പാർവതി ശിവദേവം: ഭാഗം 65

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

കാറിനരികിൽ നിൽകുന്ന ശിവയുടെ അരികിലേക്ക് ആണ് പാർവണ പോകുന്നത് എന്ന് മനസ്സിലായ അഖിലയുടെ മുഖം ചെറുതായി ഒന്ന് മങ്ങിയിരുന്നു . "എങ്ങനെയുണ്ടായിരുന്നു എക്സാം ഈസി ആയിരുന്നില്ലേ "അവളെ കണ്ടതും ശിവ ചോദിച്ചു. " അതെ ശിവ... നീ രാവിലെ പറഞ്ഞു തന്ന 2 topic ഉണ്ടായിരുന്നു questionsil."പാർവണ സന്തോഷത്തോടെ പറഞ്ഞു . "ഇതെന്റെ ക്ലാസ്മേറ്റ്സ് ആണ് .ഇത് അനാമിക .ഇത് അഖില .ഇതെന്റെ ഹസ്ബന്റ് ശിവരാഗ് " പാർവണ അവരെ പരസ്പരം പരിചയപ്പെടുത്തി. "ഇയാൾ എന്താ ചെയ്യുന്നത് .കാർ ഒക്കെ ഉണ്ടല്ലോ .ലോൺ എടുത്തതാണോ. നിങ്ങളുടെ ഒരു മാസത്തെ സാലറി വീട്ടുചെലവും ലോണും ഒക്കെ കൂടി എങ്ങനെ മാനേജ് ചെയ്യാൻ പറ്റുന്നു." " കാറിന് ലോൺ ഒന്നു ഇല്ല .റെഡി കാഷ് കൊടുത്ത് വാങ്ങിയതാണ് " ശിവ പുഞ്ചിരിയോടെ പറഞ്ഞു . ''ഇയാൾക്ക് എന്താ ജോബ് " അഖില ശിവയെ നോക്കി ചോദിച്ചു. "ഞാൻ ഡോക്ടർ ആണ് . " അത് കേട്ട് അനാമികയും അഖിലയും ഒരേപോലെ ഞെട്ടിയിരുന്നു . " ഡോക്ടറോ " അഖില വിശ്വസിക്കാനാവാതെ ചോദിച്ചു . "അതെ ഡോക്ടറാണ് .കാർഡിയോളജിസ്റ്റ് "

"എടീ നീ അവളുടെ മുഖം ഒന്ന് നോക്കിക്കെ. ഇപ്പോ വീർത്തു പൊട്ടി പോകും. പിന്നെ നിൻ്റെ ഡോക്ടർ ചെക്കൻ നല്ല ചുള്ളനാണല്ലോ ടീ" അനാമിക പതിയെ പാർവണയുടെ കാതിൽ പറഞ്ഞു. " ഞാനറിഞ്ഞിരുന്നില്ല സോറി ". അഖില അബദ്ധം പറ്റിയ പോലെ പറഞ്ഞു . "നിങ്ങളുടെയൊക്കെ വീട് എവിടെയാണ് എങ്ങനെയാ തിരിച്ചു പോകുന്നത് " ശിവ അവരെ നോക്കി ചോദിച്ചു. " അനാമികയുടെ വീട് ഇവിടെ അടുത്താണ് പിന്നെ അഖില എറണാകുളത്താണ് താമസം. അവൾ കാറിൽ പോകും ." പാർവണ പറഞ്ഞു. ''അത്രയും ദൂരം ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുമോ. വീട്ടിലെത്തുമ്പോഴേക്കും വയ്യാതെ ആവുമല്ലോ. കൂടെ ഡ്രൈവിംഗ് അറിയാവുന്ന ആരെങ്കിലും കൂട്ടാമായിരുന്നില്ലേ " ശിവ ചോദിച്ചു . " എട്ടന് വരണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷേ ആൾക്ക് നിങ്ങളെ പോലെയല്ല കുറച്ചു ബിസിയാണ് അതാ ." കിട്ടിയത് ഒന്നും മതിയാവാത്തത് കൊണ്ട് അവൾ വീണ്ടും തുടങ്ങി.

"ഇയാളുടെ ഹസ്ബൻ്റ് എന്താ ചെയ്യുന്നത് " " എട്ടൻ എറണാകുളത്ത് ഡിസൈനിങ്ങ് കമ്പനിയുടെ എം.ഡിയാണ്.ജനനി ഡിസൈൻ സ്" " ജനനി designs എന്ന് പറയുമ്പോൾ അരുണിൻ്റെ വൈഫ് ആണോ ഇയാൾ " "അതെ. അരുണേട്ടനെ അറിയുമോ " "നന്നായി അറിയാം .അരുൺ ഒരു മൂന്നു കൊല്ലം മുൻപ് വരെ ഞങ്ങളുടെ കമ്പനിയിൽ ആയിരുന്നു വർക്ക് ചെയ്തിരുന്നത്. അതിനുശേഷമാണ് അവൻ സ്വന്തമായി ബിസിനസ് തുടങ്ങിയതും ജനനി ഡിസൈൻസ് സ്റ്റാർട്ട് ചെയ്തതും . " അരുണേട്ടൻ നിങ്ങളുടെ കമ്പനിയിലോ. അപ്പോൾ ശിവ സാർ,ദേവ സാറും ....." "അതെ അതിലെ ശിവ സാർ ആണ് ഞാൻ ." അതുകൂടെ കേട്ടതും അഖിലക്ക് ആകെ നാണംകെട്ടതു പോലെ ആയി. "എന്നാ ഞാൻ പോട്ടെ അത്രയും ദൂരം പോകാനുള്ളതാണല്ലോ. ബൈ..." അത് പറഞ്ഞ് അവൾ വേഗം അവിടെ നിന്നും പോയി. "കിട്ടേണ്ടത് കിട്ടിയപ്പോൾ പോകുന്ന പോക്ക് കണ്ടില്ലേ".അഖില പോകുന്നതു കണ്ട് അനാമിക ചിരിയോടെ പറഞ്ഞു . "എന്നാൽ നമുക്ക് ഇറങ്ങിയാലോ "ശിവ ചോദിച്ചു. "അനാമിക ഞങ്ങൾ ഇറങ്ങാ ട്ടോ .ഇനി എന്നെങ്കിലും കാണാം.

ഇടയ്ക്ക് വിളിക്ക്"പാർവണ യാത്രപറഞ്ഞു കാറിൽ കയറി. അവൾ കാറിൽ കയറിയതും ശിവ കാർ മുന്നോട്ട് എടുത്തിരുന്നു . കുറച്ചു പേരും മുന്നോട്ട് പോയിട്ടും പാർവണ മിണ്ടാതിരിക്കുക മാത്രമാണ് ചെയ്തത് . സാധാരണ എന്തെങ്കിലുമൊക്കെ സംസാരിക്കുന്ന അവളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു മൗനം ശിവയേയും എന്തോ അലോസരപ്പെടുത്തിയിരുന്നു . ശിവ പതിയെ കാർ ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി .അതുകണ്ടു പാർവണ അവനെ സംശയത്തോടെ എന്താ എന്നെ രീതിയിൽ നോക്കി . "തനിക്ക് എന്താ പറ്റിയത് ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് .ആകെ ഗ്ലൂമിയായിരിക്കുന്നു. എന്തെങ്കിലും പ്രശ്നമുണ്ടോ "ശിവ അവർക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു "ഒരു പ്രശ്നവുമില്ല ശിവ.ഞാൻ നിന്നെ വെറുതെ ഓരോന്ന് പറഞ്ഞ് ഇറിറ്റേറ്റ് ചെയ്യേണ്ട എന്ന് വിചാരിച്ചു. അതാ മിണ്ടാതിരുന്നത്. അല്ലാതെ ഒന്നും അല്ല ." "അതിന്റെ കാരണം തന്നെയാണ് ചോദിച്ചത്. പെട്ടെന്ന് ഇങ്ങനെ മാറുമ്പോൾ അതിന് എന്തെങ്കിലും കാരണം ഉണ്ടാവുമല്ലോ ." "പ്രത്യേകിച്ച് കാരണമൊന്നുമില്ല ശിവ " അവൾ സൗമ്യമായി പറഞ്ഞു .

"പറയെടോ എന്തെങ്കിലും സങ്കടം ഉണ്ടെങ്കിൽ അത് തുറന്നു പറഞ്ഞാലേ മറ്റുള്ളവർക്ക് അറിയുകയുള്ളൂ. ഒരുപക്ഷേ എന്നോട് തുറന്നു പറഞ്ഞാൽ തന്റെ സങ്കടം കുറച്ച് കുറഞ്ഞാലോ." ശിവ തന്റെ ഇടതു കൈ പാർവണയുടെ വലതു കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. " ഞാൻ നിനക്ക് ഒരു ശല്യം ആവുന്നുണ്ടോ ശിവ 'അത് ചോദിക്കുമ്പോൾ പാർവണയുടെ കണ്ണുകളും നിറഞ്ഞിരുന്നു. "No parvana. എന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാൻ." "എനിക്കെന്തോ അങ്ങനെ തോന്നി." " അങ്ങനെ വെറുതെ ഒന്നും തോന്നില്ലല്ലോ. സത്യം പറ പാർവണ .എന്താ നിനക്ക് പറ്റിയത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ .വീട്ടിൽ നിന്നും ആരെങ്കിലും വിളിച്ചോ ." ശിവ അവളെ നിർബന്ധിച്ചു കൊണ്ട് ചോദിച്ചു. "സത്യ തിരിച്ചുവന്നാൽ നീയെന്നെ ഉപേക്ഷിക്കുമോ" അത് കേട്ടതും ശിവ ഒന്ന് നെറ്റി ഉഴിഞ്ഞു . "ഈ ചോദ്യം ഇപ്പോൾ ചോദിക്കേണ്ട കാര്യം എന്താ"

"ഞാൻ ചോദിച്ചതിനു ഉത്തരം പറ ശിവ" അതുകേട്ടതും ശിവ കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.അവൻ പാർവണയുടെ അരികിലേക്ക് വന്ന് ഡോർ തുറന്ന് അവളോടും ഇറങ്ങാനായി പറഞ്ഞു. കുറച്ചുനേരം അവർ രണ്ടുപേർക്കുമിടയിൽ ഒരു മൗനം നിലനിന്നിരുന്നു. "അന്ന് നിന്റെ ഷെൽഫിൽ ഇരിക്കുന്ന ലാപ്ടോപ്പ് ഞാൻ എടുത്തിരുന്നില്ലേ. അതിൽ നീയും സത്യയും കൂടിയുള്ള ചില ഫോട്ടോസ് കണ്ടു. എനിക്കെന്തോ അത് കണ്ടപ്പോൾ മുതൽ മനസ്സിൽ ഒരു പേടി . ഒരു പക്ഷെ സത്യ തിരിച്ചു വന്നാൽ നിന്നെ വിട്ടു ഞാൻ പോകണ്ടി വരുമോ..." അവൾ വളരെ സങ്കടത്തോടെ പറഞ്ഞു. "എനിക്ക് നിന്നെ ഭാര്യയുടെ സ്ഥാനത്ത് കാണാൻ കഴിയില്ല എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. യു ആർ മൈ ഫ്രണ്ട്. അതുപോലെയാണ് ഞാൻ നിന്നെ കാണുന്നതും കെയർ ചെയ്യുന്നതും. അത് ഇന്നും എന്നും അങ്ങനെ തന്നെ ആയിരിക്കും. ഇത് ഞാൻ നിനക്ക് തരുന്ന പ്രോമിസ് ആണ് . ഒരു ഫ്രണ്ടിന്റെ സ്ഥാനത്ത് ഞാൻ നിന്റെ കൂടെ എന്നും ഉണ്ടാകും." അവളുടെ കയ്യിൽ തന്റെ കൈവെച്ചു കൊണ്ട് ശിവ പറഞ്ഞു. പാർവ്വണ ഒരു നിമിഷം അവനെ കണ്ണെടുക്കാതെ തന്നെ നോക്കി നിന്നു .

"ഫ്രണ്ട് ആയിട്ടാണെയെങ്കിലും എന്റെ കൂടെ ഉണ്ടാകുമല്ലോ. "അതുമതി എനിക്ക് .അവൾ മനസ്സിൽ പറഞ്ഞു "നമുക്ക് പോകാം "ശിവ ചോദിച്ചതും അവൾ തലയാട്ടി കൊണ്ട് കാറിലേക്ക് കയറി . പോകുന്ന വഴി ഒരു റസ്റ്റോറന്റിൽ കയറി ഫുഡ് അവർ കഴിച്ചു. തൃശ്ശൂർ ടൗണിൽ എത്തിയതും ശിവ തന്റെ കാർ ഒരു ജ്വല്ലറിക്ക് മുൻപിൽ നിർത്തി . "ഇറങ്ങ് "...ശിവ സീറ്റ് ബെൽറ്റ് അഴിച്ചു കൊണ്ട് പറഞ്ഞു. "എന്തിനാ ഇവിടേയ്ക്ക് വന്നത് ശിവ". അവൾ കാറിൽ നിന്നും ഇറങ്ങി കൊണ്ട് ചോദിച്ചു. " അതൊക്കെ പറയാം.ഇപോ താൻ എന്റെ കൂടെ വാ "ശിവ അത് പറഞ്ഞതും പാർവണയും അവന്റെ ഒപ്പം ജ്വല്ലറിയുടെ അകത്തേക്ക് കയറി . അവരെ കണ്ടതും സാരിയുടുത്ത് ഒരു പെൺകുട്ടി പുഞ്ചിരിയോടെ അവിടെയെത്തി . "വെൽക്കം സാർ. വെൽകം മാം" ആ പെൺകുട്ടി കൈകൾ കൂപ്പി കൊണ്ട് പറഞ്ഞു . "എന്താണ് സാർ വേണ്ടത് " " Anklet" "അതിൻ്റെ സെക്ഷൻ അവിടെയാണ് .നമുക്ക് അവിടേയ്ക്ക് പോകാം" അത് പറഞ്ഞു ആ പെൺകുട്ടി മുൻപിൽ നടന്നു .പാർവണയും ശിവയും അവൾക്ക് പിന്നാലെ നടന്നു. "ഏതു മോഡൽ ആണ് വേണ്ടത് .ഗോൾഡ് ആണോ സിൽവർ ആണോ .

"ആ പെൺകുട്ടി ചോദിച്ചു . "നിനക്ക് എതാണ് വേണ്ടത് "പാർവണയോടായി അവൻ ചോദിച്ചു. " എനിക്കാണോ ശിവ പാദസരം. എനിക്ക് ഇതൊന്നും വേണ്ട" "നീയല്ലേ അന്ന് അമ്പലത്തിൽ വച്ച് പറഞ്ഞത് നിനക്ക് പാദസരം വേണമെന്ന് ." "അത് ...അന്ന് ഞാൻ വെറുതെ പറഞ്ഞതാ . ഞാൻ അതൊക്കെ അപ്പോഴേ മറന്നു ." "എന്നാൽ ഞാൻ അത് മറന്നിട്ടില്ല .നീ ഇപ്പോ ഇത് പറ golden anklets ആണോ silver ആണോ വേണ്ടത്." " സിൽവർ മതി" അവൾ പറഞ്ഞു. "സ്വർണ്ണ പാദസരത്തിൽ നല്ല മോഡലുകൾ ഉണ്ട് മാം''ആ പെൺകുട്ടി അവളോട് പറഞ്ഞു. " വേണ്ട വെള്ളി പാദസരം മതി " അവൾ അത് പറഞ്ഞതും ആ പെൺകുട്ടി കുറെ മോഡലിലുള്ള വെള്ളി പാദസരങ്ങൾ അവളുടെ മുന്നിലേക്ക് വെച്ചു കൊടുത്തു . ''നിനക്ക് വേണമെങ്കിൽ gold എടുത്തോ പാർവണ. കുഴപ്പമില്ല " "വേണ്ട ശിവ. സ്വർണ്ണം എന്നു പറയുന്നത് മഹാലക്ഷ്മി ആണ്. അത് കാലിൽ ആയി ഇടാൻ പാടില്ല എന്ന് പണ്ടെങ്ങോ അമ്മ പറഞ്ഞിട്ടുണ്ട് ." " മാം ഇതിൽ നിന്നും ഇഷ്ടമുള്ള ഡിസൈൻ തെരഞ്ഞെടുത്തോള്ളൂ .ഇത് traditional model aanu."ആ പെൺകുട്ടി പാദസരത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

ട്രഡീഷണലും മോഡേൺ ആയിട്ടുള്ള കുറേ ഡിസൈനിലുള്ള പാദസരങ്ങൾ അവിടെയുണ്ടായിരുന്നു . " നീ ഒരെണ്ണം സെലക്ട് ചെയ്ത് താ " "ഞാനോ ...എനിക്ക് ഇങ്ങനെ സെലക്ട് ചെയ്യാനോന്നും അറിയില്ല .നിനക്ക് ഇഷ്ടമുള്ളത് എടുത്തോ " "അതുവേണ്ട നീ ഒരെണ്ണം പറ " പാർവണ അതു പറഞ്ഞതും ശിവ മുൻപിലുള്ള എല്ലാം തന്നെ ഓരോന്നായി എടുത്തു നോക്കാൻ തുടങ്ങി. കുറച്ചുനേരത്തെ തിരച്ചിലിനൊടുവിൽ അവനൊരു പാദസരം എടുത്ത് അവളെ കാണിച്ചു . "എങ്ങനെയുണ്ട് നിനക്ക് ഇഷ്ടമായോ " പാർവണക്ക് നേരെ പാദസരം പിടിച്ചുകൊണ്ട് ശിവ ചോദിച്ചു. ഗ്രീൻ ആന്റ് റെഡ് സ്റ്റോൺസ് വെച്ചിട്ടുള്ള മൂന്നു ഭാഗത്തും 2 മുത്തുകളും ആയിട്ടുള്ള Silver payal anklet design ആയിരുന്നു അത്. " എനിക്കിഷ്ടമായി "അവൾ പാദസരം നോക്കിക്കൊണ്ട് പറഞ്ഞു. " എന്നാൽ ഇത് പാക്ക് ചെയ്തോളൂ ." ശിവ പാദസരം ആ പെൺകുട്ടിക്ക് നൽകിക്കൊണ്ട് പറഞ്ഞു . "വേറെ എന്തെങ്കിലും വേണോ സാർ "

"ദേവൂന് എന്തെങ്കിലും ഗിഫ്റ്റ് വാങ്ങിക്കണം. നീ തന്നെ സെലക്ട് ചെയ്തോ " ശിവ പറഞ്ഞു രേവതിക്കായി റോസ് കളർ സ്റ്റോൺ വെച്ച ട്രഡീഷണൽ മോഡലിൽ ഉള്ള ഒരു ജിമ്മിക്കിയാണ് അവർ വാങ്ങിയത്. ബില്ല് എല്ലാം പേ ചെയ്ത് അവർ ഷോപ്പിൽ നിന്നും ഇറങ്ങി. വൈകുന്നേരമായിരുന്നു അവർ തിരിച്ച് വീട്ടിലേക്ക് എത്താൻ .വന്നതും ശിവ മുറിയിലേക്ക് പോയി. പാർവണയാണെങ്കിൽ രേവതിയെ വിളിച്ച് വിശേഷങ്ങൾ എല്ലാം പറഞ്ഞ് താഴേ ഇരുന്നു.  "ഒരു പെഗ്ഗു കൂടി ഒഴിക്ക് " ''മതി സാർ. ഇപ്പോ തന്നെ ഒരു പാടായി. ഈ അവസ്ഥയിൽ സാറിന് ഒറ്റക്ക് വീട് വരെ പോകാനുള്ളതല്ലേ " "എൻ്റെ കാര്യം അന്വേഷിക്കാൻ താൻ നിൽക്കണ്ട. ഒരു പെഗ്ഗുകൂടി ഒഴിക്ക് " അത് കേട്ടതും സപ്ലയർ ഗ്ലസ്സിലേക്ക് കുറച്ച് മദ്യം കൂടി ഒഴിച്ചു കൊടുത്തു. അവനത് ഒറ്റ വലിക്ക് അകത്താക്കി. "എടോ താൻ പ്രണയിച്ചിട്ടുണ്ടോ " അവൻ സപ്ലയറോട് കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ''എന്താ സാർ" അയാൾ മനസിലാവാതെ ചോദിച്ചു. "താൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന്. " " ഇല്ല സാർ" " എന്നാ ഞാൻ പ്രണയിച്ചിട്ടുണ്ട് ഒരുത്തിയെ.

അവൾ പോലുമറിയാതെ 3 വർഷം. എന്നിട്ട് കല്യാണത്തിന് ഒരാഴ്ച്ച മുൻപ് എന്നെ വിട്ട് മറ്റൊരുത്തൻ്റെ കൂടെ പോയി. പോവട്ടെ ... എല്ലാവരും പോവട്ടെ. ആർദവിന് ആർദ്ദവ് മാത്രം മതി." അവൻ ആടിയാടി ആ ബാറിൽ നിന്നും ഇറങ്ങി പോയി. " അല്ലെങ്കിലും മനുഷ്യരുടെ കാര്യമൊക്കെ ഇത്രയേ ഉള്ളൂ. വലിയ കമ്പനിയിലെ സോഫ്റ്റ് വെയർ ഡെവലപ്പർ ആയിരുന്നു ആ പോയ ആൾ. ഒരുത്തിയെ സ്നേഹിച്ചു. അവൾ ഇയാളെ ഇട്ട് വേറെ ഒരു പണ ചാക്കിനെ കെട്ടി. അവൾ ഇപ്പോ എവിടേയോ സുഖമായി കഴിയുന്നു. ഇയാൾ ഇങ്ങനെ കുടിച്ച് സ്വയം നശിക്കുന്നു." കുടെ ഉള്ള ഒരാൾ സപ്ലയറോടായി പറഞ്ഞു. ശിവ ബെഡിലിരുന്ന് പുസ്തകം വായിക്കുകയായിരുന്നു.William Shakespeare ന്റെ ലോക പ്രസിദ്ധ പ്രണയകാവ്യമായ Romeo and Juliet ആയിരുന്നു അവൻ വായിച്ചു കൊണ്ടിരുന്നത്. പലവട്ടം ഈ ബുക്ക് വായിച്ചിട്ടുണ്ടെങ്കിലും ഷേക്സ്പിയറിൻ്റെ ചില വാക്കുകൾക്ക് വല്ലാത്ത ഒരു മാന്ത്രിക ശക്തിയുള്ളതുപോലെ അവനു തോന്നിയിട്ടുണ്ട്. Love is heavy and light, bright and dark, hot and cold, sick and healthy, asleep and awake- its everything except what it is! Love is a smoke made with the fume of sighs." തനിക്ക് എറ്റവും പ്രിയപ്പെട്ട വരികൾ അവൻ വീണ്ടും വീണ്ടും വായിച്ചു.

എവിടേ നിന്നോ ഒരു പാദസര കിലുക്കം കേട്ടപ്പോഴാണ് അവൻ ബുക്കിൽ നിന്നും തല ഉയർത്തി നോക്കിയത്. കുളിച്ച് ബാത്ത് റൂമിൽ നിന്നും ഇറങ്ങി വരുന്ന പാർവണയുടേ മേലാണ് ശിവയുടെ നോട്ടം ചെന്ന് നിന്നത്. അവൾ നടക്കുമ്പോൾ പാദസരത്തിൽ നിന്നുമാണ് ശബ്ദം ഉയർന്നിരുന്നത്. പാർവണ മുടി തോർത്തി കൊണ്ട് നേരെ കണ്ണാടിക്കു മുൻപിൽ വന്നു നിന്നു. ബ്ലക്ക് ആൻ്റ് വൈറ്റ് കളർ ഹാഫ് മിഡിയായിരുന്നു അവൾ ഇട്ടിരുന്നത്. മുടിയിൽ നിന്നും ഇറ്റു വീഴുന്ന ജല കണങ്ങൾ അവളുടെ പുറം ഭാഗത്തെ നനച്ചിരുന്നു. ശിവ ബുക്ക് ബെഡിലേക്ക് ഇട്ട് ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. അവൻ പോലുമറിയാതെ അവൻ്റെ കാലുകൾ പാർവണയുടെ അരികിലേക്ക് ചലിച്ചിരുന്നു. കുളി കഴിഞ്ഞ് സുന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം എടുത്ത് കണ്ണാടിയിൽ നോക്കാനായി തല ഉയർത്തിയതും തനിക്ക് പിന്നിൽ നിൽക്കുന്ന ശിവയെ അവൾ കണ്ണാടിയിലൂടെ കണ്ടു. ഇതു വരെ കണ്ടിട്ടില്ലാത്ത ഒരു പ്രത്യേക തിളക്കം അന്നാദ്യമായി പാർവണ അവൻ്റെ കണ്ണുകളിൽ കണ്ടു. " എ... എന്താ... ശിവാ ..." അവൾ ഒരു വിറയലോടെ ചോദിച്ചു.

ശിവ രണ്ടടികൾ കൂടി മുന്നോട്ട് വച്ച് അവളിലേക്ക് ചേർന്നു നിന്നു.അത് കണ്ട് പാർവണയുടെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു. ശിവ അവളെ പിന്നിൽ നിന്ന് ഇരു കൈ കളും ഇടുപ്പിലൂടെ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു. പാർവണക്ക് ഒരു നിമിഷം അത് യാഥാർത്യമാണോ സ്വപ്നമാണോ എന്ന് മനസിലാക്കാൻ കഴിയാതെ വന്നു . ശിവ അവളുടെ മുടി ഒരു സൈഡിലേക്ക് ഒതുക്കി പിൻകഴുത്തി മുഖം ചേർത്തു. അവൻ്റെ ചുണ്ടുകൾ പിൻ കഴുത്തിൽ പതിഞ്ഞതും പാർവണ ഒന്നു ഉയർന്നുപൊങ്ങി. ഇരു കൈകളും ഡ്രെസിൽ പിടിമുറുക്കി പേടിയോടെ അവൾ കണ്ണടച്ചു നിന്നു. അവനിലെ ചൂട് തൻ്റെ ശരീരത്തെ ചുട്ടുപൊള്ളിക്കുന്ന പോലെ പാർവണക്ക് തോന്നി. അവൻ്റെ ചുണ്ടുകൾ പുറം കഴുത്തിൽ നിന്നും മുൻവശത്തേക്ക് സ്ഥാനം മാറാൻ തുടങ്ങിയിരുന്നു. "ശി.. ശിവാ " പാർവണ ഒരു വിറയലോടെ വിളിച്ചപ്പോഴാണ് താൻ ഇപ്പോൾ എന്താ ചെയ്തത് എന്ന ബോധം ശിവക്കും ഉണ്ടായത്. അവൻ പെട്ടെന്ന് അവളിൽ നിന്നും അകന്നു മാറി. പാർവണയാണെങ്കിൽ അന്തം വിട്ട് അവനെ തന്നെ നോക്കി നിൽക്കുകയാണ്.

" ഞാൻ ... അത് പിന്നെ.. അറിയാതെ... സോറി " അവൻ പെട്ടെന്ന് എന്തോക്കെയോ പറഞ്ഞൊപ്പിച്ച് മുറിയിൽ നിന്നും പുറത്തേക്ക് പോയി. പാർവണ നേരെ ബെഡിലേക്ക് ഇരുന്നു.കഴിഞ്ഞു പോയ കാര്യങ്ങൾ ഒന്നുകൂടി റീവൈൻ്റ് ചെയ്യ്തു നോക്കി. "ഇത് സ്വപ്മാണോ അതോ സത്യമാണോ എന്റെ മഹാദേവാ.എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ശിവ എന്നേ ശരിക്കും ഉമ്മ വച്ചോ. അതോ എനിക്ക് തോന്നിയത് ആണോ. അല്ല തോന്നിയത് അല്ല .എൻ്റെ കൈയ്യിലെ രോമങ്ങൾ ഇപ്പോഴും എഴുന്നേറ്റ് നിൽക്കുന്നുണ്ട്. പേടിച്ച് ശരീരം മൊത്തം ഐസ് പോലെയായി.ഹാർട്ടിൻ്റെ കാര്യം പിന്നെ പറയണ്ട. ഹൈ സ്പീഡിൽ ആണ് മിടിക്കുന്നത് ഇങ്ങനെയൊക്കെ ഉണ്ടാക്കാൻ അവന് പെട്ടെന്ന് എന്താ സംഭവിച്ചത്. ഇനി തലക്ക് വല്ല ഇരുട്ടടിയും കിട്ടിയോ'' * റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ ശിവ ഓപ്പൺ ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. "എന്താ ശിവാ ഇതൊക്കെ. നിനക്ക് എന്താ സംഭവിച്ചത്. നീ ഇപ്പോ എന്താ കാണിച്ചത്. ഉച്ചക്ക് ഫ്രണ്ടിനെ പോലെയാണ് കാണുന്നത് എന്നൊക്കെ പറഞ്ഞിട്ട് രാത്രിയായപ്പോൾ അവളെ കിസ്സ് ചെയ്യ്തിരിക്കുന്നു.

അവൾ നിന്നേ കുറിച്ച് എന്ത് വിചാരിച്ചിട്ടുണ്ടാകും. ഛേ.. മോശമായി പോയി. ആ സമയത്ത് ഞാൻ എന്താ ചെയ്യ്തത് എന്ന് എനിക്ക് ഒരു ബോധവും ഇല്ല. എല്ലാത്തിനും കാരണം ആ പാദസരമാണ്. മര്യാദക്ക് ഇരുന്ന് ബുക്ക് വായിച്ചിരുന്ന എൻ്റെ ശ്രദ്ധ തിരിച്ചത് ആ പാദസര കിലുക്കം ആണ്. Look siva നീ പോലുമറിയാതെ നിനക്ക് എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. അതു കൊണ്ട് പാർവണയോട് അധികം അടുക്കാതിരിക്കുന്നതാണ് നിനക്ക് നല്ലത്. എൻ്റെ കൂടെ ഒരുമിച്ച് ഒരു വീട്ടിൽ അതും ഒരു മുറിയിൽ താമസിക്കുന്ന അവളിൽ നിന്നും ഞാൻ എങ്ങനെ അകലും. മാത്രമല്ല കുറച്ച് ദിവസമായി ഞാൻ അവളോട് loving ആയാണ് behave ചെയ്യുന്നത്. വേണ്ട ഇനി മുതൽ ആ പഴയ ശിവയാകണം' അവൾ എൻ്റെ അടുത്ത് വരുമ്പോൾ എൻ്റെ ദേഷ്യമെല്ലാം എവിടേയോ പോയി ഒളിക്കുകയാണ്. പക്ഷേ ഇനി അങ്ങനെ പിടില്ല .അവളോട് ദേഷ്യപ്പെട്ട് നടക്കുന്നതാണ് നല്ലത്. റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ പാർവണ ബാൽക്കണിയിൽ ശിവ നിൽക്കുന്നത് കണ്ടിരുന്നു

എങ്കിലും എന്തുകൊണ്ടോ അവൻ്റ അരികിലേക്ക് പോകാൻ അവൾക്ക് കഴിഞ്ഞില്ല അതു കൊണ്ട് പാർവണ താഴേക്ക് നടന്നു. ടി വി ഓൺ ചെയ്യ്ത് അവൾ സെറ്റിയിൽ വന്നിരുന്നു. ** പത്തുമണി കഴിഞ്ഞിട്ടും ഭക്ഷണം കഴിക്കാനായി ശിവയെ താഴേക്ക് കാണാതെ ഇരുന്നപ്പോൾ പാർവണ എണീച്ച് മുകളിലേക്ക് വന്നു . ബാൽക്കണിയിൽ അവനെ കണ്ടിരുന്നില്ല. അതുകൊണ്ട് അവൾ നേരെ റൂമിലേക്ക് നടന്നു. ശിവ ബെഡ് റെസ്റ്റിൽ ചാരി കണ്ണടച്ച് ഇരിക്കുകയാണ്. മടിയിൽ ലാപ്ടോപ്പും ഉണ്ട് . "ശിവ ..."പാർവണ അവന്റെ അരികിലേക്ക് വന്നു കൊണ്ട് വിളിച്ചു. " എന്താ ."അവൻ ഗൗരവത്ത ചോദിച്ചു " നേരം ഒരുപാടായി നീ ഭക്ഷണം കഴിക്കാൻ വരുന്നില്ലേ " "എനിക്ക് വേണ്ട .നീ പോയി കഴിച്ചോ " ഗൗരവത്തോടെ അവൻ പറഞ്ഞു . "അതെന്താ ശിവ ...നീയും വാ നമുക്ക് ഒരുമിച്ച് കഴിക്കാം " "എനിക്ക് വേണ്ട എന്നു പറഞ്ഞാൽ നിനക്കെന്താ മനസ്സിലാവില്ലേ."ശിവ ശബ്ദമുയർത്തി ചോദിച്ചു . "ഒരുപാട് ദൂരം കാർ ഓടിച്ചു വന്നതല്ലേ .അപ്പോ ഭക്ഷണം കഴിക്കാതെ കിടക്കണ്ട .പിന്നെ നമ്മൾ രാവിലെ പോയത് അല്ലേ

.അപ്പൊ മുതൽ ഉള്ള ഫുഡ് ഇവിടെ വെറുതെ ഇരിക്കുകയാണ് .ഫുഡ് വെറുതെ വേസ്റ്റ് ആകുന്നതും നല്ലത് അല്ലല്ലോ " "നീ നിന്റെ കാര്യം നോക്കി പോയ് കഴിക്കാൻ നോക്കടി. എന്നെ വെറുതെ കഴിപ്പിക്കാൻ നിൽക്കണ്ട നീ"അവൻ വീണ്ടുമുറക്കെ സംസാരിച്ചതും പാർവണയുടെ സർവ്വ നിയന്ത്രണവും വിട്ടിരുന്നു . "താനെന്താടോ ഇടക്ക് ഇടക്ക് സ്വഭാവം മാറ്റുന്നേ .കഴിഞ്ഞ ജന്മത്തിൽ താൻ വല്ല ഓന്തും ആയിരുന്നൊ. ചില സമയത്ത് ചിരിച്ച് സംസാരിക്കും ചില സമയത്ത് ഒരു കാരണവുമില്ലാതെ വെറുതെ ചീത്ത പറയും " "എന്റെ സ്വഭാവം ഞാൻ എനിക്ക് ഇഷ്ടം ഉള്ളതുപോലെ കാണിക്കും .ചിലപ്പോൾ ഞാൻ ചിരിച്ചു എന്നിരിക്കും. ചിലപ്പോ ദേഷ്യപ്പെടും അത് എന്റെ ഇഷ്ടമാണ് .നീ അതിൽ ഇടപെടാൻ വരണ്ട." "ഈ ദേഷ്യം കുറച്ചു മുൻപ് ഉമ്മവക്കുമ്പോൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ "പാർവണ പെട്ടെന്ന് ദേഷ്യത്തിലാണ് അത് പറഞ്ഞത് .പക്ഷേ പറഞ്ഞതിനു ശേഷമാണ് താൻ എന്താ പറഞ്ഞ എന്ന ബോധം അവൾക്ക് വന്നത്. പാർവണ അതു പറഞ്ഞതും ശിവയുടെ മുഖവും ആകെ മാറിയിരുന്നു.

വെപ്രാളമോ, ചളിപ്പോ എന്തൊക്കെയോ ഭാവങ്ങൾ അവന്റെ മുഖത്ത് നിറഞ്ഞുനിന്നിരുന്നു. " നിനക്ക് ഇപ്പൊ എന്താ വേണ്ടത്.ഞാൻ ഭക്ഷണം കഴിക്കണം. അതല്ലേ ...നടക്ക് ഞാൻ വരാം 'അത് പറഞ്ഞു ശിവ അവൾക്ക് പിന്നാലെ നടന്നു. ** ഭക്ഷണം കഴിക്കുന്നതിനിടയിൽ അവർ തമ്മിൽ ഒന്നും സംസാരിച്ചിരുന്നില്ല. ശിവ പാർവണയെ നോക്കുകപോലും ചെയ്യാതെ തലതാഴ്ത്തിയാണ് ഭക്ഷണം കഴിക്കുന്നത്. പാർവണ ആണെങ്കിൽ ശിവ ഒന്ന് തലയുയർത്തി നോക്കിയിട്ട് വേണം ഒരു കാര്യം പറയാൻ. പാർവണ അവന്റെ മുഖത്തേയ്ക്കു നോക്കി എത്ര നേരം ഇരുന്നിട്ടും അവൻ തലയുയർത്തുനത് കാണാതായപ്പോൾ അവൾ അവനെ വിളിച്ചു . "ശിവ എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് ." "കുറച്ചു മുൻപ് നടന്ന കാര്യമാണെങ്കിൽ എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല. ഞാനതിന് സോറി പറയുകയും ചെയ്തു. പിന്നെന്താ ...."ശിവ ശബ്ദമുയർത്തി കൊണ്ട് പറഞ്ഞു. " അയ്യേ.... നീ ഇപ്പോഴും അത് മനസ്സിൽ വച്ചുകൊണ്ട് നടക്കുകയായിരുന്നോ.ഞാൻ അതൊന്നുമല്ല പറയാനിരുന്നത് ." അതുകേട്ടതും ശിവ ആകെ ചമ്മി നാറിയ പോലെ ആയിരുന്നു.

" പിന്നെ എന്താ കാര്യം "ചളിപ്പ് മറിക്കാനായി അവൻ ദേഷ്യത്തോടെ ചോദിച്ചു. " അത് ദേവേട്ടന്റേയും ദേവൂന്റേയും കാര്യമാണ് ." "അവർക്ക് എന്താ പറ്റിയത് " "നീ ഇവിടേക്ക് വന്നപ്പോൾ ഞാൻ അവിടെ റൂമിൽ ഒറ്റയ്ക്ക് ആയിരുന്നല്ലോ. അപ്പോ എനിക്ക് കൂട്ടിന് ദേവു വന്നു കിടന്നിരുന്നു. ഞാനവളോട് ഒറ്റയ്ക്ക് കിടന്നോളാം നീ റൂമിലേക്ക് പൊയ്ക്കോ എന്ന് പറഞ്ഞെങ്കിലും അവൾ അത് കേൾക്കാതെ ഒരു ആഴ്ച മുഴുവനും എന്റെ ഒപ്പം തന്നെയാണ് കിടന്നത് ." "അതിനു എന്താ ...നിനക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടി ആണല്ലോ .അതുകൊണ്ടായിരിക്കും അവൾ കൂടെ വന്ന് കിടന്നത് " "അല്ല... എനിക്ക് അപ്പൊ തന്നെ എന്തൊക്കെയോ ഒരു സംശയം പോലെ തോന്നി. പക്ഷേ ഞാൻ അവളോട് ഒന്നും ചോദിച്ചില്ല. അതു കഴിഞ്ഞ്ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ദേവേട്ടന്റെ കുടുംബത്തിലെ ഏതോ ഒരു അമ്മായി വീട്ടിലേക്ക് വന്നിരുന്നു . ഓരോ കാര്യങ്ങളൊക്കെ പറയുന്നതിനിടയിൽ ഒരു പേരക്കുട്ടി ജനിക്കേണ്ട കാര്യത്തെക്കുറിച്ച് അവർ അമ്മയോട് പറഞ്ഞു. അതിന്റെ ഭാഗമായി അമ്മ എന്നോട് പേരക്കുട്ടിയെ കുറിച്ച് ഒന്നു സൂചിപ്പിച്ചിരുന്നു".

" ഇനി ഒരു കുട്ടിയുടെ കൂടി കുറവേയുള്ളൂ . ഇവിടെ നിന്നെ തന്നെ എനിക്ക് സഹിക്കാൻ വയ്യ .പിന്നെയാണ് നിന്റെ കുട്ടിയെ കൂടി " ശിവ ഇടയിൽ കയറി പറഞ്ഞു.. "എടോ മനുഷ്യ ഞാനൊന്ന് മുഴുവൻ പറഞ്ഞു തീർക്കട്ടെ. എന്നിട്ട് ഇങ്ങോട്ട് പറഞ്ഞാൽ മതി. മുഴുവൻ കേൾക്കാതെ ദേഷ്യപ്പെടാൻ തുടങ്ങിക്കോളും" ''നീ ഗ്യാപ്പിട്ട് ഗ്യാപ്പിട്ട് പറയാതെ ഒന്ന് മുഴുവൻ പറഞ്ഞു തൊലക്ക്" "എന്നാൽ എന്നോട് പറഞ്ഞ അതേ കാര്യത്തെക്കുറിച്ച് അമ്മ ദേവൂനോടും പറഞ്ഞിരുന്നു. അവർ അടുക്കളയിൽ വച്ചായിരുന്നു സംസാരിച്ചിരുന്നത് .ആ സമയം ഞാൻ വെള്ളം കുടിക്കാൻ അടുക്കളയിലേക്ക് വന്നിരുന്നു. ഞാൻ വന്നു നിന്നത് ദേവു അറിഞ്ഞിരുന്നില്ല. അമ്മ ഒരു പേരക്കുട്ടിയെ കളിപ്പിക്കാൻ ഒക്കെ ആഗ്രഹമുണ്ട് എന്ന് പറഞ്ഞപ്പോൾ ദേവു അമ്മയോട് പറഞ്ഞത് എനിക്കും നിനക്കും നല്ല ഒരു ജീവിതം ഉണ്ടാകുന്നതുവരെ അവളും ദേവേട്ടനും ഒരു കുടുംബജീവിതത്തെ കുറിച്ച് ആലോചിക്കുക ഇല്ല എന്നാണ് പറഞ്ഞത് .അതായത് അവർ തമ്മിൽ ഒരു ഹസ്ബന്റ് ആന്റ് വൈഫ് റിലേഷൻഷിപ്പ് ഉണ്ടാവില്ല എന്ന് .

നമ്മൾ കാരണം അവരുടെ ജീവിതം കൂടി എന്തിനാ വെറുതെ കളയുന്നത് ശിവാ.. അതുകൊണ്ട് ദേവേട്ടനോട് ഇക്കാര്യത്തെക്കുറിച്ച് നീ ഒന്ന് സംസാരിക്കണം" പാർവണ അത്രയൊക്കെ പറഞ്ഞിട്ടും ശിവ അതെല്ലാം കേട്ടിരിക്കുക മാത്രമാണ് ചെയ്തത്. " നീയെന്താ ശിവ മറുപടി പറയാത്തെ" കുറച്ചു നേരം കഴിഞ്ഞിട്ടും അവൻ ഒന്നും പറയുന്നില്ല എന്ന് മനസ്സിലായപ്പോൾ അവൾ ചോദിച്ചു . " ദേവയോട് ഞാൻ സംസാരിക്കാം." അത് പറഞ്ഞു അവൻ ഭക്ഷണം കഴിക്കുന്നത് നിർത്തി എണീറ്റ് പോയി. ** പാർവണ അടുക്കളയിൽ എല്ലാം ഒതുക്കി പാത്രങ്ങളെല്ലാം കഴുകി വെച്ച് റൂമിലേക്ക് എത്തിയിട്ടും ശിവ വന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് അവൾ ഫോൺ എടുത്തു ബെഡിൽ ഇരുന്നു .കുറച്ചു നേരം കഴിഞ്ഞപ്പോൾ ശിവ അകത്തേക്ക് വന്ന് ഷെൽഫിൽ നിന്ന് ഒരു കീ എടുത്തു കൊണ്ട് പുറത്തേക്ക് തന്നെ നടന്നു . "ഇവൻ എങ്ങോട്ടാ ഈ രാത്രിയിൽ. കാറിന്റെ താക്കോൽ അല്ല. പിന്നെ അത് എവിടേക്കാണ്" അവൻ പോകുന്നത് നോക്കി ആലോചിച്ചു . "നടാഷയുടെ മുറി....അല്ല.. സത്യയുടെ മുറി" അത് പറഞ്ഞ് അവൾ കയ്യിലുള്ള ഫോൺ ബെഡിലേക്ക് ഇട്ടു

അവനു പിന്നാലെ ഓടി. അവൾ റൂമിന് മുമ്പിൽ എത്തുമ്പോഴേക്കും ശിവ വാതിലടയ്ക്കാൻ തുടങ്ങിയിരുന്നു. " ശിവാ...നിൽക്ക്... ഞാനുമുണ്ട് "അവൾ അത് പറഞ്ഞു എത്തുമ്പോഴേക്കും ശിവ വാതിലടച്ചു. അതുകണ്ട് പാർവണ തന്റെ കൈ വാതിലിനിടയിലൂടെ ഇട്ടു. " അയ്യോ... എന്റെ കൈ... ശിവ വാതിൽ തുറക്ക് "പാർവണ അലറി കരഞ്ഞതും ശിവ പെട്ടെന്ന് വാതിൽ തുറന്നു. " നിനക്കെന്താ തീരെ ബോധമില്ലേടി ഡോറിന്റെ ഇടയിലാണോ കൈ കൊണ്ടുവന്ന് വയ്ക്കുന്നത്." പാർവണയുടെ കൈ തടവിക്കൊണ്ട് ശിവ ചോദിച്ചു . "ഞാൻ നിന്നോട് വാതിൽ തുറക്കാൻ പറഞ്ഞതല്ലേ. അപ്പൊ നീ അടച്ചു. അതുകൊണ്ടല്ലേ ഞാൻ അങ്ങനെ ചെയ്തത്" " എന്ന് വെച്ച് വാതിലിനിടയിലൂടെ കൈ ഇടുകയാണോ ചെയ്യേണ്ടത്. എന്തെങ്കിലും പറ്റിയില്ലെങ്കിലോ " "എനിക്കൊന്നും പറ്റിയിട്ടില്ല നീ ഒന്നു മാറി നിന്നേ .ഞാൻ ഒന്ന് നോക്കട്ടെ ഇതിനുള്ളിൽ എന്തായെന്ന്." അത് പറഞ്ഞ ശിവയെ തട്ടിമാറ്റി അവൾ റൂമിലേക്ക് കയറിയതും ആകെ അന്തം വിട്ടു നിന്നു . എന്തൊക്കെയായിരുന്നു സത്യയുടെ മുറി,

അവളുടെ ഫോട്ടോ ,അവളുടെ സാധനങ്ങൾ, അവളുടെ ഓർമ്മകൾ, എന്നിട്ട് അതിനുള്ളിലെ കാഴ്ച കണ്ട പാർവണ വാ പൊളിച്ചു നിന്നു. അതൊരു മിനി ബാർ ആയിരുന്നു. " അയ്യേ... ഇതാണോ നീ ഇത്രയും സുരക്ഷയോട് കൂടി അടച്ചുപൂട്ടി വെച്ചിരുന്നത് ."പാർവണ ചുറ്റും നോക്കിക്കൊണ്ട് ചോദിച്ചു. " എന്റെ വീട് എന്റെ മുറി . അത് അടച്ചുപൂട്ടി ഇടണോ തുറന്ന് ഇടണോ എന്നുള്ളതൊക്കെ എന്റെ ഇഷ്ടമാണ്" അത് പറഞ്ഞു ശിവ ബാർ ചെയറിൽ വന്നിരുന്നു. പാർവണയാണെങ്കിൽ ആ മുറി മൊത്തത്തിൽ നോക്കി കാണുകയായിരുന്നു. മുറിയുടെ മൂന്നുഭാഗവും മൊത്തം ഷെൽഫുകൾ ആണ്. അതിൽ നിറയെ പലതരത്തിലുള്ള മദ്യകുപ്പികൾ നിരത്തി വെച്ചിട്ടുണ്ട് . "ഇതൊക്കെ നിനക്ക് വേണ്ടിയാണോ ശിവ" അവൾ അത്ഭുതത്തോടെ ചോദിച്ചുകൊണ്ട് ശിവയ്ക്ക് അരികിലുള്ള ബാർ ചെയറിൽ കയറി ഇരുന്നു. " ഹായ് ഇത് നല്ല രസം ഉണ്ടല്ലോ" അത് പറഞ്ഞു ആ ചെയറിൽ ഇരുന്നു അവൾ ഒന്ന് കറങ്ങി . ''തലകറങ്ങി മണ്ട ഇടിച്ചു താഴെ വീഴാൻ നിൽക്കണ്ട "ചെയർ പിടിച്ചുനിർത്തി കൊണ്ട് ശിവ പറഞ്ഞു...... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story