പാർവതി ശിവദേവം: ഭാഗം 61

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

രാത്രി എന്തോ ശബ്ദം കേട്ടാണ് ശിവ ഉറക്കത്തിൽ നിന്നും എണീറ്റത്. " നീ എന്തിനാ ടീ ഇങ്ങനെ കിടന്ന് മോങ്ങുന്നേ " ശിവ എഴുന്നേറ്റ് ലൈറ്റ് ഇട്ടു കൊണ്ട് ചോദിച്ചു. "നിങ്ങൾ എൻ്റെയൊപ്പം ക്ഷേത്രത്തിലേക്ക് വരില്ലാ എന്ന് പറഞ്ഞില്ലേ " അവൾ കണ്ണു തുടച്ചു കൊണ്ട് ചോദിച്ചു. " ഞാൻ അമ്പലത്തിൽ ഒന്നും കയറില്ലാ. എനിക്ക് അതിലൊന്നും വിശ്വാസം ഇല്ലാ-ഇതിനാണോ നി ഈ പാതിരാത്രി പട്ടി മോങ്ങുന്ന പോലെ കിടന്ന് കരയുന്നേ .മനുഷ്യൻ്റെ ഉറക്കം കളയാനായിട്ട് ഓരോ നാശങ്ങൾ ഇറങ്ങിക്കോളും " " അല്ലെങ്കിലും നിങ്ങൾക്ക് എന്നേക്കാൾ വലുത് ഉറക്കം ആണല്ലോ. എൻ്റെ എത്ര കാലത്തെ ആഗ്രഹം ആണെന്നറിയുമോ ആ ക്ഷേത്രത്തിൽ പോകണം എന്നുള്ളത്. അതുപോലും നടത്തി തരാൻ നിങ്ങൾക്ക് വയ്യാ " " ഇതാണോ നിൻ്റെ പോബ്ലം. നാളെ ദേവു പോകുന്നുണ്ട് അവരുടെ ഒപ്പം പോയിക്കോ" " അതിന് ദേവു അല്ലാ എൻ്റെ ഭർത്താവ് ,നിങ്ങൾ ആണ്. അപ്പോ നിങ്ങളുടെ കൂടെയാണ് ഞാൻ ക്ഷേത്രത്തിലേക്ക് പോകേണ്ടത് " "വായടച്ച് മിണ്ടാതെ കിടന്നില്ലെങ്കിൽ ഞാൻ നിന്റെ വായിൽ വല്ല തുണിയും കുത്തി കയറ്റും."

ശിവ ദേഷ്യത്തോടെ പറഞ്ഞ് ലൈറ്റ് ഓഫ് ചെയ്തു വന്നു കിടന്നു . പാർവണയാണെങ്കിൽ തന്റെ ഐഡിയ എല്ലാം പൊളിഞ്ഞ് പാളിസായ സങ്കടത്തിൽ അങ്ങനെതന്നെ ഇരുന്നു.  രാവിലെ ഏതോ പാട്ടിന്റെ ശബ്ദം കേട്ടാണ് പാർവണ ബെഡിൽ നിന്നും എഴുന്നേറ്റിരുന്ന് . 🎶 I Can Never be Without Your Love You Know Me Your Love is in My Heart and Blood It Runs Deep Whatever You Want In Life You Know It’s On Me I’ll be Standing By You Till the End Yeah We Built It Over Trust I’ll Never Get Enough You Got Me All In Love With You So Many things I do and Girl Never Wana Judge And Baby You’re The Reason That I Ever Fell In Love You Never Gave Me Drama So No Need To Walk Away🎶 ഹോം തിയറ്ററിൽ നിന്നും ചെറിയ ശബ്ദത്തിൽ കേൾക്കുന്ന ആ പാട്ടിനോട് അവൾക്ക് എന്തോ ഒരു ഇഷ്ടം തോന്നി. ശിവയെ മുറിയിൽ എല്ലാം നോക്കിയെങ്കിലും കാണുന്നില്ല .അവൾ ബെഡിൽ നിന്നും ഇറങ്ങി ബാൽക്കണിയിലേക്ക് നോക്കിയപ്പോൾ അവിടെ ശിവ നിൽക്കുന്നുണ്ടായിരുന്നു. ഒരു ത്രീ ഫോർ മാത്രമാണ് വേഷം. ഷർട്ട് ഇടാത്തത് കൊണ്ട് അവന്റെ പുറത്തെ ടാറ്റു തെളിഞ്ഞു കാണാമായിരുന്നു.

പാർവണ പതിയെ അവന്റെ അരികിലേക്ക് നടന്നു. അവൻ ബാൽക്കണിയിലെ തൂണിൽ ചാരി അകലേക്ക് നോക്കി നിൽക്കുകയാണ്. ഒരു കൈയിൽ സിഗരറ്റ് എരിയുന്നുണ്ട് .ഒപ്പം പാട്ടിനനുസരിച്ച് പാടുന്നുണ്ട്. " നീ പാട്ടൊക്കെ പാടുമോ ശിവാ " പാർവണ അത്ഭുതത്തോടെ ചോദിച്ചു. "അതെന്താ എനിക്ക് പാട്ട് പാടിക്കൂടെ " അവൻ സ്ഥിരം കലിപ്പ് മോഡിൽ ചോദിച്ചു. " ഇയാളെ കൊണ്ട് ഞാൻ തോറ്റല്ലോ മഹാദേവാ. നീ ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോടാ കാലാ" അവൾ അവൻ്റെ പുറത്ത് പതിയെ കുത്തി കൊണ്ട് പറഞ്ഞു . "കാലൻ നിൻ്റെ തന്ത " " ദേ എൻ്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ. എൻ്റെ തനി സ്വഭാവം നീ അറിയും'' " ഇനി നിൻ്റെ സ്വഭാവം എന്താ ഞാൻ അറിയാനുള്ളത്. എനിക്ക് എല്ലാം അറിയാം. നിന്നെ നിൻ്റെ വീട്ടുക്കാർ എങ്ങനെയാ സഹിച്ചിരുന്നേ." അത് കേട്ടതും പാർവണക്ക് നല്ല ദേഷ്യം വന്നു എങ്കിലും അവൾ ശ്വാസം ഉള്ളിലേക്കും പുറത്തേക്കും എടുത്ത് സ്വയം കൺട്രോൾ ചെയ്യ്തു. അപ്പോഴായിരുന്നു അവൾ ശിവയുടെ കൈയ്യിലുള്ള എരിയുന്ന സിഗരറ്റ് കണ്ടത്. " നീ എന്തിനാ ശിവാ ഇതിങ്ങനെ വലിക്കുന്നത് "

പാർവണ സിഗരറ്റിലേക്ക് ചൂണ്ടി കൊണ്ട് ചോദിച്ചു. " ഞാൻ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും. നിനക്ക് നഷ്ടം ഒന്നു ഇല്ലാലോ" "പിന്നെ നഷ്ടം ഇല്ലാതെ .നീ കേട്ടിട്ടില്ലേ ശിവ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന്. അപ്പോ ഈ സിഗരറ്റല്ലാം വലിച്ചു കയറ്റി നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്നേയും നമ്മുടെ അഞ്ചാറ് ഡസൻ മക്കളേയും ആരു നോക്കും" പാർവണ പറയുന്നത് കേട്ട് അന്തം വിട്ട് ശിവ നിന്നു .ആ സമയം പെട്ടെന്ന് ശിവ അവൻ്റെ കൈയ്യിലുള്ള സിഗരറ്റ് തട്ടി പറിച്ചു. "ഡീ... വെറുതെ കളിക്കാൻ നിൽക്കാതെ അതിങ്ങ് തന്നേ " ശിവ അലറി. '' ഇല്ല. ഞാൻ തരില്ല." അത് പറഞ്ഞ് അവൾ സിഗരറ്റ് പിന്നിലേക്ക് മറച്ചു വച്ചു. " എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കാതെ അതെനിക്ക് തിരിച്ച് തരുന്നതാണ് നിനക്ക് നല്ലത് " ശിവ അവളുടെ കയ്യിലെ സിഗരറ്റ് വാങ്ങാൻ ശ്രമിച്ചു കൊണ്ടു പറഞ്ഞു. ശിവയിൽ നിന്നും അത് മറച്ച് പിടിക്കാൻ നോക്കിയതും സിഗരറ്റിൻ്റെ അറ്റം അവളുടെ കൈതണ്ടയിൽ തട്ടി. " ആഹ്... " അവൾ കൈ പിടിച്ചു കൊണ്ട് പറഞ്ഞു. " ഞാൻ അപ്പോഴേ പറഞ്ഞതല്ലേ എനിക്ക് തിരിച്ച് തരാൻ " പാർവണയുടെ കൈയ്യിലെ സിഗരറ്റ് വാങ്ങി അവൻ പുറത്തേക്ക് എറിഞ്ഞു.

ശേഷം അവളേയും വിളിച്ച് റൂമിനകത്തേക്ക് നടന്നു. ശിവ അവളെ ബെഡിൽ ഇരുത്തിയ ശേഷം മെഡിസിൻ ബോക്സിൽ നിന്നും ഓയിൽമെൻ്റ് എടുത്ത് കൊണ്ടു വന്നു. അവളുടെ അരികിൽ താഴെ മുട്ടു കുത്തി ഇരുന്ന് അവൻ പൊള്ളിയ ഭാഗത്ത് ഓയിൽമെൻ്റ് തേച്ചു കൊടുത്തു. അതേ സമയം പാർവണ ശിവയുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു. ശിവ തന്നെ ഒന്ന് തിരിച്ച് സ്നേഹിച്ചിരുന്നെങ്കിൽ എന്നവൾ ആ സമയം ആഗ്രഹിച്ചു. ഇവൻ്റെ സ്നേഹം ലഭിച്ച സത്യ ലക്കി ആന്നെന്ന് പാർവണക്ക് തോന്നി പോയി. " നീ എൻ്റെ കൂടേ വരുമോ ശിവാ " പാർവണ അവൻ്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ തന്നെ ചോദിച്ചു. "എവിടേക്ക് " " വടക്കുംനാഥനിലേക്ക് " "No .I can't" "Please Siva " " എന്നേ വെറുതെ നിർബന്ധിക്കണ്ടാ പാർവണ ഞാൻ വരില്ലാ" " നിങ്ങളെ ഞാൻ അങ്ങനെ വെറുതെ വിടില്ലാ മനുഷ്യാ. ഞാൻ ഇന്ന് ക്ഷേത്രത്തിൽ പോകുന്നുണ്ടെങ്കിൽ കൂടെ നീയും ഉണ്ടാകും. എൻ്റെ പ്ലാൻ A ഫ്ലോപ്പ് ആയാലും പ്ലാൻ B ഉണ്ടല്ലോ '' അവൾ മനസിൽ പറഞ്ഞു.

''ഇനി ഇവിടെ ഇരുന്ന് സ്വപ്നം കാണാതെ ദേവുവിനോപ്പം ക്ഷേത്രത്തിൽ പോകുന്നുണ്ടെങ്കിൽ വേഗം റെഡിയാവാൻ നോക്ക് " ശിവ അത് പറഞ്ഞ് എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു. " ശിവാ " പാർവണ അവനെ പിന്നിൽ നിന്നു വിളിച്ചതും ശിവ തിരിഞ്ഞ് നോക്കി. അവൾ ബെഡിൽ നിന്നും എണീറ്റ് അവൻ്റെ അരികിലേക്ക് വന്നു. " ഞാൻ ഒരു കാര്യം തരട്ടെ " "എന്ത് "ശിവ ഗൗരവത്തോടെ ചോദിച്ചു. "എനിക്ക്... നിനക്ക്... അ ... അത് പി...ന്നെ " പാർവണ പെട്ടെന്ന് ഒന്ന് ഉയർന്നു പൊങ്ങി ശിവയുടെ കവിളിൽ ഉമ്മ വച്ചു. ശേഷം പുറത്തേക്ക് ഓടാൻ നിന്നതും വാതിലിനരികിൽ തന്നെ നോക്കി ഞെട്ടി നിൽക്കുന്ന ദേവുവിനെ കണ്ട് അവൾ പെട്ടെന്ന് നിന്നു . " അത്... അത് ഞാൻ അറിയാതെ... സോറി " ദേവു നിന്നു പരുങ്ങി കൊണ്ട് പറഞ്ഞു. " നീ ഇങ്ങനെ ഒക്കെ നിൽക്കാൻ ഇവിടെ ഒന്നും ഉണ്ടായില്ലാ ദേവൂ" പാർവണ പറഞ്ഞു. "ഒന്നു മിണ്ടാതിരിക്ക് തുമ്പി" രേവതി അവളുടെ കൈയ്യിൽ പതിയെ അടിച്ചു കൊണ്ടു പറഞ്ഞു. " ഞാൻ കാര്യമായിട്ടാ ടീ പറഞ്ഞത്. ഞാൻ അവൻ്റെ കവിളിൽ ആണ് ഉമ്മ വച്ചത്.

പക്ഷേ നിൻ്റെ മുഖഭാവം കണ്ടാൽ തോന്നും ലിപ്പ് ലോക്കാണ് ഇവിടെ നടന്നത് എന്ന് .അല്ലേ ശിവാ " പാർവണ ശിവയെ നോക്കി പറഞ്ഞതും ശിവയാണെങ്കിൽ എന്നെ വെറുതെ വിട്ടു കൂടെ എന്ന എക്പ്രഷനിൽ നിൽക്കുകയാണ്. "ഇതെന്താ കവറിൽ " പാർവണ രേവതിയുടെ കൈയ്യിലെ കവർ വാങ്ങി കൊണ്ട് ചോദിച്ചു. " ഇത് ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഉടുക്കാനുള്ള സാരിയാണ്. " "പക്ഷേ എനിക്കിത് ഉടുക്കാൻ അറിയില്ലല്ലോ . എനിക്കൊന്ന് നീ ഉടുപ്പിച്ചു തരുമോ. ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം." " ശരി നീ പോയി കുളിച്ചിട്ട് എന്നെ വിളിച്ചാൽ മതി. ഞാൻ അപ്പോ വരാം." " അതുവേണ്ട ദേവു... നീ ഇവിടെ ഇരുന്നോ ഞാനിപ്പോ വരാം ."അതു പറഞ്ഞ് അവൾ വേഗം ബാത്ത് റൂമിലേക്ക് ഓടിക്കയറി ദേവു അവിടെനിന്നും പോയാൽ ശിവയുടെ കൈകൊണ്ട് തന്റെ അന്ത്യം ആയിരിക്കും എന്ന് പാർവണക്കും അറിയാമായിരുന്നു . ശിവ കബോർഡിൽനിന്നും ഒരു ടീഷർട്ട് എടുത്തിട്ട് രേവതിയുടെ ഓപ്പോസിറ്റ് ആയുള്ള ചെയറിൽ വന്നിരുന്നു. "ദേവൂന് ഇവിടെ ഒക്കെ ഇഷ്ടായോ "ശിവ ചോദിച്ചു

" ഇഷ്ടായി എട്ടാ ..ഞാനിവിടെ കംഫർട്ടബിളാണ്. പിന്നെ കൂടെ തുമ്പിയും ഉണ്ടല്ലോ " "ദേവ എഴുന്നേറ്റില്ലേ " "ആ എഴുന്നേറ്റിട്ടുണ്ട്. അമ്പലത്തിൽ പോവാൻ റെഡിയാവാ" "ഞാനൊരു കാര്യം പറഞ്ഞാൽ ശിവേട്ടൻ സമ്മതിക്കുമോ" രേവതി ചെറിയ ഒരു മടിയോടെ ചോദിച്ചു. " എന്താ ദേവു" "അതുപിന്നെ ശിവേട്ടൻ ഞങ്ങളുടെ കൂടെ ഇന്ന് ക്ഷേത്രത്തിലേക്ക് വരുമോ . നമ്മുടെ ഡ്രീം പ്ലേസ് എന്നൊക്കെ പറയില്ലേ . ലൈഫിൽ ഏറ്റവും കൂടുതൽ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം.എനിക്കും തുമ്പിക്കും അങ്ങനെ ഒരു സ്ഥലമാണ് വടക്കുന്നാഥൻ. അപ്പോൾ എട്ടൻ വിചാരിക്കും ഇവിടെ വന്നിട്ട് ഇത്രയും കാലമായില്ലേ എന്നിട്ട് ഞങ്ങൾ എന്താ പോകാത്തത് എന്ന് .ചിലപ്പോ കേൾക്കുമ്പോൾ ഞങ്ങൾക്ക് വട്ടാണെന്ന് പക്ഷേ ഞങ്ങൾ പഠിക്കുന്ന കാലത്തെ തീരുമാനിച്ച ഒരു കാര്യം ഉണ്ടായിരുന്നു ആ ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് കയറണമെങ്കിൽ അത് ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ കൂടെ, ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളുടെ കൂടെ ആയിരിക്കും എന്ന്.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണോ അതോ ഞങ്ങളുടെ ഭാഗ്യം കൊണ്ടാണോ എന്നറിയില്ല ഇഷ്ടപ്പെട്ട ആളുകളെ തന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും കിട്ടി . അപ്പോ ആ ആളുടെ കൂടെ ക്ഷേത്രത്തിലേക്ക് പോകാൻ ഒരു ആഗ്രഹം ." "ദേവു പക്ഷേ ഞാൻ ശരിക്കും അമ്പലത്തിൽ കയറില്ല .എനിക്ക് അതിനു പറ്റില്ല അതാണ് ." "തുമ്പിയുടെ ഏറ്റവും വലിയ ആഗ്രഹം ആണ് അത്. പിന്നെ നമുക്ക് ഇഷ്ടപ്പെട്ട ചിലരുടെ സന്തോഷത്തിനുവേണ്ടി നമുക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുകയാണെങ്കിൽ അത് ചെയ്യുന്നതല്ലേ നല്ലത് .ചേട്ടൻ ചിലപ്പോ ഇന്നത്തെ ഈ ഒരു ദിവസത്തോടുകൂടി ഈ കാര്യം മറക്കും. പക്ഷേ തുമ്പിക്ക് അങ്ങനെയല്ല. ജീവിതകാലം മൊത്തം ഇതൊരു സങ്കടം ആയിട്ട് മനസ്സിൽ ഉണ്ടാവില്ലേ . എനെ എട്ടൻ അനിയത്തിയെ പോലെയല്ലേ കാണുന്നത്. അപ്പോൾ ഈ അനിയത്തി ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുമ്പോൾ ഏട്ടന് അതൊന്ന് സാധിച്ചു തന്നു കൂടെ. പ്ലീസ് എട്ടാ ഞങ്ങളുടെ ഒപ്പം എട്ടൻ വരണം ."രേവതി പ്രതീക്ഷയോടെ അവനെ നോക്കി. "ശരി... ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ വരാം. പക്ഷേ ക്ഷേത്രത്തിന്റെ അകത്തേക്ക് ഞാൻ കയറില്ല.

പുറത്തു നിൽക്കാം .ഇതിൽ കൂടുതൽ എന്നെ നിർബന്ധിക്കരുത് ദേവു "ശിവ മുൻകൂറായി തന്നെ പറഞ്ഞു . "ശരി ഏട്ടാ അതുമതി ഞങ്ങളുടെ കൂടെ വന്നാൽ മതി .ഞാൻ ഇപ്പോഴാ ഓർത്തത് ദേവേട്ടനുള്ള ഡ്രസ്സ് ഒന്നും ഞാൻ എടുത്തു വെച്ചിട്ടില്ല. അതൊന്ന് എടുത്തു കൊടുത്തിട്ട് ഞാനിപ്പോൾ വരാം. പിന്നെ ഈ കവറിൽ ഏട്ടനുള്ള ഡ്രസ്സ് കൂടി ഉണ്ട് ട്ടോ " അതു പറഞ്ഞ് രേവതി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി നേരെ പോയത് ദേവയുടെ അടുത്തേക്കായിരുന്നു . "എന്തായി പോയ കാര്യം "അവളെ കണ്ടതും ദേവ ചോദിച്ചു . "നമ്മുടെ പ്ലാനിലെ സ്റ്റേപ്പ് വൺ ഓക്കെ ആയി. ശിവേട്ടൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ക്ഷേത്രത്തിന് ഉള്ളിലേക്ക് കയറില്ല എന്ന് തറപ്പിച്ചു പറഞ്ഞു." " അത് സാരല്യ. പാറു പറഞ്ഞത് അമ്പലത്തിന്റെമുറ്റം വരെ എങ്കിലും അവനെ എത്തിക്കണം ബാക്കി കാര്യം അവൾ ഏറ്റു എന്നല്ലേ. അപ്പോ എന്തെങ്കിലും ഒരു ഐഡിയ അവൾ കാണാതിരിക്കില്ല ." " അല്ലെങ്കിലും കുണിറ്റു ബുദ്ധിയിൽ അവളെ കഴിഞ്ഞേ ഈ ലോകത്ത് വേറെ ആരും ഉള്ളൂ. അതുകൊണ്ട് ആ കാര്യം അവൾ നോക്കിക്കോളും .ഞാനിത് പറയാൻ വേണ്ടി വന്നതാ

ഇനി തുമ്പിക്ക് സാരി ഒന്ന് ഉടുപ്പിച്ചു കൊടുത്ത് റെഡിയാക്കണം . ദേവേട്ടൻ വേഗം കുളിച്ച് റെഡിയാവാൻ നോക്കിക്കോ. ഞാൻ വേഗം വരാം" അതു പറഞ്ഞ് രേവതി തിരിഞ്ഞുനടക്കാൻ ഒരുങ്ങിയതും ദേവ അവളുടെ കൈകളിൽ പിടിച്ചു. രേവതി എന്താ എന്നർത്ഥത്തിൽ ദേവയെ നോക്കിയപ്പോൾ അവൻ വലിച്ച് അവളെ തന്നിലേക്ക് ചേർത്തു നിർത്തി. "എന്താ മോനേ രാവിലെതന്നെ റൊമാൻസാണോ "രേവതി ചിരിയോടെ ചോദിച്ചു. " അതെന്താ എനിക്ക് റൊമാന്റിക് ആയിക്കൂടേ"ദേവ അത് പറഞ്ഞ് അവളുടെ മുഖം കൈകളിൽ എടുത്തു . " I LOVE YOU SO MUCH" അതുപറഞ്ഞ് ദേവ അവളുടെ നെറുകയിൽ ഉമ്മ വച്ചു . രേവതി ഇരുകണ്ണുകളും അടച്ചത് സ്വീകരിച്ചു. "ഇനിയും ഇവിടെ നിന്നാൽ ഇന്ന് അമ്പലത്തിൽ പോക്ക് നടക്കില്ല . ദേവേട്ടൻ റെഡിയാവാൻ നോക്കിക്കേ" അതു പറഞ്ഞ് രേവതി പുറത്തേക്ക് നടന്നു . രേവതി പാർവണയുടെ അരികിലേക്ക് വരുമ്പോഴേക്കും ശിവ ബെഡിൽ ഇട്ടിരുന്ന കവറിൽ നിന്നും തന്റെ ഡ്രസ്സുകൾ എടുത്തു റെഡിയാവാനായി അപ്പുറത്തെ റൂമിലേക്ക് പോയിരുന്നു. പാർവണ കുളിച്ച് ഇറങ്ങിയതും രേവതി അവളെ നല്ല ഭംഗിയായി സാരി ഉടുപ്പിച്ചു .

ഒരു സെറ്റ് സാരി ആയിരുന്നു അത്.സ്റ്റോൺ വർക്ക് ഉള്ള ഗോൾഡൻ കളർ ബ്ലൗസ് ആയിരുന്നു ഉണ്ടായിരുന്നത് .പാർവണയുടെ ബ്ലൗസിന്റെ അതേ കളറിലുള്ള ഷർട്ട് ആയിരുന്നു ശിവക്കും. രേവതിയുടേത് അതേ മോഡലിൽ ഉള്ള റെഡ് കളർ ബ്ലൗസും, ദേവക്ക് അതേ കളർ ഷർട്ടും ആയിരുന്നു. രേവതി സാരിക്ക് മാച്ചായ കമ്മലും മാലയും എല്ലാം അവളെ അണിയിച്ചു . അപ്പോഴേക്കും ശിവ റെഡിയായി റൂമിലേക്ക് വന്നിരുന്നു. "എനിക്ക് ഈ മാല വേണ്ട ദേവു." അതു പറഞ്ഞ് അവൾ കബോർഡിൽ നിന്നും ഒരു ബോക്സ് എടുത്തു കൊണ്ടുവന്നു രേവതിയുടെ കയ്യിൽ കൊടുത്തു. അത് അന്ന് ശിവ ദേവയുടെ കല്യാണത്തിന് ദേവൂന്റെ കയ്യിൽ കൊടുത്ത പാലക്കാ സെറ്റ് ആയിരുന്നു. രേവതി ആ ബോക്സ് തുറന്ന് മാല അവൾക്ക് ഇട്ടു കൊടുത്തു. " ഇതെന്താ തുമ്പി നിന്റെ കഴുത്തിൽ " രേവതി പാർവണയുടെ കഴുത്തിൽ നോക്കിക്കൊണ്ട് ചോദിച്ചു . "എന്താ കഴുത്തിൽ "പാർവണ മനസ്സിലാവാതെ ചോദിച്ചു. " ഇതെന്താ ഒരുപാട് പോലെ ." "അതോ ..അത് താലിയുടെ ചരടിന്റെ അലർജിയാണെന്ന് തോന്നുന്നു. കഴുത്തിൽ എന്തോ ഒരു പാട് പോലെ വന്നിരിക്കുന്നു."

"അലർജി ആണെങ്കിൽ ചരട് മാറ്റി ഒരു ചെയിൻ ഇടുന്നതാ നല്ലത്. ഇതിപ്പോ കഴുത്തിനുചുറ്റും നല്ല രീതിയിൽ തന്നെ അലർജി ഉണ്ടല്ലോ .എന്തെങ്കിലും മെഡിസിൻ വെക്ക്" "അതൊക്കെ ഞാൻ നോക്കിക്കോളാം. നീ പോയി റെഡിയാവാൻ നോക്കിക്കേ " പാർവണ അതു പറഞ്ഞതും രേവതി മുറിക്ക് പുറത്തേക്ക് പോയി . "ശിവ ഇങ്ങോട്ടൊന്നു നോക്കിയേ .ഇപ്പൊ എന്നെ കാണാൻ എങ്ങനെയുണ്ട് .സുന്ദരി ആയിട്ടില്ലേ ഞാൻ "പാർവണ ശിവയ്ക്ക് മുന്നിൽ നിന്നുകൊണ്ട് ചോദിച്ചു . " പിന്നെ...സുന്ദരി പോലും ...ഇതുപോലെ അങ്ങനെ ആ പാടത്ത് കൊണ്ട് പോയി നിന്നാ വേറൊരു കോലതിന്റെ ആവശ്യമില്ല . ഇതു വല്ല കത്തിവേഷം കെട്ടിയ പോലെയുണ്ട് ."ശിവ പുച്ഛത്തോടെ പറഞ്ഞു. " നിങ്ങൾ ഇങ്ങനെയേ പറയൂ എന്ന് എനിക്കറിയാം.അത് പ്രതീക്ഷിച്ച് തന്നെയാണ് ഞാൻ ചോദിച്ചതും. നിങ്ങൾക്ക് അസൂയയാണ് മനുഷ്യാ" "കഴുത്തിൽ ദേവു പറഞ്ഞപോലെ നല്ല അലർജി ഉണ്ടല്ലോ നിനക്ക് . ആ ചരട് അഴിച്ചു മാറ്റ്. അല്ലെങ്കിൽ കൂടുതൽ ഇൻഫെക്ഷൻ ആകും." "ഇത് അങ്ങനെയൊന്നും അഴിച്ചു മാറ്റാൻ പറ്റില്ല ."

"നിനക്ക് വേണമെങ്കിൽ മതി. അല്ലെങ്കിലേ കാണാൻ ഒരു രസവുമില്ല .ഇനി അതിന്റെ കൂടെ കഴുത്തിലെ ഇങ്ങനെ പാടും ഒക്കെ ആയിട്ട് ഉണ്ടെങ്കിൽ പറയുകയും വേണ്ട " "എന്റെ കഴുത്ത് അല്ലേ .അത് ഞാനങ്ങ് സഹിച്ചു .ഇത് അങ്ങനെ അഴിച്ചു മാറ്റിവയ്ക്കാൻ പറ്റുന്ന ഒരു സാധനമല്ല . ഇതിൻറെ value എന്താണ് എന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവുകയുമില്ല" അതു പറഞ്ഞ് പാർവണ മുറിക്ക് പുറത്തേക്ക് ഇറങ്ങാനായി നിന്നതും ശിവ അവളെ വിളിച്ചു. " പാർവണ ഒന്നിങ്ങോട്ടു വന്നേ " "ഈശ്വരാ കുറച്ചു മുൻപ് ദേവൂന്റെ മുന്നിൽ വെച്ച് അങ്ങനെ പറഞ്ഞതിന് പ്രതികാരം ചെയ്യാൻ ആയിരിക്കുമോ ."അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് ശിവയുടെ അരികിലേക്ക് നടന്നു . ശിവ തന്റെ കഴുത്തിലെ ഗോൾഡൻ ചെയിൻ അഴിച്ചു പാർവണയുടെ കയ്യിലേക്ക് വെച്ച് കൊടുത്തു . "ആ ചരട് അഴിച്ച് താലി ഇതിൽ ഇട്ടാൽ മതി . ഇത് ഇട്ടു എന്നുവച്ച് അതിന്റെ വാല്യൂ കുറഞ്ഞു പോകാൻ ഒന്നും പോകുന്നില്ല ." അതു പറഞ്ഞു ശിവ കണ്ണാടിക്കു മുന്നിലേക്ക് നടന്ന് മുടി ചീകാൻ തുടങ്ങി . പാർവണ കഴുത്തിലെ മഞ്ഞ ചരട് അഴിച്ച് താലി ശിവ തന്ന ചെയിനിലേക്ക് ഇട്ടു .

"ശിവ ഇതെന്റെ കഴുത്തിൽ ഇട്ടു തരുമോ." താലി അവന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു . "നിനക്ക് വേണമെങ്കിൽ ഇട്ടാൽ മതി .നീ ഇത് ഇട്ട് നടക്കണമെന്ന് എനിക്ക് ഒരു നിർബന്ധവുമില്ല "ശിവ കണ്ണാടിയിലെ പാർവണയുടെ പ്രതിബിംബം നോക്കി കൊണ്ട് പറഞ്ഞു " ഈ കാലൻ എന്താ ഇങ്ങനെ " അവൾ പിറുപിറുത്തു കൊണ്ട് കണ്ണാടിയിൽ നോക്കി ആ ചെയിൻ തന്റെ കഴുത്തിൽ ഇട്ടു . "ഞാൻ താഴെ ഉണ്ടാകും . നീ റെഡിയായി വേഗം വരാൻ നോക്ക്"ശിവ അതുപറഞ്ഞ് മുന്നോട്ടു നടന്നു .. ശേഷം എന്തോ ആലോചിച്ച് തിരിച്ചു വന്ന് ടേബിളീന്റെ റോയിൽ നീന്നും ഒരു ക്രീമിന്റെ ബോക്സ് എടുത്തു 'അലർജിയുള്ള സ്ഥലത്ത് ഇത് തേച്ചോ" അത് പറഞ്ഞ് ആ ബോക്സ് അവൻ പാർവണക്കു നേരെ എറിഞ്ഞു .പാർവണ അത് കൃത്യമായി ക്യാച്ച് ചെയ്തു. " ഇതെന്റെ കയ്യിൽ തന്നു എന്ന് കരുതി നിങ്ങൾ ഉരുകി ഒന്നും പോകില്ല "അവൻ പോകുന്നത് നോക്കി പാർവണ പറഞ്ഞു .ശിവ തിരിഞ്ഞു നോക്കി അവളെ ഒന്നു പുച്ഛിച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി.

 അമ്പലത്തിലേക്ക് പോകുമ്പോൾ ശിവ ആയിരുന്നു ഡ്രൈവ് ചെയ്തിരുന്നത് . പാർക്കിങ് ലോട്ടിൽ കാർ നിർത്തി അവർ നാലുപേരും അമ്പലത്തിന്റെ അരികിലേക്ക് നടന്നു . അമ്പലത്തിൽ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു . "നിങ്ങൾ പോയി തൊഴുതിട്ട് വാ .ഞാൻ ഇവിടെ ഇരിക്കാം "അതു പറഞ്ഞു ശിവ ആൽത്തറയിൽ ഇരുന്നു. "നമ്മൾ നാലു പേരും കൂടി വന്നിട്ട് നീ ഇവിടെ ഒറ്റയ്ക്ക് ഇരിക്കാൻ ആണോ പരിപാടി .കൂടെ വാടാ "ദേവ ശിവയെ വിളിച്ചു . "ഞാൻ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ പറഞ്ഞതാണ് അകത്തേക്ക് കയറില്ല എന്ന്. അത് നിങ്ങൾ മൂന്നുപേരും സമ്മതിച്ചതുമാണ്" ശിവ അവർ മൂന്ന് പേരെയും നോക്കിക്കൊണ്ടാണ് പറഞ്ഞത് . "ശിവ അകത്തേക്ക് വരുന്നില്ലെങ്കിൽ ഞാനും വരില്ല" അത് പറഞ്ഞ് പാർവണ ശിവയുടെ അരികിലിരുന്നു . "കണ്ടോ ശിവ നീ കാരണം അവൾക്ക് കൂടി അകത്തേക്ക് വരാൻ പറ്റില്ല .നിനക്ക് എന്തിനാണ് ഇത്ര വാശി ശിവാ. ഞങ്ങളുടെ കൂടെ എന്താ നിനക്ക് വന്നാൽ " "ഞാൻ വരില്ല എന്ന് പറഞ്ഞാൽ വരില്ല. അത്രതന്നെ" "ശിവ വാ പ്ലീസ്. നീ ഇല്ലാതെ എനിക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ല. അതാണ് പ്ലീസ് " "പാർവണ നീ വെറുതെ ഇവിടെ ഒരു സീൻ ക്രിയേറ്റ് ചെയ്യാൻ നിക്കണ്ട .ഞാൻ വരില്ല. നിനക്ക് വേണമെങ്കിൽ ഇവരുടെ ഒപ്പം പോയിട്ട് വരാം. ഞാൻ കൂടെ വരുമെന്നു കരുതണ്ട."

ഇത് ഒരു നടക്ക് പോകുന്നില്ല എന്ന് മനസ്സിലായതും പാർവണ തന്റെ പതിനെട്ടാമത്തെ അടവെടുത്തു . "എന്താ ശിവാ ഇങ്ങനെ ഒരു വാശി .ഇന്നലെ നീ ഒരു ഉമ്മചോദിച്ചിട്ട് ഞാൻ തരാത്തത് കൊണ്ടാണോ നീ എന്റെ ഒപ്പം വരാത്തത് . തൽക്കാലം നീ എന്നോടൊപ്പം വാ വീട്ടിൽ ചെന്നിട്ട് ഒന്നല്ല ഒരായിരം ഉമ്മ ഞാൻ നിനക്ക് തരാം " പാർവണ അവിടെ നിൽക്കുന്ന ആളുകൾ കേൾക്കാൻ പാകത്തിൽ ഉറക്കെ പറഞ്ഞു. അവളുടെ ഉറക്കെയുള്ള ശബ്ദം കേട്ട് എല്ലാവരും ശിവയെ തന്നെ നോക്കാൻ തുടങ്ങി . "നീ എന്തിനാ ഇങ്ങനെ കിടന്ന് അലറുന്നത്. ഞാൻ നിന്നോട് എപ്പോഴാ ഉമ്മ ചോദിച്ചത് " ശിവ അവളെ തന്റെ അരികിലേക്ക് നീക്കി നിർത്തി കൊണ്ട് ചോദിച്ചു . " അതേ ശിവാ...സത്യായിട്ടും ഉമ്മ തരാം . ഇനിയെങ്കിലും വാശി കാണിക്കാതെ എന്റെ ഒപ്പം വാ.ആരെങ്കിലും ഒരു ഉമ്മ തന്നില്ല എന്ന് വിചാരിച്ചു ഇങ്ങനെ പിണങ്ങി ഇരിക്കുമോ.ഈ ശിവയുടെ ഒരു കാര്യം" അവൾ വീണ്ടും ഉറക്കെ പറയാൻ തുടങ്ങിയതും ആളുകൾ എല്ലാം തന്നെ തന്നെ ചിരിയോടെ നോക്കുന്ന പോലെ ശിവക്ക് തോന്നി . "ഡി നീ പ്രതികാരം ചെയ്യുകയല്ലേ " ശിവ ചോദിച്ചു.

"ഇത് പ്രതികാരം അല്ല ശിവ .നിന്നെ ഞാൻ മര്യാദയ്ക്ക് വിളിച്ചത് അല്ലേ .അപ്പൊ നിനക്ക് വരാൻ വയ്യ. നീ വന്നില്ലെങ്കിൽ ഇതിലും അപ്പുറം ഉള്ള കാര്യം ഞാൻ ഇവിടെയിരുന്നു ഇതിലും ഉറക്കെ പറയും .നീ തന്നെയല്ലേ എപ്പോഴും പറയാറുള്ളത് എന്റെ നാവിന് ഒരു ലൈസൻസും ഇല്ല എന്ന് .അപ്പോൾ ഞാൻ എന്റെ വായിൽ തോന്നിയത് എല്ലാം വിളിച്ചു പറയും .നീ തന്നെയാണ് എല്ലാവരുടെ മുമ്പിലും നാണംകെടുക .അതുകൊണ്ട് എന്റെ കൂടെ വരുന്നതാണ് നിനക്ക് നല്ലത്. ," നിനക്ക് ഉള്ളത് ഞാൻ വച്ചിട്ടുണ്ടെ ടീ #*&₹ മോളെ . ഞാൻ നിന്റെ മുന്നിൽ തോറ്റിട്ടൊന്നുമില്ല .ഞാൻ നിന്നെ പോലെ അല്ല കുറച്ച് നാണവും മാനവും ഒക്കെയുള്ള കൂട്ടത്തിലാണ് .അതുകൊണ്ട് മാത്രം ഞാൻ കൂടെ വരും. പക്ഷേ ഇതിനുള്ള പണി നിനക്ക് ഞാൻ തന്നിരിക്കും പാർവണ " ശിവ വാശിയോടെ പറഞ്ഞു ക്ഷേത്രത്തിനകത്തേക്ക് നടന്നു . എന്നാൽ പാർവണയുടെ സംസാരം എല്ലാം കേട്ടു കിളിപോയ അവസ്ഥയിൽ നിൽക്കുകയായിരുന്നു ദേവയും രേവതിയും. അവൾ എന്തോ മനസ്സിൽ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് അറിയാമെങ്കിലും ഇങ്ങനെയൊക്കെ കാട്ടി കൂട്ടുമെന്ന് അവരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല . അവർ നാലുപേരും ക്ഷേത്രത്തിന്റെ അകത്തേക്ക് നടന്നു.

ശിവൻ (വടക്കുംനാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് ക്ഷേത്രത്തിലെ പ്രധാനദേവതകൾ. ക്ഷേത്രത്തിൻ്റെ നാല് ദിക്കുകളിലും ആയി നാല് വലിയ ഗോപുരവാതിലുകൾ ഉണ്ട്. അവർ നാല് പേരും പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്തേക്ക് കടന്നു.,.അവിടെ ആദ്യം കാണുന്നത് ഒരു ശിലയാണ്. ശേഷം വടക്കുഭാഗത്ത് പോകുമ്പോൾ ഒരു കൂത്തമ്പലം കാണാം. അവർ നേരെ നാലമ്പലത്തിലേക്ക് കയറി. നാലമ്പലത്തിന്റെ പുറംചുവരുകളെ ചുറ്റി വിളക്കുമാടം പണിതീർത്തിട്ടുണ്ടായിരുന്നു. അവിടേക്ക് കയറിയപ്പോൾ ദേവ ദേവുവിൻ്റെ കൈയ്യിൽ തൻ്റെ കൈ കോർത്തു പിടിച്ച് മുന്നോട്ട് നടന്നു. അത് കണ്ട് പാർവണ ശിവയുടെ മുഖത്തേക്ക് നോക്കി. "എന്താ ..." അവൻ ദേഷ്യത്തോടെ ചോദിച്ചു. " അതുപോലെ എൻ്റെ കൈയ്യും പിടിക്കുമോ.'' അവൾ ദേവയേയും ദേവുവിനേയും ചൂണ്ടി കൊണ്ട് പറഞ്ഞു. ''നിൻ്റെ സ്വഭാവം കണ്ടാൽ നിൻ്റെ കൈ പിടിക്കാൻ അല്ല നിൻ്റെ കഴുത്ത് ഞെരിച്ചു കൊല്ലാനാണ് എനിക്ക് തോന്നുന്നത്. നിന്നു കിണുങ്ങാതെ കൂടേ വാടീ " അത് പറഞ്ഞ് ശിവ മുന്നോട്ട് നടന്നു. അകത്തേയ്ക്ക് കടക്കുമ്പോൾ വലിയ മൂന്ന് ശ്രീകോവിലുകൾ ആണ് ഉള്ളത്.

അവയിൽ വടക്കേയറ്റത്തെ ശ്രീകോവിലിൽ അനഭിമുഖമായി ശിവനും പാർവ്വതിയും, നടക്കുള്ള ശ്രീകോവിലിൽ ശങ്കരനാരായണനും, തെക്കേയറ്റത്തെ ശ്രീകോവിലിൽ ശ്രീരാമനുമാണ് കുടികൊള്ളുന്നത്. ശിവന്റെ നടയ്ക്കുനേരെയുള്ള നന്ദിയുടെ ഒരു കൂറ്റൻ പളുങ്കുവിഗ്രഹമുണ്ട്. പാർവണയും ,ദേവുവും അതെല്ലാം ആദ്യമായി കാണുന്നതിനാൽ എല്ലാം അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. ആദ്യം ശ്രീമൂലസ്ഥാനത്താണ് തൊഴേണ്ടത്. അതു കൊണ്ട് അവർ അവിടേക്ക് നടന്നു. ദേവ കുറേ വട്ടം ഇവിടേക്ക് വന്നിട്ടുള്ളതിനാൽ എങ്ങനെയാണ് തൊഴേണ്ടത് എന്നവന് അറിയാമായിരുന്നു. അവർ പടിഞ്ഞാറേ ഗോപുരത്തിലൂടെ അകത്ത് കടന്ന് കലിശിലയെ വന്ദിച്ച് പ്രദക്ഷിണമായി വന്ന് ശ്രീകൃഷ്ണനെ തൊഴുതു തുടർന്ന് വടക്കേ നടയിലൂടെ പ്രദക്ഷിണം വച്ച് വടക്കുപടിഞ്ഞാറേ നാലമ്പലക്കെട്ടിലെത്തി ഋഷഭനെ തൊഴുതു. വടക്കേ നടയിലെ ഓവിന്റെ അരികിലൂടെ നാലമ്പലത്തിനകത്ത് കടന്നാണ് മണ്ഡപത്തിന് മുന്നിലെ വടക്കുംനാഥനെ തൊഴുക.

മണ്ഡപത്തിന്റെ തെക്കുഭാഗത്തുകൂടെ പടിഞ്ഞാറേ നാലമ്പലക്കെട്ടിൽ പോയി നന്ദിയെയും വാസുകീശായിയേയും നൃത്തനാഥനേയും തൊഴുതശേഷം വീണ്ടും മുന്നിലെത്തി വടക്കുംനാഥനെ തൊഴുതു. പാർവ്വതീദേവിയെ തൊഴാൻ കിഴക്കേ നടയിലേയ്ക്ക് ആണ് പോകേണ്ടത്. മുന്നിൽ നടന്ന ദേവ പൂജാരിയോട് എതൊക്കെയോ വഴിപാടുകളെ കുറിച്ചു പറഞ്ഞു. അത് കേട്ട് പൂജാരി അകത്തേ നടയിലേക്ക് പോയി. പത്തു പതിനഞ്ചു മിനിറ്റ് നേരത്തെ പൂജ കഴിഞ്ഞതും പൂജാരി ഒരു താലത്തിൽ കുങ്കുമവും കുറച്ച് പൂക്കളം ആയി വന്ന് ദേവയുടെ നേർക്ക് നീട്ടി. "ദേവിക്ക് ചാർത്തിയ കുങ്കുമം ആണ്.ഇത് ഭാര്യയുടെ നെറ്റിയിലും താലിയിലും ചാർത്തുക ശേഷം താലത്തിലെ പൂ മുടിയിൽ വച്ചു കൊടുക്കുക." തിരുമേനി ദേവയെ നോക്കി പറഞ്ഞു. ദേവ തൻ്റെ മോതിര വിരൽ കൊണ്ട് കുങ്കുമം എടുത്ത് നല്ല കട്ടിയിൽ രേവതിയുടെ നെറുകയിൽ തൊട്ടു കൊടുത്തു. ശേഷം പൂവെടുത്ത് അവളുടെ മുടിയിൽ വച്ചു. ശേഷം തിരുമേനി താലം ശിവക്ക് നേരെ നീട്ടി. ശിവ വേണോ വേണ്ടയോ എന്ന രീതിയിൽ ഒരു നുള്ള് കുങ്കുമം എടുത്ത് അവളുടെ നെറുകയിൽ തൊട്ട് പൂവും വെച്ചു കൊടുത്തു.... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story