പാർവതി ശിവദേവം: ഭാഗം 66

parvatheeshivadevam

എഴുത്തുകാരി: അപർണ അരവിന്ദ്

മുറിയുടെ മൂന്നുഭാഗവും മൊത്തം ഷെൽഫുകൾ ആണ്. അതിൽ നിറയെ പലതരത്തിലുള്ള മദ്യകുപ്പികൾ നിരത്തി വെച്ചിട്ടുണ്ട് . "ഇതൊക്കെ നിനക്ക് വേണ്ടിയാണോ ശിവ" അവൾ അത്ഭുതത്തോടെ ചോദിച്ചുകൊണ്ട് ശിവയ്ക്ക് അരികിലുള്ള ബാർ ചെയറിൽ കയറി ഇരുന്നു. " ഹായ് ഇത് നല്ല രസം ഉണ്ടല്ലോ" അത് പറഞ്ഞു ആ ചെയറിൽ ഇരുന്നു അവൾ ഒന്ന് കറങ്ങി . ''തലകറങ്ങി മണ്ട ഇടിച്ചു താഴെ വീഴാൻ നിൽക്കണ്ട "ചെയർ പിടിച്ചുനിർത്തി കൊണ്ട് ശിവ പറഞ്ഞു. അപ്പോഴാണ് റൂമിലെ ചുമരിന്റെ ഒരു വശത്തുമാത്രം ഷെൽഫിലായി ഒഴിഞ്ഞ മദ്യക്കുപ്പികൾ നിരത്തി വച്ചിരിക്കുന്നത് അവൾ കണ്ടത് . "ഇതെന്താ ശിവാ.. ഇതിൽ ഒന്നും ഇല്ലല്ലോ. ഷോക്ക് വേണ്ടി വെച്ചിരിക്കുന്നത് ആണോ " അവൾ അതിലേക്ക് ചൂണ്ടിക്കൊണ്ട് ചോദിച്ചു. " അല്ല അതെല്ലാം ഒരു രണ്ടു കൊല്ലം മുൻപ് ഞാൻ കുടിച്ചു തീർത്തതാണ്." " എന്ത് ഇത്രയും കുപ്പികളോ..."

അവൾ ചെയറിൽ നിന്നും എഴുന്നേറ്റു കൊണ്ട് ചോദിച്ചു. '" അതെ "അവൻ ഗൗരവത്തോടെ പറഞ്ഞു. "ഇത്രയുമൊക്കെ കുടിച്ചിട്ട് നിനക്ക് ഒരു അസുഖം വന്നില്ലേ "പാർവണ അൽഭുതം മാറാതെ തന്നെ ചോദിച്ചു. "മരണത്തിന്റെ തൊട്ടടുത്ത് വരെ പോയി തിരിച്ചു വന്നതാ. കാലന് പോലും എന്നെ വേണ്ട എന്ന് തോന്നുന്നു "ശിവ ചിരിച്ചുകൊണ്ട് പറഞ്ഞു . "കാലനു വേണ്ടെങ്കിലും എനിക്ക് നിങ്ങളെ വേണം മനുഷ്യ. അതല്ലേ മരണത്തിൽ നിന്നും നീ തിരിച്ചു വന്നതും ,വിധി എന്റെ അരികിൽ നിന്നെ എത്തിച്ചതും."പാർവണ മനസ്സിൽ വിചാരിച്ചു . ശിവ ഒരു ഗ്ലാസ് എടുത്തു അതിലേക്ക് ഐസ്ക്യൂബും വേറെ എന്തൊക്കെയോ ഇടുന്നുണ്ട്. "ഇതെന്താ "അവൾ സംശയത്തോടെ ചോദിച്ചു. "Scottish vampire" "Scottish vampire അതെന്താ സാധനം" " നീ cocktail എന്ന് കേട്ടിട്ടുണ്ടോ" " Cocktailലോ..' അവൾ വീണ്ടും ചോദിച്ചു. " നിനക്ക് അതിനി പറഞ്ഞു മനസ്സിലാക്കിച്ചു തരാൻ എന്നെക്കൊണ്ട് വയ്യ ."

" നീ ഇനി ഒന്നും പറയേണ്ട. എനിക്കും വേണം ഇത് "പാർവണ അതിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു "ഇതൊന്നും നിന്നേ കൊണ്ട് കുടിക്കാൻ സാധിക്കില്ല." " അതെന്താ അങ്ങനെ... നിനക്ക് കുടിക്കാമെങ്കിൽ എനിക്കും കുടിക്കാം. എനിക്കും വേണം" അവൾ വാശിയോടെ പറഞ്ഞു. "Ok wait"അത് പറഞ്ഞ് ശിവ ഒരു ഗ്ലാസ് കൂടി എടുത്തു അതിലേക്ക് ഐസ് cube ഇട്ടു. "ഇതൊക്കെ എന്ത് സാധനം. ഇത് എങ്ങനെയാ നീ ഉണ്ടാക്കിയത് ."അവൾ സംശയത്തോടെ ചോദിച്ചു " ഒരു ഗ്ലസ്സിലേക്ക് കുറച്ച് Ice cubes ഇടുക,add 60 ml whisky,and 45 ml redvelvet curacao, splash of sprite.mix them , finally add some lime wedge for garnish.Scottish vampire ready"അവൻ ഗ്ലാസ് പാർവണക്ക് നേരെ നീട്ടി. അവൾ അതൊന്ന് മണത്തുനോക്കി. " നല്ല മണം ഒക്കെ ഉണ്ടല്ലോ .അപ്പോൾ ടേസ്റ്റ് ഉണ്ടാകും അല്ലേ "അവൾ അതു പറഞ്ഞു ഗ്ലസ്സ് ചുണ്ടോട് ചേർത്തു. ഒരു സിപ്പ് എടുത്തതും അവൾ വോമിറ്റ് ചെയ്തുകൊണ്ട് ചെയറിൽ നിന്നും എഴുന്നേറ്റു. "ഇതാണോ മനുഷ്യാ നിങ്ങൾ ഇങ്ങനെ കുടിച്ച് കയറ്റുന്നത്. അയ്യേ... എൻ്റെ തൊണ്ട വേദനിക്കാൻ തുടങ്ങി. എന്തൊരു ചവർപ്പാ ഇത് "

" അതല്ലേടി ഞാൻ നിന്നോട് ആദ്യമേ പറഞ്ഞത്. ഇത് നിന്നെ കൊണ്ട് കുടിക്കാൻ പറ്റുന്ന സാധനം അല്ലാ എന്ന്. അപ്പോ നിനക്ക് ഒറ്റ നിർബന്ധം " "നിങ്ങൾ എന്താ വച്ചാൽ ചെയ്യ്.ഞാൻ റൂമിലേക്ക് പോവാ. എനിക്ക് ഉറക്കം വരുന്നുണ്ട് " അവൾ കയ്യിലുള്ള ഗ്ലാസ്സ് കൗണ്ടർ ടോപ്പിൽ വച്ച് പുറത്തേക്ക് നടന്നു. "ഡീ... " വാതിലിൻ്റ അരികിൽ എത്തിയ അവളെ ശിവ പിന്നിൽ നിന്നും വിളിച്ചു. "എന്താടാ " അവൾ അതേ രീതിയിൽ തിരിച്ച് വിളിച്ചു. "ഇങ്ങോട്ട് ഒന്ന് വാ'' അത് കേട്ട് പാർവണ അവൻ്റെ തൊട്ടരികിലേക്ക് വന്നു. ''നീ എങ്ങോട്ടാ ഇങ്ങനെ ഇടിച്ചു കയറി വരുന്നത് .കുറച്ച് ഗ്യാപ്പിട്ട് നിന്നാ മതി" തൻ്റെ അരികിലെത്തിയ അവളെ നോക്കി ശിവ പറഞ്ഞു. '' ഇത്ര ഗ്യാപ്പിട്ട് നിന്നാൽ മതിയോ തമ്പ്രാ " പാർവണ പിന്നിലേക്ക് രണ്ടടി നീങ്ങി കൈ കൂപ്പി കൊണ്ട് ചോദിച്ചു . " ആഹ്... മതി'' " എന്നാ എന്തിനാ അടിയനെ ഇവിടേക്ക് വിളിപ്പിച്ചതെന്ന് പറഞ്ഞാലും " അവൾ അതേ നിൽപ്പിൽ നിന്നു കൊണ്ട് ചോദിച്ചു. " നീ എന്തായാലും റൂമിലേക്ക് അല്ലേ പോകുന്നത്. ഇതൊന്ന് ചാർജിനിട്ടേക്ക്" കൈയ്യിലുള്ള ഫോൺ നീട്ടി കൊണ്ട് ശിവ പറഞ്ഞു.

"ഓഹ്... ഇതായിരുന്നോ " അവൾ പുഛത്തോടെ പറഞ്ഞ് ഫോൺ വാങ്ങി റൂമിലേക്ക് പോയി. കൗതുകം ലേശം കൂടുതൽ ആയതു കൊണ്ട് ശിവയുടെ ഫോൺ ഓൺ ചെയ്യ്തു നോക്കിയെങ്കിലും ലോക്ക് ആയിരുന്നു. അവൾ ഫോണുമായി താഴേക്ക് നടന്നു. ഫ്രിജിൽ നിന്നും തണുത്ത വെള്ളം കുടിച്ചപ്പോൾ തൊണ്ടക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി' അവൾ തരികെ വന്ന് ഫോൺ ചാർജിന് ഇട്ടതും അതിലേക്ക് ഒരു കോൾ വന്നതും ഒരുമിച്ചായിരുന്നു. "SIVANI CALLING....." "ഇതാരാ ശിവാനി. അതും ഈ നട്ട പാതിരക്ക് എന്തിനാ വിളിക്കുന്നേ." അവൾ ആ കോൾ അറ്റൻ്റ് ചെയ്യ്തു. "ഹലോ കണ്ണേട്ടാ. ഞാൻ എത്ര നേരമായി വിളിക്കുന്നു. എന്താ കോൾ എടുക്കാത്തത് " മറുഭാഗത്ത് നിന്ന് ചോദിച്ചു. " കണ്ണേട്ടനോ...'' പാർവണ അത്ഭുതത്തോടെ ചോദിച്ചു. "ഇതാരാ സംസാരിക്കുന്നത്. ഇത് കണ്ണേട്ടൻ്റെ ഫോണല്ലേ." " ഞാൻ അവൻ്റെ ഭാ.. :"അപ്പോഴേക്കും ശിവ അവളുടെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി കോൾ കട്ട് ചെയ്യ്തു. " നീ ആരോട് ചോദിച്ചിട്ടാ എനിക്ക് വന്ന കോൾ പിക്ക് ചെയ്യ്തത് '' '' ഇതാപ്പോ നല്ല കൂത്തായത്.

എൻ്റെ ഭർത്താവിന് വന്ന കോൾ എന്താ എനിക്ക് എടുത്തു കൂടെ " അവൾ കൈ കെട്ടി നിന്നുകൊണ്ട് ചോദിച്ചു. " നീ ഇപ്പോ ഈ കോൾ എടുത്തതിൻ്റെ after effect എന്താകും എന്നറിയുമോ.എന്തായാലും അത് നീ ഒറ്റക്ക് ഫേസ് ചെയ്യേണ്ടി വരും" ശിവ ദേഷ്യത്തോടെ പറഞ്ഞ് ബെഡിൽ വന്നു കിടന്നു. "പറ ശിവാ ആരാ അവൾ " പാർവണ അവൻ്റ അരികിൽ വന്നിരുന്നു. "എവൾ " "നിന്നെ വിളിച്ച ശിവാനി ആരാ എന്ന് " " അത് എൻ്റെ ആൻ്റിയുടെ മോൾ ആണ് '' "ആൻ്റിടെ മോൾ എന്ന് പറയുമ്പോൾ നിൻ്റെ മുറപ്പെണ്ണ് അല്ലേ." "അതെ " " അവൾ എന്തിനാ നിന്നെ ഈ സമയത്ത് വിളിക്കുന്നത് " " അവൾ US ൽ ആണ്.ഇവിടെ night ആവുമ്പോൾ അവിടെ day time ആയിരിക്കും. അതു കൊണ്ടായിരിക്കാം .കഴിഞ്ഞോ നിൻ്റെ CBI question ചെയ്യൽ. ഇനി ഞാൻ ഒന്ന് ഉറങ്ങിക്കോട്ടേ." അത് പറഞ്ഞ് അവൻ തല വഴി പുതപ്പ് ഇട്ടു. "എൻ്റെ മഹാദേവാ... ഇവിറ്റകൾ എല്ലാം കൂടി എൻ്റെ നെഞ്ചത്തോട്ട് ആണല്ലോ .ഒരു ഭാഗത്ത് സത്യ. ഇനി അതു പോരാഞ്ഞിട്ടാണ് US ൽ നിന്നുള്ള പുതിയ ഇറക്കുമതി " പാർവണ പിറുപിറുത്തു കൊണ്ട് ബെഡിൽ വന്നു കിടന്നു.

"എൻ്റെ ജീവിതത്തിൽ ഇത്രം വില്ലത്തികൾ ഉണ്ടാകാൻ ഞാൻ എന്തു തെറ്റാ ചെയ്തേ എന്തോ " അവൾ ആത്മഗധിച്ചു. കുറേ നേരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടന്നിട്ടും പാർവണക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഇത്രം കാലം ഉറക്കം കെടുത്തിയിരുന്നത് സത്യ ആയിരുന്നു. ഇപ്പോൾ ആ കൂട്ടത്തിൽ മുറപ്പെണ്ണ് ശിവാനി കൂടി. "ശിവ" പാർവണ കുറേനേരം കഴിഞ്ഞതും ശിവ ഉറങ്ങിയോ എന്നറിയാനായി പതിയെ വിളിച്ചു നോക്കി . "ശിവാ.. നീ ഉറങ്ങിയോ" അവൾ കുറച്ചുകൂടി ശബ്ദത്തിൽ ചോദിച്ചു . പക്ഷേ മറുപടി ഒന്നും കിട്ടുന്നില്ല എന്ന് കണ്ടതും അവൾ പതിയെ അവന്റെ അരികിലേക്ക് നീങ്ങി കിടന്നു. ശേഷം അവന്റെ നെഞ്ചിനു കുറുകെ വച്ചിരുന്ന കൈമാറ്റി കൊണ്ട് അവളുടെ നെഞ്ചിൽ തല ചായ്ച്ച് അവൾ കിടന്നു . "സോറി ശിവ. എനിക്ക് ഇങ്ങനെ കിടന്നാലേ ഉറക്കം വരൂ അതാ. എനിക്കറിയാം നീ ഉറങ്ങിയിട്ടില്ല എന്ന് " പാർവണ അത് പറഞ്ഞതും ശിവ കണ്ണുതുറന്നു "അതെങ്ങിനെ നിനക്ക് മനസ്സിലായി ."അവൻ തല അല്പം ഉയർത്തി അവളെ നോക്കിക്കൊണ്ട് ചോദിച്ചു " Your heart beat. അത് high speed ആണ് .

സാധാരണ ഉറങ്ങുമ്പോൾ നമ്മുടെ ഹാർട്ട് ബീറ്റ് നോർമൽ ആയിരിക്കും ".പാർവണ അവന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു .അത് കണ്ടതും ശിവ് പെട്ടെന്ന് അവന്റെ നോട്ടം തിരിച്ചു. "നിന്നെ കണ്ണൻ എന്നാണോ വിളിക്കുക ശിവ" അവൾ ആർദ്രമായി ചോദിച്ചു .പക്ഷേ മറുപടിയായി ശിവ ഒന്നും മിണ്ടിയില്ല . അത് കണ്ടതും പാർവണ അവൻ്റെ നെഞ്ചിൽ നിന്നും എണീറ്റ് അവന്റെ അരികിൽ തന്നെ ചമ്രം പടിഞ്ഞിരുന്നു . "പറ ശിവ നിന്നെ കണ്ണൻ എന്നാണോ വിളിക്കുക" അവനെ കുലുക്കിക്കൊണ്ട് അവൾ ചോദിച്ചു. "നിനക്ക് എന്താടീ മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ നീ" "നീ ഉറങ്ങിക്കോ പക്ഷേ ഞാൻ ചോദിച്ചതിന് ഉത്തരം താ " "അതെ... എന്നെ ചെറുപ്പത്തിൽ എല്ലാവരും കണ്ണൻ എന്നാണ് വിളിച്ചിരുന്നത് ." "അതായിരിക്കുമല്ലേ ആ പെൺകുട്ടിയും നിന്നെ കണ്ണേട്ടാ എന്നു വിളിച്ചത് " "ആയിരിക്കും" ശിവ താൽപര്യമില്ലാതെ പറഞ്ഞു .

"ഞാനും നിന്നെ കണ്ണേട്ടാ എന്ന് വിളിക്കട്ടെ " അവൾ ചോദിച്ചു. " വേണ്ട എനിക്ക് അതിഷ്ടമല്ല" "അതെന്താ അങ്ങനെ... നല്ല പേരല്ലേ. പിന്നെ ദേവുവും പറഞ്ഞു ഭർത്താവിനെ പേര് എടുത്ത് വിളിക്കാൻ പാടില്ല എന്ന്. എനിക്കാണെങ്കിൽ നിന്റെ മുഖത്തുനോക്കി ശിവേട്ടാ എന്നു വിളിക്കാനും തോന്നില്ല. കണ്ണേട്ടൻ എന്നാകുമ്പോ ഒരു രസം ഒക്കെയുണ്ട്" "നിന്നോടല്ലേടി എന്നേ അങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞത്. എനിക്ക് ആ പേരിനോട് തന്നെ വെറുപ്പാണ്" ദേഷ്യത്തോടെ പറഞ്ഞു ശിവ തിരിഞ്ഞു കിടന്നു . "അയ്യോ സോറി... ശിവ... ഞാൻ വെറുതെ ചോദിച്ചതാ. ഞാൻ നിന്നെ ശിവ എന്ന് തന്നെ വിളിക്കാം. നീ ഇങ്ങോട്ട് തിരിഞ്ഞു കിടക്ക് പ്ലീസ്" അവൾ അപേക്ഷ പൂർവ്വം പറഞ്ഞു. എങ്കിലും അവൻ കേൾക്കാതെ പോലെ കിടന്നു. "ശിവാ... "അവൾ അവന്റെ കൈയിൽ തട്ടി വിളിച്ചെങ്കിലും അവന് ഒരു മൈന്റും ഇല്ല . അത് കണ്ടതും പാർവണ ബെഡിൽ നിന്നും ഇറങ്ങി അവൻ തിരിഞ്ഞു കിടക്കുന്ന സൈഡിൽ വന്നു നിന്നു . അതു കണ്ട് ശിവ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി . പാർവണ അവനെ തള്ളി നീക്കി അവന്റെ അടുത്ത് കിടന്നു .

" ഞാൻ പറഞ്ഞതല്ലേ നിന്നോട് അങ്ങോട്ട് തിരിഞ്ഞു കിടക്കാൻ അപ്പോൾ നിനക്കു പറ്റില്ല. നിനക്ക് എന്തൊരു അഹങ്കാരം ആണ് ശിവാ.ഞാൻ ഇങ്ങനെ പിന്നാലെ വരുന്നത് കൊണ്ടല്ലേ നീ ഇങ്ങനെ എന്നോട് പെരുമാറുന്നത്. ഒരു ദിവസം ഞാൻ ഇല്ലാതെ ആകുമ്പോൾ നിനക്ക് എന്റെ വില മനസ്സിലാകും" പാർവണ അവനെ നോക്കി പറഞ്ഞത sheesham അവനെ കെട്ടിപ്പിടിച്ചു കൊണ്ടു കിടന്നു. അവൻ്റെ ഹൃദയതാളം കേട്ട് പാർവണ എപ്പോഴോ ഉറങ്ങിപ്പോയി .ശിവയുടെ കൈകളും അവളെ ഉറക്കത്തിൽ എപ്പോഴോ അവളെ ചേർത്തു പിടിച്ചിരുന്നു .അവൻ പോലും അറിയാതെ . ______________ രാവിലെ ശിവയാണ് ആദ്യം ഉറക്കം ഉണർന്നത് .പാർവണയെ ചേർത്തു പിടിച്ച തന്റെ കൈകൾ അവൻ പതിയെ എടുത്തുമാറ്റി. ശേഷം ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റ് ബാത്റൂമിലേക്ക് ഫ്രഷാവാനായി പോയി . ഹോസ്പിറ്റലിലേക്ക് പോകാനായി ശിവ റെഡി ആയിട്ടും പാർവണ ഉറക്കം ഉണർന്നില്ല .അതുകൊണ്ട് അവൻ അവളെ വിളിച്ചുണർത്താതെ ഹോസ്പിറ്റലിലേക്ക് ഇറങ്ങി . പാർവണ ഉറക്കം എഴുന്നേറ്റു നോക്കുബോൾ സമയം 9:00 കഴിഞ്ഞിരുന്നു

.ശിവയെ വീട്ടിൽ മുഴുവൻ നോക്കിയിട്ടും എവിടെയും കാണാനില്ല എന്ന് കണ്ടതും അവൾ ഫോൺ എടുത്തു അവനെ വിളിച്ചു . "ശിവ നീ എവിടെയാ " "ഞാൻ ഹോസ്പിറ്റലിൽ ഉണ്ട് " "എന്നിട്ട് നീ എന്താ രാവിലെ എന്നോട് പറയാതെ പോയത്" "നീ ഉറങ്ങുകയായിരുന്നു .അതുകൊണ്ട് വിളിച്ചുണർത്തി ശല്യം ചെയ്യേണ്ട എന്ന് കരുതി. പാർവണ ഞാൻ പിന്നെ വിളിക്കാം ഇവിടെ കുറച്ച് തിരക്കുണ്ട്" അതു പറഞ്ഞു ശിവ കോൾ കട്ട് ചെയ്തു . "എന്നാലും രാവിലെ എന്നെ ഒന്ന് വിളിക്കാമായിരുന്നു .സാരില്ല്യ എന്തായാലും വൈകുന്നേരം അവനെ കാണാമല്ലോ .പോയി പോയി അവനില്ലാതെ എനിക്ക് ഒരു ദിവസം പോലും തള്ളിനീക്കാൻ പറ്റാത്ത അവസ്ഥയായി ." അവൾ ആത്മഗതിച്ചു കൊണ്ട് ബാത്റൂമിൽ പോയി ബ്രഷ് എല്ലാം ചെയ്തു ഫ്രഷായി. താഴേ ഡൈനിങ് ടേബിളിൽ ഫുഡ് എടുത്തു വച്ചിരുന്നു. രാവിലത്തേക്ക് ദോശയും ചമ്മന്തിയും ആയിരുന്നു. അവൾ അതെല്ലാം കഴിച്ചു പാത്രം കഴുകി വെച്ചു.

sheesham ടിവിക്ക് മുന്നിൽ വന്നിരുന്നു. ഉച്ചവരെ ടിവി കണ്ട് സമയം കളഞ്ഞു . അവൾ ഉച്ചക്ക് ഭക്ഷണം കഴിച്ചതിനുശേഷം ഉറങ്ങാനായി റൂമിലേക്ക് വന്നു . "സമയം ഉച്ച ആയില്ലേ. ശിവയുടെ തിരക്കുകൾ കുറഞ്ഞിട്ടുണ്ടാകും. ഒന്നു വിളിച്ചു നോക്കിയാലോ ."അവൾ ഫോൺ എടുത്തു നോക്കി. "ശിവ ഓൺലൈനിൽ ഉണ്ടല്ലോ .എന്നിട്ട് അവൻ എന്നോട് പറഞ്ഞത് തിരക്കാണ് എന്നല്ലേ .തിരക്കുള്ള ആൾ എങ്ങനെ ഓൺലൈനിൽ വരും " അതു പറഞ്ഞു അവൾ ശിവയ്ക്ക് വീഡിയോ കോൾ ചെയ്തു . ആദ്യത്തെ റിങ്ങിൽ തന്നെ അവൻ കോൾ എടുത്തു. അവന്റെ മുഖം കണ്ടാൽ തന്നെ ഒരുപാട് ക്ഷീണം ഉള്ളതുപോലെ പാർവണക്ക് തോന്നിയിരുന്നു . "നീ കഴിച്ചോ " " കഴിച്ചു ശിവ . നീയോ" "ഇല്ല സമയം കിട്ടിയില്ല .ഇപ്പോഴാണ് ഒന്ന് ഫ്രീ ആയത്. നിൻ്റെ കോലം എന്താ ഇങ്ങനെ .നീ കുളിച്ചില്ലേ'' ശിവ സംശയത്തോടെ ചോദിച്ചു. " ഇല്ല രാവിലെ നല്ല തണുപ്പും ഒക്കെ ആയിരുന്നല്ലോ.

അതുകൊണ്ട് ....."അവൾ വളിച്ച ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു . "തണുപ്പാണെങ്കിൽ എന്താ... ഹീറ്റർ ഉണ്ടല്ലോ . പിന്നെന്താ കുളിച്ചാൽ "ശിവ ഗൗരവത്തോടെ ചോദിച്ചു. "ഇനിയിപ്പോ ഉച്ച ആയില്ലേ. അതുകൊണ്ട് വൈകുന്നേരം കുളിക്കാം " "പോയി കുളിക്കടി നാറി .കുളിക്കുകയും ഇല്ല നനക്കുകയും ഇല്ല ഏതുസമയവും തീറ്റയും ഉറക്കവും എന്ന വിചാരം മാത്രമേയുള്ളൂ ." അപ്പോഴേക്കും ഒരു സിസ്റ്റർ വന്ന് ശിവയെ വിളിച്ചു "വൺ മിനിറ്റ് ഞാനിപ്പോൾ വരാം " അവൻ സിസ്റ്ററോട് പറഞ്ഞു . "പാർവണ ഞാൻ കോൾ കട്ട് ചെയ്യാ നീ പോയി കുളിക്ക് .ബൈ "അത് പറഞ്ഞ് കോൾ കട്ട് ചെയ്തു. എന്തായാലും ശിവ ആത്മാർത്ഥമായിട്ട് പറഞ്ഞതല്ലേ. കുളിച്ചേക്കാം .."അതു പറഞ്ഞു അവൾ കുളിക്കാനായി ബാത്റൂമിലേക്ക് കയറി .  "എടാ ആരു നീ തിരക്കിലാണോ " രശ്മി അർണവിനെ വിളിച്ചുകൊണ്ട് ചോദിച്ചു. " ഇല്ലെടി എന്ത് തിരക്ക് . വീട്ടിൽ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ വെറുതെ ഇരിക്കുകയാ" "അതെന്താ നീ ഓഫീസിൽ ഒന്നും പോകുന്നില്ലേ" "ഞാനോ... ഞാൻ ഓഫീസിൽ പോയിട്ട് ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞു ." "അതെന്താ നിനക്ക് സുഖമില്ലേ."

 "അതെന്താ എന്നോ ...ഒരുത്തി ഞങ്ങളെ എല്ലാവരെയും നാണംകെടുത്തി ഇറങ്ങി പോയിട്ടില്ലേ. അവൾ തന്നെ കാരണം . അതുകൊണ്ട് മനുഷ്യന് പുറത്തിറങ്ങി ആളുകളുടെ മുഖത്ത് നോക്കാൻ പോലും കഴിയുന്നില്ല .ഞാൻ മാത്രമല്ല വീട്ടിൽ നിന്നും ആരും പുറത്തേക്കിറങ്ങാറില്ല "ആരു ഒരു നെടുവീർപ്പോടെ പറഞ്ഞു. "എടാ നീ വിചാരിക്കുന്ന പോലെ ഒന്നും അല്ല തുമ്പി ചേച്ചിയുടെ കാര്യം" "രശ്മി നീ അവളെക്കുറിച്ച് പറയാനാണോ വിളിച്ചത് .ആണെങ്കിൽ കേൾക്കാൻ എനിക്ക് താല്പര്യമില്ല ." "ഞാൻ വിളിച്ചത് വേറൊരു കാര്യം പറയാനാ. പക്ഷേ അത് ഫോണിലൂടെ പറ്റില്ല .നമുക്ക് നേരിട്ട് ഒന്ന് കണ്ടാലോ .നീ എപ്പോഴാ ഫ്രീ ആവുക " "ഞാൻ എപ്പോഴും ഫ്രീ തന്നെയാണ് . നിന്റെ സമയം നീ പറയൂ ഞാൻ വരാം." "ശരി എനിക്ക് നാളെ ക്ലാസ് ഉണ്ട്. മറ്റന്നാ ഫ്രീയാണ് നമുക്ക് മറ്റൊന്ന് കാണാം " "ശരി മറ്റന്നാ എങ്കിൽ മറ്റന്നാൾ ." " എന്നാ ശരി. ബാക്കി കാര്യം നേരിട്ട് കാണുമ്പോൾ പറയാം "അതു പറഞ്ഞ് അവൾ കോൾ കട്ട് ചെയ്യ്തു. 

ICUവിലെ ഡ്യൂട്ടി കഴിഞ്ഞ് ശിവ പുറത്തേക്കിറങ്ങിയതും അവന്റെ ഫോണിലേക്ക് ദേവയുടെ കോൾ വന്നു . " WHAT....' "എപ്പോ ...." " എല്ലാ മാരണങ്ങളും ഒരുമിച്ച് എൻ്റെ തലയിലോട്ടാണല്ലോ." "ok എന്തായാലും ഞാനിപ്പോ വരാം '' അത് പറഞ്ഞ് ശിവ കോൾ കട്ട് ചെയ്തു ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി . * സമയം ആറുമണി കഴിഞ്ഞു എന്നിട്ടും ശിവയെ കാണുന്നില്ല .സാധാരണ അഞ്ചു മണിക്കുള്ളിൽ അവൻ വരുന്നതാണ്. പാർവണ ഓരോന്ന് ഓർത്തുകൊണ്ട് ബാൽക്കണിയിലെ hanging swing chairൽ ഇരുന്നു " ശിവക്ക് ഇപ്പോ എന്തൊക്കെയോ ചില മാറ്റങ്ങൾ ഉണ്ട് .ഈ മാറ്റങ്ങളിൽ പിടിച്ച് എനിക്ക് കയറണം. എന്നിട്ട് കയറി കയറി അവന്റെ മനസ്സിലും കയറിപ്പറ്റണം" പാർവണ ഫോണിൽ കുറെ നേരം ഇരുന്നു കളിച്ചു സമയം കളഞ്ഞു. എട്ടുമണി ആയതും അവൾക്ക് എന്തോ പേടിയാവൻ തുടങ്ങിയിരുന്നു. " ശിവ ഇത്രയും നേരം ഒന്നും ലേറ്റ് ആവാറില്ലലോ " പാർവണ പല തവണ ശിവയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുക്കുന്നില്ല .അതുകൊണ്ട് അവൾ പേടിയോടെ ദേവയെ വിളിച്ചു. "ദേവേട്ടാ ശിവ എവിടെയാണ് എന്നറിയോ.അവൻ വിളിച്ചിട്ട് എടുക്കുന്നില്ല "

"അവൻ ഇവിടെയുണ്ട് പാറു. നിന്നോട് പറഞ്ഞില്ലേ " "ഇല്ല അവൻ അവിടെയുണ്ടോ .ഞാൻ ഇവിടെ ഒറ്റയ്ക്ക് എത്ര നേരമായി അവനെ കാത്തിരിക്കുന്നു." "അവൻ തിരക്കിനിടയിൽ മറന്നത് ആയിരിക്കും. ഞാൻ ഡ്രൈവറോട് വരാൻ പറയാം. നീ അതിൽ കയറി ഇങ്ങോട്ടേക്ക് വാ " "എനിക്ക് ഒരു ഡ്രെയ്വറുടെയും സഹായം വേണ്ട. എനിക്ക് രണ്ട് കാലുണ്ട് അത് വെച്ച് നടന്നു വരാൻ എനിക്കറിയാം ."അതു പറഞ്ഞു അവൾ ദേഷ്യത്തോടെ കോൾ കട്ട് ചെയ്തു. " എന്നോട് ഒരു വാക്ക് പോലും പറയാതെ അവൻ വീട്ടിലേക്ക് പോയിരിക്കുന്നു . രാവിലെ എന്നോട് പറയാതെ തന്നെ ഹോസ്പിറ്റലിലേക്കും പോയി. അല്ലെങ്കിലും ഞാൻ ആരാ... എന്നോട് ഇതൊക്കെ പറയേണ്ട ആവശ്യം എന്താ." അവൾ പിറുപിറുത്തു കൊണ്ട് താഴോട്ട് ഇറങ്ങിവന്നു. വാതിൽ പൂട്ടി മുറ്റത്തേക്ക് ഇറങ്ങിയതും ഡ്രൈവർ കാറുമായി വന്നിരുന്നു. " എനിക്ക് നിങ്ങടെ കാറും വേണ്ട ലോറിയും വേണ്ട ഞാൻ നടന്നു വന്നോളാം "

"മാഡം... സാർ മാഡത്തിനെ പിക്ക് ചെയ്തുകൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട് ." "എന്നാ നിങ്ങളുടെ സാറിനോട് പറഞ്ഞേക്ക് ഞാൻ വികലാംഗ ഒന്നും അല്ലാ. എനിക്ക് നടന്നു വരാൻ അറിയാമെന്ന്..." അത് പറഞ്ഞു അവൾ ഗേറ്റ് കടന്ന് പുറത്തേക്ക് പോയി . ശിവയോടുള്ള ദേഷ്യത്തിലാണ് വീട്ടിൽ നിന്നും ഇറങ്ങിയത് എങ്കിലും കുറച്ചു ദൂരം നടന്നപ്പോഴേക്കും പാർവണക്ക് ആകെ വയ്യാതെ ആയിരുന്നു. റോഡിൽ മുഴുവൻ സ്ട്രീറ്റ് ലൈറ്റ് ഉള്ളതുകൊണ്ടും ആൾക്കാർ ഉള്ളതുകൊണ്ടും അവൾക്ക് അധികം പേടിയൊന്നും തോന്നിയില്ല . പാർവണ നടന്നുനടന്ന് വീട്ടിലെത്തുമ്പോഴേക്കും സമയം ഒമ്പതര കഴിഞ്ഞിരുന്നു . "ശിവാ...ശിവാ..... "പാർവണ ഹാളിലേക്ക് കയറിക്കൊണ്ട് ഉറക്കെ വിളിച്ചു . അവളുടെ വിളികേട്ട് മുകളിൽ നിന്നും ശിവയും അതിനുപിന്നാലെ ദേവയും താഴേക്ക് വന്നു . " നിനക്ക് എന്നോട് ഒരു വാക്ക് പറഞ്ഞിട്ട് ഇങ്ങോട്ട് വരാമായിരുന്നില്ലേ. ഞാൻ നിന്നെ കാണാതെ അവിടെ എത്ര പേടിച്ചു എന്നറിയോ."

പാർവണ ദേഷ്യത്തോടെ അലറിക്കൊണ്ട് ചോദിച്ചു . " ഒന്ന് പതിയെ പറയടി"ശിവ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു " കേൾക്കട്ടെ... എല്ലാവരും കേൾക്കട്ടെ . ഞാനാണ് ഇതുപോലെ ചെയ്ത് എങ്കിൽ നിങ്ങൾ ക്ഷമിക്കുമോ .അല്ലെങ്കിലും നിങ്ങൾക്കൊക്കെ എന്തുവേണമെങ്കിലും കാണിക്കാലോ .ചോദിക്കാതെ പോകാം ഇഷ്ടമുള്ളത് ചെയ്യാം. നിങ്ങളെ കാണാതെ പേടിച്ചിരുന്ന ഞാൻ ഒരു മണ്ടത്തി " അത് പറയുമ്പോൾ പാർവണയുടെ കണ്ണുകളും നിറഞ്ഞിരുന്നു. "എടി ഞാൻ ഒന്ന് പറയട്ടെ നീ ആദ്യമൊന്ന് ശബ്ദം കുറയ്ക്ക്" അത് പറഞ്ഞു ശിവ അവളുടെ വാ പൊത്തി പിടിച്ചു. "കണ്ണേട്ടാ "....ഒരു പെൺകുട്ടി മുകളിൽ നിന്നും ശിവയെ വിളിച്ച് താഴേക്ക് വന്നു. അത് കണ്ട് ശിവ പെട്ടെന്ന് പാർവണയിൽ നിന്നും അകന്നുമാറി . ..... തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story