതി പറഞ്ഞു കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. കുറച്ചു ദൂരം മുന്നോട്ടു പോയതും റോഡിൽ കുറെ വണ്ടികളും ഒരു ആൾക്കൂട്ടം കണ്ടു അവൾ ഓട്ടോ ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. കുറച്ചു ആകാംക്ഷ കൂടുതലായതിനാൽ അവൾ ഓട്ടോയിൽ നിന്നും ഇറങ്ങി ആൾക്കൂട്ടത്തിനു അരികിലേക്ക് നടന്നു . ആൾക്കൂട്ടത്തിനിടയിലുള്ള ആളുകളെ തള്ളി മാറ്റിക്കൊണ്ട് അവൾ ഇടയിലൂടെ ഉള്ളിലേക്ക് കടന്നു . രണ്ടു ചെറുപ്പക്കാർ തമ്മിൽ അടി ഉണ്ടാക്കുകയായിരുന്നു അവിടെ. അതെല്ലാം നോക്കി ചുറ്റും ആളുകളും നിൽക്കുന്നുണ്ട്. തനിക്ക് പരിചിതമായ ഒരു ബൈക്ക് കണ്ടതും പാർവണ അടികൂടുന്ന ചെറുപ്പക്കാരെ സൂക്ഷിച്ചുനോക്കി . "കണ്ണൻ "അവൾ അതിൽ ഒരുത്തനെ നോക്കി പതിയെ പറഞ്ഞു . " പന്ന മോനേ ഇനിയെങ്ങാനും എന്റെ പെണ്ണിനെ കുറിച്ച് അങ്ങനെ ഒരു വാക്ക് പറഞ്ഞാൽ നിന്നെ കൊന്ന് കുഴിച്ചുമൂടും ഞാൻ.

ഏതോ ഒരു ....മോൻ അവളുടെ കഴുത്തിൽ ഒരു താലി കെട്ടി എന്ന് കരുതി എല്ലാം അവസാനിച്ചു എന്നാണോ നിന്റെ വിചാരം. അവളീ ആർദവിന്റെ പെണ്ണാ. എന്റെ മാത്രം" കുഴഞ്ഞു കൊണ്ട് മറ്റേ ചെറുപ്പക്കാരനോട് സംസാരിക്കുന്ന കണ്ണനെ കണ്ടു പാർവണ എന്തുചെയ്യണമെന്നറിയാതെ അവിടെ തറഞ്ഞു നിന്നു. ചെറുപ്പക്കാരനെ നോക്കി വെല്ലുവിളിച്ച് ബൈക്കിന് അടുത്തേക്ക് തിരിഞ്ഞു നടന്ന കണ്ണൻ തന്നെ മുൻപിൽ നിറകണ്ണുകളോടെ നിൽക്കുന്ന പാർവണയെ ആണ് കണ്ടത് . "തുമ്പി"... അവൻ കൈകൾ നീട്ടി അവൾക്കരിലേക്ക് വന്നതും പേടിച്ചു കൊണ്ട് പാർവണ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഇറങ്ങി ഓട്ടോക്ക് അരികിലേക്ക് ഓടി. വേഗം ഓട്ടോയിൽ കയറി ഓട്ടോ കാരനോട് വണ്ടി മുന്നോട്ട് എടുക്കാൻ പറഞ്ഞു. അപ്പോഴും കണ്ണൻ അവൾക്കു പിന്നാലെ ഓടി വരുന്നുണ്ടായിരുന്നു .ഒരുപാട് മദ്യപിച്ചത് കൊണ്ടായിരിക്കാം അവൻ ബാലൻസ് കിട്ടാതെ റോഡിലേക്ക് തന്നെ വീണു .

വീട്ടിലേക്ക് തിരിച്ച് എത്തിയ പാർവണ അധികം ആരോടും സംസാരിക്കാൻ നിന്നില്ല. തലവേദനയാണ് എന്ന് പറഞ്ഞു റൂമിൽ കയറി വാതിലടച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി രേവതി വന്നു വിളിച്ചെങ്കിലും വയ്യ എന്ന് പറഞ്ഞു അവൾ ഭക്ഷണം കഴിക്കാൻ താഴേക്ക് വന്നില്ല. വൈകുന്നേരം ദേവ വന്നു അവളെ വിളിച്ചപ്പോഴും അവൾ വയ്യ എന്നു പറഞ്ഞു കിടക്കുകയാണ് ചെയ്തത് അതുകൊണ്ടുതന്നെ ദേവയും അവളെ കൂടുതൽ നിർബന്ധിക്കാൻ ആയി പോയില്ല. എന്നിരുന്നാലും കുറെ നിർബന്ധിച്ച് രാത്രിയിലേക്കുള്ള ഭക്ഷണം രേവതി അവളെ കഴിപ്പിച്ചിരുന്നു . സമയം പത്തു മണി കഴിഞ്ഞിട്ടും ശിവ വീട്ടിലേക്ക് വന്നിരുന്നില്ല .വരാൻ ലേറ്റ് ആവും എന്നു പറഞ്ഞതുകൊണ്ട് അമ്മയും അവനെ കാത്തിരുന്നില്ല. എല്ലാവരും ഉറങ്ങി കഴിഞ്ഞു എന്ന് മനസ്സിലായതും പാർവണ പതിയെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി . ഹാളിൽ കുറേനേരം ശിവയെ കാത്തിരുന്നു. സമയം ഒട്ടും മുന്നോട്ടു പോകാത്തത് പോലെ അവൾക്ക് തോന്നി. കണ്ണടയ്ക്കുമ്പോൾ കണ്ണന്റെ വാടിത്തളർന്ന മുഖം മാത്രം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

എന്തോ ഒരു കുറ്റബോധം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പോലെ, താൻ കാരണമാണ് കണ്ണൻ അങ്ങനെ ആയി മാറിയത് എന്ന തോന്നൽ പാർവണയുടെ മനസിൽ ഒരു സങ്കടമായി നിലനിന്നിരുന്നു. അവൾ എഴുന്നേറ്റ് വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. പുറത്ത് നിലാവിന്റെ വെളിച്ചം ആകെ പടർന്നിരുന്നു .കുറച്ചു നേരം മുറ്റത്തുകൂടി അവൾ നടന്നു . ഗേറ്റിനരികിലേക്കു തന്നെ നോക്കി അവൾ തൂണിൽ ചാരിയിരുന്ന് എപ്പോഴോ ഉറങ്ങിപ്പോയി . ശിവ വീട്ടിലേക്ക് എത്തുമ്പോൾ സമയം ഒരുപാട് ലേറ്റ് ആയിരുന്നു. കാർ പോർച്ചിലേക്ക് കയറ്റി പുറത്തേക്കിറങ്ങിപ്പോഴാണ് സ്റ്റേപ്പിൽ ഇരുന്ന് തൂണിൽ ചാരി ഇരുന്നുറങ്ങുന്ന പാർവണയെ അവൻ കണ്ടത് . "അകത്തൊന്നും സ്ഥലം ഇല്ലാഞ്ഞിട്ടാണോ ഇവൾ ഇവിടെയിരുന്നു ഉറങ്ങുന്നത് . ഇവളെ കൊണ്ട് ഞാൻ തോറ്റല്ലോ ." ശിവ സ്വയം പറഞ്ഞുകൊണ്ട് പാർവണയുടെ അരികിലേക്ക് നടന്നു വന്നു .

" ഡീ....ഡീ എണീക്കാൻ ..."ശിവ അവളെ തട്ടിവിളിച്ചു . "നിന്നോട് ആരാ ഇവിടെ ഒറ്റയ്ക്ക് വന്നിരുന്നിരിക്കാൻ പറഞ്ഞത് .അതും വാതിലിൽ എല്ലാം തുറന്നിട്ട് ഒരു ബോധമില്ലാതെ കിടന്നുറങ്ങുന്നു .നിനക്ക് എന്താ ഇത്രയും ബോധമില്ലേ .എന്തെങ്കിലും സംഭവിച്ചാൽ ഓടിവരാൻ കൂടി ആരുമില്ല. ആരും അറിയുകയുമില്ല." ശിവ അവളെ ചീത്ത പറഞ്ഞു സ്റ്റെപ്പിൽ നിന്നും എണീപ്പിച്ചു . "എനിക്കെന്തെങ്കിലും സംഭവിച്ചാൽ അപ്പൊ നിനക്ക് ....നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ ശിവ "പാർവണ അവനെ പ്രതീക്ഷയോടെ നോക്കി കൊണ്ട് ചോദിച്ചു . "കുഴപ്പമോ ... എനിക്കെന്തു കുഴപ്പം..." "അപ്പോ എനിക്ക് എന്ത് സംഭവിച്ചാലും നിനക്ക്.... നിനക്ക് ഒരു പ്രശ്നവും ഇല്ല " "നിനക്കെന്താ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ .എനിക്ക് ഒരു കുഴപ്പവും ഇല്ല." "പിന്നെ എന്തിനാ നീ എന്നെ ഇങ്ങനെ കെയർ ചെയ്യുന്നത്. ഒറ്റക്ക് ഇവിടെ വന്നിരുന്നതിന് വഴക്ക് പറഞ്ഞത് ". " ഞാൻ നിന്നെ കെയർ ചെയ്യ്തു എന്നോ.no never...

പിന്നെ ഞാൻ നിന്നെ വഴക്കു പറഞ്ഞതിൻ്റെ കാരണം നീ ഈ വീട്ടിൽ താമസിക്കുമ്പോൾ നിൻ്റെ ഫുൾ റെസ്പോൺസിബിലിറ്റി എനിക്കാണ്. അതു കൊണ്ട് നിനക്ക് എന്തെങ്കിലും പറ്റിയാൽ അതിൻ്റെ ആൻസർ പറയേണ്ടത് ഞാൻ ആണ് '' ശിവ അത് പറഞ്ഞതും പാർവണക്ക് വല്ലാത്ത സങ്കടം തോന്നി. അത് അവളുടെ മുഖത്തും കാണുന്നുണ്ടായിരുന്നു. "ഇവിടെ ഇങ്ങനെ അധിക നേരം നിൽക്കണ്ട നല്ല തണുപ്പാണ്. അകത്തേക്ക് വാ" അത് പറഞ്ഞത് ശിവ അകത്തേക്ക് നടന്നു. അത് കേട്ട് പാർവണ അവനു പിന്നാലെ അകത്തേക്ക് നടന്ന് വാതിൽ ലോക്ക് ചെയ്യ്തു. ശിവ പാർവണയുടെ ബാഗ് എടുത്ത് അകത്തേക്ക് വച്ചിരുന്നു. " നീ ഫുഡ് കഴിച്ചോ " സ്റ്റയർ കയറുന്നതിനിടയിൽ ശിവ ചോദിച്ചു . " കഴിച്ചു. നീ കഴിച്ചോ. ഫുഡ് എടുത്ത് വക്കട്ടെ" " വേണ്ട. ഞാൻ പുറത്തു നിന്നു കഴിച്ചു. നീ വാതിൽ എല്ലാം ലോക്ക് ചെയ്യ്ത് റൂമിലേക്ക് വാ" അത് പറഞ്ഞ് ശിവ മുകളിലേക്ക് പോയി. പാർവണ എല്ലാ ഡോറും ലോക്ക് ചെയ്യ്ത് .താഴത്തെ ലൈറ്റ് എല്ലാം ഓഫ് ചെയ്യ്ത് റൂമിലേക്ക് നടന്നു.

പാർവണ റൂമിലേക്ക് ചെല്ലുമ്പോൾ ശിവ കബോഡിൽ നിന്നും ഡ്രസ്സ് എടുക്കുകയായിരുന്നു. ''ഒരു ഫെവ് മിനിറ്റ് . ഞാൻ ഒന്ന് ബാത്ത് ചെയ്യ്തിട്ട് വരാം " ശിവ ടവലും എടുത്ത് ബാത്ത് റൂമിലേക്ക് പോയതും പാർവണ ബെഡിലേക്ക് ഇരുന്നു. കുറച്ച് കഴിഞ്ഞതും ശിവ കുളികഴിഞ്ഞ് തിരികെ വന്നു. ''നമ്മുക്ക് ബാൽക്കണിയിലേക്ക് പോയാലോ " ശിവ ചോദിച്ചതും പാർവണ പോവാം എന്ന രീതിയിൽ തലയാട്ടി. അവൾ ഇരുവരും ബാൽക്കണിയിലെ ചെയറിലേക്ക് ഇരുന്നു. ''ഞാൻ പാർവണയോട് പ്രധാനപ്പെട്ട ഒരു കാര്യമാണ് പറയാൻ പോകുന്നത്. അതു കൊണ്ട് താൻ ശ്രദ്ധയോടെ കേൾക്കണം." കുറച്ചു നേരത്തെ മൗനത്തിനൊടുവിൽ ശിവ പറഞ്ഞ് തുടങ്ങി. അവൻ പറയുന്നത് കേട്ട് പാർവണ അവനെ തന്നെ കണ്ണെടുക്കാതെ നോക്കി ഇരുന്നു " ഞാൻ നിന്നോട് ചെയ്യ്തത് ഒരു വലിയ തെറ്റാണ് എന്ന് എനിക്കറിയാം പാർവണ .ഞാൻ കാരണം ആണ് നിൻ്റെ ലൈഫ് ഇങ്ങനെയായതും. പക്ഷേ എനിക്ക് നിന്നെ ഒരു ഭാര്യയായി കാണാൻ സാധിക്കില്ല' നിന്നെ എന്നല്ലേ സത്യയെ അല്ലാതെ മറ്റാരെയും എനിക്ക് ആ സ്ഥാനത്ത് കാണാൻ കഴിയില്ല.

അവൾക്കു വേണ്ടി മാത്രമാണ് ഞാൻ ഇന്നും ജീവനോടെ ഇരിക്കുന്നത് പോലും .ഒരു ദിവസം അവൾ തിരിച്ച് വരും എന്ന ഉറപ്പ് എനിക്കുണ്ട്. ആ സമയത്ത് നീ എൻ്റെ ഭാര്യാ സ്ഥാനത്ത് ഉണ്ടാക്കാൻ പാടില്ല. ഞാൻ ചെയ്യ്ത തെറ്റ് ഞാനായി തന്നെ തിരുത്താം. നിൻ്റെ വീട്ടുകാരോട് ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. ഞാൻ തന്നെ നേരിട്ട് ആർദവിനെ പോയി കണ്ട് നിങ്ങളുടെ കാര്യം സംസരിക്കാം. ഇനി ഇതിനൊന്നും നിനക്ക് താൽപര്യം ഇല്ലെങ്കിൽ നിനക്ക് ഞാൻ എത്ര കാഷ് വേണമെങ്കിലും തരാം. ജോലി, വീട് ,പഠിത്തം എന്തു വേണമെങ്കിലും ശരിയാക്കിതരാം" ശിവ അവളെ നോക്കി പറഞ്ഞു. "കഴിഞ്ഞോ നിങ്ങളുടെ ഓഫറുകൾ അതോ ഇനി വേറെ വല്ലതും ഉണ്ടോ. ഇതൊക്കെ നിങ്ങൾ എത്ര നിസാരമായിട്ടാണ് പറഞ്ഞത്. നീ ഇപ്പോൾ പറഞ്ഞില്ലേ നീ ആയി ഉണ്ടാക്കിയ പ്രശ്നങ്ങൾ നീയായി തന്നെ പരിഹരിക്കാം എന്ന്.

അങ്ങനെ എല്ലാം നിനക്ക് സോൾവ് ചെയ്യാൻ പറ്റുമോ. എൻ്റെ ലൈഫ് പഴയ പോലെ ആക്കി തരാൻ സാധിക്കുമോ. എൻ്റെ അച്ഛനും അമ്മയും ഈ കാര്യത്തിൻ്റെ പേരിൽ എല്ലാവരുടേയും മുന്നിൽ നാണം കേട്ടു . ആ ആത്മാഭിമാനം നിനക്ക് തിരിച്ച് കൊടുക്കാൻ പറ്റുമോ. പിന്നെ എന്താ നീ പറഞ്ഞത് നീ കാരണമാണ് എൻ്റെ ലൈഫ് ഇങ്ങനെ ആയത് എന്ന്. അതെ നൂറു ശതമാനം ശരിയാണ്. എൻ്റ ജീവിതം ഇങ്ങനെയൊക്കെയാവാൻ നീ മാത്രമാണ് കാരണക്കാരൻ. നീ ഇല്ലാതാക്കിയത് എൻ്റെ ജീവിതം മാത്രമല്ല .എനിക്ക് ചുറ്റുമുള്ളവരുടെ കൂടെ ആണ്. എസ്പെഷ്യലി കണ്ണൻ്റ . ഇന്ന് ഞാൻ അവനെ കണ്ടിരുന്നു. അതും നടു റോഡിൽ വച്ച് മദ്യപിച്ച് ആരോടോ വഴക്കുണ്ടാക്കുന്നത്. അതും എൻ്റെ പേരിൽ. ഇതുവരെ ഒരു ദുശീലവും ഇല്ലാത്ത കണ്ണനെ ഇന്ന് ആ അവസ്ഥയിൽ കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല. "Ok parvana.i can understand.ഞാൻ അതിന് സോറി ചോദിക്കുന്നു. ഞാൻ നിൻ്റെ ലൈഫ് കൂടി സ്പോയിൽ ആവാതിരിക്കാനാണ് ഈ പറയുന്നത്.

എന്തിനാ വെറുതെ നീ നിൻ്റെ ഫ്യൂച്ചർ ഇല്ലാതാക്കുന്നത്. സോ നീ ഉടൻ തന്നെ ഈ വീട് വിട്ട് പോവണം" "എന്താ ശിവാ നിൻ്റെ വിചാരം നീ പോവാൻ പറഞ്ഞാൽ ഞാൻ അങ്ങ് ഇറങ്ങി പോകും എന്നോ . എന്നാ നീ ആ മോഹം ഇപ്പോ തന്നെ ഉപേക്ഷിച്ചോ. ഈ താലി എൻ്റെ കഴുത്തിൽ ഉള്ളിടത്തോളം കാലം നിൻ്റെ ഭാര്യയായി ഞാൻ നിൻ്റെ കൂടെ ഈ വീട്ടിൽ തന്നെ കാണും" " പാർവണ പ്ലീസ്. എനിക്ക് നിന്നോട് വഴക്കിന് താൽപര്യം ഇല്ല." അവൻ ഉയർന്നു വന്ന ദേഷ്യം കൺട്രോൾ ചെയ്യ്തു കൊണ്ട് പറഞ്ഞു " നീയിനി എന്തൊക്കെ പറഞ്ഞാലും നിന്നെ വിട്ട് ഞാൻ പോവില്ല ശിവാ .ഇത് പാർവണയാണ് പറയുന്നത്. വാശിയാണെന്ന് തന്നെ കൂട്ടിക്കോ." " പാർവണ നീ വെറുതെ എൻ്റെ ക്ഷമയെ പരീക്ഷിക്കരുത്. നിനക്ക് എന്താടി മലയാളം പറഞ്ഞാൽ മനസിലാവുന്നില്ലേ " ശിവ അവൾക്കു നേരെ അടിക്കാനായി കൈ ഉയർത്തിയെങ്കിലും അവൻ കൈ പിൻവലിച്ചു. " എന്താ നിനക്ക് എന്നേ തല്ലാൻ തോന്നുന്നുണ്ടോ എന്നാ തല്ലിക്കോ.

എന്നെ തല്ലി കൊന്നാലും ഈ ശിവക്ക് ഒരു ഭാര്യയുണ്ടെങ്കിൽ അത് ഞാൻ മാത്രമായിരിക്കും. ആ സ്ഥാനം ഞാൻ മറ്റാർക്കും കൊടുക്കില്ല'' "ഡീ... നിനക്ക് ഞാൻ പറഞ്ഞതൊന്നും മനസിലായില്ലേ" " നീ വെറുതെ കിടന്നലറണ്ട. എനിക്ക് ചെവി കേൾക്കും. ഇനി ഒച്ച വച്ച് മറ്റുള്ളവരെ കൂടെ വിളിച്ചുണർത്തണ്ട. ഞാൻ ഒരേ ഒരു തെറ്റു മാത്രമേ ചെയ്യ്തിട്ടുള്ളൂ.അത് നിന്നേ സ്നേഹിച്ചു എന്ന തെറ്റ് മാത്രമാണ്" അത് പറഞ്ഞ് അവൾ തിരിഞ്ഞ് നടന്നു. അപ്പോഴേക്കും ശിവ അവളുടെ കൈ പിടിച്ച് തടഞ്ഞ് നിർത്തി. " നീ ശരിക്കും എന്നെ സ്നേഹിച്ചിരുന്നോ " ശിവ അവളെ നോക്കി ചോദിച്ചു. അപ്പോഴേക്കും പാർവണയുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവൾ അവൻ്റെ കൈകൾ തട്ടി മാറ്റി മറുപടി പറയാതെ അകത്തേക്ക് ഓടി. ശിവക്ക് ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി അവൻ ഇരു കൈകളും മുടിയിൽ കോർത്തു വലിച്ചു.

ഞാൻ അത്രയും ഓർക്കാൻ കൊതിച്ച നിൻ്റെ ഓർമകളെ ഇന്നെനിക്ക് ഭയമാണ്.... അവയിന്ന് എന്നെ പിച്ചിചീന്തുന്നു. നീയില്ലായ്മയിൽ വെന്തുരുകുന്ന ഒരാത്മാവു മാത്രമാണ് ഞാനിപ്പോൾ....❤️ പ്രണയത്തിനും അപ്പുറം തീവ്രമായ ഒരു വികാരം തോന്നിയത് നിന്നോട് മാത്രമാണ് .അതുകൊണ്ട് മാത്രമാണ് തിരിച്ചു കിട്ടില്ലാ എന്നറിഞ്ഞിട്ടും ഈ അക്ഷരങ്ങളെ കൂട്ടുപിടിച്ച് ഞാൻ നിൻ്റെ സ്നേഹത്തിനായ് ഇന്നും കാത്തിരിക്കുന്നത്.❤️ എന്ന് നിൻ്റെ ആത്മസഖി.💕 " എനിക്കറിയാം കണ്ണേട്ടാ, എട്ടൻ ഇപ്പോൾ എത്രത്തോളം സങ്കടപ്പെടുന്നുണ്ട് എന്ന്. പ്രാണനു തുല്യം സ്നേഹിച്ച ആൾ നഷ്ടപ്പെടുമ്പോഴുള്ള വേദന മറ്റാരെക്കാളും എനിക്ക് മനസിലാവും. ഞാൻ അത് അനുഭവിച്ചതാണല്ലോ. എട്ടന് എന്നെ അംഗീകരിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. പക്ഷേ ഞാനെൻ്റ അവസാന ശ്വാസം വരെ കാത്തിരിക്കും." രശ്മി ഫോണിലെ കണ്ണൻ്റെ ഫോട്ടോയിലേക്ക് നോക്കി സ്വയം പറഞ്ഞു. ഒപ്പം അവളുടെ കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story