പാർവതി ശിവദേവം: ഭാഗം 60

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

അമ്പലത്തിൽ നിന്നും ഇറങ്ങിയ പാർവണ നേരെ പോയത് ദേവയുടെ വീട്ടിലേക്കായിരുന്നു. ഓട്ടോക്കാരന് പൈസകൊടുത്ത് അവൾ ഗേറ്റ് കടന്ന് അകത്തേക്കു കയറി. അകത്തൊന്നും ആരേയും കാണുന്നില്ല എന്ന് കണ്ടതും അവൾ നേരെ അടുക്കളയിലേക്ക് നടന്നു .അവിടെ ദേവു നല്ല പണിയിലാണ്. അടുത്ത് തന്നെയായി അമ്മയും നിൽക്കുന്നുണ്ട്. പാർവണ ശബ്ദമുണ്ടാക്കാതെ അവളുടെ പിന്നിൽ ചെന്ന് നിന്ന് അവളെ കെട്ടിപ്പിടിച്ചു. " വെറുതെ കളിക്കാൻ നിൽക്കല്ലേ ദേവേട്ടാ.. വിട്ടേ..." അവളുടെ കൈ പിടിച്ചു കൊണ്ട് രേവതി പറഞ്ഞു. ശേഷം തിരിഞ്ഞുനോക്കിയ രേവതി കാണുന്നത് അന്തംവിട്ട് നിൽക്കുന്ന പാർവണയേയും തൊട്ട് പുറത്തായി ചിരിയോടെ നിൽക്കുന്ന നിൽക്കുന്ന അമ്മയേയും ആണ്. " തു..തുമ്പി നീയോ.. നീ...നീ എപ്പോ വന്നു" രേവതി പതർച്ചയോടെ ചോദിച്ചു . "ഞാൻ വന്നിട്ട് പത്തിരുപത് കൊല്ലമായി .നീ എന്തിനാ എന്നെ ദേവേട്ടാ എന്ന് വിളിച്ചത്. ഞാൻ കെട്ടിപ്പിടിച്ചപ്പോൾ ദേവേട്ടൻ ആണ് എന്ന് വിചാരിച്ചോ" പാർവണ ചിരി അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു . "ഒന്ന് പോടീ അവിടുന്ന് ..അവളുടെ ഒരു കണ്ടുപിടിത്തം"

" അതെ.. അതെ.. ഇവിടെ നല്ല റൊമാൻസ് ആണല്ലേ .ഉം.... നടക്കട്ടെ നടക്കട്ടെ..." " അല്ലാ നീ എന്താ ഒറ്റയ്ക്ക് ശിവേട്ടൻ വന്നില്ലേ." രേവതി സംശയത്തോടെ ചോദിച്ചു. " ആൾക്ക് ഹോസ്പിറ്റലിൽ പോകണം എന്ന് പറഞ്ഞു .രാവിലെ ഞാനൊന്ന് അമ്പലം വരെ പോയതാണ്.അപ്പോ നേരെ ഇവിടേക്ക് വന്നു." " അമ്പലത്തിൽ പോകാൻ ഇന്നെന്താ പ്രത്യേകത" അമ്മ ചായ പാർവണക്ക് നൽകി കൊണ്ട് ചോദിച്ചു . " ഇന്ന് അച്ഛന്റെ പിറന്നാൾ ആണ്. അതുകൊണ്ട് ഒന്ന് അമ്പലം വരെ പോകണം എന്ന് തോന്നി .ശിവ രാവിലെ പോകുമ്പോൾ എന്നെ അമ്പലത്തിൽ ഇറക്കി വിട്ടിട്ടു പോയി. തിരിച്ച് വീട്ടിലേക്ക് പോകാൻ എനിക്ക് തോന്നിയില്ല അതാ ഇവിടേയ്ക്ക് വന്നത്. ദേവേട്ടൻ എവിടെ " " മുകളിലുണ്ട്.. ഇന്ന് ഞായറാഴ്ചയല്ലേ. അതുകൊണ്ട് പതിയെ താഴേക്ക് വരുള്ളൂ " " പാറു നീ എപ്പോഴാ എത്തിയേ..."അപ്പോഴേക്കും ദേവ അടുക്കളയിലേക്ക് എത്തിയിരുന്നു. " ഇപ്പോ എത്തിയേ ഉള്ളൂ ദേവേട്ടാ.." അവൾ പുഞ്ചിരിയോടെ പറഞ്ഞു. " എന്തായാലും നിങൾ ഇരിക്ക്. ഫുഡ് കഴിക്കാം" അതുപറഞ്ഞ് അമ്മ ഫുഡ് എല്ലാം എടുത്ത് ഡൈനിങ്ങ് ടേബിളിന്റെ മുകളിലേക്ക് വച്ചു " നിനക്ക് എന്താ പറ്റിയത് തുമ്പി .വന്നപ്പോൾ മുതൽ മുഖത്ത് ഒരു തെളിച്ചം ഇല്ലല്ലോ " ഉച്ചസമയത്ത് ഗാർഡനിലെ ബെഞ്ചിലിരിക്കുന്ന പാർവണയുടെ അടുത്തേക്ക് വന്നിരുന്നു കൊണ്ട് രേവതി ചോദിച്ചു

. ഒരുപാട് മരങ്ങൾ വച്ചു പിടിപ്പിച്ചിട്ടുള്ളതിനാൽ ഉച്ച സമയം ആണെങ്കിലും അവിടെ നല്ല തണുപ്പായിരുന്നു . " എയ് ഒന്നൂല്ലാ ദേവു .ഞാൻ ഇവിടെ വെറുതെ ഇരുന്നു എന്നെ ഉള്ളൂ." " നിനക്ക് അവിടെ സുഖം തന്നെ അല്ലെ തുമ്പി. കുഴപ്പമൊന്നും ഇല്ലാലോ .നീ ഹാപ്പി അല്ലേ" രേവതി ചോദിച്ചു. " അതേടി അവിടെ കുഴപ്പമൊന്നും ഇല്ല"... " ശിവേട്ടന് നിന്നോട് സ്നേഹം ഒക്കെ ഉണ്ടോല്ലോലെ" "ശിവക്ക് ഞാൻ എന്ന് വച്ചാൽ ജീവനാടീ. പുറത്ത് ദേഷ്യമൊക്കെ കാണിക്കും എങ്കിലും നല്ല കെയറിങ്ങ് ആണ് "പാർവണ അകലേക്ക് നോക്കി കൊണ്ട് പറഞ്ഞു " ഇപ്പോഴാണ് എനിക്ക് സമാധാനം ആയത്. നിൻ്റെ കാര്യം എന്താ എന്നറിയാത്ത ടെൻഷനിൽ ആയിരുന്നു ഞാൻ " " ഞാൻ ഒന്നു പോയി കിടക്കട്ടെ ട്ടോ. പിന്നെ ഇവിടേക്ക് വന്ന കാര്യം ശിവയെ വിളിച്ച് ഒന്ന് പറയണം'' അത് പറഞ്ഞ് പാർവണ അകത്തേക്ക് നടന്നു. മുറിയിൽ എത്തിയതും അവൾ ശിവയെ ഒന്ന് വിളിച്ചു നോക്കി. പക്ഷേ ശിവ കോൾ അറ്റൻ്റ് ചെയ്യുന്നില്ല. അതു കൊണ്ട് അവൾ ഫോൺ ടേബിളിൽ വച്ച് ബെഡിലേക്ക് കിടന്നു. 

സൺഡേ ആയതു കൊണ്ട് ശിവ നേരത്തെ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി. വീട്ടിൽ എത്തി കുറേ നേരം കോണിങ്ങ് ബെൽ അടിക്കുന്നുണ്ടെങ്കിലും അവൾ ഡോർ തുറക്കുന്നില്ല. ശിവ ഫോൺ എടുത്ത് പാർവണയെ വിളിച്ചെങ്കിലും കോൾ എടുക്കുന്നില്ല .അവൻ വേഗം തൻ്റെ കൈയ്യിലെ സ്പെയർ കീ ഉപയോഗിച്ച് വാതിൽ തുന്നു. " പാർവണാ. പാർവണാ.. " അവൻ വീടു മുഴുവൻ അന്വോഷിച്ചെങ്കിലും അവളെ എവിടേയും കാണാനില്ലാ .അവന് ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു. അവൻ വേഗം ദേവയുടെ ഫോണിലേക്ക് വിളിച്ചു. പക്ഷേ അവൻ കോൾ എടുക്കുന്നില്ല. വീണ്ടും ഒരു വട്ടം കൂടി വിളിച്ചതും അവൻ കോൾ എടുത്തു. "ടാ... ദേവാ... അവളെ കാണാനില്ലടാ " ശിവ ടെൻഷനോടെ പറഞ്ഞു. "എവളെ " ദേവ മനസിലാവാതെ ചോദിച്ചു. " പാർവണയെ.. അവളെ ഞാൻ രാവിലെ അമ്പലത്തിൽ ഇറക്കിവിട്ടതാ. ഇത്ര നേരം ആയിട്ടും ഇവിടേക്ക് വന്നിട്ടില്ലാ.. " " നീ ടെൻഷനാവാതെ പാറു ഇവിടെയുണ്ട്. രാവിലെ വന്നതാണ്.''ദേവ അത് പറഞ്ഞതും ഷിവ മറുപടി പറയാതെ കോൾ കട്ട് ചെയ്യ്തു.

"തുമ്പി ...തുമ്പി എണീക്ക്... ഇത് എന്തു ഉറക്കമാ. സമയം എത്രയായി എന്നാ നിന്റെ വിചാരം "രേവതി വന്ന് അവളെ വിളിച്ചപ്പോഴാണ് പാർവണ ഉറക്കം ഉണർന്നത്. അവൾ ബെഡിൽ നിന്നും എണീറ്റ് ബെഡ് റെസ്റ്റിൽ ചാരിയിരുന്നു . "നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്. നീ കരഞ്ഞോ "പാർവണയുടെ മുഖം കണ്ടു രേവതി ചോദിച്ചു . "ഏയ് ..ഇല്ല. ഉറങ്ങി എണീറ്റ കാരണം നിനക്ക് തോന്നിയതായിരിക്കും " "നീ ആരോടാ തുമ്പി കള്ളം പറയുന്നേ. എനിക്കറിഞ്ഞുകൂടെ നിന്നെ. നീ സത്യം പറ തുമ്പി എന്താ പറ്റിയത്" "എനിക്ക് ...എനിക്ക് വീട്ടിൽ പോകാൻ തോന്നാ ദേവു. അച്ഛനേയും അമ്മയേയും ആരുനേം, അച്ഛമ്മേയയും എല്ലാവരെയും കാണാൻ തോന്നാ... നിനക്ക് ഓർമ്മയില്ലേ കഴിഞ്ഞകൊല്ലം ഈ ദിവസം നമ്മൾ അടിച്ചു പൊളിച്ചില്ലേ. അച്ഛന്റെ ബർത്ത് ഡേക്ക്. എന്നോട് ദേഷ്യം ഒക്കെ കാണിക്കുന്നുണ്ടെങ്കിലും ഇന്നത്തെ ദിവസം അവർ എന്നെ മിസ്സ് ചെയ്യുന്നുണ്ടാകും അല്ലേ " പാർവണ അത് നിറകണ്ണുകളോടെയാണ് പറഞ്ഞത് . "അയ്യേ... ഇത്ര ചെറിയ കാര്യത്തിന് ആണോ എന്റെ തുമ്പി കുട്ടി കരയുന്നേ .

കുറച്ചുദിവസം കഴിഞ്ഞാൽ അച്ഛനുമമ്മയും വഴക്കെല്ലാം മറന്ന് അവര് നിന്നെ ഇവിടെ വന്ന് കാണും . അതുകൊണ്ട് അതൊന്നും ഓർത്ത് നീ കരയേണ്ട. എല്ലാം ശരിയാവും. നീ പോയി മുഖമൊക്കെ ഒന്നു കഴികി വാ അപ്പോഴേക്കും ഞാൻ നല്ല അടിപൊളി ചായ കൊണ്ടുവന്നു തരാം" അതുപറഞ്ഞ് രേവതി മുറിക്ക് പുറത്തേക്കു നടന്നു .പാർവണ കുറച്ചു നേരം ബെഡ് റെസ്റ്റിൽ തന്നെ ചാരി ഇരുന്നു. "ആരുവിനെ ഒന്നു വിളിച്ചു നോക്കിയാലോ . അവൻ കോൾ എടുക്കുമോ. എന്തായാലും ഒന്നു വിളിച്ചു നോക്കാം "അതു പറഞ്ഞ് ഫോൺ എടുത്തപ്പോഴാണ് ശിവയുടെ കുറെ മിസ്കോൾ കാണുന്നത്. "ശിവ വിളിച്ചിരുന്നോ. ഉറക്കത്തിൽ ആയ കാരണം ഞാൻ അറിഞ്ഞില്ല .എന്തായാലും തിരിച്ചു വിളിച്ചു നോക്കാം" പാർവണ ശിവയുടെ ഫോണിലേക്ക് വിളിച്ചെകിലും അവൻ കോൾ കട്ട് ചെയ്യുകയാണ് ചെയ്തത്. "ഇയാൾക്ക് ഇത് എന്താ പറ്റിയത്. ചിലപ്പോ വിളിച്ചിട്ട് ഞാൻ എടുക്കാത്ത കാരണം ഞാൻ വിളിച്ചപ്പോൾ കട്ട് ചെയ്ത് ആയിരിക്കും . എന്തെങ്കിലുമാവട്ടെ എന്തായാലും ആരുവിനെ ഒന്നു വിളിച്ചു നോക്കാം " പാർവണ അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തെങ്കിലും കോൾ എടുക്കുന്നില്ല . ഒന്നുകൂടി വിളിച്ചു നോക്കിയപ്പോൾ അവൻ കോൾ കട്ട് ചെയ്തു . "ഇവൻ എന്തിനാ കോൾ കട്ട് ചെയ്തത്. . എന്തായാലും ഒന്നുകൂടി വിളിച്ചു നോക്കാം .

" ആ കോൾ ചെയ്തതും ആദ്യത്തെ റിങ്ങിൽ തന്നെ ആരു കോൾ എടുത്തു . " ഹലോ ആരു .ഇത് ഞാനാടാ" "നിന്നോട് ഞാൻ എന്നെ വിളിക്കാനോ സംസാരിക്കാനോ നിൽക്കരുതെന്ന് പറഞ്ഞതല്ലേ .പിന്നെ എന്തിനാ വിളിച്ച് ശല്യം ചെയ്യുന്നത്. " പാർവണയുടെ ശബ്ദം കേട്ടതും ആരു ദേഷ്യത്തിൽ അലറി . "ആരു.. ഞാൻ ഇന്ന് നമ്മുടെ അച്ഛന്റെ പിറന്നാൾ അല്ലേ. അപ്പൊ അതുകൊണ്ട് ഞാൻ ..." "നമ്മുടെ അച്ഛനോ.. അതു ഒരാഴ്ച മുൻപു വരെ .ഇപ്പോൾ അത് എന്റെ അച്ഛൻ മാത്രമാണ് . എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ ഒരു മകൻ മാത്രമേയുള്ളൂ .ഒരു മകളുണ്ടായിരുന്നു കുറച്ചു ദിവസം മുൻപ് അവൾ മരിച്ചു ." ആരു അത് പറഞ്ഞ് കോൾ കട്ട് ചെയ്തു. പാർവണ ഒരു നിമിഷം തറഞ്ഞിരുന്നു. ആരുവിന്റെ ഭാഗത്തുനിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളായിരുന്നു അത്. ഒന്നു കരയാൻ പോലുമാകാതെ അവൾ അങ്ങനെ തന്നെ ഇരുന്നു. പെട്ടെന്നാണ് ശിവ റൂമിലെ ഡോർ തുറന്ന് അകത്തേക്കു വന്നത്. "ആരെ കെട്ടിക്കാനാടി @#? മോളെ നീ ആരോടും പറയാതെ പോയത് .നിനക്ക് ഇവിടേക്ക് വരാൻ ആണെങ്കിൽ എന്നെ ഒന്ന് വിളിച്ചു പറഞ്ഞു കൂടായിരുന്നോ.

ഞാൻ എത്ര പേടിച്ചു എന്നറിയോ നിനക്ക്. വിളിച്ചാൽ ആണെങ്കിൽ ഫോൺ എടുക്കില്ല "പാർവണയുടെ തോളിൽ കുലുക്കി കൊണ്ട് ശിവ ദേഷ്യത്തിൽ അലറി. എന്നാൽ പാർവണ ഒന്നും പറയാതെ അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കുകയായിരുന്നു . "നിനക്ക് എന്താടീ ചെവി കേൾക്കുന്നില്ലേ " ശിവ വീണ്ടും അലറിയതും പാർവണ കരഞ്ഞുകൊണ്ട് അവനെ ഇറുക്കെ കെട്ടി പിടിച്ചു . എന്താണ് സംഭവിച്ചതെന്ന് ശിവയ്ക്ക് ആദ്യം മനസ്സിലായില്ല .അവളെ തന്നിൽ നിന്ന് അടർത്തി മാറ്റണം എന്ന് ബുദ്ധി പറയുന്നുണ്ടെങ്കിലും മനസ്സ് അതിനു സമ്മതിക്കുന്നില്ല. "ശിവാ... എനിക്ക്.. എനിക്ക് ഞാൻ " അവൾക്ക് എന്തു വാക്കുകൾ പറയണമെന്ന് അറിയുന്നുണ്ടായിരുന്നില്ല . അവൾ ശിവയുടെ നെഞ്ചിൽ തല ചേർത്ത് കരയുക മാത്രമാണ് ചെയ്തത് .അവളെ ഒന്ന് ചേർത്തു പിടിക്കാൻ ശിവയുടെ കൈകൾ ഉയർന്നുവെങ്കിലും അവൻ പിന്നീട് അത് വേണ്ട എന്ന് വെച്ചു. റൂമിലേക്ക് വന്ന ദേവയും രേവതിയും കാണുന്നത് കരഞ്ഞുകൊണ്ട് ശിവേ കെട്ടിപ്പിടിച്ച് നിൽക്കുന്ന പാർവണയേയാണ്.

" എന്തിനാ ശിവാ പാറു കരയുന്നെ. നീ വഴക്ക് വല്ലതും പറഞ്ഞോ "ദേവ അവന്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു. " ഞാനൊന്നും പറഞ്ഞില്ല ടാ .ഇവൾ ഇങ്ങനെ കരയാനുള്ള വഴക്കൊന്നും ഞാൻ പറഞ്ഞില്ല . എന്താ എന്നോട് പറയാതെ വന്നത് എന്ന് ചോദിച്ചതും ഇവൾ ഉറക്കെ കരയാൻ തുടങ്ങി " "നീ സത്യം പറ ശിവാ.. നീ എന്തോ പറഞ്ഞിട്ടുണ്ട് അല്ലാതെ ഇവൾ ഇങ്ങനെ കരയില്ല" ദേവ സംശയത്തോടെ ചോദിച്ചു. " പ്രോമിസ് ..ഞാൻ ഒന്നും പറഞ്ഞിട്ടില്ല ." "ശിവേട്ടൻ ഒന്നും പറഞ്ഞിട്ടുണ്ടാവില്ല ദേവേട്ടാ. വീട്ടിലെ കാര്യം പറഞ്ഞു കുറച്ചു മുൻപ് അവൾക്ക് കരഞ്ഞിരുന്നു. ഇപ്പോ ശിവേട്ടനെ കണ്ടപ്പോൾ സങ്കടം കൂടിയിട്ടുണ്ടാവും. അതായിരിക്കും കാരണം..."രേവതി പാർവണയെ നോക്കി പറഞ്ഞു . "ആണോ പാറു.." ദേവ അവളെ നോക്കി ചോദിച്ചതും അവൾ ശിവയെ കെട്ടി പിടിച്ചു കൊണ്ട് തന്നെ അതെ എന്ന രീതിയിൽ തലയാട്ടി. "നീ എന്തായാലും അവളുടെ അടുത്ത് കുറച്ചു നേരം ഇരിക്ക്. സങ്കടം എല്ലാം മാറിയിട്ട് താഴേക്കു വന്നാൽ മതി .ഞങ്ങൾ താഴെ ഉണ്ടാകും" അത് പറഞ്ഞു ദേവ രേവതിയേയും വിളിച്ച് താഴേക്ക് നടന്നു.

ശിവ എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം അങ്ങനെതന്നെ നിന്നു. "പാർവണാ..." ശിവ അവളെ സൗമ്യമായി വിളിച്ചു. മറുപടിയായി അവൾ ഒന്ന് മൂളുക മാത്രം ചെയ്തു. "എന്താ പറ്റിയത് .ഞാൻ ചീത്ത പറഞ്ഞത് കൊണ്ടാണോ നീ കരഞ്ഞത് "അതു പറയുമ്പോൾ ശിവയുടെ സ്വരം നേർത്തിയിരുന്നു. "അല്ല "അവൾ തലയാട്ടി കൊണ്ട് പറഞ്ഞു. " പിന്നെന്താ "ശിവ അവളെ തന്നിൽ നിന്നും അടർത്തിമാറ്റി കൊണ്ട് ചോദിച്ചു . "ഞാൻ... ഞാൻ ആരുവിനെ ഒന്ന് വിളിച്ചുനോക്കി. പക്ഷേ അവൻ എന്നോട് ഒരുപാട് ദേഷ്യപ്പെട്ടു. അവന്റെ പാർവണ എന്ന പെങ്ങൾ മരിച്ചു പോയി എന്ന് പറഞ്ഞു . അവന് എന്നോട് അത്രയും ദേഷ്യമാണോ ശിവാ.."പാർവണ വിതുമ്പിക്കൊണ്ട് ചോദിച്ചു. "നീ എന്തിനാ ഇപ്പോ അവനെ വിളിക്കാൻ പോയത്. നിനക്ക് അറിയുന്നതല്ലേ അവരുടെ ദേഷ്യം. അപ്പോൾ അങ്ങനെ ഒരു കോളിങ്ങിന്റെ ആവശ്യമുണ്ടായിരുന്നോ." ശിവ അവളുടെ മുഖം കൈയ്യിലെടുത്തു കൊണ്ട് ചോദിച്ചു . "എനിക്ക് ..എനിക്ക് അവരെയൊക്കെ ഒരുപാട് മിസ്സ് ചെയ്തു .അതാ ഞാൻ വിളിച്ചു നോക്കിയത് "അവൾ ചെറിയ കുട്ടികളെ പോലെ പറഞ്ഞു .

"അത് സാരമില്ല . കുറച്ചുദിവസം കഴിഞ്ഞാൽ എല്ലാം ശരിയാകും ."അതുപറഞ്ഞ് ശിവ അവളിൽ നിന്നും അകന്നു നിന്നു. അത് കണ്ടതും പാർവ്വണ ശിവയുടെ കയ്യിൽ മുറുകെ പിടിച്ചു . "കുറച്ചുനേരം നീ എന്റെ ഒപ്പം ഇരിക്കുമോ ശിവ ..പ്ലീസ് "അവൾ അപേക്ഷപൂർവ്വം പറഞ്ഞു. ശിവ കുറച്ചുനേരം എന്തു ചെയ്യണം എന്ന് ആലോചിച്ചു നിന്നു .ശേഷം അവളുടെ കൈ പിടിച്ചു ബാൽക്കണിയുടെ ഗ്ലാസ് ഡോർ തുറന്നു പുറത്തേക്കിറങ്ങി . ശിവ നേരെ ബാൽക്കണിയുടെ റീലിനോട് ചേർന്ന് താഴെ ഇരുന്നു. അവന്റെ അടുത്തായി പാർവണയും ഇരുന്നു. "ശിവ നീ എന്നെ വിട്ടു പോകുമോ " പാർവണ ശിവയുടെ നേരെ തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു. ശിവ എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു . "പറയ് ശിവാ. നീ എന്നെ വിട്ട് പോകുമോ " അവൾ വീണ്ടും ചോദിച്ചു. " ഞാൻ നിന്നോടെല്ലാം പറഞ്ഞിട്ടുള്ളതല്ലേ പാർവണ .സത്യാ അവളെന്നെങ്കിലും തിരിച്ചുവരും .അവൾക്കു വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. പക്ഷേ അതിനിടയിൽ അറിഞ്ഞോ അറിയാതെയോ ഞാൻ നിന്നെ കൂടി എന്റെ ജീവിതത്തിലേക്ക് വലിച്ചിഴച്ചു. അത് എന്റെ തെറ്റ് തന്നെയാണ് അതെനിക്കറിയാം "

ശിവ അവളെ നോക്കി പറഞ്ഞതും പാർവണ ഒന്നും മിണ്ടാതെ ശിവയുടെ മടിയിലേക്ക് കിടന്നു .ശേഷം അവന്റെ കൈയെടുത്ത് തന്നെ നെറുകയിൽ വച്ചു. അതിന്റെ അർത്ഥം മനസ്സിലാക്കിയ ശിവ അവളുടെ നെറുകയിൽ പതിയെ തലോടി . "എന്റെ സ്വാർത്ഥതയാണോ എന്ന് എനിക്കറിയില്ല .പക്ഷേ ഞാൻ നിന്നെ വിട്ടു പോവില്ല ശിവ. നിന്നെ ആർക്കും വിട്ടു കൊടുക്കുകയും ഇല്ല .ഇനി ഒരുപക്ഷേ സത്യ തിരിച്ചുവന്നാൽ അന്ന് പാർവണ ഈ ലോകം വിട്ടു പോകും. കാരണം എനിക്ക് എനിക്ക് നിന്നെ അത്രയ്ക്കും ഇഷ്ടമാണ് ." "നീ എന്തൊക്കെയോ പാർവണ ഈ പറയുന്നത്. എനിക്കുവേണ്ടി എന്തിന് നീ നിന്റെ ജീവിതം ഇല്ലാതാക്കണം. ഇതിലും നല്ലൊരു ജീവിതം, നല്ലൊരു ലോകം നിന്റെ മുന്നിൽ ഉണ്ട് .വെറുതെ എന്റെ ജീവിതത്തിൽ തന്നെ സ്റ്റക്കായി നിൽക്കണ്ട. നിനക്കായി നല്ലൊരു ജീവിതം കാത്തിരിക്കുന്നുണ്ട് ."

"എനിക്ക് അങ്ങനെയൊരു ജീവിതം വേണ്ടെങ്കിലോ. എനിക്ക് ഈ ലോകത്ത് വേറൊന്നും വേണ്ട. നിന്നെ മാത്രം മതി . എന്നുവച്ച് സത്യ തിരിച്ചുവന്നാൽ ഈ താലിയുടെ പേരു പറഞ്ഞ് ഞാൻ നിന്റെ ജീവിതത്തിൽ തന്നെ നിൽക്കില്ല ട്ടോ.അതോർത്ത് നീ പേടിക്കേണ്ട ശിവ" പാർവണ ഒരു പുഞ്ചിരി വരുത്തി കൊണ്ട് പറഞ്ഞു. " ശരിക്കും നിനക്ക് എന്നെ ഇഷ്ടമായിരുന്നോ പക്ഷേ നമ്മൾ തമ്മിൽ എപ്പോഴും വഴക്ക് മാത്രമല്ലേ ഉണ്ടായിട്ടുള്ളൂ. പിന്നെങ്ങിനെ നിനക്ക് എന്നോട് ഇഷ്ടം തോന്നി ."ശിവ അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് തന്നെ ചോദിച്ചു . "അങ്ങനെ ചോദിച്ചാൽ എനിക്കും അറിയില്ല. പക്ഷേ എനിക്ക് നിന്നെ ഇഷ്ടമായിരുന്നു എന്ന് മനസ്സിലായത് അന്ന് എൻജിനീയറിങ് കോളേജിൽ വച്ച് ഒരു പെൺകുട്ടി നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോഴാണ്. അന്നു വൈകുന്നേരം നീ എന്റെ തോളിൽ തലവച്ചിരുന്നു കരഞ്ഞില്ലേ

അന്ന് എന്റെ മനസ്സിൽ എത്രത്തോളം വേദനയുണ്ടായിരുന്നു എന്ന് നിനക്കറിയുമോ .അന്നാണ് എനിക്ക് നിന്നോടുള്ള സ്നേഹം മനസ്സിലായത് ." പാർവണ അതു പറഞ്ഞു ശിവയുടെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി കിടന്നു. അവന്റെ തലോടലിൽ പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു. ഓരോന്നോർത്ത് ഇരുന്ന് ശിവയും എപ്പോഴോ ഇരുന്നു ഉറങ്ങി.  കുറേനേരം കഴിഞ്ഞപ്പോഴാണ് പാർവണ ഉറക്കമുണർന്നത് .അപ്പോഴും അവൾ ശിവയുടെ മടിയിൽ തന്നെ തല വെച്ച് കിടക്കുകയായിരുന്നു. ശിവ ബാൽക്കണിയിലെ റീലിൽ ചാരിയിരുന്നാണ് ഉറങ്ങുന്നത് . ഹോസ്പിറ്റലിൽ നിന്നും വന്നു ഡ്രസ്സ് പോലും മാറ്റാതെയാണ് അവൻ തന്റെ അടുത്തേക്ക് വന്നിരുന്നത് . അവന്റെ മുഖത്ത് വല്ലാത്ത ഒരു ക്ഷീണം ഉണ്ട് . കാറ്റിൽ അവന്റെ മുഖത്തേക്ക് വീഴുന്ന ചെറിയ മുടിയിഴകളും, കട്ടിയുള്ള പുരികവും, വെട്ടിയൊതുക്കിയ താടിയും എല്ലാം അവൾ കൗതുകത്തോടെ നോക്കി കിടന്നു .അവളും ആദ്യമായായിരുന്നു ശിവയെ ഇത്രയും അടുത്ത് കാണുന്നത് . അവൻ നല്ല ഉറക്കം ആണ് എന്ന് മനസ്സിലായതും പാർവണ പതിയെ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു . "ശിവാ" അവൾ ആർദ്രമായി വിളിച്ചു. പക്ഷേ ഉറക്കത്തിൽ അവൻ അതൊന്നും അറിഞ്ഞിരുന്നില്ല. " ശിവാ...എണീക്ക് .."പാർവണ അവനെ തട്ടിവിളിച്ചു .

അവളുടെ വിളി കേട്ട ശിവ പതിയെ കണ്ണുകൾ തുറന്നു. "നീ ഹോസ്പിറ്റലിൽ നിന്നും വന്നു ഡ്രസ്സ് പോലും മാറിയിട്ടില്ലേ.ചെന്ന് ഫ്രഷ് ആയിവാ.." പാർവണ അതു പറഞ്ഞതും ശിവ ഒന്നും മിണ്ടാതെ നേരെ മുറിയിലേക്ക് നടന്നു . ശിവ പോകുന്ന നോക്കി അവൾ ഒരു ദീർഘനിശ്വാസത്തോടെ തഴേക്ക് നടന്നു. മനസ്സിലെ ഭാരം എല്ലാം ഒഴിഞ്ഞതുപോലെ അവൾക്ക് തോന്നി. . അവൾ താഴെ എത്തുമ്പോൾ ഹാളിൽ തന്നെ അമ്മയും ദേവയും ദേവുവും ഒക്കെ ഇരിക്കുന്നുണ്ടായിരുന്നു. അവളൊരു പുഞ്ചിരിയോടെ രേവതിയുടെ അരികിൽ വന്ന് ഇരുന്നു. പാർവണ കരഞ്ഞ കാര്യമൊന്നും അമ്മ അറിഞ്ഞിട്ടില്ലാത്തതിനാൽ അതിനെ കുറിച്ച് ദേവ ഒന്നും ചോദിക്കാൻ പോയില്ല. " തുമ്പി... നമ്മുക്ക് നാളെ വടക്കുംനാഥൻ ക്ഷേത്രം വരെ പോയാലോ "ദേവു ചോദിച്ചു. "ആഹ്... നമ്മുക്ക് പോകാം. അന്ന് നമ്മൾ വിചാരിച്ച കാര്യം നിനക്ക് ഓർമയില്ലേ ദേവൂ" "പിന്നെ ഓർമയില്ലാതെ. നമ്മുക്ക് എന്തായാലും നാളെ തന്നെ പോവണം. ദേവേട്ടൻ നാളെ ലീവാണ്. ശിവേട്ടൻ്റ അടുത്തും ലീവെടുക്കാൻ പറയാം. എന്നിട്ട് നമ്മുക്ക് ഒരുമിച്ച് പോകാം " രേവതി സന്തോഷത്തോടെ പറഞ്ഞു.

"ശിവ കൂടെ വരും എന്ന പ്രതീക്ഷയിൽ ആണെങ്കിൽ നമ്മൾ ഈ അടുത്ത കാലത്തൊന്നും അമ്പലത്തിൽ പോവില്ലാ " ഫോൺ നോക്കി ഇരിക്കുന്ന ദേവ പറഞ്ഞു. "അതെന്താ അങ്ങനെ. അവൻ അമ്പലത്തിൽ ഒന്നും വരില്ലേ " പാർവണ സംശയത്തോടെ ചോദിച്ചു. '' കുറച്ചു കാലമായി അവൻ അമ്പലത്തിൽ ഒന്നും കയറാറില്ല. ഞങ്ങളുടെ കൂടെ വന്നാലും പുറത്തു നിൽക്കും .അകത്തേക്ക് കയറില്ല " " അപ്പോ ആള് നിരീശ്വരവാദിയാണല്ലേ. അല്ലാ ചിലപ്പോ അമ്മ പറഞ്ഞാൽ ശിവ കേൾക്കും. അമ്മ ഒന്ന് പറഞ്ഞ് നോക്ക് " പാർവണ അമ്മയെ നോക്കി പറഞ്ഞു. " ഈ കാര്യത്തിൽ ഞാൻ പറയുന്നത് അവൻ കേൾക്കും എന്ന് എനിക്ക് തോന്നുന്നില്ല" "അമ്മ ഒന്ന് പറഞ്ഞു നോക്ക്. ചിലപ്പോൾ അനുസരിച്ചാലോ " "എന്തായാലും ഞാൻ പറഞ്ഞ് നോക്കാം " കുറച്ച് കഴിഞ്ഞതും ഡ്രസ്സ് എല്ലാം മാറി ശിവ താഴേക്ക് വന്നു. ശിവയും ദേവയും ഓഫീസിലെ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. പാർവണ കണ്ണുകൊണ്ട് ആക്ഷൻ കാട്ടിയതും അമ്മ ശിവയുടെ അരികിൽ വന്നിരുന്നു. "നാളെ നീ ഹോസ്പിറ്റലിൽ പോകുന്നുണ്ടോ ശിവാ "

" ഇല്ല അമ്മാ. നാളെ ഞാൻ ലീവാണ് " "അതെന്തായാലും നന്നായി. നിങ്ങളുടെ രണ്ടു പേരുടേയും പേരിൽ ചില വഴിപാടുകൾ നടത്താൻ ഉണ്ടായിരുന്നു.അതു കൊണ്ട് നാളെ രാവിലെ തന്നെ നിങ്ങൾ ക്ഷേത്രത്തിൽ ഒന്ന് പോയി വാ :: ''വഴിപാടുകൾ ഒക്കെ ഇവര് പോയി ചെയ്താളും അമ്മാ. ഞാൻ പോവുന്നില്ല." അപ്പോഴേക്കും ശിവയുടെ ഫോൺ റിങ്ങ് ചെയ്യ്തു. അവൻ ഫോണിൽ സംസാരിച്ച് പുറത്തേക്ക് പോയി. " ഞാൻ അപ്പോഴേ പറഞ്ഞില്ലേ അവൻ ഈ കാര്യത്തിൽ ഞാൻ പറയുന്നത് കേൾക്കില്ലാ എന്ന്. " ശിവ പോകുന്നത് നോക്കി അമ്മ പറഞ്ഞു. രാത്രി എന്തോ ശബ്ദം കേട്ടാണ് ശിവ ഉറക്കത്തിൽ നിന്നും എണീറ്റത്. " നീ എന്തിനാ ടീ ഇങ്ങനെ കിടന്ന് മോങ്ങുന്നേ " ശിവ എഴുന്നേറ്റ് ലൈറ്റ് ഇട്ടു കൊണ്ട് ചോദിച്ചു. "നിങ്ങൾ എൻ്റെയൊപ്പം ക്ഷേത്രത്തിലേക്ക് വരില്ലാ എന്ന് പറഞ്ഞില്ലേ " അവൾ കണ്ണു തുടച്ചു കൊണ്ട് ചോദിച്ചു.

" ഞാൻ അമ്പലത്തിൽ ഒന്നും കയറില്ലാ. എനിക്ക് അതിലൊന്നും വിശ്വാസം ഇല്ലാ-ഇതിനാണോ നി ഈ പാതിരാത്രി പട്ടി മോങ്ങുന്ന പോലെ കിടന്ന് കരയുന്നേ .മനുഷ്യൻ്റെ ഉറക്കം കളയാനായിട്ട് ഓരോ നാശങ്ങൾ ഇറങ്ങിക്കോളും " " അല്ലെങ്കിലും നിങ്ങൾക്ക് എന്നേക്കാൾ വലുത് ഉറക്കം ആണല്ലോ. എൻ്റെ എത്ര കാലത്തെ ആഗ്രഹം ആണെന്നറിയുമോ ആ ക്ഷേത്രത്തിൽ പോകണം എന്നുള്ളത്. അതുപോലും നടത്തി തരാൻ നിങ്ങൾക്ക് വയ്യാ " " ഇതാണോ നിൻ്റെ പോബ്ലം. നാളെ ദേവു പോകുന്നുണ്ട് അവരുടെ ഒപ്പം പോയിക്കോ" " അതിന് ദേവു അല്ലാ എൻ്റെ ഭർത്താവ് ,നിങ്ങൾ ആണ്. അപ്പോ നിങ്ങളുടെ കൂടെയാണ് ഞാൻ ക്ഷേത്രത്തിലേക്ക് പോകേണ്ടത് ".... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story