പാർവതി ശിവദേവം: ഭാഗം 62

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

ദേവ തൻ്റെ മോതിര വിരൽ കൊണ്ട് കുങ്കുമം എടുത്ത് നല്ല കട്ടിയിൽ രേവതിയുടെ നെറുകയിൽ തൊട്ടു കൊടുത്തു. ശേഷം പൂവെടുത്ത് അവളുടെ മുടിയിൽ വച്ചു. ശേഷം തിരുമേനി താലം ശിവക്ക് നേരെ നീട്ടി. ശിവ വേണോ വേണ്ടയോ എന്ന രീതിയിൽ ഒരു നുള്ള് കുങ്കുമം എടുത്ത് അവളുടെ നെറുകയിൽ തൊട്ട് പൂവും വെച്ചു കൊടുത്തു. ദേവുവിനും പാർവണക്കും ഇല ചീന്തിലുള്ള പ്രസാദം കൊടുത്തതിനു ശേഷം തിരുമേനി അകത്തേക്ക് തന്നെ പോയി. '' ഇവരൊക്കെ എന്താ ഇങ്ങനെ ഒരാള് ഉള്ള കുങ്കുമം മൊത്തം നെറ്റിയിൽ വാരി പൊത്തിയിട്ടുണ്ട്. വേറെ ഒരാളാണെങ്കിൽ കുങ്കുമം വല്ല പൈസ കൊടുത്ത് വാങ്ങിയ പോലെ പിശുക്കിയാണ് തൊട്ടിരിക്കുന്നത് " പാർവണ ശിവയേയും ദേവയേയും നോക്കി കൊണ്ട് പറഞ്ഞു. "ഇതെന്താ ശിവാ നീ ഇങ്ങനെ. ദേ.. ഇല ചീന്തിൽ കുങ്കുമം ഉണ്ട്. അത് തുമ്പിക്ക് തൊട്ടു കൊടുക്ക്." ദേവ കൈയ്യിലെ പ്രസാദം നീട്ടികൊണ്ട് പറഞ്ഞു.

"അതൊക്കെ മതി. ഇതൊക്കെ തൊട്ടിട്ട് ആരെ കാണിക്കാനാ" ശിവ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു. "ഓഹ്... എനിക്ക് അല്ലേങ്കിലും വേണ്ട. എനിക്ക് ഈ താലിയിലും കുങ്കുമത്തിലും ഒന്നും പണ്ടേ വിശ്വാസമില്ല." കിട്ടാത്ത മുന്തിരി പുളിക്കും എന്നാണല്ലോ. പിന്നെ പാർവണക്ക് തീരെ അസൂയ ഇല്ലാത്തതുകൊണ്ടും അവൾ മുഖം തിരിച്ച് പുഛത്തോടെ പറഞ്ഞു. "അങ്ങനെയൊന്നും പറയാൻ പാടില്ലാ തുമ്പി. ഓരോന്നിനും അതിൻ്റേതായ മഹത്വം ഉണ്ട്" രേവതി പറഞ്ഞു. "അതൊക്കെ വെറുതെയാണ്‌. ഒരു താലിയും കുറേ സിന്ദൂരവും തൊട്ടു നടന്നു വച്ച് ഇല്ലാത്ത സ്നേഹം ഉണ്ടാവുകയൊന്നും ഇല്ലല്ലോ " പാർവണ ശിവയെ നോക്കിയാണ് അത് പറഞ്ഞ്. " ഈ താലിയും, സിന്ദൂരവും, മിഞ്ചിയും എല്ലാം നമ്മുടെ ആചാരങ്ങളുടേയും പാരമ്പര്യത്തിൻ്റെ ഭാഗമാണെങ്കിലും അതിന് സയൻ്റിഫിക്കായി ഒരു വശം കൂടി ഉണ്ട്. " ദേവ മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു.

" അത് എന്താ " രേവതി ആകാംഷയോടെ ചോദിച്ചു. "മംഗൾസൂത്രം അഥവാ താലി ധരിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന്റെ വികാസത്തിന് സഹായിക്കുന്നു. പിന്നെ താലിയിൽ നമ്മൾ ഉപയോഗിക്കുന്നത് pure gold ആണ്. താലി ഹ്യദയത്തോട് ചേർന്നു കിടക്കുന്നതിനാൽ അത് കോസ്മിക് തരംഗങ്ങളെ ആഗിരണം ചെയ്യുകയും ഹൃദയത്തിൻ്റെ പ്രവർത്തനം നല്ല രീതിയിൽ ആക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ രക്തയോട്ടം ക്രമപ്പെടുത്തുകയും ധരിക്കുന്ന വ്യക്തിക്ക് പോസറ്റീവ് എനർജി നിലനിർത്തുകയും ചെയ്യുന്നുണ്ട്. " അപ്പോ കുങ്കുമമോ " രേവതി തന്നെയാണ് അത് ചോദിച്ചത്. " കുങ്കുമം നമ്മുടെ ആചാരത്തിൻ്റെ ഭാഗമാണ്. അത് ഭാര്യാഭർത്ത്യ ബന്ധത്തിൻ്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീ കുങ്കുമം ധരിക്കുന്നതിലൂടെ ദീർഘസുമംഗലിയായിരിക്കും എന്നാണ് വിശ്വാസം"ദേവ ഓരോന്ന് പറഞ്ഞ് മുന്നിൽ നടന്നു. അവൻ പറയുന്നത് കേട്ട് രേവതിയും പാർവണയും പിന്നാലേയും ആണ് നടന്നിരുന്നത്. " അപ്പോ മിഞ്ചിയോ ദേവേട്ടാ "

" അത് ഞാൻ പറഞ്ഞു തരാം ദേവൂ. ഇതൊക്കെ സിംപിൾ അല്ലേ. മിഞ്ചി ഒരു സിൽവർ കളറിൽ ആയിരിക്കും ഉണ്ടായിരിക്കുക. അതു കൊണ്ടത് കാലിൽ ഇട്ടാൽ നല്ല രസം ഉണ്ടാകും കാണാൻ. പിന്നെ കാലിൻ്റെ വിരലിൽ ഇടുന്നതിനാൽ വഴുക്കലുള്ള സ്ഥലങ്ങളിൽ ഗ്രിപ്പ് കിട്ടാൻ സഹായിക്കും" പാർവണ കാര്യമായി രേവതിയോട് പറഞ്ഞു. "മണ്ടത്തരം എഴുന്നള്ളിക്കാതെ വാ അടച്ച് നേരെ നോക്കി നടക്കടി " ശിവ ദേഷ്യത്തിൽ പറഞ്ഞു. "മണ്ടത്തരം പറയുന്നത് നിൻ്റെ മറ്റവളാടാ" പാർവണ പതിയെ ശിവ കേൾക്കാൻ പാകത്തിൽ പറഞ്ഞു. അവർക്കിടയിൽ അടുത്ത അടിക്കുള്ള ഒരു സ്കോപ്പ് കാണുന്നതു കൊണ്ട് രേവതി ദേവയോടോപ്പം മുന്നിൽ നടന്നു. അവർക്ക് പിന്നാലെ കുറച്ച് അകലം ഇട്ട് പാർവണയും ശിവയും. " ഇത് അമ്പലം ആയി പോയി. അല്ലെങ്കിൽ എൻ്റെ വായിൽ ഉള്ളത് നീ കേൾക്കുമായിരുന്നു." ശിവ പാർവണയെ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "പിന്നെ ഒന്നു പോടാ ചെറുക്കാ അവിടുന്ന്. വെറുതെ തല്ലുകൂടാൻ ഓരോന്ന് ഇങ്ങനെ പറഞ്ഞോളും'' "ഞാനാണോ വഴക്കിട്ടത് നീ അല്ലേ." ശിവ ചോദിച്ചു.

" അതേ നീ തന്നെയാണ് വഴക്കിട്ടത്. നീ എന്തിനാ ഞാൻ മണ്ടത്തരമാ പറയുന്നേ എന്ന് പറഞ്ഞത് " "പിന്നെ മണ്ടത്തം പറയുമ്പോൾ ഞാൻ എന്താ നിന്നെ വിളിക്കേണ്ടത് ബുദ്ധിമതി എന്നോ " "താൻ കുറേ നേരം ആയല്ലോ എന്നെ ഓരോന്ന് പറയുന്നു. എന്നാ നീ പറ എന്തിനാ മിഞ്ചി ഉപയോഗിക്കുന്നത് " പാർവണ അവനു മുന്നിൽ കൈ കെട്ടിനിന്നു കൊണ്ട് ചോദിച്ചു. "Toe rings are generally worn on the second toe. A certain nerve from the second toe connects the uterus and goes through the heart. Wearing toe rings is known to keep the uterus healthy by regulating constant blood flow to it which in turn normalizes the menstrual cycle." ' (മിഞ്ചി സാധാരണയായി കാലിലെ രണ്ടാമത്തെ വിരലിലാണ് ഇടുന്നത്. രണ്ടാമത്തെ കാൽവിരലിൽ നിന്നുള്ള ഒരു നാഡി ഗർഭപാത്രത്തെ ബന്ധിപ്പിച്ച് ഹൃദയത്തിലൂടെ കടന്നുപോകുന്നു. കാൽവിരലുകളുടെ വളയങ്ങൾ ധരിക്കുന്നത് ഗർഭാശയത്തിന്റെ ആരോഗ്യത്തെ നിലനിർത്തുന്നതിലൂടെ സ്ഥിരമായ രക്തയോട്ടം നിയന്ത്രിക്കുകയും അത് menstruation cycle സാധാരണമാക്കുകയും ചെയ്യുന്നു.) "ഇതൊക്കെ നിനക്ക് അറിയുമോ ശിവാ "ശിവ പറയുന്നത് കേട്ട് അവൾ അത്ഭുതത്തോടെ ചോദിച്ചു.

" ഇത് മാത്രമല്ല. മൂക്കുത്തി, പാദസരം, അരഞ്ഞാണം ,വള എന്നിവക്ക് എല്ലാം ഓരോ സയൻ്റിഫിക് വശങ്ങൾ ഉണ്ട്. " " ഈ മൂക്കുത്തിക്ക് എന്താ ഉള്ളത് '' പാർവണ തൻ്റെ മൂക്കുത്തിയിൽ കൈ വച്ചു കൊണ്ട് ചോദിച്ചു "The point of piercing in the nostril strengthens ovaries thereby bringing about positive changes in the sexuality of a woman and favorable conditions for child birth in her body. This is the reason why most customs insist on piercing nostrils and wearing nose pins when a girl is ready for marriage." (മൂക്കുത്തി അണ്ഡാശയത്തെ ശക്തിപ്പെടുത്തുന്നു, അതുവഴി ഒരു സ്ത്രീയുടെ ലൈംഗികതയിൽ നല്ല മാറ്റങ്ങളും അവളുടെ ശരീരത്തിൽ പ്രസവത്തിന് അനുകൂലമായ സാഹചര്യങ്ങളും കൊണ്ടുവരുന്നു. ഒരു പെൺകുട്ടി വിവാഹത്തിന് ഒരുങ്ങുമ്പോൾ മൂക്കു കുത്താനും മുക്കുത്തി ധരിക്കാനും മിക്ക ആചാരങ്ങളും നിർബന്ധിക്കുന്നതിൻ്റെ കാരണം ഇതാണ്.) " അപ്പോ അരഞ്ഞാണത്തിൻ്റെ significance എന്താ " അവൾ നഖം കടിച്ചു കൊണ്ട് നാണം അഭിനയിച്ച് ചോദിച്ചു. "Well, it helps in regulating the menstrual periods and provides relief from the menstrual cramps."

" പാദസരം " അവൾ ശിവക്കൊപ്പം നടന്ന് സംശയം ചോദിക്കുക തന്നെയാണ് . "Wearing anklets have the scientific significance as well and it is one the delicate jewellery to wear. The scientific reason behind wearing them is the energy isn't wasted and in fact re vibrated back to one's own body again. Hence wearing them is the best way to remain energetic and divine. " എന്നാ എനിക്കും വേണം ശിവാ പാദസരം. എനിക്കും കാലിൽ ഇടണം." പാർവണ ശിവയുടെ കൈയ്യിൽ തൂങ്ങി കൊണ്ട് പറഞ്ഞു. ''നിൻ്റെ കാലിൽ പാദസരം അല്ല ചങ്ങലയാണ് ഇടേണ്ടത്. എന്നിട്ട് ഒരു ഇരുട്ടു റൂമിൽ പൂട്ടി ഇടണം" അത് പറഞ്ഞത് തൻ്റെ കൈയ്യിൽ പിടിച്ചു പാർവണയുടെ കൈ തട്ടി മാറ്റി അവൻ വേഗത്തിൽ മുന്നോട്ട് നടന്നു. " ഇയാളുടെ അന്ത്യം മിക്കവാറും എൻ്റെ കൈ കൊണ്ടായിരിക്കും. പാർവണ പിറുപിറുത്തു കൊണ്ട് അവനു പിന്നാലെ നടന്നു. അമ്പലം ഒരു തവണ പ്രദിക്ഷണം ചെയ്ത് അവർ പുറത്തേക്ക് ഇറങ്ങി.തിരിച്ചു പോകുമ്പോഴും ശിവ തന്നെയാണ് കാർ ഓടിച്ചത്. കോ ഡ്രെയവർ സീറ്റിൽ പാർവണയും ബാക്ക് സീറ്റിൽ ദേവയും രേവതിയും ആണ് ഇരുന്നത്.

ദേവ തൻ്റെ കൈ രേവതിയുടെ കൈയ്യിൽ കോർത്തു പിടിച്ചാണ് ഇരിക്കുന്നത്. അവരുടെ ആ സ്നേഹം കണ്ട് പാർവണക്ക് ഒരുപാട് സന്തോഷം ആയിരുന്നു. " ഇന്നെന്തായാലും നീ ലീവ് അല്ലേ . നമ്മുക്ക് പുറത്തൊക്കെ ഒന്ന് പോയാലോ ശിവാ " ദേവ ചോദിച്ചു. " അതെ ദേവേട്ടാ. ഞാനും ഇത് പറയാനിരിക്കുകയായിരുന്നു. നമ്മുക്ക് ബീച്ചിൽ പോവാം " പാർവണ സന്തോഷത്തോടെ പറഞ്ഞു. " ഈ നട്ടപ്പാറ വെയിലത്ത് ബീച്ചിൽ പോകാൻ നിനക്കെന്താ വട്ടുണ്ടോ " ഓൺ ദ സ്പോട്ടിൽ ശിവ ചോദിച്ചു. " ഞാൻ ഇപ്പോൾ പോകുന്ന കാര്യം അല്ല വൈകുന്നേരം പോകുന്ന കാര്യം ആണ് പറഞ്ഞത് " പാർവണ മുഖം കോട്ടി കൊണ്ട് പറഞ്ഞു. ''ഞാൻ ഉണ്ടാകില്ല. നിങ്ങൾ പോയിട്ട് വാ.മാത്രമല്ല രാമച്ഛനെ ഫിസിയോ തൊറാപ്പി ചെയ്യാൻ ഇന്ന് ഡോക്ടർ വരും. അപ്പോൾ ഞാനവിടെ വേണം" "അതിനെന്താ ഡോക്ടർ ഉച്ചക്ക് മുൻപു വന്നു പോകുമല്ലോ. നമ്മുക്ക് വൈകുന്നേരം പോകാം."

ദേവ പറഞ്ഞു. ശിവ അത് കേട്ട് ഒന്നും മിണ്ടാതെ ഇരുന്നു. " ഇങ്ങനെ ആമ ഇഴയുന്ന പോലെ പോകാതെ ഒന്നു വേഗത്തിൽ ഓടിക്ക് ശിവാ . എനിക്ക് വിശക്കാൻ തുടങ്ങി "പാർവണ വയറിൽ കൈ വച്ചു കൊണ്ട് പറഞ്ഞു. '' ഇത് കാർ ആണ്. അല്ലാതെ വിമാനം ഒന്നും അല്ല സ്പീഡിൽ പോകാൻ .ഇതാണ് ഈ കാറിൻ്റെ മിക്സിമം സ്പീഡ്.ഇനി അതെല്ലങ്കിൽ ഞാൻ ഡ്രെയ് വിങ്ങ് സീറ്റിൽ നിന്നും ഇറങ്ങി തരാം. നീ ഓടിച്ചോ കാർ " ശിവയുടെ വായിൽ നിന്നും കേൾക്കേണ്ടത് കിട്ടിയപ്പോൾ പാർവണ ഒന്നും മിണ്ടാതെ സീറ്റിലേക്ക് ചാരി ഇരുന്നു. കാർ മുന്നോട്ട് പോയി കുറച്ചുദൂരം കഴിഞ്ഞതും ട്രാഫിക്കിൽ റെഡ് ലൈറ്റ് തെളിഞ്ഞു. അതുകണ്ടു ശിവ കാർ നിർത്തി. " അയ്യോ ഇതൊക്കെ കഴിഞ്ഞ് ഇനി എപ്പോ വീടെത്താനാ. അപ്പോഴേക്കും ഞാൻ വിശന്ന് ചാവും എന്ന് തോന്നുന്നു ."പാർവണ പിറുപിറുത്തു കൊണ്ട് പറഞ്ഞു.

അതേസമയം തന്നെ കാറിന്റെ തൊട്ട് പുറത്തായി ഒരു ബൈക്കിൽ ഒരു കപ്പിൾസ് വന്നു നിന്നു .പാർവണ അവരെ തന്നെ കണ്ണെടുക്കാതെ നോക്കിനിന്നു. "എന്തു രസമായിരിക്കും ഇങ്ങനെ പ്രേമിച്ചു നടക്കാൻ. ഇവിടെ ഒരു കാലമാടൻ ഉണ്ട് സ്നേഹിച്ചില്ലെങ്കിലും ഒന്ന് വഴക്ക് എങ്കിലും പറയാതെ ഇരുന്നൂടെ. ഏതു സമയവും മനുഷ്യനെ ദേഷ്യം പിടിപ്പിച്ചു കൊണ്ടിരിക്കും." അവൾ മനസിൽ പറഞ്ഞു. കുറച്ചു കഴിഞ്ഞതും ഗ്രീൻ ലൈറ്റ് തെളിഞ്ഞു . അതേസമയം ആ കപ്പിൾസിന്റെ ബൈക്ക് മുന്നോട്ട് പാഞ്ഞതും എതിരെ വന്ന ലോറിൽ തട്ടി ബൈക്കും ആ കപ്പിൾസും റോഡിലേക്ക് തെറിച്ചുവീണതും ഒരുമിച്ചായിരുന്നു. അത് കണ്ടതും ശിവ വേഗം കാറിൽ നിന്നും ഓടി ഇറങ്ങി .അവനു പിന്നാലെ ദേവയും പാർവണയും രേവതിയും പുറത്തേക്കിറങ്ങി. ആക്സിഡന്റ് നടന്ന സ്ഥലത്തേക്ക് നിന്ന് ശിവ ഫോണിൽ ആരെയോ വിളിച്ച് സംസാരിക്കുന്നുണ്ട്. ഒപ്പം ആക്സിഡന്റ് സംഭവിച്ച ആ കപ്പിൾസിനു ഫസ്റ്റേടും കൊടുക്കുന്നുണ്ട് . പാർവണ റോഡിലേക്കിറങ്ങി അവരുടെ അടുത്തെത്തിയതും രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് കണ്ടത്.

അത് കണ്ടതും അവൾക്ക് ആകെ തലകറങ്ങുന്നതുപോലെ തോന്നി . "എന്താ പാറു ..എന്താ പറ്റിയത് " അവളെ കണ്ടു ദേവ ചോദിച്ചു . "തല കറങ്ങുന്ന പോലെ" അത് പറഞ്ഞതും ദേവ അവളെയും കൊണ്ട് കാറിനടുത്തേക്ക് നടന്നു. ബാക്ക്. ഡോർ തുറന്ന് അവൻ അവളെ ബാക്ക് സീറ്റിലേക്ക് കിടത്തി. അപ്പോഴേക്കും അവിടെ ആകെ ബഹളമയം ആയിരുന്നു. ആംബുലൻസിന്റെയും വണ്ടികളുടെ ഹോണടിയും എല്ലാംകൂടി പാർവണക്ക് ആകെ അസ്വസ്ഥത അനുഭവപ്പെട്ടു. ആംബുലൻസ് വന്നതും അവരെ അതിനുള്ളിലേക്ക് കയറ്റി ശിവ കാറിനരികിലേക്ക് വന്നു . "നിങ്ങൾ വീട്ടിലേക്ക് പൊയ്ക്കോ .ഞാൻ ഹോസ്പിറ്റലിലേക്ക് പോവാ...." ശിവ കാറിന്റെ കീ ദേവയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് പറഞ്ഞു . "പാർവണ എവിടെ" ചുറ്റും പാർവ്വണയെ കാണാതായപ്പോൾ ശിവ ചോദിച്ചു . "പെട്ടെന്ന് ബ്ലഡ് കണ്ടതുകൊണ്ടാണ് എന്നു തോന്നുന്നു അവർക്ക് തലകറങ്ങി.

അതുകൊണ്ട് കാറിനകത്ത് ഉണ്ട് ."ബാക്ക് സീറ്റിലേക്ക് ചൂണ്ടിക്കൊണ്ട് ദേവ പറഞ്ഞു. ശിവ നേരെ അവളുടെ അരികിലേക്ക് ചെന്നു ഡോർ തുറന്ന് അവളെ നോക്കി .പാർവണ കണ്ണുകളടച്ച് കിടക്കുകയായിരുന്നു . "കുറച്ചു നേരം റസ്റ്റ് എടുത്താൽ മതി മാറിക്കോളും .ഞാൻ അവരുടെ ഒപ്പം പോവാ." ദേവയെ നോക്കി പറഞ്ഞു കൊണ്ട് അവൻ നേരെ ആംബുലൻസിലേക്ക് കയറി .പെട്ടെന്ന് തന്നെ ആംബുലൻസ് മുന്നോട്ടെടുത്തു . കുറച്ചു നേരം കൊണ്ട് തന്നെ അവിടെ വണ്ടികൾ കൊണ്ട് ആകെ നിറഞ്ഞിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ദേവ കാർ മുന്നോട്ട് എടുത്തത്. വീട്ടിലെത്തിയതും പാർവണ നേരെ മുറിയിൽ പോയി കിടന്നു. വിശപ്പ് എല്ലാം കെട്ടതുപോലെ അവൾക്ക് തോന്നി. കണ്ണടയ്ക്കുമ്പോൾ ചോരയിൽ കുളിച്ച ആ പയ്യന്റെ മുഖം മാത്രം മനസിലേക്ക് വരുന്നു.അവൾ കുറച്ചുനേരം ബെഡിൽ തന്നെ കിടന്നു . 'പാർവണ ........പാർവണാ....." ശിവ അവളെ തട്ടി വിളിച്ചപ്പോൾ പാർവണ പതിയെ കണ്ണു തുറന്നു . "നീ എപ്പോഴാ വന്നത് ശിവ "അവൾ പെട്ടെന്ന് ബെഡിൽ നിന്നും ചാടി എഴുന്നേറ്റു കൊണ്ട് ചോദിച്ചു.

" ഞാൻ ഇപ്പോ എത്തിയതേയുള്ളൂ .നിനക്ക് കുറവില്ലേ "ശിവ അവളുടെ അരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു . "ആഹ്.. കുറവുണ്ട്." " നീ ഫുഡ് കഴിച്ചോ " 'ഇല്ല ..കഴിക്കാൻ തോന്നിയില്ല " "എന്നാ വാ. ഞാനും കഴിച്ചിട്ടില്ല ഒപ്പം കഴിക്കാം "അത് പറഞ്ഞ് ശിവ താഴേക്ക് പോയി .അവനു പിന്നാലെ പാർവണയും നടന്നു. ഡൈനിങ് ടേബിളിൽ ദേവയും അമ്മയും രേവതിയും അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു . ശിവ കൂടി വന്നതും അമ്മ എല്ലാവർക്കുമുള്ള ഭക്ഷണം വിളമ്പി. "എന്നാലും ശിവ അമ്പലത്തിൽ കയറി എന്നു പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല .എല്ലാം പാർവണ മോൾ വന്നപ്പോൾ ഉള്ള മാറ്റമാണ് ."അമ്മ ശിവയെ നോക്കി പറഞ്ഞു. പക്ഷേ പാർവണ എങ്ങനെയാണ് ശിവയെ അമ്പലത്തിന്റെ ഉളിലേക്ക് കയറ്റിയത് എന്നുള്ളത് sivakkum ദേവക്കും രേവതിയ്ക്കും മാത്രമല്ലേ അറിയുകയുള്ളൂ .  ഭക്ഷണമെല്ലാം കഴിച്ചു കഴിഞ്ഞ് എല്ലാവരും കൂടി ഹാളിൽ ഇരിക്കുകയാണ് . "ഇപ്പോഴാണ് ഞാൻ ഓർത്തത് കാറിൽ നിന്നും ഒരു സാധനം എടുക്കാൻ മറന്നു." അത് പറഞ്ഞു ശിവ പുറത്തേക്ക് പോയി.

" ദേവാ നീ കൂടി ഒന്ന് വാ "അത് പറഞ്ഞ് ദേവയേയും വിളിച്ചാണ് ശിവ പുറത്തേക്ക് പോയത് . കുറച്ചു കഴിഞ്ഞതും കയ്യിൽ കുറെ ബുക്കുകളും ആയി കയറിവരുന്ന ശിവയെയും ദേവയേയും കണ്ടു അവർ ഞെട്ടി . "ഇതെന്താ ഇവിടെ വല്ല ലൈബ്രറിയും തുടങ്ങാനുള്ള പ്ലാനുണ്ടോ" ബുക്കുകൾ കണ്ട് രേവതി ചോദിച്ചു . "ഇതൊക്കെ ഇവൾക്ക് വേണ്ടി വാങ്ങിയതാണ്" ശിവ ബുക്കുകൾ എല്ലാം പാർവണയുടെ മുന്നിൽ വെച്ചുകൊണ്ട് പറഞ്ഞു . "എനിക്ക് വേണ്ടിയോ. എനിക്കെന്തിനാ ഇത്രയും ബുക്കുകളൊക്കെ "അവൾ സംശയത്തോടെ ചോദിച്ചു . "നിനക്ക് എക്സാം ആയില്ലേ . അതിന് പഠിക്കണ്ടേ" ശിവ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു. " എനിക്ക് ആകെ ഒരു എക്സാമേ ഉള്ളൂ. അതിന് ഒരു ബുക്ക് പോരേ .പിന്നെ എന്തിനാ ഇത്രയും ബുക്ക് " "ഇതു കുറച്ച് ജനറൽനോളജ് ഒക്കെയുള്ള ബുക്കുകളാണ് ഇതൊക്കെ വെറുതെയിരിക്കുമ്പോൾ ഒന്ന് വായിക്ക്. അങ്ങനെയെങ്കിലും കുറച്ച് ബുദ്ധി വെക്കട്ടെ. നിന്റെ മണ്ടത്തരം കൊണ്ട് എനിക്കിപ്പോ പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്

"ശിവ അത് പറഞ്ഞതും അവിടെ ഒരു കൂട്ടച്ചിരി ഉയർന്നു. അതു കണ്ട് പാർവ്വണ ശിവയെ കണ്ണുരുട്ടി ഒന്ന് നോക്കി. "ഇനി എക്സാം കഴിയുന്നവരെ നീ ഇവിടെ ദേവൂന്റെ ഒപ്പം നിന്നാൽ മതി. അവിടെ ഒറ്റയ്ക്കാവുമ്പോൾ നീയൊന്നും പഠിക്കില്ല " ശിവ പാർവണയേയും രേവതിയെയും നോക്കിക്കൊണ്ട് പറഞ്ഞു . "അതൊന്നും വേണ്ട .ഞാൻ നിന്റെ കൂടെ വരും. ഞാൻ അവിടെ ഇരുന്ന് പഠിച്ചോള്ളാം " "ആ കാര്യത്തിൽ എനിക്ക് ഒട്ടും നിന്നെ വിശ്വാസമില്ല തുമ്പി. നിന്നെ നന്നായി എനിക്കറിയാം അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ നീ എക്സാം കഴിയുന്നതുവരെ ഇവിടെ നിൽക്കുന്നതാണ് നല്ലത് "ശിവയെ പിന്താങ്ങിക്കൊണ്ട് രേവതിയും പറഞ്ഞു . "എന്നാ ശിവയോട് പോവാതെ ഇവിടെത്തന്നെ നിൽക്കാൻ പറ. എന്നാൽ ഞാനും ഇവിടെ നിൽക്കാം "പാർവണ ചെറിയ കുട്ടികളെ പോലെ പറഞ്ഞു . "അതൊന്നും പറ്റില്ല. ഞാൻ നാളെ രാവിലെ തന്നെ തിരിച്ചു പോകും. നീ ഇവിടെ നിൽക്കും " "നോക്ക് ദേവേട്ടാ ...ഇവൻ എന്താ ഇങ്ങനെ " പാർവണ ശിവയെ നോക്കി പറഞ്ഞു . "എന്നാ ഒരു കാര്യം ചെയ്യാം ...പാറു ഇവന്റെയൊപ്പം പൊയ്ക്കോട്ടെ .

അവൾ അവിടെ ഇരുന്ന് നല്ല കുട്ടിയായി പഠിക്കും. അല്ലേ പാറു " "അതെ ഞാൻ പഠിക്കാം " "പിന്നെ അവിടെ ശിവ ഉണ്ടല്ലോ അവൻ നിന്നെ പഠിച്ചോളും" "അതൊന്നും വേണ്ട ഞാൻ ഒറ്റയ്ക്ക് പഠിച്ചോണ്ട് "ദേവ അത് പറഞ്ഞതും പാർവണ പെട്ടെന്ന് പറഞ്ഞു. "എന്നിട്ട് എന്നെ പഠിപ്പിക്കുന്ന പേര് പറഞ്ഞിട്ട് വേണം അയാൾക്ക് അതിന്റെ പേരിലും ഇനി വഴക്കു പറയാൻ. ആ പൂതി അങ്ങ് മനസ്സിൽ വെച്ചാൽ മതി .എനിക്കറിയാം പഠിക്കാൻ" പാർവണ മനസ്സിൽ വിചാരിച്ചു . " ദേവേട്ടാ.. നമ്മൾ എപ്പോഴാ ബീച്ചിലേക്ക് പോകുന്നേ "വിഷയം മാറ്റാൻ എന്നവണ്ണം പാർവണ ചോദിച്ചു . "അത് വെയിൽ ഒക്കെ പോയിട്ട് ഒരു അഞ്ചു മണിയാവുമ്പോൾ നമുക്ക് ഇറങ്ങാം " "ബീച്ചിലേക്ക് പോകുന്നത് തീരുമാനിക്കാൻ വരട്ടെ .ആദ്യം നീ രണ്ടക്ഷരം ഇരുന്നു പഠിക്കാൻ നോക്ക് .എന്നിട്ട് നമുക്ക് തീരുമാനിക്കാം ബീച്ചിലേക്ക് പോവണോ വേണ്ടയോ എന്നുള്ളത് "രേവതി പാർവണയെ നോക്കി പറഞ്ഞു.

അതുകേട്ടതും പാർവണ രേവതിയെ കണ്ണുരുട്ടി കൊണ്ട് നോക്കിയിരുന്നു. " ദേവു പറഞ്ഞത് ശരിയാണ് .നീ ആദ്യം പോയിരുന്നു പഠിച്ചു തുടങ്ങ് പാറു. അടുത്ത ആഴ്ച എക്സാം അല്ലേ . അതുകൊണ്ട് വെറുതെ സമയം കളയണ്ട." ദേവ പറഞ്ഞു. " ഇപ്പോ ഉച്ചസമയം ആയില്ലേ . ഇപ്പൊ പഠിച്ചാ എനിക്ക് ഉറക്കം വരും .ഞാൻ രാത്രി പഠിക്കാം " പാർവണ പറഞ്ഞു. " അതൊന്നും പറ്റില്ല. നീ പഠിച്ചാൽ മാത്രമേ ഇന്ന് ബീച്ചിൽ പോകു."അതു പറഞ്ഞത് ശിവ ആയിരുന്നു. ശിവയോട് തർക്കിച്ചു നിൽക്കാൻ വയ്യാത്തതു കൊണ്ടും ,ബീച്ചിൽ പോകണം എന്നുള്ളതുകൊണ്ടും പാർവണ ഒന്നും മിണ്ടാതെ ശിവ കൊണ്ടു വന്നു വെച്ച പുസ്തകങ്ങളിൽ നിന്നും തനിക്ക് ആവശ്യമുള്ള ബുക്ക് മാത്രം എടുത്തു മുകളിലേക്ക് നടന്നു. സ്റ്റെയർ പകുതിയോളം കയറിപ്പോയ പാർവണ അതേ പോലെ തിരികെ വന്നു. " എനിക്ക് ഈ ബുക്ക് ഒന്നും വേണ്ട .ഇതൊക്കെ വേറെ ആർക്കെങ്കിലും കൊടുത്തോ "ശിവ കൊണ്ടു വന്ന മറ്റു ബുക്കുകളിലേക്ക് ചൂണ്ടി അവൾ പുച്ഛത്തോടെ പറഞ്ഞു മുകളിലേക്ക് കയറിപ്പോയി . " ഇത് എന്തിനാടാ ഇത്രയും ബുക്കുകൾ വെറുതെ വാങ്ങിയേ " ദേവ ചോദിച്ചു.

" ഇത് അവൾക്ക് വേണ്ടി വാങ്ങിയതല്ല .എനിക്ക് റീഡ് ചെയ്യാനായി വാങ്ങിച്ചതാണ്. ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി വെറുതെ അങ്ങനെ പറഞ്ഞതാണ്''  മുറിയിലെത്തിയ പാർവണ കുറച്ചുനേരം ഒക്കെ പഠിക്കാൻ നോക്കിയെങ്കിലും ടച്ച് വിട്ടു പോയ കാരണം ആണോ എന്തോ ഒന്നും തലയിൽ കയറുന്നില്ല. സമയമാണെങ്കിൽ പോകുന്നുമില്ല . അവൾ താടിക്ക് കൈയ്യും കൊടുത്തു സ്റ്റഡി ടേബിൾ ഇരുന്നു. 10 മിനിറ്റ് കഴിഞ്ഞതും ബുക്കുകളും ആയി ശിവ മുകളിലേക്ക് വന്നു .അത് കണ്ടതും പാർവണ പഠിക്കുന്ന പോലെ കാണിക്കാൻ തുടങ്ങി. "നോക്കട്ടെ എത്ര ടോപ്പിക്ക് പഠിച്ചു കഴിഞ്ഞു " ശിവ അവളുടെ ബുക്കിൽ നോക്കിക്കൊണ്ട് ചോദിച്ചു. " ഞാൻ താഴെ നിന്നും ഇവിടേക്ക് വന്നിട്ട് 10 മിനിറ്റ് ആയിട്ടെ ഉള്ളൂ. അപ്പോഴേക്കും എന്താ പഠിച്ചു കഴിയുക ." " 10 മിനിട്ട് കഴിഞ്ഞില്ലേ എന്നിട്ട് ഒന്നും കഴിഞ്ഞില്ലേ." ശിവ സംശയത്തോടെ ചോദിച്ചു .

" ഞാൻ യന്തിരൻ ഒന്നുമല്ല ഒറ്റയടിക്ക് എല്ലാം കൂടി ഒരുമിച്ച് ഇരുന്നു പഠിക്കാൻ ." "ശരി... ശരി.. . എന്നെ പറ്റിക്കാൻ ആണ് നിന്റെ പരിപാടി എങ്കിൽ അത് നടക്കില്ല. രണ്ടു മണിക്കൂർ ടൈം തരാം അതിനുള്ളിൽ മാക്സിമം ടോപ്പിക്ക് കവർ ചെയ്തു കഴിഞ്ഞിരിക്കണം. ഞാൻ വന്നു ചെക്ക് ചെയ്യും. നീ ആൻസർ പറഞ്ഞിട്ട് മാത്രമേ നമ്മൾ ബീച്ചിലേക്ക് പോവുകയുള്ളൂ" അതു പറഞ്ഞു ശിവ താഴേക്ക് പോയി . " ഈ കാലനെ കൊണ്ട് ഞാൻ തോറ്റല്ലോ മഹാദേവ. എനിക്കാണെങ്കിൽ ഇതൊന്നും പഠിക്കാനും വയ്യ "പാർവണ ബുക്ക് എടുത്ത് ബെഡിലേക്ക് ഇട്ടു. ഇരുന്നു ഒന്ന് ആലോചിച്ചതും തലയിലൊരു കുണിറ്റ് ബുദ്ധി തെളിഞ്ഞു. "മിസ്റ്റർ ഭർത്തു. എന്നോടാണോ നിന്റെ കളി. രണ്ടുമണിക്കൂർ കഴിഞ്ഞ് നീ ഇങ്ങോട്ട് വാ ചോദ്യം ചോദിക്കാൻ ...ഞാൻ ആൻസർ പറഞ്ഞു തരാം ട്ടോ" അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് ബെഡിലേക്ക് ഇരുന്നു. കുറെ നേരം കിടന്നു എങ്കിലും ഉറക്കം ഒന്നും വരുന്നില്ല. സമയമാണെങ്കിൽ പതിയെ പോകുന്ന പോലെ അവൾക്ക് തോന്നി . " എന്താ ഈ സമയം പോവാത്തത് . ഇത്രയും നേരമായിട്ടും ഒരു മണിക്കൂറേ ആയിട്ടുള്ളൂ.

ഇനി ഒരു മണിക്കൂർ കൂടി ഉണ്ട് . ഇപ്പോ എന്താ ചെയ്യാ "അവൾ സ്റ്റഡി ടേബിളിൽ ഇരുന്ന് താടിക്ക് കയ്യും കൊടുത്ത് ആലോചിച്ചു . "എന്തായാലും വെറുതെ ഇരിക്കുകയല്ലേ ഒന്ന് ഫോൺ നോക്കി കളയാം "അതു പറഞ്ഞ് അവൾ ഫോൺ എടുത്തു . "എന്താ ഇപ്പോ നോക്കുക .പ്രണവിന്റെ പുതിയ ഒരു സോങ്ങ് ഇറങ്ങിയിട്ടില്ലേ. ഹൃദയം മൂവിയില്ലേ. എന്തായാലും അതു നോക്കാം " അതു പറഞ്ഞ് അവൾ യൂട്യൂബിൽ സെർച്ച് ചെയ്തു പാട്ട് എടുത്തു. 🎶നിന്നെ ഞാൻ .. കണ്ടെന്നേ .. മേഘം പൂക്കൾ പെയ്യുന്നെ .. ഒന്നാവാൻ ഞാനെന്നെ .. നെഞ്ചിൽ തീർത്തൊരെൻ .. പ്രണയ പ്രപഞ്ചമിതാ .. ദർശനാ...... സർവം സന നിൻ സൗരഭ്യം ദർശനാ ...... എൻ ജീവൻ സായൂജ്യം ദർശനാ ....... സ്നേഹാമൃതം എന്നിലേകൂ , ദർശനാ ...... നല്ല അടിപൊളി സോങ്ങ് ആണല്ലോ . അവൾ ഒന്നുകൂടി ആ പാട്ട് റിപീറ്റ് ചെയ്തു വച്ചു . കുറച്ചു നേരം ഫോണിൽ കളിച്ചതും പെട്ടെന്ന് സമയം പോലെ പോയ പോലെ അവൾക്ക് തോന്നി. ശിവ താഴെ നിന്നും മുകളിലേക്ക് വരുന്ന ശബ്ദം കേട്ടതും ബെഡിലേക്ക് ഇട്ട ബുക്ക് എടുത്തു കൊണ്ടുവന്നു സ്റ്റഡി ടേബിൾ വെച്ചു. ശേഷം ബുക്ക് നിവർത്തി ബുക്കിനു മുകളിൽ തലവെച്ചു.

ഒരു പേനയെടുത്ത് കയ്യിലും പിടിച്ച് കണ്ണടച്ച് അവിടെ കിടന്നു. പുറമേ നിന്നും വന്നാൽ ഇപ്പോൾ ഞാൻ പഠിച്ച ക്ഷീണിച്ച കിടക്കുന്ന പോലെ തോന്നും . അപ്പൊ ശിവ എന്നെ വന്നു നോക്കുന്നു ,അവൻ നോക്കുമ്പോൾ ഞാൻ പഠിച്ച് ക്ഷീണിച്ച് ഉറങ്ങികിടക്കുന്ന പോലെ തോന്നുന്നു, എന്നെ കണ്ട് പാവം തോന്നിയിട്ട് അവൻ ഒന്നും മിണ്ടാതെ തിരികെ പോകുന്നു. ഇതുപോലുള്ള ഐഡിയ നിനക്ക് മാത്രമേ കിട്ടൂ തുമ്പി." അവൾ മനസ്സിൽ വിചാരിച്ചു കൊണ്ട് കണ്ണടച്ച് കിടന്നു. അവൾ പ്ലാൻ ചെയ്ത പോലെ ശിവ വന്നു അവളെ നോക്കി തിരികെപ്പോയി .ശിവ റൂമിൽ നിന്നും പുറത്തേക്ക് പോയി എന്ന് മനസ്സിലായതും അവൾ കണ്ണുതുറന്ന് എഴുന്നേറ്റിരുന്നു . "സമാധാനം... ഇനി ബീച്ചിലേക്ക് പോകുന്ന സമയത്ത് താഴേക്ക് പോയാൽ മതി .അതാ നല്ലത് "അവൾ മനസ്സിൽ വിചാരിച്ചു കൊണ്ട് ചെയറിൽ നിന്നും എഴുന്നേൽക്കാൻ നിന്നതും മുറിയിലേക്ക് ആരോ വരുന്ന ശബ്ദം കേട്ടു. അവൾ വേഗം കുറച്ച് മുൻപ് ചെയ്തതുപോലെ ബുക്കിന്റെ മുകളിൽ തലവെച്ച് കയ്യിൽ ഒരു പേന പിടിച്ച് കണ്ണടച്ച് കിടന്നു .

റൂമിലേക്ക് ആരോ വന്നു കയറി എന്ന് മനസ്സിലായതും അവൾ ഒന്നുമറിയാത്ത പോലെ ഉറങ്ങുന്ന പോലെ കിടന്നു . കുറച്ചു നേരം കഴിഞ്ഞിട്ടും ഒരു ശബ്ദവും കേൾക്കുന്നില്ല എന്ന് കണ്ടതും അവൾ പതിയെ കണ്ണു തുറന്നു നോക്കി. അപ്പോൾ അതാ തന്റെ മുൻപിൽ കൈ കെട്ടി തന്നെ നോക്കി നിൽക്കുന്ന ദേവയും രേവതിയും. അവരുടെ തൊട്ട് പുറത്തായി ചുമരും ചാരി ശിവയും നിൽക്കുന്നുണ്ട്. അവരെ മൂന്നുപേരെയും കണ്ടതും അവളുടെ മനസിൽ എന്തോ ഒരു അപായ മണി മുഴങ്ങി. അവൾ പതിയെ കണ്ണുതുറന്ന് ഉറങ്ങി എഴുന്നേൽക്കുന്ന പോലെ കാണിച്ചു . "നിങ്ങൾ എപ്പൊ വന്നു. ഞാൻ അറിഞ്ഞില്ലല്ലോ . പഠിച്ച് പഠിച്ച് എപ്പോഴോ ഞാൻ അറിയാതെ ഉറങ്ങിപ്പോയി ." ഓവർ എക്സ്പ്രഷൻ ഇട്ടുകൊണ്ട് പാർവണ അത് പറഞ്ഞതും അവർ മൂന്നുപേരും ഒന്നും മിണ്ടാതെ അവളെ തന്നെ നിൽക്കുകയായിരുന്നു . "നിങ്ങൾ എന്താ ഒന്നും മിണ്ടാതെ. എന്താ എന്നെ ഇങ്ങനെ നോക്കുന്നെ" അവരുടെ നോട്ടം കണ്ടു പാർവണ ചോദിച്ചു . "അപ്പൊ ഇത്രയും നേരം പഠിച്ചു പഠിച്ചു ക്ഷീണിച്ച് നീ ഉറങ്ങിയതാണ് അല്ലേ" ശിവ അവളെ നോക്കി ചോദിച്ചു.പാർവണയാണെങ്കിൽ അതേ എന്ന രീതിയിൽ തലയാട്ടുകയും ചെയ്തു. " നിന്റെ ഐഡിയ ഒക്കെ കൊള്ളാം .

പക്ഷേ ചെറുതായി ഒന്ന് ചീറ്റിപ്പോയി ."രേവതി അവളെ നോക്കി പറഞ്ഞതും പാർവണ ഒന്നും മനസ്സിലാവാതെ അവർ മൂന്നു പേരെയും മാറി മാറി നോക്കി. "തല തിരിച്ചു വെച്ച് ബുക്ക് നോക്കി നീ എങ്ങനെയാ ഇത്രനേരം പഠിച്ചത് " ശിവ അവളെ നോക്കി ചോദിച്ചപ്പോഴാണ് തന്റെ മുൻപിൽ തിരിച്ചു വച്ചിരിക്കുന്ന ബുക്ക് അവൾ കണ്ടത്. " അയ്യോ അബദ്ധം പറ്റിയല്ലോ മഹാദേവ. ശിവ വന്നപ്പോൾ പെട്ടെന്ന് തിരക്കിൽ ബുക്ക് ടേബിളിനു മുകളിൽ എടുത്തു വച്ചതാണ് പക്ഷേ തല തിരിച്ചു വെച്ച കാര്യം ഞാനറിഞ്ഞില്ല."അവൾ സ്വയം പറഞ്ഞു. "സോറി പാറു... കുറച്ചു മുൻപ് ഞാൻ പറഞ്ഞ കാര്യം ഇങ്ങ് തിരിച്ചെടുക്കുകയാ. എക്സാം കഴിയുന്നവരെ നീ ഇവിടെ നിന്നാ മതി . നിനക്ക് ഇത്രയും കുരുട്ടു ബുദ്ധി ഉള്ള കാര്യം ഞാനറിഞ്ഞില്ല. ഇങ്ങനെ പോയാൽ ഈ എക്സാമിനും നീ പൊട്ടുമെന്ന് 100% ഉറപ്പാണ്. അതുകൊണ്ട് ഏട്ടന്റെ കുട്ടി ഇവിടെ ഇരുന്ന് പഠിച്ചോ ട്ടോ " ദേവ അവളുടെ തലയിൽ തലോടിക്കൊണ്ട് കളിയാക്കി പറഞ്ഞു. "അയ്യോ സോറി ഇനി ഞാൻ ഇങ്ങനെ ഒരിക്കലും ചെയ്യില്ല. പ്രോമിസ് . ഇനിമുതൽ ഞാൻ പഠിക്കാം.ശരിക്കും പഠിക്കാം" പാർവണ അവർ മൂന്നു പേരെ നോക്കി പറഞ്ഞെങ്കിലും അവർ ഒരു ദാക്ഷിണ്യവുമില്ലാതെ മുറിയിൽനിന്നും ഇറങ്ങിപ്പോയി ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story