പാർവതി ശിവദേവം: ഭാഗം 6

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

"ശിവ ..ദേവൻ ശിവയുടെ കാബിനിലേക്ക് വന്നു കൊണ്ട് വിളിച്ചു. "ഇന്ന് വീട്ടിലേക്ക് പോവണ്ടേ .സാറ്റർഡേ അല്ലേ. അമ്മ കാത്തിരിക്കുന്നുണ്ടാകും " "ഓർമ്മയുണ്ട് ."ശിവ ഫയലിൽ നിന്നും മുഖമെടുക്കാതെ തന്നെ പറഞ്ഞു. "എന്തായാലും നമുക്ക് നേരത്തെ ഇറങ്ങണം. രാമച്ചന് നിന്നെ ഒന്ന് കാണണം എന്ന് ഉണ്ടത്രേ. നിന്റെ പേര് പറഞ്ഞപ്പോൾ മുഖത്ത് എന്തോ വല്ലാത്ത സങ്കടം ഉണ്ട് എന്ന് അമ്മ പറഞ്ഞു. "കുറച്ചു വർക്ക് കൂടി ഉണ്ട് .അതു കൂടി കഴിഞ്ഞിട്ട് നമുക്ക് ഇറങ്ങാം .രാമഛന്റെ ഈ ഈ മാസത്തെ ചെക്കപ്പ് കഴിഞ്ഞോ " "രണ്ടുദിവസം മുൻപ് ഡോക്ടർ വന്നിരുന്നു എന്ന് അമ്മ പറഞ്ഞിരുന്നു ." "എന്തെങ്കിലും ഇംപ്രൂവ്മെന്റ് ഉണ്ടോ "ശിവ ചോദിച്ചു. "ഇല്ലടാ..ഡോക്ടർ മാത്രം വിചാരിച്ചാൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകില്ല. അതിനു രാമച്ചൻ തന്നെ വിചാരിക്കണം ." "രാമച്ചനെ നമുക്ക് ബെറ്റർ ട്രീറ്റ്മെന്റിന് പുറത്ത് എവിടെയെങ്കിലും കൊണ്ടു പോയാലോ എന്നാ ദേവാ ഞാൻ ആലോചിക്കുന്നെ" "ഇവിടെയാണെങ്കിലും പുറത്താണെങ്കിലും പേഷ്യന്റ് കൂടി വിചാരിച്ചാൽ മാത്രമേ അസുഖം ഭേദം ആകുകയുള്ളൂ .

അന്നത്തെ ആ ഷോക്കിൽ നിന്നും ഇപ്പോഴും രാമച്ചൻ പുറത്തിറങ്ങിയിട്ടില്ല. അതാണ് പ്രത്യേകിച്ച് ഇംപ്രൂവ്മെന്റ് ഒന്നും ഇല്ലാത്തത് " "രാമച്ചന്റെ സംസാര ശേഷി തിരികെ കിട്ടാനാണ് ഞാൻ കാത്തിരിക്കുന്നത്. എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയ ആ പന്ന മോൻ ആരാ എന്ന് എനിക്ക് അറിയണം. അത് അറിയുന്ന നിമിഷം അവന്റെ അന്ത്യം ആയിരിക്കും " "shiva കൂൾ നീ എന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്. അതൊക്കെ കഴിഞ്ഞ കാര്യമല്ലേ. ഇനി അതിന്റെ പേരിൽ നിന്റെ ജീവിതം നശിപ്പിക്കാൻ ആണോ നിന്റെ ഉദ്ദേശം." " ജീവിതമോ ...എനിക്കോ.അതൊക്കെ രണ്ടു കൊല്ലം മുൻപ് തന്നെ നശിച്ചത് അല്ലേ .ഇനി എന്റെ ജീവിതത്തിൽ ആകെ ഉള്ള ഒരു ലക്ഷ്യം എന്റെ ജീവിതം തകർത്ത അവനെ ഇല്ലാതാക്കലാണ്" "ശിവ come നമുക്കു പോകാം ഇനിയും നീ ഇവിടെ ഇരുന്നാൽ കൂടുതൽ പ്രശ്നമാകും." അത് പറഞ്ഞു ദേവ അവനെ നിർബന്ധിച്ച് പുറത്തേക്ക് കൊണ്ടുപോയി. "കയറ്.." കാർ ശിവയുടെ മുൻപിലേക്ക് നിർത്തിക്കൊണ്ട് ദേവ പറഞ്ഞു . ശിവ ഒന്നും മിണ്ടാതെ കോ ഡ്രൈവർ സീറ്റിലേക്ക് കയറിയിരുന്നു.

സീറ്റിൽ ചാരി കണ്ണുകളടച്ച് അവൻ കിടന്നു . "ഇനി ഒരു ജന്മം ഉണ്ടെങ്കിൽ മറ്റാരും സ്വന്തമാക്കുന്നതിന് മുൻപേ ഓടി എന്റെ അരികിൽ എത്തിക്കണേ ശിവ. അടുത്ത ജന്മത്തിൽ എങ്കിലും വിധി മരണത്തിൻ്റെ രൂപത്തിൽ നമ്മെ പിരിക്കാതിരിക്കട്ടെ.ഞാൻ പോവുകയാ ശിവാ"അവസാന ശ്വാസത്തിൽ അവൾ പറഞ്ഞു നിർത്തി. ശിവ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റതും വീട്ടിൽ എത്തിയിരുന്നു. പഴയ ഓർമ്മകളിലേക്ക് പോയതിന്റെ ഭാഗമായി അവന്റെ കൺ കോണിലൂടെ ഒരു തുള്ളി കണ്ണീർ കവിളിലൂടെ ഒഴുകി ഇറങ്ങി. അവൻ ആരോടും മിണ്ടാതെ നേരെ അവന്റെ റൂമിൽ കയറി വാതിൽ അടച്ചു . അവനെ നോക്കി ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് ദേവ നിന്നു. ** വൈകുന്നേരം നിഷ ചേച്ചിയോട് സംസാരിച്ച് നിൽക്കുമ്പോഴാണ് അകലെനിന്നും നടന്നുവരുന്ന രേവതിയെ പാർവണ മുകളിൽ നിന്നും കണ്ടത്. അവൾ വേഗം ചേച്ചിയോട് ഓഫീസിലെ കാര്യങ്ങളെല്ലാം പറഞ്ഞ് ഫോൺ കട്ട് ചെയ്തു. "നീ എന്താടി വാലിന് തീ പിടിച്ച പോലെ ഓടി വരണേ." രേവതിയുടെ വരവ് കണ്ട് പാർവണ ചിരിയോടെ ചോദിച്ചു .

"നിന്റെ തലവേദന ഒക്കെ മാറിയോ. നീ ഇവിടെ വയ്യാതെ കിടക്കുകയാണ് എന്ന് കരുതി ഓഫീസ് വിട്ടതും ഓടി പിടഞ്ഞ് വന്നതാണ് ഞാൻ .." "ഇപ്പൊ കുഴപ്പമില്ല .ഒന്ന് ഉറങ്ങി എഴുന്നേറ്റപ്പോൾ എല്ലാ തലവേദനയും മാറി. നീ വാ ഞാൻ ചായ എടുത്തു വയ്ക്കാം " രേവതിയുടെ കയ്യിലെ ബാഗ് വാങ്ങിച്ചു കൊണ്ട് അവൾ വേഗം അകത്തേക്ക് നടന്നു. രേവതിയുടെ ചോദ്യങ്ങളിൽ നിന്നും ഉള്ള ഒരു ഒഴിഞ്ഞു മാറ്റം കൂടിയായിരുന്നു അത് . "ഇന്ന് എന്താണ് ഓഫീസിലെ വിശേഷങ്ങൾ "പാർവണ ചായ ഗ്ലാസ് രേവതിക്ക് നീട്ടിക്കൊണ്ട് അവൾ ചോദിച്ചു. "എന്ത് വിശേഷങ്ങൾ .മേലനങ്ങി അധികം അധ്വാനികാത്തത് കൊണ്ട് വല്ലാത്ത ക്ഷീണം." അവൾ ടേബിളിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു . "പിന്നെ ഉണ്ടല്ലോ ഒരു കാര്യം ഉണ്ടായി. നമ്മൾ ഇന്നലെ അമ്പലത്തിൽ വെച്ച് കണ്ടില്ലേ ഒരാൾ .അയാള് കമ്പനിയിലെ ഹെഡ് ആണെടി" രേവതി പെട്ടെന്ന് എന്തോ ഓർത്ത് പോലെ ചാടി എഴുന്നേറ്റ് പറഞ്ഞു .അതു പറയുമ്പോൾ ഉള്ള രേവതിയുടെ മുഖഭാവം കണ്ട് പാർവണ അവളെ ഒന്ന് കണ്ണുരുട്ടി നോക്കി.

"നന്നായി ആ സാറിനെ കാണുമ്പോൾ തന്നെ കുറച്ച് ദയയും കരുണയും ഒക്കെ ഉള്ള ആളെ പോലെ ഉണ്ട് ." "സാറിന്റെ പേര് ദേവ കൃഷ്ണ എന്നാ.സാറിന്റെ വീട്ടിൽ അമ്മയും ഒരു ബ്രദറും ഉണ്ട്. സാറിൻ്റെ അച്ഛൻ കുറച്ച് വർഷം മുൻപ് മരിച്ചു പോയി .പിന്നെ സാറും സാറിന്റെ ബ്രദറും ആണ് കമ്പനി എല്ലാം ഏറ്റെടുത്തു ഇന്നത്തെ നിലയിൽ എത്തിച്ചത്." രേവതി ഓഫീസിലെയും ദേവനെയും കുറിച്ചുള്ള കാര്യങ്ങൾ പറയുന്നത് കേട്ട് പാർവണ താടിക്ക് കയ്യും കൊടുത്ത് അവളെത്തന്നെ നോക്കിയിരുന്നു . "എന്താ മോളെ ഒരു ചാഞ്ചാട്ടം "പാർവണ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. "എന്ത് ചാഞ്ചാട്ടം "അവൾ മുഖത്ത്നിഷ്കു ഭാവം വരുത്തിക്കൊണ്ട് ചോദിച്ചു . "ഞാൻ നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ ദേവു .സാറിന്റെ കാര്യം പറയുമ്പോൾ ഉള്ള ഒരു ഉഷാറും, മുഖത്തെ തെളിച്ചവും ഒക്കെ കാണുമ്പോൾ എനിക്ക് കുറച്ചൊക്കെ മനസ്സിലാവുന്നുണ്ട്. നിന്റെ അതേ പ്രായം തന്നെ അല്ലേ എനിക്കും " പാർവണ അത് പറഞ്ഞതും കുടിച്ചുകൊണ്ടിരുന്ന ചായ രേവതിയുടെ നെറുകയിൽ കയറി അവൾ ചുമക്കാൻ തുടങ്ങി . "എന്ത് എനിക്കൊന്ന് ഇല്ല .ആ സാർ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു ." "സാധാരണ ഒരു മനുഷ്യൻ ബെഡിൽ അല്ലെങ്കിൽ നിലത്തോ ആണ് കിടക്കാറ്.

ആ കാര്യം നീ വിട്. നീ സത്യം പറ നിനക്ക് സാറിനോട് എന്നെങ്കിലും ഉണ്ടോ." മുഖവുര ഒന്നും ഇല്ലാതെതന്നെ പാർവണ ചോദിച്ചു. " എനിക്ക് അങ്ങനെ ഒന്നും ഇല്ല "അവൾ ഒരു പതർച്ചയോടെ പറഞ്ഞു . "വേണെങ്കിൽ ഒന്ന് നോക്കിക്കോടി .നല്ല ചുള്ളൻ ചെക്കൻ അല്ലേ. ഇനി ചിലപ്പോ നീ പറയാറില്ല ആ കള്ളക്കണ്ണൻ . അത് ചിലപ്പോൾ ഈ ദേവ സാർ ആണെങ്കിലോ. സാറിന്റെ പേരിലും ഉണ്ടല്ലോ ഒരു കൃഷ്ണ".. പാർവണ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. "അവളും അവളുടെ ഒരു കണ്ടുപിടുത്തവും" രേവതി അതുപറഞ്ഞ് കപ്പിലുള്ള ബാക്കി ചായകുടിച്ച് എഴുന്നേറ്റ് റൂമിലേക്ക് നടന്നു. "ദേവ കല്യാണാ... വൈഭോഗമേ.... ദേവു കല്യാണാ.. വൈഭോഗമേ"... രേവതി പോകുന്നത് നോക്കി പാർവണ കളിയാക്കികൊണ്ട് പാടി . "മര്യാദയ്ക്ക് നീ മിണ്ടാതെ ഇരുന്നോ. അല്ലെങ്കിൽ വായിൽ വല്ല തുണിയും കുത്തി കേറ്റും ഞാൻ." അതു പറഞ്ഞ് അവൾ നേരെ റൂമിൽ കയറി വാതിലടച്ചു . അവളുടെ മുഖഭാവവും വർത്തമാനവും കണ്ട് പാർവണ ചിരിച്ചുകൊണ്ട് മേശപ്പുറത്തെ ചായ കപ്പുകൾ എടുത്ത് അടുക്കളയിലേക്ക് നടന്നു .

** ഒന്ന് ഓക്കേ ആയി എന്ന് തോന്നിയപ്പോൾ ശിവ താഴേക്ക് വന്നു. താഴെ അമ്മയും ദേവയും എന്തൊക്കെയോ സംസാരിച്ചു ഇരിക്കുകയാണ്. അവൻ നേരെ അവരുടെ അരികിൽ വന്നു ഇരുന്നു. "ഇത് എന്ത് കോലമാ മോനേ .നിനക്ക് നീ താടിയും മുടിയും ഒന്ന് ഒതുക്കി വെച്ചു കൂടെ" മുഖത്തേക്ക് പാറി വീണ് കിടക്കുന്ന ശിവയുടെ മുടി നെറ്റിയിലേക്ക് മാടി ഒതുക്കി കൊണ്ട് അമ്മ വാത്സല്യത്തോടെ പറഞ്ഞു . ശിവ ഒരു പുഞ്ചിരിയോടെ അമ്മയുടെ മടിയിലേക്ക് കിടന്നു "നീ രാമച്ചനെ ചെന്ന് കണ്ടോ മോനേ .നിന്നെ കാണാതെ നന്നായി ആൾ വിഷമിക്കുന്നുണ്ട് ." "ഞാനെന്ന് പോയി കണ്ടിട്ട് വരാം ."അത് പറഞ്ഞ് അവൻ അമ്മയുടെ മടിയിൽ നിന്നും എഴുന്നേറ്റ് മുകളിലെ സ്റ്റെയർനോട് ചേർന്നുള്ള റൂമിലേക്ക് പോയി. റൂമിന്റെ അകത്തേക്ക് കയറുമ്പോൾ തന്നെ വിവിധ ആയുർവേദ മരുന്നുകളുടെ മണം മൂക്കിലേക്ക് തുളച്ചു കയറുമായിരുന്നു. റൂമിനു നടുവിൽ ആയി ഇട്ടിരിക്കുന്ന ഒരു ബെഡ്ഡിൽ ചലന ചേച്ചി ഇല്ലാതെ കിടക്കുന്ന ആളുടെ അരികിലേക്ക് അവൻ പതിയെ നടന്നു .അവനെ കണ്ടതും ആ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ നിറഞ്ഞിരുന്നു.

ശിവ നേരെ ബെഡിനരികിലുള്ള ചെയർ വലിച്ചിട്ട് ഇരുന്നു. ശേഷം ബെഡ്ഡിൽ കിടക്കുന്ന രാമച്ചന്റെ കൈകൾ തന്റെ കൈകളിൽ എടുത്ത് ആ മുഖത്തേക്ക് ഒന്ന് നോക്കി . "ഇങ്ങനെ കിടന്നാൽ മതിയോ രാമച്ചാ. നമുക്ക് അവനെ കണ്ടു പിടിക്കണ്ടേ .നമ്മുടെ സത്യയോട് ചെയ്തതിതിനുപകരം ചോദിക്കണ്ടേ ,കണക്ക് ചോദിക്കണ്ടേ നമുക്ക് . അതിന് രാമച്ചന്റെ സഹായമില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ രാമച്ചൻ വേഗം കിടക്കയിൽ നിന്നും എണീക്കണം.സംസാരിക്കണം. അതിന് രാമചന്ദ്രൻ കൂടി വിചാരിക്കണം ആ വൃദ്ധനും ഒരു നിമിഷം പഴയ ഓർമ്മകളിലേക്ക് പോയിരുന്നു .അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകാൻ തുടങ്ങി. ആ ശരീരത്തിൽ ജീവൻ ബാക്കിയുണ്ട് എന്നതിന്റെ ഏക അടയാളം ആയിരുന്നു ആ കണ്ണുകൾ. ശിവ എഴുന്നേറ്റ് ആ കണ്ണുകൾ തുടച്ച് ഒന്ന് മുത്തമിട്ടു . "എല്ലാം ശരിയാകും രാമച്ചാ. അല്ലെങ്കിൽ ഞാൻ ശരിയാക്കും" അത് പറഞ്ഞ് അവൻ നേരെ മുറിവിട്ട് പുറത്തേക്ക് ഇറങ്ങി . ശിവ താഴേക്ക് പോകാൻ നിന്നു എങ്കിലും മനസ്സിന് വല്ലാത്ത ഒരു അസ്വസ്ഥത. അതുകൊണ്ട് അവൻ നേരെ ബാൽക്കണിയിലേക്ക് ആണ് പോയത്. ബാൽക്കണിയിൽ ഉള്ള കൗച്ചിലേക്ക് ഇരുന്നുകൊണ്ട് അവൻ കണ്ണുകളടച്ച് കിടന്നു.. " ശിവ ...."ദേവ അവന്റെ അടുത്ത് വന്നിരുന്നു കൊണ്ട് വിളിച്ചു .

"എന്താടാ ഇത്. നിന്നെ ഇങ്ങനെ കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ലടാ." അതു പറയുമ്പോൾ ദേവയുടെ സ്വരവും ഇടറിയിരുന്നു.. "എന്തിനാടാ എന്തിനാ അവൾ എന്റെ ജീവിതത്തിലേക്ക് വന്നത് .ആരാരും ഇല്ലാത്ത എന്നെ എന്തിനാ അവൾ സ്നേഹിച്ചത്. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് ഒന്നും വേണ്ടിയിരുന്നില്ല എന്ന് .അത് അവളോട് സ്നേഹം ഇല്ലാത്തതുകൊണ്ടല്ല .അവളില്ലാതെ ഒരു നിമിഷം പോലും പറ്റാത്തത് കൊണ്ടാണ്. മറക്കാൻ ശ്രമിക്കുന്തോറും അതിന്റെ നാലിരട്ടിയായി വീണ്ടും വീണ്ടും മനസ്സിൽ തെളിയുന്നത് അവളുടെ മുഖം മാത്രമാണ്.." അത് പറഞ്ഞ് കരഞ്ഞു കൊണ്ട് ശിവ ദേവയുടെ തോളിലേക്ക് ചാഞ്ഞു . ** പിറ്റേദിവസം രാവിലെ ഉറക്കം എഴുന്നേറ്റ രേവതി കാണുന്നത് എങ്ങോട്ടോ പോകാൻ റെഡിയാക്കുന്ന പാർവണയെ ആണ് . "നീ ഇത് എങ്ങോട്ടാ ഈ രാവിലെ തന്നെ " രേവതി അവളോടായി ചോദിച്ചു. " എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാൻ ഉണ്ട്." "ഒരു മിനിറ്റ് നിൽക്ക് ഞാനും വരാം ." "വേണ്ട ഞാൻ വേഗം പോയിട്ട് വരാം. നീ ഇവിടെ തന്നെ ഇരുന്നോ". " അതെന്താ ഞാൻ വരാൻ പാടാത്ത അത്ര വലിയ സ്ഥലം.

അതും ഈ രാവിലെ തന്നെ." " അത്.. അത് ..പിന്നെ ഇവിടെ ...അടുത്ത് ഒരാൾ ഒരു ബന്ധു ഹോസ്പിറ്റലിൽ കിടക്കുന്നുണ്ട് അയാളെ ഒന്ന് കാണാൻ പോവാനാ. നീ ഇന്നലെ ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് വന്നതല്ലേ. ഞാൻ വേഗം പോയിട്ട് വരാം" രേവതി മറുപടി പറയുന്നതിന് മുൻപേ പാർവണ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി . നിഷ ചേച്ചി പറഞ്ഞത് അനുസരിച്ച് അവൾ ശിവയെ കാണാനായി അവന്റെ വീട്ടിലേക്ക് പോവുകയാണ്. നിഷ ചേച്ചിയുടെ വേണ്ടപെട്ട ഒരാളാണ് ശിവയുടെ അമ്മ. അതുകൊണ്ട് നിഷ ചേച്ചി അവരെ വിളിച്ച് സംസാരിച്ചപ്പോൾ അമ്മയാണ് പറഞ്ഞത് അവനെ നേരിട്ട് കണ്ട് സംസാരിക്കാൻ. അവൾ രാവിലെ തന്നെ റെഡിയായി ശിവയുടെ വീട്ടിലേക്ക് പോകുകയാണ്.നിഷ ചേച്ചി പറഞ്ഞു തന്ന വഴി അനുസരിച്ചാണ് അവൾ പോയത്. അവസാനം അവൾ എത്തിച്ചേർന്നത് അത്യാവശ്യം വലിപ്പമുള്ള ഒരു വീടിന് മുന്നിലാണ്. " എന്റെ മഹാദേവാ ..എത്ര വലിയ വീടാ ഇത്" അവൾ അന്തം വിട്ട് നോക്കിക്കൊണ്ട് പറഞ്ഞു. " ആരാ ..എന്താ വേണ്ടത് "വീടിനു മുന്നിലുള്ള സെക്യൂരിറ്റി അവളെ നോക്കി ചോദിച്ചു.

" ഞാൻ ഇവിടുത്തെ ശിവസാറിനെ കാണാൻ വന്നതാ . ഇവിടുത്തെഅമ്മ പറഞ്ഞിട്ടാണ് ഞാൻ വന്നിരിക്കുന്നത്." " ഒരു മിനിറ്റ് ഞാൻ ചെന്ന് മാഡത്തിനോട് ചോദിച്ചിട്ട് വരാം ."അത് പറഞ്ഞു സെക്യൂരിറ്റി അകത്തേക്ക് പോയി . കുറച്ചു കഴിഞ്ഞതും സെക്യൂരിറ്റി പുറത്തേക്കു വന്ന് അവൾക്കായി ഗേറ്റ് തുറന്നു കൊടുത്തു. വീടിന്റെ വാതിലിനു മുൻപിൽ തന്നെ കാണാൻ കുറച്ച് പ്രായമുള്ള ഒരു സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു. കാണുമ്പോൾ തന്നെ നല്ല ഒരു ഐശ്വര്യം ആ മുഖത്ത് നിറഞ്ഞു നിൽക്കുന്നുണ്ട്. അത് ശിവയുടെ അമ്മയാണ് എന്ന് അവൾക്ക് മനസ്സിലായി. പാർവണ ഒരു പുഞ്ചിരിയോടെ ആ സ്ത്രീയുടെ അരികിലേക്ക് നടന്നു ചെന്നു. " പാർവണ അല്ലേ ."അവളെ കണ്ടതും അമ്മ ചോദിച്ചു. "അതെ "അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു. "നിഷ എന്നോട് എല്ലാം പറഞ്ഞിരുന്നു. അകത്തേക്ക് വരൂ." അതു പറഞ്ഞ അമ്മ അവളെ അകത്തേക്ക് വിളിപ്പിച്ചു . "ഞാൻ കുടിക്കാൻ വല്ലതും എടുക്കാം .അപ്പോഴേക്കും അവൻ താഴേക്ക് വരും." "എനിക്ക് ഒന്നും വേണ്ട മാഡം. പോയിട്ട് കുറച്ച് തിരക്ക് ഉണ്ട് ."അവൾ ടെൻഷനോടെ പറഞ്ഞു.

" കുട്ടി പേടിക്കുകയൊന്നും വേണ്ട .പുറത്ത് കാണുന്ന ദേഷ്യം മാത്രമേ ശിവയ്ക്ക് ഉള്ളൂ." മറുപടിയായി അവൾ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു . അമ്മ അവൾക്ക് ചായ കൊണ്ടുവന്ന് കൊടുത്ത ശേഷം അടുക്കളയിലേക്ക് പോയി. പാർവണ അവിടെ കുറേ നേരം ഇരുന്നു. സമയം മുന്നോട്ട് പോകുന്നുണ്ടെങ്കിലും ശിവയെ മാത്രം താഴേക്ക് കാണാനില്ല. അപ്പോഴാണ് മുകളിൽ നിന്ന് ദേവ താഴേക്ക് ഇറങ്ങി വന്നത് . അവനെ കണ്ടതും പാർവ്വണ ബഹുമാനപൂർവ്വം എഴുന്നേറ്റുനിന്നു . "ഗുഡ് മോർണിംഗ് സാർ" " ഗുഡ് മോർണിംഗ് .താൻ എന്താ ഇവിടെ." " ഞാൻ... ഞാൻ ശിവൻ സാറിനെ കാണാൻ ഒന്ന് വന്നതാണ് .കുറെ നേരം ആയി കാത്തിരിക്കുന്നു. സാറിനെ കാണാൻ ഇല്ല ." "അവൻ ഓഫീസ് റൂമിൽ ഉണ്ട് കുറച്ച് തിരക്കിലാണ് .താൻ എന്തായാലും ഓഫീസ് റൂമിലേക്ക് പൊയ്ക്കോളൂ. അവൻ അവിടെ കാണും .ഇപ്പോൾ ഒന്നും അവൻ താഴേക്ക് വരില്ല '' "ഓക്കേ സർ " അവൾ തലയാട്ടി കൊണ്ട് പറഞ്ഞു. iമുകളിലേക്ക് പോയി ലെഫ്റ്റിലെ റൂം "ദേവ അതു പറഞ്ഞതും പാർവണ നേരെ സ്റ്റയർ കയറി മുകളിലേക്ക് പോയി. ദേവ സാർ റൈറ്റ് എന്നാണോ ലെഫ്റ്റ് എന്നാണോ പറഞ്ഞത് .

അപ്പോഴത്തെ ടെൻഷനിൽ അത് ശ്രദ്ധിച്ചില്ല . അതു പറഞ്ഞ് അവൾ നേരെ റൈറ്റ് സൈഡിലെ റൂമിലേക്ക് നടന്നു. ഡോർ ലോക്ക് അല്ല .അവൾ ഡോർ ഹാൻന്റിൽ പിടിച്ച് തിരിച്ചതും വാതിൽ തുറന്നു. അകത്ത് ബെഡ്ഡിൽ കിടക്കുന്ന ഒരാളെയാണ് അവൾ കണ്ടത്. ആ കിടപ്പ് കണ്ട് അവൾ ഒന്ന് പകച്ചു .അവളെ കണ്ടതും ബെഡിൽ കിടക്കുന്ന ആൾ ആരാണ് എന്ന രീതിയിൽ അവളെ നോക്കി. പാർവണ പേടിച്ച് വേഗം ആ റൂം അടച്ച് ലെഫ്റ്റ് സൈഡിലേക്ക് നടന്നു. അതാരാ ഇന്നലെ ദേവു പറഞ്ഞത് ഇവിടെ സാറും സാറിന്റെ ബ്രദറും അമ്മയും മാത്രമേ ഉള്ളൂ എന്നല്ലെ .പിന്നെ ഇത് ആരാ . സാറിന്റെ അച്ഛൻ ആണെങ്കിൽ കുറച്ചുകാലം മുമ്പ് മരിക്കുകയും ചെയ്തതാണല്ലോ.. അവൾ ഓരോന്ന് ആലോചിച്ചു കൊണ്ട് ലൈഫ്റ്റ് സൈഡിലെ റൂമിനടുത്തേക്ക് നടന്നു . * വർക്കൗട്ട് കഴിഞ്ഞു കുളിക്കാൻ കയറുന്ന സമയത്താണ് ശിവ പെട്ടെന്ന് അയക്കേണ്ട ഒരു മെയിലിനെക്കുറിച്ച് ഓർത്തത് . അവൻ വേഗം ടേബിനു മുകളിലുള്ള ഫയലും എടുത്തു ഓഫീസ് റൂമിലേക്ക് നടന്നു. വർക്ക് ഔട്ട് കഴിഞ്ഞതുകൊണ്ട് തന്നെ അവൻ ആകെ വിയർത്തിരുന്നു .

ഒരു ടവ്വൽ ചുറ്റിയായിരുന്നു അവൻ ഓഫീസ് റൂമിൽ നിന്നിരുന്നത് . പാർവണ നേരെവാതിൽ തുറന്ന് അകത്തേക്ക് കയറിയതുംഫയലിൽ നോക്കി തിരിഞ്ഞു നിൽക്കുന്ന ശിവയെ കണ്ട് അവൾ റൂം തുറന്ന് അകത്തേക്ക് കയറി . അപ്പോഴാണ് അവന്റെ പുറത്ത് ആയി പച്ച കുത്തിയിരിക്കുന്നത് അവൾ കണ്ടത് . ഒരു ഗരുഡൻ ചിത്രമായിരുന്നു അത്. അതിൻ്റെ മുകളിൽ ആയി DARLOW എന്ന് എഴുതിയിട്ടുണ്ട്. അവൾ ടാറ്റൂവിലേക്ക് നോക്കിക്കൊണ്ട് തന്നെ അകത്തേക്ക് നടന്നു . ഇതെന്താ DARLOW അവൾ ആലോചിച്ചുകൊണ്ട് അവൻ്റെ പുറത്തെ ടാറ്റുവിൽ തൊട്ടു. പുറത്ത് എന്തോ തണുത്ത കരസ്പർശം അറിഞ്ഞതും ശിവ പെട്ടെന്ന് തിരിഞ്ഞു നോക്കി . " WHAT ARE YOU DOING HERE"അവൻ അലറിക്കൊണ്ട് ചോദിച്ചതും പാർവണ ഞെട്ടി . "ARE YOU MAD.നീ എന്താ സ്വപ്നം കാണുകയാണോ " പാർവണ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അവൻ ദേഷ്യത്തോടെ ചോദിച്ചു.അപ്പോൾ ആണ് അവൾ സ്വബോധത്തിലേക്ക് വന്നത്. "ഡീ...''ശിവ വീണ്ടും അലറിയതും അവൾ പേടിച്ച് രണ്ടടി പിന്നിലേക്ക് വെച്ചു. " ഞാൻ... സോറി ....ജോലി " പേടിച്ചു കൊണ്ട് അവൾ ഓരോന്ന് പറയുമ്പോഴാണ് അവളും പെട്ടെന്ന് ശിവയുടെ വേഷം ശ്രദ്ധിച്ചത് . " അയ്യേ...''അവൾ അലറിക്കൊണ്ട് കണ്ണ് പൊത്തി തിരിഞ്ഞു നിന്നു........ തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story